Wednesday, 31 May 2017

ശതാബ്ദി നിറവിലെത്തുന്ന കോട്ടയം ഗൌരിയമ്മ ക്കേസ് (1918)

ശതാബ്ദി നിറവിലെത്തുന്ന കോട്ടയം ഗൌരിയമ്മ ക്കേസ് (1918)
===================================================
99 കൊല്ലം മുമ്പ് 1918- ല്‍ കോട്ടയത്ത് അരങ്ങേറിയ ഗൌരിയമ്മക്കേസ്
അഖില- ഫൌദിയ കേസ്സിന്‍റെ പശ്ചാത്തലത്തില്‍ നമുക്കൊന്നയവിറക്കാം
കോട്ടയത്തിനു സമീപമുള്ള പള്ളത്തെ ഒരു കോണ്വന്റ് വിദ്ധ്യാര്‍ത്ഥിനീ ആയിരുന്നു മറിയപ്പള്ളിക്കാരി ഗൌരിയമ്മ .കോണ്വന്റ് വാര്‍ഡന്‍ ആയ മദാമ്മ അവളെ വീട്ടില്‍ വിടാതെ, ക്രിസ്തുമതത്തിലേക്ക് മാറ്റാന്‍ പരിശ്രമിച്ചു കൊണ്ടിരുന്നു. വിവരമറിഞ്ഞ സ്ഥലവാസികലായ ഹിന്ദുക്കള്‍ അവളെ രക്ഷിച്ചെടുക്കാന്‍ മുന്നോട്ട് വന്നു .അപ്പോള്‍ മാടാമ്മ അവളെ സി.എം.എസ് കോളേജു പ്രിസിപ്പല്‍ ആയിരുന്ന മിഷണറി ആസ്കിത്ത് സായിപ്പിന്‍റെ ബംഗ്ലാവില്‍ ഒളിപ്പിച്ചു .രക്ഷകരത്താക്കള്‍ ആസ്കിത്തിനെ സമീപിച്ചു .മതപരിവര്‍ത്തനം സ്വധര്‍മ്മമായി കരുതിയ പ്രിന്‍സിപ്പാള്‍ അവളെ വിട്ടു കൊടുക്കാന്‍ തയാര്‍ ആയില്ല .തുടര്‍ന്നു കോട്ടയത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മില്‍ ഏറ്റു മുട്ടലുകള്‍ ഉണ്ടായി .അഭിഭാഷകന്‍ ആയിരുന്ന എസ് കൃഷ്ണ അയ്യര്‍ ,സാഹിത്യ പഞ്ചാനന്‍ പി.കെ നാരായണ പിള്ള ,ഏ എന്‍ പണിക്കര്‍ മുതലായവര്‍ പ്രശ്നത്തില്‍ ഇടപെട്ടു .തുടര്‍ന്നു പിതാവ് മകളെ വിട്ടുകിട്ടാന്‍ കോട്ടയം മജിസ്റ്റ റേറ്റ് കോടതിയില്‍ കേസ് കൊടുത്തു .
മൈനര്‍ ആയ ഗൌരിയമ്മയെ വിട്ടുകിട്ടണം എന്നായിരുന്നു ഹര്‍ജി .കുട്ടി മേജര്‍ ആണെന്നും സ്വമേധയാ മതം മാറി എന്നും മിഷനറിയായ ആസ്കിത്ത് വാദിച്ചു ..ഗൌരിമ്മയെ പോലീസ് കസറ്റടിയില്‍ എടുക്കാന്‍ കോടതി ഉത്തരവിട്ടു .എന്നാല്‍ ബ്രിട്ടീഷുകാരനായ സായിപ്പ് എന്തുവന്നാലും അത് സമ്മതിക്കില്ല എന്ന് പറഞ്ഞു .കോട്ടയം സര്‍ക്കിള്‍ ആയിരുന്ന പിച്ചുഅയ്യര്‍ സ്വാമിയുടെ സാമര്‍ത്ഥ്യം കൊണ്ട് അദ്ദേഹത്തിന് കുട്ടിയെ പോലീസ് സംരക്ഷണയില്‍ എടുക്കാന്‍ അവസാനം കഴിഞ്ഞു .
തുടര്‍ന്നു നടന്ന കേസ് വിചാരനയുടെ ഫലം ആയി കുട്ടി മേജര്‍ ആണെന്നും സ്വയം തീരുമാനം എടുക്കാം എന്നും കോടതി വിധിച്ചു .
സ്വതന്ത്രയായി വെളിയിലേക്ക് വന്ന ഗൌരിയമ്മയെ കൊണ്ടുപോകാന്‍ വാദിഭാഗവും പ്രതിഭാഗവും സംഘടിതമായി നിലകൊണ്ടു .ഇടത്തിപറ മ്പില്‍ കേശവ കുറുപ്പ് എന്നശക്തന്‍ ഉണ്ടായിരുന്ന ബന്ധുക്കള്‍ കുട്ടിയെ ജൈത്ര യാത്രയായി ബോട്ട് വഴി കോട്ടയത്ത്‌ നിന്ന് ചേര്‍ത്തലയ്ക്ക് കൊണ്ട് പോയി .ആ യാത്രയില്‍ രാമന്‍പിള്ള എന്ന ഒരു കോളേജ് വിദ്യാര്‍ത്ഥി ഗൌരിയമ്മയെ വിവാഹം കഴിച്ചു .
മത പരിവര്‍ത്തന കാരണമായി ഗൌരിയമ്മ പറഞ്ഞത് ഹിന്ദുമതത്തെ കുറിച്ച് തനിക്ക് ഒന്നും അറിഞ്ഞുകൂടാ എന്നും ആരും അത് പറഞ്ഞു കൊടുത്തില്ല എന്നുമായിരുന്നു .എന്നാല്‍ കൊണ്വന്റിലെ മാദാമ്മ ക്രിസ്തുമതത്തെ കുറിച്ച് ഒരുപാടു കാര്യങ്ങള്‍ അവള്‍ക്കു പറഞ്ഞു കൊടുത്തു .അവധിക്കാലത്ത്‌ വീട്ടില്‍ എത്തിയാല്‍ ഉത്സവത്തിനു അമ്പലത്തില്‍ കൊണ്ട് പോകും .അവിടെ ഡാന്‍സും നാടകവും കണ്ടേക്കാം പക്ഷെ മത ബോധനത്തിനു യാതൊന്നും ഉണ്ടായിരുന്നില്ല എന്ന് ഗൌരിയമ്മ വാഴൂര്‍ തീരത്ഥപാദ സ്വാമികളോടു തുറന്നു പറഞ്ഞു .
തുടര്‍ന്നാണ്‌ സ്വാമികള്‍ മത ബോധനത്തി നായി ക്ലാസ്സുകളും പ്രഭാഷണ പരമ്പരകളും തുടങ്ങിയത് .തുടര്‍ന്നു തിരുനക്കര അമ്പലത്തിനു മുമ്പിലുള്ള ആല്ത്ത്തറയില്‍ ദിവസവും വൈകുന്നേരം അഞ്ചുമണി മുതല്‍ രണ്ടുംമൂന്നും മണിക്കൂര്‍ പ്രസംഗ പരമ്പര തുടങ്ങി .തുടര്‍ന്നു ടാഗൂര്‍ക്കാഹന്‍ ചന്ദ്ര വര്‍മ്മാജിയെ ക്ഷണിച്ചു വരുത്തി (Christ a Myth എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ) നിരവധി പ്രഭാഷണ പരമ്പരകള്‍ നടത്തി
സദാനന്ദ സ്വാമികളും ഒത്ത് ചെറുകോല്‍ പ്പുഴയില്‍ ഹിന്ദു മത മഹാ സമ്മേളനങ്ങള്‍ തുടങ്ങിയതും വാഴൂര്‍ സ്വാമികള്‍
കൃസ്തുമത ചെദനം എന്ന പുസ്തകം എഴുതി എന്ന് പറയപ്പെടുന്ന ചട്ടമ്പി സ്വാമികള്‍ ഗൌരിയമ്മ ക്കേസ് നടന്ന കാര്യം അറിഞ്ഞതായി
തെളിയുന്നില്ല .അദ്ദേഹം ഹിന്ദു മത ബോധാനത്തി നായി ക്ലാസുകാലോ പ്രഭാഷനങ്ങളോ നടത്തിയതുമില്ല .പക്ഷെ ചെറുകോല്‍പ്പുഴ ഹിന്ദു മത സമ്മേളനം അദ്ദേഹത്തിന്‍റെ പേരില്‍ ആണറിയപ്പെടുന്നത് എന്നത് .വിരോധാഭാസം തന്നെ
കൂടുതലറിയാന്‍
ശ്രീ വിദ്ധ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ പണ്ഡിറ്റ്‌ സി.രാമകൃഷ്ണ നായര്‍ .ശ്രീ തീര്‍ത്ഥപാദപരമഹംസ സ്വാമികള്‍ ജീവചരിത്രം ശ്രീതീര്‍ത്ഥപാദാശ്രമം 2010

മുഖ്യമന്ത്രി ഉണ്ടത് ചരിത്ര(പുലയ) സദ്യയോ അതോ ആധുനിക നമ്പൂതിരി സദ്യയോ ?

