Thursday 19 December 2019


കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി കോവിലും
കേരള ചരിത്രത്തിലെ ഒരജ്ഞാത ശാസനവും
ഡോ .കാനം ശങ്കരപ്പിള്ള (റിട്ട ഡപ്യൂട്ടി ഡയരക്ടര്‍
കേരള ആരോഗ്യസര്‍വ്വീസ്) ,പൊന്‍കുന്നം
Mob: 94470 35416   Email: drkanam@gmail.com  Blog: www.charithravayana.blogspot.in
സഹ്യാദ്രിസാനുക്കളിലെ ഇടുക്കി,പത്തനംതിട്ട ജില്ലകളും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളും ഏറെ സാംസ്കാരികപ്പഴമയുള്ള പ്രദേശങ്ങള്‍ ആണെങ്കിലും ഈ പ്രദേശങ്ങളുടെ ചരിത്രം വളരെ കുറച്ചു ചരിത്രകാരന്മാര്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. കേരളവും ബുദ്ധമതവും കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്നിവ എഴുതിയ എസ്സ്.ശങ്കു അയ്യര്‍ (1963 എന്‍.ബി.എസ്സ്). ദ്രാവിഡ സംസ്കാരം സഹായാദ്രി സാനുക്കളില്‍ (1987.അഞ്ജലി പബ്ലിക്കെഷന്‍സ് പൊന്‍കുന്നം) എഴുതിയ വീ.ആര്‍.പരമേശ്വരന്‍ പിള്ള, ആനിക്കാട്,കാഞ്ഞിരപ്പള്ളി എന്നിവയുടെ ദേശചരിത്രം എഴുതിയ ആനിക്കാട് പി.കെ(സ്റ്റാലിന്‍) .ശങ്കരപ്പിള്ള എന്നിവരാണ് അവരില്‍ ചിലര്‍. മൂവരും അന്തരിച്ചു. അവരില്‍ എസ്സ്.ശങ്കുഅ യ്യര്‍ ആണ് പ്രാഥസ്മരണീയന്‍.
മാവേലിക്കര എന്ന സ്ഥലനാമം,കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി ശാസനം എന്ന പ്രാചീന ശിലാരേഖ ,മാവേലി നാടുവാണീടും കാലം എന്ന നാടന്‍പാട്ട് എന്നിവയെ ആധാരമാക്കി കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും മാവേലി വാണാദിരായന്‍ (പിള്ളൈ കുലശെഖര വാണാദിരായന്‍) എന്ന പാണ്ഡ്യരാജാവിന്റെ (രാജാക്കളുടെ) ഭരണത്തിന്‍ കീഴിലായിരുന്നു എന്നും അക്കാലത്താണ്‍്‌ കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളും ഒന്നുമില്ലാതിരുന്ന. മാനുഷരെല്ലാരുമൊന്നു പോലെ ആമോദത്തോടെ വസിച്ചിരുന്ന കാലം ഉണ്ടായിരുന്നതെന്നും സ്ഥാപിച്ചത് എസ്സ്.ശങ്കുഅയ്യര്‍ ആയിരുന്നു. കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലെ അഞ്ചാം അദ്ധ്യായം കാഞ്ഞിരപ്പള്ളി ഭരിച്ചിരുന്ന  മാവേലിരാജാവിനെ കുറിച്ചുള്ള ചില വിവരങ്ങള്‍ നല്‍കുന്നു അദ്ദേഹത്തിന്‍റെ കണ്ടെത്തലുകള്‍ കാഞ്ഞിരപ്പള്ളിയിലെ അതിപുരാതന മധുര മീനാക്ഷി കോവിലിലെ വട്ടെഴുത്തില്‍ നിന്നായിരുന്നു



മാവേലി നാട് വാണീടുംകാലം
മാനുഷരെല്ലാമൊ ന്നു പോലെ
കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളിവചനം
----------------------------------------

വെള്ളിക്കോലാദികള്‍ നാഴികളും
............................................................
കള്ളപ്പറയും ചെറുനാഴിയും
...........................................”

