Sunday 29 January 2017

How Law Academy Trust Occupied the 12 acre land | ബ്രിട്ടീഷ് സർക്കാർ ഏറ്റെടുത്ത ഭൂമി മന്ത്രിയായി കഴിഞ്ഞപ്പോൾ മടക്കി കിട്ടുമായിട്ടും വേണ്ടെന്ന് വച്ച് ഉള്ളതെല്ലാം സർക്കാരിന് നൽകി വാടക വീട്ടിൽ കഴിഞ്ഞ് മരിച്ച നടരാജ പിള്ളയുടെ ഭൂമി; സർക്കാർ ട്രസ്റ്റിന് മൂന്ന് വർഷത്തേക്ക് പാട്ടത്തിന് കൊടുത്ത ഭൂമി ലക്ഷ്മി നായരുടെ കുടുംബത്തിന് പതിച്ചു നൽകിയത് കരുണാകരൻ; 12 ഏക്കർ സർക്കാർ ഭൂമി സെലിബ്രിറ്റി ഷെഫിന്റെ കയ്യിൽ എത്തിയത് ഇങ്ങനെ - MarunadanMalayali.com

How Law Academy Trust Occupied the 12 acre land | ബ്രിട്ടീഷ് സർക്കാർ ഏറ്റെടുത്ത ഭൂമി മന്ത്രിയായി കഴിഞ്ഞപ്പോൾ മടക്കി കിട്ടുമായിട്ടും വേണ്ടെന്ന് വച്ച് ഉള്ളതെല്ലാം സർക്കാരിന് നൽകി വാടക വീട്ടിൽ കഴിഞ്ഞ് മരിച്ച നടരാജ പിള്ളയുടെ ഭൂമി; സർക്കാർ ട്രസ്റ്റിന് മൂന്ന് വർഷത്തേക്ക് പാട്ടത്തിന് കൊടുത്ത ഭൂമി ലക്ഷ്മി നായരുടെ കുടുംബത്തിന് പതിച്ചു നൽകിയത് കരുണാകരൻ; 12 ഏക്കർ സർക്കാർ ഭൂമി സെലിബ്രിറ്റി ഷെഫിന്റെ കയ്യിൽ എത്തിയത് ഇങ്ങനെ - MarunadanMalayali.com

കോമളാ൦ബാളിന്‍റെ സ്വപ്നം പൂവണിയുമോ ?

വേണം മനോന്മണീയത്തിനും നടരാജപിള്ളയ്ക്കും സ്മാരകം
(കോമളാ൦ബാളിന്‍റെ സ്വപ്നം പൂവണിയുമോ ?)
+================================================
ഡോ.കാനം ശങ്കരപ്പിള്ള,പൊന്‍കുന്നം
Mob: 9447035416
Email: drkanam@gamail.com Blog: ww.charithravayana.blogspot.in  

തിരുവനന്തപുരം ലോ അക്കാഡമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരുക്കൊച്ചി ധന–റവന്യൂ മന്ത്രി ആയിരുന്ന (1954  ) പി.എസ് നടരാജപിള്ളയുടെ കുടുംബസ്വത്തായിരുന്നു എന്നും ലോകപ്രസിദ്ധ ചരിത്ര പണ്ഡിതനും തത്വചിന്തകനും നാടകകൃത്തും ആയ മനോന്മണീയം സുന്ദരന്‍ പിള്ളയ്ക്ക് പുരാതന തിരുവിതാംകൂര്‍ ചരിത്ര വിഷയമായി തയാറാക്കിയ പ്രബന്ധത്തിനു പാരിതോഷികമായി,(Some Early soveriegns of Travancore 1894) ശ്രീമൂലം തിരുനാളില്‍ നിന്ന് സമ്മാനമായി ലഭിച്ചതാനെന്നും അറിയാവുന്നവര്‍ വിരളം  .130 വര്‍ഷം മുമ്പ് തന്‍റെ പ്രൊഫസര്‍ ഹാര്‍വിയുടെ സ്മരണ നിലനിര്‍ത്താന്‍ നൂറേക്കര്‍ വരുന്ന മരുതുംമൂലയിലെ (പില്‍ക്കാലത്തെ പേരൂര്‍ക്കട) കുന്നിനു അദ്ദേഹം “ഹാര്‍വിപുരം”  (ചിലര്‍ കരുതും പോലെ അത് “ആര്‍.വി പുരം അല്ല )എന്ന് പേരിട്ടു .അതില്‍ പണിയിച്ച മനോഹരമായ വീടിനു “ഹാര്‍വി പുരം ബംഗ്ലാവ്” എന്നും പേരിട്ടു
.നിരവധി ചരിത്ര പുരുഷന്മാര്‍ സന്ദര്‍ശിക്കയും തങ്ങുകയും ചെയ്ത പൈതൃക ഭവനം .കുഞ്ഞനും (പില്‍ക്കാലത്ത് ചട്ടമ്പി സ്വാമികള്‍ )നാണു (പില്‍ക്കാലത്ത് ശ്രീനാരായണ ഗുരു ) പഠനത്തിനും ചര്‍ച്ചകള്‍ക്കായും നിരവധി തവണ തങ്ങിയ വീട് .സുന്ദരം പിള്ളയുടെ ഭാര്യ ശിവകാമിയ മ്മാള്‍ അവര്‍ ഇരുവരുടെയും പോറ്റമ്മ ആയിരുന്നു എന്ന് നടരാജപിള്ള യുടെ ജീവചരിത്രത്തില്‍ (സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരണം )പി സുബ്ബയ്യാ പിള്ള (പുറം )
സ്വാമി വിവേകാനന്ദന്‍ 1982 –കന്യാകുമാരിയില്‍ പോകും മുമ്പ് അവിടെ തങ്ങി .ഹാര്‍വി പുരം കുന്നിലെ കാട്ടിന്‍ നടുവില്‍ ഉള്ള “അടുപ്പ് കൂട്ടാന്‍ പാറ”യില്‍ (ഈ പാറ ഇന്ന് തകര്‍ക്കപ്പെട്ടു ) ധ്യാനത്തിന് പറ്റുമോ എന്നറിയാന്‍ സ്വാമികള്‍ പോയത് കാര്യസ്ഥന്‍റെ തോളില്‍ കയറി ആയിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പറയുന്നു .കാളി (പില്‍ക്കാലത്ത് അയ്യങ്കാളി ,പപ്പു (പില്‍ക്കാലത്ത് ഡോ .പള്‍പ്പ് ,വെങ്കിട്ടന്‍ (പില്‍ക്കാലത്ത് ജയ്ഹിന്ദ് ചെമ്പക രാമന്‍ പിള്ള ,ഫാദര്‍ പേട്ട ഫെര്‍ണാണ്ടസ് ,മക്കിടി ലബ്ബ സര്‍ വാള്‍ട്ടര്‍ വില്യംസ്റ്റിക്ക് ലാന്‍ഡ് ജയ്‌ ഹിന്ദ്‌ (ചെമ്പകരാമന്‍ പിള്ളയെ ജര്‍മ്മിനിയില്‍ കൊണ്ടുപോയ ജൈവ ശാസ്ത്രഞ്ജന്‍ ),പത്തൊന്‍പതാം നൂടാണ്ടിലെ നരേന്ദ്ര മോഡി –യോഗപ്രചാരകന്‍- ശിവരാജ യോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍.പേട്ട രാമന്‍പിള്ള ആശാന്‍  (1814-1909) എന്നിവരെല്ലാം ഈ വീട്ടിലെ സന്ദര്‍ശകരും താല്‍ക്കാലിക താമസക്കാരുമായിരുന്നു .ജ്ഞാനപ്രജാഗരം(1876), ശൈവ  പ്രകാശ സഭ (1885),തിരുവനന്തപുരം പബ്ലിക് ലൈബ്രറി എന്നിവയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇവിടെ അരങ്ങേറി .കേരള നവോത്ഥാന ത്തിന്‍റെ മൂശ  ഈ ബംഗ്ലാവ് ആയിരുന്നു .ഡാര്‍വിന്‍     എന്നിവരുമായി നേരില്‍ കത്തിടപാടുകള്‍ നടത്തിയിരുന്ന പണ്ഡിതനും തത്വ ചിന്തകനുമായിരുന്നു സുന്ദരം പിള്ള എന്ന് അദ്ദേഹം എഴുതിയ കത്തുകള്‍ വെളിപ്പെടുത്തുന്നു (പി .ഗോവിന്ദപ്പിള്ള ) സ്വാമി വിവേകാന്ദന്‍ ,അയ്യാ സ്വാമികള്‍ ,ചട്ടമ്പി സ്വാമികള്‍ ശ്രീ നാരായണ ഗുരു തുടങ്ങിയവര്‍ വിശ്രമിക്കാന്‍ ഉപയോഗിച്ചിരുന്ന ഈ ബംഗ്ലാവിലെ “കുളിര്‍മ്മ കട്ടില്‍ “ ഇന്ന് കന്യാകുമാരിയില്‍ സംരക്ഷിക്കപ്പെടുന്നു
മനോന്മണീയം എന്ന തമിഴ് നാടകം എഴുതിയ സുന്ദരം പിള്ള തമിഴ് ശേക്സ്പീയര്‍ എന്നറിയപ്പെടുന്നു .1942 -ല്‍ ചലച്ചിത്രം ആക്കപ്പെട്ട ഈ നാടകത്തിലെ അവതരണ ഗാനമാണ് തമിഴ് നാട്ടിലെ ദേശീയ ഗാനം(തമിഴ് വാഴ്ത്ത് ) .ഹാരപ്പന്‍ പര്യവേഷണം തുടങ്ങുന്നതിനു മുപ്പതു വര്ഷം മുമ്പ് തന്നെ ദ്രാവിഡ സംസ്കാരം ആണ് തനി ഭാരത സംസ്കൃതി എന്ന് കണ്ടെത്തി
വടക്കെ ഇന്ത്യയിലെ ജനങ്ങള്‍  ജനത തെക്കേ ഇന്ത്യയിലെ നദീതടങ്ങളില്‍ നിന്ന് വടക്കോട്ട്  പോയവര്‍ എന്ന് വാദിച്ച ചരിത്ര പണ്ഡിതന്‍ ആയിരുന്നു പി.സുന്ദരന്‍ പിള്ള (ഹരി കട്ടെല്‍  സ്ഥലനാമങ്ങള്‍ തിരുവനന്തപുരം ജില്ല”, ഡി.സി.ബുക്സ്, 2016 ).അകാലത്തില്‍ നാല്‍പ്പത്തി രണ്ടാം വയസ്സില്‍ അന്തരിച്ചതിനാല്‍  ,ഏക്‌ മകന്‍ നടരാജ പെരുമാളിന് അന്ന് വയസ് വെറും ആറു മാത്രം .ഭര്‍ത്താവ് മരിച്ച ഉടന്‍ ഭാര്യ ശിവകാമി അമ്മാള്‍ ബാലനായ നടരാജനെയും കൂട്ടി ജന്മ നാടായ ആലപ്പുഴയ്ക്ക് പോയി സുന്ദരന്‍ പിള്ളയുടെ വിപുലമായ ലൈബ്രറി ശേഖരിച്ച ലേഖനങ്ങള്‍ ,ലേഖങ്ങള്‍ തയ്യാറാക്കാന്‍ തയ്യാറാക്കിയ നോട്ടുകള്‍ എന്നിവ കുഞ്ഞന്‍ (പിന്നീട് ചട്ടമ്പി സ്വാമികള്‍ ) കൈവശം ആയി .അവയില്‍ ഒന്ന് പോലും പിന്നീട് പി.സുന്ദരന്‍ പിള്ളയുടെ പേരില്‍ പ്രസിദ്ധീക്രുതമായില്ല .
പി.സുന്ദരം പിള്ളയുടെ ഏക മകന്‍ ആയിരുന്നു നടരാജ പെരുമാള്‍ പിള്ള എന്ന പി.എസ് .നടരാജപിള്ള ,സ്റേറ്റ് കോണ്ഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ്റ് .തിരുവിതാം കൂരിലേക്ക് അദ്ദേഹം ക്ഷണിച്ചു കൊണ്ടുവന്ന സര്‍ സി.പി രാമസ്വാമി അയ്യര്‍ പില്‍ക്കാലത്ത് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ശത്രു ആയി മാറി .പൈതൃകമായി കിട്ടിയ നൂറോളം ഏക്കര്‍ സ്ഥലവും അതിലെ ഹാര്വ്വിപുരം ബംഗ്ലാവും സി.പി കണ്ടു കെട്ടിയത് 1943 –ല്‍.മൂത്തമകള്‍ മനോന്മണി പ്രസവിച്ചു കിടക്കുമ്പോള്‍ കൈക്കുഞ്ഞ് മായി (അന്നത്തെ കൈക്കുഞ്ഞ്  നല്ല ശിവന് ഇന്ന് പ്രായം 74)) കുടിയിരക്കപ്പെട്ടു .
സ്വാതത്ര്യം കിട്ടി . നടരാജപിള്ള നിയമ സഭാംഗമായി .മന്ത്രിയായി ഉടന്‍ തന്നെ സഹമന്ത്രിമാര്‍ പാര പണിതു അദ്ദേഹം ഡല്‍ഹിയില്‍ സംസ്ഥാന പ്രതിപുരുഷന്‍ ആയി .പില്‍ക്കാലത്ത് ധന-റവന്യു മന്ത്രിയായി .നിരവധി നല്ല കാര്യങ്ങള്‍ സാധാരണ ക്കാര്‍ക്കും സര്‍ ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ചെയ്തു .ഇന്ത്യന്‍ ആദ്യമായി ഭൂപരിഷ്കരണ ത്തിനായി ആറു ബില്ലുകള്‍ അവതരിപ്പിച്ചു .7 ആഗസ്റ്റ്‌ 1954).അസൂയ തോന്നിയ കോണ്ഗ്രസ് പാര്‍ട്ടി പി.എസ് പിയ്ക്കുള്ള പിന്തുണ പിന്‍ വലിച്ചു .അസൂയക്കാരായ കമ്യൂണിസ്റ്റുകള്‍ പി.എസ.പി യെ പിന്താങ്ങി ഭൂപരിഷ്കരണം നടപ്പിലാക്കാന്‍ സഹായിച്ചില്ല .പിന്നെ കേരളം രൂപികൃ തമായപ്പോള്‍ നടരാജപിള്ള യുടെ വെള്ളാള സമുദായത്തിന് പ്രാമുഖ്യം ഉള്ള നാല് തെക്കന്‍ തിരുവിതാംകൂര്‍ ജില്ലകള്‍ വെട്ടി മാറ്റി ,കമ്മ്യൂണിസ്റ് സ്വാധീനം ഉള്ള മലബാര്‍ കൂട്ടിച്ചേര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടരിയുടെ ഭാര്യാ പിതാവ് ,സംസ്ഥാന പുന സംഘടന കമ്മീഷന്‍ അംഗം ആയ സര്‍ദാര്‍ കെ.എം പണിക്കര്‍ തയാറായി .അങ്ങനെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധിക്കാരത്തില്‍ വന്നു .
മന്ത്രിയായും എം.പി ആയും ഭരണ തലത്തില്‍ എത്തിയ നടരാജപിള്ള  സര്‍ .സി.പി കണ്ടു കെട്ടിയ പൈതൃക സ്വത്ത് തിരിച്ചെടുക്കാന്‍ ശ്രമിച്ചില്ല
1966 ജനുവരി 10 നു നടരാജ പിള്ള അന്തരിച്ചു .അടുത്ത വര്‍ഷം അദ്ദേഹത്തിന്‍റെ ദ്വിതീയ ഭാര്യ, കോമളംബാള്‍ (ആദ്യ ഭാര്യ മരിച്ചതിനെ തുടര്‍ന്നു നടരാജപിള്ള ഭാര്യാ സഹോദരിയെ വിവാഹം ചെയ്തു .ഇരുവരിലുമായി പിള്ളയ്ക്ക് പന്ത്രണ്ടു മക്കള്‍ ) അന്നത്തെ മുഖ്യ മന്ത്രി ഈ.എം എസ് നമ്പൂതിരിപ്പാടിനെ നേരില്‍ കണ്ടു സങ്കടം അറിയിച്ചു .ഭര്‍ത്താവ് ,ഭര്‍തൃ പിതാവ് എന്നിവരുടെ സ്മരണ നില നിര്‍ത്താന്‍ കണ്ടുകെട്ടിയ ഭൂമിയില്‍ ഒരു ഭാഗവും ഹാര്‍വി ബംഗ്ലാവും തനിക്കു വിട്ടു തരണം എന്നപേക്ഷിച്ചു (1967).ലോ അക്കാദമിക്ക് സ്ഥലം പാട്ടത്തിനു കൊടുക്കാന്‍ പോകുന്നു എന്നരിഞ്ഞാണ് കോമാളാബാള്‍ ഈ എം എസ്സിനെ സമീപിച്ചത് .കൃഷി മന്ത്രി എം എന്‍ ഗോവിന്ദന്‍ നായര്‍ അത് കാര്‍ഷിക കോളെജിനു ചോദിച്ചിരിക്കുന്നു ഒരു അപേക്ഷ എഴുതി തരൂ ,പരിഗണിക്കാം എന്ന് മുഖ്യ മന്ത്രി പറഞ്ഞുവത്രേ .
പക്ഷേ ഏതാനും മാസം കഴിഞ്ഞപ്പോള്‍ ഈ.എം എസ് ,നിസാരമായ തന്‍റെ അമീബിയാസിസ് (വയറുകടി ) ചികിസയ്ക്ക് അങ്ങ് ജ്ജര്‍മ്മിനിയില്‍ പോയി .അദ്ദേഹത്തിന്‍റെ അഭാവത്തില്‍ ക്യാബിനറ്റില്‍ അദ്ധ്യക്ഷത വഹിച്ചത് വിവിധ പാര്‍ട്ടികളിലെ മന്ത്രിമാര്‍ .കൃഷി മന്ത്രി എം എന്‍ ഗോവിന്ദന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച ഒരു മന്ത്രിസഭാ യോഗത്തില്‍ നിയമം തെറ്റിച്ചു കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് മാറ്റി വച്ച ഹാര്‍ വി പുരം ബംഗ്ലാവ് പരിസരം നാരായണന്‍ നായര്‍ തുടങ്ങിയ ലോ അക്കാദമിക്ക് പാട്ടത്തിനു നല്‍കാന്‍ തീരുമാനമായി എന്ന് നടരാജ പിള്ളയുടെ കുടുംബം മനസ്സിലാക്കി .സഹായിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടിയോ കോടതിയില്‍ പോകാന്‍ സാമ്പത്തികമോ ഇല്ലാതിരുന്നു കൊമാലാംബാള്‍ 
സങ്കടം കടിച്ചമര്‍ത്തി ശേഷ കാലം ജീവിച്ചു .
മരിച്ചു .
ജീവിത കാലത്ത് ഭര്‍ത്താവിനോ ഭര്‍തൃപിതാവിനോ തിരുവനന്തപുരത്ത് ,പേരൂര്‍ക്കടയില്‍ ഒരു സ്മാരകം ഉയരുന്നത് ആ മഹതിയ്ക്ക്  കാണാന്‍ കഴിഞ്ഞില്ല
അവരുടെ മക്കള്‍ക്ക്‌ കൊച്ചു മക്കള്‍ക്ക്‌ അല്ലെങ്കില്‍ അവരുടെ കൊച്ചു മക്കള്‍ക്ക്‌ ആ ഭാഗ്യം കിട്ടുമോ ?
അന്യ നാട്ടില്‍ സ്മാരകം ഉണ്ടായിട്ടും സ്വന്ത നാട്ടില്‍
ജനിക്കയും വളരുകയും പ്രവര്‍ത്തിക്കയും ചെയ്ത, നാട്ടില്‍ ആ നാട്ടിന്‍റെ പഴമ വര്‍ക്കല തുരങ്കം നിര്‍മ്മിച്ചപ്പോള്‍ കിട്ടിയ പുരാതന വട്ടെഴുത്ത് (നാനം മോനം) രേഖകള്‍ വഴി കണ്ടെത്തിയ ലോകം അറിയുന്ന ആ മഹാന് എന്നെങ്കിലും ഉണ്ടാകുമോ?
ജനായത്ത ഭരണ സംവിധാനത്തില്‍ അതിനുള്ള

