Wednesday 27 February 2019

വെള്ളാളരും ഡോ.പി.കെ ഗോപാലകൃഷ്ണന്‍റെ കേരള സാംസ്കാരിക ചരിത്രവും


വെള്ളാളരും ഡോ.പി.കെ ഗോപാലകൃഷ്ണന്‍റെ  
കേരള സാംസ്കാരിക ചരിത്രവും
മനോരമയുടെ ഭാഷാപോഷിണി 2006 ഫെബ്രുവരി ലക്കം അവസാന
പേജിലെ “പഴമയില്‍ നിന്നും” പംക്തിയില്‍ ജി.പ്രിയദര്‍ശന്‍
1924- മാര്‍ച്ചില്‍ തിരുവനന്തപുരത്ത് നിന്നിറിങ്ങിയ “വെള്ളാളമിത്രം” മാസികയുടെ ആദ്യ ലക്കം എടുത്തു ചേര്‍ത്തത് കണ്ടപ്പോള്‍ അതിയായ സന്തോഷം തോന്നി.തിരുവിതാംകൂറിലെ ഒരു പ്രബല സമുദായമായ വെള്ളാളരുടെ സമുദായോന്നതി ലക്ഷ്യമാക്കി തുടങ്ങിയ പ്രസിദ്ധീ കരണമായിരുനൂ അതെന്നു പ്രിയദര്‍ശന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അന്തരിച്ച ചരിത്രകാരന്‍ ശ്രീ പി.കെ ഗോപാലകൃഷ്ണന്‍ രചിച്ച കേരള സാംസ്കാരിക ചരിത്രം (അഞ്ചാം പതിപ്പ് 1994,  കേരള ഭാഷാ ഇന്‍സ്റ്റി ട്യൂട്ട് ) വായിച്ചു കൊണ്ടിരുന്ന അവസരത്തിലാണ് ഫെബ്രുവരി ലക്കം ഭാഷാപോഷിണി ഇറങ്ങിയത് .കേരള സര്‍വ്വകലാശാലയില്‍ എം.ഏ മലയാളം വിദ്യാര്ത്ഥികള്‍ക്ക് ഒരു പാഠപുസ്തകമാണ് ഗോപാലകൃഷ്ണന്‍റെ  കൃതി എന്ന് ആമുഖക്കുറിപ്പില്‍ പറഞ്ഞിരുന്നു.
മലയാളം എം.ഏ വിദ്യാര്‍ത്ഥികളുടെ പ്രസ്തുത  പാഠപുസ്തകം വായിച്ചാല്‍ വെള്ളാളര്‍ കേരള സംസ്കാരത്തിന് യാതൊരു സംഭാവനയും നല്‍കാത്തവര്‍ എന്ന ധാരണ ഉണ്ടാവും .അത്തരം ധാരണ വച്ചുപുലര്‍ത്തുന്ന എം.ഏ (മലയാളം) ബിരുദധാരികള്‍ പലരുമുണ്ട് എന്നതിന് തെളിവാണ് ഡോ.അജു നാരായണന്‍റെ ലേഖനങ്ങള്‍ .
ചെങ്ങന്നൂര്‍ക്കാരന്‍ അന്തരിച്ച പി.എസ് പൊന്നപ്പാപിള്ള എഴുതിയ “വെള്ളാളരുടെ ചരിത്രം” നേരത്തെ പ്രസിദ്ധീകരിച്ചിട്ടുള്ള ഭാഷാപോഷിണി,
വെള്ളാളമിത്രം മാസികയെ പുനരവതരിപ്പിച്ചതില്‍ അനുമോദനം അര്‍ഹിക്കുന്നു .