എന്ന പഴയ നാടന്‍ പാട്ടു കേള്‍ക്കാത്ത ,പാടാത്ത, മലയാളി ഉണ്ടാവില്ല..പതിമൂന്നാം നൂറ്റാണ്ടിനു ശേഷം കാഞ്ഞിരപ്പള്ളിക്കാരനായ ഒരു പച്ചമലയാള കര്ഷക കവി രചിച്ച ഈ നാടന്‍ പാട്ട് ഓണപ്പാട്ട് എന്ന് പലരും തെറ്റിദ്ധരിക്കുന്നു പക്ഷെ അതില്‍ ഒരിടത്തും ഓണം എന്നു പരാമര്ശിക്കപ്പെടുന്നില്ല എന്ന കാര്യം ആരും മനസ്സിലാക്കുന്നില്ല .
പുരാണ കഥകളിലെ കുടവയറന്‍, ഓലക്കുട ചൂടും, മഹാബലി ചക്രവര്ത്തിയുമായും ഈ നാടന്‍ പാട്ടിനു ബന്ധമില്ല എന്നതാണ് വാസ്തവം . പക്ഷെ അതറിയാവുന്നവര്‍ മലയാളി വിരളം
.

മാവേലി പാട്ടിലെ മാവേലി രാജാവിന്റെ നാമം നാം കാണുന്നത് മറ്റു രണ്ടിടങ്ങളില്‍ മാത്രമാണ് എ ന്നോര്‍ ക്കുക  . ഒന്ന് ആലപ്പുഴ ജില്ലയിലെ മാവേലിക്കര എന്ന സ്ഥല നാമത്തില്‍ .രണ്ടാമത് കാഞ്ഞിരപ്പള്ളിയിലെ അതി പുരാതനമായ,തിഴ്നാട്ടില്‍ നിന്നും കാഞ്ഞിരപ്പള്ളിയിലെയ്ക്ക് കുടിയേറിയ  വെള്ളാള പിള്ളമാരാല്‍  നിര്മ്മി തമായ, മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി ശാസനത്തിലും . ഈ മൂന്നു ഇടങ്ങളില്‍ ഒഴിച്ചു മറ്റൊരിടത്തും 186മാവേലി എന്ന പേര്‍ വരുന്നില്ല

Pandyan Kingdom
(London Luzac & Co 1929) എന്ന അതിപ്രസിദ്ധമായ ചരിത്രഗ്രന്ഥത്തില്‍ പ്രൊഫസ്സര്‍
കെ.ഏ.നീലകണ്ട ശാസ്ത്രികള്‍ എഴുതിയത് നമുക്കൊന്ന് നോക്കാം
(പുറം 186-87)
പാണ്ഡ്യരാജാവായിരുന്ന മാരവര്മ്മന്‍  കുലശേഖരന്‍
(
ഏ.ഡി 1268),സമകാലീകന്‍ വീരപാണ്ട്യന്‍ (ഏ.ഡി 1253) എന്നിവരുടെ ശാസനങ്ങളില്‍ മാവേലി വാണാദിരായന്‍ എന്നൊരു രാജാവിനെ നമുക്ക് കാണാം .
ഈ രാജാക്കന്മാരെ പിള്ള”,”മക്കള്‍ എന്നൊക്കെ പരാമര്ശിച്ചിരുന്നതായി
ശാസ്ത്രികള്‍ എഴുതുന്നു .ജടാവര്മ്മന്‍ പാണ്ട്യന്‍ എന്ന ചക്രവര്ത്തിയുടെ ശാസനത്തില്‍ പിള്ളൈകുലശേഖര മാവേലിവാണാദിരായന്‍ എന്ന പേര് കാണാം .കേരളസിംഹ വളനാട് എന്നരാജ്യം ഭരിച്ചിരുന്ന ചിറ്റരചന്‍ ആയിരുന്നു ഈ മാവേലി “.തമിഴ് നാട്ടിലെ രാമനാഥപുരം
ജില്ലയുടെ ഭാഗമായിരുന്നു ഈ കേരളസിംഹവളനാട് എന്നും ശാസ്ത്രികള്‍ തുടര്ന്നെഴുതുന്നു . ഏ.ഡി ആദ്യ ശതകം മുതല്‍ പത്താം നൂറ്റാണ്ടു വരെ പാലാര്‍ നദീതീരത്തുള്ള വിസ്തൃതമായ രാജ്യം ഭരിച്ചിരുന്നവര്‍ ആയിരുന്നു മാവേലി രാജാക്കന്മാര്‍ .മധുരയും രാമനാഥപുരവും ഭരിച്ചിരുന്ന ഒരു മാവേലി രാജാവ് തന്റെ ഭരണം
കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് മാവേലിക്കര വരെ ഒരു കാലത്ത് വ്യാപിച്ചിരിക്കണം എന്ന് എസ്. ശങ്കു അയ്യര്‍ അദ്ദേഹത്തിന്റെ കേരള ചരിത്രത്തിലെ ചില അജ്ഞാതഭാഗങ്ങള്‍” (എന്‍.ബി.എസ് 1963 പേജ് 116 കാണുക ) എന്ന ചരിത്ര പുസ്തകത്തില്‍ എഴുതുന്നു .