മുഖ്യമന്ത്രി ഉണ്ടത് ചരിത്ര(പുലയ) സദ്യയോ
അതോ ആധുനിക നമ്പൂതിരി സദ്യയോ ?
=======================================
“ചരിത്രസദ്യ ഉണ്ട് മുഖ്യമന്ത്രി” എന്ന തലക്കെട്ടില്‍
2017 മേയ് 31 ലക്കം
മാരുഭൂമി ദിനപ്പത്രത്തില്‍ വന്ന വാര്‍ത്ത വായിച്ചു അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടി.
മുഖ്യമന്ത്രിയും കൂട്ടരും (പ്രൊഫ.എം.കെ സാനു, ഹൈബി ഈഡന്‍, ബിനോയ്‌ വിശ്വം, ഡോ .സി.കെ രാമചന്ദ്രന്‍ ,പി രാജീവ് തുടങ്ങിയവര്‍) കഴിച്ചത് ചരിത്ര “പുലയ ചക്കക്കുരു കടല മെഴുക്കുപുരട്ടി” (1817) ആയിരുന്നില്ലല്ലോ .ഒന്നാന്തരം ആധുനിക ബ്രാഹ്മണ സദ്യ. .പഴയിടം മോഹനന്‍ നമ്പൂതിരി പാചകം ചെയ്ത്ത മൃഷ്ടാന്ന നമ്പൂതിരി ഭോജനം .പുലയ സമുദായത്തില്‍ പിറന്ന അയ്യരു , കണ്ണന്‍ എന്നിവരുടെ പിന്‍ഗാമികള്‍ ആരും പന്തിയില്‍ കണ്ടില്ല .അവരില്‍ ആരും പാചകവും ചെയ്തില്ല കോരുവൈദ്യരുടെ മകന്‍ എം.കെ .സീരി എന്നൊരാള്‍ക്ക്‌ പന്തം കൈമാറുന്ന ഫോട്ടോ കണ്ടു. അദ്ദേഹം “നമ്പൂതിരി സദ്യ” കഴിച്ചോ എങ്കില്‍ ആരുടെ ഒപ്പം ഇരുന്നു കഴിച്ചു ?അതോ പട്ടിണി ആയിര്ന്നുവോ? എന്നൊന്നും വാരത്തയില്‍ ഇല്ല.
ഒരു കാര്യത്തില്‍ മുഖ്യമന്ത്രിയെ സമ്മതിക്കണം .പി.എസ് നടരാജപിള്ളയുടെ കാര്യത്തില്‍ പറ്റിയ അബദ്ധം ഇത്തവണ പറ്റിയില്ല .അദ്ദേഹം നന്നായി ഗൃഹപാഠം ചെയ്തു തന്നെ ചെന്നു പ്രസംഗിച്ചു. ..പന്തിഭോജന ചരിത്രം നമ്മുടെ മുഖ്യമന്ത്രിയ്ക്കറിയാം .”കേരളത്തിലെ ആദ്യത്തെ മിശ്രഭോജനം ആയിരുന്നില്ല സഹോദരന്‍ സംഘടിപ്പിച്ചത്” എന്ന ചരിത്ര വസ്തുത അദ്ദേഹം തുറന്നു പറഞ്ഞുവല്ലോ .പക്ഷെ ആരാണ് അത് ആദ്യം നടപ്പില്‍ വരുത്തിയത് എന്നദ്ദേഹം വെളിപ്പെടുത്തിയോ എന്ന് പത്രവാര്‍ത്തകളില്‍ നിന്ന് വ്യകതമല്ല .
കേരളത്തിലെ ആദ്യകാല നവോത്ഥാന നായകന്‍ ആയിരുന്ന,തെക്കന്‍ തിരുവിതാം കൂറിലെ വൈകുണ്ടസ്വാമികള്‍ ആണ് കേരളത്തില്‍ ആദ്യം “സമപന്തി ഭോജനം” നടപ്പിലാക്കിയത് .1833-ല്‍ (നീര്‍മണന്‍കര വാസുദേവന്‍ വേദസരസ്വതി 2013 മേയ്12 പുറം 7). നാടാര്‍,കോനാര്‍ ,പുലയര്‍,കുറവര്‍ ,നാവിദര്‍,പറയര്‍ തുടങ്ങിയ അവര്‍ണ്ണര്‍ ഒന്നിച്ചു പാചകം ചെയ്ത “ഉമ്പാചോര്‍” കഴിക്കയായിരുന്നു അക്കാലത്തെ സമപന്തിഭോജനം .വൈകുണ്ട സ്വാമികള്‍ ,പുലയന്‍ അയ്യപ്പന്‍ എന്നിവര്‍ നടത്തിയ പന്തി-മിശ്ര ഭോജനങ്ങള്‍ പക്ഷെ “അവര്‍ണ്ണ-അവര്‍ണ്ണ” പതിഭോജനങ്ങള്‍ മാത്രം ആയിരുന്നു .ഒറ്റ സവര്‍ണ്ണന്‍ പോലും അവരുടെ കൂടെ ഭക്ഷണം കഴിച്ചില്ല എന്നതാണ് ചരിത്ര സത്യം
“അവര്‍ണ്ണ –സവര്‍ണ്ണ” പന്തിഭോജനം നടപ്പില്‍ വരുത്തിയത് ശിവരാജ യോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍ (1814-1909),മനോന്മാനീയം സുന്ദരന്‍ പിള്ള (1855-1897) ,ഭാര്യ ശിവ കാമി അമ്മാള്‍ എന്നിവര്‍ ആയിരന്നു ,.തൈക്കാട്ട് ഇടപ്പിറ വിളാകം വീട് ( ഇന്നുമുള്ള ഈ വീട്ടില്‍ ആണ് ചെമ്പൈ വൈദ്യ നാഥ ഭാഗവതര്‍ ഒരു കാലത്ത് താമസിച്ചത് .കാര്‍ ഷെട്ടില്‍ ശിഷ്യന്‍ യേശുദാസും ),പേരൂര്‍ക്കട ഹാര്വിപുരം ബംഗ്ലാവ് എന്നിവിടങ്ങളില്‍ 1873-1909 കാലഘട്ടത്തില്‍ തൈപ്പൂയം തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ പന്തിഭോജനം നടത്തിയിരുന്നു .ബ്രാഹ്മണര്‍ ,തമ്പുരാക്കന്മാര്‍ തുടങ്ങി അയ്യങ്കാളി വരെ ഉള്ള വ്യത്യസ്ത ജാതി മത സമുദായാംഗങ്ങള്‍ അവയില്‍ പങ്കെടുത്തു .പുലയനായ അയ്യങ്കാളിയെ കൂടെ ഇരുത്തി ഊട്ടിയതിനാല്‍ അയ്യാവു സ്വാമികള്‍ക്ക് ജനം “പാണ്ടിപ്പറയന്‍” എന്ന പേരും നല്‍കി .ഇന്നും ചെന്താരശ്ശേരി –കുന്നുകുഴി മണി എന്നിവരുടെ അയ്യങ്കാളി ജീവചരിത്രങ്ങളില്‍ ശിവരാജ യോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍ പാണ്ടിപ്പറയന്‍ എന്ന് തന്നെ വായിക്കാം
അയ്യാവു സ്വാമികള്‍ക്കും മനോന്മണീ യം സുന്ദരന്‍ പിള്ളയ്ക്കും ഭാര്യ ശിവകാമി അമ്മാളിനും പതിഭോജനം എന്ന ആശയം കിട്ടിയത് അവരുടെ ആരാധനാ പാത്രമായിരുന്ന ചിദബരം രാമലിംഗ പിള്ള (വടലൂര്‍ രാമലിംഗ സ്വാമികള്‍ (1823-1874).യില്‍ നിന്നായിരുന്നു .”അന്നദാനം മഹതതായ ദാനം” എന്ന വചനം അദ്ദേഹം ആവിഷ്കരിച്ചു നടപ്പിലാക്കി. .അദ്ദേഹത്തിന്‍റെ മേട്ടുക്കുപ്പം (സിദ്ധിവിളാകം) ധര്‍മ്മ ശാലയിലെ അടുക്കളയിലെ അടുപ്പില്‍ 1867 കത്തിച്ച
തീ ഇതുവരെയും കെട്ടിട്ടില്ല .പാചകം തുടച്ചയായി നടക്കുന്നു .ആര്‍ക്കും ഇപ്പോഴും ആഹാരം തയാര്‍ .
ഡോ .കാനം ശങ്കരപ്പിള്ള പൊന്‍കുന്നം
മൊബ 9447035416 ഈ മെയില്‍drkanam@gmail.com
ബ്ലോഗ്‌ :www.charithravayana.blogspot.in

