Thursday 18 February 2016

കാവാരിക്കുളം കണ്ടന്‍ കുമാരന്‍ എന്ന ശ്രീമൂലംപ്രജാസഭാ മെമ്പര്‍



കാവാലിക്കുളം കണ്ടന്‍ കുമാരന്‍ (1863-1932)
എന്ന ശ്രീമൂലംപ്രജാസഭാ മെമ്പര്‍
==========================================================
പത്തൊന്‍പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ സാമൂഹ്യ “നവോത്ഥാനം” ഉണ്ടായി എന്ന് ചിന്തകരും രാഷ്ട്രീയക്കാരും എഴുത്തുകാരും
പറയുമ്പോള്‍, എം.ജി.എസ്സിനെപ്പോലുള്ള ചില ചരിത്രകാരന്മാര്‍ ഇവിടെ അതുണ്ടായാതെ ഇല്ല എന്നും നടന്നത് “ആധുനിവല്‍ക്കരണം “(ഉത്ഥാനം) മാത്രം ആയിരുന്നു എന്ന് എഴുതുന്നു,പറയുന്നു.
സാമൂഹ്യ-സമുദായ പരിഷകരണം നടത്തിയ നിരവധി മഹത് വ്യക്തികള്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ വിവിധ മതങ്ങളിലും സമുദായങ്ങളിലും ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ സംശയം ഇല്ല .പക്ഷെ , പ്രമുഖര്‍ തയ്യാറാക്കിയ അവരുടെ ലിസ്റ്റില്‍ മിക്ക എഴുത്തുകാരും പലരെയും ഒഴിവാക്കികാണാറുണ്ട് എന്നത് അത്ഭുതകരമായിരിക്കുന്നു.
.പ്രമുഖ മാര്‍ക്സിറ്റ് ചിന്തകന്‍പി .ഗോവിന്ദപ്പിള്ള തന്‍റെ ലിസ്റ്റില്‍ വനിതകളെ മൊത്തത്തില്‍ പടിക്കു വെളിയില്‍ നിര്‍ത്തി .”വാഴൂര്‍ നിവേദിത”, തിരുവനന്തപുരം മഹിളാ മനദിരം സ്ഥാപക ശ്രീമതി ചിന്നമ്മ നല്ലോരുദാഹരണം .അവരുടെ ഗുരു ആദ്യകാല നായര്‍ സമുദായസംഘാടകന്‍വാഴൂര്‍ തീര്‍ത്ഥപാദസ്വാമികളും ഒഴിവാക്കപ്പെട്ടു . ഒരു കാലത്ത് നായര്‍ സമുദായാചാര്യ സ്ഥാനം വരെ എത്തി എന്ന് കരുതിയ കൊട്ടാരക്കര സദാനനദാശ്രമം സ്ഥാപകന്‍ സദാനന്ദ സ്വാമികള്‍, സാംബവ സഭാചാര്യന്‍,ശ്രീമൂലം സഭാ മെമ്പര്‍ കാവാലിക്കുളം കണ്ടന്‍ കുമാരന്‍, അയ്യാവൈകുണ്ടന്‍ ,ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍ എന്നിവരുടെ ഗുരു മഹാഗുരു ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമികള്‍ തുടങ്ങിയവര്‍ അത്തരം മാര്‍ക്സിസ്റ്റു ചിന്തകരാല്‍ തമ്സ്കരിക്കപ്പെട്ടവര്‍ ആണെന്നുകാണാം
അക്ഷരജ്ഞാനം വിലക്കപ്പെട്ടിരുന്ന പറയ സമുദായത്തില്‍ (സാംബവര്‍)പെട്ടവര്‍ക്കായി തിരുവിതാം കൂര്‍ സംസ്ഥാനത്ത് 52 ഏ കാധ്യാപക സ്കൂളുകള്‍ 1912-13 കാലത്ത് സ്ഥാപിച്ച സമുദായ പരിഷ്കര്‍ത്താവ്‌ ആയിരുന്നു .
അയ്യങ്കാളി കഴിഞ്ഞാല്‍ പിന്നെ ഏറെ നാള്‍ പ്രജാസഭാ മെമ്പര്‍ ആയിരുന്ന അവര്‍ണ്ണന്‍ എന്ന ബഹുമതിക്കര്‍ഹാനായ കണ്ടന്‍ കുമാരന്‍ .പത്തനം തിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍ കൊറ്റനാടു പഞ്ചായത്തില്‍ പെട്ട പെരുംപട്ടി എന്ന കുഗ്രാമത്തിലെ കാവാലിക്കുളം വീട്ടില്‍ കണ്ടന്‍-മാണി എന്നിവരുടെ പുത്രന്‍ ആയി 1863 ഒക്ടോബര്‍ 25-നു ജനനം .
അയല്‍വാസി കിട്ടുപിള്ള ആശാന്‍ രഹസ്യമായി മലയാളം ,സംസ്കൃതം ,പരല്‍പ്പേര്‍ എന്നിവ പഠിപ്പിച്ചു .അവര്‍ണ്ണര്‍ അത് തടയാന്‍ ശ്രമിച്ചെങ്കിലും കുമാരന്‍ പിന്‍ തിരിഞ്ഞില്ല സ്വന്തപരിശ്രമത്താല്‍ നന്നായി എഴുതാനും വായിക്കാനും പ്രസംഗിക്കാനും പഠിച്ചു 1ശ്രീനാരായണ ഗുരു അയ്യങ്കാളി എന്നിവരുടെ പരിശ്രമങ്ങള്‍ കണ്ട കുമാരന്‍ 911ആഗസ്റ്റ്‌ 29നു “ബ്രഹ്മപ്രത്യക്ഷ സാധുജന സഭ” എന്ന സാംബവ സമുദായ സംഘടന സ്ഥാപിച്ചു .ചങ്ങനാശ്ശേരി ചന്തയ്ക്കു സമീപമുള്ള മണലാട്ടി എന്ന പറയ ഗൃഹത്തിലെ കോത എന്നാ പെണ്‍കുട്ടി അഞ്ചു തിരിയിട്ടു കൊളുത്തിയ മഞ്ചിരാത് കൊളുത്തി ആയിരുന്നു ഉത്ഘാടനം .1913- ല്‍ സംഘടനയുടെ പേര്‍ “ബ്രഹ്മപ്രത്യക്ഷ സാധുജന പറയര്‍ സഭ”എന്നാക്കി. ആരുകാട്ട് ഊപ്പ ആയിരുന്നു പ്രസിഡ ന്റ്റ് .കുമാരന്‍ സെക്രട്ടറി .പഴൂര്‍ കുഞ്ഞാണി ഖജാന്‍ജി .ശാഖകള്‍ തോറും പള്ളിക്കൂടങ്ങളും രവിപാടശാലകളും തുടങ്ങി .മണലാട്ടി വീട്ടില്‍ തുടങ്ങിയ പ്രാര്ത്ഥനാലയം അവര്‍ണ്ണര്‍ കത്തിച്ചു കളഞ്ഞു .അവര്‍ തിരുത്തട്ടെ എന്ന് പറഞ്ഞു അവിടെ അത് പുനര്സ്ഥാപിക്കയാണ് കുമാരന്‍ ചെയ്തത് .ക്രിസ്തുദേവന്റെ മറ്റൊരവതാരം എന്ന് രാമചന്ദ്രന്‍ മുല്ലശ്ശേരി എഴുതുന്നു.