മാര്‍ഗ്ഗം ഇല്ലേ ?

Thursday 26 January 2017

വെള്ളാളപ്പിള്ളമാരും ബ്രാഹ്മണപ്പിള്ളമാരും

വെള്ളാളപ്പിള്ളമാരും ബ്രാഹ്മണപ്പിള്ളമാരും

ശ്രീ .കെ.ശിവശങ്കരന്‍ നായര്‍ എഴുതിയ  “വേണാടിന്‍റെ പരിണാമം” (കേരള സാംസ്കാരിക വകുപ്പ് 1998) എന്ന കൃതിയില്‍ പേജ് 159-160) നിന്നുള്ള ഉദ്ധരണികള്‍  
“വേളാളര്‍ (ഭൂവുടമ ) ആണ് വെള്ളാളര്‍ ആയത്.സമ്പത്തിന്‍റെ അടിസ്ഥാനം ആടുമാടുകള്‍ ആയിരുന്നപ്പോള്‍ ,യാദവര്‍ ആയിരുന്നു ആഭിജാതര്‍ .കൃഷി വ്യാപകമാവുകയും സമ്പത്തിന്‍റെ പ്രധാന അടിത്തറ കൃഷിയായിത്തീരുകയും ചെയ്തതോടു കൂടി ഭരണവര്‍ഗ്ഗം “വെള്ളാളര്‍” ആയിത്തീര്‍ന്നു.ആയ് രാജാവായ വരഗുണന്‍റെ ശ്വശുരന്‍ ‘തെങ്ങനാട്ടു  കിഴവന്‍ (നെയ്യാറ്റിന്‍കര ഭരണാധികാരി )വെണ്ണീര്‍ വെള്ളാളന്‍ ആയിരുന്നു എന്നു വരഗുണന്‍റെ ശാസനത്തില്‍ നിന്ന് കാണാം .തരിസാപ്പള്ളി ശാസനത്തില്‍ കാണുന്നത് വെള്ളാളന്‍ എന്നത് കര്‍ഷകന്‍ എന്ന അര്‍ത്ഥത്തില്‍ ആണ് .മുഖ്യമായും കര്‍ഷകവൃത്തിയില്‍ ഏ ര്‍പ്പെട്ടിരുന്ന കുടുംബങ്ങളെ വെള്ളാളര്‍ എന്ന ജാതിക്കാരായി കണക്കാക്കുകയാണ് പില്‍ക്കാലത്ത് സംഭവിച്ചത് .വലിയ തോതിലുള്ള കൃഷി നാഞ്ചിനാട്ടില്‍ മാത്രമായിരുന്നതിനാല്‍ അവിടത്തെ കര്‍ഷകര്‍ തുടര്‍ന്നും വെള്ളാളര്‍ എന്നറിയപ്പെടുകയും മറ്റു സ്ഥലങ്ങളിലുള്ളവര്‍ അവിടത്തെ ആഭിജാത വര്‍ഗ്ഗത്തില്‍ ലയിച്ചു ചേരുകയും ചെയ്തു.
ഡോ .കാനത്തിന്‍റെ വിയോജനക്കുറിപ്പ്
തരിസാപ്പള്ളി ശാസനത്തില്‍ വെള്ളാളന്‍ എന്നത് കര്‍ഷകന്‍ എന്ന അര്‍ത്ഥ ത്തില്‍ പലരും, .ലെസ്റ്റര്‍ യൂണിവേര്‍സിറ്റി ഫെയിം കേശവന്‍ വെളുത്താട്ട്,വരെ എഴുതുന്നത്‌ വിവരം ഇല്ലാത്തത് കൊണ്ടാണ്
ആദ്യ സാക്ഷി ,ഒരു പക്ഷെ ശാസനം എഴുതിയ “വേള്‍കുല “(വെള്ളാള കുല ) സുന്ദരനെ അവര്‍ കാണുന്നില്ല .വെള്ളാള കുലം എന്ന് പറഞ്ഞാല്‍ വംശം .ഹാരപ്പന്‍ സംസ്കൃതി കണ്ടെത്തിയ മാര്‍ഷല്‍, ഹെരാസ് എന്നിവര്‍ ഹാരപ്പന്‍ കാലഘട്ടത്തിലെ വെള്ളാളര്‍ എന്ന വിഷയത്തില്‍ എഴുതിയ ലേഖനങ്ങള്‍ അവര്‍ വായിച്ചിരിക്കില്ല
പുറം 317 വെള്ളാളര്‍ എന്ന തലക്കെട്ടില്‍ എഴുതിയത് കാണുക
“ഭരണ വര്‍ഗത്തില്‍ സാമൂഹിക മാറ്റം കാര്യമായ ചേതം വരുത്താത്ത ഒരു സമുദായം ആയിരുന്നു വെള്ളാളര്‍ .ആയ് ഭരണാധികാരികളെ മിക്കവാറും വെള്ളാളരില്‍ ഉള്‍പ്പെടുത്താം .എന്തെന്നാല്‍ സമ്പത്തിന്‍റെ ഉപാധി ആടുമാടുകളില്‍ നിന്ന് കൃഷിയിലേക്ക് മാറിയപ്പോള്‍ ഇടയര്‍ ആയിരുന്ന യാദവര്‍ വെള്ളാളര്‍ അഥവാ കര്‍ഷകര്‍ ആയിത്തീര്‍ന്നു ....ആയ് രാജാവായ വരഗുണന്‍ വിവാഹം ചെയ്തിരുന്നത് കരുനന്തടക്കന്റെ താമ്ര ശാസനത്തിലെ ആജ്ഞപ്തിയായ തെങ്ങനാട്ടുകിഴവന്‍ ചാത്തന്‍ മുരുകന്‍റെ മകള്‍ മുരുകന്‍ ചേന്തി ആയിരുന്നു .ചാത്തന്‍ മുരുകന്‍ “വെണ്ണീര്‍ വെള്ളാളന്‍ “ആയിരുന്നതു കൊണ്ട് ആയ് രാജാക്കന്മാര്‍ വെള്ളാളര്‍ ആയിരുന്നു എന്ന് ഗോപിനാഥ റാവു (TAS Vol 1 പുറം  17) ...ചിറവാ മൂപ്പന്മാര്‍ വിവാഹം ചെയ്തിരുന്നതും വെള്ളാളരേ ആയിരുന്നു .ചേര രാജാക്കളും  വെള്ളാളര്‍ എന്ന് കനകസഭാ പിള്ള (കെ.പി പത്മനാഭ മേനോന്‍ .കൊച്ചിരാജ്യ ചരിത്രം പുറം 79)..വേണാടിന്റെ നാനാ ഭാഗങ്ങളിലും ഉണ്ടായിരുന്ന വെള്ളാളര്‍ (കര്‍ഷകര്‍ )ജാതിവ്യവസ്ഥയുടെ ഉത്ഭവ ത്തോടെ നായര്‍ ജാതിയില്‍ ലയിച്ചു ചേര്‍ന്നു .ഇരുനൂറിലേറെ വര്‍ഷക്കാലത്തെ കഴക്കൂട്ടത്ത് പിള്ള മാരുടെ പേരുകള്‍ കേട്ടാല്‍ അവര്‍ വെള്ളാളര്‍ ആയിരുന്നുവെന്നു ന്യായമായും ഊഹിക്കാം ..വെള്ളാളര്‍ ഒരു സമുദായമായി നാഞ്ചിനാട്ടില്‍ മാത്രം അവശേഷിച്ചു .വിശാലമായ കൃഷിസ്ഥലം വേണാട്ടില്‍ അവിടം മാത്രമായിരുന്നുവല്ലോ
ഡോക്ടര്‍ കാനത്തിന്റെ പ്രതികരണം
ഈ .എം.എസ് ,എം .ജി.എസ് ,എം,എന്‍ ഗണേഷ് ,രാജങ്ങുരുക്കള്‍ ,കേശവന്‍ വെളുത്താട്ടു തുടങ്ങിയ .മലബാര്‍ ചരിത്രകാരന്മാര്‍ക്ക്‌ മാത്രമല്ല വേണാടിനെ കുറിച്ച് പഠിച്ച വേണാട്ടില്‍ ജനിച്ചു വളര്‍ന്ന സിവശ്നകാരന്‍ നായര്‍ക്കു പോലും വെള്ളാളരേ കുറിച്ച് തെറ്റായ ധാരണകള്‍ ആണുള്ളത്
എന്നതിനുടാഹരണം ആണ് മുകളില്‍ ഉദ്ദരിച്ച ഭാഗം  
വെള്ളാളര്‍ നാഞ്ചിനാട്ടില്‍ മാത്രമല്ല പ്രാചീന കുട്ടനാട്ടിലും(സഹ്യാദ്രി സാനുക്കള്‍ ആയ ഇടുക്കി മുണ്ടക്കയം കാഞ്ഞിരപ്പള്ളി പത്തനംതിട്ട തൊടുപുഴ ഭാഗം ) അവരായിരുന്നു പ്രമുഖ ജനവിഭാഗം . തമിഴകത്തിന്‍റെ ഭാഗമായിരുന്ന പഴയകാല കുട്ടനാട്ടില്‍ ജനിച്ച വെള്ളാളര്‍ ക്ക് പുറമേ വിവിധ കാലഘട്ടങ്ങളില്‍ മധുര തിരുനെല്‍ വേലി കുംഭ കോണം എന്നിവിടങ്ങളില്‍ നിന്ന് അഞ്ഞൂറ് .മുന്നൂര്‍ എന്ന കണക്കില്‍ കമ്പം ,ചെങ്കോട്ട തുടങ്ങിയ ഭാഗങ്ങള്‍ വഴി കേരളത്തിലേക്ക് വിവിധ കാലഘട്ടങ്ങളില്‍ കുടിയേറിയ വെള്ളാളസംഘങ്ങള്‍ ഉണ്ടായിരുന്നു .രാജ ഭരണ കാലത്ത് റവന്യു ഉദ്യോഗങ്ങള്‍ (പിള്ളയന്നന്‍  പ്രവര്ത്തിയാര്‍ ,മുതല്‍ പറ്റി ക്ലാസ്സിഫയര്‍,കണ്ടെഴുത്ത് ) അവരുടെ കുത്തകയായിരുന്നു അക്ഷരം എഴുതാന്‍ അറിയുന്നവരും കണക്കു കൂട്ടാന്‍ അറിയുന്നവരും കണക്കു സൂക്ഷിക്കാന്‍ അറിയുന്നവരും വിവിധ ഭാഷകള്‍ അറിയുന്നതും വെള്ളാളര്‍ക്ക് മാത്രം ആയിരുന്നു .അതിനാല്‍ എല്ലാ മണ്ടപത്തിന്‍ വാതില്‍ക്കലും വെള്ളാള കുടുംബങ്ങള്‍ ഉണ്ടായിരുന്നു .അതിനാല്‍ കന്യാകുമാരി മുതല്‍ ആലങ്ങാട് –പറവൂര്‍ വരെ തിരുവിതാം കൂറില്‍ അന്നും ഇന്നും വെള്ളാളര്‍ കാണപ്പെട്ടു .അവര്‍ നായര്‍ സമുദായത്തില്‍ ലയിച്ചു എന്നതും തെറ്റ് .കളരിയില്‍ പോയി യുദ്ധ മുറകള്‍ അഭ്യസിച്ചു വാളും പരിചയും നേടിയ വെള്ളാള ര്‍ നായര്‍ വാല്‍ കിട്ടിയവര്‍ ആയി .
അല്ലാതെ കൃഷി കച്ചവടം മൃഗ പരിപാലനം ,കണക്കെഴുത്ത് എന്നിവയില്‍ തുടര്‍ന്നവര്‍ ഇന്നും വെള്ളാളര്‍ തന്നെ .ഇന്നവര്‍ മൂന്നേ മുക്കാല്‍ ലക്ഷം വരും .

