Friday, 22 January 2016

വൈരുദ്ധാത്മിക കേരള വൈശ്യവാദം

വൈരുദ്ധാത്മിക കേരള വൈശ്യവാദം
==================================
“കേരളത്തില്‍ തനതു വൈശ്യര്‍ ഇല്ലായിരുന്നു” എന്ന് ആധുനിക കേരള ചരിത്രകാരന്മാരുടെ കുലപതി എം.ജി.എസ് നാരായണന്‍ കൂടെക്കൂടെ
എടുത്തു പറയാറുണ്ട് .”കേരളാവകാശക്രമ”ത്തില്‍ “വൈശ്യവര്‍ണ്ണം കേരളത്തില്‍ ഇല്ല”.(പി.ഭാസകരനുണ്ണി,”കേരളം ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍”, കേരള സാഹിത്യ അക്കാഡമി, 2005 പേജ് 15.) എന്നെഴുതിയത് വായിച്ച് പറയുന്നതാവാം എം.ജി.എസ് .
“സ്വന്തമായ ഒരു വൈശ്യജാതിയുടെ അഭാവത്തില്‍ മലകയറി മറി ഞ്ഞെത്തിയ ബൌദ്ധജൈന വണിക സംഘങ്ങളെയും കടല്‍ കടന്നു യഹൂദരെയും ക്രിസ്ത്യാനികളെയും അറബി മുസ്ലിമുകളെയും ആലിംഗനം ചെയ്യാന്‍ കേരളീയര്‍ തയ്യാറായിരുന്നു.”
എം.ജി.എസ് എഴുതുന്നു “സമുദായ സൗഹൃദം ചരിത്രപശ്ചാത്തലത്തില്‍” ,-“ചരിത്ര വ്യവഹാരം കേരളവും ഭാരതവും”- കറന്റ് ബുക്സ്, ജൂണ്‍ 2015 എന്ന കൃതിയില്‍ പേജ് 251
അന്തരിച്ച എന്‍റെ അഭിവന്ദ്യ സുഹൃത്ത് കടമ്പഴിപ്പുറം ഈ.പി ഭാസ്കരഗുപ്തന്‍റെ “ദേശായനം” എന്ന കൃതിയ്ക്ക് ആമുഖം എഴുതിയ അതെ എം.ജി.എസ് എഴുതിത്തുടങ്ങിയത് നമുക്കൊന്ന് വായിക്കാം
“മൂത്താന്‍മാര്‍ എങ്ങനെ ഗുപ്തന്മാര്‍ എന്നറിയപ്പെടാന്‍ തുടങ്ങി ?
കൃഷ്ണഗുപ്തന്‍ ആയിത്തീര്‍ന്ന കണ്ണന്‍കുളങ്ങര കുട്ടി എഴുത്തച്ചന്‍ എന്ന ജ്യോത്സന്‍ സംസ്കൃത പഠനത്തിനു വേണ്ടി ഇരുപത്തിയഞ്ചാം വയസ്സില്‍ പുന്നശ്ശേരി നീലകണ്ടശര്‍മ്മ എന്ന പുന്നശ്ശേരി നീലകണ്ടനമ്പിയുടെ ഗുരുകുലത്തില്‍ എത്തിയപ്പോഴാണ് (1889) ജാതി വ്യവസ്ഥയില്‍
ഈ സ്ഥാനക്കയറ്റം നടന്നത് .
നമ്പിയുടെ ജാതിചോദ്യത്തിനുത്തരമായി “മൂത്താന്‍” എന്ന് പറഞ്ഞപ്പോള്‍, “വൈശ്യനാണ് .ത്രൈവര്‍ണ്ണികനാണ്,സംസ്കൃതം പഠിപ്പിക്കാം “ എന്നായിരുന്നു നമ്പിയുടെ പ്രതികരണം. സാമൂതിരിപ്പാടുമായി കൂടി ആലോചിച്ച് വൈശ്യവര്‍ണ്ണ സൂചകമായ “ഗുപ്തന്‍” സ്ഥാനവും അദ്ദേഹം കല്‍പ്പിച്ചു .ബ്രാഹ്മണര്‍ക്ക് “ശര്‍മ്മ”, ക്ഷത്രിയര്‍ക്കു “വര്‍മ്മ”,വൈശ്യര്‍ക്ക് “ഗുപ്ത “ശൂദ്രര്‍ക്ക്, “ദാസ” ഇങ്ങിനെയാണ്‌ പ്രാചീന ഭാരതത്തിലെ ആചാര നാമങ്ങള്‍”.പേജ് vi
എം.ജി.എസ് ഇതെഴുതിയത് പന്ത്രണ്ടു വര്‍ഷം മുമ്പ് 2004 –ല്‍.
ഇതാണ് വൈരുദ്ധാത്മിക കേരളവൈശ്യവാദം ,എം.ജി.എസ് മോഡല്‍ .

Thursday, 21 January 2016

പുരാണ പുരുഷന്‍ ശാസ്താവും ചരിത്രപുരുഷന്‍ അയ്യപ്പനും തമിഴ് നാട്ടിലെ പ്രാകൃത അയ്യനാരും പിന്നെ എഴുത്തുകാരന്‍ വാകത്താനം രാജഗോപാലന്‍റെ വിവരക്കേടും

പുരാണ പുരുഷന്‍ ശാസ്താവും ചരിത്രപുരുഷന്‍ അയ്യപ്പനും തമിഴ് നാട്ടിലെ പ്രാകൃത അയ്യനാരും
പിന്നെ എഴുത്തുകാരന്‍ വാകത്താനം രാജഗോപാലന്‍റെ വിവരക്കേടും
========================================================
ജനുവരി ലക്കം “തന്മ” മാസിക (കഞ്ഞിക്കുഴി കോട്ടയം )യില്‍
പേജ് 10-15 വാകത്താനം രാജഗോപാല്‍ എഴുതിയ “ശബരിമലയിലെ തീണ്ടാരി കട്ടിളകള്‍” എന്ന ലേഖനത്തില്‍, ലേഖകന്‍, ശാസ്താവ് എന്ന പുണ്യപുരാണ പുരുഷനേയും അയ്യപ്പന്‍ എന്ന സാധാ ചരിത്രപുരുഷനെയും തിരിച്ചറിഞ്ഞില്ല എന്ന് ഖേദപൂര്‍വ്വം ചൂണ്ടിക്കാണിക്കട്ടെ. ശാസ്താവ് എട്ടാം ശതകത്തോടടുപ്പിച്ചു ശങ്കരാചാര്യരാല്‍, ശൈവവൈഷ്ണവ സൌഹൃദത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ട, മധ്യകാല കേരളീയ ദേവന്‍.ഒരു പക്ഷെ ബുദ്ധനെ ശാസ്താ വേഷം കെട്ടിച്ചതുമാവാം .അയ്യപ്പന്‍ 1000-800 വര്ഷം മുമ്പ് പന്തളം രാജാവിന്‍റെ ആശ്രിതനായി തെക്കും കൂറില്‍ ജീവിച്ചിരുന്ന, ആയോധനകലാകുശലന്‍ .നേനേതൃത്വഗുണമുള്ള നല്ലൊരു സംഘാടകന്‍, ചരിത്ര പുരുഷന്‍.കൊല്ലവര്‍ഷം മുന്നൂറ്റി എഴുപത്തെഴിലാണ് (മുന്നൂറും പുനരെഴുപത്തുമതിനോടേഴും മുറയ്ക്കൊപ്പമായ് വന്നോരാണ്ടഥ പാണ്ട്യഭൂപതി .കുടുംബത്തോടോപ്പം “പന്തളം “തോന്നല്ലൂരില്‍ “വന്നു താമസ്സമായി എന്നാണു ചരിത്രം .അപ്പോള്‍ പോതുവര്‍ഷം 1202 (പതിമ്മൂന്നാം ശതകം ).
പ്രൊഫ പി. മീരാക്കൂട്ടിയുടെ തീസ്സിസ് പ്രകാരം (“ശബരിമല അയ്യപ്പനും കുഞ്ചനും” എന്‍.ബി.എസ് 1984) പൊതുവര്‍ഷം ആയിരത്തില്‍ എഴുതപ്പെട്ട “പാലിയം”(തിരുച്ചാണത്തുപള്ളി) ശാസനത്തില്‍ വ്യവഹരിക്കുന്ന അവസാനത്തെ ആയ് വംശ രാജാവ് “വിക്രമാദിത്യവരഗുണന്‍” എന്ന വെള്ളാള രാജാവാണ് പില്‍ക്കാലത്ത് അവതാരപുരുഷനായി ഉയര്‍ത്തപ്പെട്ട അയ്യപ്പന്‍ .(അപ്പോള്‍ പ്രായം ആയിരത്തി പതിനഞ്ചിനടുത്ത് മാത്രം).
തമിഴ് നാട്ടില്‍ നിന്നും പന്തളത്തെക്ക് കുടിയേറിയ പാണ്ട്യന്‍ താമസം തുടങ്ങിയ ശേഷം, കൊള്ളക്കാരാലോ ഇനി ബ്രാഹ്മണര്‍ തന്നാലോ, നശിപ്പിക്കപ്പെട്ട ശബരിമലയിലെ ശാസ്താ അല്ലെങ്കില്‍ ബുദ്ധ വിഗ്രഹം പുനര്‍പ്രതിഷ്ഠ നടത്തിയ വില്ലാളി വീരന്‍ മലയാളി ആയിരുന്നു ചരിത്രപുരുഷന്‍ തെക്കും കൂര്‍കാരന്‍ അയ്യപ്പന്‍ .വിഗ്രഹപ്രതിഷ്ഠയ്ക്ക് ശേഷം അദ്ദേഹത്തിന് പന്തളത്തു തിരിച്ചെത്താന്‍ കഴിഞ്ഞിരിക്കില്ല .അതിനാല്‍ പിന്നീട് മലയാളികളും അതിനുശേഷം തമിഴരും അതിനുശേഷം മറ്റു നിരവധി ദേശക്കാരും അദ്ദേഹത്തെ ശാസ്താവിന്‍റെ അവതാരപുരുഷന്‍ ആയി കണക്കാക്കി ആരാധിക്കാന്‍ തുടങ്ങി .അവതാരപുരുഷന്‍ ആയി ഉയര്‍ത്തപ്പെട്ട ചരിത്ര പുരുഷന്‍ ആണ് അയ്യപ്പന്‍ .അയ്യനാകട്ടെ ഒരു പഴയകാല തമിഴ് നാടന്‍ ദൈവവും .പൂര്‍ണ്ണ പുഷ്കല ഭാര്യമാരോടും പുതനോടുമൊപ്പമുള്ള അച്ഛന്‍ കോവില്‍ - ആര്യന്‍ കാവ്-കുളത്തൂപ്പുഴ പ്രതിഷ്ഠകള്‍ തമിഴ് നാട്ടിലെ അയ്യന്‍റെ പില്‍ക്കാല പതിപ്പുകള്‍ ആവണം .അയ്യന്‍ ബ്രഹ്മചാരി ആയിരീരിക്കില്ല .അവിടങ്ങളിലെ ദേവനെ ശാസ്താവ് എന്നുമാത്രം വിളിക്കുന്നു .അയ്യപ്പന്‍ എന്നാരും വിളിക്കാറില്ല .പക്ഷെ ശബരിമല ശാസ്താവിനെ അയ്യപ്പന്‍ എന്നും വിളിക്കുന്നു അയ്യപ്പന്‍ ബ്രഹ്മചാരിയായ മലയാളി തന്നെ എന്നാണു
ചരിത്രം . ശാസ്താവിനു ഭാര്യയും മക്കളും ഉണ്ടായിരിക്കണം .തമിഴ് നാട്ടിലെ അയ്യനാര്‍ക്കും .
എന്തായാലും അയ്യപ്പന്‍ മുപ്പതു ലക്ഷം വര്ഷം കൈക്കുഞ്ഞായി കഴിഞ്ഞു എന്നെഴുതിയത് ശുദ്ധ വിവരക്കേടു തന്നെ .

Wednesday, 20 January 2016

ആരാണീ കണ്ടിയൂര്‍ മറ്റം വിശ്വനാഥന്‍ ഗുരുക്കള്‍? എന്തായിരുന്നു അദ്ദേഹത്തിന്‍റെ സംഭാവന ?