ജീവചരിത്രത്തില്‍ .അയ്യങ്കാളിയെ അനുകരിച്ചു സ്വസമുദായത്തിനു “സമുദായ കോടതിയും സ്ഥാപിച്ചു കുമാരന്‍ . പ്രാകൃത ആചാരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച കുമാരന്‍ അസമത്വങ്ങ ല്‍ക്കെതിരെ പട നയിച്ച് രാജദൃഷ്ടിയില്‍ പെട്ട് ശ്രീമൂലം പ്രജാസഭാംഗം ആയി ഉയര്‍ത്തപ്പെട്ടു .ശിചിത്വം ഭാവനപരിസരവൃത്തി എന്നിവയില്‍ സമുടായംഗങ്ങളില്‍ ബോധവല്‍ക്കരണം നടത്തി .പട്ടിണി നിവാരണ നടപടികള്‍ സ്വീകരിക്കുന്നതില്‍ വന്‍ താല്‍പ്പര്യം കാട്ടി 99.-ലെ കുപ്രസിദ്ധമായ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍. കിഴക്കന്‍ വനങ്ങളില്‍ നിന്നും ചങ്ങാടങ്ങളില്‍ അതി സാഹസികമായി ഈറ്റ വെട്ടിക്കൊണ്ടുവന്നു സമുദാ യംഗങ്ങള്‍ക്ക് തൊഴില്‍ നല്‍കി അവരെ പട്ടിണിയില്‍ നിന്നുരക്ഷിച്ചു. .വാളെടുത്തവരെ വരുതിയിലാക്കാനും പോരെടുത്തവര്‍ക്കെതിരെ പൊരുതി അവരെ തോല്‍പ്പിക്കാനും കുമാരന്‍ മുന്നില്‍ നിന്ന് എന്ന് കണ്ടന്‍ കുമാരന്‍റെ ജീവചരിത്രകാരന്‍ മുല്ലശ്ശേരി രാമചന്ദ്രന്‍ എഴുതുന്നു മൊബൈല്‍ (9497336510) കൊറ്റ നാടു ഗ്രാമപഞ്ചായത്ത് ഹാളില്‍ കുമാരന്‍റെ ചായാചിത്രം പ്രദര്‍ശിപ്പിക്കാന്‍ മുന്‍കൈ എടുത്ത രാമചന്ദ്രന്‍ നല്‍കിയതാണ് കുമാരന്റെ ചിത്രം .
1915-20,1923,1926-32 കാലഘട്ടങ്ങളില്‍ കുമാരന്‍ ശ്രീമൂലം പ്രജാസഭ മെമ്പര്‍ ആയിരുന്നു .പില്‍ക്കാലത്ത് മകന്‍ പി.കെ കുമാരനും എം.എല്‍.സി ആയിരുന്നു എന്നത് ശദ്ധേയം .
ചത്താല്‍ കുഴിച്ചു മൂടാന്‍ തമ്പുരാന്‍റെ അനുമതി തേടാതെ സ്വന്തമായി മണ്ണ് വേണം അന്നം പാകം ചെയ്യാനും അന്തി ഉറങ്ങാനും സ്വന്തമായി അല്‍പ്പം മണ്ണ് ഓരോ പറയ കുടുംബത്തിനും കിട്ടണം എന്നദ്ദേഹം ശ്രീമൂലം അസംബ്ലിയില്‍ ആവശ്യപ്പെട്ടു .സര്‍ക്കാര്‍ വക പുറമ്പോക്ക് ഭൂമിയും പുതുവല്‍ ഭൂമിയും ദാനപ്പതിവ് എന്ന നിലയില്‍ സാംബ വര്‍ക്ക് നല്‍കണം എന്നദ്ദേഹം വാദിച്ചു .തുടര്‍ന്നു ആയിരക്കണക്കിന് ഭൂമി സാംബവര്‍ക്ക് പതിച്ചു നല്‍കപ്പെട്ടു ജനാധിപത്യകേരളംഭൂപരിഷ്കരണം നടപ്പിലാക്കുന്നതിനും എത്രയോ കാലം മുമ്പ് തന്‍റെ സമുദായത്തില്‍ പെട്ട പാവപ്പെട്ടവര്‍ക്ക് ഇത്തിരി മണ്ണ് നേടിക്കൊടുക്കാന്‍ കുമാരന് കഴിഞ്ഞു .
പിന്നീട് അവരെ സാക്ഷരരര്‍ ആക്കുന്നതില്‍ ആയി അദ്ദേഹത്തിന്‍റെ ശദ്ധ .ഓരോ സമുദായ ശാഖയിലും ഓരോ ഏകാധ്യാപക വിദ്യാലയം (മൊത്തം 52 എണ്ണം )അദ്ദേഹം സ്ഥാപിച്ചു .പിന്നോക്ക പട്ടിക ജാതി വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സാക്ഷരത (23ശതമാനം) 1931 കാലത്ത് കൈവരിക്കാന്‍ കഴിഞ്ഞത് കുമാരന്‍റെ ഈ നടപടി കാരണമാണ് (ജാതി സെന്‍സ്സസ് 1931കാണുക )
1921- ല്‍ കവിയൂരില്‍ വച്ച് ശ്രീനാരായണ ഗുരുവുമായി കൂടിക്കാഴ്ച നടത്തി.ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള,അയ്യങ്കാളി .മൂലൂര്‍ പത്മനാഭപ്പണിക്കര്‍,സി.വി.കുഞ്ഞുരാമന്‍ എന്നിവരുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു .അനുയായികളില്‍ ഒരാളെപ്പോലും ക്രിസ്തുമതം സ്വീകരിക്കാന്‍ അനുവദിച്ചില്ല എന്ന് പ്രത്യേകം പറയണം .”ഹിന്ദു മതത്തിലെ പുഴുക്കുത്തു മാറുകയാണ് നമ്മുടെ ലക്ഷ്യം .പരമശിവന്‍റെ വംശാവലിയില്‍ പെട്ട നാം മതം മാറരുത്” എന്നുസമുദായാംഗംങ്ങളെ കൂടെക്കൂടെ ഉപദേശിച്ചിരുന്നു .