പിള്ളമാര്‍
(പേജ് 159-160)
“വിവിധ തലങ്ങളില്‍ ഭരണാധികാരികള്‍ക്ക് വേണ്ടി ഭരണ കാര്യങ്ങള്‍ നിര്‍വ്വഹഹിക്കാന്‍ നിയുകതര്‍ ആയവര്‍ ആണ് പിള്ളമാര്‍ .കുലീന കുടുംബങ്ങളില്‍ നിന്നും പാരമ്പര്യമായും അല്ലാതെയും അവര്‍ തെരഞ്ഞെടുക്കപ്പെട്ടു .പ്രാദേശിക ഭരണത്തില്‍ രാജാവിന് പങ്ക് ഇല്ലാതിരുന്നത് കൊണ്ട് പിള്ളമാരെല്ലാം രാജാവിന്‍റെ പ്രതിനിധികള്‍ അഥവാ സെക്രട്ടറിമാര്‍ ആയിരുന്നു .................ഭരണാധികാരിക്ക് ഭരണീ യരുമായുള്ള ബന്ധം പിള്ളമാരില്‍ കൂടെ മാത്രമായിരുന്നതിനാല്‍ അവര്‍ പ്രയോഗത്തില്‍ ഭരണാധികാരികള്‍ തന്നെയായിരുന്നു. 19-3-1726 -ല്‍ ആറ്റിങ്ങല്‍ റാണി അഞ്ചുതെങ്ങിലെ അലക്സാണ്ടര്‍ ഓമിനയച്ച സന്ദേശത്തില്‍ “എനിക്കും പിള്ള മാര്‍ക്കും കൃഷനുണ്ണി അണ്ണാവി വഴി കൊടുത്തയച്ച പാരിതോഷികങ്ങള്‍ ഇവിടെ കിട്ടി “ എന്ന് പറഞ്ഞിരിക്കുന്നതില്‍ നിന്നും പില്ലമാരുടെ സ്ഥാനം എന്തായിരുന്നു എന്ന് ഗ്രഹിക്കാം.”അധികാരികള്‍” എന്നും “കാര്യം ചെയ്തവാര്‍കള്‍ “എന്നും “കോയിക്കന്മാര്‍” എന്നും രേഖകളില്‍ അവരെപ്പറ്റി പറഞ്ഞിട്ടുണ്ട് .സ്വരൂപജനങ്ങള്‍ എന്നും കാര്യക്കാര്‍ എന്നും പിള്ളമാരെ ചില രേഖകളില്‍ പറഞ്ഞു കാണുന്നു .
ബ്രാഹ്മണര്‍ പ്രാചീന കാലത്ത് “പിള്ള” വാല്‍ ഉപയോഗിച്ചിരുന്നു
പി.ശങ്കുണ്ണി മേനോന്‍ എഴുതിയ “തിരുവിതാം കൂര്‍ ചരിത്രം” (മലയാള മൊഴിമാറ്റം ഡോ .സി.കെ കരിം ഭാഷാ ഇന്‍സ്റി ട്യൂട്ട് 1973 പുറം 31-32 ) eഎന്ന ചരിത്രഗ്രന്ഥത്തില്‍ “അയ്യര്‍” എന്ന വാല്‍ ഉപയോഗിക്കും മുമ്പ് ബ്രാഹ്മണര്‍ “പിള്ള” വാല്‍ ഉപയോഗിച്ചിരുന്നു എന്ന് ഒരു പ്രാചീന രേഖയെ ആസ്പദമാക്കി എഴുതിയിട്ടുണ്ട് .
വെല്ലൂരിലെ മഹാരാജ പ്രതാപരുദ്രന്‍ എന്ന രാജാവ് കന്നടിയാര്‍ എന്ന് പേരുള്ള ഒരു തെലുങ്ക്‌ ബ്രാഹമണനു വളരെ ധനം നല്‍കി ആ പണത്തിന്‍റെ  പത്തിലൊന്ന് കൊണ്ട് താമ്ര വര്‍ണ്ണി നദിയില്‍ ഒരണക്കെട്ടു (ചരിത്രം എഴുതുന്ന കാലത്ത് ആ അണക്കെട്ടുണ്ട്) നിര്‍മ്മിച്ച്‌ .ശേഷിച്ച തുക കൊണ്ട് ചേര മഹാദേവി എന്ന സ്ഥലത്ത് ഒരു സത്രം പണികഴിപ്പിച്ചു .താംരശാസനം കയ്യിലുള്ള ആള്‍ക്ക് ജീവിതകാലം മുഴുവന്‍ ആ സ്ഥാപനത്തിന്‍റെ മേധാവി ആയിരിക്കും എന്ന് രേഖയുണ്ട് .ഋഗ് വേദികള്‍ ആയ കന്നടിയാര്‍ കുടുംബത്തിലെ ഭരധാജ ഗോത്രക്കാരന്‍ ആയ നാരായനപ്പയ്യ എന്ന ബ്രാഹമണന്‍ ആയിരുന്നു ആദ്യ മേധാവി .സത്രത്തിനു അളകിയപ്പന്‍ സ്വാമിക്കോവില്‍ എന്നും പേരുണ്ടായിരുന്നു .ചേരമാന്‍ പെരുമാള്‍ നിര്‍മ്മിച്ച പഴയ ബ്രാഹ്മണ ഗ്രാമത്തില്‍ താമസക്കാരനായ ,ശ്രീവല്സ ഗോത്രക്കാരന്‍ യജുര്‍വേദ ബ്രാഹമണന്‍ ആയ ഗോപാലപിള്ള മകന്‍ നാരായണ പിള്ളയെ സത്ര മേല്‍നോട്ടം ഏ ല്പ്പിച്ചു .നാരായണ പിള്ള പിന്ഗാമികള്‍ക്ക് അവകാശം നല്‍കുന്ന ആധാരം എഴുതി വച്ചു അത് കലിയുഗം 3342(ക്രി വ 242)എന്ന വര്ഷം ആയിരുന്നു
പിള്ള എന്ന് ബ്രാഹമണ നാമത്തോടു അക്കാലത്ത് ചേര്‍ത്തിരുന്നു എന്ന് ശങ്കുണ്ണി മേനോന്‍ .
ഈ ഭാഗം ആസ്പദമാക്കി ആവണം Castes and Tribes of South India യില്‍ Thurston എഴുതി:NAIRS എന്നതലക്കെട്ടില്‍ .പുറം293  കാണുക
The most general title of Nayars is Pillai(Child),which was added to the names of Brahmin dwellers in  the South .It must ,in all probability ,has been after the Brahmins changed their title of Aiyar(Father),by which name the non-Brahmin people invariably referred to them, the sudras began to be named Pillai. We find that the Vellalas of Tamil country and the Nayars of Travancore called themselves Pillai from very early times

ഇനി “നാടുണര്‍ത്തിയ നാടാര്‍ പോരാട്ടങ്ങളി” ല്‍ പ്രൊഫ.ജെ ഡേവിഡ്
“വെള്ളാളര്‍” എന്ന തലക്കെട്ടില്‍ എഴുതിയ ഭാഗം വായിക്കാം പേജ് 46-47
ഏതാണ്ട് തിരുനെല്‍വേലി ജില്ലയുടെ അതിര്‍ത്തി വരെയുള്ള നാഞ്ചിനാടന്‍ പ്രദേശങ്ങളിലെ പ്രമുഖ ജാതിവിഭാഗമായിരുന്നു (ശൈവ )വെള്ളാള സമുദായം .ഈ പ്രദേശങ്ങളില്‍ ബ്രാഹ്മണര്‍ താരതമ്യേന കുറവായിരുന്നതിനാല്‍ അവരുടെ മഹത്വ സോപാനത്തില്‍ വെള്ളാളര്‍ തങ്ങളെ തന്നെ അവരോധിച്ചു സാമൂഹ്യനിലവാരത്തില്‍ ബ്രാഹ്മണരുടെ തൊട്ടു താഴെ യായിരുന്നുവെങ്കിലും ശൂദ്രവിഭാഗത്തില്‍ പെടുന്നവര്‍ ആയിരുന്നു .എന്നാല്‍ ഈ പ്രദേശങ്ങളിലെ ബ്രാഹ്മണ രുടെ അംഗസംഖ്യ തുലോം പരിമിതമായിരുന്നതിനാല്‍ ഇവര്‍ക്ക് സമൂഹത്തില്‍ പ്രമുഖവും മാന്യവുമായ ഒരു സ്ഥാനം ലഭ്യമായി .തങ്ങളെ ബ്രാഹ്മണ രെക്കാള്‍ വലിയ ബ്രാഹ്മണര്‍ ആയി സ്വയം പ്രതിഷ്ടിച്ചിരുന്ന വെള്ളാളര്‍ ജാതിയില്‍ തങ്ങളേക്കാള്‍ താഴ്ന്ന സ്ഥാനം ഉണ്ടായിരുന്നവരുമായി ഇടപെടുന്നതിനു പോലും വിമുഖത കാണിച്ചു .സസ്യഭുക്കുകള്‍ ആയിരുന്ന ഇവര്‍ വ്യക്തിപരമായ ശുചിത്വത്തില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു .തങ്ങളുടെ വീടും പരിസരവും ശിചിയായി സൂക്ഷിച്ചു പോന്നു .ഏറെ സംസ്കൃതീക്രുതവും മഹാത്വപൂര്‍ണ്ണവുമായ ഒരു ജീവിതം നയിച്ച വെള്ളാളര്‍ക്ക് “പിള്ള “ എന്നായിരുന്നു സ്ഥാനപ്പേര്‍ “
ഡോ .കാനത്തിന്‍റെ വിയോജിപ്പ്
“ബ്രാഹ്മണര്‍ അല്ലാത്തവര്‍ ഒക്കെ ശൂദ്രര്‍” എന്ന് കണക്കാക്കിയാല്‍ വെള്ളാളര്‍ ശൂദ്രര്‍ ആണെന്ന് ചിലര്‍ .പക്ഷെ ശൂദ്രര്‍ “സേവകര്‍” ആയിരുന്നു .വെള്ളാളര്‍ ഒരു കാലത്തും ആരുടെയും സേവകര്‍ ആയിരുന്നില്ല .അവര്‍ ബ്രാഹ്മണ  മേധാവിത്വം അംഗീകരിച്ചിരുന്നില്ല
ബ്രാഹ്മണ “സംബന്ധം” അനുവദിച്ചിരുന്നില്ല . വെള്ളാള സ്ത്രീകള്‍ പാതിവ്രത്യം കാത്തു സൂക്ഷിച്ചവര്‍ ആയിരുന്നു .വെള്ളാളരുടെ പിതാക്കള്‍ വെള്ളാളര്‍ തന്നെ ആയിരുന്നു .വിവാഹ സമയത്ത് “അമ്മി ചവിട്ടി ആരു ന്ധതികാണല്‍ “ എന്ന  പ്രതിജ്ഞ എടുത്തവരായിരുന്നു വെള്ളാള ദമ്പതികള്‍ ...അവര്‍ സ്വയം പൂജകള്‍ നടത്തി .വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്ക് “പണ്ടാരം” (കുരുക്കള്‍അയ്യാ  ) ആയിരുന്നു അവരുടെ പുരോഹിതന്‍ .കര്‍ഷകരും കച്ചവടക്കാരും (വണിക്കുകള്‍ ,ചെട്ടികള്‍) ഗോപാലകരും (യാദവര്‍) ആയിരുന്ന വെള്ളാളര്‍ “വൈശ്യര്‍” എന്ന വിഭാഗത്തിലാണ് മിക്കവരും ഉള്‍പ്പെടുത്തുക എന്നത് പ്രഫസ്സര്‍
ഡാര്‍വിന്‍ മനസ്സിലാക്കിയില്ല അവര്‍ സേവകരോ ശൂദ്രരോ ആയിരുന്നില്ല. വെള്ളാള സ്ത്രീകള്‍ പതിവ്രതകളും ആയിരുന്നു .


Wednesday 25 January 2017

പാണ്ടിപ്പറയന്‍” അയ്യാവും (1883) “പുലയന്‍” അയ്യപ്പനും(1917)