Monday, 29 May 2017

ഭൂതത്താന്‍ കെട്ട് അണയും വൈക്കം പത്മനാഭ പിള്ള (1767–1809) യും

ഭൂതത്താന്‍ കെട്ട് അണയും വൈക്കം പത്മനാഭ പിള്ള  (1767–1809) യും
ഒക്ടോബര്‍ ലക്കം കേരള ശബ്ദത്തില്‍ ദളിത്ബന്ദു ശ്രീ എന്‍.കെ ജോസ്
എഴുതിയ പരിഹാസ കത്ത് (1992 –ല്‍ കമ്മീഷന്‍ ചെയ്ത അണക്കെട്ട്    1790-ല്‍ പൊട്ടിച്ചെന്ന് )വായിച്ചു പൊട്ടിച്ചിരിച്ചു .ശ്രീ ജോസ് നെറ്റില്‍ പരതിയതു പോരാ,വിക്കിയും വായിക്കണം .ശിഷ്യന്‍ ഡോക്ടര്‍ അജയ ശേഖര്‍ (കാലടി സര്‍വ്വകലാശാല )എഴുതിയ “ഭൂതത്താന്‍ ബ്ലോഗുകളും” വായിക്കണം .
എങ്കില്‍ ഹിമാലയന്‍ മണ്ടത്തരങ്ങള്‍ എഴുതുകില്ലായിരുന്നു
വടക്കുംകൂര്‍ രാജ്യത്തെ പ്രജ ആയിരുന്ന നന്ത്യാട്ടു (കണ്ണെഴത്ത് ) പദ്മനാഭപിള്ള 1789 കാലത്ത് പട്ടാള സേവനം നടത്തിയിരുന്നു .
“ഇരുപത്ത് (രണ്ടു പത്ത്) സംഘം” തലവന്‍ ആയി ടിപ്പു സുല്‍ത്താനെ പരാജയപ്പെടുത്തുന്നതില്‍ വിജയിച്ചു .അക്കഥ സി.വി രാമന്‍ പിള്ള “രാമരാജ ബഹദൂറില്‍” എഴുതിയത് ദളിത്‌ ബന്ധു വായിച്ചു കാണില്ല .
1789 ഡിസംബര്‍ മാസത്തില്‍ നടന്ന യുദ്ധം നയിച്ചത് പത്മനാഭപിള്ള ആയിരുന്നു .കുഞ്ഞിക്കുട്ടിപ്പിള്ള സഹായി .അക്കാലത്തും ഭൂതത്താന്‍ കെട്ടില്‍ അണയുണ്ട് .മനുഷ്യ നിര്‍മ്മിതമല്ല, ഭൂതങ്ങള്‍ കെട്ടിയ അണ
ദളവാ വേലുത്തമ്പി അല്ല .രാജാ കേശവദാസന്‍ എന്ന വലിയ ദിവാന്‍ജി ആണ് മന്ത്രി ..പില്‍ക്കാലത്ത് വേലുത്തമ്പി ദളവാ ആയപ്പോള്‍ വടക്കുംകൂറില്‍ നിന്നുള്ള പത്മനാഭ പിള്ളയെ സഹായി ആയി നിയമിച്ചു .മുളക് മടിശീല കാര്യക്കാരന്‍ (ധന മന്ത്രി) ആയി ആലപ്പുഴയില്‍ നിയമിച്ചു എന്ന് മാത്രം
ആധുനിക എഞ്ചിനീയര്‍ മാര്‍ ഉണ്ടാക്കിയ അണ അല്ല 1789 കാലഘട്ടത്തില്‍ .ഭൂതത്താന്‍ മാര്‍ കെട്ടിയ പ്രകുതിജന്യ”ഭൂത”  അണ ..ആ ഐതീഹ്യം ഒന്നും ശ്രീ ജോസ് കേട്ടിട്ടില്ല :വായിച്ചിട്ടില്ല .അല്ലെങ്കില്‍ വായിച്ചിരിക്കും .പ്രായാധിക്യത്താല്‍ മറന്നു പോയിക്കാണും .രാമരാജ ബഹാദൂര്‍ ഒന്ന് കൂടി വായിക്കുക .ശങ്ക തീരും
References
Malayalam Novel "Rama Raja Bahudur"  by C. V. Raman Pillai .
A tragic decade in Kerala history By T. P. Sankarankutty Nair
The History of freedom movement in Kerala, Volume 1  P. K. K. Menon, Regional Records Survey Committee, Kerala State p.37
 ഡോ.കാനം ശങ്കരപ്പിള്ള ,പൊന്‍ കുന്നം
മൊബ 9447035416 ഈ മെയില്‍ drkanam@gmail.com
ബ്ലോഗ്‌:www.charithravayana.blogspot.in  


