Friday 29 July 2016

വൈശ്യര്‍ ഉണ്ടായിരുന്നു പുരാതന കേരളത്തിലും

വൈശ്യര്‍ ഉണ്ടായിരുന്നു പുരാതന കേരളത്തിലും

ഈ കത്തെഴുതുന്ന ആളൊരു ചരിത്ര പണ്ഡിതന്‍ അല്ല .എന്നാല്‍ കേരള ചരിത്ര സംബന്ധമായി ഇറങ്ങിയ നിരവധി കൃതികള്‍ വായിച്ച,വായിക്കുന്ന, അത്ര മോശക്കാരനല്ലാത്ത ഒരു ചെറുകിട ചരിത്ര വായനക്കാരന്‍. മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 951 ( 2016 മേയ്  23) –ല്‍ “കേരളചരിത്രത്തിന് എത്രകാലം മധ്യകാല  അങ്ങാടികളെയും വ്യാപാരത്തെയും പുറത്ത് നിര്ത്താനാവും?” എന്ന ലേഖനം എഴുതിയ സോമശേഖരന്‍ ഒരു അക്കാദമിക് ചരിത്രകാരന്‍ ആണോ അല്ലയോ എന്നറിഞ്ഞു കൂടാ. എന്നാല്‍ “കേരളത്തില്‍ തനതു വൈശ്യര്‍ ഇല്ലായിരുന്നു”  എന്ന് എം.ജി.എസ് ,രാജന്‍ ഗുരുക്കള്‍ കെ.എന്‍ ,ഗണേഷ് ത്രയങ്ങളെ പോലെ  “കേരളത്തില്‍ ചരിത്രമെഴുതി തുടങ്ങുന്ന കാലത്ത് വൈശ്യരോ അവരുടെ കടമയേറ്റെടുത്ത ജാതികളോ ഉണ്ടായിരുന്നില്ല” (പേജ്21)എന്ന്  അദ്ദേഹവും തറപ്പിച്ചു പറഞ്ഞു അന്തിമവിധി നല്‍കുന്നതു  .കഷ്ടം തന്നെ .
“കേരളചരിത്രതിന്റെ നാട്ടുവഴികള്‍”-കേരളത്തിലെ പ്രാദേശീക ചരിത്രാന്വേഷണങ്ങളുടെ  ആദ്യസമാഹാരം- എന്ന പേരില്‍ ഡോ.എന്‍.എം നമ്പൂതിരിയും പി.കെ.ശിവദാസും ചേര്‍ന്ന് എഡിറ്റ്‌ ചെയ്ത 654 പേജും  475 രൂപാവിലയുമുള്ള, ഡി.സി.ബുക്സ്പ്രസിദ്ധീകരണം പുറത്തിക്കിയത് 2009 ഏപ്രിലില്‍.  2015 സെപ്തംബറില്‍ പുറത്തിറക്കിയ രണ്ടാം പതിപ്പ്  ഇപ്പോള്‍ എന്‍റെ വായനയില്‍ . “വൈശ്യവിഭാഗങ്ങള്‍ കേരളത്തില്‍” (പേജ് 298-310) എന്ന ആ പുസ്തകത്തിലെ   ലേഖനം .ഈ.പി ഭാസ്കര ഗുപ്തന്‍ എഴുതിയ “ദേശായനം” എന്ന ഗ്രാമചരിത്രത്തിന്‍റെ  ഭാഗം എടുത്തു നല്‍കിയതാണ് . പ്രവേശികയില്‍ അതിന്‍റെ  എഡിറ്റര്‍ പറയുന്നു (പേജ്297)) ”കേരളത്തില്‍ വൈശ്യരില്ല എന്നാണു പൊതുവേ  പറയുക” എന്ന സ്ഥിരം പല്ലവി ആവര്‍ത്തിക്കുന്നു . “ദേശായനം” മുഴുവന്‍ നേരത്തെ വായിച്ചിരുന്നു. കടമ്പഴിപ്പുറം ഭാസ്കരഗുപ്തനെ ഫോണിലൂടെ  പരിചയപ്പെടുകയും ചെയ്തിരുന്നു .ഇന്നദ്ദേഹം ഇല്ല .