“പാണ്ടിപ്പറയന്‍” അയ്യാവും (1883)
“പുലയന്‍” അയ്യപ്പനും(1917)
================================
നൂറു കൊല്ലം മുമ്പ് 1917 –ല്‍ ,ഒക്ടോബര്‍ വിപ്ലവം നടക്കുന്നതിനു അഞ്ചു മാസം മുമ്പ് കേരളത്തില്‍ സഹോദരന്‍ അയ്യപ്പന്‍ നടത്തിയ രക്ത രൂക്ഷിതമല്ലാതിരുന്ന “മിശ്രഭോജനം “കേരളത്തിന്‍റെ പുരോഗമാനോന്മുഖ മേല്‍വിലാസം എങ്ങനെ രൂപപ്പെടുത്തി എന്ന് വിശദമാക്കാന്‍ ശ്രമിക്കയാണ് ശ്രീ പ്രദീപ്‌ രാമന്‍ കലാകൌമുദി 2180 :ജനുവരി 29,2017ലക്കത്തില്‍ എഴുതിയ (ചരിത്രം )പന്തിഭോജനതിന്‍റെ പക്ഷഭേദങ്ങള്‍ എന്ന ലേഖനം വഴി (62-63)
കെ.കെഅച്യുതന്‍ മാസ്റരുടെ സഹായത്തോടെ സഹോദരന്‍ അയ്യപ്പന്‍ ,വള്ളോന്‍ ,ചാത്തന്‍ എന്ന രണ്ടു പുലയക്കിടാങ്ങളെ പങ്കെടുപ്പിച്ചു ചെറായില്‍ , തുണ്ടിപ്പറമ്പ് എന്ന സ്ഥലത്ത് വച്ച് ജാതി സമ്പ്രദായത്തിന്‍റെ തോലുരച്ചു തീകൊളുത്തി എന്ന് ശ്രീ പ്രദീപ്‌ രാമന്‍ .സവര്‍ണ്ണ വിഭാഗത്തില്‍ പെട്ട ഒരാളെപ്പോലും മിശ്രഭോജനത്തില്‍ പങ്കെടുപ്പിക്കാന്‍ സഹോദരന് കഴിഞ്ഞില്ല .അത്തരക്കാര്‍ ആരും സഹോദരന്‍റെ മിശ്രഭോജന വിപ്ലവത്തെ എതിര്‍ത്തുമില്ല .തങ്ങളില്‍ ഒരാളെയും ആ വിപ്ലവത്തില്‍ ക്ഷണി ക്കാഞ്ഞതിനു സാംബവര്‍ ,സിദ്ധനര്‍ ,ധീവരര്‍ തുടങ്ങിയ സമുദായങ്ങളിലെ അംഗങ്ങള്‍ സഹോദരനോടു പ്രതിക്ഷേധിക്കയോ അദ്ദേഹത്തെ അധിക്ഷേപിക്കയോ ചെയ്തതുമില്ല .
എന്നാല്‍ മിശ്രഭോജനം നടത്തപ്പെട്ട ചെറായിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീനാരായണീയ സംഘടനയായ “വിജ്ഞാന വര്‍ദ്ധിനി സഭ”, മിശ്രഭോജന്തില്‍ പങ്കെടുത്ത വീട്ടുകാരെ (അവരുടെ ലിസ്റ്റ് ലേഖകന്‍ നല്‍കുന്നില്ല .എത്ര പേര്‍ പങ്കെടുത്തു എന്ന വിവരവും വെളിപ്പെടുത്തുന്നില്ല )ഊരു വിലക്കി .അവരില്‍ പലരും പഞ്ചഗവ്യം കഴിച്ചു ശുദ്ധി നേടി എന്ന് ലേഖകന്‍ .
ഇക്കഥ “സംഘചരിത്രം” എന്ന ഓട്ടന്‍ തുള്ളലില്‍ സഹോദരന്‍ വിവരിച്ചിട്ടുണ്ട് എന്നും ലേഖകന്‍ .
സഹോദരന്‍ അയ്യപ്പന്‍റെ സമുദായാംഗങ്ങളില്‍ ചിലര്‍ അദ്ദേഹത്തെ കശുവണ്ടി കറ കൊണ്ട് അഭിഷേകം ചെയ്തു .ചാണകം കൊണ്ട് എറിഞ്ഞു .ഉറുമ്പിന്‍ കൂടുകൊണ്ട് കിരീടം അണിയിച്ചു എന്നെല്ലാം ലേഖകന്‍ എഴുതുന്നു .ഒരാള്‍ കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചു .പ്രസംഗിച്ചാല്‍ കൊല്ലുമെന്ന് ഭീഷണി ഉയര്‍ത്തിയത് വടക്കന്‍ പറവൂരിലെ ശ്രീനാരായണീയര്‍ .പക്ഷെ ബ്രാഹ്മണര്‍,നായര്‍ തുടങ്ങിയ സവര്‍ണ്ണര്‍ ,ഈഴവര്‍ അല്ലാതുള്ള അവര്‍ണ്ണര്‍ എന്നിവര്‍ അനങ്ങിയത് പോലുമില്ല .
ചെറായി യിലെ ചാണാശ്ശേരി കണ്ടന്‍റെ വിവാഹത്തിന് സഹോദരനോടൊപ്പം ഉണ്ണാന്‍ ഇരുന്ന ഏഴ് ശ്രീനാരായണീയര്‍ ശിക്ഷണ നടപടികള്‍ക്ക് വിധേയര്‍ ആയി .സഹോദരന്‍ ഇരുന്ന പന്തിയില്‍ ഇരുന്നവര്‍ എഴുനേറ്റു പോയി “പുലചോവ”ന്‍റെ കൂടെ ഇരുന്നുണ്ണകയില്ല എന്നവര്‍ പറഞ്ഞത്രേ .ശിക്ഷണ നടപടികള്‍ക്ക് വിധേയരായവര്‍ മറ്റൊരു സദ്യയില്‍ പങ്കെടുത്തപ്പോള്‍, അവരുടെ പന്തിയില്‍ ഇരുന്നവരും ഭ്രഷ്ടര്‍ആക്കപ്പെട്ടു .
“ വിവിധ ജാതിയില്‍ പെട്ടവര്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ച ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇതിനു(1917) മുമ്പും ഉണ്ടായിട്ടുണ്ട്” എന്ന് സമ്മതിക്കുന്ന ലേഖകന്‍ അവയെ കുറിച്ച് ഒന്നും പരാമര്‍ശിക്കാതെ ആ “ചരിത്രം” കുഴിച്ചു മൂടുന്നു
ശ്രീനാരായണ ഗുരുവിന്‍റെ ഗൃഹസ്ഥാശ്രമ ശിഷ്യരില്‍ കുമാരന്‍ ആശാനോടോപ്പം സ്ഥാനമുണ്ടായിരുന്നു സഹോദരന്‍ അയ്യപ്പനും .നല്ലൊരു വിപ്ലവകാരിയായിരുന്ന അയ്യപ്പന്‍ സാമൂഹ്യ പരിവര്‍ത്തനത്തിനു വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങള്‍ മാത്രം സ്വീകരിച്ചിരുന്ന വ്യക്തി കൂടി ആയിരുന്നു .അനാചാരങ്ങള്‍ മാറ്റപ്പെടണം എന്ന ചിന്താഗതി വച്ച് പുലര്‍ത്തിയ ആ വിപ്ലവകാരി അതിനായി 1917-ല്‍ മിശ്രഭോജനം സംഘടിപ്പിച്ചു (ഭാസ്കരന്‍ ടി .ഡോ, “മഹര്‍ഷി ശ്രീനാരായണ ഗുരു”, ഭാഷാ ഇന്‍സ്ടിട്യൂട്ട് രണ്ടാം പതിപ്പ് 2008 പേജ്133).
സവര്‍ണ്ണര്‍ തങ്ങളെ അപമാനിക്കുന്നതില്‍ അരിശം കൊണ്ടിരുന്ന ഈഴവര്‍ തങ്ങളേക്കാള്‍ താഴ്ന്നവര്‍ എന്ന് കണക്കാക്കിയിരുന്ന പുലയര്‍ പറയര്‍ ,കുറവര്‍ മുതലായവരെ അയിത്തക്കാരായി മാറ്റി നിര്‍ത്തി അപമാനിച്ചിരുന്നു എന്ന സത്യം സഹോദരന്‍ അയ്യപ്പനെ വല്ലാതെ വേദനിപ്പിച്ചു എന്ന് ഡോ ഭാസ്കരന്‍ എഴുതുന്നു .അതിനാല്‍ സവര്‍ണ്ണര്‍ക്ക് മാതൃകയായി അദ്ദേഹം ചെറായില്‍ 1917 –ല്‍ മിശ്രഭോജനം സംഘടിപ്പിച്ചു .അതിന്‍റെ ശതാബ്ദി വര്‍ഷമാണ്‌ 2017.അതിന്‍റെ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു
.
ബി ഏ പരീക്ഷ എഴുതിക്കഴിഞ്ഞു നില്‍ക്കും വേളയിലായിരുന്നു സഹോദരന്‍ ഈ മിശ്രഭോജനം സംഘടിപ്പിച്ചത് .അത് ഇപ്രകാരം ആയിരുന്നു എന്ന് ഡോക്ടര്‍ ഭാസ്കരന്‍ വിവരിക്കുന്നത് നമുക്കൊന്ന് വായിക്കാം
.”തീയതി1092 ഇടവം 22(1917).തികച്ചും പ്രതീകാത്മകമായിരുന്നു പരിപാടി .ചക്കക്കുരുവും കടലയും ചേര്‍ന്ന മെഴുക്കു പുരട്ടിയും ചോറും മാത്രമായിരുന്നു വിഭവം.പള്ളിപ്പുറത്ത് കോരശ്ശേരി വീട്ടില്‍ അയ്യരു എന്ന പുലയനാണ് വിളമ്പിയത് .അയാളെ കാലേകൂട്ടി ഏര്‍പ്പാട് ചെയ്തിരുന്നു .അയ്യപ്പന്‍റെ ബോഡി ഗാര്‍ഡുകള്‍ ആയ കേളനും കണ്ടച്ചനും പുലച്ചാളയില്‍ ചെന്ന് “വിശിഷ്ടാതിഥി”യെ ക്ഷണിച്ചു കൊണ്ട് വരുകയാണുണ്ടായത് .അയ്യരു പുലയന്‍ തന്‍റെ മക നുമോന്നിച്ചാണ് പുറപ്പെട്ടത്.പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ ഭക്ഷണ ത്തിനു തയാര്‍ ആയതിനാല്‍ അല്പ്പാല്‍പ്പമേ വിളമ്പാന്‍ ഒത്തുള്ളു .പന്തി യുടെ മധ്യഭാഗത്തുള്ള ഇലയുടെ മുമ്പില്‍ അയ്യരുടെ മകനെ ഇരുത്തി .ആ കുട്ടി ചോറും കറിയും ചേര്‍ത്ത് കുഴച്ചപ്പോള്‍ മറ്റുള്ളവര്‍ അതില്‍ നിന്ന് കുറേശ്ശെ എടുത്തു സ്വാദ് നോക്കി .ഇതാണ് ചരിത്ര പ്രസിദ്ധമായ മിശ്രഭോജനം “(പേജ് 134)
തുടര്‍ന്നു അയ്യപ്പന്‍ ഈ സംഭവം “സംഘ ചരിതം” എന്ന പേരില്‍ ഓട്ടം തുള്ളല്‍ ആക്കി അവതരിപ്പിക്കാന്‍ തുടങ്ങി ..പക്ഷെ ചെറായിയിലെ വിജ്ഞാന വര്‍ദ്ധിനി സഭ അയ്യപ്പനു വിലക്ക് കല്‍പ്പിച്ചു .കാരണവന്മാര്‍
അയ്യപ്പനെ ഈഴവ സമുദായത്തില്‍ നിന്ന് ബഹിഷ്കരിച്ചു.ചില ഈഴവര്‍ പുളി യുറുമ്പു കൊണ്ടും മറ്റു ചില ഈഴവര്‍ കശുവണ്ടി നെയ്‌ കൊണ്ടും സഹോദരനെ അഭിഷേകം ചെയ്ത് പ്രതിക്ഷേധിച്ചു..”പുലയന്‍ അയ്യപ്പന്‍” എന്ന പേരും നല്‍കി .കയ്യില്‍ കിട്ടിയാല്‍ കൊന്നുകളയും എന്ന് പറഞ്ഞവര്‍ വരെ ഈഴവരില്‍ ഉണ്ടായിരുന്നു എന്ന് ഡോക്ടര്‍ ഭാസ്കരന്‍
“യുവാക്കള്‍ ആദര്‍ശക്കൊടുമുടിയില്‍ കയറി കിഴക്കാം തൂക്കായി ചാടി അപകടം വരുത്തി വയ്ക്കരുത്” എന്ന് മഹാകവി കുമാരന ആശാന്‍ പോലും “വിവേകോദയം” മുഖപ്രസംഗം വഴി സഹോദരനെ ഉപദേശിച്ചു. .ശ്രീനാരായണ ഗുരുവും എതിരാണെന്ന പ്രചാരണം നടന്നു എന്ന് ഡോക്ടര്‍ (പേജ്134).ഗുരുവിനെ നേരില്‍ കണ്ടു സഹോദരന്‍ ഒരു കുറിപ്പ് വാങ്ങി “മനുഷ്യരുടെ മതം ,വെഷം ,ഭാഷ മുതലായവ എങ്ങിനെ ഇരുന്നാലും അവരുടെ ജാതി ഒന്നായത് കൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല “നാരായണ ഗുരു
1096 ഇടവം 2 നു ( 1921 മേയ് 15) ആലുവാ
അദ്വൈതാശ്രമത്തില്‍ നടത്തപ്പെട്ട സമസ്തകേരള സഹോദര സമ്മേളനത്തില്‍ ശ്രീനാരായണ ഗുരുവിന്‍റെ വര്‍ണ്ണ ചിത്രം ചേര്‍ത്ത് “മഹാ സന്ദേശം” എന്ന പേരില്‍ വ്യാഖ്യാന സമേതം ആ കത്ത് 12 പേജുള്ള കൊച്ചുപുസ്തം ആയി അയ്യപ്പന്‍ സൌജന്യമായി വിതരണം ചെയ്തു പ്രചരിപ്പിച്ചു
മിശ്ര ഭോജനം ആദ്യം പ്രചരിപ്പിച്ചത് സഹോദരന്‍ അയ്യപ്പന്‍ ആയിരുന്നില്ല എന്ന ചരിത്ര സത്യം ഡോക്ടര്‍ ഭാസ്കരന്‍ സമ്മതിച്ചു തരുന്നുണ്ട് (പേജ് 138) ചെറായില്‍ സഹോദരന്‍ ഈഴവ പുലയ അവര്‍ണ്ണ –അവര്‍ണ്ണ മിശ്രഭോജനം നടത്തത്തിനു മൂന്നു വര്ഷം മുമ്പ് തന്നെ 1814 - ല്‍ മഞ്ചേരി രാമയ്യരും ബ്രഹ്മ വിദ്യാസംഘത്തിലെ രണ്ടു വിദ്യാര്‍ത്ഥി കളും ഒരു തീയ വിവാഹസദ്യയില്‍ പങ്കെടുത്ത് മാതൃക കാട്ടിയിരുന്നു .അവരെ കുറെ നാളത്തേക്ക് ഭ്രഷ്ട് കല്‍പ്പിക്കയും ചെയ്തിരുന്നു .കോഴിക്കോട് ബ്രഹ്മ വിദ്യാ സംഘത്തില്‍ മിശ്രഭോജനം ഒരു പതിവ് പരിപാടി ആയിരുന്നു .
അവര്‍ണ്ണ സവര്‍ണ്ണ മിശ്രഭോജനം ആദ്യം നടത്തപ്പെട്ടത് ഹരിപ്പാട്ട് ശ്രീക്രുഷണാശ്രമത്തില്‍ ആയിരുന്നു (ഗംഗാധരന്‍ സി.കെ )
തെക്കന്‍ തിരുവിതാം കൂറില്‍ ചാന്നാര്‍ സമുദായത്തില്‍ പിറന്ന അയ്യാ വൈകുണ്ടന്‍ (മുത്തുക്കുട്ടി എന്നാണു പൂര്‍വ്വ നാമം ) 1930 കളില്‍ “സമപന്തിഭോജനം” നടപ്പാക്കി എന്നും കാണുന്നു .എന്നാല്‍ അതിന്റെ വിശദ വിവരങ്ങള്‍ രേഖപ്പെടുത്തപ്പെട്ടില്ല ,ഒരിക്കല്‍ അദ്ദേഹം തന്‍റെ ശിഷ്യരോടു ഒരു നാടാര്‍ ബാര്‍ബറുടെ (നാവിദര്‍ എന്നവരുടെ പേര്‍ )
വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെട്ടു എന്ന് തങ്കയ്യാ വി.തിലക് പി.കെ ഡോക്ടര്‍ എന്നിവര്‍ എഴുതിയ വൈകുണ്ട ജീവചരിത്രം പറയുന്നു .ശിഷ്യരെ നാടാര്‍ പ്രമാണിമാര്‍ കല്ലെറിഞ്ഞു ഓടിച്ചു ;സ്വാമികള്‍ പ്രമാണിമാരെ ഓടിച്ചു ശിഷ്യരെ സംരക്ഷിച്ചു സമപന്തി ഭോജനം നടത്തി എന്നവര്‍ എഴുതുന്നു (പുറം 45)
ആദ്യ പഞ്ചമ സമപന്തിഭോജനം
-------------------------------------------------
ഏ ഡി 1933 മുതല്‍ സ്വാമിജി സമപന്തിഭോജനം തുടങ്ങിവച്ചു സമൂഹത്തില്‍ നിലനിന്നിരുന്ന ജാതിവ്യത്യാസം കുറച്ചു കൊണ്ടുവരാന്‍ ശ്രമിച്ചു എന്ന് നീറമണ്‍കര വാസുദേവന്‍ എഴുതുന്നത് (വേദസരസ്വതി 12മേയ് 2013 പുറം 7) നമുക്ക് മുഖവിലയ്ക്കെടുക്കാന്‍ വിഷമമാണ് .അക്കാലത്ത് വൈകുണ്ടസ്വാമികള്‍ അതിനു മാത്രം ജനസമ്മതി നെടിയിരുന്നോ എന്ന് സംശയം .”ഭക്തരെല്ലാം തങ്ങള്‍ക്കാവുന്ന അരി ,പയര്‍ ,പച്ചക്കറികള്‍ എന്നിവ കൊണ്ടുവന്നു ഒരുമിച്ചു പാചകം ചെയ്തു കഴിക്കയാണ് പതിവ് .അത് ദിവ്യഭോജനം എന്ന അര്‍ത്ഥ ത്തില്‍ “ഉമ്പാച്ചോര്‍” എന്നറിയപ്പെടുന്നു “(പുറം 7) കോനാര്‍,പറയര്‍ ,പുലയര്‍ ബാര്‍ബര്‍ (നാവിദര്‍),നാടാര്‍ എന്നിവര്‍ മാത്രം ആയിരുന്നു ഒന്നുചേ ര്‍ന്നവര്‍ എന്ന് തങ്കയ്യന്‍ ,തിലക് എന്നിവര്‍ എഴുതി (പുറം 45)
പ്രഫസ്സര്‍ എസ് ഗുപ്തന്‍ നായര്‍ “ആദ്ധ്യാത്മിക നവോത്ഥാനത്തിന്‍റെ ശില്പികൾ” (മാതൃഭൂമി2008)എന്ന തന്‍റെ അവസാനകാല ലേഖന സമാഹാരത്തിലെ "സ്രോതസ്സ്' എന്ന കള്ളിയിൽ
നിർമ്മലാനന്ദസ്വാമികളെ കുറിച്ചു പറയുന്ന സന്ദർഭത്തിൽ
"മിശ്രഭോജനം" എന്ന തലക്കെട്ടിൽ എഴുതിയതു കാണുക (പേജ് 63)
"ഹരിപ്പാട്ടെ ആശ്രമോൽഘാടന ദിവസം (1913 ഏപ്രിൽ 2 ന്) ഒരു
വിശേഷം ഉണ്ടായി.....""ഒരുമിശ്രഭോജനം" ...."ഈ സംഭവം കഴിഞ്ഞ് നാലു വർഷത്തിനു ശേഷമാണ് സഹോദരൻ അയ്യപ്പൻചിറായി(ചെറായ് എന്നു വായിക്കുക) യിൽ വച്ച് മിശ്രഭോജനം തുടങ്ങിയത്"
ലോകത്തിലെ ആദ്യ സവര്‍ണ്ണ –അവര്‍ണ്ണ പതിഭോജനം .(1883)
--------------------------------------------------------------------
ഏ .ഡി 1883- മുതല്‍ തിരുവനന്തപുരം തൈക്കാട്ട് “ഇടപ്പിറവിളാകം” എന്ന തന്‍റെ ഔദ്യോഗിക വസതിയില്‍,വച്ച് റസിഡന്‍സി സൂപ്രണ്ട് ആയിരുന്ന അയ്യാവ് (ശിവരാജയോഗി തൈക്കാട്ട് അയ്യാവ് 1814-1909 ) സ്വാമികള്‍ തൈപ്പൂയ സദ്യകള്‍ക്ക് ബ്രാഹ്മണര്‍ മുതല്‍ പുലയര്‍ വരെയുള്ള വിവിധ ജാതി സമുദായങ്ങളില്‍ പെട്ട ,കൊട്ടാരം മുതല്‍ കുടില്‍ വരെയുള്ള വിവിധ തലങ്ങളില്‍ പാര്‍ത്തിരുന്ന, സ്ത്രീ പുരുഷന്മാരെ പങ്കെടുപ്പിച്ചു സവര്‍ണ്ണ-അവര്‍ണ്ണ പന്തിഭോജനം നടത്തിയിരുന്നു.
കുഞ്ഞന്‍ (പിന്നീട് ചട്ടമ്പിസ്വാമികള്‍) ,നാണു (പില്‍ക്കാലം ശ്രീനാരായണ ഗുരു ),
ചിത്രമെഴുത്ത്‌ രാജാ രവിവര്‍മ്മ
കോയിത്തമ്പുരാന്‍ ,മനോന്മണീയം സുന്ദരന്‍ പിള്ള, പത്മനാഭക്കണിയാര്‍ ,മക്കടിലബ്ബ ,തക്കല പീര്‍ മുഹമ്മദ്‌,ഫാദര്‍ പേട്ട ഫെര്നാണ്ടസ്ന് എന്ന ഇംഗ്ലീഷുകാരന്‍ ,കൊല്ലത്തമ്മ
(വാളത്തുങ്കല്‍അമ്മ ),സ്വയംപ്രകാശയോഗിനി അമ്മ .മണക്കാട്ട് ഭവാനി എന്ന ഈഴവസ്ത്രീ എന്നിങ്ങനെ അമ്പതില്‍പ്പരം ശിഷ്യര്‍
.ഒപ്പം വെങ്ങാനൂര്‍ അയ്യങ്കാളിയും (പില്‍ക്കാലത്ത്സദാനന്ദ സാധുജന പരിപാലന സംഘ സ്ഥാപകന്‍.മഹാത്മാ ഗാന്ധി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ച മഹാത്മാ അയ്യങ്കാളി എന്നിങ്ങനെ അന്‍പതില്‍ പരം
ബ്രാഹമണ ക്ഷത്രിയ ശൂദ്ര വൈശ്യ പഞ്ചമ സ്വദേശി ധനിക ദരിദ്ര വിദേശി സ്ത്രീ പുരുഷന്മാരെ ഉള്‍പ്പെടുത്തിയ ലോകത്തിലെ ആദ്യ പന്തിഭോജനം ആയിരുന്നു തൈക്കാട്ട് “ഇടപ്പിറവിളാക”ത്തില്‍(1873-1909) അരങ്ങേറിയത് .