പൊയ്കയില്‍ അപ്പച്ചന്‍ (1878-1938) എന്ന ദ്രാവിഡ ദളിതന്‍

പൊയ്കയില്‍ അപ്പച്ചന്‍ (1878-1938)
എന്ന ദ്രാവിഡ ദളിതന്‍
===================================
ഒരു മലയാളി ദളിതന്‍ ആദ്യമായി നേരിട്ട് എഴുതിയ ആത്മകഥ –സഞ്ചാര പഥങ്ങള്‍ -അറുപത്തിരണ്ടാം അദ്ധ്യായത്തോടെ അവസാനിച്ചു ( മാധ്യമം ആഴ്ചപ്പതിപ്പ് മേയ് 22 ലക്കം ).അവയില്‍ മിക്കവയും വായിച്ചു .അതിനു മുമ്പ് മാ
തൃഭൂമി ആഴ്ച പ്പതിപ്പില്‍ വന്ന ഒരു വലിയ ലേഖനവും അതിനും മുമ്പ് കോട്ടയത്തെ തന്മ മാസികയില്‍ വന്നിരുന്ന നാലഞ്ചു അദ്ധ്യായ ങ്ങളും വായിച്ചിരുന്നു .ശ്രീ കൊച്ചിനെ ഹാര്‍ദ്ധവമായി അനുമോദിക്കുന്നു
.അദ്ദേഹം എഴുതിയ )കേരള ചരിത്രവും സമൂഹ രൂപീകരണം എന്ന പഠനം (കേരള ഭാഷാ ഇന്‍സ്റി ട്യൂട്ട് 2012 വാങ്ങിയിരുന്നു .കാലടി സര്‍വ്വകലാശാലയിലെ ഡോക്ടര്‍ അജയ ശേഖര്‍ എഴുതിയ ആസ്വാദനം വായിച്ചതിനെ തുടര്‍ന്നു പ്രസ്തുത പുസ്തകം വാങ്ങുക ആയിരുന്നു .മുഴുവനായി വായിക്കാന്‍ ഇതുവരെ സാധിച്ചില്ല .വാങ്ങി എന്നത് തന്നെ കാരണം
പൊയ്കയില്‍ അപ്പച്ചനെ നവോത്ഥാന നായകരില്‍ ഒരാള്‍ ആക്കുന്നതില്‍ ശ്രീ കോച്ചും അദ്ദേഹത്തിന്‍റെ സൂചകം മാസികയും വഹിച്ച പങ്കിനെ കുറിച്ച് വാചാലമായി എഴുതുന്നു (പുറം 61).കേരള നവോത്ഥാന നായകരെ കുറിച്ച് കിട്ടാവുന്ന പുസ്തകങ്ങളും ലേഖനങ്ങളും കുറിപ്പുകളും ശേഖരിക്കയും വിമര്‍ശനാത്മകമായി പഠിക്കയും ചെയ്യന്ന ഒരാള്‍ എന്ന നിലയില്‍ ശ്രീ കൊച്ചിനോട് വിയോജിക്കേണ്ടി വരുന്നു .ശ്രീ നാരായണ ഗുരു ,ചട്ടമ്പി സ്വാമികള്‍ ,അയ്യങ്കാളി എന്നിവരെ കുറിച്ച് നിരവധി പുസ്തങ്ങള്‍ വായിച്ചു .പലതും കൈവശമുണ്ട് .എന്നാല്‍ പൊയ്കയില്‍ അപ്പച്ചനെ കുറിച്ച് നാല്‍പ്പതിലേറെ പുസ്തകങ്ങള്‍ സൂചകം മാസികയിലെ (ഏതു ലക്കം എന്ന് ശ്രീ കൊച്ചു വെളിപ്പെടുത്തുന്നില്ല )ലേഖനത്തെ തുടര്‍ന്നു മലയാളത്തില്‍ പുറത്തിറങ്ങി എന്ന വസ്തുത വിശ്വസിക്കാന്‍ സാധിക്കുന്നില്ല .
രചയിതാക്കള്‍ ,പ്രസിദ്ധീകരണ ശാല വര്‍ഷം എന്നിവ ശ്രീ കൊച്ചു രഹസ്യമായി സൂ,ക്ഷിക്കുന്നു
.മലയാളം വിക്കിയില്‍ ടി.പി എച്ച് ചെന്താരശ്ശേരി എഴുതി കോട്ടയം നവോത്ഥാന പ്രസിദ്ധീകരിച്ച ഒരു പുസ്തകം പിന്നെ ചില ലേഖങ്ങള്‍ എന്നിവയെ കുറിച്ച് മാത്രം പരാമര്‍ശിക്കുന്നു .പൊതുവേ പൊയ്കയില്‍ അപ്പച്ചനെ കുറിച്ചുള്ള അറിവ് വളരെ തുച്ഛം
.മാതൃഭൂമി നക്സല്‍ബാരി പതിപ്പില്‍ (2017 മേയ്21-27 പത്രാധിപര്‍ കമല്‍റാം സജീവ്‌ എഴുതിയ ഏക വാക്യം കാണുക -1908 –ല്‍ വാകത്താനത്ത് യോഗം വിളിച്ചു ചേര്‍ത്ത് വേദപുസ്തകം നമുക്കുള്ളതല്ലെന്നും നമ്മുടെ ചരിത്രം അതിലില്ല എന്നും പ്രഖ്യാപിച്ചു- .അത്രമാത്രം .അത്രയും മതിയോ പൊയ്കയില്‍ അപ്പച്ചനെ കുറിച്ച് ഞാന്‍ ആദ്യം വായിച്ച ലേഖനം 1983 കാലത്ത് ദേ ശാഭിമാനികയില്‍ വാരികയില്‍ തെക്കുംഭാഗം മോഹന്‍ എഴുതിയ ഉറയൂരുന്ന സത്യങ്ങള്‍ എന്ന പരമ്പരയില്‍ നിന്നാണ്
.അതിലെലേഖനം വായിച്ച പ്രത്യക്ഷ രക്ഷാ സഭക്കാര്‍ മോഹനെ കൊല്ലും എന്ന് ഭീഷണി മുഴക്കിയതും ഓര്‍മ്മയില്‍ തെളിയുന്നു .ആ ലേഖനം അടിമ ഗര്‍ജ്ജനങ്ങള്‍ (എന്‍.ബി.എസ് 2008 പുറങ്ങള്‍ 155-166) എന്ന പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു .അന്നത്തെ ലേഖനം അതെ പടി ആണോ എന്നറിയില്ല .
പി. ഗോവിന്ദപ്പിള്ള രചിച്ച കേരള നവോഥാനം ഒരു മാര്‍ക്സിസ്റ്റു വീക്ഷണം ഒന്നാം സഞ്ചയിക (ചിന്ത 2003 ) അവസാന (23) ലേഖനം ആയി പൊയ്കയില്‍ ശ്രീ കുമാര ദേവന്‍ പമ്പയാറിന് തീ കൊളുത്തിയ വിപ്ലവ കാരി എന്ന ലേഖനം (പുറം 180 -184 ) കൊടുത്തിരുന്നു .ദേശാഭിമാനി പത്രാധിപര്‍ ആയിരുന്ന പി.ജിയ്ക്ക് മോഹന് കിട്ടിയ ഭീക്ഷിണി അറിയാമായിരുന്നിരിക്കണം .പൊയ്കയില്‍ അപ്പച്ചന്‍ എന്ന് കൊടുക്കാതെ ശ്രീ കുമാര ദേവന്‍ എന്ന് തലക്കെട്ട്‌ കൊടുത്ത പി.ജി വിവരണങ്ങള്‍ ശ്ലോകത്തില്‍ കഴിച്ചു
“വിശദവിവരങ്ങള്‍ പറയാന്‍ പുറപ്പെട്ടാല്‍ പമ്പയാറിന് തീ പിടിച്ചത് പോലുള്ള ഒരു പ്രതീതി യായിരിക്കും ഉളവാക്കുക എന്ന് പറഞ്ഞു സഖാവ് ഗോവിന്ദപ്പിള്ള തടി തപ്പിയതായി കാണാം .
എന്നാല്‍ തെക്കുംഭാഗം മോഹന്‍റെ വിവരണം കാണുക
മാര്‍ത്തോമ്മാ സമുദായത്തിന്‍റെ ആദ്യ മെത്രാന്‍ ആയിരുന്ന പാലക്കുന്നത്ത് തിരുമേനിക്ക് തിരുവിതാം കൂര്‍ മഹാരാജാവ് രണ്ടു ചക്രത്തിന് പാട്ടം കൊടുത്തത് ആയിരുന്നു മാരാമണ്‍ മൈതാനം .......അനുയായികളെ മണല്‍ പ്പുറത്ത് നിര്‍ത്തിയ ശേഷം യോഹന്നാന്‍ മെത്രാനെ കണ്ടു യോഗം നടത്താന്‍ അനുവാദം വാങ്ങി ......ബൈബിള്‍ നിവര്‍ത്തി വായന തുടങ്ങി ....
“ഇതില്‍ നിങ്ങളുടെ കഥ ഉണ്ടോ” ?
 ഉപദേശി അനുയായികളോട് ചോദിച്ചു
“ഇല്ല” ,അനുയായികള്‍ മറുപടി പറഞ്ഞു .
ഇത് നമ്മുട കഥയല്ല
നമ്മുടെ നാടിന്‍റെ കഥയല്ല
നമ്മുടെ സംസ്കാരം ഇതിലില്ല
കുറെ യഹൂദന്മാരുടെ കഥ
തുടര്‍ന്നു കുറെ ചുള്ളിക്കമ്പുകള്‍ പെറുക്കി ഉപദേശി ബൈബിള്‍ കത്തിച്ചു .ചുറ്റും ഇരുന്ന അനുയായികള്‍ അവരുടെ കൈകളില്‍ ഉണ്ടായിരുന്ന ബൈബിളും കത്തിച്ചു
നിങ്ങളെ വഞ്ചിക്കാന്‍ വേണ്ടി നിങ്ങളുടെ തലയില്‍ മിഷണറിമാര്‍ ഒഴിച്ച മാമോദീസാ വെള്ളം ഞാനിതാ കഴുകിക്കലയുന്നു എന്ന് പറഞ്ഞു അവരുടെ തലയില്‍ വെള്ളം ഒഴിച്ച് കൊടുത്തു
ശ്രീ വേലായുധന്‍ പണിക്കശ്ശേരി അദ്ദേഹത്തിന്‍റെ
“അണയാത്ത ദീപങ്ങള്‍ “എന്ന കൃതിയില്‍ (കറന്റ് ബുക്സ്, 2013 പുറം 38) തികച്ചും വ്യത്യസ്തമായ വിവരണം ആണ് “ബൈബിള്‍ ദഹനം” എന്ന തലക്കെട്ടില്‍ നല്‍കുന്നത് .” കാടമുറിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വച്ചാണ് പിന്നീട് വളരെയേറെ കോളിളക്കം സൃഷ്ടിച്ച ബൈബിള്‍ ദഹനം നടന്നത് .ക്രിസ്തുമതത്തില്‍ ചേര്‍ന്ന ദളിതരുടെ അന്നത്തെ അവസ്ഥകള്‍ വാചാലമായി വിവരിച്ച ശേഷം ബൈബിള്‍ ഉയര്‍ത്തിക്കാണിച്ച് അപ്പച്ചന്‍ ചോദിച്ചു :ബൈബിള്‍ വായിച്ചു രക്ഷപെടാമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ ?ഉണ്ടെങ്കില്‍ ദയവായി എഴുനേറ്റു നില്‍ക്കുക “
ആരും എഴുനേറ്റു നിന്നില്ല.
:ബൈബിളില്‍ കൂടി നമുക്ക് മോചനം ലഭിക്കില്ലെങ്കില്‍ ഉപയോഗശൂന്യമായ ഈ കടലാസ് കെട്ട് കൈവശം വയ്ക്കുന്നതുകൊണ്ട് എന്ത് പ്രയൊജനം ?നമുക്ക് വെളിച്ചം നല്‍കാന്‍ ഇവിടെ ജ്വലിച്ചു കൊണ്ടിരിക്കുന്ന ആ അഗ്നികുണ്ടത്തില്‍ അത് സമര്‍പ്പിക്കാം “
ആദ്യം അപ്പച്ചന്‍ തന്‍റെ ബൈബിള്‍ അഗ്നിക്കിരയാക്കി .തുടര്‍ന്ന് അവിടെ കൂടിയിരുന്നവരെല്ലാം തങ്ങളുടെ പക്കല്‍ ഉണ്ടായിരുന്ന ബൈബിലുകള്‍ തീക്കുണ്ടത്തിലിട്ടു.തീ ആളിക്കത്തി .അതോടെ അവിടെ കുടുതല്‍ പ്രകാശം പരന്നു.പരസ്യമായ ബൈബിള്‍ ദഹനം ചരിത്രതിലാദ്യത്തെതായിരിക്കാം.
(കാടമുറി പഴയ ബ്രാഹ്മണ ഗ്രാമമായിരുന്നു .കോട്ടയം വാകത്താനത്തി നു സമീപം ആണ് ഈ ഗ്രാമം –ഡോ .കാനം )
ചട്ടമ്പി സ്വാമികള്‍ എഴുതി എന്ന് ആരാധകര്‍ പറയുന്ന വേദാധികാര നിരൂപണത്തെ കുറിച്ച് നടരാജ ഗുരു ഈ വാക്കുകള്‍ എഴുതിയ കടലാസിനു തീ പിടിയ്ക്കാഞ്ഞത് അത്ഭുതം എന്ന് പറഞ്ഞതായി തെക്കുംഭാഗം മോഹന്‍ (വിദ്യാധിരാജായണം നന്ദനംപബ്ലിക്കേഷന്‍സ് 2012 പുറം 245) എന്നാല്‍ മതം മാറ്റം –മാര്‍ഗ്ഗം കൂടല്‍ നടത്തിയിരുന്ന യൂറോപ്യന്‍ മിഷനറിമാരെ വിമര്‍ശിച്ചു കൃസ്തുമത ഛെദനം എന്ന പുസ്തകം എഴുതാനേ ചട്ടമ്പി സ്വാമികള്‍ക്ക് കഴിഞ്ഞുള്ളൂ .പൊയ്കയില്‍ അപ്പച്ചന്‍ ആകട്ടെ വിദേശ ബൈബിള്‍ വിദേശികളുടെ ബൈബിള്‍ തീയിലിടാന്‍ ധൈര്യം കാട്ടി
മറ്റു ജീവചരിത്രകാരന്മാര്‍ ഈ സംഭവം എങ്ങനെ വിവരിച്ചു അഥവാ വിവരിച്ചുവോ എന്നറിയാന്‍ താല്‍പ്പര്യം ഉണ്ട്