ആമുഖം എഴുതിയത് കേരളത്തില്‍ വൈശ്യര്‍ ഇല്ലായിരുന്നു എന്ന് പറയുന്ന അതെ ചരിത്രകാരകുലപതി എം.ജി.എസ് നാരായണന്‍. മൂത്താന്മാര്‍ അഥവാ ഗുപ്തന്മാര്‍ എന്ന് അറിയപ്പെടുന്ന കേരളത്തിലെ പുരാതന വൈശ്യരുടെ ചരിത്രത്തിനാണ് എം.ജി.എസ് ആമുഖം എഴുതിയത് എന്നതാണ് വിചിത്രമായ കാര്യം  ചരിത്രകാരന്മാരുടെ അഭിപ്രായങ്ങള്‍ എത്ര വിചിത്രം?
കൃഷി,ഗോരക്ഷ ,വാണിജ്യം ഇവയാണല്ലോ വൈശ്യധര്‍മ്മം അപ്പോള്‍ ഇവ പുരാതന കേരളത്തില്‍,തമിഴകത്ത് ആര് നടത്തി എന്നീ ചരിത്രകാരന്മാര്‍  വ്യക്തമാക്കുന്നില്ല.ഉണ്ണിനീലി സന്ദേശത്തിലെ ചൊങ്കും ചമ്പ്രാണിയും കൊണ്ടുവന്ന അല്ലെങ്കില്‍ കൊണ്ടുപോയ ചരക്കുകളും പിന്നെ 11-12 നൂറ്റാണ്ടുകളിലെ മൂഷികവംശം, ഭാഷാകൌടില്യം എന്നിവയില്‍  കാണപ്പെടുന്ന അങ്ങാടികളെയും വിവരിക്കുന്ന നമ്മുടെ ലേഖകന്‍ സോമശേഖരന്‍, ഒന്‍പതാം നൂറ്റാണ്ടിലെ തരിസാപ്പള്ളി ശാസനത്തിലെ കരം, നകരം,അങ്ങാടി, വര്ത്തകരായ വേള്‍നാടന്‍ സാക്ഷികള്‍ എന്നിവരെ തമസ്കരിക്കുന്നു .

നാഞ്ചിനാട്ടില്‍ നെല്‍കൃഷി തുടങ്ങിയ, കലപ്പ(നാഞ്ചില്‍)കണ്ടു പിടിച്ച വെള്ളാളരെ  (അവര്‍ കന്നിയിലെ മകം നെല്ലിന്‍റെ പിറന്നാള്‍ ആയി ആഘോഷിച്ചു പോന്നു എന്നറിയുക ),സംഘകാല കൃതികളിലെ (രാജന്‍ ഗുരുക്കളുടെ ഭാഷയില്‍ “പഴം തമിഴ്‌ പാട്ടു”കളില്‍), തൊല്‍ക്കാപ്പിയത്തില്‍ പറയുന്ന “മരുതം” തിണകളിലെ ഉഴവരെ, ബ്രാഹ്മണ ആധിപത്യകാലത്ത് അക്കൂട്ടര്‍  “വൈശ്യര്‍” ആക്കുകയല്ലേ ചെയ്തത്? അവര്‍ തമിഴകഭാഗമായ കേരളത്തിലും ഉണ്ടായിരുന്നില്ലേ? ഉഴവര്‍ പുഴ വെള്ളത്താല്‍ കൃഷി ചെയ്തിരുന്ന വെള്ളാളര്‍, മഴവെള്ളത്താല്‍ കൃഷി ചെയ്തിരുന്ന കരാളര്‍ എന്ന് പതിറ്റ്പ്പത്തു വ്യാഖ്യാതാവ് എഴുതി വച്ചു. ഉഴവര്‍ എന്ന കര്‍ഷക ജനതയെ മൂന്നിനം വൈശ്യര്‍ ആക്കി ബ്രാഹ്മണര്‍  വിഭജിച്ചു. കര്‍ഷകര്‍ മാത്രമായ  ഭൂ ഉടമകള്‍ “ഭൂവൈശ്യര്‍” ,മുതലിയാര്‍ ,പിള്ള എന്നിവര്‍ .കച്ചവടക്കാര്‍ “ധനവൈശ്യര്‍” അഥവാ ചെട്ടികള്‍ .മൃഗപരിപാലനം നടത്തിയിരുന്നവര്‍ “ഗോവൈശ്യര്‍” അഥവാ യാദവര്‍ .