1934 ഒക്ടോബര്‍ 16-നു കുമാരന്‍ അന്തരിച്ചു
മല്ലപ്പള്ളിയിലെ കൊറ്റനാട് പഞ്ചായത്ത് സമതി അദ്ദേഹത്തിന്റെ ചായാചിത്രം പഞ്ചായത്ത് ഹാളില്‍ സ്ഥാപിച്ചു അദ്ദേഹത്തിന്‍റെ സ്മരണ നില നിര്‍ത്തുന്നു .
അധികവായനയ്ക്ക്
=====================
1.രാമചന്ദ്രന്‍ മുല്ലശ്ശേരി –ഹൈന്ദവ കേരളത്തിലെ നായകന്മാര്‍ -ഹിന്ദു ഐക്യവേദി
2.രാമചന്ദ്രന്‍ മുല്ലശ്ശേരി, കാവാലിക്കുളം കണ്ടന്‍ കുമാരന് ജന്മനാടിന്റെ ആദരവ് – സൈന്ധമൊഴി മാസിക, ജനുവരി 2016പേജ് 56-57
3.ഏ.ആര്‍ മോഹനകൃഷ്ണന്‍, മഹാത്മാ അയ്യങ്കാളി ബുദ്ധ ബുക്സ് അങ്കമാലി 2014 പേജ് 58-60
ചിത്രത്തിന് കടപ്പാട് രാമചന്ദ്രന്‍ മുല്ലശ്ശേരി .

Wednesday 17 February 2016

മഹാമേരു ആയ അന്നത്തെ കുറുപ്പും ചുണ്ടെലിയായ ഇന്നത്തെ ഫേസ്ബുക്ക് കുറുപ്പും പിന്നെ പഴയനിയമം വായിക്കാത്ത ആന്റണി സേവ്യറും

മഹാമേരു ആയ അന്നത്തെ കുറുപ്പും ചുണ്ടെലിയായ ഇന്നത്തെ ഫേസ്ബുക്ക് കുറുപ്പും പിന്നെ പഴയനിയമം വായിക്കാത്ത ആന്റണി സേവ്യറും
===================================================
പണ്ട് മഹാനായ ഒരു കുറുപ്പ് ഉണ്ടായിരുന്നു ഞാനേറ്റവും അധികം ബഹുമാനിക്കുന്ന ഒരു കുറുപ്പ് .അദ്ദേഹത്തിന്റെ പേരില്‍ എന്റേതായ ഒരു ഗ്രൂപ്പുണ്ട് .
https://www.facebook.com/groups/885970548153018/?ref=bookmarks
താന്‍ അംഗമായ നായര്‍ സമുദായത്തെ ഉദ്ധരിക്കാള്‍,എം.ജി.എസ്സിന്റെ വാക്കുകള്‍ കടമെടുത്താല്‍ “ആധുനിവല്‍ക്കരിക്കാന്‍ “ സാക്ഷാല്‍ മന്നത്ത് പത്മനാഭപിള്ളയ്ക്ക് മുമ്പേ ശ്രമിച്ച മഹാന്‍ .”നായര്‍ പുരുഷാര്‍ത്ഥ സാധിനി” എന്നൊരു സംഘടന ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭ വര്‍ഷത്തില്‍ തന്നെ സ്ഥാപിക്കാന്‍ ശ്രമിച്ച നായര്‍ സമുദായ സ്നേഹി. .”പുരുസ്ഥാര്‍ത്ഥങ്ങള്‍” (ധര്‍മ്മം,അര്‍ത്ഥം .കാമം മോക്ഷം എന്നിവ) നാലിനും അദ്ദേഹം തുല്യ പ്രാധാന്യം നല്‍കി .മന്നത്ത് പതമനാഭ “പിള്ള” അദ്ദേഹത്തിനോട് സഹകരിക്കാം എന്ന് കത്തയച്ചത് രേഖയായി നിലനില്‍ക്കുന്നു .പക്ഷെ ധര്‍മ്മം അര്‍ത്ഥം കാമം എന്നീ മൂനെണ്ണം മതി “മോക്ഷം” വേണ്ട എന്ന ധാരണയില്‍ വാല് മുറിച്ച മന്നം “നായര്‍ ഭ്രുത്യജന സംഘം” സ്ഥാപിച്ചു അതിന്‍റെ നായകന്‍ ആയി .”ശൂദ്രന്‍” എന്ന സര്‍ക്കാര്‍ എഴുത്തുകുത്ത് നാമം മാറ്റി “നായന്‍”(NAYAN) എന്ന പേര് കിട്ടാന്‍ ഹജൂര്‍ കച്ചേരിയില്‍ സമ്മര്‍ദ്ദം ചെലുത്തി .ഒരു സര്‍ക്കാര്‍ ലാവണക്കാരന്റെ സമയോചിതമായ ഇടപെടലാല്‍ “നായന്‍” എന്ന ഏകവചനം രേഖയില്‍ “നായര്‍” എന്ന ബഹുവചനമായി മാറ്റപ്പെട്ടു
,(ശ്രദ്ധിക്കുക ഇംഗ്ലണ്ടില്‍ ചെന്ന് കടകളില്‍ /മാളുകളില്‍ NAIR എന്ന് പറഞ്ഞാല്‍, അവര്‍ ഒരു ലേപന ഔഷധം എടുത്തു തരും .എന്തിനുള്ള ലേപനം എന്ന് വെളിപ്പെടുത്താന്‍ എന്റെ സദാചാരബോധം എന്നെ അനുവദിക്കുന്നില്ല)
നായര്‍ സമുദായത്തെ സംഘടിപ്പിക്കാന്‍ കുറുപ്പദ്ദേഹം ശ്രമിച്ചപ്പോള്‍ വന്‍ എതിര്‍പ്പ് വന്നു .കര്‍ത്താവ് ,കയ്മള്‍ ,കുറുപ്പ് ,ഉണ്ണിത്താന്‍ ,പണിക്കര്‍ ,മേനവന്‍ മുതലായ കൂട്ടര്‍ തങ്ങള്‍ ആദ്യന്മാര്‍ (നമ്പൂതിരിമാര്‍ ഭട്ടതിരിമാര്‍ എന്നിവരിലെ “പ്പാട്”പോലെ വാല്‍ ഉള്ളവര്‍ എന്ന പേരില്‍ ) .”നായര്‍” എന്ന പേര്‍ തീരെ മോശം എന്നവര്‍ കരുതി ,കിരീയം ,ഇല്ലം ,സ്വരൂപം, മേനോക്കി ,പട്ടോല ,മേനോന്‍ മാരാര്‍ ,പാദ മംഗലം ,പള്ളിച്ചാന്‍, ചെമ്പുകൊട്ടിഓടം ,എടച്ചേരി ,വട്ടക്കാട്ട്,ആത്തൂര്‍ ,ആസ്തിക്കുറിച്ചി ഇങ്ങനെ പതിനാലു വിഭാഗങ്ങളും വ്യക്തമായ പേരില്ലാത്ത നാല് വിഭാഗങ്ങളും ചേര്‍ത്ത് പതിനെട്ടു അവാന്തരവിഭാഗങ്ങള്‍ ഇരുപതാം നൂറ്റാണ്ടില്‍ ആദ്യദശകത്തില്‍ കേരളത്തില്‍ ഉണ്ടായിരുന്നു
.(പ്രത്യേകം ശ്രദ്ധിക്കുക ഇവരില്‍ “പിള്ള” വരുന്നില്ല)
ഇവ ഓരോന്നിലും പിന്നെയും അവാന്തര വിഭാഗം ഉണ്ടായിരുന്നു .അവയില്‍ ഏറ്റവും താണ വിഭാഗം ആയിരുന്നു “നായര്‍” .അതിനാല്‍ നായര്‍ എന്ന പേരില്‍ഉള്ള ഒരു സംഘടനയില്‍ ചേരാന്‍ അക്കാലത്ത് പല വിഭാഗങ്ങളും മടിച്ചു . .