ഒരു മാവേലി രാജാവ് മാവേലിക്കരയോ കാഞ്ഞിരപ്പള്ളിയോ തലസ്ഥാനമാക്കിയിരുന്നു എന്നും വരാം .വളനാടുഎന്ന് പറഞ്ഞാല്‍ ചെറു ചെറു നാടുകള്‍ ചേര്ന്നവ പ്രദേശം . അത്കേരളം വരെ വ്യാപിച്ചിരുന്നു എന്നതിന് തെളിവാണ് കേരളസിംഹവളനാട് എന്ന രാജ്യനാമം.
ഏ.ഡി 1100-1300
കാലഘട്ടത്തില്‍ ആയിരുന്നു മാവേലിക്കര വരെ വ്യാപിച്ചിരുന്ന പാണ്ടി നാട് നില നിന്നത് .
മാവേലി പാട്ടിലെ വാണീടും ,ഒന്ന് പോലെ ,ആര്ക്കും ,എള്ളോളം ,ചെറുനാഴി എന്നീ പ്രയോഗങ്ങള്‍ കൊല്ലം ആറാം നൂറ്റാണ്ടിനു മുമ്പുള്ള
സാഹിത്യത്തില്‍ കാണുന്നില്ല .ഈ പദങ്ങള്‍ ക്കാകട്ടെ ,പഴയകാല കോട്ടയം- (തെക്കും കൂര്‍  -കാഞ്ഞിരപ്പള്ളി)ചുവ ഉണ്ടെന്നും എസ്.ശങ്ക് അയ്യര്‍ (പുറം 122). മാവേലിയുടെ ഭരണകാലത്ത് കള്ളപ്പറയും ചെറുനാഴിയും ഇല്ലായിരുന്നു എന്നും തൂക്കം നോക്കാനുപയോഗിച്ചിരുന്ന വെള്ളിക്കോല്‍ കിറുകൃത്യമായിരുന്നു എന്നും എള്ള്”(എള്ളോള മില്ല
പൊളിവചനം എന്ന പ്രയോഗം ശ്രദ്ധിക്കുക )
കൃഷിക്കാരനായ, പുരാതന കാഞ്ഞിരപ്പള്ളിക്കാരന്‍, ശുദ്ധ പച്ചമലയാളം കവി എഴുതിയതാവണം മാവേലി പാട്ട് .അതിനു ഓണവും ആയി ബന്ധമില്ല .
പാണ്ട്യ രാജാക്കന്മാര്‍ ഒരു പ്രദേശം പിടിച്ചടക്കിയാല്‍ ആദ്യം ചെയ്യുന്നത് ആ പ്രദേശത്തെ അളവുകളും തൂക്കങ്ങളും കിറുകൃത്യമാക്കുക എന്നതായിരുന്നു . പരാന്തകപാണ്ട്യന്‍ തിരുവനന്തപുരത്തെ കാന്തളൂര്‍ ശാല പിടിച്ചടക്കിയപ്പോള്‍ ആദ്യം ചെയ്തത് തൂക്കവും അളവും പുതുക്കി അവയില്‍ പാണ്ഡ്യരുടെ മത്സ്യ മുദ്ര കുത്തി എന്നതായിരുന്നു എന്നത് കാണുക.

