Sunday 10 February 2019

കുഞ്ഞന്‍ നാണു കൂടിക്കാഴ്ച (1883)


കേരള –കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന “ശ്രീനാരായണ തീര്‍ത്ഥാടന സര്‍ക്ക്യൂട്ടില്‍”
ചെമ്പഴന്തി അണിയൂര്‍ ഭദ്രകാളി ക്ഷേത്രം ഉള്‍പ്പെടുത്താന്‍ കാരണം ചട്ടമ്പിസ്വാമികളുടെ ജീവചരിത്രങ്ങളില്‍ (ശ്രീനാരായണ ഗുരുവിന്‍റെ ജീവചരിത്രങ്ങളില്‍ അങ്ങനെ കാണുന്നില്ല) ചിലതില്‍, മലയിന്‍കീഴ് മഹേശ്വരന്‍ നായര്‍ മുതല്‍ ഡോ .പുതുശ്ശേരി രാമചന്ദ്രന്‍ വരെയുള്ള തീവ്ര ചട്ടമ്പിസ്വാമി ഭക്തര്‍, ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുവും തമ്മില്‍ ആദ്യം കണ്ടുമുട്ടുന്നത് (വര്‍ഷം 1883) ആ ക്ഷേത്ര പരിസരത്ത് വച്ചായിരുന്നു എന്ന് എഴുതിയത് കൊണ്ടാവണം. കൊടിപറമ്പില്‍ നാരായണ പിള്ള എന്ന ഒരു ദൃക് സാക്ഷിയെ കൂടി അവര്‍ അവതരിപ്പിക്കുന്നു
.നാരായണ പിള്ള ചട്ടമ്പി സ്വാമികളേയും ശ്രീനാരായണഗുരുവിനെയും അവിടെ ഒന്നിച്ചു കണ്ടിരിക്കാം .പക്ഷെ ആ കൂടിക്കാഴ്ച കുഞ്ഞന്‍-നാണു എന്നിവരുടെ ആദ്യ സമാഗമം ആയിരുന്നില്ല എന്നതാണ് വസ്തുത .അതിനും എത്രയോ വര്ഷം മുമ്പ് തന്നെ അവര്‍ സുഹൃത്തുക്കളും തൈക്കാട്ട് അയ്യാവു സ്വാമികളുടെ കീഴില്‍ “സീനിയര്‍ -ജൂനിയര്‍” ശിഷ്യരും ആയി തീര്‍ന്നിരുന്നു .
കാലടി പരമേശ്വരന്‍ പിള്ള പ്രസിദ്ധീകരിച്ച(1960) “ശിവരാജ യോഗി തൈക്കാട്ട് അയ്യാ സ്വാമി തിരുവടികള്‍” ,ഡോ .എസ് .ഓമനയുടെ പി.എച്ച് ഡി തീസ്സിസ് “ഒരു മഹാഗുരു” (2013) എന്നിവയില്‍ ആക്കാര്യം വിശദമായി പറയുന്നു 1873-79 കാലത്തെ, ആറു വര്‍ഷത്തെ, കാത്തു “നില്‍പ്പി”നുശേഷം കുഞ്ഞന് അയ്യാവു ഗുരു “ബാലാസുബ്രഹ്മണ്യ മന്ത്രം” ഓതി നല്‍കി ശിഷ്യന്‍ ആയി സ്വീകരിച്ചത് 1879 ലെ ചിത്രാപൌര്‍ണ്ണമി ദിനത്തില്‍ ആയിരുന്നു .
താമസിയാതെ തന്‍റെ സുഹൃത്തായ നാണുവിനെ ചട്ടമ്പി അയ്യാവിനു പരിചയപ്പെടുത്തുന്നു. നാണുവിനെ അടുത്ത ചിത്രാപൌര്‍ണ്ണമി ദിനത്തില്‍ (1880)അയ്യാവു സ്വാമികള്‍ ശിഷ്യനായി സ്വീകരിച്ചു .ചുരുക്കത്തില്‍ അവര്‍ 1879 നു മുമ്പ് തന്നെ സുഹൃത്തുക്കള്‍ ആയിരുന്നു .ഒരുപക്ഷെ പേട്ടരാമന്‍പിള്ള ആശാന്‍റെ കുടിപ്പള്ളിക്കൂടം അല്ലെങ്കില്‍ “ജ്ഞാന പ്രജാര സഭ” (1876)എന്നിവയില്‍ എവിടെ വച്ചോ അവര്‍ സുഹൃത്തുക്കള്‍ ആയി എന്ന് കരുതാം .
സീനിയര്‍ ശിഷ്യന്‍ കുഞ്ഞന്‍ ജൂനിയര്‍ ശിഷ്യന്‍ നാണുവിനെ ഗുരു അയ്യാവു സ്വാമികളുടെ മേല്‍ നോട്ടത്തില്‍ യോഗ പരിശീലിപ്പിച്ചു . അതിനാല്‍ ശ്രീനാരായണ ഗുരു ചട്ടമ്പി സ്വാമികളെ “സദ്ഗുരു” എന്ന് കവിതയില്‍ എഴുതി എന്നല്ലാതെ ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവിന്‍റെ ആത്മീയ ഗുരു ആയിരുന്നില്ല .ചട്ടമ്പിസ്വാമികളുടെ ആത്മീയ ശിഷ്യര്‍ തീരത്ഥപാദര്‍ നാമം കിട്ടിയവര്‍ ആയിരുന്നു .നീലകണ്‌ഠ തീരത്ഥപാദര്‍ ,വാഴൂര്‍ തീര്‍ത്ഥപാദസ്വാമികള്‍ എന്നിവര്‍ ശിഷ്യര്‍ .ശ്രീനാരായണ ഗുരുവിനു നാരായണ “തീരത്ഥപാദര്‍” എന്ന പേര് കിട്ടിയില്ല എന്നത് കാണുക
വിട്ടു പോയവ
=============
ഗുരുവിന്‍റെ ഗുരു ആയിരുന്ന തൈക്കാട്ട് അയ്യാസ്വാമികള്‍ പാര്‍ത്തിരുന്ന തൈക്കാട്ടെ
ഇടപ്പിറ വിളാകം വീട്, .
ശാന്തി കവാടത്തിനടുത്ത്‌ഉള്ള അയ്യാ സ്വാമി സമാധി ക്ഷേത്രം ,
കൃഷണ ഭക്തന്‍
ആയിരുന്ന നാണു ആശാനെ ശിവഭക്തന്‍ ആക്കി മാറ്റിയ ശൈവ പ്രകാശ സഭ (1885)
പോറ്റമ്മ ശിവകാമി അമ്മ കഞ്ഞിയും പയറും നല്‍കിയിരുന്ന പെരൂര്‍ക്കടയിലെ ഹാര്‍വി ബംഗ്ലാവ്
എന്നിവയും ടൂറിന്റെ ഭാഗം ആക്കേണ്ടതാണ്

No comments:

Post a Comment