ആരാണീ കണ്ടിയൂര്‍ മറ്റം വിശ്വനാഥന്‍ ഗുരുക്കള്‍?
എന്തായിരുന്നു അദ്ദേഹത്തിന്‍റെ സംഭാവന ?
=======================================
1888 –ലെ അരുവിപ്പുറം ശിവപ്രതിഷ്ഠ ആണ് കേരളനവോത്ഥാനത്തിനു
തുടക്കം കുറിച്ചത് എന്നാണല്ലോ പരക്കെ പ്രചാരത്തിലുള്ള ധാരണ .
ശ്രീനാരായണ ഗുരു (1856-1928) അങ്ങിനെ നവോത്ഥാന ഉല്‍ഘാടകനുമായി ചരിത്രത്തില്‍ സ്ഥാനം നേടി .
എന്നാല്‍ 1847 –ല്‍ തലശ്ശേരിയില്‍ നിന്ന് രാജ്യസമാചാരം പശ്ചിമോദയം എന്ന രണ്ടു പര്സിദ്ധീകരണങ്ങള്‍ തുടങ്ങിയ ഹെര്‍മന്‍ ഗുണ്ടെര്‍ട്ട്
(Stuttgart, 4 February 1814 – 25 April 1893 in Calw, Germany) ആണ്
http://www.missionariesbiography.com/…/25.Hermann_Gundert.h…കേരളത്തില്‍ നവോത്ഥാനം കൊണ്ടുവന്നത് എന്ന് വാദിക്കുന്നവരുണ്ട്
(പി.ഗോവിന്ദപ്പിള്ള ,കേരള നവോത്ഥാനം മൂന്നാം സഞ്ചയിക 2010
ഹെര്‍മന്‍ ഗുണ്ടെര്ട്ട് പേജ് 41 )
ബാരിസ്റര്‍ ജി.പി (പരമേശ്വരന്‍ )പിള്ള ആര്‍.രങ്കറാവു എന്‍.രാമന്‍പിള്ള
തുടങ്ങിയര്‍ മലയാളം മലയാളികള്‍ക്ക് എന്ന മലയാളി മെമ്മോറിയല്‍ പ്രസ്ഥാനം ആണ് നവോത്ഥാനം കൊണ്ടുവന്നത് എന്ന് ചിലര്‍ .
(തോമസ്‌ ഹാര്‍വ്വി ,ജോണ്‍ റോസ് എന്നീ അട്യാപകരുടെ ഉല്‍ബോധനത്തെ തുടര്‍ന്നു ശിഷ്യര്‍ സി.വി.രാമന്‍പിള്ള,പി.താണുപിള്ള ,സി,കൃഷ്ണപിള്ള ജി.പി പിള്ള എന്നിവര്‍ രൂപീകരിച്ച മലയാളിസോഷ്യല്‍ യുനിയന്‍ ആണ് കേരള നവോത്ഥാനം തുടങ്ങിയത് എന്ന് തെക്കുംഭാഗം മോഹന്‍ -നവോത്ഥാനവും നായര്‍ പെരുമയുടെ ചരിത്രപക്ഷവും അമ്മ പബ്ലിക്കേഷന്‍സ് 2010
1876 ല്‍ പേട്ടയില്‍ തുടങ്ങിയ ന്ജാനപ്രജാകരം 1885ല്‍ ചെന്തിട്ടയില്‍ തുടങ്ങിയ ശൈവപ്രകാശസഭ എന്നിവയിലെ സംവാദങ്ങളും സ്ഥാപകരില്‍ ഒരാളായ തൈക്കാട്ട് അയ്യാസ്വാമികള്‍ തന്‍റെ താംസസ്തമായ തൈക്കാട്ട് ഇടപ്പിറ വിളാ കം എന്ന വീട്ടില്‍ തുടങ്ങിയ അവര്‍ണ്ണ-സവര്‍ണ്ണ പന്തിഭോജനവും ആണ് നവോത്ഥാനം തിരുവിതാം കൂറില്‍ കൊണ്ടുവന്നത് എന്ന് ഡോ കാനം ശങ്കരപ്പിള്ള എന്നഞാനും ശക്തി യുക്തം വാദിക്കുമ്പോള്‍ ആരായിരുന്നു
ഈ മാവേലിക്കര കണ്ടിയൂര്‍ മറ്റം വിശ്വനാഥന്‍ ഗുരുക്കള്‍ ?
എന്തായിരുന്നു അദ്ദേഹത്തിന്‍റെ സംഭാവന ?
1888 –ലെ ശ്രീനാരായണ ഗുരു ദേവന്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തുന്നതിനു 36 വര്ഷം മുമ്പ് ,ജനിക്കുന്നതിനു 4 വര്ഷം മുമ്പ് 1852l-ല്‍ ആറാട്ടുപുഴ വീലായുധപ്പന്നിക്കര്‍ 1853 കല്ലിശ്ശേരി തറവാട്ടില്‍ നിന്ന് ഒന്നൊര കിലോമീറ്റര്‍ അകലെ മംഗലത്ത് ഒരു ക്ഷേത്രം നിര്‍മ്മിച്ച്‌ അതില്‍ ശിവപരതിഷ്ട നടത്തിച്ചിരുന്നു .എല്ലാ ജാതിക്കാര്‍ക്കും പ്രവേശനം ഉനായിരുന്ന ആ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത് മാവേലിക്കര കണ്ടിയൂര്‍ മറ്റം വിശ്വനാഥന്‍ ഗുരുക്കള്‍ .ഒരു വര്ഷം കഴിഞ്ഞു ചേര്‍ത്തലയില്‍ തണ്ണീര്‍മുക്കം ചെരുവാരണം കരയില്‍ രണ്ടാമത്തെ അവര്ണ്ണ ക്ഷേത്രം സ്ഥാപിക്കപ്പെട്ടു .അവിടെ വിഗ്രഹം പ്രതിഷ്ടിച്ചതും മറ്റം വിശ്വനാഥന്‍ ഗുരുക്കള്‍ .
ഈ വിവരങ്ങള്‍ക്ക് കടപ്പാട് പി.ഗോവിന്ദപ്പിള്ള കേരള നവോത്ഥാനം മൂന്നാം സഞ്ചയിക പേജ് 51
അതെ വര്ഷം തന്നെ കായംകുളം ആലുംമ്മൂട്ടില്‍ ചാന്നാര്‍ വക കുടുംബവീട്ടിനോടനുബന്ധിച്ചും അതെ ഗുരുക്കള്‍
മറ്റൊരു ശിവപ്രതിഷ്ഠ നടത്തി എന്ന് കുടുംബാഗമായ മാധവന്‍ രാധാകൃഷ്ണന്‍ .
ചുരുക്കത്തില്‍ ശ്രീനാരായണ ഗുരുവിന്‍റെ പ്രതിഷ്ഠ നാലാമത് മാത്രം .
ഇനി ഈ ആദ്യ മൂന്നു ശിവപതിഷ്ടകള്‍ നടത്തി എങ്കിലും ചരിത്രത്തില്‍ സ്ഥാനം കിട്ടാതെ പോയ ആ വിശ്വനാഥന്‍
ഗുരുക്കള്‍ ആരായിരുന്നു ?
അതറിയണമെങ്കില്‍ “ഗുരുക്കള്‍അയ്യാ” മാര്‍ ആരായിരുന്നു എന്നറിയണം .
ഒരു നൂറുകൊല്ലം മുമ്പു വരെ തിരുവിതാംകൂറില്‍ ഇത്തരം അപൂര്‍വ്വംചില ഗുരുക്കള്‍അയ്യാ മാര്‍ ഉണ്ടായിരുന്നു .ചിലരാകട്ടെ തമിഴ് നാട്ടില്‍ നിന്നും ഇടയ്ക്കിടെ മാത്രം വന്നു പോയിരിന്നു .
വി.ആര്‍ പരമേശ്വരന്‍ പിള്ള രചിച്ച “ദ്രാവിഡസംസ്കാരം സഹ്യാദ്രി സാനുക്കളില്‍” അജ്ഞലി പബ്ലിക്കേഷന്‍സ് പൊന്‍കുന്നം 1987 എന്ന ചരിത്രഗ്രന്ഥത്തില്‍ പേജ് 74 “ഗുരുക്കള്‍ അയ്യാ” പ്രത്യക്ഷപ്പെടുന്നുണ്ട്.
“ഗുരുക്കള്‍ അയ്യാ”
=====================
കൃഷി,പശുപരിപാലനം.കച്ചവടം,വിദേശവ്യാപാരം,പായ്ക്കപ്പല്‍ യാത്ര,തുണിനെയ്ത്ത്,അക്ഷരവിദ്യ,കണക്കെഴുത്ത്,അന്നദാനം,സ്ഥലം അളന്നു തിരിക്കല്‍,ശബ്ദകോശ നിര്‍മ്മാണം,പാതിവ്രത്യം എന്നിവയില്‍ പത്യേക താല്‍പ്പര്യം എടുത്തിരുന്ന വെള്ളാളര്‍ (ബ്രാഹ്മണാധിപത്യം വന്നപ്പോള്‍ അവരെ “വൈശ്യര്‍” എന്ന് വിളിച്ചു ) മതാചാര്യകാര്യങ്ങളില്‍ ബ്രാഹ്മണരെ പങ്കെടുപ്പിച്ചിരുന്നില്ല. നൂറു കൊല്ലം മുമ്പ് വരെ, 1900 കാലം വരെ, അവര്‍ക്ക് അവരുടേതായ പുരോഹിതര്‍ ഉണ്ടായിരുന്നു .അവരായിരുന്നു “ഗുരുക്കള്‍അയ്യാ” മാര്‍. .
അവര്‍ പൂണൂല്‍ ധരിച്ചിരുന്നു .അവരെ “പണ്ടാരങ്ങള്‍” എന്നും വിളിച്ചിരുന്നു .വെള്ളാള രില്‍ നല്ല പങ്കും ശൈവര്‍ ആയിരുന്നു .എന്നാല്‍ അപൂര്‍വ്വം വൈഷ്ണവരും ഉണ്ടായിരുന്നു .ഉപനയനം ഒരു സംസ്കാരമായി ശൈവ വെള്ളാളര്‍ അനുവര്‍ത്തിച്ചു പോന്നു (ശൂരനാട്ട് കുഞ്ഞന്‍ പിള്ള,കേരളവും വെള്ളാ ളരും –വി.ആര്‍.പരമേശ്വരന്‍ പിള്ള രചിച്ച ദ്രാവിഡസംസ്കാരം സംസ്കാരം സഹ്യാദ്രിസാനുക്കളില്‍,അജ്ഞലി പബ്ലിക്കേഷന്‍സ് 1987 പുറം 74 കാണുക
പാണ്ട്യ വെള്ളാളരില്‍പഴനിഭാഗത്ത് ഗുരുക്കള്‍ അയ്യാ മാരെ പണ്ടാരം എന്ന് കൂടി വിളിക്കാറുണ്ട് .ലിംഗായത്തുക്കളായ പണ്ടാരങ്ങളല്ല ഇവര്‍
എന്ന് അടിക്കുറുപ്പ് നല്‍കുന്നു ശൂരനാട് കുഞ്ഞന്‍ പിള്ള .അത് പൂര്‍ണ്ണമായും ശരിയാണോ എന്ന് സംശയം .
വെള്ളാളര്‍ എല്ലാം പിള്ളമാര്‍ .
പക്ഷെ പിള്ളമാര്‍ എല്ലാം വെള്ളാളര്‍ അല്ല .
നായര്‍ മാരില്‍ ഒരു പാടു പാര്‍ക്ക് പിള്ള വാല്‍ കാണാം .
ഒരു പക്ഷെ അവരുടെ പൂര്‍വ്വികര്‍ എല്ലാം വെള്ളാളര്‍ ആയിരുന്നിരിക്കാം.
എന്നാല്‍ മാവേലിക്കര.കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ വീരശൈവര്‍ പേരില്‍ പിള്ള ചേര്‍ക്കുന്നു .
ചേര്‍ത്തല ,മലബാര്‍ പ്രദേശങ്ങളിലെ ചാലിയര്‍ (പതമാശാലിയര്‍)
അവരുടെ പേരില്‍ പിള്ള ചേര്‍ക്കുന്നു .മുന്‍ ആരോഗ്യ മന്ത്രി മന്ത്രി
എന്‍ കെ .ബാലകൃഷ്ണന്‍ ,സ്പോര്‍ട്സ് താരം പി.ടി ഉഷ ,നടി കാവ്യ മാധവന്‍ തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍ പെടുന്നു എന്ന് തോന്നുന്നു .
ഒരു കാലത്ത് പപ്പടം നിര്‍മ്മിക്കുന്ന ശൈവര്‍ വീശൈവരും തുണി നെയ്തുകാരായ ശൈവര്‍ ചാലിയരും വെള്ളാള കുലത്തില്‍ പെട്ടവര്‍ തന്നെ എന്ന് കണക്കാക്ക പെട്ടിരുന്നു .
വെള്ളാളരുടെ പുരോഹിതര്‍ ഗണപതി പൂജയ്ക്ക് ഒരു പ്രത്യക ഭോജ്യം തയ്യാറാക്കാന്‍ വൈദഗ്ദ്യം നേടിയിരുന്നു .അതില്‍ പ്രാഗല്ഭ്യം നേടിയ ചിലര്‍ ആ ഭോജ്യ വസ്തു വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച്‌ മാര്‍ക്കറ്റ് ചെയ്യാന്‍ തുടങ്ങി .യാഥാ സ്തിക വെള്ളാളര്‍ക്ക് അത് സഹിക്കാന്‍ കഴിഞ്ഞില്ല .അവര്‍ ഭോജ്യവില്‍പ്പനക്കാരായ പുരോഹിത വര്‍ഗ്ഗത്തെ സമുദായഭ്രരാക്കി എന്ന് വായ്മൊഴി അവരത്രെ വീരശൈവര്‍ .അവരുടെ ആ ഭോജ്യ വസ്തു “പപ്പടം” എന്ന പേരില്‍ അറിയപ്പെട്ടു .
(ഉദ്ധരിക്കാന്‍ രേഖകള്‍ കൈവശമില്ല .വായ്മൊഴി വഴി കിട്ടിയ അറിവ്)
ശ്രീനാരായണഗുരു അരുവിക്കര പ്രതിഷ്ഠ നടത്തുന്നതിനു മുപ്പത്താറു വര്ഷം മുമ്പ് .ആറാട്ട്‌ പുഴ വേലായുധപ്പണിക്കര്‍, ആലുംമൂട്ടില്‍ ചാന്നാര്‍ എന്നിവര്‍ക്ക് വേണ്ടിയും ചേര്‍ത്തല ചെറുവാരണം കരയിലും 1852/53 കാലത്ത് ശിവപ്രതിഷ്ട നടത്തിയ മാവേലിക്കര കണ്ടിയൂര്‍ മറ്റം വിശ്വനാഥന്‍ ഗുരുക്കള്‍ പഴയകാലത്തെ ഒരു വെള്ളാള പുരോഹിതന്‍ ആയിരുന്നു .
Biographies of William Chalmers, . Samuel Marinus, Benjamin Bailey, Pandita Ramabai, Ivan Prokhanov, James Chalmers, William Whiting Borden, John Geddie, David Zeisberger, Adoniram Judson, A.J. Gordon, Richard Knill, Corrie ten Boom, Timothy Richard, M.P. Beauchamp, Joshua Marshman, Samuel J. Mills,…
MISSIONARIESBIOGRAPHY.COM