Saturday, 27 May 2017

വേലുത്തമ്പി നായരോ ?

വേലുത്തമ്പി നായരോ ?
=========================
അന്ധമായ നായര്‍ വിരോധം കാരണമാണ് ദളിത്ബന്ധു ശ്രീ എന്‍.കെ ജോസ് വേലുത്തമ്പി ദളവാ രാജദ്രോഹി ആയിരുന്നു എന്ന് വാദിക്കുന്നത് എന്ന് പരാതിപ്പെട്ടു കൊണ്ടു ശ്രീ പ്രസന്നകുമാര്‍ എഴുതിയന്‍ കത്ത് 4 ജൂണ്‍ 2017 ലക്കം കേരളശബ്ദം വാരികയില്‍ വായിച്ചു (പുറം 52 )
വാസ്തവത്തില്‍ ചെമ്പകരാമന്‍ വേലായുധന്‍ എന്ന നാഞ്ചിനാട്ടിലെ ഇരണിയല്‍ക്കാരന്‍ കണക്കപ്പിള്ള നായര്‍പ ദവി ലഭിച്ച ആള്‍ ആയിരുന്നുവോ ?
ദുവാര്‍ട്ട് ബാര്‍ബോസാ എന്ന പോര്‍ച്ചുഗീസ് സഞ്ചാരി എഴുതിയ “കിഴക്കേ ആഫ്രിക്കാ രാജ്യവും മലയാളവും” എന്ന യാത്രാവിവരണ തിലാണ് (1516) “നായര്‍” പദവിയെ കുറിച്ച് വിശ്വസിനീയമായ ആദ്യ പരാമര്‍ശനം നാം വായിക്കുന്നത്
.”താന്‍ ഏതു രാജാവിന്‍റെയോ പ്രഭുവിന്റെയോ കൂടെ പാര്‍ത്തു വരുന്നുവോ, ആ രാജാവോ പ്രഭുവോ അദ്ദേഹത്തിന്‍റെ കൈ കൊണ്ട് വാള്‍ എടുത്തു കൊടുത്തുകൊണ്ട് “നായര്‍ “ എന്ന് മൂന്നു വട്ടം വിളിക്കുന്നത് പതിവാകുന്നു ..അങ്ങനെ വിളിക്കുന്നത്‌ വരെ അയാള്‍ക്ക്‌ വാളും നായര്‍ എന്ന പേരും ധരിച്ചു നടപ്പാന്‍ പാടില്ല (പി.ഭാസ്കരന്‍ ഉണ്ണി ,പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍ 2000 (Reprint ) പുറം 405) ദുവാര്‍ട്ട് ബാര്ബോസായുടെ കൃതി ഇംഗ്ലീഷില്‍ നെറ്റിലും കിട്ടും
(A Description of the Coasts of East Africa and Malabar:
https://books.google.co.in/books… )
വേലുത്തമ്പി ദളവാ (സമ്പാദനവും പഠനവും ഡോ ടി പി ശങ്കരന്‍ കുട്ടി നായര്‍ കേരളഭാഷാ ഇന്സ്റ്റിടൂട്ട് ഒന്നാം പതിപ്പ് 2011 പതിമൂന്നാം അദ്ധ്യായതതില്‍ ശ്രീ ഏ. ശങ്കരപ്പിള്ള എഴുതിയ ലേഖനം പുറം 59 വേലുത്തമ്പിയുടെ കുടുംബത്തിനു ലഭിച്ചിരുന്ന പദവിയെ കുറിച്ച് എഴുതുന്നു “ഇടപ്രഭു കുലോത്തുംഗ കതിര്‍ചുഴന്ത മുഴുപ്പാദ അരശാന ഇറ യാണ്ട തലക്കുളത്ത് വലിയ വീട്ടില്‍ കണക്കു തമ്പി ചെമ്പകരാമന്‍ “ എന്ന സ്ഥാനം ഈ പ്രഭു കുടുംബത്തിനു ലഭിച്ചിരുന്നു .എഡ്ഗാര്‍ തേര്സ്ടന്‍, കെ.രങ്കാചാരി എന്നിവര്‍ ചേര്‍ന്നെഴുതിയ Castes and tribes of South India എന്ന ഗ്രന്ഥത്തില്‍ “കണക്കു” പദവി നല്‍കിയിരുന്നത് ജൈന ബന്ധമുണ്ടായിരുന്ന അക്ഷര ജ്ഞാനവും ഉണ്ടായിരുന്ന നാഞ്ചിനാട്ടു–തൊടുപുഴ വെള്ളാളര്‍ക്ക്
മാത്രം ആയിരുന്നു എന്ന് പറയുന്നതാതി കാണാം
(Edgar Thurston & K.Rengachari Castes and Tribes of South India Asian Education Services New Delhi Vol VII pages 167-169 ) ഈ ഗ്രന്ഥവും നെറ്റില്‍ കിട്ടും
.കോട്ടയം ജില്ലയിലെ മണിമലയ്ക്ക് സമീപമുള്ള പൈതൃക ഗ്രാമമായ “വെള്ളാവൂര്‍” (വെള്ളാളരുടെ ഊര്‍ ) കണക്കു പത്മനാഭ പിള്ള എന്ന കണക്കപ്പിള്ളയ്ക്ക് കരമൊഴിവായി കിട്ടിയ പ്രദേശം ആയിരുന്നു .കേശവീയം രചിച്ച കെ.സി കേശ വപിള്ളയുടെ കെ “കണക്കും” സി “ചെമ്പക രാമനും” ആണെന്നറിയാവുന്നവര്‍ ചുരുക്കം .
നായന്മാര്‍ കുറിച്യര്‍ ,പണിയര്‍ എന്നിവരുടെ പിന്‍ഗാമികള്‍ ആണെന്നും അവര്‍ പുരാതനകാലത്ത്‌ “അക്ഷര ശൂന്യര്‍” ആയിരുന്നുവെന്നും ശാസ്ത്രീയ കേരള ചരിത്ര പിതാവ് എം.ജി.എസ് നാരായണന്‍ മാതൃഭൂമി വാരിക 2017 .ഏപ്രില്‍ 9-,ലക്കത്തില്‍ കെ.സി സുബി യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് അടുത്ത കാലത്തായിരുന്നു .
വേലായുധന്‍ അക്ഷര ശൂന്യന്‍ ആയ ശൂദ്രന്‍ ആയിരുന്നില്ല .അങ്ക ഗണിതത്തില്‍ “ഇമ്മി” കണക്കു വരെ ശരിയാം വണ്ണം അഭ്യസിച്ച “കണക്ക പ്പിള്ള” ആയിരുന്നു .തമിഴ് ,മലയാളം സംസ്കൃതം എന്നീ ഭാഷകളില്‍ നൈപുണ്യം സമ്പാദിച്ച വേലായുധന്‍ തമിഴില്‍ കവിതകളും എഴുതിയിരുന്നു എന്ന് ഡോക്ടര്‍ ടി പി ശങ്കരന്‍ കുട്ടിനായരുടെ കൃതി നമ്മോടു പറയുന്നു (പുറം 59) ,ഇരണി യല്‍ തലക്കുളത് വേലായുധന്‍ ചെമ്പകരാമന്‍ നായര്‍ പദവി ലഭിച്ച ആള്‍ ആയിരുന്നില്ല .പില്‍ക്കാലത്ത് ആരോക്കയോ ചേര്‍ന്ന് നായര്‍ ആക്കുകയും പട്ടം താനൂ പിള്ള സാറിന്‍റെ ഭരണ കാലത്ത് കവി ബോധേശ്വരന്റെ (അയ്യപ്പന്‍ പിള്ള എന്ന് പൂര്‍വ്വ നാമം നേതൃത്വത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിമ ഹജൂര്‍ കച്ചേരിയുടെ മുമ്പില്‍ സ്ഥാപിക്കയും ചെയ്തു .
ആദ്യ സ്വാതന്ത്ര സമര നായകന്‍ തിരുവനന്ത പുരത്ത് ഹജൂര്‍കച്ചേരിക്ക്‌ സമീപം, ഇന്നത്തെ അക്കൌണ്ടന്റ് ജനറല്‍ ഓഫീസ് പരിസരത്ത് ജനിച്ച, “ജയ്‌ ഹിന്ദ്‌” ചെമ്പക രാമന്‍ പിള്ള –അദ്ദേഹമായിരുന്നു സുഭാഷ ചന്ദ്ര ബോസ്സിന്റെ രാഷ്ട്രീയ ഗുരു എന്നറിയാവുന്ന മലയാളികള്‍ പോലും വിരളം –യുടെ പ്രതിമ ആയിരുന്നു അവിടെ സ്ഥാപിക്കപ്പെടെ ണ്ടിയിരുന്നത് .സമുദായം ഏതായാലും, ബ്രിട്ടീഷ് അധിനിവേശത്തിനു കാരണക്കാരനായ രാജ്യദ്രോഹി എന്ന വിശേഷണം അര്‍ഹിക്കുന്ന ഭരണാധികാരി ആയിരുന്നു തലക്കുളത്ത് വേലായുധന്‍ ചെമ്പക രാമന്‍
ലൈക്ക്കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭിപ്രായം