ഹിന്ദു   മതത്തിനകത്തു കേരളത്തിലുള്ള ഏറ്റവും വലിയ സമുദായങ്ങള്‍ നായരും ഈഴവരും ആണെന്ന് ഗോപാലകൃഷ്ണന്‍ .എന്നാല്‍ ഏ.ഡി എട്ടാം നൂറ്റാണ്ടിനു മുമ്പ് ഈ രണ്ടു സമുദായക്കാരെക്കുറിച്ച് ദക്ഷിണേന്ത്യന്‍ ചരിത്രത്തില്‍  യാതൊരു പരാമര്‍ശവും ഇല്ല എന്നും എട്ടാം നൂറ്റാണ്ടിനോടടുപ്പിച്ച കാലങ്ങളില്‍ ഇങ്ങനെ രണ്ടു സമുദായങ്ങള്‍ കേരളത്തില്‍ കുടിയേറിപ്പാര്‍ത്തതായി  കാണുന്നില്ല എന്നും ഗോപാലകൃഷ്ണന്‍ തുടരുന്നു (പേജ് 282). ഏ.ഡി 470 കാലത്തോടടുപ്പിച്ചു എഴുതപ്പെട്ട “വെള്ളാളര്‍ വേദം” എന്നറിയപ്പെടുന്ന “നാലടിയാര്‍” എന്ന കൃതിയെ പേജ് 205- ലും ,ചക്കന്‍ (എണ്ണയാട്ടുകാരന്‍ ),വാണിയന്‍ (കച്ചവടക്കാരന്‍ അഥവാ എണ്ണ വില്‍പ്പനക്കാരന്‍ ),എരുമര്‍ അഥവാ കോല്‍ ആയര്‍ (തമിഴ് നാട്ടിലെ ആട്ടിടയര്‍),കണിശന്‍ ,പണിക്കര്‍ ,(തമിഴ്നാട്ടിലെ ഈഴവരില്‍ പെട്ടവര്‍),പള്ളിച്ചന്‍ ,ഊരാളി , അവസാനം മാത്രമായി വെള്ളാളര്‍ എന്നിവരെ   കാലക്രമത്തില്‍ ഉള്‍ചേര്ത്തിട്ടാണ് ഇന്നത്തെ നായര്സമുദായം വളര്‍ന്നത് എന്ന് ശ്രീനിവാസ അയ്യന്കാരെ ആധാരമാക്കി പേജ് 285 –ലും പറയുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയാല്‍, 595 പേജുള്ള ഈ ചരിത്രപുസ്തകത്തില്‍ മറ്റൊരിടത്തും തിരുവിതാംകൂറിലെ പ്രബല സമുദായമായിരുന്ന വെള്ളാളരെ കുറിച്ചു ഡോ.പി.കെ ഗോപാലകൃഷ്ണന്‍ എന്ന ചരിത്രകാരന്‍ പരാമര്‍ശിക്കുന്നില്ല എന്നത് വിചിത്രമായിരിക്കുന്നു .
നാകത്താന്മാരാണു നായന്മാരായി തീര്‍ന്നത് എന്ന് പ്രാചീനമലയാളം (ഒന്നാം പതിപ്പ് 1919)  എന്ന കൃതിയില്‍ ചട്ടമ്പിസ്വാമികള്‍ പ്രസ്താവിക്കുന്നു എന്ന് ഗോപാലകൃഷ്ണന്‍ .പേജ് 530-ല്‍ ശ്രീ നാരായണഗുരുവിനെ കുറിച്ചുള്ള വിവരണത്തില്‍ “തൈക്കാട്ട് അയ്യാവുവില്‍  നിന്നാണത്രേ” നാണുവാശാന്‍ യോഗാഭ്യാസം അഭ്യസിച്ചത്‌ എന്ന് അത്ര ഉറപ്പില്ലാത്ത മട്ടിലും അദ്ദേഹം എഴുതി പിടിപ്പിച്ചു .
തൈക്കാട് അയ്യാഗുരു ശ്രീനാരായണ ഗുരുവിന്റെ ആധ്യാത്മിക വളര്‍ച്ചയില്‍ കാര്യമായ പങ്കൊന്നും വഹിച്ചില്ല അഥവാ അല്‍പ്പം വല്ലതുമുണ്ടെങ്കില്‍ അത് വെറും “പീറ യോഗ” മാത്രമാണെന്ന് വരുത്തുക ആയിരുന്നു ലക്ഷ്യം എന്ന് തോന്നും ആവാക്യം വായിച്ചാല്‍ .(നരേന്ദ്ര മോഡി യുഗത്തിന് മുമ്പെഴുതിയത് )
ശിവരാജ യോഗി തൈക്കാട്ട് അയ്യാ എന്ന മഹാഗുരുവിന്റെ മകന്‍ ലോകനാഥപിള്ള സ്വാമികള്‍ എഴുതി, അദ്ദേഹത്തിന്റെയും  സമാധിയ്ക്കുശേഷം മാത്രം, 1960-ല്‍ കാലടി പരമേശ്വരന്‍ പിള്ള പ്രസിദ്ധീകരിച്ച ജീവചരിത്രം ““ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമി തിരുവടികള്‍ 1960 ) ഡോ.പി.കെ ഗോപാലകൃഷ്ണന്‍ വായിക്കാതെ പോയത് അത്ഭുതകരമായിരിക്കുന്നു . ചട്ടമ്പിസ്വാമികള്‍ പ്രാചീനമലയാളം എഴുതിയത് തന്‍റെ പിതാവിന്റെ കയ്യിലെ തമിഴ് ഗ്രന്ഥം പകര്ത്തിയാണേന്നു മകന്‍ വ്യക്തമായി അതില്‍ എഴുതിവച്ചു .