ചുരുക്കത്തില്‍ ഏ.ഡി 110-1300 കാലത്ത് വേണാട് , ഓടനാട് വെമ്പൊ ലിനാട് എന്നിവയ്ക്ക് പുറമേ, കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും ഉള്‍ പ്പെട്ട ഒരു രാജ്യം കൂടി, നമ്മുടെ കേരളത്തില്‍ ഉണ്ടായിരുന്നു – “കേരള സിംഹവളനാടുഎന്ന മാവേലി നാട്”.മാവേലി പാട്ടിന്റെ നാട്.
ഈ രാജ്യം ഭരിച്ചിരുന്ന മാവേലിരാജാവിന്‍റെ  വട്ടെഴുത്ത് ശാസനം കാഞ്ഞിരപ്പള്ളിയിലെ മധുരമീനാക്ഷി ക്ഷേത്രത്തില്‍ ഇന്നും കാണപ്പെടുന്നു
സമര കോലാഹല മന്നന്‍ - യുദ്ധതന്ത്രജ്ഞനായ മാവേലി വാണാദിരായന്‍
മധുര തേനി കാഞ്ഞിരപ്പള്ളി വഴി ചങ്ങനാശ്ശേരി വഴി കൊല്ലത്തിനു കൊണ്ടുപോയി കൊണ്ടിരുന്ന  പൊതി മാടുകള്‍ ക്ക്  - ഭാരം വഹിച്ചു കൊണ്ടുപോകുന്ന മാടുകള്‍ ക്ക്  ഏര്പ്പെടുത്തിയ നികുതിയെ കുറിച്ചുള്ള ശാസനം ആണിത് 
ക്ഷേത്രത്തിനു മുമ്പിലൂടെ പോകുമ്പോള്‍ മധുരമീനാക്ഷിയ്ക്ക് നല്കേണ്ടുന്ന കരം എത്ര എന്ന് വ്യക്തമാക്കുന്ന ശിലാശാസനം,വട്ടെഴുത്ത് ശാസനം
(ഏ.ഡി 1100-1300).
ചമര കോലാഹല മന്നന്‍
മാവേലി വാണാദിരായന്‍
പകവതിക്ക് വിചം ഉരു ഒന്നുക്ക് 
--------------
തിരുവിതാം കൂര്‍ ആര്‍ക്കിയോളജി വകുപ്പ് കൊല്ലവര്‍ഷം 1099 ല്‍  നമ്പര്‍ 45ആയി  ഈ ശാസനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നു 
Top of Form


Bottom of Form




Thursday 31 October 2019

എം ജി.എസ്സിന് വീണ്ടുവിചാരം വന്നിരിക്കുന്നു “യഹൂദ –സിറിയന്‍ കൃസ്ത്യന്‍ -മുസ്ലിം” വ്യാജ സാക്ഷിപട്ടിക അറബിക്കടലില്‍

എം ജി.എസ്സിന് വീണ്ടുവിചാരം വന്നിരിക്കുന്നു
“യഹൂദ –സിറിയന്‍ കൃസ്ത്യന്‍ -മുസ്ലിം” വ്യാജ
സാക്ഷിപട്ടിക അറബിക്കടലില്‍
===========================================
ഡോ.പി.ബി.സലിം,എന്‍.പി ഹാഫിസ് മുഹമ്മദ്‌,എം സി വസിഷ്ഠ എന്നിവര്‍ കൂട്ടായി തയാറാക്കി മാതൃഭൂമി ബുക്സ് 2014 –ല്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച “മലബാര്‍ - പൈതൃകവും പ്രതാപവും” എന്ന ചരിത്ര–സാസ്കാരിക പഠനം ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു കൃതിയാണ് .സ്വാഭാവികമായും കേരളത്തിലെ തലമുതിര്‍ന്ന ചരിത്ര പണ്ഡിതനായ എം ജി.എസ്സിന്‍റെ ഒരു ലേഖനം നാം അതില്‍ പ്രതീക്ഷിക്കും .”കോഴിക്കോടിന്‍റെ ഉദയം” എന്ന മുപ്പത്തിരണ്ടാം ലേഖനം (പുറം 266-277)
