Thursday 28 February 2019

വീണ പൂവിന്‍റെ പിന്നിലെ പൂവ്

വീണ പൂവിന്‍റെ പിന്നിലെ പൂവ്
=============================
പത്രാധിപര്‍ ടി.കെ നാരായണന്‍ 1921 ഡിസംബര്‍ 20 ല്‍ എഴുതി പ്രസിദ്ധീകരിച്ച “ഓം ബ്രഹ്മ ശ്രീ നാരായണ ഗുരുസ്വാമി തൃപ്പാദങ്ങളുടെ ജീവചരിത്ര സംഗ്രഹ”ത്തിന്റെ ലഭ്യമായ പേജുകള്‍ ഉള്‍പ്പെടുത്തി പരിഷ്കരിച്ച രണ്ടാം പതിപ്പായി, ഗ്രന്ഥകര്‍ കര്‍ത്താവിന്റെ മകന്‍ ശ്രീ കെ.എന്‍ ബാല്‍ IPS പ്രസിദ്ധീകരിച്ച, ഗ്രന്ഥത്തില്‍ പ്രൊഫ .എം.കെ സാനു ,ജി പ്രിയദര്‍ശനന്‍ തുടങ്ങി ചില എഴുത്തുകാരുടെ ലേഖനങ്ങള്‍ കൂടി വായിക്കാം
“സ്വന്തം രോഗങ്ങളിലൂടെ ഗുരു നല്‍കുന്ന പാഠം” എന്ന ലേഖനത്തില്‍ ഡോ എസ് പ്രശോഭന്‍ ഇങ്ങനെ എഴുതുന്നു (പുറം 338)
“മലയാള കവിതയില്‍ കാല്‍പ്പനിക നവോത്ഥാനത്തിനു ബീജാവാപം ചെയ്ത വീണ പൂവിന്‍റെ രചനയ്ക്ക് പിന്നില്‍ പല പ്രചോദനങ്ങള്‍ ഉണ്ടായിരിക്കാം .പക്ഷെ അതില്‍ മുഖ്യമായ പ്രചോദനം പ്രജ്ഞയറ്റ അസാദ്ധ്യരോഗിയായി തന്‍റെ മുന്നില്‍ കിടന്ന പരദൈവമായ ശ്രീ നാരായണ ഗുരുവിന്‍റെ അപ്പോഴത്തെ അവസ്ഥയാണെന്നു പലരും പറഞ്ഞിട്ടുണ്ട് .ആകാം .കാവ്യത്തിന്റെ ആദ്യശ്ലോകം ഭംഗ്യന്തരേണ അതല്ലേ സൂചിപ്പിക്കുന്നത് ?”
"
ഡോ .പ്രശോഭന്‍ അന്തരിച്ച കുറ്റാന്വേഷണ വകുപ്പ് മേധാവി അടൂര്‍ സുരേന്ദന്‍റെ പി.എച്ച് ഡി തീസ്സിസ് വായിച്ചിട്ടില്ല എന്ന് വ്യക്തം .വീണ പൂവ് ,അശോകവനത്തിലെ സീത എന്നിവ അതിനു മുമ്പ് രണ്ടു പ്രസിദ്ധരല്ലാത്ത് കവികള്‍ കവന കൌമുദിയില്‍ എഴുതി പ്രസിദ്ധീകരിച്ചിരുന്ന കവിതകളുടെ വിപുലീകരിച്ച ആവിഷ്കരണം മാത്രമെന്ന് തെളിയിച്ചു .കന്യാകുമാരി കവിതകള്‍ എന്ന കവിതാസമാഹാരം നെറ്റ് എന്നിവയില്‍ കുഴിത്തുറ സി.കെ അയ്യപ്പന്‍ പിള്ള എഴുതിയ പ്രസൂന ചരമം എന്ന കവിത വായിക്കാം .അകാലത്തില്‍ അന്തരിച്ച സ്വന്തം കാമുകി ,ശീനാരായന ഗുരു എന്നിവരോന്നുമല്ല വീണ പൂവ് എന്ന് വ്യക്തം .കുഴിത്തുറ അയ്യപ്പന്‍ പിള്ളയ്ക്ക് മാത്രം ആറിയാവുന്ന ആ
കുമാരനാശാന്റെ വീണപൂവ് എന്ന കൃതിക്കു പ്രചോദനം ആയതെന്നു കരുതുന്നത് കുഴിത്തുറ സി.എം. അയ്യപ്പൻപിള്ളയുടെ പ്രസൂന ചരമം എന്ന കവിത ആണെന്നു കരുതുന്നവർ ഉണ്ട്. പന്തളം കേരളവർമ്മയുടെ കവന കൗമുദിയിലാണ് (1080 കർക്കിടകം ലക്കം) അയ്യപ്പൻപിള്ളയുടെപ്രസൂന ചരമം എന്ന കവിത അച്ചടിച്ചു വന്നത്.
പ്രസൂനചരമം"ചെത്തിമിനുക്കിവിപുലീകരിച്ചതാണ് രണ്ടു വർഷത്തിനു ശേഷം വിവേകോദയത്തിൽ വന്ന കുമാരനാശാന്റെ വീണപൂവ് എന്നു കേരളപോലിസിലെ കുറ്റാന്വേഷണവിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന ഡോ. അടൂർ സുരേന്ദ്രൻ തന്റെ ഡോക്റ്ററൽ തീസ്സിസ് വഴി സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്.
അടൂർ സുരേന്ദ്രന്റെ അഭിപ്രായത്തിൽ, അയ്യപ്പൻപിള്ളയുടെ പന്ത്രണ്ടാം ശ്ലോകത്തിൽ പ്രസൂന ചരമത്തെ മംഗല്യ ദീപത്തിൻ അണയൽ ആയി കല്പിച്ചപ്പോൾ, ആശാൻ പൂവിന്റെ മരണത്തെ നവദീപം എണ്ണവറ്റി പുകഞ്ഞുവാടി അണഞ്ഞു എന്നാക്കി. അയ്യപ്പൻ പിള്ളയുടെശ്ലോകത്തിലെ "ഹ,ഹ" പോലും അതേ സ്ഥാനത്തു ആശാൻ പകർത്തി. അയ്യപ്പൻ പിള്ള ഉപയോഗിച്ച "വസന്തതിലകം" എന്ന വൃത്തം തന്നെ ആശാനും ഉപയോഗിച്ചു. ചുരുക്കത്തിൽ വീണപൂവിന്റെ മൂലം അയ്യപ്പൻപിളളയുടെ പ്രസൂനചരമം തന്നെ എന്നു ഡോ.അടൂർ സുരേന്ദ്രൻ തന്റെ തീസീസിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നു.

No comments:

Post a Comment