Friday, 12 May 2017

തൊപ്പിയിട്ട കഷണ്ടി മരുന്ന് വില്‍പ്പനക്കാരന്‍

തൊപ്പിയിട്ട കഷണ്ടി മരുന്ന് വില്‍പ്പനക്കാരന്‍
========================================
1960-61 കാലഘട്ടം .കോട്ടയം സി.എം എസ് കോളേജില്‍ പ്രീ-യുണി
വേര്‍സിറ്റി വിദ്യാര്‍ത്ഥി.
താമസം അക്കാലത്തെ ബോട്ടുജെട്ടിയില്‍ ഒരു ബന്ധു വീട്ടില്‍ പേയിംഗ് ഗസ്റായി .
ദിവസം വൈകുന്നേരം പബ്ലിക് ലൈബ്രറിയില്‍ പോകും .എതിര്‍വശത്തുള്ള തിരുനക്കര മൈതാനിയില്‍ വിവിധ തരം വസ്തുക്കള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ കാണും .
ചുറ്റും ജനാവലിയും .
ചെറുകിട തരികിട മാജിക്കുകള്‍ കാട്ടി ആളുകളെ കൂട്ടി കഷണ്ടിയ്ക്ക് മരുന്നു വില്‍ക്കുന്ന ഒരു തൊപ്പിയിട്ട മദ്ധ്യ വയ്സകന്‍
സ്ഥിരം കാഴ്ചയായിരുന്നു
.ഒരു ദിവസം ആരുടെയോ കൈ തട്ടി വില്‍പ്പനക്കാരന്‍ മജീഷന്‍റെ തൊപ്പി താഴെ വീണു .മുഴുവന്‍ കണ്ടണ്ടി .
ഒറ്റ മുടി പോലുമില്ല .
ആളുകള്‍ തൊപ്പിയിട്ടവനെ വളഞ്ഞു കയ്യേറ്റ ശ്രമം കണ്ടു എതിരെ ഹോട്ടല്‍ നടത്തുന്നു കുമരകം കുട്ടപ്പന്‍ എന്ന കോട്ടയം അച്ചായന്‍
(പില്‍ക്കാലത്ത്, ഹൌസ് സര്‍ജന്‍സി ക്കാലത്ത് ഇദ്ദേഹത്തിന്‍റെ “തൈപ്പറമ്പില്‍” എന്ന വീട് വാടകയ്ക്ക് എടുത്തു അതിനു സാനടു (Xanadu) എന്ന പേരുനല്‍കി അതിലാണ് ഞങ്ങള്‍ കുറെ ഹൌസ് സര്‍ജന്മാര്‍ ഒരു കൊല്ലം താമസിച്ചത്. അതില്‍ അണ്ണന്‍ എന്ന പച്ചാളം രവീന്ദ്രന്‍ കാന്‍സര്‍ ബാധയാല്‍ മരിച്ചു
.ദേവസ്യ ഒരു ആഫ്രിക്കന്‍ വംശജയെ വിവാഹം കഴിച്ചു അമേരിക്കയില്‍ .
ഏലിയാസ് പി മാത്യു കോലഞ്ചേരിയിലെ ശിശുരോഗ ചികിത്സകന്‍
സുധീന്ദ്രന്‍ അടിമാലിയില്‍ രമേശന്‍ അമേരിക്കയില്‍ കാര്‍ഡിയോളജിസ്റ് .അലക്സാണ്ടര്‍ സ്കറിയ എം.എസ് അല്കസാണ്ടര്‍
എന്ന പേരില്‍ ഇംഗ്ലണ്ടില്‍ മനോരോഗചികിസകന്‍)
ഓടി ചെന്ന് ജനക്കൂട്ടത്തെ സമാധാനിപ്പിച്ചു അയാളെ അടി കൊള്ളാതെ രക്ഷിച്ചു .
വിവരം ചോദിച്ചപ്പോള്‍ ഒരു കൊല്ലം ചവറക്കാരന്‍ എക്സ് മിലിട്ടറി
ഏതോ ഒരു ഗോപാല “അച്ഛന്‍”
കൊല്ലം ചവറയില്‍ “അച്ഛന്‍” എന്നറിയപ്പെടുന്ന,വിളിക്കപ്പെടുന്ന ഒരു “പ്രത്യേക സമുദായം” ഉണ്ട് എന്ന് ആദ്യമായി അന്ന്.
പ്രിയ സുഹൃത്ത് ,സ്നേഹം നിറഞ്ഞ കൊച്ചനുജന്‍, “മൂടുതാങ്ങി” എന്ന് ഞാന്‍ ഓമനിച്ചു വിളിക്കുന്ന
ചവറ തെക്കുംഭാഗം മോഹന്‍ ,
,എഴുതി ഞാന്‍ ഏറ്റു വാങ്ങി പ്രചരിപ്പിച്ച
“കേരളത്തിലെ ക്രിസ്ത്യാനികള്‍”(2016)
എന്ന “അമ്മ” (സ്വന്തം അമ്മയല്ല; .ഒരു വടക്കെ ഇന്ത്യന്‍ തമ്പുരാട്ടി അമ്മ )
ബുക്സ് വഴി അച്ചടിച്ചു വില്‍ക്കുന്ന പുസ്തകം വായിച്ചപ്പോള്‍,
ഈ അച്ഛന്‍ വീട്ടുകാരെ കുറിച്ച് അതില്‍ വിശദമായി എഴുതിയത് വായിച്ചു.
പുറം 168-169
നമുക്കതൊന്നു വായിക്കാം .
കൊല്ലത്തും പാലക്കാടന്‍ പ്രദേശങ്ങളിലും ഇന്നും “നായന്മാരില്‍” മണിഗ്രാമസ്വാധീനം ജീവിതരീതിയും പ്രകടമാണ് .......പണ്ടുമുതലേ
മണി ഗ്രാമക്കാര്‍ അവരുടെ വീടുകളെ ”അച്ഛന്‍ “ ചേര്‍ത്താണ് വിളിക്കപ്പെട്ടിരുന്നത് .ഇന്നും അവര്‍ ആ പാരമ്പര്യം പിന്തുടര്‍ന്നു തങ്ങളുടെ വീടുകള്‍ക്ക് അത്തരം പേരുകള്‍ ആണ് നല്‍കുന്നത് .ചന്ദ്രച്ചന്‍ വീട് ,കരുവാച്ചന്‍ വീട് ,മേലച്ചന്‍ വീട് മുതലായവ ഉദാഹരണം .മാത്രമല്ല മൂന്നാം നൂറ്റാണ്ട് മുതല്‍ മനിക്കാരായ നായന്മാര്‍ ശൈവാരാധന പിന്‍പറ്റി ജീവിച്ചു പോന്നവരാണ് .എന്നും ചരിത്രം സ്ഥാപിക്കുന്നു .അതുകൊണ്ടാണ് മറ്റു നായര്‍ വിഭാഗങ്ങള്‍ അവരെ തങ്ങളില്‍ നിന്ന് വിഭിന്നമായ് “
പ്രത്യേക സമുദായമായി കണക്കാക്കിയത് .
ചവറ മുക്കോടി”അച്ഛന്‍ വീട്ടിലെ ഗോപാല പിള്ള
എന്ന അച്ഛന്റെയും കെ.മീനാക്ഷി പിള്ള
എന്ന അമ്മയുടെയും മകന്‍ ആയ
മോഹന്‍ അച്ഛനെ നമുക്കറിയാം
നായര്‍ തോല്‍ അണിഞ്ഞ “പ്രത്യേക സമുദായക്കാരന്‍”
“കൊല്ലത്തും പരിസര പ്രദേശത്തും മണി ഗ്രാമക്കാരുടെ പിന്‍ഗാമികള്‍
ഇന്നുമുണ്ട് .അവരൊക്കെ നായര്‍ വ്ഭാഗത്ത്തില്‍ പെട്ടവരും മണിഗ്രാമ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നവരും ആണ് .പ്രാചീന കാലം മുതല്‍ മദ്ധ്യ തിരുവിതാം കൂറില്‍ പുലര്‍ന്നിരുന്ന നാല് പ്രമുഖ നായര്‍ വിഭാഗങ്ങളില്‍ പ്രധാനികള്‍ തന്നെ ആയിരുന്നു മണിഗ്രാമം .ഇല്ലം സ്വരൂപം ,മണിഗ്രാമം പാടമംഗലം എന്നിങ്ങനെയായിരുന്നു നാല് വിഭാഗങ്ങള്‍ .ഇവര്‍ തമ്മില്‍ തൊട്ടുകൂടായ്മയും തീണ്ടാചാരങ്ങളും പാലിച്ചിരുന്നു ...ഇവരില്‍ വ്യാപാരം തൊഴിലായി സ്വീകരിച്ചിരുന്നവര്‍ ആയിരുന്നു മനിഗ്രാമക്കാര്‍” (പുറം 165)
മണി ഗ്രാമ ക്കാര്‍എ ന്ന ചെട്ടികള്‍ (വ്യാപാരികള്‍ )
 “നായര്‍”എന്ന പടയാളികള്‍ എന്ന് മോഹന്‍ അച്ഛന്‍
 കള്ളം എഴുതി വച്ച്