പക്ഷെ മന്നം ആദ്യം “നായര്‍ ഭ്രുത്യജന സംഘം” എന്നപേരിലും അതിലെ “ഭ്രുത്യജന” പദം മോശം എന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ആംഗ ലവല്‍ക്കരിച്ചു SERVICE ചേര്‍ത്ത് ഒരു മംഗ്ലീഷ് പേര്‍ നേടി എടുത്തു.ആ പേര്‍ രജിസ്ടര്‍ ചെയ്തു (1915)
ആദ്യം പറഞ്ഞ പഴയ ആ മഹാന്‍ കുറുപ്പിനെ അറിയാവുന്നവര്‍ വിരളം. .പി.ഗോവിന്ദപ്പിള്ളപ്രഭ്രുതികളുടെ നവോത്ഥാനം നായക ലിസ്റ്റില്‍ അദ്ദേഹം വരുന്നില്ല .അതിനാല്‍ പൊതു സമൂഹം ആ ആദ്യകാല നായര്‍ സമുദായ പരിഷ്കര്‍ത്താവിനെ ഇന്നും അറിയുന്നില്ല .അദ്ദേഹമാണ് പില്‍ക്കാലത്ത് “വാഴൂര്‍ തീര്‍ത്ഥപാദ സ്വാമികള്‍” എന്നറിയപ്പെട്ടു
യഥാര്‍ത്ഥ “നായര്‍ ഗുരു”. .
”തീര്‍ത്ഥപാദ സമ്പ്രദായം” ആവിഷ്കരിച്ചു തനിക്കു അതിന്റെ കുലപതി ആകാമായിരുന്നിട്ടും തന്റെ ഗുരു ചട്ടമ്പി സ്വാമികളെ കുലപതിയായി വാഴിച്ച,തന്‍റെ സീനിയര്‍ സന്യാസിവര്യന്‍ നീലകണ്‌ഠ തീരത്ഥപാദരെ എഴുമറ്റൂര്‍ ആശ്രമ അധിപതി ആയി വാഴിച്ച തമസ്കരിക്കപ്പെട്ട സന്യാസി വര്യന്‍ .
ഇപ്പോള്‍ ഫേസ്‌ ബുക്കില്‍ അശ്ലീല കമന്റ് എഴുതി വെള്ളാ ള വനിതകളുടെ യോനിയെ അപമാനിച്ച “കൊച്ചു കു റുപ്പ്” വെള്ളാളര്‍ ,നായര്‍ എന്നിവരിലെ സാമൂഹ്യ-ആചാര വ്യത്യാസം മനസ്സിലാക്കാത്ത ഒരു “ചുണ്ടെലി” മാത്രം .വെള്ളാള വനിതകള്‍ ഒരു കാലത്തും പതി “വൃത”കള്‍ (“വൃത” എന്ന് പറഞ്ഞാല്‍ ചുറ്റപ്പെട്ടവള്‍ )ആയിരുന്നില്ല .അവര്‍ എക്കാലത്തും പതിവ്രതകള്‍ (ഒരു ഭര്‍ത്താവ് മാത്രം അവളുടെ യോനിയുടെ ഉപഭോകതാവ്) എന്ന കാര്യം ചുണ്ടെലി അറിഞ്ഞില്ല.
( Sasi Kurup wrote
And in those days vellalar were a prominent community, however, were denied to have orgasm in their own women's vagaina.)
വെള്ളാള വിവാഹങ്ങള്‍ വെറും “പുടവ കൊടുക്കല്‍ “ആയിരുന്നില്ല .അഗ്നി സാക്ഷി ആയ വിവാഹം .അതില്‍ “അമ്മിചവിട്ടി അരുന്ധതി കാണല്‍ “ എന്നൊരു ചടങ്ങുണ്ട് .വിവാഹബന്ധത്തില്‍ വിശ്വസ്തത പുലര്ത്താം എന്ന് സത്യം ചെയ്യുന്ന ചടങ്ങ് .ഭാര്യാഭര്‍ത്താക്കന്മാര്‍ അന്യ വ്യക്തികളുമായി ശാരീരിക ബന്ധം പുലര്ത്തില്ല എന്ന സത്യപ്രതിജ്ഞ. ചുണ്ടെലി അത് മനസ്സിലാക്കിയില്ല .അതിനാലാണ് വെള്ളാള സ്ത്രീകളുടെ യോനിയെ അപമാനിച്ചത് .മറ്റു ചിലര്‍ക്ക് പാകമാകുന്ന ഉറ വെള്ളാള സ്ത്രീകള്‍ക്ക് പാകമാകില്ല.അത് പാകമാകുന്നവര്‍ക്ക് കൊടുക്കുക
Antony Xavier wrote
"പൂർവ്വപിതാവായ അബ്രാഹമിനുമുണ്ടായിരുന്നു രണ്ടു ഭാര്യമാർ അതിൽ ഒരുത്തിയിൽ പിറന്ന മകനെ മറ്റവളിൽ പിറന്ന വൻ ഹറാം പിറന്നോനെ എന്നു വിളിക്കുന്നു ഇന്നും. വെള്ളള പിള്ള മാരും ദരിസപ്പിള്ളമാരും ഈ ഹറാംപിറപ്പിക്കലിൽ ഒട്ടും മോശക്കാരായിരുന്നില്ല."