അവരായിരുന്നു ആയ് വംശവും പിന്നീട് വേണാട് രാജവംശവും .”കേരളാവകാശ ക്രമത്തില്‍ വൈശ്യവര്‍ണ്ണം ഇല്ല” (പി.ഭാസ്കരന്‍ ഉണ്ണി ,കേരളം ഇരുപതാം നൂടാണ്ടിന്റെ ആരംഭത്തില്‍, കേരള സാഹിത്യ അക്കാദമി  2005 പേജ്  15) എന്നെഴുതി വച്ചത് വായിച്ചു തത്ത പറയുമ്പോലെ അഭിപ്രായം പറയുന്നവര്‍ ആവാം ഈ ചരിത്രപണ്ടിതര്‍ .സ്വന്തമായ “ഒരു വൈശ്യജാതിയുടെ അഭാവത്തില യഹൂദരെയും ക്രിസ്ത്യാനികളെയും അറബികളെയും  കേരളീയര്‍ ആലിംഗനം ചെയ്തു എന്നുമെഴുതി Cultural Symbiosis  കാരന്‍ എം.ജി.എസ് (ചരിത്രവ്യവഹാരം ,കേരളവും ഭാരതവും കറന്റ്ബുക്സ്  ജൂണ്‍ 2015 പേജ് 251). ).”വയനാടന്‍ ചെട്ടികള്‍”
മലബാറിലെ തനതു വൈശ്യര്‍ ആയ ആദിദ്രാവിഡര്‍ ആണത്രേ. .എം.ജി.എസ്സിനെ പോലുള്ള ആധുനിക ചരിത്രകാരന്മാര്‍ കാണാതെ പോയ മറ്റൊരു മലബാര്‍ ജനസമൂഹം.    

കേരളത്തില്‍ ചെട്ടികുളങ്ങര ,ചെട്ടിമുക്ക് ചെട്ടിമുക്ക് ,ചെട്ടിത്തെരുവ്, ചെട്ടിമറ്റം,ചെട്ടിയങ്ങാടി,ചെട്ടിയാര,ചെട്ടിയട  തുടങ്ങിയ സ്ഥലനാമങ്ങള്‍ എല്ലാം തന്നെ  വൈശ്യസാന്നിധ്യം കാട്ടുന്നു കേരളത്തിലെ  “ചെട്ടികള്‍” (“ലോകപെരും ചെട്ടി” എന്ന ബിരുദം ഓര്‍ക്കുക)  വൈശ്യര്‍ അല്ലായിരുന്നോ ? മൂത്താന്മാര്‍ മാത്രമല്ല, വെള്ളാളരും. വൈശ്യര്‍ അല്ലാതെ ആരായിരുന്നു ? വെള്ളാളരെ കേരളത്തില്‍ നിന്ന് മാത്രമല്ല, കേരളചരിത്രത്തില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താന്‍ സംഘടിതശ്രമം എം.എന്‍ ഗോവിന്ദന്‍ നായര്‍ക്കു മുമ്പേ,ഭാര്യാ പിതാവ് സംസ്ഥാന പുനസംഘടന കമ്മറ്റി അംഗം ചാലയില്‍ സര്‍ദാര്‍ കെ.എം പണിക്കര്‍ക്കും മുമ്പേ (തെക്കന്‍ തിരുവിതാം കൂറിനെ വെട്ടിമുറിക്കും മുമ്പേ), തുടങ്ങിയിരുന്നു .ഇന്നും അത് തുടര്‍ന്നു പോകുന്നു എന്നതിന് തെളിവ് ആധുനിക ചരിത്രകാരന്മാരുടെ ഈ പരാമര്‍ശം, “കേരളത്തില്‍ തനതു വൈശ്യര്‍ ഇല്ലായിരുന്നു” എന്ന് കേള്‍ക്കുമ്പോള്‍, .തനതു ബ്രാഹ്മണരും തനതു ക്ഷത്രിയരും ഉണ്ടായിരുന്നോ എന്ന് മറുചോദ്യം ഉന്നയിക്കട്ടെ.