Tuesday, 19 January 2016

ചെങ്ങന്നൂരിലെ വിറമിണ്ടനായനാര്‍

ചെങ്ങന്നൂരിലെ വിറമിണ്ടനായനാര്‍
=====================================
റമ്പാല കൃഷ്ണന്‍(E.K) നായനാര്‍ എന്ന മുന്‍മുഖ്യമന്ത്രി ഈ.കെ നായനാരെ മലയാളികളെല്ലാം അറിയും .അന്യനാട്ടുകാരും അറിയും .സാഹിത്യകുതുകികളായ മലയാളികള്‍ വേങ്ങയില്‍ കേസരി നായനാരെ അറിഞ്ഞേക്കാം .എന്നാല്‍ ചെങ്ങന്നൂരിലെ വിരമിണ്ടാനായനാരെ അറിയാവുന്ന മലയാളികള്‍ ഇന്നത്തെ തലമുറയില്‍ വിരളം പുരാതനമായ .ചെങ്ങന്നൂര്‍ ദേ വിക്ഷേത്രത്തിന്‍റെ പരാമാധികാരിയായിരുന്ന ശൈവ ഭക്തനായ വെള്ളാള പ്രമാണിയിരുന്നു തൃചെങ്ങന്നൂര്‍ നായനാര്‍ .ആ പേരില്‍ നിരവധി പേര്‍ ഉണ്ടായിരുന്നു .കുടുംബകാരനവര്‍ ആ പേരില്‍ അറിയപ്പെട്ടു .
ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ വര്ഷം തോറും ഇരുപത്തി എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന തിരുവുത്സവത്തിന് ധനുമാസം തിരുവാതിര നാളില്‍ കോടി ഏറും മുമ്പ് കൈസ്ഥാനി ക്ഷേത്രയോഗത്തോട് ഇന്നും താഴെപ്പറയുന്ന) രീതിയില്‍ ഒരു ചോദ്യം ഉന്നയിക്കുന്നു .”(ഇന്ന) മാണ്ട് ധനു മാസം (ഇന്ന) തീയതി നായനാര് തിരുചെങ്ങന്നൂര്‍ മ)തിലകത്ത് തിരുക്കൊടിയേറി തിരുവുത്സവം തുടങ്ങി (ഇന്ന) മാസം (ഇന്ന തീയതി മാലക്കര ആറാടി അകം പൂകുന്നതിന് ഗോഗത്തിന് സമ്മതമോ?”
ഇതില്‍ നിന്നും വിരമിണ്ട നായനാര്‍ക്ക് ചെങ്ങന്നൂര്‍ ക്ഷേത്രവുമായുള്ള ബന്ധം മനസ്സിലാകും .(എം.ജി.എസ് തുടങ്ങിയ മലബാര്‍ ചരിത്രകാരന്മാര്‍ ബ്രാഹ്മണര്‍ ആണ് കേരളത്തിലെ മുപ്പത്തിരണ്ട് ഗ്രാമക്ഷേത്രങ്ങള്‍ -അതില്‍ നല്ല പങ്കും ശൈവ ക്ഷേത്രങ്ങള്‍ - സ്ഥാപിച്ചത് എന്ന് പറയുന്നതിലെ പൊള്ളത്തരം മനസ്സിലാകണമെങ്കില്‍ ചെങ്ങന്നൂര്‍ ,തിരുവഞ്ചിക്കുളം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളെ കുറിച്ച് ലഭ്യമായ ചരിത്രം മനസ്സിരുത്തി വായിക്കണം .അവയൊന്നും ബ്രാഹ്മണ നിര്‍മ്മിതികള്‍ ആയിരുന്നില്ല തന്നെ) ചെങ്ങന്നൂര്‍ ക്ഷേത്ര ചരിത്രമില്ലാതെ ചെങ്ങന്നൂര്‍ ദേശച്ചരിതമില്ല വിരമിണ്ട നായനാരുടെ ചരിതമില്ലാതെ ചെങ്ങന്നൂര്‍ ക്ഷേത്ര-ദേശച്ചരിത്രങ്ങളും ഇല്ല .
നായനാര്‍ കാവ്
--------------------------
ചിലപ്പതികാരത്തില്‍ വര്‍ണ്ണിക്കുന്ന, ചേരന്‍ ചെന്കുട്ടവനാല്‍, പ്രതിഷ്ടിക്കപ്പെട്ട ദേവീവിഗ്രഹമുള്ള മഹാക്ഷേത്രത്തിനു “നായനാര്‍ തൃചെങ്ങന്നൂര്‍ കാവ് “ എന്ന് പേര് വരണമെങ്കില്‍, നായനാര്‍ കുടുംബം ബ്രാഹ്മണര്‍ വരും മുമ്പ്, ചെങ്ങന്നൂര്‍ ദേശത്തിന്റെ അധിപധികള്‍ ആയിരുന്നിരിക്കണം .പഴയ ഗ്രന്ഥവരികളിലും സര്‍ക്കാര്‍ രേഖകളിലും ചെങ്ങന്നൂര്‍ ക്ഷേത്രം വെള്ളാള കുലജാതനായ വിറമിണ്ട നായനാരോട് ബന്ധപ്പെടുത്തി മാത്രമേ പരാമര്‍ശിക്കപ്പെട്ടിരുന്നുള്ള്. .
തിരുചെംകുന്റൂര്‍
ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലെ നായിക ആയ കണ്ണകിയുടെ പ്രതിഷ്ടയാണ് ചെങ്ങന്നൂര്‍ ദേവി എന്നാണു പരക്കെ വിശ്വ സിക്കപ്പെടുന്നത് .(കൊടുങ്ങല്ലൂരിലും ആറ്റുകാലിലും കണ്ണകി പ്രതിഷ്ഠകള്‍ തന്നെ )”ചെങ്കവല്ലി “ ധ്യാനതിലാണ് ചെങ്ങന്നൂരില്‍ ദേവി .പാണ്ഡ്യരാജധാനിയായ മധുരയെ കോപാഗ്നിയില്‍ ഭാസ്മമാക്കിയ കണ്ണകി വൈകയാറിന്‍ കര വഴി പടിഞ്ഞാറോട്ടു നടന്നു മലനാട്ടിലെ ഒരു മലയില്‍ കയറി അവിടെ ഒരു വേങ്ങ മരത്തണലില്‍ തപസ്സ് ചെയ്തു എന്നും പതിനാലാം രാവില്‍ ദിവ്യരൂപം പൂണ്ടു വന്ന തന്‍റെ പ്രിയതമന്‍ കോവിലനോടോപ്പം, സതിയുടെ അവതാരമായ കണ്ണകി സ്വര്‍ഗലോകം പൂകി എന്നാണു ഇളംകൊവടികള്‍ പാടിയത് .കണ്ണകി എത്തിയത് കൊടുങ്ങല്ലൂരിനു സമീപമുള്ള ചെങ്ങമനാട് മലയില്‍ ആണെന്നും അതാണ്‌ കൊടുങ്ങല്ലൂരില്‍ കണ്ണകി പ്രതിഷ്ഠ വരാന്‍ കാരണമെന്നും ഉള്ളൂരും കൂട്ടരും വാദിച്ചു .(കല്ലൂര്‍ നാരായണ പിള്ള തിരുചെങ്ങന്നൂര്‍ ക്ഷേത്ര മാഹാത്മ്യം തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിദ്ധീകരണം പേജ് 12 ).
മധുരാപുരി എരിച്ച ശേഷം പാണ്ടിനാട്ടില്‍ നിന്ന് കണ്ണകി കന്യാകുമാരി വഴി കൊടുങ്ങല്ലൂരിലേക്ക് പോകും വഴി ആറ്റുകാലില്‍ തങ്ങി എന്നും ചെങ്കുട്ടവന്‍ ദേവി പ്രതിമ കൊണ്ടുപോയത് തിരുവനന്തപുരത്തെ ആടകമാടകം വഴിയാണെന്നും ആടമാടകം ആറ്റുകാല്‍ ആണെന്നും ചിലര്‍ (ഡോ.പി സേതുനാതന്‍ ആറ്റുകാല്‍ പെരുമ സുമി പബ്ലീഷേര്‍സ് 2015 പേജ് 46.)
ചിലപ്പതികാര കഥ നടന്നത് വയനാട്ടിലാനെന്നും കണ്ണകി ഒരു ആദിവാസി സ്ത്രീ ആയിരുന്നു എന്നും “ചിലപ്പതികാരം പതിനൊന്നാം നൂറ്റാണ്ടില്‍ “ എന്ന കൃതിയില്‍ ഡോ .സി.ഗോവിന്ദന്‍ വാദിക്കുന്നു എന്ന് ഓ.കെ ജോണി വയനാടന്ന്രെഖകളില്‍ പേജ് 111 എഴുതുന്നു .
കുറുമ്പ്രനാട് അധിപന്‍ ആയിരുന്ന ആവിയര്‍ വംശത്തിലെ പേയന്‍ എന്ന കുറുമ്പ്രനാട് രാജാവ് ഭാര്യ കണ്ണകിയെ ചാരിത്ര്യശ്ങ്കയാല്‍ ഉപേക്ഷിച്ചു എന്നും അതിനെ അവലംബിച്ച് ഇളംകൊവടികള്‍ രചിച്ച ചിലപ്പതികാ രം എന്നാണു സി .ഗോവിന്ദന്‍റെ വാദം .ചിലപ്പതികാരത്തിലെ മുരുവേല്‍ കുന്‍റം വയനാട് തന്നെ എന്നദ്ദേഹം തറപ്പിച്ചു പറയുന്നു .
എന്നാല്‍ ചിലപ്പതികാരത്തില്‍ തിരുചെന്കുന്റ്,നെടുവെല്കുന്റ്,വേല്‍ വേലാന്‍കുന്റ്, ചെന്കൊട് എന്നൊക്കെ പരാമര്‍ശിക്കുന്ന കണ്ണകി വാസസ്ഥാനം ചെങ്ങന്നൂര്‍ തന്നെയെന്നു കല്ലൂര്‍ നാരായണപിള്ള തറപ്പിച്ചു സ്ഥാപിച്ചു (പേജ് നാല് മുഖവുര കാണുക ).നാലായിര പ്രബന്ധത്തില്‍ വിവരിക്കുന്ന തിരുചെകന്റൂര്‍ പെരിയ പുരാണത്തില്‍ വിവരിക്കുന്ന വിറ മിണ്ട നായനാര്‍ വാണിരുന്ന ചെങ്ങന്നൂര്‍ തന്നെ.
ശൈവമതത്തില്‍ അഭിമാന സ്തംഭങ്ങളായി വിലസുന്ന ദ ക്ഷിണാ പഥ ത്തിലെ നിരവധി ക്ഷേത്രങ്ങളിലെ ആരാധനാ മൂര്‍ത്തികള്‍ ആയി അറുപത്തി മൂന്നു നായനാര്‍മാര്‍ ഉണ്ടായിരുന്നു .നായനാര്‍ എന്നാല്‍ ശിവന്‍ എന്നും ശിവഭക്തന്‍ എന്നും അര്‍ത്ഥം .അവരില്‍ രണ്ടു പേര്‍ മാത്രമാണ് കേരളീയര്‍ .തിരുവഞ്ചിക്കുളം ക്ഷേത്രം പണിയിച്ച ചേരമാന്‍ പെരുമാള്‍ നായനാര്‍ ഒരാള്‍ (നമ്മുടെ എം.ജി.എസ്സിന് ആ ചരിത്രം അറിയില്ല ).രണ്ടാമന്‍ ചെങ്ങന്നൂരിലെ വിരമിണ്ട നായനാര്‍ .എട്ടാം ശതകത്തിലോ ഒന്‍പതാം ശതകം ആദ്യ പകുതിയിലോ ജീവിച്ചിരുന്ന സുന്ദരമൂര്‍ത്തി നായനാരുടെ സമകാലികന്‍ ആയിരുന്നു വിരമിന്ദന്‍ .
പെരിയപുരാണം
--------------------------
എ .ഡി 1145-ല്‍ ചേക്കിഴാതര്‍ രചിച്ച “പെരിയ പുരാണം” (തിരുതൊണ്ടര്‍ പുരാണം ,ഭക്തര്‍ പുരാണം ) എന്ന കൃതിയില്‍ വിറമിണ്ട നായനാരെ കുറിച്ച് വിശദമായ വിവരം ഉണ്ട്.പെരിയ പുരാണത്തിന്റെ സംസ്കൃത മോഴിമാറ്റം “ശിവഭക്തി വിലാസം” എന്ന കൃതിയില്‍ വിറമിണ്ടനെ “വിറ മിന്ദന്‍” എന്ന് വിവരിക്കുന്നു .ശൈവമത മൌലീക വാദിയായിരുന്ന വിരമിന്ദന്‍ ശിവഭക്തരെ രക്ഷിയ്ക്കാന്‍ കയ്യില്‍ ഒരു കത്തി സൂക്ഷിചിരുന്നുവത്രേ .ശിവനെയോ ശിവഭക്തരെയോ അപമാനിച്ചാല്‍ അ വരെ കൊന്നു കളയും എന്ന് പറഞ്ഞു വിരമിന്ദന്‍ നാട് മുഴുവന്‍ ചുറ്റി അടിച്ചിരുന്നു .മഹാകവിയും അതിവര്‍ണ്ണാശ്രമിയും സദാചാരവിമുഖനും ആയിരുന്ന സുന്ദരമൂര്‍ത്തി നായനാരെ വേശ്യാഗമാനം കഴിഞ്ഞു വെറ്റില മുറുക്കി ശിവക്ഷേത്രത്തില്‍ കടക്കാന്‍ വന്നപ്പോള്‍ വിരമിന്ദന്‍ തടഞ്ഞത് പെരിയ പുരാണത്തില്‍ വിവരിക്കുന്നു
ആയിരം വര്ഷം
ചേരരാജാക്കന്മാരും വിറമിണ്ടനായനാരും ചെങ്ങന്നൂര്‍ ക്ഷേത്രത്തിനു ധാരാളം ഭൂസ്വത്തുക്കള്‍ തൃപ്പടിദാനം ചെയ്തു എന്ന് രേഖകളുണ്ട് .ചേര രാജാക്കളുടെ ഭരണം കഴിഞ്ഞപ്പോള്‍, ചെങ്ങന്നൂര്‍ ദേശത്തിന്‍റെ ഭരണാധികാരം വിറമിണ്ട നായനാര്‍ക്ക് വന്നിരിക്കണം .ക്ഷേത്ര മേല്‍ക്കോയ്മ ആയിരത്തിലധികം വര്ഷം വിറമിണ്ട നായനാര്‍ കുടുംബത്തിനായിരുന്നു .മലയാള ബ്രാഹ്മണര്‍ ക്ഷേത്ര ഭരണം ഏറ്റെടുക്കുന്ന ഒന്‍പതാം ശതകത്തിന്‍റെ അവസാനം വരെ ആ മേല്‍ക്കൊയ്മ തുടര്‍ന്നു
ചെങ്ങന്നൂര്‍ വടക്കേക്കര പ്രവൃത്തിയിലുള്ള “മഹാദേവര്‍ “പട്ടണത്തിലുള്ള “അങ്ങാടിക്കല്‍ മതിലകത്ത്” എന്നും വിളിച്ചു വന്നിരുന്ന ഗൃഹത്തില്‍ ജനിച്ചു താമസ്സിച്ചിരുന്നവര്‍ ആയിരുന്നു വിറമിണ്ടനായനാര്‍ കുടുംബക്കാര്‍ .പെരിയ പുരാണത്തില്‍ ആദ്യമായി പരാമര്‍ശിക്കപ്പെടുന്ന വിറമിണ്ടന്‍ പൊതു വര്‍ഷം(സി.ഈ) എട്ടാം ശതകത്തില്‍ ആണ് ജീവിച്ചിരുന്നത് .1785- ലെ ചെങ്ങന്നൂര്‍ ക്ഷേത്രഗ്രനഥവരിയില്‍ അവകാശം പറ്റിയതായി പറയുന്ന നായനാര്‍, .1835-ല്‍ റാന്നി ശാലീശ്വരം ശിവക്ഷേത്രത്തിന്‍റെ അധികാരം സംബന്ധിച്ച് സര്‍ക്കാരുമായി വ്യവഹാരം നടത്തി വിജയം നേടിയ നായനാര്‍, എന്നിവര്‍ രണ്ടു കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന ഒരേ കുടുംബത്തിലെ വിറമിണ്ടന്മാര്‍ ആയിരുന്നു എന്ന് വക്കീല്‍ കല്ലൂര്‍ നാരായണപിള്ള സ്ഥാപിച്ചിട്ടുണ്ട് . 1800 കാലഘട്ടത്തില്‍ മതിലകത്തയ്യം കറിക്കാട്ടൂര്‍ നായനാര്‍ വിറ്റ് പോയതായി രേഖകള്‍ പറയുന്നു .
റാന്നിയിലെ ശാലീശ്വരം ശിവക്ഷേത്രം
ബ്രാഹ്മണാധിപത്യം ചെങ്ങന്നൂരില്‍ വന്നപ്പോള്‍ നായനാരുടെ മേല്‍ക്കോയ്മ നഷ്ടമായി .കൊല്ലവര്‍ഷം864 (പൊതു വര്ഷം 1785)
-ല്‍ നടത്തപ്പെട്ട “പെരുന്തിലമൃത്“ വഴിപാടിന് അന്നത്തെ നായനാര്‍ കഴകക്കാരനെപ്പോലെ നിസാര അനുഭവം പറ്റേണ്ട ഗതികേടിലായി .ലജ്ഞാകരമായ സ്ഥിതിയില്‍ കഴിയാനുള്ള മാറി കൊണ്ടാവണം പൊതുവര്‍ഷം 1800 നടുപ്പിച്ചു അന്നത്തെ നായനാര്‍ മതിലകത്തയ്യം വില്ക്കുകയും റാന്നിയിലേക്ക് താമസം മാറ്റുകയും ചെയ്തു.
അവിടെ പുല്ലുപ്രം പ്രദേശത്ത് (ഇവിടെ ഇന്ന് വെള്ളാളര്‍ വക ഒരു ഹയര്‍ സെക്ക്നടരി സ്കൂളൂണ്ട്) കരിക്കാട്ടൂര്‍ ,പാണപിലാക്കല്‍,കണിയാം പറമ്പില്‍, കണ്ണങ്കര എന്നിങ്ങനെ നാല് വീടുകളും “ശാലീശ്വരം” എന്നൊരു ശുവക്ഷേത്രവും പണിയിച്ചു . ക്ഷേത്രത്തിനു ധാരാളം ഭൂസ്വത്തുക്കള്‍ ആയപ്പോള്‍ അവിടെയും ബ്രാഹ്മണര്‍ അധികാരം സ്ഥാപിക്കാന്‍ എത്തി. ഊരാന്മക്കാരുടെ അവകാശിയായി വന്ന തിരുവിതാം കൂര്‍ സര്‍ക്കാര്‍ ശാലീശ്വരം ക്ഷേത്രം ചെങ്ങന്നൂര്‍ ക്ഷേത്രത്തിന്‍റെ “കീഴൂട്ട്”ആണെന്നും അതിനാല്‍ അതിന്‍റെ സ്വത്തുക്കള്‍ ഭരിക്കേണ്ടത് സര്‍ക്കാര്‍ ആണെന്ന് കാണിച്ചു ചെങ്ങന്നൂര്‍ മണ്ടപത്തും വാലില്‍ക്കല്‍ സംമ്പ്രതി ആയിരുന്ന കാഷിനാഥപിള്ളയെ പാട്ടം പിരിക്കാന്‍ അയച്ചു . എന്നാല്‍ നായനാര്‍ പ്രസ്തുത സ്ഥലങ്ങള്‍ പുത്തന്‍ പുരയ്ക്കല്‍ കുഞ്ഞോക്കന്‍ കത്തനാര്‍ ,കുര്യന്‍ മാപ്പിള ,മട്ടപ്പള്ളില്‍ നസ്രാണി ഇരുപത്തിമൂന്ന് വയസ്സുള്ള കുര്യന്‍ കുര്യന്‍ എന്നിവര്‍ക്ക് നേരത്തെ തന്നെ വെന്‍ പാട്ടം കൊടുത്തിരുന്നു എന്ന് സ്ഥാപിച്ചുകേസില്‍ വിജയം നേടി .
റാന്നി പ്രവൃത്തിയില്‍ അങ്ങാടി മുറിയില്‍ അന്പത്തഞ്ചു വയസ്സുള്ള നാരായണന്‍ രാമന്‍ ആയിരുന്നു അക്കാലത്തെ കരിക്കാട്ടൂര്‍ നായനാര്‍. താമര എന്നാ കാരണവര്‍ കണ്ണന്കരയും കൊച്ചുകുഞ്ഞു നായനാര്‍ കനിയാം പിലാക്കലും നായിനാര് നാരായണന്‍ പാണം പിലാക്കലും താമസിച്ചിരുന്നു.അവരുടെ ഉടപ്പിരന്നവള്‍ ചെറിയത് .മകള്‍ ചക്കി .ഈ വിവരങ്ങള്‍ അന്നത്തെ സിവില്‍ കേസ് രേഖകളില്‍ കാണാം . കേസ്സിന്‍റെ വിധി കല്ലൂര്‍ നാരായണ പിള്ള വക്കീല്‍ ചെങ്ങന്നൂര്ക്ഷേത്ര മാഹാത്മ്യത്തില്‍ നല്‍കിയിട്ടുണ്ട് .25 പേജ് വരുന്ന വിധി മുഴുവന്‍ ഒറ്റവാചകത്തില്‍ .കുത്ത് വരുന്നത് അവസാനം മാത്രം .

Saturday, 16 January 2016

ഭൂപരിഷ്കരണ ബില്‍ & പി.എസ് നടരാജ പിള്ള

ഭൂപരിഷ്കരണ ബില്‍ & പി.എസ് നടരാജ പിള്ള
================================================
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്ഗ്രസ്സും ഒന്നിച്ചു തിരുക്കൊച്ചിയിലെ
പട്ടം –പി.എസ് മന്ത്രിസഭയെ മറിച്ചിടാന്‍ കാരണം
തെക്കന്‍ തിരുവിതാം കൂറിനെ മുറിച്ചു മാറ്റാന്‍ കാരണം

Sunday, 10 January 2016

അയ്യപ്പന്‍ തിന്തകത്തോം ,സ്വാമി തിന്തകത്തോം

അയ്യപ്പന്‍ തിന്തകത്തോം ,സ്വാമി തിന്തകത്തോം 
എരുമേലി പേട്ട തുള്ളല്‍ 
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം 9447035416
================================================


കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമാണല്ലോ ശബരിമല .ശബരിമല യാത്രയില്‍ ഏറ്റവും പ്രാധാന്യം കല്‍പ്പിക്കുന്ന ചടങ്ങാണ് എരുമേലിയിലെ പേട്ട കെട്ടല്‍ .കോട്ടയം ജില്ലയിലെ എരുമേലി എന്ന കൊച്ചുപട്ടണതിലാണ് പേട്ടകെട്ട് അഥവാ പേട്ട തുള്ളല്‍ അരങ്ങേറുന്നത് .എരുമേലിയില്‍ നഗര്‍മദ്ധ്യത്തില്‍,പേട്ട 
കവലയില്‍ കൊച്ചമ്പലം എന്നറിയപ്പെടുന്ന അയ്യപ്പക്ഷേത്രം സ്ഥിതിചെയ്യുന്നു .അരകിലോമീറ്റര്‍ തെക്കുമാറി വലിയമ്പലം എന്ന ശാസ്താക്ഷേത്രം സ്ഥിതിചെയ്യുന്നു.കൊച്ചമ്പലതിനെതിര്‍ വശം വാവരമ്പലം എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന വാവര്‍ പള്ളി സ്ഥിതിചെയ്യുന്നു .പ്രാചീന കാലം മുതല്‍തന്നെ ശബരിമലയ്ക്ക് പോകുന്ന കന്നിക്കാര്‍ എരുമേലിയില്‍ പേട്ട കെട്ടിയിരുന്നു .കാഞ്ഞിരപ്പള്ളിയ്ക്ക് സമീപമുള്ള ചിറക്കടവില്‍ നിന്നും ശബരിമലയ്ക്ക് പോകുന്ന പഴയകാലത്തെ അയ്യപ്പഭക്തന്‍ എരുമേലിയില്‍ പേട്ട കേട്ടിയിരുന്നില്ല .ചിറക്കടവില്‍ മഹാദേവന്‍റെ മക്കള്‍ പേട്ട കെട്ടുവാന്‍ പാടില്ല എന്നായിരുന്നു അക്കാലത്തെ വിശാസം .
എരുമേലിയില്‍ ഭക്തരോടൊപ്പം അയ്യപ്പനും വാവരും പേട്ട കെട്ടുന്നു എന്നായിരുന്നു മറ്റൊരു വിശ്വാസം .
കന്നിക്കാര്‍ എന്ന് വിളിക്കപ്പെടുന്ന ആദ്യതവണ മലചവിട്ടുന്ന ഭക്തര്‍എ ല്ലാവരും തന്നെ പേട്ട തുള്ളണം എന്നതും നിര്‍ബന്ധമായിരുന്നു . 
“അത്തലന്യേ ധരണിയിലുള്ളോരു 
മര്‍ത്ത്യരോക്കയുമയ്യനെ കൂപ്പുവാന്‍ 
കൂട്ടമോടെ എരുമേലിയില്‍ ചെന്നിട്ടു 
പേട്ട ....”
കെട്ടുക ആയിരുന്നു പഴയകാല രീതി .എന്നാല്‍ ചാലക്കയം-പെരുനാട് വഴി ഉള്ള ശബരിമല യാത്രയ്ക്ക് പ്രചാരം കൂടിയതോടെ ആ വഴി പോകുന്ന അയ്യപ്പ ഭക്തര്‍ പേട്ട തുള്ളല്‍ ഒഴിവാക്കുന്നു.മുണ്ടക്കയം മൌണ്ട് വഴി പോകുന്ന ഭക്തരും പേട്ട കെട്ടുന്നില്ല .ചുരുക്കത്തില്‍ കന്നി അയ്യപ്പന്മാരില്‍ മൂന്നിലൊന്നു പേര്‍ പേട്ട കെട്ടാറില്ല .എന്നാല്‍ കേരളത്തിനു വെളിയില്‍ നിന്ന് വരുന്ന അയ്യപ്പഭക്തരില്‍ നല്ല പങ്കും വര്‍ഷം തോറും പേട്ട കെട്ടുന്നു .പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് വരുന്ന ടൂരിസ്റ്റു കളും പേട്ട കെട്ടാറുണ്ട് . 
പേട്ട തുള്ളാന്‍ ഒരുങ്ങും മുമ്പ് അയ്യപ്പന്മാര്‍ വ്രതകാലത്ത് അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകള്‍ സകലതും പൊറുക്കണം എന്ന് മനസ്സില്‍ പ്രാര്‍ ത്തിച്ചു കൊണ്ട് ഒരു നാണയം വെറ്റില പാക്കോടുകൂടി പുന്യപാപച്ചുമടായ ഇരുമുടിക്കെട്ടില്‍ വച്ച് നമസ്കരിക്കുന്നു .”പ്രായശ്ചിത്തം” എന്നാണീ ചടങ്ങിനു പേര്‍.പെരിയസ്വാമിക്ക് ദക്ഷിണ കൊടുക്കുന്നു .അതിനു “പേട്ടപ്പണം” എന്ന് പറയുന്നു എട്ടടിയോളം വരുന്ന ഒരു കാട്ടുകമ്പില്‍ കമ്പിളി പുതപ്പിനുള്ളില്‍ പച്ചക്കറികളും കിഴങ്ങുകളും കെട്ടിത്തൂക്കുന്നു .രണ്ടു കന്നിക്കാര്‍ കമ്പിന്‍റെ അഗ്രഭാഗങ്ങള്‍ തോളില്‍ ഏറ്റുന്നു.കന്നിക്കാരുടെ എണ്ണം അനുസരിച്ച് ജോടികളുടെ എണ്ണം കൂടുന്നു .ബാക്കിയുള്ളവര്‍ ശരക്കോല്‍ ,പച്ചിലകമ്പുകള്‍ എന്നിവ കയ്യിലേന്തും.എല്ലാവരും ഭസ്മം .കുംകുമം കരി എന്നിവ ദേഹം മുഴുവന്‍ പൂശിയിരിക്കും .പേട്ടയില്‍ വാവര്‍ പള്ളിയ്ക്ക് കിഴക്ക് വശം സ്ഥിതി ചെയ്യുന്ന കൊച്ചമ്പലത്തിന്‍റെ മുന്‍വശത്ത് നിന്നാണ് പേട്ട കേട്ടല്‍ തുടങ്ങുന്നത് .
ആദ്യമായി കോട്ടപ്പടിയില്‍ ഒരു നാളികേരം ഉരുട്ടുന്നു .അതിനുശേഷം കൊച്ചമ്പലത്തില്‍ കയറി ദര്‍ശനം നടത്തുന്നു .കൊച്ചമ്പലത്തില്‍ നിന്നിറങ്ങുന്ന പേട്ട സംഘം നിരവധി വാദ്യഘോഷങ്ങളോടെ കൊച്ചമ്പതിനു പടിഞ്ഞാറു വഴിക്ക് പടിഞ്ഞാറു സ്ഥിതിചെയ്യുന്ന മുസ്ലിം പള്ളിയില്‍ ,ഇതാണ് വാവര്‍ പള്ളി ,കയറി പ്രദിക്ഷണം വയ്ക്കുന്നു .അവിടെ കാണിക്ക ഇടുന്നു .അവിടെ പള്ളിയിലെ പുരോഹിതന്‍ ഭസ്മവും കുരുമുളകും പ്രസാദം ആയി നല്‍കുന്നു .അവിടെ നിന്നും ഇറങ്ങി മെയിന്‍ റോഡു വഴി തെക്കോട്ട് വലിയമ്പലത്തിലേക്കു പേട്ട സംഘം തുള്ളല്‍ തുടരുന്നു .അവര്‍ ആനന്ദനൃത്തം നടത്തുന്നു .അയ്യപ്പന്‍ തിന്തകത്തോം ,സ്വാമി തിന്തകത്തോം എന്നാര്‍ത്തു വിളിച്ചാണ് തുള്ളല്‍ നടത്തുക .അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം എടുത്തു സംഘം വലിയമ്പലത്തില്‍ എത്തുന്നു .വലിയമ്പലത്തില്‍ എത്തി പ്രദിക്ഷണം വച്ച് പച്ച്ചിലക്കമ്പുകള്‍ ക്ഷേത്ര മുകളില്‍ നിക്ഷേപിക്കുന്നു .കര്‍പ്പൂരം കത്തിച്ചു തുള്ളല്‍ അവസാനിപ്പിച്ചു ഭക്തര്‍ ക്ഷേത്രത്തിനു മുമ്പിലുള്ള തോട്ടില്‍ ഇറങ്ങി കുളിയ്ക്കുന്നു .അതിനു ശേഷം ക്ഷേത്ര ദര്‍ശനം നടത്തുന്നു .പിന്നെ ഇരുമുടിക്കെട്ട് വച്ചിരിക്കുന്ന വിരിയില്‍ പോയി അന്ന് രാത്രിയില്‍ എരുമേലിയില്‍ വിശ്രമിക്കുക എന്നതായിരുന്നു പഴയകാലത്തെ രീതി .അടുത്ത ദിവസം രാവിലെ കുളിച്ച ശേഷം ആദ്യം വലിയ അമ്പലത്തിലും പിന്നെ കൊച്ചമ്പലത്തിലും ദര്‍ശനം നടത്തുന്നു .
പിന്നെ കോട്ടപ്പടിയാസ്ഥാനവും കടന്നു പേരൂത്തോട്ടില്‍ നീരാടി ,കനിവിനൊടു കാളകെട്ടി .അഴകിനോടു അഴുതാ നദിയില്‍ പുക്കു ,അഴുതയില്‍ കുളിച്ചു കല്ലുമെടുത്തു ,കല്ലൊരു ചുമടുമേന്തി കല്ലിടും കുന്നു കേറി കല്ലിട്ടു വലം തിരിഞ്ഞു കരിമല മുകളില്‍ പുക്കു വില്ലും ശരവും കുത്തി കിണറും കുളവും താണ്ടി പമ്പയില്‍ തീര്‍ ത്ഥമാടി ,വലിയൊരു ദാനം കഴിച്ചു ഭ്രാഹ്മണ ദക്ഷിണയും ചെയ്തു സദ്യയും കഴിച്ചു ഗുരുക്കന്മാരെ വന്ദിച്ചുകൊണ്ട് നീലിമല ചവിട്ടിക്കേറി ശബരിപീ൦ത്തിങ്കലധിവസിച്ചു ,ശരം കുത്തി വലം തിരിഞ്ഞു സത്യമായ പൊന്നുപതിനെട്ടാം പടിയും ചവിട്ടിക്കേറി ഹരിഹരസുതനെ ദര്‍ശിക്കയായിരുന്നു പഴയകാലത്തെ ശബരിമല യാത്ര .
പ്രാചീന കാലത്ത് മലയാളമാസം ധനു 27 നു മാത്രമാണ് പേട്ട തുള്ളല്‍ നടന്നിരുന്നത് .എന്നാല്‍ പിന്നീടു ധനു 20-30 
ദിവസങ്ങളില്‍ രാപകലന്യേ പേട്ട കെട്ടല്‍ ഇടമുറിയാതെ നടക്കാന്‍ തുടങ്ങി .ഇന്നിപ്പോള്‍ അയ്യപ്പന്മാര്‍ എരുമേലി വഴി യാത്രചെയ്യുന്ന ദിവസങ്ങളില്‍ എല്ലാം എരുമേലിയില്‍ പേട്ട തുള്ളലും നടക്കുന്നു .എന്നാല്‍ ഇന്നും ധനു 27 നു നടത്തപ്പെടുന്ന അമ്പലപ്പുഴ –ആലങ്ങാട് സംഘങ്ങളുടെ പേട്ട തുള്ളല്‍ ആണ് പ്രമുഖ പേട്ടതുള്ളലുകള്‍ .അവര്‍ക്ക് മാത്രമാണ് ആനയുടെ അകമ്പടിയോടെ പേട്ട തുള്ളാന്‍ അവകാശം .ദേവസം ബോര്‍ഡ് അവരെ ഔദ്യോഗികമായി സ്വീകരിക്കയും ചെയ്യും. ഇടയ്ക്ക് കുറെ വര്‍ഷക്കാലം പാലക്കാട്ട് സംഘവും ആന അകമ്പടിയോടെ പേട്ട കെട്ടിയിരുന്നു .എന്നാല്‍ ഇപ്പോള്‍ അവരെ അതിനനുവദിക്കുന്നില്ല. അമ്പലപ്പുഴ സംഘം പതിനൊന്നു മണിയോടെ പേട്ട കെട്ടുന്നു .അവര്‍ തുള്ളല്‍ തുടങ്ങണമെങ്കില്‍, ആകാശത്തില്‍ ഒരു കൃഷ്ണ പരുന്ത് വട്ടമിട്ടു പറക്കണം .അവര്‍ തുള്ളല്‍ അവസാനിപ്പിച്ചാല്‍ മാത്രം ആലങ്ങാട്ടുകാര്‍ തുള്ളല്‍ തുടങ്ങും .ആലങ്ങാട്ടുകാര്‍ തുള്ളിതുടങ്ങണമെങ്കില്‍ ആകാശത്തു നട്ടുച്ചയ്ക്ക് ഒരു നക്ഷത്രെ കാണണം .അവര്‍ വാവര്‍ പള്ളിയില്‍ കയറില്ല .ആദ്യ സംഘത്തിന്റെ കൂടെ വാവര്‍ ശബരിമലയിലേക്ക് പോകുന്നു എന്ന വിശ്വാസം ആണ് കാരണം . ആലങ്ങാട്ട് സംഘത്തിന്റെ കൂടെ അയ്യപ്പനും ശബരിമലയിലേക്ക് പോകുന്നു എന്നായിരുന്നു വിശാസം .അതിനാല്‍ ആലങ്ങാട്ട് സംഘം തുള്ളിക്കഴിഞ്ഞു മുന്‍കാലത്ത് പിന്നീട് ആ വര്‍ഷം ആരും പേട്ട തുള്ളിയിരുന്നില്ല .