തുടര്‍ന്നു യാഥാസ്ഥിതിക അനന്തപുരിക്കാര്‍ അയ്യാസ്വാമികളെ “പാണ്ടിപ്പറയന്‍” എന്നൂം മ്ലേച്ചന്‍ എന്നും വിളിച്ചു ,ശിഷ്യരില്‍ ചിലര്‍ ആ വിവരം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞതാണ് “ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി ;ഒരേ ഒരു മതം ,ഒരേ ഒരു കടവുള്‍”
അയ്യാഗുരു 1909-ല്‍ സമാധി ആയി
ശിഷ്യന്‍ നാണുഗുരു സ്വാമികള്‍ 1916-ല്‍ ഗുരുവചനം മലയാളത്തില്‍ പദ്യമാക്കിയതാണ് ഒരു ജാതി ഒരു മതം ഒരു ദൈവം (“ജാതി നിര്‍ണ്ണയം”1921 ) ലോകത്തില്‍ പലജാതി പലമതം പല ദൈവം എന്നത് എക്കാലവും നില നില്‍ക്കും എന്നറിയാവുന്ന അയ്യാസ്വാമികള്‍അയിത്തോച്ചാടനം തുടങ്ങാന്‍, അയിത്തം ഇല്ലാതാക്കാന്‍ വേണ്ടി സ്വയം ഏ ശിഷ്യരുടെ ഇടയില്‍ സവര്‍ണ്ണ-അവര്‍ണ്ണ പന്തിഭോജനം സമാരംഭിക്കയായിരുന്നു .പക്ഷെ ശിഷ്യര്‍ അത് തുടര്‍ന്നു പ്രയോഗത്തില്‍ വരുത്തിയില്ല .ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരു, അയ്യങ്കാളി തുടങ്ങിയ നവോത്ഥാന നായകരുടെ പേര്‍ കേള്‍ക്കുമ്പോള്‍ തന്നെ അവര്‍ ഏതു സമുദായത്തില്‍ ജനിച്ചു ഏ തെല്ലാം സമുദായങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്ന് ഇന്നത്തെ മലയാളികള്‍ക്ക് മനസ്സിലാകും .എന്നാല്‍ അയ്യാസ്വാമികള്‍ ഏതു സമുദായത്തില്‍ ജനിച്ചു എന്ന് ഇന്നും അറിയാവുന്നവര്‍ വിരളം .അതിനാല്‍ എം.ജി.എസ് നാരായണനെ പോലുള്ള പ്രമുഖ ചരിത്രകാരന്മാര്‍ അദ്ദേഹത്തെ ബ്രാഹ്മണന്‍ ആക്കുന്നു (മനോരമ മില്യനിയം പതിപ്പ് 1999 ഡിസംബര്‍ 31) .ടി.പി ചെന്താരശ്ശേരി കുന്നുകുഴി മണി എന്നിവര്‍ അദ്ദേഹത്തെ പാണ്ടിപ്പറയന്‍ ആക്കുന്നു (ഇരുവരും രചിച്ച അയ്യങ്കാളി ജീവചരിത്രങ്ങള്‍ ) ചെങ്ങന്നൂര്‍ ഏ എന്‍ വാസുഗണകന്‍ അദ്ദേഹത്തെ ഗണകന്‍ (ഗോചരന്‍ ) ആക്കുന്നു (ഗോചരന്‍റെ ശൈവസംസ്കാര പൈതൃകം,ഹരിശ്രീ പബ്ലിക്കേഷന്‍സ് 2006).
ചുരുക്കത്തില്‍ പന്തിഭോജനം നടപ്പിലാക്കിയിട്ടു ശതാബ്ദി എന്നേ കഴിഞ്ഞു .ഇപ്പോള്‍ നൂറ്റിനാല്‍പ്പത്തി മൂന്നു (143) വര്ഷം കഴിഞ്ഞിരിക്കണം
പുലയന്‍ അയ്യപ്പന് നാല്‍പ്പത്തി മൂന്നു കൊല്ലം മുമ്പ് അത് നടപ്പിലാക്കിയത് പാണ്ടിപ്പറയന്‍ അയ്യാവു സ്വാമികളും (1873)
വര്‍ഷം തോറും അയ്യാസ്വാമികള്‍ നടത്തിയിരുന്ന തൈപ്പൂയ
പന്തിഭോജന സദ്യയില്‍(സി.ഇ 1875-1909) പങ്കെടുത്തിരുന്നവര്‍
============================================
കുഞ്ഞന്‍ (പില്‍ക്കാലത്ത് ചട്ടമ്പി സ്വാമികൾ),
നാണു (പില്‍ക്കാലത്ത് , ശ്രീ നാരായണ ഗുരു),
കൊല്ലത്ത്‌ അമ്മ, കാളി (അയ്യൻകാളി) ,
കേരള വർമ്മ വലിയ കോയിത്തമ്പുരാൻ,
ആര്‍ട്ടിസ്റ്റ് രാജ രവി വര്‍മ്മ
ഏ .ആര്‍ രാജരാജ വര്‍മ്മ
പേഷ്കാർ മീനാക്ഷി അയ്യർ ,
ചാല സൂര്യ നാരാ യണ അയ്യർ,
ചാല അറുമുഖ വാധ്യാർ ,ചാല മാണിക്ക വാചകർ ,കുമാരസ്വാമി വാധ്യാർ,മുത്തുകുമാര സ്വാമിപ്പിള്ള, പേഷ്കാർ പെരിയ പെരുമാൾ പിള്ള, അപ്പാവു വക്കീൽ, തൈക്കാട്ട്‌ ചിദംബരം പിള്ള,
കൊട്ടാരം ഡൊക്ടർ കൃഷ്ണപിള്ള,
കമ്പൌണ്ടർ പദ്മനാഭ പിള്ള, അയ്യപ്പൻ പിള്ള വാധ്യാർ,തോട്ടത്തിൽ രാമൻ കണിയാർ,
കൽപ്പട കണിയാർ ,മണക്കാട്‌ ഭവാനി ,
ഫാദര്‍ പേട്ട ഫെർണാണ്ടസ്സ്‌, തക്കല പീർ മുഹമ്മദ്‌, ശങ്കര ലിംഗം പിള്ള ,വെയിലൂർ രായസം മാധവൻ പിള്ള, ഭഗവതീശ്വർ, കേശവയ്യർ
ആനവാൽ ശങ്കരനാരായണ അയ്യർ,
അക്കൗണ്ടാഫീസ്സർ സുന്ദരമയ്യങ്കാർ,
ഹെഡ് ഡ്രാഫ്റ്റ്സ്മാൻ പാർത്ഥസാരഥി നായിഡു, നന്തങ്കോട് കൃഷ്ണപിള്ള, കരമന സുബ്രമണ്യയ്യർ
കരമന പദ്മനാഭൻ പോറ്റി, കരമന ഹരിഹരയ്യർ, വാമനപുരം നാരായണൻ പോറ്റി, വഞ്ചിയൂർ ബാലന്ദൻ, കഴകൂട്ടം നാരായണൻ പോറ്റി,
പാറശ്ശാല മാധവൻ പിള്ള,
തിരുവാതിര നാൾ അമ്മ തമ്പുരൻ (മാവേലിക്കര), മണക്കാട് നല്ലപെരുമാൾ, കേള്‍വി കണക്കു വേലുപ്പിള്ള ,പേശും പെരുമാൾ,വെളുത്തേരി കേശവൻ വൈദ്യൻ ,മനോന്മണീയം സുന്ദരന്‍ പിള്ള ,പേട്ട രാമന്‍പിള്ള ആശാന്‍,വെങ്കിട്ടന്‍ (ചെമ്പകരാമന്‍ പിള്ള )പപ്പു പത്മനാഭന്‍
Sir William Walter Strickland (England)
അവലംബ ഗ്രന്ഥങ്ങളും ലേഖനങ്ങളും
-----------------------------------------------------
1.ഭാസ്കരന്‍ ടി ഡോ “,മഹര്‍ഷി ശ്രീനാരായണ ഗുരു” ,കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് രണ്ടാം പതിപ്പ് ഡിസംബര്‍2008 Sir
2.ഗംഗാധരന്‍ സി.കെ ,”സഹോദരന്‍ അയ്യപ്പന്‍”, കേരള ഹിസ്റ്ററി അസ്സോസ്സിയേഷന്‍ എറണാകുളം 1984 പുറം 28
3.നീറമണ്‍കര വാസുദേവന്‍ ,”അയ്യാ വൈകുണ്ട സ്വാമികള്‍” ,വേദസരസ്വതി 12 മേയ് 2013 പുറം 5-11
4.കാലടി പരമേശ്വരന്‍ പിള്ള ,ബ്രഹ്മശ്രീ തൈക്കാട്ട് അയ്യാ സ്വാമികള്‍ അയ്യാമിഷന്‍ തിരുവനന്തപുരം 1997
5.എസ് ഗുപ്തന്‍ നായര്‍, “ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെ ശില്പികൾ” (മാതൃഭൂമി 2008)
ലൈക്കുചെയ്യുകകൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭിപ്രായം

Saturday 14 January 2017

ക്രിസ്ത്യന്‍ പള്ളിയോ അതോ ജൈനപ്പള്ളിയോ?

ക്രിസ്ത്യന്‍ പള്ളിയോ അതോ ജൈനപ്പള്ളിയോ?
ഡോ.കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
E-mail :drkanam@gmail.com Mob: 9447035416
Blog:www.charithravayana.blogspot.in

“നായര്‍ക്കുവേണ്ടി നായര്‍ എഴുതിയ നായര്‍ മഹാകാവ്യം” എന്ന് പണ്ട് എഴുതിയത് റോസി തോമസിന്‍റെ അപ്പച്ചന്‍, ഉറങ്ങുന്ന സിംഹം, മഹാനായ പ്രഫസ്സര്‍ എം.പി പോള്‍.. നസ്രാണികള്‍ക്ക് വേണ്ടി നസ്രാണി ചരിത്രം നൂറു കൊല്ലം മുമ്പ് എഴുതിയ ഒരു നസ്രാണിയുടെ ചരിതമാണ് ഭാഷാപോഷിണിയില്‍ (”ഡോ .പി.ജെ തോമസ്‌” പുറം 82-89) ഇത്തവണ ശതോത്തര രജത ജൂബിലി സമ്മാനമായി ശ്രീ ജി.പ്രിയദര്‍ശനന്‍ അവതരിപ്പിച്ചത്  ഡോക്ടര്‍ തോമസ്സിന്‍റെ ചില പ്രസ്താവനകള്‍,
ഒപ്പം ശ്രീ ഐ.സി ചാക്കോയുടെ വക ചിലതും,  ശ്രീ പ്രിയദര്‍ശന്‍   ഉദ്ധരിക്കുന്നത് ശ്രദ്ധാപ്പൂര്‍വ്വം വായിച്ചു , .നൂറു കൊല്ലം മുമ്പുള്ള  കേരള ചരിത്രബോധം വച്ച് അവ ശരിയായിരുന്നിരിക്കാം .എന്നാല്‍ ആധുനിക  ഡിജിറ്റല്‍ യുഗത്തില്‍, അവ  എന്തുമാത്രം വാസ്തവം   എന്ന് നമുക്കൊന്ന് ഉറക്കെ ചിന്തിക്കാം
ഡോ.പി.ജെ തോമസ്‌ നൂറു കൊല്ലം മുമ്പ് ഭാഷാപോഷിണിയില്‍ എഴുതിയ പത്ത് ലേഖനങ്ങളെ കുറിച്ചുള്ള വിവരം ശ്രീ പ്രിയദര്‍ശനന്‍ നല്‍കുന്നു .1917  ഒക്ടോബര്‍ ലക്കത്തില്‍ വന്നിരുന്ന “തിരുവിതാംകൂര്‍ രാജവംശവും ക്രിസ്ത്യാനികളും” 1920- മാര്‍ച്ച് –ഏപ്രില്‍ ലക്കത്തില്‍ വന്നിരുന്ന “കേരള ഭാഷയും ക്രിസ്ത്യാനികളും” എന്നിവയിലെ ചില ഭാഗങ്ങള്‍ പ്രിയദര്‍ശനന്‍ എടുത്തു കാട്ടുന്നു .
“വേണാട്ടു തിരുവടി” (അതെന്തു “വടി”യോ ? “അയ്യനടികള്‍ തിരുവടികള്‍” എന്നതിനാവാം ഈ “വടി” പ്രയോഗം ) കൊല്ലത്തെ തരിസാപ്പള്ളിയ്ക്ക് കൊടുത്ത ചെമ്പു പട്ടയം പ്രസിദ്ധമാണ് .മെത്രാന്മാരോടു കൂടി കൊല്ലത്ത് കുടിയേറി അങ്ങാടി സ്ഥാപിച്ച ഒരു ക്രിസ്തീയ സമുദായത്തിന്‍റെ വകയായിരുന്നു തരിസാപ്പള്ളി “എന്ന് 1917 ഒക്ടോബര്‍  ലക്കത്തില്‍ ഡോക്ടര്‍ തോമസ്‌ എഴുതിയതായി ശ്രീ പ്രിയദര്‍ശനന്‍ .”കൊല്ലം പട്ടണം സ്ഥാപിച്ചത് സുറിയാനി ക്രിസ്ത്യാനികള്‍ ആണെന്ന വാസ്തവം രേഖകള്‍ നിരത്തി പ്രബന്ധകര്‍ത്താവ് പ്രബലപ്പെടുത്തുന്നു “ എന്നും  പ്രിയദര്‍ശനന്‍  സാക്ഷിപ്പെടുത്തുന്നു (പുറം 84)
സമുദ്രാക്രമണം നിമിത്തം പൂര്‍വ്വ ക്രിസ്ത്യാനികളുടെ കൊല്ലത്തെ വാസസ്ഥലങ്ങള്‍ നശിച്ചു പോയെന്നും ജനങ്ങള്‍ ചാത്തന്നൂര്‍, തേവലക്കര
മുതലായ മറ്റു ദിക്കുകളിലേക്ക് മാറി താമസിച്ചുവെന്നു  പറയപ്പെടുന്നതും അവാസ്തവമല്ല” എന്നും ഡോക്ടര്‍ എഴുതി എന്ന് പ്രിയദ ര്‍ശനന്‍ തുടരുന്നു. തെളിവുകള്‍  ഒന്നും അദ്ദേഹം ഉദ്ധരിക്കുന്നുമില്ല .
“നാല് മുതല്‍ ഒന്പതുവരെയുള്ള ശതാബ്ദങ്ങളില്‍ കേരള വാണിജ്യം മിക്കവാറും സുറിയാനി ക്രിസ്ത്യാനികളുടെ കൈവശത്തിലായിരുന്നു “എന്നും ഡോക്ടര്‍ എഴുതി വച്ചു  എന്ന് പ്രിയദര്‍നന്‍ തുടര്‍ന്നെഴുതുന്നു
.”കാനായി തോമ്മാ കൊടുത്തതായി പറയപ്പെടുന്ന ഒരു ചെമ്പേട് ബ്രിട്ടീഷ് മൂസിയത്തില്‍ ഉണ്ട് “ എന്ന് നൂറു കൊല്ലം മുമ്പ് ഡോക്ടര്‍ പി.ജെ തോമസ്‌ എഴുതി . ഇന്ന് ഒരു ചരിത്രകാരന്‍ അങ്ങനെ എഴുതിയാല്‍ വായനക്കാരന്‍ ചരിത്രകാരനെ വെറുതെ വിടില്ല .. .ചെറിയ ഫീസ്‌ നല്‍കിയാല്‍, പഠനത്തിനും ഗവേഷണത്തിനുമായി, ഏതു കുഗ്രാമത്തില്‍ ഇരിക്കുന്നവനും ഇന്ന് ആരേഖ ഡൌന്‍ലോഡ് ചെയ്തെടുക്കാം .അല്ലെങ്കില്‍ മ്യൂസിയം അധികൃതര്‍ അത്തരം രേഖ ഈ-മെയില്‍ അറ്റാച്മെന്‍റ്  ആയി അയച്ചു തരും. ഗ്രന്ഥകാരന്‍ അത്തരം രേഖയുടെ ഫോട്ടോ പുസ്തകത്തില്‍ നല്‍കാന്‍ ബാദ്ധ്യസ്ഥനും ആണ് .നൂറു കൊല്ലം മുന്‍പെന്ന പോലെ വെറുതെ വാചകമടിച്ചു വായനക്കാരനെ പറ്റിക്കാന്‍ ഇന്ന് കഴിയില്ല .യൂ.കെയില്‍ മക്കളോടും കൊച്ചുമക്കളോടും ഒപ്പം പലതവണ താമസിച്ചിട്ടുള്ള ഈ ലേഖകന്‍ ബ്രിട്ടീഷു മ്യൂസിയത്തില്‍ പോയി  കാനായി തൊമ്മന്‍ പട്ടയത്തെ  കുറിച്ച് അന്വേഷിച്ചിരുന്നു .അങ്ങനെ ഒരു രേഖ ഉള്ളതായി മ്യൂസിയം അധികൃതര്‍ക്കറിയില്ല . . .,എം ആര്‍ രാഘവവാര്യര്‍, കേശവന്‍ വെളുത്താട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ “തരിസാപ്പള്ളി പട്ടയം” (എസ് പി.സി.എസ്,ജൂലൈ  2013) എന്ന ഗ്രന്ഥത്തില്‍ ഫ്രഞ്ച് സഞ്ചാരിയായി 1855- കാലത്ത് കൊച്ചിയില്‍ എത്തിയ ആങ്ക്തില്‍ ഡ്യു പെറോ എഴുതിയ യാത്രാവിവരണഗ്രന്ഥത്തില്‍ കാനായി തൊമ്മന് കൊടുത്ത ചേപ്പെടിന്‍റെ  വിവരം  ഉണ്ട് എന്ന് വായിച്ചിരുന്നു . .പെറോയുടെ “സെന്‍റ് അവസ്ഥ”  (Zend Avesta, Paris 1771 ) നെറ്റില്‍ കിട്ടും. ഡൌന്‍ലോഡ് ചെയ്ത് എടുത്തു.പ്രാചീന ഫ്രഞ്ച് ആണ് മിക്കഭാഗവും  മനസ്സിലാകില്ല (മനസ്സിലായ ചില ഭാഗങ്ങളെ കുറിച്ച് അവസാനം പറയും ) ചേപ്പേടിന്‍റെ  മൂന്നു ഓലകളുടെ ചിത്രവും ഗ്രന്ഥത്തില്‍ ലഭ്യമാണ് .അത് കിട്ടിയപ്പോള്‍  സന്തോഷത്തിനു അതിരില്ലായിരുന്നു .ഇല്ല എന്ന് പലരും തറപ്പിച്ചു പറയുന്ന കാനായി തൊമ്മന്‍ പട്ടയം ഇതാ തന്‍റെ കൈകളില്‍എന്ന് സന്തോഷിച്ചു .
കോട്ടയം സി.എം എസ് കോളേജില്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി (1960) എന്ന നിലയില്‍,  ദ്വിശതാബ്ദി ആഘോഷിക്കപ്പെടുന്ന വേളയില്‍ 2016  ആദ്യം .  “വീണ്ടെടുക്കപ്പെട്ട ക്നായി തൊമ്മന്‍ പട്ടയം” എന്ന പേരില്‍ ഒരു പ്രബന്ധം  അവതരിപ്പിക്കാന്‍ അനുമതി ചോദിച്ചു .ഉടനെ തന്നെ അനുമതി കിട്ടി പട്ടയത്തിന്‍റെ  ചിത്രം വട്ടെഴുത്ത് വായിക്കാനറിയാവുന്ന ചിലര്‍ക്ക്  ഈ-മെയിലില്‍ അയച്ചു കൊടുത്തു .എം..ജി എസ് നാരായണന്‍, ഡല്‍ഹിയിലുള്ള കേശവന്‍ വെളുത്താട്ട് തുടങ്ങി പലര്‍ക്കും . വാസ്തവം തുറന്നു പറയട്ടെ, അവര്‍ ആരും പ്രതികരിച്ചില്ല. അവരില്‍ ചിലരുടെ ചരിത്ര ലേഖനങ്ങളെ ,തിരുവിതാംകൂര്‍ മേഖലയെ കുറിച്ചുള്ള മലബാര്‍ ചരിത്രകാരന്മാരുടെ അജ്ഞതയെ , അവരുടെ ചില അറിവില്ലായ്മകളെ, ബ്ലോഗുകള്‍ വഴി www.charithravayana.blogspot.in ക്രൂരമായി  വിമര്‍ശിക്കാറുണ്ട് .അതാവാം കാരണം .
ഏതായാലും പ്രബന്ധം അവതരിപ്പിക്കുന്നതിനു തലേദിവസം രാത്രിയില്‍ വെളിപാടുണ്ടായി .കയ്യില്‍ കിട്ടയത്   കാനായി തൊമ്മന്‍ പട്ടയം അല്ല .മറ്റു പല പട്ടയങ്ങളുടെ ചിത്രങ്ങളുമായി താരതമ്യ പെടുത്തി നോക്കിയപ്പോള്‍,  .കാനായി പട്ടയം എന്ന പേരില്‍ പെറോ ZEND AVESTA (1771,Paris) കൊടുത്ത ചിത്രങ്ങള്‍ ജൂതപട്ടയത്തിന്‍റെതായിരുന്നു .
പിറ്റേ ദിവസം പ്രബന്ധം തലക്കെട്ട്‌ മാറ്റിയാണ് അവതരിപ്പിച്ചത്
“കാനായി പട്ടയം എന്ന മിത്ത് ” (കിളിപ്പാട്ട് മാസിക മാര്‍ച്ച് 2016  കാണുക )
കൊച്ചിയിലെ ഏതോ ബിഷപ്പ്  സായിപ്പിനെ കുപ്പിയില്‍ ഇറക്കിയതായിരുന്നു .കാനായി പട്ടയം എന്നപേരില്‍ ജൂതപട്ടയതിന്‍റെ  ചിത്രം കൊടുത്തു വിട്ടു .തരിസാപ്പള്ളി പട്ടയത്തിലെ “വെള്ളാളര്‍” എന്ന പേരിനു “നായര്‍” (Nayer) എന്ന തര്‍ജ്ജമയും ആ പാതിരിയാവണം പെറോ യ്ക്ക നല്‍കിയത്  എന്ന് പുസ്തകത്തില്‍ നിന്ന് മനസ്സിലാക്കാം .