അദ്ദേഹം തയാറാക്കിയതാണ് .മലബാര്‍ ചരിത്രത്തില്‍ വലിയ പ്രാധാന്യം അര്‍ഹിക്കാത്ത ഒന്നാണെങ്കിലും തീര്‍ച്ചയായും ശ്രീ എം ജി എസ് തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് പരാമര്‍ശിക്കാതെ ഒരു കേരളചരിത്ര സംബന്ധിയായ ലേഖനം എഴുതാന്‍ വഴിയില്ല .പുറം 275 ല്‍ നമുക്ക് ഇങ്ങനെ വായിക്കാം
“ക്രിസ്തു ഒന്‍പതാം ശതകത്തിലെ (849 ഏ.ഡി)തരിസാപ്പള്ളി ചെമ്പോലയില്‍ മാര്‍ സാപീര്‍ ഈശോയുടെ നേതൃത്വത്തിലുള്ള സിറിയന്‍ ക്രിസ്ത്യാനികള്‍ക്ക് പള്ളി പണിയാന്‍ വേണാട്ടിലെ അയ്യന്‍ അടികള്‍ അനുവാദം കൊടുക്കുന്നു .സാക്ഷികളായി പത്ത് യഹൂദരും പത്ത് സിറിയന്‍ ക്രിസ്ത്യാനികളും പത്ത് അറബി മുസ്ലിമുകളും ഒപ്പിട്ടിരിക്കുന്നു”
Cultural Symbiosis എന്ന ആദ്യകാല കൃതിയില്‍ തുടങ്ങി തന്‍റെ പി.എച്ച് ഡി തീസ്സിസ് ആയ Perumals of Kerala ഉള്‍പ്പടെ മിക്ക കൃതികളിലും ലേഖന ങ്ങളിലും എം ജി എസ് തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് പ്രാധാന്യം നല്‍കി പരാമര്‍ശിക്കുന്നതായി കാണാം ആദ്യപതിപ്പായി ഇറക്കിയ
Perumals of Kerala (Cosmos Trichur –തീസ്സിസ് സമര്‍പ്പിച്ചത് 1972 ല്‍ എന്നാല്‍ പുസ്തക രൂപത്തില്‍ അച്ചടിക്കപ്പെട്ടത്ത് 41 വര്‍ഷം കഴിഞ്ഞു 2013- ല്‍ മാത്രവും) .അതിന്‍റെ പുറം ചട്ടയില്‍ തിരുവഞ്ചിക്കുളം ക്ഷേത്രശ്രീ കോവില്‍,തരിസാപ്പള്ളി പട്ടയത്തിലെ അവസാനത്തെ ഓല എന്ന് പറയപ്പെടുന്ന പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക എന്നിവയുടെ ചിത്രവും നല്‍കിയിരുന്നു .
എന്നാല്‍ 2019- ല്‍ പുറത്തിറക്കിയ രണ്ടാം പതിപ്പില്‍ ഈ രണ്ട് ചിത്രങ്ങളും ഒഴിവാക്കി .എം ജി എസ്സിന്‍റെ മറ്റൊരു പ്രധാന കൃതിയായ
“ചരിത്രം വ്യവഹാരം –കേരളവും ഭാരതവും” (കറന്റ് ബുക്സ് 2015) എന്ന ഗ്രന്ഥത്തിനു ഒന്നാം പതിപ്പിന് നല്‍കിയ കവര്‍ ചിത്രം തന്നെ രണ്ടാം പതിപ്പിനും (2019) നല്‍കിയിരിക്കുന്നു .കറന്റ് ബുക്സ് ,കോസ്മോസ് എന്നിവ സഹോദര സ്ഥാപനങ്ങള്‍ ആയിരിക്കെ, എന്താണ് രണ്ടാം പതിപ്പ് കവര്‍ ചിത്രങ്ങളില്‍ ഈ വൈജാത്യം എന്നത് ചിന്തിക്കേണ്ട കാര്യം തന്നെ
Perumals of Kerala രണ്ടാം പതിപ്പില്‍ എന്തുകൊണ്ടാണ് എം ജി എസ് പശ്ചിമേഷ്യന്‍ സാക്ഷി പട്ടികയെ ഒഴിവാക്കിയത്? എം ജി എസ്സിന് വീണ്ടുവിചാരം വന്നുവോ? .പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക വ്യാജന്‍ എന്ന് അദ്ദേഹവും അംഗീകരിച്ചു കഴിഞ്ഞുവോ ?