പഴയ നിയമം വായിക്കാന്‍ അനുമതി കിട്ടാഞ്ഞ സഭയിലെ അംഗമാകാം ഒരുAntoney Xavier, പഴയനിയമത്തിലെ ഏബ്രാഹാമിനെ വെള്ളാളര്‍ ദാരിസാ ചെട്ടികള്‍ എന്നിവരുമായി തുലനം ചെയ്യുന്നു .ഭാര്യയുടെ തലയണ മന്ത്രം കേട്ട് വാല്യക്കാരിയെ വെപ്പാട്ടി ആക്കി പുത്രോല്‍പ്പാദനം നടത്തിയ വീരപുരുഷന്‍ ആണ് ഏബ്രഹാം .പില്‍ക്കാലത്ത് സാറാവല്യമ്മച്ചി പ്രസവിച്ച് അമ്മ ആയപ്പോള്‍, വെപ്പാട്ടിയും മകനും പെരുവഴിയില്‍. വെള്ളാളര്‍ എങ്ങിനെ അബ്രഹാമിന് തുല്യര്‍ ആകും .അവര്‍ക്ക് വെപ്പാട്ടി നിഷിദ്ധം .ഒരു വെള്ളാള സ്ത്രീയും ഭര്‍ത്താവിനെ അതിനു പ്രേരിപ്പിച്ചി രുന്നില്ല .അവരാരും “സാറ”മാരായിരുന്നില്ല അവരെല്ലാം “അമ്മിച്ചവിട്ടി അരുന്ധതിയെ കണ്ടു” പ്രതിജ്ഞ എടുത്തവര്‍ എന്ന് പഴയ നിയമം വായിച്ചിട്ടില്ലാത്ത കുരുവിള മനസ്സിലാക്കുന്നില്ല .അതിനാല്‍ അബ്രാഹാമിന്‍റെ തൊപ്പി അബ്രാഹാമിന്‍റെ പിന്‍ഗാമികളുടെ തലയില്‍ തന്നെ ഇരിക്കട്ടെ .അത് വെള്ളാളരുടെ തലയില്‍ വയ്ക്കേണ്ട .അവര്‍ക്കത്‌ വേണ്ട .

Tuesday 16 February 2016

അവഗ ണിക്കപ്പെട്ട ശ്രീമതി ചിന്നമ്മ -വാഴൂര്‍ നിവേദിത

അവഹണിക്കപ്പെട്ട ശ്രീമതി ചിന്നമ്മ
==================================

മദ്ധ്യതിരുവിതാം കൂറിലെ നായര്‍ വനിതകളില്‍ നവോത്ഥാനം അല്ലെങ്കില്‍ എം.ജി.എസ് ഭാഷയില്‍ പറഞ്ഞാല്‍ “ആധുനിവല്‍ക്കരണം” (modernisation ) കൊണ്ടുവന്ന ശ്രീമതി ചിന്നമ്മ (തിരുവനന്തപുരത്തെ “മഹിളാമന്ദിരം” സ്ഥാപിക്കും മുന്പ് ആ മഹതിയുടെ പ്രവര്‍ത്തന മേഖല വാഴൂര്‍ കുതിരവട്ടം ആയിരുന്നു . തീരത്ഥപാദ സ്വാമികള്‍ എന്നാ തമസ്കരിക്കപ്പെട്ട നായര്‍ സമുദായ നവോത്ഥാന നായകന്‍റെ അരുമ ശിഷ്യ (വാഴൂര്‍ നിവേദിത )അവര്‍ തെങ്ങോല മേഞ്ഞ ഒരു സ്കൂള്‍ പോലും നടത്തിയിരുന്നു എന്‍റെ നാട്ടില്‍ .
എന്നാല്‍ പി.ഗോവിന്ദപിള്ളയെ മാര്‍ക്സിസ്റ്റ്‌ പോലുള്ളനവോത്ഥാന ചരിത്രമൊത്ത വില്‍പ്പനക്കാരും പ്രചാകരും ഒരു വനിത ആയതിനാല്‍ അവരെ കണ്ടില്ല എന്ന് നടിച്ചു .ജെ. ദേവിക അവരെ കണ്ടെത്തി
.(“കുലസ്ത്രീയും ചന്തപ്പെണ്ണൂ൦ ഉണ്ടായതെങ്ങനെ ? (സി.ഡി.എസ് 2011)പക്ഷെ അവര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ല .
വെറും ഒരു “പാര”യില്‍ കെ.ചിന്നമ്മയെ ഒതുക്കി .അവരുടെ ചിത്രം ഒരു ലക്കൊട്ടിലും ഒതുക്കി .മൂന്നാല് പേജുകള്‍ എങ്കിലും ശ്രീമതി ചിന്നമ്മ അര്‍ഹിക്കുന്നു .നന്ദിയില്ലാത്ത വാഴൂര്‍ ജനാവലിയുടെ പേരില്‍ അവരെ ഒരിക്കല്‍ കൂടി സ്മരിക്കട്ടെ .
ആദ്ധ്യാത്മഭാരതി ശ്രീമതി കെ.ചിന്നമ്മ (1883-1931)
============================================
( ആദ്യ നായര്‍ വിനിതാ നവോത്ഥാന നായിക)
“അഗതിമാതാ”എന്നറിയപ്പെട്ട ശ്രീമതി ചിന്നമ്മ ആറ്റിങ്ങല്‍ ഇടവാമടം വീട്ടില്‍ കല്യാണി അമ്മയുടെ മകളായി 1883-ല്‍ ജനിച്ചു .അച്ഛന്‍ വേലായുധന്‍ പിള്ള .ഒരു സാധാരണ കര്‍ഷക കുടുംബം .കല്യാനിംമയുടെ സഹോദരിപുത്രി തിരുവനന്തപുരം വടക്കെകൊട്ടാരം പള്ളിക്കൂടത്തില്‍ അദ്ധ്യാപിക ആയിരുന്നു .മക്കളില്ലാത്ത അവര്‍ ചിന്നമ്മയെ വളര്‍ത്തു പുത്രിയായി സ്വീകരിച്ചു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി .അവളെ പഠിപ്പിച്ചു .ബി.എ വരെ എത്തി .എന്നാല്‍ മലയാളം,ഇംഗ്ലീഷ് ഇവയില്‍ മാത്രമേ വിജയം നേടിയുള്ളൂ.
നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷണപിള്ളയുടെ ഭാര്യ,”വ്യാഴവട്ടസ്മരണകള്‍” എന്ന പുസ്തകം രചിച്ച, ബി.കല്യാണി അമ്മ, സ്കൂള്‍ ഇസ്പെക്ട്രസ്സ് ആയി നിയമിതയായ ലക്ഷി അമ്മ എന്നിവരുടെ സഹപാടി ആയിരുന്നു ചിന്നമ്മ.അക്കാലത്ത് ശ്രീമൂലം ള്‍ സ്ത്രീ വിദ്ധ്യാഭ്യാസ പ്രവര്ത്തനങ്ങള്‍ ആരംഭിച്ചു .അന്നത്തെ സ്കൂള്‍ ഇന്സ്പെക്ട്രസ്സ് “കാരാപിറ്റ്” എന്ന മാദാമ്മയുടെ അസിസ്റ്റന്റ്‌ ആയി ചിന്നമ്മ നിയമിക്കപ്പെട്ടു .സി.വി.രാമന്പിള് യുടെ സഹോദരന്‍ തഹസീല്‍ദാര്‍ നാരായണപിള്ള യുടെ പുത്രന്‍ കുമാരപിള്ള ആണ് ചിന്നമ്മയെ വിവാഹം ചെയ്തത് .ഭര്‍ത്താവും കുട്ടികളും ഒത്ത് ചിന്നമ്മ കോട്ടയത്ത് താമസമായി .പതിനൊന്നു താലൂക്കുകളുടെ ചുമതല ഉണ്ടായിരുന്നു ശ്രീമതി ചിന്നമ്മയ്ക്ക് .ഉദ്യോഗ ഗര്‍വ്വോ സ്തീ സഹജമായ ചാപല്യങ്ങലോ ഇല്ലാത്ത മഹിളാ രത്നമായിരുന്നു അവര്‍.
1911 –ല്‍ആദ്യനായര്‍ നവോത്ഥാന നായകന്‍ തീര്‍ത്ഥപാദസ്വാമികള്‍ സംഘടിപ്പിച്ച് ചിറക്കടവ്‌ കരയോഗവാര്ഷികത്തില്‍ പൊതു സമ്മേളന അദ്ധ്യക്ഷന്‍ സി.കൃഷ്ണപിള്ളയും സ്ത്രീസമ്മേളന അദ്ധ്യക്ഷ ശ്രീമതി കെ.ചിന്നമ്മയും ആയിരുന്നു .സര്‍വ്വകലാശാല വിദ്യാഭ്യാസം ലഭിച്ച ആദ്യ മൂന്ന മലയാളി വനിതകളില്‍ ഒരുവളായ അവര്‍ ആദ്യ ദര്‍ശനത്തില്‍ തന്നെ സ്വാമികളുടെ ആരാധിക ആയി മാറി.പിന്നീട് ചിന്നമ്മസ്വാമികളുടെ ശിഷ്യത്വം സ്വീകരിച്ചു . സ്വാമി വിവേകാനന്ദന് സിസ്റര്‍ നിവേദിത എന്ന പോലെ സ്വാമികള്‍ക്ക് കിട്ടിയ വനിതാരത്നം ആയിരുന്നു ചിന്നമ്മ.
വനിതകളെ ബോധവല്‍ക്കരിക്കാന്‍ അവര്‍ നായര്‍ സ്ത്രീസമാജങ്ങള്‍ തുടങ്ങി .വാഴൂരില്‍ കുതിരവട്ടം കുന്നില്‍ ഒരു ഓല മേഞ്ഞ സ്കൂള്‍ സ്ഥാപിതമായി .നായര്‍ സ്ത്രീസമാജങ്ങള്‍ രൂപവല്‍ക്കരിച്ചു .നായര്‍ സ്ത്രീകള്‍
പതിവ്രതകളാകണം എന്ന ഉല്‍ബോധനം അവരാണ് തുടങ്ങിയത് .സ്വാമികളുടെ ആദര്‍ശങ്ങളും ഉപദേശങ്ങളും പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ അവര്‍ ജീവിതം തന്നെ ഉഴിഞ്ഞു വച്ചു.തീരത്ഥപാദപരമ്പരയിലെ ആദ്യ യോഗിനി ആയ അവര്‍ക്ക് സ്വാമികള്‍ “അദ്ധ്യാതമഭാരതി” എന്ന ബിരുദം നല്‍കി ബഹുമാനിച്ചു .
അന്നത്തെ നായര്‍ പെണ്‍കുട്ടികള്‍ പന്ത്രണ്ടു വയസ്സുവരെ, ഉണങ്ങിയ വാഴപ്പോളയോ കമുകിന്റെ പൂപ്പാലയോ മുറിച്ച് പിന്നി “കൂമ്പാളക്കോണകം” ഉണ്ടാക്കി അതുമാത്രം ധരിച്ചാണ് നടന്നിരുന്നത്.പ്രായമായാല്‍ മുട്ടുവരെ മാത്രം മറയുന്ന പുടവ ഉടുക്കും .മാര്‍ മറച്ചിരുന്നില്ല.നഗരങ്ങളിലും അതായിരുന്നു സ്ഥിതി എന്നറിയുമ്പോള്‍ ഇന്നുള്ളവര്‍ അത്ഭുതപ്പെടും .ശ്രീപത്മനാഭക്ഷേത്രത്തിലെ ഉത്സവത്തിനും പള്ളിവേട്ടയ്ക്കും നായര്‍ തറവാടുകളിലെ സ്ത്രീകള്‍ മാറുമറയ്ക്കാതെ എഴുനെള്ളത്തില്‍ പങ്കെടുക്കണമായിരുന്നു.സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഈ ദുരാചാരത്തെ “കേരളപഞ്ചമി” എന്ന പത്രത്തിലെ മുഖപ്രസംഗം വഴി വിമര്‍ശിച്ചത് 1902-ല്‍ആയിരുന്നു. തുടര്‍ന്നാണ്‌ നഗരങ്ങളിലെ സ്ത്രീകള്‍ മാറുമറയ്ക്കാനുള്ള അവകാശം നേടിയത്.എന്നാല്‍ ഗ്രാമങ്ങളില്‍ ആ പരിഷ്കാരം പ്രചരിക്കാന്‍ താമസം വന്നു.