അയ്യപ്പന്‍ തിന്തകത്തോം
=========================
എരുമേലി എന്ന സ്ഥലനാമത്തെ കുറിച്ച് വ്യത്യസ്ഥ  അഭിപ്രായങ്ങള്‍ നിലവിലുണ്ട് .അയ്യപ്പന്‍ എരുമയെ (മഹിഷത്തെ) കൊന്ന സ്ഥലം എന്നതിനാണ് ഏറെ പ്രചാരം .ജോസഫ് ഇടമറുകിനെ പോലുള്ള യുക്തിവാദികള്‍ അത് സമ്മതിച്ചു തരില്ലല്ലോ .ചെറിയ (മെലി = മെലിഞ്ഞത് ) ഏര്‍ (ജലം തോട് ) ഉള്ള സ്ഥലം, പടിഞ്ഞാറെ അല്ലെങ്കില്‍ മുകളിലെ കുളം (എരി+ മേലി ),പടിഞ്ഞാറെ ചെരുവ് (ഇറ+മേലി) എന്നിവയില്‍ ഏതെങ്കിലും ഒന്നായിരുന്നിരിക്കണം പൂര്‍വ്വ രൂപം എന്ന് സ്ഥലനാമഗവേഷകന്‍ കൂടിയായിരുന്ന ഇടമറുക് .മലയിടുക്കിലെ തോട് എരുവകൊല്ലി എന്നും പിന്നീടത് എരുമേലി ആയതുമാവം എന്നും അദ്ദേഹം എഴുതി .എരുവ മരം ധാരാളമുള്ള പ്രദേശം എരുമേലി ആയെന്നു എന്‍.ആര്‍ ഗോപിനാഥ പിള്ള .ഏതായാലും പുരാതന രേഖകളില്‍ എരുമേലി “എരുമകൊല്ലി” തന്നെ ആയിരുന്നു .കൊല്ലവര്‍ഷം 884- ല്‍ എഴുതപ്പെട്ട ചെമ്പഴന്നൂര്‍ പട്ടയത്തില്‍ ...നിലയ്ക്കല്‍ താലൂക്കില്‍ ശബരിമല ബാബരുസ്വാമി വകയ്ക്കും തിരുവാമ്പാടി പ്രവര്‍ത്തിയില്‍ എരുമകൊല്ലി പേട്ടയില്‍ ബാബരുസ്വാമി... എന്ന് രേഖപ്പെടുത്തിയിരുന്നു .
അയ്യപ്പന്‍,വാവര്‍,കടുത്ത,മാളികപ്പുറത്തമ്മ എന്നിവരെ കുറിച്ചും വ്യത്യസ്ഥ അഭിപ്രായങ്ങള്‍ നീലവില്‍  ഉണ്ട് .പേട്ട തുള്ളലിന്‍റെ  ആവിര്‍ഭാവത്തെ കുറിച്ചും അങ്ങനെ തന്നെ .അയ്യപ്പന്‍ എന്ന നാമത്തില്‍ ഒരു ചരിത്ര പുരുഷന്‍ കേരളത്തില്‍ ജീവിച്ചിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം ഇല്ല .പന്തളം രാജകുടുംബവുമായി ബന്ധമുള്ള ഒരു യോദ്ധാവ് ആയിരുന്നിരിക്കണം അയ്യപ്പന്‍ എന്ന മണികണ്ടന്‍. പാണ്ഡ്യ വംശജരായ പന്തളം രാജവംശം എഴുനൂറില്‍പ്പരം വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലവര്‍ഷം 377 –ല്‍ തിരുവിതാം കൂറിലേക്ക് കുടിയേറി (മുന്നൂറും പുനരെഴുപത്തുമതിനോടെഴും മുറയ്ക്കൊപ്പമായ് വന്നോരാണ്ടത പാണ്ട്യഭൂപതി കുടുംബത്തോടോപ്പന്തളെ തോന്നല്ലൂര്‍ ...എന്ന ശബരിഗിരി വര്‍ണ്ണന കാണുക)  .വള്ളിയൂര്‍ വംശത്തില്‍ നിന്ന് വന്ന ഈ രാജകുടുംബത്തിന്റെ പരദേവത ആയിരുന്നു അയ്യന്‍ .രാജ കുടുംബത്തോടൊപ്പം പോന്ന കണക്കപ്പിള്ള കുടുംബത്തിന്‍റെ ഒരു ശാഖ എരുമേലിയില്‍ താമസ്സമായി .ആ കുടുംബമാണ് എരുമേലിയിലെ കൊച്ചമ്പലം പനിയിച്ച “പുത്തന്‍ വീട്ടുകാര്‍” പുത്തന്‍ വീട്ടിലെ .പെരിശ്ശേരിപിള്ളയുടെ പൂര്‍വ്വികര്‍ തൃശ്ശിനാപ്പള്ളിയ്ക്ക് സമീപമുള്ള പനയടിയാര്‍ കോവിലില്‍ ഇന്നുമുണ്ട് .അവിടെ അയ്യന്‍റെയും  കടുത്തയുടെയും ക്ഷേത്രങ്ങള്‍ അടുത്തടുത്ത് കാണപ്പെടുന്നു .മഹിഷീ മര്‍ദ്ദനം കഴിഞ്ഞ ദിവസം രാത്രി അയ്യപ്പന്‍ പുത്തന്‍ വീട്ടിലാണ് അന്തി ഉറങ്ങിയത് .മഹിഷിയുടെ ജഡം വീണ ഉതിരക്കുളം (രുധിരക്കുളം) പുത്തന്‍ വീടിനു സമീപമുള്ള ദേവസ്വം ബോര്‍ഡു സ്കൂള്‍ പരിസരത്ത് ഇന്നും നില നില്‍ക്കുന്നു .തെങ്ങോല കെട്ടി ചാണകം കൊണ്ട് മെഴുകിയ തറയുള്ള പുത്തന്‍ വീടിനു ഏതാനും വര്ഷം മുമ്പ് തീപിടിച്ചു .പഴയ രീതിയില്‍ അത് പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാര്‍ .
ആയ് വംശത്തിലെ അവസാന രാജാവായിരുന്ന, പാലിയം ശാസനം വഴി ,ശ്രീമൂല വാസം ജൈനപള്ളിയ്ക്ക് ഏറെ ഭൂമിദാനം ചെയ്തു സ്ഥാനത്യാഗം ചെയ്ത, വിക്രമാദിത്യ വരഗുണന്‍ എന്ന വെള്ളാള രാജാവാണ് പില്‍ക്കാലത്ത് അവതാര പുരുഷന്‍ ആയി ഉയര്‍ത്തപ്പെട്ട അയ്യപ്പന്‍ എന്നൊരു വാദം പ്രഫസ്സര്‍ പി.മീരാക്കുട്ടി ഉയര്ത്തിയിട്ടുണ്ട് (ശബരിമല അയ്യപ്പനും കുഞ്ചനും എന്‍.ബി.എസ് 1984).ചില ചരിത്ര സത്യങ്ങള്‍ അദ്ദേഹത്തിന്‍റെ വാദത്തെ സ്വാധൂകരിക്കുന്നു .(കമലദളം മാസിക ഒക്ടോബര്‍ ലക്കം കാണുക )
വാവരുടെ പൂര്‍വ്വികര്‍ പാണ്ടിനാട്ടിലെ അവരാം കോയില്‍ എന്ന സ്ഥലത്ത് നിന്നും  കാഞ്ഞിരപ്പള്ളിയിലേക്ക് കുടിയേറിയത് കലിവര്‍ഷം 4441 –ല്‍ ആണെന്ന് കുറുമള്ളൂര്‍  നാരായണ പിള്ള അദ്ദേഹത്തിന്‍റെ ശ്രീഭൂത നാഥ സര്‍വ്വസ്വം എന്നാ കൃതിയില്‍ പറയുന്നു .കൊല്ലവര്‍ഷം 915-ല്‍ അവര്‍ കീഴ്വായിപ്പൂരേയ്ക്ക് താമസം മാറ്റി.ശബരിമലയില്‍ വാവര്‍ സ്വാമി നടയില്‍ പൂജാദികള്‍ക്കുള്ള അവകാശം ഈ മുസ്ലിം കുടുംബത്തിനാണ്‌ .
പാണ്ടിനാട്ടില്‍ നിന്നുള്ള ഏതോ രാജാവ് (ഉദയനന്‍ എന്ന കൊള്ളക്കാരന്‍ എന്ന്  ഐതീഹ്യം ) സഹ്യാദ്രിസാനുക്കളിലെ തിരുവിതാം കൂര്‍ പ്രദേശം പിടിച്ചടക്കാന്‍ ശ്രമിച്ചിരിക്കാം.ഇഞ്ചിപ്പാറ ,തലപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ ആ അക്ര”മി കോട്ടകള്‍ കെട്ടിയിരിക്കാം .കോട്ടകള്‍ എരുമേലിയില്‍ വരെ എത്തിയിരിക്കാം .(കൊച്ചമ്പലത്തിനു മുമ്പിലുള്ള “കോട്ടപ്പടി” ശ്രദ്ധിക്കുക.
കന്നി അയ്യപ്പന്മാര്‍ അവിടെ നാളികേരം ഉരുട്ടുന്നു). ശത്രുസൈന്യം പന്തളം കൊട്ടാരത്തിലെ ഒരു തമ്പുരാട്ടിയെ തട്ടിക്കൊണ്ടു പോയിരിക്കാം .ആ രാജകുമാരിയ്ക്കുണ്ടായ മകന്‍ ആവാം മണി കണ്ടന്‍ എന്ന അയ്യപ്പന്‍ .നായാട്ടിനു പോയ രാജാവ് ആ കുട്ടിയെ സ്വീകരിച്ചു കൊട്ടാരത്തില്‍ വളര്ത്തിയതാവാം .ആയോധനവിദ്യയില്‍ അമ്പലപ്പുഴ- ആലങ്ങാട് കളരികളില്‍ നിന്നും അസാമാന്യ നൈപുണ്യം നേടിയ   അയ്യപ്പന്‍ ശക്തനായ യോദ്ധാവ് ആയി മാറി .രാജ്ഞിയും മന്ത്രിയും കൂടി അയ്യപ്പനെ വധിക്കാന്‍ ശ്രമിച്ചിരിക്കാം.അതാവാം പുലിപ്പാല്‍ കൊണ്ടുവരാന്‍ വിട്ട കഥ സൂചിപ്പിക്കുന്നത് .വാവര്‍ .കടുത്ത എന്നിവര്‍ അയ്യപ്പന്‍റെ സഹായികളായ യോദ്ധാക്കള്‍ ആയിരുന്നിരിക്കണം .
കറുത്ത കമ്പിളിയില്‍ പച്ചക്കറികളും കിഴങ്ങുകളും കെട്ടിത്തൂക്കി കൊണ്ടുള്ള ആനന്ദ നൃത്തം ഒരു കാര്‍ഷികോല്‍സവതിന്‍റെ
ഓര്‍മ്മ നമ്മളില്‍ ഉണര്‍ത്തുന്നു .കുംകുമം,കരി ,ചായം എന്നിവ ദേഹത്ത് പൂശി നടത്തുന്ന നൃത്തം പല പ്രാകൃത സമൂഹങ്ങളിലും ഉണ്ടായിരുന്നു .ശീതകാലത്ത് ലോകത്തില്‍ പല ഭാഗത്തും ഇത്തരം ഉത്സവങ്ങള്‍ നടക്കുന്നു .ക്രിസ്തുമസ് ആഘോഷവും ഇക്കാലത്ത് തന്നെയാണെന്ന് ശ്രദ്ധിക്കുക .ധാന്യ ദേവത ഓസ്സിരസ്സിന്‍റെ പ്രീതിയ്ക്കുവേണ്ടി പുരാതന ഈജിപ്ത്‌ കാര്‍ നടത്തിപ്പോന്ന ഉത്സവവും മിത്രമാതക്കാരുടെ സൂര്യോല്സവവും ആണു ക്രിസ്തുമസ് ആയി മാറിയതെന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നു .അത് പോലെ ഒരു കാര്ഷികൊല്സവത്തിനു വന്ന രൂപപരിണാമമാവാം പേട്ട കെട്ടല്‍.എരുമേലി ഒരു കാലത്ത് വാര്‍ഷിക ചന്ത ആയിരുന്നിരിക്കാം .അവിടെ കാര്ഷികൊല്‍പ്പന്നങ്ങള്‍ ക്രയവിക്രയം ചെയ്തതിന്‍റെ തിരുശേഷിപ്പാവാം പേട്ട കെട്ടല്‍ .ശബരിമല യാത്രയ്ക്കുള്ള ഭക്ഷണ സാധങ്ങള്‍ വാങ്ങിക്കൊണ്ടു പോകാന്‍ അത് തുടര്‍ന്നു പോന്നു .മുസ്ലിം സമുടായതിനുള്ള പങ്കും കാര്ഷികൊല്‍പ്പന്ന ക്രയവിക്രയം കാട്ടുന്നു .മഹിഷി എന്ന പദത്തിന് റാണി എന്നും അര്‍ത്ഥം ഉണ്ടെന്നു ഇടമറുക് .എരുമേലി ഭാഗത്തുണ്ടായിരുന്ന ദിഷ്ടയായ ഒരു റാണിയെ കൊന്ന കഥയാവാം മഹിഷീ മര്‍ദ്ദനം എന്നും ഇടമറുക് എഴുതുന്നു .ഈ റാണി തലമല കോട്ടയിലെ രാജാവുമായി സഖ്യത്തില്‍ ആയിരുന്നിരിക്കാം .
സംഘടിക്കാനും ശബ്ദമുയര്‍ത്താനുമുള്ള വാസന മനുഷസഹജമാണ് .വികസിത രാജ്യങ്ങളില്‍ മിക്ക ജോലിക്കാരും വാരാന്ത്യത്തില്‍ ഹോളിഡേ ആഘോഷിക്കുന്നു .ജോലിയുടെ കാഠിന്യത്തില്‍ നിന്ന് രക്ഷപെടാനും  വിരസത അകറ്റാനും ഉന്മേഷം കൂട്ടാനും അത് സഹായിക്കും .നമ്മുടെ നാട്ടില്‍ അത്തരം ഒരു ശീലം മുന്‍കാലത്ത് ഉണ്ടായിരുന്നില്ല (ഇന്നത് മാറി വരുന്നുണ്ട് )വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തിയിരുന്ന ശരിമല ചവിട്ടലും പേ ട്ട തുള്ളലും നമ്മുടെ ആള്‍ക്കാരില്‍ ജീവിതത്തിലെ വിരസത മാറ്റുകയും അവരില്‍ നവോന്മേഷം വരുത്തുകയും ചെയ്തിരുന്നു .ഒരു യാത്രയില്‍ നിന്ന് കിട്ടിയ ഉന്മേഷം വീണ്ടും വീണ്ടും മല ചവിട്ടാനും എരുമേലിയില്‍ പേട്ട തുളളാനും അവരെ പ്രേരിപ്പിച്ചിരിക്കണം .തുടര്‍ന്ന് അത് ശീലമായി മാറി .
സര്‍വ്വ സമുദായ മൈത്രിയുടെ ഏറ്റവും നല്ല ഉദാഹരണമാണ് എരുമേലി പേട്ട കെട്ടല്‍ .ക്ഷേത്രപ്രവേശന വിളംബരം പ്രാബല്യത്തില്‍ വരും മുന്‍പേ അവര്‍ണ്ണരും സവര്‍ണ്ണരും ഇവിടെ സാമ്പത്തിക വലിപ്പച്ചെറുപ്പം നോക്കാതെ ഒന്നിച്ചു പെട്ട കെട്ടിപ്പോന്നു .അയ്യപ്പഭക്തര്‍ക്ക് ജാതിമത വര്‍ണ്ണ ഉച്ച നീചത്വ ഭേദമില്ല .മാലയിട്ടു കഴിഞ്ഞാല്‍ എല്ലാവരും സ്വാമിമാര്‍ .ക്ഷേത്ര ദര്‍ശനത്തിനു പോകുന്ന ഭക്തര്‍ മുഴുവന്‍ മുസ്ലിം ദേവാലയത്തില്‍ കയറിയശേഷം കുളിക്കാതെ ക്ഷേത്ര ദര്‍ശനം നടത്തുന്ന രീതി എരുമേലിയില്‍ മാത്രം .മുസ്ലിം പുരോഹിതന്‍ നല്‍കുന്ന പ്രസാദം അവരെല്ലാം വാങ്ങുന്നു ദക്ഷിണ നല്‍ കുന്നു .പേട്ട തുള്ളല്‍
നടക്കുന്ന വീഥിക്കരുകില്‍,പുത്തന്‍ വീടിനെതിരെ വിശിദ്ധ സെബാസ്ത്യന്‍റെ ഒരു കുരിശുപള്ളിയുണ്ട്.അയ്യപ്പഭക്തര്‍ അവിടെയും കാണിക്ക ഇടുന്നു .അങ്ങനെ ഹിന്ദു-മുസ്ലിം –ക്രൈസ്തവ മൈത്രിയുടെ ഏ റ്റവും നല്ല ഉദാഹരണമാണ് എരുമേലി പേട്ട തുള്ളല്‍

കൂടുതല്‍ അറിയാന്‍ 
------------------------------------
1.ഡോ .കാനം ശങ്കരപ്പിള്ള & ആനിക്കാട് പി.കെ.ശങ്കരപ്പിള്ള ,പേട്ട തുള്ളലും ക്ഷേത്ര പുരാവൃതങ്ങളും 1976
2.കുറുമള്ളൂര്‍ നാരായണപിള്ള ശ്രീഭൂതനാഥ സര്‍വ്വസ്വം 1919
3.ഇടമറുക് ജോസഫ്, ശബരിമലയും പരുന്തു പറക്കലും
4.പ്രൊഫ.പി.മീരാക്കുട്ടി ശബരിമല അയ്യപ്പനും കുഞ്ചനും എന്‍.ബി.എസ് 1984
5.ഡോ .കാനം ശങ്കരപ്പിള്ള  ,ശബരിമല അയ്യപ്പനും വിക്രമാദിത്യ വരഗുണനും ,കമലദളം മാസിക ഒക്ടോബര്‍ 2015


Friday, 8 January 2016

മഹാപ്രഭുവും മഹാഗുരുവും

മഹാപ്രഭുവും മഹാഗുരുവും
================================
ശ്രീനാരായണ ഗുരുവിന്റെ ജീവിതം ആസ്പദമാക്കി "ഗുരു"
എന്ന കെ.സുരേന്ദ്രൻ നോവൽ പുറത്തിറങ്ങിയ കാലം മുതൽ
പ്രതീക്ഷിക്കുന്നതാണു ചട്ടമ്പിസ്വാമികളുടെ ജീവിതം ആധാരമാക്കി
ഒരു (നായർ വിരചിത) നോവൽ.2009 വരെ കാത്തിരിക്കേണ്ടി വന്നു
വൈക്കം വിവേകാനന്റെ "മഹാപ്രഭു" പുസ്തക രൂപത്തിൽ കാണാൻ.
2005-2006 കാലഘട്ടത്തിൽ ജന്മഭൂമി ഞായറാഴ്ചപ്പതിപ്പുകളിൽ തുടരൻ
ആയി വന്നപ്പോൾ ചില ഭാഗങ്ങൾ വായിക്കാൻ കഴിഞ്ഞിരുന്നു
എങ്കിലുംമുഴുവനായി ഒന്നിച്ചു വായിക്കാൻ ഇപ്പോഴാണവസരം കിട്ടുന്നത്.

ശരിയായ ഗൃഹപാഠം ചെയ്യാതെയാണു വൈക്കം വിവേകാനന്ദൻ
മഹാപ്രഭുവിനെ അവതരിപ്പിച്ചിരിക്കുന്നത്
.നടൻ ജനാർദ്ദനന്റെ പിതാവ്
പറവൂർ ഗോപാലപിള്ളയാൽ 1935 ല് വിരജിതമായ
ആദ്യ ജീവചരിത്രം
വായിച്ചതിൽ നിന്നാണു നോവൽ എഴുതാൻ പ്രചോദനം കിട്ടയതെന്നു
നോവലിസ്റ്റ്.നോവലിൽ ഭാവനയിൽ പലതും ചേർക്കാം ചരിത്രമല്ല
എന്നു പറയാം.പക്ഷേ നിരവധി ഫോട്ടോകൾ നൽകിയിയ മഹാപ്രഭു
നോവൽ ആണോ ചരിത്രമാണോ എന്നു വായനക്കാർക്കു സംശയം
ജനിപ്പിക്കും.

വിവേകാനന്ദൻ പലവിഡ്ഡിത്തരങ്ങളും 2009 ല് എഴുതി പിടിപ്പിച്ചു.
1935 ല് ജീവചരിത്രം എഴുതിയ പറവൂർ ഗോപാലപിള്ളയെ,അദ്ദേഹത്തിന്റെ
അജ്ഞതയെ നമ്മുക്കു കുറ്റം പറയാൻ സാധിക്കില്ല.
1935 ലെ ലോകമല്ല,അറിവല്ല,വിവരമല്ല 2009 ല് നമുക്കുള്ളത്.
1935 അജ്ഞാതമായ പലതും 2009 ല് ജ്ഞാതം.
അതു വിവേകാന്ദൻ മൻസ്സിലാക്കിയില്ല.
ഇന്നു എന്തെങ്കിലും എഴുതണമെങ്കിൽ
അതിനുമുമ്പു ഗൃഹപാഠം നന്നായി ചെയ്യണം.