ചരിത്രം വ്യവഹാരം എന്ന തന്‍റെ കൃതിയില്‍( ഒന്നാം പതിപ്പ്) ആമുഖത്തില്‍ ശ്രീ എം ജി എസ് എഴുതി (പുറം x & xi ):
“ഒരു പഴയ പ്രമാണമോ ,ഡയറിയോ ആത്മകഥയോ ഭൂസ്വത്തിന്റെ ആധാരമോ രാജകീയ പ്രഖ്യാപനമോ ചരിത്രപ്രസ്ഥാവനയോ കയ്യില്‍ വന്നാല്‍ അതിനെ ആന്തരവിമര്‍ശനം ബാഹ്യവിമര്‍ശനം എന്നിങ്ങനെ രണ്ടുതരം പ്രക്രിയകള്‍ക്ക് വിധേയമാക്കേണ്ടതാണ് .ബാഹ്യവിമര്‍ശനത്തില്‍ അതിന്‍റെ തീയതി ,പേരുകള്‍ ,കയ്പ്പട,ഭാഷ ,സംവിധാനം എന്നിവയെല്ലാം നിഷ്കൃഷ്ട പരിശോധനയ്ക്ക് പരിശോധനയ്ക്ക് വിഷയമാക്കുന്നു “
ഏട്ടില്‍ അങ്ങനെ എഴുതി പിടിപ്പിച്ചു എങ്കിലും ശ്രീ നാരായണന്‍ പയറ്റില്‍ അത് കാട്ടിയില്ല .കോട്ടയം സി.എം എസ് കോളേജു ദ്വി ശതാബ്ദി ആഘോഷ ഭാഗമായ മൂന്നാം അന്തര്‍ദ്ദേശീയ ചരിത്ര കൊണ്ഫ്രന്‍സ് വേളയില്‍ (2015 നവംബര്‍) മാത്രമാണ് അദ്ദേഹം തരിസാപ്പള്ളി പട്ടയം ആദ്യമായി നേരില്‍ കാണുന്നത് .(വീഡിയോ കാണുക) അതിനു മുമ്പ് തരിസാപ്പള്ളി പട്ടയം നേരില്‍ കണ്ടിട്ടില്ലാത്ത ശ്രീ നാരായണന്‍ ആ പട്ടയത്തെ ബാഹ്യവിമര്‍ശനത്തിനു വിധേയമാക്കിയിരുന്നില്ല എന്ന സത്യം പൊതുജനം മനസ്സിലാക്കി
.സ്വാഭാവികമായും പശ്ചിമേഷ്യന്‍ സാക്ഷിപട്ടിക വ്യാജനിര്‍മ്മിതി ആണ് എന്ന് അതുവരെ എം ജി എസ്സും മനസ്സിലാക്കാതെ പോയി 1755 ല്‍ കൊച്ചിയിലും വാരാപ്പുഴയിലും എത്തിയ ഫ്രഞ്ച് സഞ്ചാരി ആങ്ക്തില്‍ ഡ്യു പെറോ 1771 ‘ല്‍ പാരീസില്‍ പ്രസിദ്ധീകരിച്ച ZEND AVESTA എന്ന യാത്രാ
വിവരണ ഗ്രന്ഥത്തില്‍ അയ്യന്‍ അടികള്‍ പട്ടയത്തില്‍ ഉള്ള പതിനേഴു വേള്‍ നാടന്‍ (വേണാടന്‍) സാക്ഷി പട്ടികയും അദ്ദേഹം വായിക്കുന്നതും ആ കോണ്ഫ്രന്സിനു ശേഷം .വീണ്ടുവിചാരം വന്ന എം ജി എസ് തന്‍റെ രണ്ടാം പതിപ്പ്(2019) പെരുമാളിന്‍റെ പുറം ചട്ടയില്‍ നിന്നും വ്യാജ പശ്ചിമേഷ്യന്‍ (“യഹൂദ –സിറിയന്‍ കൃസ്ത്യന്‍ -മുസ്ലിം) “സാക്ഷി പട്ടികയെ പുറം തള്ളി .അതിപ്പോള്‍ പുറം ചട്ടയില്‍ നിന്നും നേരെ അറബിക്കടലില്‍ .