എ.ഡി 823 ല്‍ മാര്‍ സാബോര്‍, മാര്‍ ബാരോസ് എന്ന രണ്ടു നെസ്ത്രോറിയന്‍ പുരോഹിതര്‍ ബാബിലോണിയായില്‍ നിന്ന് “കൌലത്ത്” ചെന്ന് ചക്രവര്‍ത്തിയുടെ അനുമതി വാങ്ങി പള്ളി പണിയിച്ചു എന്ന് 
Jan Pieter N Land (1834-1897) എഴുതിയ Anecdota   Syriaca എന്ന പുസ്തകത്തില്‍ ഉണ്ടെന്നു ചിലര്‍ എഴുതിക്കാണാറുണ്ട്.മെത്രാന്‍മാരുടെ  പേരുകള്‍ Mar Sapor & Mar Peroz/Prodh എന്നും  കാണുന്നു “ ...അവയില്‍ (തരിസാപ്പള്ളി പട്ടയങ്ങളില്‍) പറയുന്ന മരുവാന്‍ സപീര്‍,അനെക്ഡോട്ടാ സിറിയാക്കാ എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുള്ള മാര്‍ സപൂര്‍ ആകാനിടയുണ്ട്” .
ഏ ഡി 823 ലാണ് മാര്‍ സപൂര്‍ കൊല്ലത്ത്‌ താമസമാക്കിയത്  (ഇളംകുളം കുഞ്ഞന്‍പിള്ള ,  “കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍, എന്‍ .ബി.എസ് 1963  പുറം 98; ക്രി. 823 ല്‍ മാര്‍ സപര്‍ എന്ന മെത്രാനും രണ്ടു സഹായ മെത്രാന്മാരും പശ്ചിമേഷ്യയില്‍ നിന്നും “ഷക്കീര്‍ബര്‍ത്തി” (ചക്രവര്‍ത്തി)യുടെ അനുവാദത്തോടെ കൊല്ലത്ത് വന്നു താമസമാക്കി യെന്ന അനെക്ഡോട്ടിക്ക സിറിയാക്കയിലെ വിവരണമാണ് .മാര്‍ സപര്‍ ആണ് തരിസാപ്പള്ളി ശാസനത്തില്‍ മരുവാന്‍ സപര്‍ ഈശോ ..”   (കെ.ശിവശങ്കരന്‍ നായര്‍ , “വേണാടിന്‍റെ പരിണാമം ,സാംസ്കാരിക വകുപ്പ് 1993  പേജ് 30 )എന്നിവ ഉദാഹരണം  അവര്‍ ഇരുവരും അനെക്ഡോട്ടാ കണ്ടവരോ പരിശോധിച്ചവരോ ആണോ എന്നറിയില്ല കെ.പി പത്മനാഭ മേനോന്‍ തന്‍റെ കേരള ചരിത്രത്തില്‍ എഴുതിയത് അതെ പടി പകര്‍ത്തിയത് ആകാനാണ് വഴി .ഇപ്പോള്‍ ആ ഗ്രന്ഥം  (അനെക്ഡോട്ടാ സിരിയാക്കാ )  ആര്‍ക്കും നെറ്റില്‍ , പി.ഡി.എഫ് വേര്‍ഷനില്‍ കിട്ടും .ഏതു പേജില്‍ ആണ് പ്രസ്തുത  ഭാഗം എന്നാരും വ്യക്തമാക്കിയിട്ടില്ല .അതിനാല്‍ ശരിയോ എന്ന് കണ്ടത്താന്‍ സാധിക്കുന്നില്ല  ഏതായാലും ഇംഗ്ലീഷ് വേര്‍ഷനില്‍ അങ്ങനെ ഒരു ഭാഗം കണ്ടെത്താന്‍ കഴിയുന്നില്ല. പട്ടയത്തിലെ “സപര്‍ ഈശോ” എന്ന വട്ടെഴുത്തിലെ  പേര്‍  “ശബരീശന്‍” എന്നും വായിച്ചെടുക്കാം .”യശോദാ തപിരായി ചെയ്വിച്ച തരിസാപ്പള്ളി” എന്നതിലെ യശോദാ തപിരായി ആരെന്നു ഒരു നസ്രാണി ചരിത്രകാരനും കമാന്ന് എഴുതുന്നില്ല .(ആ ജൈന സന്യാസിയാവണം  കൊല്ലത്തെ തരിസാജൈനപ്പള്ളി പണിയിച്ചത്) .
കൊലോന്‍ എന്നും കൌലോന്‍ എന്നും ഉച്ചരിക്കുന്ന ദേശം കൊല്ലം ആകില്ല .അക്കാലത്ത് തെക്കന്‍ കൊല്ലം വെറും “കൊല്ലം” ആയിരുന്നില്ല. ചെപ്പേടില്‍ എഴുതിയത് പോലെ, “കുരക്കേണി കൊല്ലം”ആയിരുന്നു .വടക്കന്‍ കൊല്ലം ‘പന്തലായനി കൊല്ലം” കൌലം ,കൊലോന്‍ എന്നിവ  മലയന്‍ തുറമുഖം ആവണം .
.”കൊല്ലം പട്ടണം സ്ഥാപിച്ചത് സുറിയാനി ക്രിസ്ത്യാനികള്‍ ആണെന്ന വാസ്തവം രേഖകള്‍ നിരത്തി പ്രബന്ധ കര്‍ത്താവ് പ്രബലപ്പെടുത്തുന്നു”
എന്ന് പറയുന്ന പ്രിയദര്‍ശനന്‍ ആ രേഖകള്‍ കൂടി വെളിപ്പെടുത്തണ മായിരുന്നു .പക്ഷെ അത് ചെയ്യുന്നില്ല .വായനക്കാര്‍ നിരാശ ?രാക്കപ്പെടുന്നു
“മെത്രാന്മാരോടു കൂടി കൊല്ലത്ത് കുടിയേറി അങ്ങാടി സ്ഥാപിച്ച ഒരു ക്രിസ്തീയ സമുദായത്തിന്‍റെ വകയായിരുന്നു തരിസാപ്പള്ളി” എന്ന് ഡോക്ടര്‍ പി.ജെ തോമസ്‌ എഴുതിയെന്നു പ്രിയദര്‍ശന്‍ .ഏതു മെത്രാന്‍? എന്ന് കുടിയേറി?അവ സ്ഥാപിക്കാന്‍ എന്ത് രേഖ? എന്നൊന്നും പ്രിയദര്‍ശനന്‍ വെളിപ്പെടുത്തുന്നില്ല .വായനക്കാരുടെ ജിജ്ഞാസ ശമിപ്പിക്കുന്നില്ല.
സമുദ്രാക്രമണം നിമിത്തം പൂര്‍വ്വ ക്രിസ്ത്യാനികളുടെ കൊല്ലത്തെ വാസസ്ഥലങ്ങള്‍ നശിച്ചു” പോയെന്നു ഡോക്ടര്‍ തോമസ്‌ എഴുതിയെന്നു പ്രിയദര്‍ശന്‍ .എന്നായിരുന്നു ആ ആക്രമണം? .അതിനെ കുറിച്ചുള്ള വിവരണം എവിടെ ആര്‍ എഴുതി? .അത് എവിടെ കിട്ടും?.വായനക്കാരന്റെ ജിജ്ഞാസ യ്ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നില്ല .
ആ സമുദ്രാക്രമണത്തില്‍ മുങ്ങിപ്പോയ പള്ളിയിലെ ചെപ്പേട് മാത്രം , എങ്ങിനെ അങ്കമാലി അരമനയില്‍  പൊങ്ങി എന്നും വെളിപ്പെടുത്തുന്നില്ല അതിന്‍റെ വലയം അല്ലെങ്കില്‍ വളയം എവിടെ? അഞ്ചാം ഓല എവിടെ ? വായനക്കാര്‍ക്ക്  സംശയങ്ങള്‍ അവസാനിക്കുന്നില്ല .
 ചെമ്പോല നഷ്ടപ്പെട്ടപ്പോള്‍, ഇന്ത്യാ മഹാരാജ്യം മൊത്തത്തില്‍  ഞെട്ടി (to the extreme regret of the whole nation ( Gopinatha Rao  TAS Vol 11, 1920 ) എന്ന് പറയുന്നുവെങ്കിലും, തരിസാപ്പള്ളി എന്ന പുരാതന ആരാധനാലയം  നശിച്ചപ്പോള്‍ ,സുനാമിയില്‍ മുങ്ങിപ്പോയപ്പോള്‍,  ആരും ഞെട്ടിയതായി ഒരിടത്തും രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നത് അത്ഭുതകരമായിരിക്കുന്നു. അങ്ങനെ ഒരു സുനാമിയെ കുറിച്ച് എവിടെയെങ്കിലും പരാമര്‍ശനം ഉണ്ടായോ ? അതും ഡോക്ടര്‍ നല്‍കുന്നില്ല എന്ന് വേണം കരുതുവാന്‍  .
ഒന്‍പതാം നൂറ്റാണ്ടില്‍ മാത്രമല്ല, അത് കഴിഞ്ഞു കുറെ നൂറ്റാണ്ടുകളില്‍,
പതിനാറാം നൂറ്റാണ്ടു വരെ എങ്കിലും,  “പള്ളി” എന്നാല്‍ ശ്രമണ (ജൈന-ബുദ്ധമത) വിഹാരം മാത്രമായിരുന്നു .”പള്ളിച്ചന്തം” ജൈന വിഹാരങ്ങള്‍ക്ക് കൊടുത്ത സംഭാവന.”പള്ളിയാര്‍” ജൈന സന്യാസിമാര്‍ എണ്ണ വേണ്ടും “തേവര്‍” ജിനന്‍ /ബുദ്ധന്‍ .ക്രിസ്ത്യന്‍ ആരാധനാലയം ആദ്യകാലത്ത് “മാതാകോവില്‍” (Mata Kovil- Mothre’s Church) എന്നാണറിയപ്പെട്ടത്.(ഗോപിനാഥ റാവു ).അതിനാല്‍ സി.ഇ 849 കാലത്തെ കുരക്കേണി കൊല്ലം തരിസാപ്പള്ളി ഒരു ജൈനപ്പള്ളി ആയിരുന്നു .പള്ളിയില്‍ അവസാനിക്കുന്ന നൂറില്‍പ്പരം സ്ഥലങ്ങള്‍ ഇന്നും  കേരളത്തില്‍ ഉണ്ട് .അവ ജൈനവിഹാരം അല്ലെങ്കില്‍ ജൈന എഴുത്ത് പള്ളി ഉണ്ടായിരുന്ന സ്ഥലങ്ങള്‍ ആണ് (Jain Budhist Centres in early History of Kerala unpublished Thesis by B.Padmakumari Amma Quoted by പുതുശ്ശേരി രാമചന്ദ്രന്‍,” കേരള ചരിത്രത്തിന്‍റെ അടിസ്ഥാന രേഖകള്‍”, ഭാഷാ ഇന്‍സ്റ്റിട്യൂട്ട്,  മൂന്നാം പതിപ്പ് 2015  പേജ് xc111  ).
ഇടമണ്‍ വഴിപ്പള്ളി ,കണയപ്പള്ളി,കാര്‍ത്തിയപ്പള്ളി ,കാമാക്കാന പള്ളി കുടിപ്പള്ളി ,കുഴിപ്പള്ളി തുടങ്ങി പ്രാചീന കേരള രേഖകളില്‍ കാണുന്ന 23 പള്ളികളും ജൈനപ്പള്ളികള്‍ ആയിരുന്നു (പുതുശ്ശേരി രാമചന്ദ്രന്‍ പുറം xc1v-xcv. അപ്പോള്‍ തരിസാപ്പള്ളി മാത്രം എങ്ങനെ ക്രിസ്ത്യന്‍ പള്ളി ആകും ?
മാര്‍ക്കോപോളോ 1296- ല്‍ കൊല്ലത്ത് വരുമ്പോള്‍ ആളുകള്‍ എല്ലാം വിഗ്രഹാരാധനക്കാര്‍ ആയിരുന്നു എന്നും .കൃസ്ത്യാനികള്‍ വളരെ കുറവായിരുന്നുഎന്നും വ്യാപാരികള്‍ ചൈനാക്കാര്‍ ആയിരുന്നുവെന്നും  (കൊല്ലത്തിന്‍റെ  ചരിത്രം പിഭാസ്കരന്‍ .ഉണ്ണി ).കാണാം  
849 ല്‍ കൃസ്ത്യന്‍ പള്ളി പണിയാന്‍ .മാത്രം ക്രിസ്ത്യാനികള്‍ കൊല്ലത്ത് ഉണ്ടായിരുന്നു എങ്കില്‍ 400 വര്ഷം കഴിഞ്ഞ് അവര്‍ എത്രയോ അധികം ആളുകള്‍ ആകുമായിരുന്നു. മാര്‍ക്കോപോളോ കണ്ടത് വളരെ കുറച്ചു ക്രിസ്ത്യാനികളെ മാത്രം എന്നത് 849 കാലത്ത് കൊല്ലത്ത് ക്രിസ്ത്യന്‍ ചര്‍ച്ച്( Edta എന്ന് സിറിയന്‍ പദം ആണ് ചര്‍ച്ചിന് .അത് വായിക്കുന്നത് പിറകോട്ട് അറ്റ്‌ദേ Atde എന്നും ) ഇല്ലായിരുന്നു എന്നതിനെ കാട്ടുന്നു .
പ്രാചീന മലയാള കൃതികളില്‍ എന്തിനു വിശന്നു വരുന്ന നായര്‍ പ്രത്യക്ഷപ്പെടുന്ന കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കഥകളില്‍ ഒരിടത്ത് പോലും നസ്രാണികള്‍ പ്രത്യക്ഷപ്പെടുന്നില്ല .
നസ്രാണികള്‍ക്ക് വേണ്ടി നസ്രാണി ചരിത്രം എഴുതിയ നസ്രാണികള്‍ മാത്രമല്ല, കേരള ചരിത്രം എഴുതിയ ഒട്ടുമിക്ക ചരിത്രകാരന്മാരും സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നവര്‍ ആയിരുന്നു .ഗുണ്ടെര്‍ട്ട്
ക്രിസ്ത്യന്‍ ചേപ്പേട് എന്നും സിറിയന്‍ ചേപ്പേട് എന്നും പറഞ്ഞതിനാല്‍ അവര്‍ എല്ലാവരും തരിസാപ്പള്ളി ക്രിസ്ത്യന്‍ പള്ളി എന്ന് തന്നെ കണക്കാക്കി. എം.ജി.എസ് നാരായണന്‍ Cultural Symbiosis എന്നൊരു പുസ്തകം തന്നെ രചിച്ചു Perumals of Kerala എന്ന അദ്ദേഹത്തിന്‍റെ അതിപ്രസിദ്ധമായ പി.എച്ച് ഡി തീസ്സിസ്സില്‍ (കോസ്മോസ് ബുക്സ് തൃശ്ശൂര്‍ ) കവര്‍ ചിത്രമായി തരിസാപ്പള്ളി പട്ടയഭാഗമായി മിക്കവറം ഉയര്‍ത്തിക്കാട്ടുന്ന വ്യാജ പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടികയുടെ ചിത്രം നല്‍കുകയും ചെയ്തു ..പക്ഷെ അവര്‍ക്കാര്‍ക്കും തെളിവുകല്‍
നീരത്താനില്ല ,ക്രിസ്ത്യാനികളുടെ കൈവശം ഇരുന്നതുകൊണ്ടു മാത്രമാണ് സായിപ്പു ക്രിസ്ത്യന്‍ എന്ന വിശേഷണം നല്‍കിയതെന്ന് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് .
വ്യത്യസ്ത അഭിപ്രായം പുലര്‍ത്തുന്നവര്‍ മൂന്നേ മൂന്നു പേര്‍
പുതുശ്ശേരി രാമചന്ദ്രന്‍ (കേരള ചരിതത്തിന്‍റെ അടിസ്ഥാന രേഖകള്‍ കേരള  ഭാഷാ ഇന്‍സ്ടിട്യൂട്ട്,മാര്‍ച്ച് 2007  ) ,എന്‍ ആര്‍ ,ഗോപിനാഥ പിള്ള (പാഠവും പാഠഭേദവും) ,തെക്കുംഭാഗം- മോഹന്‍ (കേരളക്രിസ്ത്യാനികള്‍ അധിനിവേശവും വ്യാപനവും-2017) എന്നീ ത്രിമൂര്‍ത്തികള്‍ .പക്ഷെ അവര്‍ ഉയര്‍ത്തുന്ന തെളിവുകള്‍ ശരിക്കും കനമുള്ളവ  തന്നെ.
തുലാസില്‍ അവരുടെ തട്ട് ആണ് താഴെ .മറ്റുള്ളവരുടെ തട്ട് അങ്ങ് ഉയരത്തില്‍ .ആ ത്രിമൂര്‍ത്തികള്‍ നല്‍കുന്ന  തെളിവുകള്‍  ഏവ എന്നു നോക്കാം .