വസ്ത്രങ്ങള്‍ ആഴ്ചയിലോ മാസത്തിലോ ഒരു പ്രാവശ്യം മാത്രമാണ് അലക്കിയിരുന്നത് .പല്ലുതേക്കുന്നത് പോലും ശീലമാക്കിയില്ല .വൈകിട്ടുള്ള കുളിയോടു കൂടിയായിരുന്നു മിക്കവാറും പല്ല് തേച്ചിരുന്നത് അസുഖം വന്നാല്‍ വെളിച്ചപ്പാടിനെയോ മന്ത്രവാദിയെയോ സമീപിക്കും .പ്രസവവേദന തുടങ്ങിയാലും അവര്‍ തന്നെ ശരണം .പ്രസവമരണങ്ങള്‍ സാധാരണമായിരുന്നു.വസ്ത്രങ്ങള്‍ അടിച്ചു നനച്ചു രാവിലെ തന്നെ കുളിക്കുക,,നഗ്നത മറയ്ക്കും വിധം വസ്ത്രം ധരിക്കുക,പ്രസവത്തിനു വൈദ്യന്മാരെയോ അലോപ്പതി ഡോക്ടറന്മാരെയോ വിളിക്കുക, പെണ്‍കുട്ടികളെ സ്കൂളില്‍ വിടുക ,വെളിച്ചപ്പാടുകളെയും മന്ത്രവാദികളെയും ഒഴിവാക്കുക എന്നതിലെല്ലാം ജനത്തെ ബോധവല്‍ക്കരിക്കാന്‍ സ്വാമികള്‍ വിജയിച്ചു ,അതിലെല്ലാം ശ്രീമതി ചിന്നമ്മ സഹായിച്ചു
വാഴൂരിലെ സ്ത്രീകള്‍ ആദ്യമായി രൌക്ക ധരിച്ചത് സ്വാമികളുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു .കൊല്ലത്ത് ഭവനത്തിലെ സ്ത്രീകളെയാണ് ആദ്യം അതിനു പ്രേരിപ്പിച്ചത് .പിന്നെ മങ്ങാട്ട് ,കല്ലൂപ്പറമ്പു, .ഉമ്പക്കാട്ട് എന്നിവിടങ്ങളിലെ സ്ത്രീകളും അതനുകരിച്ചു.പാദം വരെ ഇറങ്ങിക്കിടക്കുന്ന മുണ്ടും രൌക്കയും ധരിച്ചു. കൊടുങ്ങൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനു പോയ സ്ത്രീകളെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ പരിഹസിക്ക പോലും ചെയ്തിരുന്ന കാലം ഉണ്ടായിരുന്നു .സ്ത്രീകള്‍ മാറിയാലേ നാട് മാറുകയുള്ളൂ എന്ന് സ്വാമികള്‍ കൂടെ ക്കൂടെ എഴുതുകയും പറയുകയും ചെയ്തിരുന്നു സ്ത്രീധര്‍മ്മം,സദാചാരം,ഭാരതവനിതകള്‍,ഭാരതത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനം ,സ്ത്രീകളും കുടുംബസംരക്ഷണവും,സ്ത്രീകള്‍ ഐശ്വര്യ ദേവതകള്‍ തുടങ്ങിയ ഉപന്യാസങ്ങള്‍ എഴുതി സ്ത്രീകളെ കൊണ്ട് തന്നെ യോഗങ്ങളില്‍ വായിപ്പിച്ചു .സ്കൂള്‍ ഇന്സ്പെക്ട്രസ്സ് മാരായ കെ.ചിന്നമ്മ ,ശ്രീലക്ഷിയമ്മ തുടങ്ങിയവരെ വരുത്തി വിവിധ സ്ഥലങ്ങളില്‍ സ്ത്രീസമാജങ്ങളില്‍ സ്വാമികള്‍ ബോധവല്‍ക്കരണക്ലാസ്സുകള്‍ നടത്തിച്ചു .സന്യാസികള്‍ സ്ത്രീകളെ കാണുകയോ സംസാരിക്കയോ ചെയ്യാന്‍ പാടില്ല എന്ന് പറഞ്ഞിരുന്ന കാലത്തായിരുന്നു സ്വാമികളുടെ ഈ പരിപാടികള്‍.സ്വാമികള്‍ സന്യാസിയെ അല്ല എന്ന് പ്രചരിപ്പിക്കാനും ആളുകള്‍ ഉണ്ടായി .
കഞ്ചാവ് മുതലായ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചിരുന്ന സന്യാസിനാമധാരികള്‍,മാംസഭക്ഷകര്‍,മതദ്വേഷികള്‍ ,വ്യഭിചാരികള്‍, പാശികളിക്കാര്‍,വെളിച്ചപ്പാടന്മാര്‍ ,ബ്രാഹ്മണര്‍ എന്നിവര്‍ക്കെതിരെ സ്വാമികള്‍ നിശിത വിമര്‍ശനം അഴിച്ചു വിട്ടു .”കോടാലിസ്വാമി”, “ഓച്ചിറ സിദ്ധന്‍” തുടങ്ങിയ വ്യാജസന്യാസിമാരെ തൊലി ഉരിയിച്ചു കാട്ടാന്‍ സ്വാമികള്‍ മുന്നോട്ടുവന്നു .
പന്ത്രണ്ടു അനാഥബാലികമാര്‍ക്കായി അവര്‍ 1919-ല്‍ തിരുവനന്തപുരത്ത് പൂജപ്പുരയില്‍ ശ്രീമൂലം ഷഷ്ട്ബ്ദപൂര്‍ത്തി സ്മാരക അനാഥാലയം-“മഹിളാമന്ദിരം”- തുടങ്ങി . അതോടനുബന്ധിച്ചു സ്കൂള്‍ സ്ഥാപിതമായി. .അതിനെ തുടര്‍ന്നു നിരവധി സ്ഥാപങ്ങള്‍ ഉയര്‍ന്നുവരേണ്ടാതായിരുന്നു എന്നാല്‍ 1931 –ല്‍ അവര്‍ അകാലത്തില്‍ അന്തരിച്ചു.
വാഴൂരിലെ നായര്‍ മഹിള കള്‍ പോലും അവരെ സ്മരിക്കാരില്ല എന്നതാണ് സത്യം
http://mahilamandiram.net/

Friday 12 February 2016

കണ്ടിയൂര്‍ മറ്റം വിശ്വനാഥന്‍ കുരുക്കളും ഫാദര്‍ പേട്ട ഫെര്‍ണാണ്ടസ് എന്ന ധ്വരയും



കണ്ടിയൂര്‍ മറ്റം വിശ്വനാഥന്‍ കുരുക്കളും
ഫാദര്‍ പേട്ട ഫെര്‍ണാണ്ടസ് എന്ന ധ്വരയും
=======================================
കേരളത്തിലെ സാമൂഹ്യവിപ്ളവ പ്രസ്ഥാനങ്ങളുടെ ചരിത്രരചനയില്‍ , മുന്‍ഗണന നല്‍കേണ്ടത് മിഷണറി പ്രസ്ഥാനങ്ങള്‍ (1805), സമത്വ സമാജം (1836) എന്നിവയ്ക്കാണെന്ന് ചൂണ്ടിക്കാട്ടുന്നു ശ്രീ എം ജെ ജോണ്‍ കൊഴുവല്ലൂര്‍ (പ്രതികരണങ്ങള്‍, ഭാഷാപോഷിണി, ഫെബ്രുവരി ലക്കം പേജ് 75)
അരുവിപ്പുറം പ്രതിഷ്ടയ്ക്ക് 18 കൊല്ലം മുമ്പ്, മദ്ധ്യതിരുവിതാംകൂറില്‍, 1870 –ല്‍ തപസ്വി ഓമലന്‍ നടത്തിയ “പുലയശിവന്‍” പ്രതിഷ്ഠയെ കുറിച്ചും എഴുതുന്നു .പുതിയ അറിവുകള്‍ .നന്ദി .