1945 കാലത്ത് ചട്ടമ്പിയുടെ ഗുരു ആരായിരുന്നു എന്നറിയാവുന്നവർ ചുരുക്കം.
ആവിവരം മാലോകർ അറിയുന്നത് 1960 ല്മാത്രം.
അക്കഥയൊന്നും വിവേകാനന്ദൻ അറിയുന്നില്ല.1935 കാലഘട്ടത്തിൽ ശിവരാജ യോഗി അയ്യാസ്വാമികൾ
എന്ന മഹാഗുരുവിനെ കുറിച്ചറിയാവുന്ന മലയാളികൾ
തിരുവനന്തപുരത്തിനു വെളിയിൽ കുറവായിരുന്നു.
1960 ല് ആ മാഹാഗുരുവിന്റെ മകൻ എഴുതിവച്ച
ഡയറി പ്രസിദ്ധീകരിക്കപ്പെട്ടു.പിന്നീട് മഹാഗുരു ശിവരാജ
യോഗി തൈക്കാട് അയ്യാസ്വാമികളെ കുറിച്ചു നിരവധി ലേഖങ്ങളും
കുറിപ്പുകളും പുസ്തകങ്ങളും ബ്ലോഗുകളും മറ്റും വന്നു.
അതൊന്നും കാണാത്ത,വായിക്കാത്ത കൂപമണ്ഡൂകമാണു
വൈക്കം വിവ്വേകാനന്ദൻ എന്നു മഹാ പ്രഭു വായിക്കുന്നവർക്കെല്ലാം
തോന്നും.
നാണുവിന്റെ മാത്രമല്ല(2014 വർക്കല നാരായണഗുരുകുലം പുറത്തിറക്കിയ
ഡോ.എസ്സ്.ഓമനയുടെ "ഒരു മഹാഗുരു"കാണുക)
കുഞ്ഞന്റേയും ഗുരു മഹാഗുരു തൈക്കാട് അയ്യാസ്വാമികൾ
എന്ന ശിവരാജയോഗി.
വിവേകാനന്ദൻ എഴുതും പോലെ ആ മഹാ ഗുരു ഇമ്മിണി ബല്യ
വെൺകുളം പരമേശ്വരൻ ആയിരുന്നില്ല.
കേരളം കണ്ട ആദ്യത്തേതും ഒരു പക്ഷേ അവസാനത്തേയും ആയ
ശിവരാജയോഗി.
ശിവരാജയോഗം എന്തെന്നു പഠിക്കാതെ ആണു വിവേകാനന്ദൻ
മഹാപ്രഭു എഴുതിയത്. ശിവരാജയോഗമെന്നാൽ ഹഠ യോഗം
എന്നല്ല.നാലു ഭാഗങ്ങളിൽ ഒന്നു മാത്രമാണു ഹഠയോഗം,
ചട്ടമ്പി സ്വാമികളാണു ശ്രീനാരായണഗുരു വിന്റെ ഗുരു എന്നും
അങ്ങിനെ അല്ലേ,അല്ല എന്നും ശ്രീനാരായണ ഗുരു"സ്വയംഭൂ ഗുരു"
ആണെന്നും ഉള്ള നായർ-ഈഴവ സംവാദം ഒരു കാലത്ത്,
ദ്വിതീയാക്ഷരപ്രാസവാദത്തേക്കാൾ ശക്തമായി,
മാധ്യമങ്ങളിൽ നിറഞ്ഞു
നിന്നിരുന്നു.എന്റെ സുഹൃത്ത്,മുൻ ആർക്കിയോളജി
വകുപ്പു മേധാവി,
അനതരിച്ച്,മലയിങ്കീഴ് മഹേശ്വരൻ നായർ,
"ശ്രീ നാരായണഗുരുവിന്റെ ഗുരു"
എന്ന പേരിൽ തന്നെ,ചട്ടമ്പിസ്വാമികളുടെ ഒരു ജീവചരിത്രം
എഴുതിക്കളഞ്ഞു.
ഒരു കോമ്പ്ലിമെന്ററി കോപ്പി എനിക്കും നൽകിയിരുന്നു.
കഷ്ടമെന്നു പറയട്ടെ
അലമാരിയുടെ കാണാമൂലയിൽ കിടന്നിരുന്ന പുസ്തകം മുഴുവനായി വായിക്കാനൊത്തത്
പ്രിയ സുഹൃത്തിന്റെ മരണശേഷവും.അതിനാൽ
എന്റെ പുസ്തകവിമർശനം
നേരിടാനുള്ള ദൗർഭാഗ്യം അദ്ദേഹത്തിനു കിട്ടാതെ പോയി.
മഹേശ്വരൻ നായർ എഴുതി വച്ച വിഡ്ഡിത്തം
18883 ല് അണിയൂർ ക്ഷേത്രത്തിൽ വച്ചു കൊടിപ്പറമ്പിൽ
നാരായണപിള്ള നാണുവിനെ കുഞ്ഞനു പരിചയപ്പെടുത്തി
എന്നു മലയ്ങ്കീഴ് മഹേശ്വരൻ നായർ "ശ്രീനാരായണഗുരുവിന്റെ
ഗുരു" എന്നജീവചരിത്രം(1974 പേജ്44)എഴുതിവച്ചു.
ഡോ.പുതുശ്ശേരി രാമചന്ദ്രൻ വരെയുള്ളപണ്ഡിതന്മാർ ഒന്നും ആലോചിക്കാതെ
ആ വർഷം അതേ പടി പകർത്തി വച്ചു അവരുടെ രചനകളിൽ.
തിരുമധുരപ്പേട്ടയിൽ കുടിപ്പള്ളിക്കൂടം ആശാൻ രാമൻപിള്ള,മനൊണ്മണീയം
സുന്ദരൻ പിള്ള,മഹാഗുരു ശിവരാജ യോഗി തൈക്കാട് അയ്യാ സ്വാമികൾ
എന്നീ ത്രിമൂർത്തികൾ സ്ഥാപിച്ച,ചർച്ചകൾ നടത്തിയിരുന്ന"ജ്ഞാൻപ്രജഗരം"
എന്ന വിദ്വൽ സഭയിലതിനും എത്രയോമുമ്പവർ കണ്ടു മുട്ടിയിരുന്നു.എട്ടു വർഷത്തെ
നിരീക്ഷണത്തിനു ശേഷം അയ്യാവ് ബാലസുബ്രഹ്മണ്യമന്ത്രം ഉപദേശിച്ച് കുഞ്ഞനെ
ശിഷ്യനാക്കിയത് 1879 ലെ ചിത്രാ പൗർണ്ണമിക്ക്.
കുഞ്ഞന്റെ അപേക്ഷപ്രകാരം സ്നേഹിതൻ നാണുവിനെ അയ്യാവ് ശിഷ്യനാക്കിയത്
അടുത്തവർഷത്തെ (1880) ചിത്രാ പൗർണ്ണമിക്കും.
കുഞ്ഞൻ നാണുവിന്റെ ഗുരു അല്ല.
സീനിയറും ജൂണിയറും.
നാണു ഒന്നാം ക്ലാസ്സിൽ ചേർന്നപ്പോൾ കുഞ്ഞൻ രണ്ടിൽ.
ഗുരു ശിവരാജ യോഗി അയ്യാവ്.
ഗുരുനിർദ്ദേശത്താൽ സീനിയർ കുഞ്ഞൻ ജൂണിയർ നാണുവിനെ
ചിലകാര്യങ്ങൾക്ക് മാർഗ്ഗം നിർദ്ദേശം നൽകിയിരിക്കാം.
അതുകൊണ്ട് ഗുർ ആകില്ല.
മുതിർന്ന ശിഷ്യൻ.
ഗുരു സാക്ഷാൽ മഹാഗുരു,ശിവരാജ യോഗി,തൈക്കാട് അയ്യാസ്വാമികൾ തന്നെ.
അജ്ഞതയേ,നിന്റെ നാമം വിവേകാനന്ദൻ എന്നോ?
"എനിക്കു ഹഠയോഗം പഠി ക്കണം" മഹാഗുരു പേജ് 121 ല്
കുഞ്ഞൻ അയ്യാവിനോട് അപേക്ഷിക്കുന്നതായി വിവേകാനന്ദൻ.
ചില നൃത്തക്കാരികൾ കലോൽസ്വമൽസരത്തിനു മൽസരിക്കാൻ
ചിലകുട്ടികളെ ഭരത നാട്യവും മറ്റും കാപ്സ്യൂൾ രൂപത്തിൽ
പടിപ്പിക്കും.അങ്ങനെ "യോഗ" കാപ്സ്യൂൾ രൂപത്തിൽ പഠിപ്പിച്ചിരുന്ന
ഒരു ആദ്യകാല "വെൺകുളം പരമേശ്വരൻ" മാത്രമാണു
വിവേകാനന്ദന്റെതൈക്കാട് അയ്യാ.ശാന്തം പാവം.
മറ്റൊരു പമ്പര വിഡ്ഡിത്തം,പേജ് 121 തന്നെ
"ജ്ഞാനികൾക്കു നിരക്കാത്ത ആഡംബരഭ്രമം അവിടെയെങ്ങും
ദൃശ്യമായിരുന്നു"
വിവേകാനന്ദൻ അകക്കണ്ണിൽ ദർശിച്ച ആ
"ആഡംഭരഭ്രമം" എന്താണദ്ദേഹം
നമ്മോടു പറയുന്നില്ല.അദ്ദേഹത്തിനു കിട്ടിയ
സ്വപൻ ദർശനമായിരിക്കാം.
ശിവരാജയോഗിയെ മോശക്കാരനാക്കാൻ
വിവേകാന്ദനിർമ്മിത കഥകളിനിയുണ്ട്.
"അയ്യാവ് ഇടയ്ക്കിടെ ചില പരീക്ഷണങ്ങളെ കുറിച്ചു പറയുമായിരുന്നു.ചില രാസവിദ്യകൾ
അദ്ഡേഹം പരീക്ഷിക്കുണ്ടത്രേ,അതിൽ"പ്രാധാനം:
ചെമ്പിനെ സ്വർണ്ണമാക്കുന്ന
വിദ്യയാണ്." അപ്രധാന വിദ്യകൾ ഏതെന്നു
വിവേകാനന്ദൻ മറച്ചുവയ്ക്കുന്നു.
ചെമ്പിനെ സ്വർണ്ണമാക്കുന്ന വിദ്യ പഠിക്കാൻ ഒരു
സുവർണ്ണാവസരം കിട്ടിയ
കുഞ്ഞൻ അതു പാഴാക്കിയത് ഒട്ടുമേ ശരിയായില്ല.കുഞ്ഞനു സ്വർണ്ണം
വേണ്ടെങ്കിൽ വേണ്ട.മറ്റു പാവങ്ങൾക്കു കൊടുക്കാമായിരുന്നുവല്ലോ.നല്ലഅവസരം പാഴാക്കിയ വിഡ്ഡിക്കുഞ്ഞൻ.
" സ്വർണ്ണ നാണയം കണ്ടപ്പോൾ അയ്യാ ഗുരുവിന്റെ കണ്ണൂ വിടർന്നു"
എന്നു വിവേകാനന്ദൻ പേജ് 230 ല്
സ്വാതി തിരുനാൾ തുടങ്ങിയ രായാക്കന്മാരുടെ,തമ്പുരാക്കന്മാരുടെ,റസിഡന്റ് മഗ്രിഗറുടെ
ഫാദർ പേട്ട ഫെർണാണ്ടസ് തുടങ്ങി അൻപതിൽ പരം ശിഷ്യരുടെ ഗുരു
ഒരു സ്വർണ്ണനാണയം കണ്ടപ്പോൾ കണ്ണൂ വിടർത്തിയത്രേ.
എന്തിനു സ്വർണ്ണ നാണയം കാണാത്ത,വേണമെങ്കിൽ അതെത്രയും കിട്ടുമായിരുന്നു
ശിവരാജയോഗിക്കെന്തിനു കുഞ്ഞന്റെ ഇരന്നു
കിട്ടിയ സ്വർണ്ന നാണയം.
1960 ലിറങ്ങിയ അയ്യാ ഗുരു ജീവചരിത്രം വായിച്ചിരുന്നു
വെങ്കിൽ വിവേകാന്ദൻ
ഇറ്റു പോലുള്ള മണ്ടത്തരം എഴുതി വയ്ക്കില്ലായിരുന്നു.
ബ്രഹ്മശ്രീ തൈക്കാട്ട അയ്യാസ്വാമികൾ എന്ന അയ്യാമിഷൻ
ജീവചരിത്രം(1977)
ഒരാവർത്തി വായിച്ചിരുന്നുവെങ്കിൽ വിവേകാനന്ദൻ ആനമണ്ടത്തരങ്ങൾ വിളമ്പില്ലായിരുന്നു.
പേജ് 106-108കാണുക.ചട്ടമ്പി സ്വാമികൾ സമാധിയ്ക്കു മുമ്പു "അയ്യാ" എന്നി വിളിച്ചതും
ശിഷ്യർ അതു "അയ്യോ" എന്നു ധരിച്ചതും മറ്റും വിവെക്കാനന്ദൻ മറച്ചു വച്ചു.സമാധി
സമയത്തു തന്റെ ഗുരു തൈ ക്കാട് അയ്യാവിനെ കണ്ടു കൊണ്ടാണു ചട്ടമ്പി സ്വാമി ഇഹലോകം
വിട്ടതെന്നു കണ്ടു നിന്നവർക്കൊക്കെ മനസ്സിലായിക്കാണും.
ഏതായാലും നാട്ടിലെ സമ്പന്നരായ പ്രമാണികളുടെ ഗൃഹങ്ങളിൽ ആഡംഭര ജീവിതമാസ്വദിച്ച ലൗകീകൻ
എന്നോ, ശിഷ്യരോടു ജീവിച്ചിരിക്കെ തന്നെ തന്റെ പ്രതിമ നിർമ്മിക്കാൻ പറഞ്ഞ ലൗകീകൻ
എന്നോ. ശിവരജായോഗി ആയിരുന്ന മഹാഗുരു തൈക്കാട് അയ്യാസ്വാമികളെ,തിരുവിതാം കൂറിലെ
ആദ്യ സാമൂഹ്യ പരിഷ്കർത്താവിനെ,"അയിത്തോച്ചാടനം" ലോകത്തിൽ ആദ്യമായി പ്രയോഗത്തിലാക്കിയ
ആ മഹാനെ,വൈക്കം വിവേകാനന്ദൻ വിശെഷിപ്പിച്ചില്ല എന്നതിൽ നാം അദ്ദേഹത്തോടു കുതജ്ഞത
ഉള്ളവർ ആയിരിക്കും.
അടുത്ത പതിപ്പിറക്കും മുൻപദ്ദേഹം ഈപുസ്തകങ്ങൾ വായിക്കണം
1.ശിവരാജ യോഗി തൈക്കാട അയ്യാസ്വാമി തിരുവടികൾ-അയ്യാ മിഷൻ 1960
2.ബ്രഹ്മശ്രീ തൈക്കാട്ട് അയ്യാസ്വാമികൾ-അയ്യാ മിഷൻ 1977
3.സച്ചിദാന്ദസാഗരം ,പ്രൊഫ.ലളിതമ്രാജീവ് ഇരിങ്ങാലക്കുട-സ്വയമ്പ്രാകശ ആശ്രമം കുളത്തൂർ 2008
4.തൈക്കാട്ട് അയ്യാഗുരു,ഈ.കെ സുഗതൻ,വർക്കല ഗുരുകുലം 2014
5.ഒരു മഹാഗുരു,ഡോ.എസ്സ്.ഓമന,വർക്കല ഗുരുകുലം 2014
6.നെറ്റിൽ അയ്യാസ്വാമികളെ കുറിച്ചുള്ള ഡോ.കാനം ശങ്കരപ്പിള്ളയുടെ ബ്ലോഗുകൾ
7,ശാന്തി പ്രസാദ് എന്ന ആഗോളഗുരുവിന്റെ സ്കൂൾ ഓഫ് ശാന്തി എന്ന വെബ്.
(അയ്യാഗുരുവിന്റെ ശിഷ്യൻ പദ്മനാഭഭാഗവതരുടെ(കണിയാർ) മകളുടെ മകനാണു ശാന്തിപ്ര്സാദ്)
ബാലാ സുബ്രഹ്മണ്യ മന്ത്രം
ശിവരാജയോഗി തൈക്കാട്‌ അയ്യാസ്വാമികല്‍ ശിഷ്യര്‍ക്കുപദേശിച്ചിരുന്ന മന്ത്രം. ദ്രാവിഡ മഹര്‍ഷിമാര്‍ ബ്രഹ്മ സ്വരൂപമായി സുബ്രഹ്മണ്യനെ ഉപാസിച്ചിരുന്നു .പാര്‍വതിയുടെ കയ്യിലിരിക്കുന്ന ബാലസുബ്രഹ്മണ്യനെ സ്തുതിക്കുന്ന മന്ത്രം .ബാലാബീജവും സുബ..

ആരായിരുന്നു സദാനന്ദ സ്വാമികള്‍ ?

ആരായിരുന്നു സദാനന്ദ സ്വാമികള്‍ ?
===============================
ശ്രീ നാരായണ ഗുരുവിനെ ഇന്ത്യന്‍ ആത്മീയ പാരമ്പര്യത്തിന്‍റെ ആഖ്യാനമായി
കണ്ട നോവല്സിറ്റ് സി.വി.രാമന്‍പിള്ള ബ്രഹ്മനിഷ്ടാമടങ്ങള്‍ സ്ഥാപിച്ച സമകാലികന്‍ സദാനന്ദ സ്വാമികളെ
കള്ള സ്വാമിയായി കണക്കാക്കി ധര്‍മ്മരാജായില്‍ ഹരിപഞ്ചാനനെ സൃഷ്ടിച്ചു എന്ന കാര്യം ചൂണ്ടിക്കാട്ടുന്നു
ജനുവരി ലക്കം ഭാഷാപോഷിണിയില്‍ സുരേഷ് മാധവ് .”ശ്രീനാരായണ ഗുരുവിനെ പറ്റി സി.വി.രാമന്‍പിള്ള”
എന്നലേഖനത്തില്‍ പേജ് 6-9.