തരിസാപ്പള്ളി ശാസനത്തിലെ നാലാം ഓല കഴിഞ്ഞുള്ള ഒരോല നഷ്ടപ്പെട്ടു എന്നാണു നസ്രാണി ചരിത്രകാരന്മാര്‍ പറയുന്ന ഒരു കാര്യം .”തങ്ങളുടെ അവകാശവാദങ്ങള്‍ ശരിയെന്നു സ്ഥാപിക്കാന്‍ തടസ്സമാകുന്ന രേഖകള്‍  നശിപ്പിക്കുക പണ്ടു മുതലേ അധിനിവേശശക്തികളുടെ നിലപാടായിരുന്നു” (തെക്കുംഭാഗം മോഹന്‍, കേരളത്തിലെ ക്രിസ്ത്യാനികള്‍ അധിനിവേശവും വ്യാപനവും അമ്മ ബുക്സ്‌ കൊല്ലം 2016  പുറം 148)
ബുദ്ധ ജൈന മതങ്ങളോടോപ്പം കൊണ്ടുവന്ന വട്ടെഴുത്തില്‍ ജൈനരുടെ “നമോത്ത് ജിനനം= ഞാന്‍ ജിനനെ നമിക്കുന്നു  എന്നതില്‍ നിന്നുണ്ടായ നാനം മോനം”) ലിപികളില്‍ ആയിരുന്നു തരിസാപ്പള്ളി ശാസനം എഴുതിയിരുന്നത് .ദേശീയ വണിക് സംഘങ്ങളും അവരെ ആത്മീയമായി നയിച്ചിരുന്ന ശ്രമണാചാര്യന്മാരും ആണ് ഫെഡറല്‍ സംവിധാനത്തിലുള്ള ഒരു ഭരണസംവിധാനം അക്കാലത്ത്  നമ്മുടെ നാട്ടില്‍ നടപ്പിലാക്കിയത്. ഐശ്വര്യത്തിനും ക്ഷേമത്തിനും യാഗയജ്ജങ്ങളെക്കാള്‍ ഫലപ്രദം ദാനം ആണെന്ന് രാജാക്കന്മാരെ ബോദ്ധ്യപ്പെടുത്തിയത് ശ്രമണര്‍ ആയിരുന്നു..ദാനം മഹത്തരമാക്കാന്‍ അത് ക്ഷേത്രത്തില്‍ വേണമെന്നായിരുന്നു ആ ബോധവല്‍ക്കരണം .ദാനവിവരം ലിഖിതമായി സംരക്ഷിക്കപ്പെടണം എന്ന് നിശ്ചയിച്ചതും ശ്രമണ സന്യാസിമാര്‍ .അത്തരം ഒരു ശാസനമാണ് തരിസാപ്പള്ളി ശാസനം എന്ന് ഗുണ്ടെര്‍ട്ട് തുടങ്ങിയ പാശ്ചാത്യര്‍ക്ക് മനസ്സിലായില്ല .അവരുടെ ക്രിസ്തുമതത്തില്‍ ദാനമില്ല എന്നതാണ് കാരണം .ഇരുനൂറില്‍ പരം പുരാതന രേഖകള്‍ ഇന്ന് നമ്മുടെ കയ്യില്‍ ഉണ്ട് .അവയെ മൊത്തത്തില്‍ പഠിക്കാതെ ഒന്നോ രണ്ടോ എണ്ണത്തിനെ വേര്‍ തിരിച്ചു പഠിച്ചാല്‍ തെറ്റ് പറ്റും .ഗുണ്ടെര്‍ട്ട് സായിപ്പിനും അതാണ്‌ സംഭവിച്ചത് .ക്ഷേത്ര നിലവറകളിലും പ്രധാന ബലിക്കല്ലുകളിലും സോപാന ഭിത്തികളിലും മറ്റുമാണ് പ്രാചീന കേരള രേഖകള്‍ കാണപ്പെടുന്നത് .
തേവലക്കര ജൈനപ്പള്ളി (അതായിരുന്നിരിക്കാം തരിസാ/ദരിസാ ധര്യാ പ്പള്ളി ) യില്‍ സൂക്ഷിച്ചിരുന്ന തരിസാപ്പള്ളി ജൈനപട്ടയം,ബ്രാഹ്മണര്‍  ജൈനപ്പള്ളി ശിവക്ഷേത്രമാക്കി മാറ്റിയപ്പോള്‍, അവിടെ തന്നെ ഇരുന്നു. പോര്‍ട്ട്ഗീസ് കൊള്ളക്കാരനായ   ഡിസ്സൂസാ 1543 –ല്‍  തെക്കേ ഇന്ത്യന്‍ തീരങ്ങളിലെ  ഹൈന്ദവ ക്ഷേത്രങ്ങള്‍,  കൊള്ളയടിച്ചപ്പോള്‍,. സ്വര്‍ണ്ണ നിധി ശേഖരത്തിനോപ്പം ചെമ്പോലകളും പോര്‍ട്ട്ഗീസ്കാരുടെ കയ്യില്‍ എത്തി (ആര്‍.എച്ച് വൈറ്റ്വേ –ഇന്ത്യയിലെ പോര്‍ച്ചുഗീസ് അധികാരതിന്‍റെ ഉദയംപുറം 284 ; കെ.എം പണിക്കര്‍- കേരള സ്വാതന്ത്ര്യ സമരം എന്നിവ കാണുക  ).1661- കാലത്ത് ആ പട്ടയം  ഡച്ചുകാരുടെ കയ്യിലും പിന്നീട്
ഇംഗ്ലീഷ്കാരുടെ കയ്യിലും അവസാനം ഒരു തന്ത്രത്താല്‍   അവിടെ നിന്നും അങ്കമാലി പള്ളിയിലും (1806 ) എത്തപ്പെട്ടു .തങ്ങളുടെ “സെയിന്റ് ത്രേസ്യാ’
(St. Theresa) പുണ്യവതിയുടെ പേരില്‍ ഉണ്ടായിരുന്ന “ത്രേസ്യാ” പള്ളിക്ക് നല്‍കിയ പട്ടയം എന്ന പേരില്‍ ആണ് അങ്കമാലി മെത്രാന്‍ പട്ടയം  മെക്കാളെ പ്രഭു വഴി ഇംഗ്ലീഷുകാരില്‍ നിന്നും  കൈവശമാക്കിയത് എന്ന് എസ് .എന്‍ സദാശിവന്‍ Social History of India എന്ന ഗ്രന്ഥത്തില്‍ എഴുതി
(കൊച്ചു ത്രേസ്യാ പുണ്യവതിയുടെ ജീവിതകാലം CE 1873- 1925 .അമ്മ ത്രേസ്യാ  പുണ്യ വതിയുടെ ജീവിതകാലം CE 1514-1582 ആണെന്ന കാര്യം വായനക്കാര്‍  വിസ്മരിക്കരുത് .അവര്‍ രണ്ടും പുണ്യവതികള്‍ ആകും മുമ്പേ,  എന്തിനു  ജനിക്കും മുമ്പേ, കൊല്ലത്ത് നാം മലയാളികള്‍ അവരുടെ പേരില്‍ പള്ളി പണിതു എന്ന് മെക്കാളെ വിശ്വസിച്ചു കാണും.സാധാരണ വായനക്കാരന് വിശ്വസിക്കാന്‍ കഴിയില്ല .
അന്നുവരെ കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന ഒരു മതത്തിനു വേണ്ടി ,നാടിന്‍റെ  വികസനന്തിനു കാര്യമാത്ര സംഭാവനകള്‍ ചെയ്തിട്ടില്ലാത്ത, ,അന്നത്തെ ജനസമുദായത്തിന്റെ ജീവിതവുമായി അത്രയൊന്നും ഇട പഴകിയിട്ടില്ലാത്ത ഒരു വിദേശ മതതിന് വേണ്ടി ,നിലനിന്നിരുന്ന ഭരണ ക്രമങ്ങളെയും കീഴ്വഴക്കങ്ങളെയും ലംഘിക്കാന്‍ ഒരു ഭരണാധികാരി
മുതിരുമോ ?(തെക്കുംഭാഗം മോഹന്‍ പുറം 155).മലബാറില്‍ കോലെഴുത്ത്  എന്നറിയപ്പെട്ടിരുന്ന വട്ടെഴുത്തിനു അവിടെ അക്ഷര രൂപങ്ങള്‍ക്ക്‌ സാരമായ മാറ്റങ്ങള്‍ ഉണ്ടായിരുന്നു .,മലബാറില്‍ എഴുതിയത് പോലെ ആയിരുന്നില്ല തിരുവിതാംകൂറില്‍ ,കൊല്ലത്ത് ,എഴുതിയിരുന്നത് .തരിസാപ്പള്ളി ശാസനം സി.ഇ 849 ല്‍ കൊല്ലത്ത് എഴുതിയത് .മലബാറില്‍ ഇരുന്നു ഗുണ്ടെര്‍ട്ട് അത് വായിച്ചത് വട്ടെഴുത്തിന്‍റെ  പ്രചാരം നശിച്ച ശേഷം 1844 ല്‍ .ആയിരം കൊല്ലം കഴിഞ്ഞ് .മലബാറിലും കൊല്ലത്തും വ്യത്യസ്ത ലിപി രൂപങ്ങളും വ്യത്യസ്ത ഉച്ചാരണങ്ങളും ആയിരുന്നു .വട്ടെഴുത്തിലെ മ ,വ എന്നിവ ഒരു പോലെ ആയിരുന്നു “വ” ണിക്കിരാമം (കച്ചവടഗ്രാമം)എന്നത് “മ” ണിക്കിരാമം എന്നും വായിക്കാം .വാക്കുകള്‍ പിരിച്ചും കൂട്ടിച്ചേര്‍ത്തും  വായിക്കുമ്പോള്‍, അര്‍ത്ഥം വ്യത്യസ്ഥമാകും .അട്ടൂവിത്തു stayകുടുത്തമരുവാന്‍ (അമരുവാന്‍ എന്ന് പറഞ്ഞാല്‍  stay ,reside എന്നൊക്കെ അര്‍ത്ഥം എന്ന് സി.മാധവന്‍ പിള്ള അദ്ദേഹത്തിന്റെ മലയാളം ഇംഗ്ലീഷ് നിഖണ്ടുവില്‍ എഴുതുന്നു     )
എന്നത് പിരിച്ചു അട്ടുവിത്തുകുടുത്ത + “മരുവാന്‍” എന്നും  നീരേറ്റമരുവാന്‍ എന്നത് നീറേറ്റ+മരുവാന്‍  എന്നും പിരിച്ചു വായിക്കുക എളുപ്പം .അങ്ങനെയാണ് ഗുണ്ടെര്‍ട്ട് സായിപ്പ് “മരുവാന്‍ “ എന്ന പുത്തന്‍ പദം  സൃഷ്ടിച്ചത് “.മരുവാന്‍” എന്നാല്‍ “മാര്‍” എന്നാണെന്നും മാര്‍ എന്നാല്‍ ബിഷപ്‌ എന്നാണെന്നും ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ വന്ന നിഖണ്ടുക്കാരന്‍ സായിപ്പ് മലയാളികളെ തെറ്റിദ്ധരിപ്പിച്ചു.”ശബരീശന്‍” എന്ന ജൈന നാമത്തെ അങ്ങനെ “മാര്‍ സപീര്‍ ഈശോ” (Mar Sapir Eso) എന്ന മെത്രാന്‍ ആക്കി മാമോദീസാ മുക്കി എടുത്തു ..തരിസാപ്പള്ളിയെ ചെയ്വിച്ച (നിര്‍മ്മിച്ച ) “യശോദാതാ പിരായി” എന്ന ജൈനസന്യാസിയെ വിട്ടുകളയുകയും ചെയ്തു .അതിനാല്‍ ആ സന്യാസി വര്യനെ  മറ്റു ചരിത്രകാരന്മാരും മറന്നു കളഞ്ഞു ആദ്യ സാക്ഷിയായ .”വേള്‍ കുല സുന്ദരന്‍ എന്ന പേരിലെ “
വേള്‍ കുല” ത്തെ തമസ്കരിച്ചത് പോലെ .സായിപ്പ് സ്ഥാണു രവിയെ രവിഗുപ്തന്‍ ആക്കുകയും വേള്‍(വെള്ളാള) കുല സുന്ദരനെ വിഷ്ണു ആക്കുകയും ചെയ്തിരുന്നു ഗുണ്ടെര്‍ട്ടിന് ബുദ്ധ ജൈന മതങ്ങളെ കുറിച്ച്, അവരുടെ സംസ്കൃതിയെ കുറിച്ച്, കാര്യമായ വിവരം ഒന്നുമില്ലായിരുന്നു .ദേശീയ വണിക് (“ചെട്ടികള്‍”) സംഘങ്ങളെ കുറിച്ചും അറിവില്ലായിരുന്നു .അതിനാല്‍ മണിഗ്രാമം, അഞ്ചു വണ്ണം എന്നിവയെ കുറിച്ചും അബദ്ധങ്ങള്‍ എഴുതി വച്ചു. .വട്ടെഴുത്ത് ആകട്ടെ ശരിക്കും വായിക്കാനും അദ്ദേഹം അറിവ് നേടിയില്ല ..ബുദ്ധമത ഭിക്ഷുക്കളും അവരോടൊപ്പം വന്ന ചെട്ടി (വണിക് ) സമൂഹങ്ങളും ആണ് പ്രാചീന കേരളത്തില്‍ കൈത്തൊഴിലുകള്‍,അക്ഷര വിദ്യ(നാനം മോനം ) ,കലകള്‍ ,ശില്‍പ്പ വിദ്യ ,ക്ഷേത്ര നിര്‍മ്മാണം ,എഴുത്ത് പള്ളി ,ബുദ്ധവിഹാരങ്ങള്‍ ,വിഗ്രഹങ്ങള്‍ (കരുമാടി കുട്ടന്‍ ഉദാഹരണം )എന്നിവ പ്രചരിപ്പിച്ചത്,അങ്ങാടികള്‍ സ്ഥാപിച്ചതും ശ്രമണര്‍ ആയിരുന്നു .ബുദ്ധ മത വിശ്വാസികള്‍ വ്യാപിച്ചിരുന്ന സ്ഥലങ്ങള്‍ “അങ്ങാടി” എന്നറിയപ്പെട്ടു .(തെക്കുംഭാഗം മോഹന്‍ പുറം 163) .മണിഗ്രാമ ക്കാരുടെ പിന്‍ തലമുറക്കാര്‍ ഇന്നും കൊല്ലത്തുണ്ട് എന്ന് കൊല്ലകാരനായ മോഹന്‍ .അവര്‍ ക്രിസ്ത്യാനികള്‍ ആയിരുന്നില്ല .കാവേരിപൂമ്പട്ടണത്തില്‍ നിന്ന് കുടിയേറിയ വണിക്കുകള്‍ (വ്യാപാരികള്‍ ,ചെട്ടികള്‍ ) ആയിരുന്ന വെള്ളാളര്‍ ആയിരുന്നു .പായ്ക്കപ്പല്‍ (പടവുകള്‍ ) നിര്‍മ്മിക്കാനും ചൈനയില്‍ പോയി കച്ചവടം നടത്താനും തയ്യാറായ (അവരാണ് ചീനച്ചട്ടി ,ചീനപ്പടക്കം ചീനഭരണി ,ചീനവല എന്നിവ കേരളത്തില്‍ കൊണ്ടുവരുകയും മഞ്ഞളും കുരുമുളകും നീലവുംചൈനയിലും ഇന്തോനേഷ്യയിലും മലയായിലും പെനാങ്ങിലും കൊണ്ടുപോയി വില്‍ക്കയും ചൈനയില്‍ കോളനി സ്ഥാപിക്കയും കൊല്ലത്ത് ചീനക്കട- ഇന്നത്തെ ചിന്നക്കട-)സ്ഥാപിക്കയും മറ്റും ചെയ്ത കപ്പലോടിച്ച ചെട്ടികള്‍   അവരില്‍ ചിലരെ ,കാലാപാനി എന്ന കടല്‍ കടന്നതിനാല്‍ ഭ്രഷ്ടര്‍ ആക്കി .ശൈവര്‍ ആയ വെള്ളാളര്‍ ധരിച്ചിരുന്ന വെണ്ണീര്‍ (ഭസ്മം) ധരിക്കുന്നതില്‍ നിന്നവരെ യാഥാസ്ഥിതികര്‍ വിലക്കി .വെണ്ണീര്‍ ധരിക്കാത്ത ,ധാരിയാ അല്ലെങ്കില്‍ ദാരിസാ ചെട്ടികള്‍ ജൈനമതം സ്വീകരിച്ചു .അവര്‍ക്കുവേണ്ടി നിര്‍മ്മിച്ച ജൈനപ്പള്ളി ആയിരുന്നു ദരിസാ /ധര്യാ അല്ലെങ്കില്‍ തരിസാ പള്ളി .അത് ക്രിസ്ത്യന്‍ പള്ളി ആയിരുന്നില്ല ( തെക്കുംഭാഗം മോഹന്‍ പുറം 165-66 കാണുക)
പാലിയം ശാസനം എഴുതിയത് തെങ്കനാട്ടു കിഴവന്‍  “വെണ്ണീര്‍ വെള്ളാളന്‍” ചാത്തന്‍ മുരുകന്‍  എന്ന് വ്യക്തമായി എഴുതിയതില്‍ നിന്നും അക്കാലത്ത് വെണ്ണീര്‍ ധരിക്കാത്ത ധാരിയാ/ദരിശാ  വെള്ളാളര്‍ ഉണ്ടായിരുന്നു എന്ന് വ്യക്തം .
മുകളില്‍ പറഞ്ഞ ത്രിമൂര്‍ത്തികളുടെ വാദത്തെ ശരി വയ്ക്കുന്നതാണ് ഈ ലേഖകന്‍റെ കണ്ടെത്തല്‍ 2016 നവംബര്‍ 27  നു കോട്ടയം സി.എം എസ് കോളേജില്‍ നടത്തപ്പെട്ട  ദ്വിശതാബ്ധി ആഘോഷവേളയിലെ,മൂന്നാമത്  അന്തര്‍ദ്ദേശീയ ചരിത്ര കോണ്ഫ്രന്സില്‍  അവതരിപ്പിച്ച പ്രബന്ധം “.തരിസാപ്പള്ളി ചെപ്പേട്ടിലെ ഒളിച്ചു വയ്ക്കപ്പെട്ട നാടന്‍ സാക്ഷിപ്പട്ടിക” .പുരാതന വേണാട്ടിലെ 17 വെള്ളാള വര്‍ത്തകരുടെ, ഇടയില്‍ അയ്യന്‍ അടികളുടെ ആനമുദ്ര ഉള്ള,  തനി നാടന്‍ സാക്ഷിപ്പട്ടിക അന്ന് അവതരിപ്പിക്കപ്പെട്ടു
വേണാടരചന്‍ അയ്യനടികള്‍ സി.ഇ 849-ല്‍   കുരക്കേണി കൊല്ലത്തെ ശ്രമണ പള്ളിയ്ക്ക് നല്‍കിയ ദാനാധാരത്തിലെ യതാര്‍ത്ഥ സാക്ഷിപ്പട്ടിക അനേകവര്‍ഷങ്ങളായി പൂഴ്ത്തി വച്ചിരിക്കയായിരുന്നു .തരിസാപ്പള്ളി പട്ടയത്തെ കുറിച്ചുള്ള പഠനങ്ങളില്‍ ഏറ്റവും സമഗ്രവും ആധികാരികവും ആയത് എം,ആര്‍ രാഘവ വാര്യര്‍ ,കേശവന്‍ വെളുത്താട്ട് എന്നിവര്‍ ചേര്‍ന്ന് എഴുതി എസ.പി.സി എസ് പുറത്തിറക്കിയ തരിസാപ്പള്ളി പട്ടയം (2013) ആണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല .പ്രസ്തുത പുസ്തകത്തില്‍ പുറം 94 കാണുക
1758-ല്‍ ഇന്ത്യയില്‍ വന്നു ഇന്ത്യന്‍ പൈതൃകങ്ങളെ കുറിച്ച് പല പഠനങ്ങളും നടത്തിയ ആങ്ക്തില്‍  ഡ്യു പെറോ എന്ന ഫ്രഞ്ച് പണ്ഡിതന്‍ നല്‍കിയ വിവരങ്ങള്‍ ശ്രദ്ധേയമാണ് .അദ്ദേഹം ഇന്ത്യയില്‍ നടത്തിയ യാത്രകളെയും അവിടെ നിന്ന് നേടിയ വിജ്ഞാന സാമഗ്രികളെയും കുറിച്ച് വിസ്തരിച്ചു പറയുന്ന കൂട്ടത്തില്‍ കൊച്ചിയിലെ ജൂതപട്ടയതിന്‍റെ  വ്യക്തമായ ഒരു പകര്‍പ്പ് കൊടുക്കയും സെന്റ്  തോമസ്‌ ക്രിസ്ത്യാനികള്‍ക്ക് ലഭിച്ച വിശേഷാവകാശങ്ങളെ കുറിച്ച അന്വേഷണം നടത്തിയതായി പറയുകയും ചെയ്യുന്നുണ്ട് .അന്ന് നാട്ടിലെ ഒരു പാതിരി “കോലെഴുത്ത് “ലിപിയിലുള്ള കൊല്ലം ചേപ്പേടുകളും  ആര്യ
ലിപിയിലുള്ള ഒരു പകര്‍പ്പും “സംസ്കൃതത്തിലുള്ള” ഒരു വിവര്‍ത്തനവും തനിക്കു തന്നതായും “അതു ആധികാരികമാണ് “ എന്ന് ബിഷപ്പ് തിരുമേനി സാക്ഷ്യപ്പെടുതിയതായും ഡ്യു പെറോ പറയുന്നു . ഈ പാതിരി തന്നെ ഇതിനെ പോര്‍ച്ചുഗീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു “നാല് ചെമ്പോല”കളിലുള്ള പട്ടയത്തിന്‍റെ  ഉള്ളടക്കം ഡ്യു പെറോ ഉദ്ധ രിക്കുന്നുണ്ട് .പശ്ചിമേഷ്യന്‍ ഭാഷകളിലും ലിപികളിലുമുള്ള  ഒപ്പുകള ടങ്ങിയ ഏട് ഡ്യു പെറോ തീരെ വിട്ടുകളഞ്ഞു (കണ്ടിട്ടില്ല എന്നാണു പറയേണ്ടിയിരുന്നത് –ഡോ .കാനം ) നാലാമത്തെ ഏട്ടിന്‍റെ   അവസാനത്തിനു ശേഷം തന്‍റെ  കയ്യിലുണ്ടായിരുന്ന സംസകൃത വിവ ര്‍ത്തനത്തെ  ആധാരമാക്കി നാട്ടുകാരായ ചില സാക്ഷികളുടെ പേരും  തോമസ്‌ കാനായ്ക്കു ലഭിച്ചതെന്നു പറയുന്ന ഒരുപട്ടയതിന്‍റെ   ചുരുക്കവും അദ്ദേഹം കൊടുക്കുണ്ട് “.
എന്നാല്‍, അജ്ഞാത കാരണത്താല്‍,(ചെമ്പു തെളിയും എന്നതാവണം കാരണം എന്നൂഹിക്കാം )  ഈ നാടന്‍ സാക്ഷിപ്പട്ടിക ,കാനാ തോമായ്ക്കു നകിയ പട്ടയം എന്നിവ പുസ്തകത്തില്‍ നല്‍കാന്‍ രചയിതാക്കള്‍ കൂട്ടാക്കിയില്ല.
ഈ ഭാഗം വായിച്ച ഈ ലേഖകന്‍  പ്രസ്തുത സാക്ഷിപ്പട്ടികയും കാനാ  തോമാ  പട്ടയവും കണ്ടെത്താന്‍ ശ്രമിച്ചു .അതില്‍ വിജയം കണ്ടെത്തി .സാക്ഷിപ്പട്ടിക 2016 നവംബര്‍ 27 -നു കോട്ടയം സി.എം.എസ് കോളേജില്‍ വച്ച് നടത്തപ്പെട്ട മൂന്നാമത് അന്തര്‍ദ്ദേശീയ കേരള ചരിത്ര കോണ്ഫ്രന്‍സ്സില്‍ പവര്‍ പോയിന്റ് സഹായത്തോടെ  അവതരിപ്പിച്ചു .ഹയാസിന്ത് ആന്ക്തില്‍ ഡ്യു പെറോ  രചിച്ച  ZEND AVESTA (Paris 1771) എന്ന ഫ്രഞ്ച് ഗ്രന്ഥത്തില്‍ നല്‍കിയ വിവരം അനുസരിച്ച്ആയ് വംശ  ആനമുദ്ര ഉള്ള പതിനേഴു വേള്‍+നാടന്‍ (വെള്ളാള-വര്‍ത്തക) സാക്ഷികള്‍ ആണ് തരിസാപ്പള്ളി ശാസനത്തില്‍ ഉള്ളത് .അതില്‍ ആദ്യ ഒന്നര പേരുകള്‍  നമുക്കറിയാം ,”വേള്‍ കുല സുന്ദരന്‍, വിജയ...” പെറോ വേല്‍ കുല സുന്ദരനെ “ചന്ദ്രന്‍” ആക്കി .പക്ഷെ രണ്ടാമന്‍  “നാരായണന്‍”  എന്ന രണ്ടാം പാതി നല്‍കി “വിജയ നാരായണന്‍” എന്നു പൂര്‍ണ്ണമായി എഴുതി വായനക്കാരുടെ ജിജ്ഞാസ ശമിപ്പിക്കുന്നു . .മറ്റു സാക്ഷികള്‍
Idirafchi oudiakannen nadonem ഇതിരാക്ഷി ഒടിയ കണ്ണൻ നന്ദനൻ
Madinaia binavadinem മദിനെയ വിനയ ദിനൻ
Kannan nandienna കണ്ണൻ നന്ദനൻ
Naladirenna tirien നലതിരിഞ്ഞ തിരിയൻ
Kamen kanen കാമൻ കണ്ണൻ
Tchenden kanen ചേന്നൻ കണ്ണൻ
Kanden tcharen കണ്ടൻ ചേരൻ
Yakodayen യാകൊണ്ടയൻ
Kanavadi adittianen കനവാടി അതിതെയനൻ
filsdeVifchnou reprefente fous la figure d’nn Elephant (ആന മുദ്ര)
Mourigun tchanden മുരുകൻ ചാത്തൻ
Mourigun kamapien മുരുകൻ കാമപ്പൻ
Poulkouri tanouartanen പുലക്കുടി തനയൻ
Pountaley kodi oudoudeyan ai kanen പുന്നതലക്കോടി ഉദയനൻ കണ്ണൻ
Pountaley kourania koumariaia Kanen പുന്നതലക്കൊരനായ കൊമരൻ കണ്ണൻ
Schamboudonveria സംബോധി വീരയൻ