ജീവചരിത്രത്തിലെ അതിപ്രധാന അദ്ധ്യായം “ആയിത്തോച്ചാടനം”(പേജ് 114
മുതല്‍) ടുത്ത പതിപ്പില്‍ (1997)  ഏതോ കുബുദ്ധി ഒഴിവാക്കയും ചെയ്തു.
അയ്യങ്കാളിയെ ബ്രാഹ്മണരോടോപ്പം അടുത്തിരുത്തി സവര്‍ണ്ണ-അവര്‍ണ്ണ പന്തിഭോജനം ഗാന്ധിജി പോലും മനസ്സില്‍ കാണും മുമ്പ് പ്രയോഗത്തില്‍ വരുത്തി കാണിച്ചു കൊടുത്ത ആദ്യ കേരള സാമൂഹ്യപരിഷ്കര്‍ത്താവായിരുന്നു വെള്ളാള കുലജാതനായിരുന്ന അയ്യാസ്വാമികള്‍ . ബ്രാഹ്മണര്‍ അയ്യാവിനെ “പാണ്ടിപ്പറയന്‍” എന്ന് വിളിച്ചു .(കുന്നുകുഴി മണി .ടി.പി ,ചെന്താരശ്ശേരി എന്നിവരുടെ അയ്യങ്കാളി ജീവചരിത്രങ്ങളില്‍ അയ്യാസ്വാമികള്‍ ഇന്നും പാണ്ടിപ്പറയന്‍ തന്നെ .ശ്രീ കെ.എന്‍ .ബാല്‍ പുനപ്രസിദ്ധീകരിച്ച ,അദ്ദേഹത്തിന്‍റെ പിതാവ് ദേശാഭിമാനി പത്രാധിപര്‍ ടി.കെ നാരായണന്‍ രചിച്ച ,ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ ജീവചരിത്ര ഗ്രന്ഥമായ “ബ്രഹ്മശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങളുടെ ജീവചരിത്ര സംഗ്രഹത്തിലും അയ്യാ ഗുരു പാണ്ടിപ്പറ യന്‍ തന്നെ .ശ്രീ ബാല്‍ എഴുതിയ ആമുഖം പുറം (62) കാണുക .”അദ്ദേഹം പറയര്‍ എന്നും ആദി ദ്രാവിഡര്‍ എന്നും ഇപ്പോള്‍ പറയപ്പെടുന്ന സമുദായത്തിലെ അംഗമായിരുന്നു എന്നാണ് എന്‍റെ സൂക്ഷമായ അറിവ് “(ശ്രദ്ധിക്കുക :സൂക്ഷമായ അറിവ് )
(ഒരുയര്‍ന്നപോലീസ് ഉദ്യോഗസ്ഥന്‍ ആയിരുന്ന ശ്രീ ബാല്‍ എഴുതിയ വാക്കുകള്‍ വായനക്കാര്‍ സത്യം എന്ന് കരുതും .എന്നാല്‍ അത് നൂറുശതമാനം തെറ്റ് .
തുടര്‍ന്നു നായര്‍ -ഈഴവ ചട്ടമ്പി-ശ്രീനാരായണ ഭക്തര്‍ അയ്യാവിനെ ആദ്ധ്യാത്മിക ഗുരുസ്ഥാനത്ത് നിന്ന് നീക്കി വെറും “യോഗഗുരു”വാക്കി)
യാതാസ്ഥിതികരായ തിരുവനന്തപുരം വാസികള്‍ അയ്യാ ഗുരുവിനെ പാണ്ടിപ്പറയന്‍ എന്ന് വിളിച്ചപ്പോള്‍ അയ്യാ പറഞ്ഞു “ഇന്ത ഉലകത്തിലെ ഒരേ ഒരു ഒരു ജാതി താന്‍ ഒരേ ഒരു മതം താന്‍ ,ഒരേ ഒരു കടവുള്‍ താന്‍”  1909 ല്‍  മുന്‍കൂട്ടി അറിയിച്ച് ശേഷം അയ്യാ സമാധിയായി  .അഞ്ചു വര്ഷം കഴിഞ്ഞപ്പോള്‍ ശിഷ്യന്‍ നാണു ആശാന്‍  അത് ഭാഷാന്തരം ചെയ്തു പദ്യമാക്കി (ജാതി നിര്‍ണ്ണയം1914 –ഒരു ജാതി ഒരു മതം ഒരു ദൈവം)

No comments:

Post a Comment