Friday 25 October 2019

മലബാര്‍ പൈതൃകവും പ്രതാപവും/ഒരു വിമര്‍ശനം

മലബാര്‍ പൈതൃകവും പ്രതാപവും
==========================
ഞാനൊരു ചരിത്രപണ്ഡിതന്‍ അല്ല .
വെറും ഒരു ചരിത്ര വായനക്കാരന്‍ .
വേണാട് ,തെക്കുംകൂര്‍ ,
തിരുവിതാം കൂര്‍ ചരിത്രങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം .എന്നാല്‍ കേരളചരിത്രം മലബാര്‍ ചരിത്രം എന്നിവയും ഒഴിവാക്കാറില്ല .ഇപ്പോള്‍ വായിക്കുന്നത് മലബാര്‍ പൈതൃകവും പ്രതാപവും എന്ന പേരില്‍ 2014 ല്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച കൃതി ഡോ .പി സലിം ഐ ഏ എസ് ,എന്‍ ,പി ഹാഫിസ് മുഹമ്മദ്‌ ,എം സി വസിഷ്ഠ എന്നിവര്‍
ചേര്‍ന്നെഴുതിയ ചരിത്രം
കേരള ചരിത്രസംബന്ധമായ ഏതു കൃതിയിലും “തരിസാപ്പള്ളി പട്ടയം” പരാമര്‍ശനം ആകുമല്ലോ .
മലബാര്‍ ചരിത്രം പറയുമ്പോഴും ക്രിസ്ത്യന്‍ /കോട്ടയം പട്ടയം എന്നൊക്കെ തെറ്റായി വിശേഷിപ്പിക്ക പ്പെടുന്ന അയ്യന്‍ അടികള്‍ പട്ടയം (സി .ഇ 849) പരാമര്‍ശന വിധേയമാകുന്നു .
(പുറം 86 ).”അറബ് രേഖകളിലെ മലബാര്‍” എന്ന പേരില്‍ എം സി വസിഷ്ഠന്‍. ഡോ ,പി ,ബി സലിം എന്നിവര്‍ എഴുതിയ ലേഖനം നമുക്കൊന്ന് വായിക്കാം
ഏ ഡി 851 ല്‍ സുലൈമാന്‍ എന്ന അറബി സഞ്ചാരി എഴുതിയ “സിസിലത്ത് അത്ത് താരിഖ്” ആണ് കേരളത്തെ കുറിച്ചുള്ള ആദ്യ സഞ്ചാര കുറിപ്പ് എന്ന് ലേഖകര്‍ ചൂണ്ടിക്കാട്ടുന്നു .കേരളത്തെ കുറിച്ചുള്ള അറബ് രചനകളുടെ ആധാര ശിലയാണ് ആ കൃതി എന്ന് ലേഖകര്‍ .
“ഇസ്ലാം മതം സ്വീകരിച്ച ആരും ഇന്ത്യയിലോ ചൈനയിലോ ഉള്ളതായി ഞാനറിയില്ല ,അറബി സംസാരിക്കുന്ന ആരെങ്കിലും അവിടങ്ങളില്‍ താമ സിച്ചിരുന്നതായും ഞാന്‍ കേട്ടിട്ടില്ല” എന്നുള്ള സുലൈമാന്‍റെ വാക്കുകളെ ലേഖകര്‍ ചോദ്യം ചെയ്യുന്നു .സുലൈമാന്‍ എത്തുന്നതിനു രണ്ടു കൊല്ലം മുമ്പ് കുരക്കേണി കൊല്ലത്ത് വച്ച് അയ്യന്‍ അടികള്‍ നല്‍കിയ തരിസാപ്പള്ളി പട്ടയത്തിലെ സാക്ഷികളെ ചൂണ്ടി ക്കാട്ടിയാണ് ലേഖകര്‍ സുലൈമാന്‍ എഴുതിയത് തെറ്റ് എന്ന് സ്ഥാപിക്കുന്നത് .ആ പട്ടികയില്‍ ചില മുസ്ലിം പേരുകള്‍ ഉണ്ടത്രേ .