 


 എന്നവര്‍ .എല്ലാം തനി നാടന്‍ സാക്ഷികള്‍ ,മേമ്പൊടിക്ക് പോലും വിദേശികളോ നസ്രാനികളോ അവയില്‍ ഇല്ല .പട്ടയം അതോടെ തീരുന്നു .ആദ്യ ഓലയിലെ ആദ്യ വശം പോലെ അവസാന ഓലയിലെ അവസാന പുറം ശൂന്യം എന്നതും ചരിത്രകാരന്മാര്‍ കാണാതെ പോകരുത് .പശ്ചിമേഷ്യന്‍ ഒപ്പേട് വ്യാജന്‍ എന്നതിന് ഏറ്റവും നല്ല തെളിവ് .
പ്രാചീന ഫ്രഞ്ചില്‍ ആണെങ്കിലും ,ഈ പേരുകള്‍, ഇംഗ്ലീഷില്‍ സാമാന്യവിവരം ഉള്ള ആര്‍ക്കും  വായിച്ചെടുക്കാന്‍ കഴിയും
ഇതില്‍ ഒരാള്‍ പോലും വിദേശിയല്ല .യശോദാത പിരായി ,സപീര്‍ ഈശോ, മരുവാന്‍, മല്പ്പാന്‍ ഇത്തരം ഒരു പേരും ഈ സാക്ഷിപ്പട്ടികയില്‍ വരുന്നില്ല.എല്ലാം നാടന്‍ വെള്ളാള പേരുകള്‍ .
വിദേശി പശ്ചിമേഷ്യന്‍ യഹൂദ –അറബി പേരുകള്‍  ഉള്‍ക്കൊള്ളിക്കാന്‍  ഈ അവസാന  ഓല ഒളിപ്പിച്ചു വയ്ക്കയും മറ്റൊരു വിദേശിലിപി പ്പട്ടിക കൂടെ വയ്ക്കയും ചെയ്തു എന്ന് സംശയിക്കണം .അത് ചെയ്തത് 1755 (പെറോ കൊച്ചിയില്‍ വന്നു പോയതിനു ശേഷം )-നു ശേഷമാവണം .
ആര് ചെയ്തു എന്ന് നമുക്കറിയില്ല ഗവേഷകര്‍ അതും കണ്ടെത്തിയെക്കാം .
ഹയാസിന്തെ ആമ്ക്തില്‍ ഡ്യു പെറോ (1731-1803)
================================================






റഫറന്‍സ്
1.കേശവന്‍ വെളുത്താട്ട്,എം ആര്‍ രാഘവവാര്യര്‍ , “തരിസാപ്പള്ളി പട്ടയം” എസ് പി.സി.എസ് ഒന്നാം പതിപ്പ് 2013
2.ആങ്ക്തില്‍ ഡ്യൂ പെറോ (Anquttil Du Peron) , സെന്റ്‌ അവസ്ഥ (Zend Avesta,Vol.1 1880 page 180-190)
3.ശിവശങ്കരന്‍ നായര്‍, കെ വേണാടിന്‍റെ പരിണാമം ,സാംസ്കാരിക വകുപ്പ് 1993  പേജ് 30
4.ഇളംകുളം കുഞ്ഞന്‍പിള്ള, കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍, എന്‍ .ബി.എസ് 1963  പുറം 98;
5.പുതുശ്ശേരി രാമചന്ദ്രന്‍, കേരള ചരിത്രത്തിന്‍റെ അടിസ്ഥാന രേഖകള്‍, ഭാഷാ ഇന്‍സ്റ്റിട്യൂട്ട്, മൂന്നാം പതിപ്പ് 2015  പേജ് xc111  ).
6. ഭാസ്കരന്‍ .ഉണ്ണി, പി , കൊല്ലത്തിന്‍റെ ചരിത്രം,.കൊല്ലം പബ്ലിക് ലൈബ്രറി പ്രിദ്ധീകരണം  
7.ഗോപിനാഥ പിള്ള, എന്‍.ആര്‍,പാഠവും പാഠഭേദവും,ഡി.സി ബുക്സ്
8.തെക്കുംഭാഗം മോഹന്‍,കേരളക്രിസ്ത്യാനികള്‍ അധിനിവേശവും വ്യാപനവും,അമ്മ ബുക്സ് കൊല്ലം 2016
9.സദാശിവന്‍,എസ് എന്‍  Social History of India
11.ഗോപിനാഥ റാവു ,ടി   TAS Vol 11, 1920
12. നാരായണന്‍ എം.ജി.എസ് Perumals of Kerala Cosmos Books, Trichur 2013
13. ശങ്കരപ്പിള്ള,കാനം ,ഡോ ,തരിസാപ്പള്ളി പട്ടയത്തിലെ ഒളിച്ചു വയ്ക്കപ്പെട്ട നാടന്‍ സാക്ഷിപ്പട്ടിക ,കിളിപ്പാട്ട് മാസിക ജനുവരി  2016 പുറം11-12
14.ശങ്കരപ്പിള് ,കാനം ,ഡോ,ക്നായിത്തൊമ്മന്‍ പട്ടയം ചരിത്രരെഖയോ അതോ വെറും സാങ്കല്‍പ്പിക രേഖയോ? കിളിപ്പാട്ട് മാസിക ഏപ്രില്‍ 2016 പുറം 48-51
15.തരിസാപ്പള്ളി പട്ടയം –മലയാളം വിക്കി