എന്നാല്‍ “ശിവപ്രതിഷ്ഠ നടത്തിയ (അബ്രാഹ്മണ) വ്യക്തികളുടെ പേര് മുന്‍ ഗണനാക്രമത്തില്‍ എഴുതിയാല്‍, ആദ്യം എഴുതേണ്ടത് ആറാട്ടുപുഴ വേലായുധപ്പണിക്കരുടെത്” എന്ന ഭാഗം ശരിയല്ല . 1852- ല്‍ വേലായുധപ്പണിക്കരുടെ കല്ലിശ്ശേരി തറവാട്ടില്‍ നിന്നും ഒന്നരക്കിലോമീറ്റര്‍ അകലെ മംഗലം ഇടയ്ക്കാട് ജ്ഞാനേശ്വരി ക്ഷേത്രത്തില്‍, ശിവപ്രതിഷ്ട നടത്തിയത്, പലരും കരുതും പോലെ വേലായുധപ്പണിക്കര്‍ ആയിരുന്നില്ല .മാവേലിക്കര കണ്ടിയൂര്‍ മറ്റം വിശ്വനാഥന്‍ കുരുക്കള്‍ എന്ന ശൈവവെള്ളാള പുരോഹിതന്‍ (ഇവരെ “പണ്ടാരം” എന്നും വിളിച്ചിരുന്നു ) ആയിരുന്നു . അടുത്തവര്‍ഷം (1853) ചേര്‍ത്തല തണ്ണീര്‍മുക്കം ചെറുവാരണം കരയിലും അതേ വിശ്വനാഥന്‍ കുരുക്കള്‍ പ്രതിഷ്ഠ നടത്തി ( പി.ഗോവിന്ദപ്പിള്ളയുടെ കേരള നവോത്ഥാനം യുഗസന്തതികള്‍ ,യുഗശില്‍പ്പികള്‍ - മൂന്നാം സഞ്ചയിക, ചിന്തപബ്ലിക്കേഷന്‍സ് 2010 പേജ് 75 കാണുക ) .അതെ വര്ഷം തന്നെ അതെ കുരുക്കള്‍ ആലുംമൂട്ടില്‍ ചാന്നാര്‍ വക ക്ഷേത്രത്തിലും വിഗ്രഹപ്രതിഷ്ഠ നടത്തി എന്ന് എ.പി ഉദയഭാനു “എന്‍റെ കഥയില്ലായ്മകള്‍” എന്ന ആത്മകഥയില്‍ എഴുതിയിട്ടുണ്ട് (എന്നാണോര്‍മ്മ. കൃതി ഇപ്പോള്‍ കൈവശമില്ല ) .ചുരുക്കത്തില്‍ തപസ്വി ഓമലന്‍ നടത്തിയത് നാലാമത് പ്രതിഷ്ഠ മാത്രം . അരുവിക്കരയില്‍ ശ്രീനാരായണ ഗുരു നടത്തിയത് അഞ്ചാമത്തെ പ്രതിഷ്ഠയും
“പല്‍പ്പുവിനു തിരുവനന്തപുരത്ത് (?) പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സഹായിച്ച ബ്രിട്ടീഷുകാരനായ അദ്ധ്യാപകന്‍” എന്നൊരു പരാമര്‍ശമുണ്ട് ശ്രീ ജോണിന്‍റെ കത്തില്‍ .ഏതു ധ്വര?, എന്ത് വിദ്യാഭ്യാസം? എന്നൊന്നും വിശദമാക്കപ്പെടുന്നില്ല .പേട്ടയിലെ (അക്കാലത്ത് തിരുമധുരപ്പേട്ട) “ജ്ഞാനപ്രജാഗരം” (1876), ചെന്തിട്ടയിലെ “ശൈവപ്രകാശസഭ” (1885) എന്നീ വിദ്വല്‍ സഭകളുടെ സൃഷ്ടാക്കളില്‍ ഒരാളായിരുന്ന മഹാഗുരു ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമികള്‍ എന്ന നവോത്ഥാനനായകന്‍റെ (അദ്ദേഹമാണ് ലോകത്തില്‍ തന്നെ ആദ്യമായി തന്‍റെ തൈക്കാട്ടെ ഇടപ്പിറവിളാകം എന്ന ഔദ്യോഗിക വസതിയില്‍ സവര്‍ണ്ണ–അവര്‍ണ്ണ പന്തിഭോജനം തുടങ്ങിയത് -1882-83 ) ശിഷ്യനായിരുന്നു യൂറോപ്പില്‍ നിന്ന് വന്ന ഫാദര്‍ പേട്ട ഫെര്‍ണാണ്ടസ് .(“ഫെര്‍ണാണ്ടസ് ലെയിന്‍” എന്നൊരു ഇടവഴി പോലും ഉണ്ടായിരുന്നു കുറെ വര്ഷം മുമ്പ് വരെ തിരുവനന്തപുരം പേട്ടയില്‍) അയ്യാസ്വാമികളുടെ കൂട്ടാളി പേട്ട രാമന്‍പിള്ള ആശാന്‍, അവിടെ മലയാളം കുടിപള്ളിക്കൂടം നടത്തിയിരുന്നു. അവിടെ പഠിച്ചവരാണ് കുഞ്ഞനും (പില്‍ക്കാലത്ത് ചട്ടമ്പിസ്വാമികള്‍ ) സഹപാടി നാണുവും (പില്‍ക്കാലത്ത് ശ്രീനാരായണ ഗുരു). അയ്യാസ്വാമികള്‍ നാട്ടുകാരെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍, ശിഷ്യന്‍ ഫാദര്‍ പേട്ട ഫെര്നാണ്ടസ്സിനെ കൊണ്ട് ഒരു ഇംഗ്ലീഷ് സ്കൂള്‍ തുടങ്ങിച്ചു .അവിടെ നിസ്സാരമായ നാലുചക്രം ഫീസ്‌ നല്‍കാന്‍ വകയില്ലാതിരുന്ന നെടുങ്ങോട് പപ്പു എന്ന ദരിദ്രബാലനെ ഫീസ്‌ വാങ്ങാതെ സായിപ്പ് ഇംഗ്ലീഷ് പഠിപ്പിച്ചത് മഹാഗുരു അയ്യാസ്വാമികളുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു (ഈ.കെ.സുഗതന്‍ എഴുതിയ തൈക്കാട് അയ്യാസ്വാമികളുടെ ജീവചരിത്രം, അയ്യാമിഷന്‍ 2005 കാണുക).
പല്‍പ്പുവിന്‍റെ വളര്‍ച്ചയില്‍ ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമികളുടെ പങ്കും തമസ്കരിക്കപ്പെട്ടു
ഡോ .കാനം ശങ്കരപ്പിള്ള,പൊന്‍കുന്നം 9447035416