എന്നാല്‍ എന്താണ് വാസ്തവം ?
ക്രിസ്ത്യന്‍ പട്ടയം എന്നും കോട്ടയം പട്ടയം എന്നും ചരിത്രകാരന്മാര്‍ തെറ്റായി പരാമര്‍ശിക്കുന്ന “ഈഴവ–വെള്ളാള” /”കുരക്കേണി കൊല്ലം” പട്ടയത്തിലെ അവസാന ഓല യഥാര്‍ത്ഥ ത്തില്‍ അയ്യന്‍ അടികള്‍ പട്ടയത്തിന്‍റെ ഭാഗമല്ല .അത് കൊല്ലത്ത് വച്ച് എഴുതപ്പെട്ടതുമല്ല .അയ്യന്‍ അടികളുടെ ആന മുദ്ര യുള്ള യഥാര്‍ത്ഥ സാക്ഷിപ്പട്ടിക ഒളിപ്പിച്ചു വച്ച ശേഷം ആരോ എവിടെ നിന്നോ കൊണ്ടുവന്ന ഒരു വ്യാജസാക്ഷി പ്പട്ടിക ഒപ്പം വച്ചതാണ് എന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു .ലേഖകന്‍ കോട്ടയം സി.എം എസ് കോളേജു ദ്വിശതാബ്ദി വേളയില്‍ നടത്തപ്പെട്ട മൂന്നാം അന്തര്‍ദേശീയ ചരിത്ര കൊണ്ഫ്രന്‍സില്‍ അതിനുള്ള തെളിവുകള്‍ ഹാജരാക്കിയിരുന്നു .
ആസാക്ഷിപട്ടികയില്‍ ക്രിസ്ത്യന്‍ .മുസ്ലിം പേരുകള്‍ ഒന്നുപോലും ഇല്ല .ക്രിസ്ത്യന്‍ ചിഹ്നം ഒന്നുമില്ല .
ആങ്ക്തില്‍ ഡ്യു പെറോ എന്ന ഫ്രഞ്ച് സഞ്ചാരി എഴുതി 1771 ല്‍ പാരീസില്‍ പ്രസിദ്ധീകരിക്കപ്പെട്ട ZEND AVESTA എന്ന കൃതിയില്‍ ഈ വിദേശി സാക്ഷിപ്പട്ടിക കാണുന്നില്ല .എന്നാല്‍ പകരം അയ്യന്‍ അടികളുടെ ആന മുദ്ര ഉള്ള പതിനേഴു നാടന്‍ വെള്ളാള സാക്ഷികളുടെ പേര്‍ വ്യക്തമായി നല്‍കിയിട്ടുണ്ട് .വിക്കി പീടിക മലയാളത്തില്‍ “തരിസാപ്പള്ളി പട്ടയം” എന്ന തലക്കെട്ടില്‍ ഈ ലേഖകന്‍ എഴുതിയ ലേഖനത്തില്‍ റഫറന്‍സ് ആയി ഈ പുസ്തകത്തിന്‍റെ പ്രസക്ത പേജുകള്‍ ചിത്രരൂപത്തില്‍ നല്‍കിയത് കാണുക
ചുരുക്കത്തില്‍ സുലൈമാന്‍ എഴുതിയത് നൂറു ശതമാനം ശരി
മലബാര്‍ ചരിത്രകാരന്മാര്‍ വിസിഷ്ടും സലിമും എഴുതുന്നത് ശുദ്ധ ഭോഷ്ക്
കൂടുതല്‍ അറിയാന്‍ വായിക്കുക
തരിസാപ്പള്ളി പട്ടയം (വിക്കി മലയാളം )
https://ml.wikipedia.org/…/%E0%B4%A4%E0%B4%B0%E0%B4%BF%E0%B…