അവര്‍ “നായര്‍” അല്ല

ലൈക്ക്കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭി

Monday, 8 May 2017

“മഹാ ഗൌരവങ്ങള്‍ ”

“മഹാ ഗൌരവങ്ങള്‍ ”
===================
ചില എഴുത്തുകാര്‍ ,ചില ഗ്രന്ഥകാരന്മാര്‍ ,
ചില പത്ര പ്രവര്‍ത്തകര്‍
ചില തറവേലകള്‍ കാട്ടും .അവരുടെ കൃതികളെ കുറിച്ചുള്ള ആസ്വാദനം അവര്‍ തന്നെ തയാറാക്കി മറ്റുള്ളവരുടെ പേരില്‍ ലേഖനമോ അവതാരികയോ ആക്കി പ്രസിദ്ധീകരിച്ചു തൃപ്തി അടയും .എന്‍റെ പ്രിയ സുഹൃത്ത് മോഹന്‍ ആശാന്‍ ഈ പ്രവണതയില്‍ നിന്ന് മുക്തന്‍ അല്ല എന്ന് ഖേദപൂര്‍വ്വം എഴുതട്ടെ
.താത്രി കുട്ടിയെ കുറിച്ച് അദ്ദേഹം പുറത്തിറക്കിയ കൊച്ചു പുസ്തകത്തിന്‌ അദ്ദേഹം തന്നെ ഒരു ആസ്വാദനം എഴുതി ഡി.ടി പി എടുത്ത് ,താത്രികുട്ടിയുടെ പിന്ഗാമി എന്ന് ആശാന്‍ പറയുന്ന അഭിനേത്രി ഷീല യുടെ ഒരു പഴയകാല ചിത്രം സഹിതം എന്നെ ഏല്‍പ്പിച്ചു .
എന്‍റെ ചില ലേഖനങ്ങള്‍ വരാറുള്ള ഒരു പ്രസിദ്ധീകരണത്തില്‍ അച്ചടിപ്പിച്ചു കാണാന്‍ എന്ന ആഗ്രഹത്തോടെ . ഒട്ടും മനസ്സുതോന്നിയില്ല എങ്കിലും ആശ്രയിക്കുന്നവരെ കൈവിടരുത് എന്ന തോന്നലിനാല്‍ ഞാന്‍ ആ പ്രസിദ്ധീകരണത്തിന്‍റെ അധിപരെ വിളിച്ചു കാര്യം പറഞ്ഞു .മോഹന്‍റെ പുസ്തകത്തെ കുറിച്ച് ആണെങ്കില്‍ ഒരു കാലത്തും അത് നടക്കില്ല എന്നദ്ദേഹം അറിയിച്ചു .ലേഖനവും ചിത്രവും എന്‍റെ ഫയലില്‍ ഉറങ്ങുന്നു .
മോഹനന്‍ തന്‍റെ പുസ്തകങ്ങള്‍ക്ക് നല്‍കിയ അവതാരികകളില്‍ ചിലത് എങ്കിലും അദ്ദേഹം സ്വയം എഴുതിയതല്ലേ? എന്ന് സംശയം .
കണ്ടു പിടിക്കാന്‍ എന്താണ് വഴി? .
ആശാന്‍ സ്ഥിരം ആവര്‍ത്തിക്കുന്ന
ചില പ്രയോഗങ്ങള്‍ ,ശൈലികള്‍ ഉണ്ട്
.”മഹാഗൌരവങ്ങള്‍ “,
“അങ്ങനെ വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം”
,”മൂടു താങ്ങി” തുടങ്ങിയ തനി നാടന്‍ പ്രയോഗങ്ങള്‍
അവ എണ്ണി നോക്കിയാല്‍ കാര്യം പിടി കിട്ടും
വെളുച്ച പ്പാട് പുസ്തകത്തിലെ മുന്നുര
മോഹന്‍ ആശാന്‍റെ സ്വയം സൃഷ്ടിയോ .
മഹാഗൌരവങ്ങള്‍ കുറഞ്ഞത്‌ ഒരു കൃതിയില്‍
മുപ്പത് എണ്ണം കാണും
വെളിച്ചപ്പാട് ആദ്യ പേജില്‍ ഒന്ന്(ഏഴാം വരി ) .രണ്ടാം പേജില്‍ രണ്ട് (24,34 വരികള്‍ ),മൂന്നാം പേജില്‍........
ഇങ്ങനെ പോയാല്‍ അവസാന പേജില്‍ നൂറില്‍ കവിയും "മഹാ ഗൌരവങ്ങള്‍ " .എന്താണോ ആ പ്രയോഗത്തിനു അര്‍ത്ഥം?
ശ്രീകണ്ടെശ്വരം തുടങ്ങിയ നിഘണ്ടുക്കള്‍ നോക്കി വടക്കും കൂര്‍ തുടങ്ങിയ ശൈലീ നിഖണ്ടുക്കള്‍ നോക്കി .അവയില്‍ ഒന്നും കാണുന്നില്ല ഈ “മോഹന ശൈലിപ്രയോഗം “. .