തരിസാപ്പള്ളി പട്ടയത്തിലെ അവസാന ഓല പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക
കൂട്ടിച്ചേര്‍ക്കപ്പെട്ടതാനെന്നും അത് വ്യാജന്‍ ആണെന്നും  അത് വേള്‍കുല സുന്ദരന്‍ എഴുതിയ ചെമ്പോലയുടെ  ഭാഗം അല്ല എന്നുംഅതില്‍ അയ്യന്‍ അടികളുടെ ആനമുദ്ര ഇല്ല എന്നും  തെളിയിക്കപ്പെട്ടു കഴിഞ്ഞു. .2015നവംബര്‍  27-നു കോട്ടയം സി.എം.എസ് കോളേജില്‍ ദ്വിശതാബ്ധി ആഘോഷഭാഗമായി നടത്തപ്പെട്ട മൂന്നാം അന്തര്‍ദ്ദേശീയ ചരിത്ര കോണ്ഫ്രന്സില്‍ ഈ ലേഖകന്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ ഫ്രഞ്ച് സഞ്ചാരിയായിരുന്ന ആങ്ക്തില്‍ ഡ്യു പെറോ 1771-ല്‍  പാരീസ്സില്‍ പ്രസിദ്ധപ്പെടുത്തിയ സെന്‍റ് അവസ്ഥ (Zend Avesta Paris 1771 page 177-179) എന്ന ഗ്രന്‍ഥത്തില്‍ ഉള്ള ആയ് വംശ  ആന മുദ്ര ഉള്ള പതിനേഴു നാടന്‍  സാക്ഷികളുടെ പട്ടിക അവതരിപ്പിച്ചിരുന്നു .എല്ലാം വെള്ളാള കുലജാതരായ വൈശ്യര്‍ (ചെട്ടികള്‍) പായ് കപ്പല്‍ നിര്‍മ്മാണം, .അവയുടെ കേടുപാടുകള്‍ തീര്‍ക്കല്‍ ,സമുദ്ര വ്യാപാരം എന്നിവയില്‍ വ്യാപരിച്ചിരുന്ന, പതിനേഴു വെള്ളാള വര്‍ത്തകര്‍ .പായ്കപ്പലില്‍ സിലോണ്‍,ഫിജി, മലയാ, ചൈന എന്നിവിടങ്ങളില്‍ പോയി
കുരുമുളകും ഇഞ്ചിയും മഞ്ഞളും നീലവും കൊടുത്ത് പകരം ചീനവലയും ചീനപ്പട്ടും ചീനച്ചട്ടിയും ചീനമുളകും കൊണ്ടുവന്ന ചെട്ടികളുടെ താവളമായിരുന്നു കുരക്കേണി കൊല്ലം എന്ന ഒന്‍പതാം നൂറ്റാണ്ടിലെ തെക്കന്‍ കൊല്ലം .താംഗ് വംശകാലത്ത് കുരക്കേണി കൊല്ലത്ത് നിന്ന് വര്‍ത്തകര്‍ ചൈനയില്‍ചെ ന്ന്  അവിടെ താവളം കെട്ടിയിരുന്നു എന്ന് ഇളംകുളം കുഞ്ഞന്‍പിള്ള .ആ  വെള്ളാള വ്യാപാരികള്‍  സ്ഥാപിച്ചതാണ് കൊല്ലത്തെ “ചീനക്കട” (ഇന്നത് ചിന്നക്കട എന്ന വ്യാപാരകേന്ദ്രം ) കടല്‍ വ്യാപാരം നടത്തിയ വെള്ളാള ചെട്ടികളെ യാഥാസ്ഥിതിക  “വെണ്ണീര്‍ വെള്ളാള”സമൂഹം (പാലിയം ചെപ്പേട് കാണുക ) ഭ്രഷ്ടര്‍ ആക്കിയപ്പോള്‍ ,ഭസ്മം ധരിക്കാനുള്ള അവരുടെ അവകാശം നിഷേധിക്കപ്പെട്ടു .ഭസ്മം (വെണ്ണീര്‍) ധരിക്കാന്‍ അവകാശം നഷ്ടപ്പെട്ട “ധരിയാ” ചെട്ടികള്‍ ജൈനമതം സ്വീകരിച്ചു .അവര്‍ ജൈനനെ (തേവര്‍)  ആരാധിക്കാന്‍ നിര്‍മ്മിച്ച പള്ളിയായിരുന്നു സി.ഇ 849  കാലത്ത് കൊല്ലം തേവള്ളിയില്‍ ഉണ്ടായിരുന്ന ദരിസാ(ധര്യാ)പ്പള്ളി അഥവാ തരിസാപ്പള്ളി