ശ്രീനാരായണന്‍ ഒരു മൂന്നാമത്തെ ഹരിപഞ്ചാനന്‍ ആയിരിക്കുമോ ?എന്ന് ഈ.വി ചോദിച്ച കാര്യവും സുമേഷ് മാധവ് എഴുതുന്നു .പേജ് 7.
ആരായിരുന്നു ഈ ഹരിപഞ്ചാനന്‍ സദാനന്ദ സ്വാമികള്‍? .
ആധിനുക തലമുറയ്ക്ക് തീര്‍ത്തും അജ്ഞാതന്‍ .നമുക്കദ്ദേഹത്തെ ഒന്ന് പരിചയപ്പെടാം .സാക്ഷാല്‍ പി.ജി പോലും മനസ്സിലാക്കാതെ പോയ സാമൂഹ്യ പരിഷ്കര്‍ത്താവ് .ചട്ടമ്പിക്ക് മുമ്പേ എന്‍.എസ് എസ് ഗുരുവാകാന്‍ സാധ്യത ഉണ്ടായിരുന്ന ഗുരുശ്രേഷ്ടന്‍ ".നായര്‍ ഗുരു" എന്ന് വിളിക്കപ്പെടാന്‍ സമ്മതം നല്‍കാഞ്ഞതിനാല്‍ ആ സ്ഥാനം നിഷേടിക്കപ്പെട്ട “ഹിന്ദു ഗുരു” .ചട്ടമ്പിക്ക് മുമ്പേ എന്‍.എസ് എസ് ഗുരുവാകാന്‍ സാധ്യത ഉണ്ടായിരുന്ന ഗുരു” .
പി.ഗോവിന്ദപ്പിള്ളയുടെ “കേരളനവോത്ഥാനം” നാലാം സഞ്ചയിക മാദ്ധ്യമ പര്‍വ്വം(രണ്ടാം പതിപ്പ് (2013പേജ് 77) ഇങ്ങനെ നമുക്ക് വായിക്കാം .
.” 1905 നോടടുത്ത കാലത്ത് സദാനന്ദസ്വാമി എന്നൊരു സന്യാസി തിരുവനന്തപുരം നഗരത്തെയാകെ ഇളക്കി മറിച്ചുകൊണ്ട് ആസ്ഥാ നമുറപ്പിച്ചിരുന്നു. ഇന്നത്തെപോലെ പോലെതന്നെ ദിവ്യത്വം കല്‍പ്പിച്ചു സദാനന്ദനികടത്തിലേക്ക് തിരുവനന്തപുരം പട്ടണവാസികള്‍, എന്നുതന്നെ പറയാം, ആബാലവൃന്ദം ഒഴുകിത്തൂടങ്ങി .ഇദ്ദേഹമാണ് സി.വി.രാമന്‍ പിള്ള യ്ക്ക് ധര്‍മ്മരാജായിലെ ഹരിപഞ്ചാന സൃഷ്ടിക്കും യാഗശാലയ്ക്കും കരുക്കള്‍ ഒരുക്കി കൊടുത്തതെന്നു സി.വിയുടെ ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സദാനന്ദനെക്കുറിച്ചു കേരളന്‍ 1905 -ലെ ഒന്നാം പുസ്തകം നാലാം ലക്കത്തില്‍ “ചില വനരീഭാവങ്ങള്‍” എന്ന തലക്കെട്ടില്‍ എഴുതി.(കേരളപത്രപ്രവര്‍ത്തന ചരിത്രം 1985പുറം 204-205)
“കാവിവസ്ത്രം മൂടി നടക്കുന്നവരെക്കുരിച്ചു ഇപ്പോള്‍ പോലും
ഏ തെങ്കിലും പത്രം ഇങ്ങന എഴുതാന്‍ ധൈര്യപ്പെടുമോ എന്ന് സംശ യമാണ് .ഒടുവില്‍ ആരും അറിയാതെ ഈ സ്വാമി സ്ഥലം
വിട്ടുവത്രേ ‘’.
എന്നെഴുതിപ്പിടിപ്പിച്ചുഅന്തരിച്ച നമ്മുടെ പ്രിയസഖാവ് പി.ജി .
മാര്‍ക്സിറ്റ്‌ വീക്ഷണത്തിന്‍റെ ന്യൂനത ആണെന്നു തോന്നുന്നില്ല, പ്രായമേറിയപ്പോള്‍, പി.ജിയുടെ വായനയുടെ വ്യാപ്തി കുറഞ്ഞതാവണം തെറ്റായ ഈ വിലയിരുത്തലിനു കാരണം .
ഹിന്ദു സമൂഹത്തെ ന്യൂനവിഭാഗം ആയിപ്പോകാതെ,കൃസ്തുമത മതപരിവര്‍ത്തനം തടഞ്ഞു നിര്‍ത്തിയ മാഹാത്മാ അയ്യങ്കാ.ളിയുടെ ഏറ്റവും വലിയ പിന്‍ബലം ഈ “ഉഗ്ര ഹരിപഞ്ചാനന്‍” ആയിരുന്നു തിരുവനന്തപുരം നായന്മാര്‍ക്ക് ഇദ്ദേഹം കള്ളസന്യാസി ആയിരുന്നുവെങ്കിലും പെരുന്ന
നായന്മാരുടെ ഇഷ്ടദേവന്‍ ആയിരുന്നു അദ്ദേഹം .സമുദായാചാര്യനായി പെരുന്നക്കാര്‍ക്ക്
“ഹരിപഞ്ചാനനെ” അവരോധിക്കാനായിരുന്നു താല്‍പ്പര്യം .
രഹസ്യ പോളിംഗ് പോലും നടന്നേനെ .ചട്ടമ്പി സ്വാമികളുടെ അവസോരിചിത ഇടപെടല്‍ അതൊഴിവാക്കി ആചാര്യനേ വേണ്ട,,
നായന്മാര്‍ക്ക് കുരുവേണ്ട ”
എന്ന് പറഞ്ഞു എന്നത് ചരിത്രം .
സദാനന്ദ സ്വാമികളെ (കൊട്ടാരക്കര) ശരിക്കും വിലയിരുത്തി, രണ്ടു അയ്യങ്കാളി ജീവചരിത്രം നമുക്ക് ലഭ്യമാണ് .
അവന്തി ബുക്സ് ഉടമ ടി.എ മാത്യു ,
ഏ .ആര്‍ മോഹനകൃഷ്ണന്‍ എന്നിവര്‍ രചിച്ച ജീവചരിത്രങ്ങള്‍ .രണ്ടാമത്തേത് ബുദ്ധ ബുക്സ് അങ്കമാലി.
ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളില്‍ തെക്കെഇന്ത്യയില്‍ ഒട്ടാകെ അറിയപ്പെട്ടിരുന്ന യതിവര്യനായിരുന്നു കൊട്ടാരക്കരയിലെ സദാനന്ദ സ്വാമികള്‍ (1877-1924).അദ്ദേഹം സ്ഥാപിച്ചതാണ് മുന്നൂര്‍ ഏക്കറില്‍ വ്യാപിച്ചു കിടന്നിരുന്ന സദാനന്ദപുരം അവധൂതാശ്രമം
.കൊച്ചിയില്‍ ചിറ്റൂര്‍ താലൂക്കിലെ തത്തമംഗലം പുത്തന്‍ വീട്ടില്‍ ജനിച്ച രാമനാഥ മേനോന്‍ ആണ് സദാനനന്ദ സ്വാമികളായി മാറിയത് .
ഭസ്മം ധരിച്ച കൌപീന ധാരിമാത്രമായിട്ടാണ് അദ്ദേഹം കാണപ്പെട്ടിരുന്നത് .കണ്ണൂര്‍ ,തലശ്ശേരി ,കോഴിക്കോട് ,ചിറ്റൂര്‍ ,പാലക്കാട്, ഇടപ്പള്ളി,വൈക്കം ,അമ്പലപ്പുഴ , തിരുവനന്തപുരം ,ശിചീന്ദ്രം ,കന്യാകുമാരി മുതലായ സ്ഥലങ്ങളില്‍ അദ്ദേഹം മാറിമാറി പ്രത്യക്ഷപ്പെട്ടു .ആരെന്നോ എവിടെ നിന്ന് വരുന്നുവെന്നോ എന്ന് പോതുജനഗള്‍ക്ക് അന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല .മലബാറിലെ കുതിരവട്ടത്ത് തമ്പാന്മാരില്‍ ഒരാളായിരുന്ന കുഞ്ഞിക്കുട്ടന്‍ തമ്പാന്‍ ,വരവൂര്‍ കരുണാകര മേനോന്‍ എന്നിവര്‍ അദ്ദേഹത്തെ അന്വേഷിച്ചു കേരളം മുഴുവന്‍ ചുറ്റി .പക്ഷെ അദ്ദേഹം അപ്പോള്‍ തമിഴ് നാട്ടിലേക്ക് കടന്നിരുന്നു .രാമനാഥപുറത്തെ തായുമാനവര്‍ സ്വാമികളുടെ സമാധി സ്ഥലത്ത് അദ്ദേഹം കുറെ നാള്‍ തങ്ങി .പിന്നെ ജ്ഞാനിയാര്‍ മലയിലെ ഗുഹയില്‍ രണ്ടുവര്‍ഷം തപസ്സിരുന്നു .മൌനി ആയിക്കഴിഞ്ഞിരുന്ന അദ്ദേഹത്തെ പുതുക്കോട്ടയിലെ ഒരു സമ്പന്നന്‍ പരിചരിച്ച് പോന്നു .കുറെ നാള്‍ തമ്പാനും ആ ഗുഹയില്‍ കഴിഞ്ഞു .പിന്നെ സ്വാമികളെ ചിറ്റൂരിലേക്ക് കൊണ്ടുപോയി ..തുടര്‍ന്നു മൌനഭംഗം നടത്തി സ്വാമികള്‍ ശിഷ്യര്‍ക്കുപദേശം കൊടുക്കാന്‍ തുടങ്ങി
.”ജ്ഞാനാവശിഷ്ടം”, ത്രിപുരാരഹസ്യം, ശങ്കരഗിരിജയം തുടങ്ങിയ സംസ്ക്രത കൃതികള്‍ മൊഴിമാറ്റം നടത്തിയ, വരവൂര്‍ ശാമു മേനോന്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍ ആയി .തുടര്‍ന്നു നിരവധി കരകളില്‍ അവര്‍ ബ്രഹ്മനിഷ്ടാ മഠങ്ങള്‍ സ്ഥാപിച്ചു .എല്ലാ സമുദായത്തില്‍ പെട്ട ഹിന്ദു ജനങ്ങള്‍ക്കും ക്ഷേമം എന്നതായിരുന്നു സ്വാമികളുടെ ലക്‌ഷ്യം ..തുടര്‍ന്നു ചിറ്റൂര്‍ മുതല്‍ കന്യാകുമാരി വരെ നിരവധി കരകളില്‍ അദ്ദേഹം സഞ്ചരിച്ചു .32മഠങ്ങള്‍ക്ക് സ്ഥലം ലഭിച്ചു എന്നാല്‍ എല്ലായിടത്തും മഠം സ്ഥാപിക്കപ്പെട്ടില്ല .
അവ കേന്ദ്രമാക്കി “ചില്‍സഭ “ എന്ന കൂട്ടായ്മ തുടങ്ങി .അതിന്റെ ആസ്ഥാനമായിരുന്നു .കൊട്ടാരക്കരയിലെ സദാനന്ദപുരം അവധൂതാശ്രമം .ചില്സഭയുടെ രക്ഷാധികാരി ശ്രീമൂലം തിരുനാള്‍ ആയിരുന്നു .തമിഴ്-മലയാളം ഭാഷകളില്‍ അദ്ദേഹം പ്രഭാഷണ പരമ്പരകള്‍ നാടെങ്ങും നടത്തി അനേകം ശിഷ്യര്‍ ഉണ്ടായി ഹിന്ദു മതാചാര്യന്‍ എന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ച അദ്ദേഹത്തെ തിരുവനന്തപുരത്തെ നായര്‍ പ്രമാണിമാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല അന്നത്തെ പ്രമാണിമാര്‍ നായര്‍ ,ഈഴവന്‍ എന്നിങ്ങനെ സ്വസമുദായത്തിന്റെ ലേബലില്‍ പ്ര വര്‍ത്തിച്ചിരുന്നവര്‍ ആയിരുന്നു .സ്വാമിയാകട്ടെ “ഹിന്ദു “ എന്ന് മാത്രം അറിയപ്പെടാന്‍ ശ്രമിച്ചു .അത് തിരുവനന്തപുരത്തെ നായര്‍ പ്രഭുക്കള്‍ക്ക് സഹിച്ചില്ല .ഹിന്ദു സമുദായത്തിന്റെ മൊത്തം ആചാര്യന്‍ ,ധര്മ്മനിഷ്ടനായ സന്യാസി എന്ന നിലയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സഹിക്കാന്‍ കഴിയാഞ്ഞ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അദ്ദേഹത്തെ മോശക്കാരനായി ചിത്രീകരിച്ചു .സി.വി.രാമന്‍പിള്ള ആകട്ടെ അദ്ദേഹത്തെ കളിയാക്കിധര്മ്മരാജായില്‍ “ഹരിപഞ്ചാന”നെ സൃഷ്ടിച്ചു തൃപ്തിയടഞ്ഞു .കേരളന്‍ ,സ്വദേശാഭിമാനി എന്നിവയില്‍ അദ്ദേഹത്തെ കുറിച്ചു പൊടിപ്പും തൊങ്ങലും വച്ച് നിരവധി കഥകള്‍ വന്നുകൊണ്ടിരുന്നു .അവ വായിച്ച പി.ഗോവിന്ദപ്പിള്ള അതെല്ലാം വാസ്തവം എന്ന് കരുതി തന്റെ നാവോഥാന പുസ്തകം നാളില്‍ എഴുതി വച്ച് മോശക്കാരനായി ..സ്വാമികള്‍ മേസ്മരിസം പ്രയോഗിക്കും ആരും കാണാന്‍ പോകരുത് എന്നെല്ലാം പ്രചരണം നടന്നു .സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള കേരളനില്‍ സദാനന്ദ സ്വാമികളോട്
“ജത്മലാനി മോഡലില്‍” നൂറു ചോദ്യങ്ങള്‍ ചോദിച്ചു ലേഖനം എഴുതി അത് “വൈറല്‍” ആക്കി .അക്കാലത്ത് സ്വാമികള്‍ ശ്രീകണ്ടേശ്വരത്തായിരുന്നു താമസം .പക്ഷെ അദ്ദേഹം കുലുങ്ങിയില്ല .രാജകീയ സൗഹൃദം ഉണ്ടായിരുന്ന അദ്ദേഹം കൊട്ടാരക്കരയില്‍ മുന്നൂര്‍ ഏക്കര്‍ പതിപ്പിച്ചെടുത്ത് അതില്‍ ആശ്രമം കെട്ടി .എം.സി.റോഡരുകില്‍ വെട്ടിക്കവല (നാല്‍പ്പത്തി മൂന്നാം മൈല്‍ ) ആശ്രമം സ്ഥാപിക്കാന്‍ പ്രാക്കുളം പരമേശ്വരന്‍ പിള്ള ,മാര്‍ത്താണ്ടാന്‍തമ്പി എന്നിവര്‍ നിര്‍ലോഭം സഹായിച്ചു. തമിഴ് നാട്,സിലോണ്‍ ,രംഗൂണ്‍,കല്‍ക്കട്ട തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വ്യാപാരികളായ നിരവധി നാട്ടുക്കൊട്ട ചെട്ടികള്‍ സ്വാമികളുടെ ആരാധകരും ശിഷ്യരും ആയി .ആശ്രമാത്തോടു ചേര്‍ന്ന് വൈദ്യശാല ,നെയ്ത്തുശാല പാഠശാല ക്ഷേത്രം ഇവയും സ്ഥാപിതമായി .വലിയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു . രാജഭക്തി ,ദൈവഭക്തി ,സദാചാരം സന്മാര്‍ഗ്ഗ ബോധം ശുചിത്വം ,വിദ്യാഭ്യാസം എന്നിവയെ കുറിച്ചു ബോധവല്‍ക്കരണം നടത്തി .കേരളത്തില്‍ ആദ്യമായി പ്രഭാഷണം തുടങ്ങിയ ഹിന്ദു സന്യാസി സദാനന്ദ സ്വാമികള്‍ ആയിരുന്നു എന്നാ കാര്യം പി.ജി അറിഞ്ഞില്ല .മൈക്ക് വേണ്ടാത്ത സ്വാമി ,മേശപ്പുറത്ത് ഇരുന്നു ഉച്ചത്തില്‍ നിരവധി മണിക്കൂറുകള്‍ സ്വാമികള്‍ പ്രസംഗിച്ചു പോന്നു.എട്ടു മണിക്കൂര്‍ വരെ നീളുന്ന പ്രഭാഷണ പരമ്പരകള്‍
അത്തരം ചിലപ്രഭാഷണങ്ങള്‍ ഒളിച്ചു കേട്ട അയ്യങ്കാളിയുടെ ബന്ധു തോമസ്‌ വാധ്യാര്‍ അയ്യങ്കാളിയെ സ്വാമികളുടെ പ്രഭാഷണം ഒളിച്ചിരുന്നു കേള്‍ക്കാന്‍ പ്രേരിപ്പിച്ചു .
ആ സംഭവം ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒരു വലിയ സംഭവം ആയി മാറി എന്നതും അറിയാതെ ,പി.ജി അന്തരിച്ചു .

സദാനന്ദസ്വാമികല്

ആരായിരുന്നു സദാനന്ദ സ്വാമികള്‍ ?