Saturday, 6 May 2017

ഇന്ദു ബി നായര്‍ക്കു ആദരാഞ്ജലികള്‍

ഇന്ദു ബി നായര്‍ക്കു ആദരാഞ്ജലികള്‍
===================================
എന്‍റെ അപൂര്‍വ്വ പ്രസവകേസുകള്‍ വനിതയില്‍
അച്ചടിച്ചു വരാന്‍ കാരണം ഇന്ദു ബി നായര്‍
ആദ്യം വന്നത് അവര്‍ നാല്‍വര്‍ 
ഏ റ്റുമാനൂര്‍ റയില്‍വേയിലെ തൊഴിലാളി സ്ത്രീ
ഒരേ പ്രസവത്തില്‍ ജന്മം നല്‍കിയ നാലുകുട്ടികള്‍
പിന്നെ പലതും
പക്ഷെ ഏറെ പ്രസിദ്ധമായ
ഗര്‍ഭപാത്രത്തിനു വെളിയില്‍ വളര്‍ന്ന
സ്വപ്നയെ കുറിച്ച് മനോരമ ഒന്നാം പേജില്‍ സചിത്ര വാര്‍ത്ത വന്നു എങ്കിലും ലേഖനം വന്നത്
കന്യക വാരികയില്‍
ലൈക്ക്കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭിപ്രായം

Friday, 5 May 2017

മറ്റൊരു “വിദ്യാധി രാജ” കഥ

മറ്റൊരു “വിദ്യാധി രാജ” കഥ
==============================
ഇനി അക്കാദമിക് തലത്തില്‍ രചിക്കപ്പെട്ട ഒരു “വിദ്യാധിരാജ” കഥ
നമുക്ക് വായിക്കാം .
ചങ്ങനാശ്ശേരി എന്‍ എസ് എസ കോളേജ് മലയാള വിഭാഗം അധ്യക്ഷന്‍ പ്രോഫസ്സര്‍ സി.ശശിധര കുറുപ്പ് എഴുതിയ കഥ .
ചട്ടമ്പിസ്വാമികള്‍ ജീവിതവും പഠനവും
കറന്റ് ബുക്സ് 2015 പുറം 47
“കൂപക്കര പോറ്റി മാരുടെ മഠത്തില്‍മ ന്ത്രതന്ത്ര സംബന്ധമായ നൂറുകണക്കിന് താളിയോല ഗ്രന്ഥങ്ങള്‍ ഉണ്ടെന്നറിഞ്ഞ സ്വാമികള്‍ അവിടെ എത്തി ഊണും ഉറക്കവും ഉപേക്ഷിച്ചു മൂന്ന് ദിനരാത്രങ്ങള്‍ ആ അക്ഷരപ്പുരയില്‍ താമസിച്ചു ജ്ഞാന സമ്പത്ത് മുഴുവന്‍ പകര്‍ത്തി –മനസ്സില്‍. .താന്ത്രിക വിധികളുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അസ്തശങ്കം സ്വാമികള്‍ മറുപടി നല്‍കിയപ്പോള്‍ ആരിത് വിധ്യാധിരാജനോ എന്ന് മടാധി പാതി അത്ഭുതപ്പെട്ടു .അതോടെ സ്വാമിയുടെ പേരില്‍ വിദ്യാധിരാജ എന്ന വിശേഷണം ഉറച്ചു “
ഒരു കാര്യം ശ്രദ്ധിക്കുക .
മോഹന്‍ ആശാന്‍ തന്‍റെ വിദ്യാധിരാജായണം പു
റം 20 –ല്‍ എഴുതിയത് പോലെ
(“ചട്ടമ്പി സ്വാമികള്‍ തന്‍റെ ജീവിതത്തില്‍ ചെയ്ത അനേകം നല്ല കാര്യങ്ങളില്‍ ഒന്ന് ഒരുപാടു പുസ്തകങ്ങള്‍ അത് പോലെ അദ്ദേഹം പകര്‍ത്തി എഴുതി സൂക്ഷിച്ചിരുന്നു എന്നുള്ളതാണ്”)
കടലാസില്‍ അല്ല ചട്ടമ്പി മന്ത്ര തന്ത്രാദികള്‍ പകര്‍ത്തിയത് .”മനസ്സില്‍” എന്ന് പ്രഫസ്സര്‍
.വായനക്കാര്‍ ഏതു വിശ്വസിക്കണം
കടലാസ്സിലോ മനസ്സിലോ ? .
ഇരുവരും റഫറന്‍സ് നല്‍കയോ സാക്ഷികളെ നല്‍കയോ ചെയ്യുന്നുമില്ല .
മോഹന്‍ ആശാനെ “വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം”
. (ആശാന്‍റെ പ്രയോഗം ഞാന്‍ അനുകരിക്കുന്നു ) കടലാസില്‍ തന്നെ
അതുകൊണ്ടാണല്ലോ ഞാന്‍ സ്വാമികളെ പകര്‍ ത്തെഴുത്തുകാരന്‍ എന്ന് വിളിക്കുന്നതും
.
അക്കാലത്ത് ഒരു ശൂദ്രന്‍ മഠത്തില്‍ കയറി മന്ത്ര തന്ത്രങ്ങള്‍ പകര്‍ത്താന്‍ പോറ്റി സമ്മതിച്ചു എന്ന് വിശ്വസിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്
പിന്നെ .പിന്നെ ആ പോറ്റി പണ്ഡിതന്‍ ആയിരുന്നോ പാമരന്‍ ആയിരുന്നോ ?എന്തായിരുന്നു പേര്‍ ?എന്നായിരുന്നു കൂടിക്കാഴ്ച? എന്തായിരുന്നു പോറ്റിയുടെ ചോദ്യം? എ ന്തായിരുന്നു ചട്ടമ്പി നല്‍കിയ മറുപടി? പോറ്റി വിധ്യാധിരാജന്‍ എന്ന് വിശേഷിപ്പിച്ചത് ആദരിക്കാന്‍ ആയിരുന്നോ അതോ അധിക്ഷേപിച്ചു പരിഹസിക്കാന്‍ ആയിരുന്നോ? എന്നൊന്നും വ്യക്തമല്ല .വായനക്കാര്‍ക്ക് ഇഷ്ടം പോലെ തീരുമാനിക്കാം .അപഹസിക്കാന്‍ ആയിരുന്നു എന്ന് കരുതുവാന്‍ ആണ് “എനിക്കിഷ്ടം” (മോഹന്‍ ആശാന്‍ ക്ഷമിക്കുക )
അതെന്തു മാകട്ടെ .
ബ്രാഹ്മണ വിരോധിയായ ചട്ടമ്പിയുടെ ശിരസ്സില്‍ പോറ്റി നല്‍കിയ വിശേഷണം ചാര്‍ത്തി ഗുരുത്വ ദോഷം വരുത്തി വച്ചത് ആരാണെങ്കിലും അത് ശരിയായില്ല .ബ്രിട്ടീഷുകാരില്‍ നിന്ന് പാരിതോഷികം വാങ്ങി എന്ന പേരില്‍ എസ് എന്‍ ഡി പി യോഗസ്ഥാപകന്‍ കുമാരന്‍ ആശാനെ “ബ്രിട്ടീഷുകാരുടെ പാദ സേവകര്‍” എന്ന് ഈം എം എസ് വിളിച്ചത് പ്രാധാന്യം കൊടുത്ത് എസ് എന്‍ ഡി പിക്കാരെ അപമാനിക്കാന്‍ തന്‍റെ കൃതിയിലൂടെ കൂട്ട് നിന്ന ഗ്രന്ഥകാരനാണ് മോഹന്‍ ആശാന്‍ (നവോതാനവും നായര്‍ പെരുമയും വായിക്കുക )
ഇവിടെ “വിദ്ധ്യാദി രാജന്‍റെ ഉത്തമഭക്തന്‍” പ്രജ്ഞാനന്ദ സ്വാമികള്‍ എഴുതിയ അവതാരിക വെളിച്ച പ്പാട് പുസ്തകം പുറം 9 ) ആയ മോഹന്‍ ആശാന്‍ ഗുരുവിനെ “പോറ്റി –ബ്രാഹ്മണ- പാദ സേവകന്‍” ആക്കിമാറ്റി “ഗുരുത്വദോഷം “ വലിച്ചു വയ്ക്കുന്നു ,കഷ്ടം
Kanam Sankara Pillai2 പുതിയ ഫോട്ടോകൾ ചേർത്തു — Thekumbhagom Mohan എന്നയാൾക്കൊപ്പം.
എന്‍റെ പ്രിയ സുഹൃത്ത് തെക്കുംഭാഗം മോഹന്
“ഗ്രന്ഥകാരന്‍മാരിലെ മണിയാശാന്‍ “
എന്ന ബഹുമതി നേടിക്കൊടുക്കാന്‍ പോകുന്ന കൃതി
===========================================...
കൂടുതല്‍ കാണുക