Saturday 23 February 2019

യൂറോപ്പ് കണ്ട ഞാന്‍


യൂറോപ്പ് കണ്ട ഞാന്‍
കലാകൌമുദി 2019 ഫെബ്രുവരി 17-24 ലക്കം വാരികയിലെ
ആഴ്ചവട്ടം പംക്തിയില്‍ (പുറം 78)
ശ്രീ പായിപ്ര  രാധാകൃഷ്ണന്‍ വീണ്ടും ഒരിക്കല്‍ കൂടി
കൊച്ചാട്ടില്‍ കല്യാണിക്കുട്ടിഅ മ്മയുടെയും അവരുടെ യാത്രാവിവരണ
കൃതിയെയും അവതരിപ്പിക്കുന്നു .താന്‍ സാഹിത്യ അക്കാദമി സെക്രട്ടറി
ആയിരുന്ന കാലത്ത് അവരുട“പഥി കയും വഴിയോരത്തെ മണിദീപങ്ങളും”
എന്ന കൃതിയ്ക്ക് അവാര്‍ഡു നല്‍കിയ കാര്യം പണ്ട് എഴുതി .
ഇപ്പോള്‍ ബി. ആര്‍. പി ഭാസ്കര്‍ കല്യാണി അമ്മയുടെ മകനും പത്രപ്രവര്‍ത്തകനും ആയിരുന്ന അന്തരിച്ച കെ ഗോപിനാഥനെ കുറിച്ച് എഴുതിയ സ്മരണ കണ്ടപ്പോള്‍ ( ഫെബ്രുവരി  2 ലക്കം പുറം  19 )വീണ്ടും കല്യാണി കുട്ടി അമ്മയെ കുറിച്ചും അവരുടെ കൃതികളെ കുറിച്ചും എഴുതുന്നു .വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത സി.കുട്ടന്‍ നായര്‍ ആയിരുന്നു കല്യാണി കുട്ടി അമ്മയുടെ ഭര്‍ത്താവ്
പായിപ്ര എഴുതാന്‍ വിട്ടു പോയ രണ്ടു കാര്യങ്ങള്‍
കല്യാണി കുട്ടി അമ്മ എന്ന പേരില്‍ അല്ല അവര്‍ യാത്രാവിവരണം എഴുതിയത് മിസ്സിസ് സി കുട്ടന്‍ നായര്‍ എന്ന പേരില്‍ ആയിരുന്നു .
ആദ്യ പതിപ്പ് കൊല്ലവര്‍ഷം 1111(സി.ഇ 1935) അച്ചടി ഭാരത വിലാസം പ്രസ് തൃശ്ശൂര്‍ .
പ്രസ്തുത യാത്രാവിവരണത്തിന് ഒറ്റ വാക്യത്തില്‍ നല്ല
ഉഗ്രന്‍  നിരൂപണം എഴുതി ഹാസ്യ സമ്രാട്ട് സഞ്ജയന്‍ എന്ന സീതാരാമന്‍ .തീരെ ചെറുപ്പത്തില്‍ വായിച്ചതാണ് .ഇന്നും ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നു .
ഗ്രന്ഥ കര്‍ത്രി പുസ്തകത്തിന്‍റെ പേര്‍ മാറ്റണം ഞാന്‍ കണ്ട യൂറോപ്പ് എന്നതിന് പകരം “യൂറോപ്പ് കണ്ട ഞാന്‍” എന്നതാണ് കൂടുതല്‍ യോജിക്കുന്ന പുസ്തകനാമം .ആ കൃതിനെറ്റില്‍  വായിക്കാന്‍ സന്ദര്‍ശിക്കുക
https://archive.org/details/NjanKandaEurope

No comments:

Post a Comment