ശ്രീ നാരായണ ഗുരുവിനെ ഇന്ത്യന്‍ ആത്മീയ പാരമ്പര്യത്തിന്‍റെ ആഖ്യാനമായി
കണ്ട നോവല്സിറ്റ് സി.വി.രാമന്‍പിള്ള ബ്രഹ്മനിഷ്ടാമടങ്ങള്‍ സ്ഥാപിച്ച സമകാലികന്‍ സദാനന്ദ സ്വാമികളെകള്ള സ്വാമിയായി കണക്കാക്കി ധര്‍മ്മരാജായില്‍ ഹരിപഞ്ചാനനെ സൃഷ്ടിച്ചു എന്ന കാര്യം ചൂണ്ടിക്കാട്ടുന്നു
ജനുവരി ലക്കം ഭാഷാപോഷിണിയില്‍ സുരേഷ് മാധവ് .”ശ്രീനാരായണ ഗുരുവിനെ പറ്റി  സി.വി.രാമന്‍പിള്ള”
എന്നലേഖനത്തില്‍ പേജ് 6-9. ശ്രീനാരായണന്‍ ഒരു മൂന്നാമത്തെ ഹരിപഞ്ചാനന്‍ ആയിരിക്കുമോ എന്ന് ഈ.വി ചോദിച്ച കാര്യവും സുമേഷ് മാധവ് എഴുതുന്നു .പേജ് 7.
ആരായിരുന്നു ഈ ഹരിപഞ്ചാനന്‍ സദാനന്ദ സ്വാമികള്‍? .ആധിനുക തലമുറയ്ക്ക് തീര്‍ത്തും അജ്ഞാതന്‍ .നമുക്കദ്ദേഹത്തെ ഒന്ന് പരിചയപ്പെടാം .സാക്ഷാല്‍ പി.ജി പോലും മനസ്സിലാക്കാതെ പോയ സാമൂഹ്യ പരിഷ്കര്‍ത്താവ് .ചട്ടമ്പിക്ക് മുമ്പേ എന്‍.എസ് എസ് ഗുരുവാകാന്‍ സാധ്യത ഉണ്ടായിരുന്ന ഗുരുശ്രേഷ്ടന്‍“നായര്‍ ഗുരു” എന്ന് വിളിക്കപ്പെടാന്‍ സമ്മതം നല്‍കാഞ്ഞതിനാല്‍ ആ സ്ഥാനം നിഷേധിക്കപ്പെട്ട “ഹിന്ദു ഗുരു” .
പി.ഗോവിന്ദപ്പിള്ളയുടെ “കേരളനവോത്ഥാനം” നാലാം സഞ്ചയിക മാദ്ധ്യമ പര്‍വ്വം(രണ്ടാം പതിപ്പ് (2013പേജ് 77) ഇങ്ങനെ നമുക്ക് വായിക്കാം . .” 1905 നോടടുത്ത കാലത്ത് സദാനന്ദസ്വാമി എന്നൊരു സന്യാസി തിരുവനന്തപുരം നഗരത്തെയാകെ ഇളക്കി മറിച്ചുകൊണ്ട് ആസ്ഥാ നമുറപ്പിച്ചിരുന്നു. ഇന്നത്തെപോലെ പോലെതന്നെ ദിവ്യത്വം കല്‍പ്പിച്ചു സദാനന്ദനികടത്തിലേക്ക് തിരുവനന്തപുരം പട്ടണവാസികള്‍, എന്നുതന്നെ പറയാം, ആബാലവൃന്ദം ഒഴുകിത്തൂടങ്ങി .ഇദ്ദേഹമാണ് സി.വി.രാമന്‍ പിള്ള യ്ക്ക് ധര്‍മ്മരാജായിലെ ഹരിപഞ്ചാന സൃഷ്ടിക്കും യാഗശാലയ്ക്കും കരുക്കള്‍ ഒരുക്കി കൊടുത്തതെന്നു സി.വിയുടെ ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സദാനന്ദനെക്കുറിച്ചു കേരളന്‍ 1905 -ലെ ഒന്നാം പുസ്തകം നാലാം ലക്കത്തില്‍ “ചില വനരീഭാവങ്ങള്‍” എന്ന തലക്കെട്ടില്‍ എഴുതി.(കേരളപത്രപ്രവര്‍ത്തന ചരിത്രം 1985പുറം 204-205)
കാവിവസ്ത്രം മൂടി നടക്കുന്നവരെക്കുരിച്ചു ഇപ്പോള്‍ പോലും
ഏതെങ്കിലും പത്രം ഇങ്ങന എഴുതാന്‍ ധൈര്യപ്പെടുമോ എന്ന് സംശയമാണ് .ഒടുവില്‍ ആരും അറിയാതെ ഈ സ്വാമി സ്ഥലംവിട്ടുവത്രേ ‘’.എന്നെഴുതിപ്പിടിപ്പിച്ചു അന്തരിച്ച നമ്മുടെ പ്രിയസഖാവ് പി.ജി .മാര്‍ക്സിറ്റ്‌ വീക്ഷണത്തിന്‍റെ  ന്യൂനത ആണെന്നു തോന്നുന്നില്ല, പ്രായമേറിയപ്പോള്‍, പി.ജിയുടെ വായനയുടെ വ്യാപ്തി കുറഞ്ഞതാവണം തെറ്റായ ഈ വിലയിരുത്തലിനു കാരണം .ഹിന്ദു സമൂഹത്തെ ന്യൂനവിഭാഗം ആയിപ്പോകാതെ,കൃസ്തുമത മതപരിവര്‍ത്തനം തടഞ്ഞു നിര്‍ത്തിയ മാഹാത്മാ അയ്യങ്കാ.ളിയുടെ ഏറ്റവും വലിയ പിന്‍ബലം ഈ “ഉഗ്ര ഹരിപഞ്ചാനന്‍” ആയിരുന്നു തിരുവനന്തപുരം നായന്മാര്‍ക്ക് ഇദ്ദേഹം കള്ളസന്യാസി ആയിരുന്നുവെങ്കിലും പെരുന്നനായന്മാരുടെ ഇഷ്ടദേവന്‍ ആയിരുന്നു അദ്ദേഹം .സമുദായാചാര്യനായി പെരുന്നക്കാര്‍ക്ക്ഹരിപഞ്ചാനനെ” അവരോധിക്കാനായിരുന്നു താല്‍പ്പര്യം .രഹസ്യ പോളിംഗ് പോലും നടന്നേനെ .ചട്ടമ്പി സ്വാമികളുടെ അവസോരിചിത ഇടപെടല്‍ അതൊഴിവാക്കി ആചാര്യനേ വേണ്ട,നായന്മാര്‍ക്ക് കുരുവേണ്ട  ”എന്ന് പറഞ്ഞു എന്നത് ചരിത്രം .സദാനന്ദ സ്വാമികളെ (കൊട്ടാരക്കര) ശരിക്കും വിലയിരുത്തി, രണ്ടു അയ്യങ്കാളി ജീവചരിത്രം നമുക്ക് ലഭ്യമാണ് .അവന്തി ബുക്സ് ഉടമ ടി.എ മാത്യു ,
ഏ .ആര്‍ മോഹനകൃഷ്ണന്‍ എന്നിവര്‍ രചിച്ച ജീവചരിത്രങ്ങള്‍ .രണ്ടാമത്തേത് ബുദ്ധ ബുക്സ് അങ്കമാലി.ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളില്‍ തെക്കെഇന്ത്യയില്‍ ഒട്ടാകെ അറിയപ്പെട്ടിരുന്ന യതിവര്യനായിരുന്നു കൊട്ടാരക്കരയിലെ  സദാനന്ദ സ്വാമികള്‍ (1877-1924).അദ്ദേഹം സ്ഥാപിച്ചതാണ് മുന്നൂര്‍ ഏക്കറില്‍ വ്യാപിച്ചു കിടന്നിരുന്ന സദാനന്ദപുരം അവധൂതാശ്രമം .കൊച്ചിയില്‍ ചിറ്റൂര്‍ താലൂക്കിലെ തത്തമംഗലം പുത്തന്‍ വീട്ടില്‍ ജനിച്ച രാമനാഥ മേനോന്‍ ആണ് സദാനനന്ദ സ്വാമികളായി മാറിയത് .
ഭസ്മം ധരിച്ച കൌപീന ധാരിമാത്രമായിട്ടാണ് അദ്ദേഹം കാണപ്പെട്ടിരുന്നത് .കണ്ണൂര്‍ ,തലശ്ശേരി ,കോഴിക്കോട് ,ചിറ്റൂര്‍ ,പാലക്കാട്, ഇടപ്പള്ളി,വൈക്കം ,അമ്പലപ്പുഴ , തിരുവനന്തപുരം ,ശിചീന്ദ്രം ,കന്യാകുമാരി മുതലായ സ്ഥലങ്ങളില്‍ അദ്ദേഹം മാറിമാറി പ്രത്യക്ഷപ്പെട്ടു .ആരെന്നോ എവിടെ നിന്ന് വരുന്നുവെന്നോ എന്ന് പോതുജനഗള്‍ക്ക് അന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല .മലബാറിലെ കുതിരവട്ടത്ത് തമ്പാന്മാരില്‍ ഒരാളായിരുന്ന കുഞ്ഞിക്കുട്ടന്‍  തമ്പാന്‍ ,വരവൂര്‍ കരുണാകര മേനോന്‍ എന്നിവര്‍ അദ്ദേഹത്തെ അന്വേഷിച്ചു കേരളം മുഴുവന്‍ ചുറ്റി .പക്ഷെ അദ്ദേഹം അപ്പോള്‍ തമിഴ് നാട്ടിലേക്ക് കടന്നിരുന്നു .രാമനാഥപുറത്തെ തായുമാനവര്‍ സ്വാമികളുടെ സമാധി സ്ഥലത്ത് അദ്ദേഹം കുറെ നാള്‍ തങ്ങി .പിന്നെ ജ്ഞാനിയാര്‍ മലയിലെ ഗുഹയില്‍ രണ്ടുവര്‍ഷം തപസ്സിരുന്നു .മൌനി ആയിക്കഴിഞ്ഞിരുന്ന അദ്ദേഹത്തെ പുതുക്കോട്ടയിലെ ഒരു സമ്പന്നന്‍ പരിചരിച്ച് പോന്നു .കുറെ നാള്‍ തമ്പാനും ആ ഗുഹയില്‍ കഴിഞ്ഞു .പിന്നെ സ്വാമികളെ ചിറ്റൂരിലേക്ക് കൊണ്ടുപോയി ..തുടര്‍ന്നു മൌനഭംഗം നടത്തി സ്വാമികള്‍ ശിഷ്യര്‍ക്കുപദേശം കൊടുക്കാന്‍ തുടങ്ങി .”ജ്ഞാനാവശിഷ്ടം”, ത്രിപുരാരഹസ്യം, ശങ്കരഗിരിജയം തുടങ്ങിയ സംസ്ക്രത കൃതികള്‍  മൊഴിമാറ്റം നടത്തിയ, വരവൂര്‍ ശാമു മേനോന്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍ ആയി .തുടര്‍ന്നു നിരവധി കരകളില്‍ അവര്‍ ബ്രഹ്മനിഷ്ടാ മഠങ്ങള്‍ സ്ഥാപിച്ചു .എല്ലാ സമുദായത്തില്‍ പെട്ട ഹിന്ദു ജനങ്ങള്‍ക്കും ക്ഷേമം എന്നതായിരുന്നു സ്വാമികളുടെ ലക്‌ഷ്യം ..തുടര്‍ന്നു ചിറ്റൂര്‍ മുതല്‍ കന്യാകുമാരി വരെ നിരവധി കരകളില്‍ അദ്ദേഹം സഞ്ചരിച്ചു .32മഠങ്ങള്‍ക്ക് സ്ഥലം ലഭിച്ചു എന്നാല്‍ എല്ലായിടത്തും മഠം  സ്ഥാപിക്കപ്പെട്ടില്ല .അവ കേന്ദ്രമാക്കി “ചില്‍സഭ “ എന്ന കൂട്ടായ്മ തുടങ്ങി .അതിന്റെ ആസ്ഥാനമായിരുന്നു  .കൊട്ടാരക്കരയിലെ സദാനന്ദപുരം അവധൂതാശ്രമം .ചില്സഭയുടെ രക്ഷാധികാരി ശ്രീമൂലം തിരുനാള്‍ ആയിരുന്നു .തമിഴ്-മലയാളം ഭാഷകളില്‍ അദ്ദേഹം പ്രഭാഷണ പരമ്പരകള്‍ നാടെങ്ങും നടത്തി അനേകം ശിഷ്യര്‍ ഉണ്ടായി ഹിന്ദു മതാചാര്യന്‍ എന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ച അദ്ദേഹത്തെ തിരുവനന്തപുരത്തെ നായര്‍ പ്രമാണിമാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല അന്നത്തെ പ്രമാണിമാര്‍ നായര്‍ ,ഈഴവന്‍  എന്നിങ്ങനെ സ്വസമുദായത്തിന്റെ ലേബലില്‍ പ്ര വര്‍ത്തിച്ചിരുന്നവര്‍ ആയിരുന്നു .സ്വാമിയാകട്ടെ “ഹിന്ദു “ എന്ന് മാത്രം അറിയപ്പെടാന്‍ ശ്രമിച്ചു .അത് തിരുവനന്തപുരത്തെ നായര്‍ പ്രഭുക്കള്‍ക്ക് സഹിച്ചില്ല .ഹിന്ദു സമുദായത്തിന്റെ മൊത്തം ആചാര്യന്‍ ,ധര്മ്മനിഷ്ടനായ  സന്യാസി എന്ന നിലയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സഹിക്കാന്‍ കഴിയാഞ്ഞ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അദ്ദേഹത്തെ മോശക്കാരനായി ചിത്രീകരിച്ചു .സി.വി.രാമന്‍പിള്ള ആകട്ടെ അദ്ദേഹത്തെ കളിയാക്കിധര്മ്മരാജായില്‍  “ഹരിപഞ്ചാന”നെ സൃഷ്ടിച്ചു  തൃപ്തിയടഞ്ഞു .കേരളന്‍ ,സ്വദേശാഭിമാനി എന്നിവയില്‍ അദ്ദേഹത്തെ കുറിച്ചു പൊടിപ്പും തൊങ്ങലും വച്ച് നിരവധി കഥകള്‍ വന്നുകൊണ്ടിരുന്നു .അവ വായിച്ച പി.ഗോവിന്ദപ്പിള്ള  അതെല്ലാം വാസ്തവം എന്ന് കരുതി തന്റെ നാവോഥാന പുസ്തകം നാളില്‍ എഴുതി വച്ച് മോശക്കാരനായി ..സ്വാമികള്‍  മേസ്മരിസം പ്രയോഗിക്കും ആരും കാണാന്‍ പോകരുത് എന്നെല്ലാം പ്രചരണം നടന്നു .സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള കേരളനില്‍ സദാനന്ദ സ്വാമികളോട്  “ജത്മലാനി മോഡലില്‍” നൂറു ചോദ്യങ്ങള്‍ ചോദിച്ചു ലേഖനം എഴുതി അത് “വൈറല്‍” ആക്കി .അക്കാലത്ത്  സ്വാമികള്‍ ശ്രീകണ്ടേശ്വരത്തായിരുന്നു താമസം .പക്ഷെ അദ്ദേഹം കുലുങ്ങിയില്ല .രാജകീയ സൗഹൃദം ഉണ്ടായിരുന്ന അദ്ദേഹം കൊട്ടാരക്കരയില്‍ മുന്നൂര്‍ ഏക്കര്‍ പതിപ്പിച്ചെടുത്ത് അതില്‍ ആശ്രമം കെട്ടി .എം.സി.റോഡരുകില്‍ വെട്ടിക്കവല (നാല്‍പ്പത്തി മൂന്നാം മൈല്‍ ) ആശ്രമം സ്ഥാപിക്കാന്‍ പ്രാക്കുളം പരമേശ്വരന്‍ പിള്ള ,മാര്‍ത്താണ്ടാന്‍തമ്പി എന്നിവര്‍ നിര്‍ലോഭം സഹായിച്ചു. തമിഴ് നാട്,സിലോണ്‍ ,രംഗൂണ്‍,കല്‍ക്കട്ട തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വ്യാപാരികളായ നിരവധി നാട്ടുക്കൊട്ട ചെട്ടികള്‍ സ്വാമികളുടെ ആരാധകരും  ശിഷ്യരും ആയി .ആശ്രമാത്തോടു ചേര്‍ന്ന് വൈദ്യശാല ,നെയ്ത്തുശാല പാഠശാല ക്ഷേത്രം ഇവയും സ്ഥാപിതമായി .വലിയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു  . രാജഭക്തി ,ദൈവഭക്തി ,സദാചാരം സന്മാര്‍ഗ്ഗ ബോധം ശുചിത്വം ,വിദ്യാഭ്യാസം എന്നിവയെ കുറിച്ചു ബോധവല്‍ക്കരണം നടത്തി .കേരളത്തില്‍ ആദ്യമായി പ്രഭാഷണം തുടങ്ങിയ ഹിന്ദു സന്യാസി സദാനന്ദ സ്വാമികള്‍ ആയിരുന്നു എന്നാ കാര്യം പി.ജി അറിഞ്ഞില്ല .മൈക്ക് വേണ്ടാത്ത സ്വാമി ,മേശപ്പുറത്ത് ഇരുന്നു ഉച്ചത്തില്‍ നിരവധി മണിക്കൂറുകള്‍ സ്വാമികള്‍ പ്രസംഗിച്ചു പോന്നു.എട്ടു മണിക്കൂര്‍ വരെ നീളുന്ന പ്രഭാഷണ പരമ്പരകള്‍അത്തരം ചിലപ്രഭാഷണങ്ങള്‍ ഒളിച്ചു കേട്ട അയ്യങ്കാളിയുടെ ബന്ധു തോമസ്‌ വാധ്യാര്‍ അയ്യങ്കാളിയെ സ്വാമികളുടെ പ്രഭാഷണം ഒളിച്ചിരുന്നു കേള്‍ക്കാന്‍ പ്രേരിപ്പിച്ചു . ആ സംഭവം ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒരു വലിയ സംഭവം ആയി മാറി എന്നതും  അറിയാതെ ,പി.ജി അന്തരിച്ചു .