(കാനം ശങ്കരപ്പിള്ള, തരിസാപ്പള്ളി ശാസനത്തിലെ ആനമുദ്രയുള്ള നാടന്‍ സാക്ഷിപ്പട്ടിക, കിളിപ്പാട്ട് മാസിക, ജനുവരി 2016 പേജ്11-12).പക്ഷെ ഗുണ്ടെര്‍ട്ട് സായിപ്പ് ആ പള്ളിയെ ക്രിസ്ത്യന്‍ പള്ളിയാക്കി.”അമരുവാന്‍” എന്ന പദത്തെ വെട്ടിമുറിച്ച് “മറുവാന്‍” എന്ന പദമുണ്ടാക്കി അതിനു  “മാര്‍” അഥവാ  ബിഷപ്പ് എന്നര്‍ത്ഥം എഴുതി “ശബരീശന്‍” എന്ന വര്ത്തകപ്രമുഖനെ, ജൈനച്ചെട്ടിയെ, Sapir Eso എന്ന സിറിയന്‍ ബിഷപ്പുമാക്കി (Madras Journal of Literature and Science No 30,June 1884പേജ് 115-146). എന്നിട്ട് ചെമ്പോലക്കരണത്തിന് “സിറിയന്‍ ക്രിസ്ത്യന്‍” എന്നും “കോട്ടയം”  എന്നും വിശേഷണവും നല്‍കികുരക്കേണി കൊല്ലത്തെ തമ്സകരിച്ചു..സായിപ്പ് പറഞ്ഞതല്ലേ? കവാത്ത് മറന്ന മലയാളി ചരിത്രകാരന്മാര്‍ തലകുലുക്കി സമ്മതിച്ചു “വെള്ളാള(വൈശ്യ)പട്ടയം” എന്ന് വിശേഷിപ്പിക്കേണ്ട പുരാതന രേഖയാണ് സി.ഇ 849 –ല്‍ വൈശ്യനായ വെള്ളാളകുല ജാതന്‍ സുന്ദരന്‍ വരഞ്ഞ പ്രസ്തുത പട്ടയം .
ഇന്ന് യൂകെയിലെ ലസ്റ്ററില്‍, ഡീ മോണ്ട്ട് യൂനിവേര്‍സിറ്റിയില്‍,  എലിസബേത് ലംബോണിന്‍റെ  നേതൃത്വത്തില്‍ പത്ത് രാജ്യങ്ങളിലെ മുപ്പതു ചരിത്രപണ്ടിതന്മാരെ  ഉള്‍പ്പെടുത്തി (അതില്‍ കേശവന്‍ വെളുത്താട്ടും വരും) നടത്തുന്ന പഠനം (www.ce849 uk.org  )കേരള -പശ്ചിമേഷ്യന്‍ കപ്പല്‍ വ്യാപാരത്തെ കുറിച്ചാവാന്‍ കാരണം തരിസാപ്പള്ളി ശാസനത്തിലെ  “വെള്ളാളര്‍”(കര്‍ഷക-വ്യാപാര –ഇടയ –സാക്ഷര സമൂഹമായ ഇവരെ വെളുത്താട്ട് വെറും കൃഷിപ്പണിക്കാര്‍ മാത്രമാക്കി മദാമ്മയെ തെറ്റിദ്ധരിപ്പിച്ചു ) ,”ദാരിസാ”(ഈ കൊല്ലം ഗ്രാമ്യ പദത്തെ സിറിയന്‍ പദമാക്കി ) എന്നീ പദങ്ങളെ കുറിച്ചു. കേശവന്‍ വെളുത്താട്ടും രാഘവവാര്യരും നല്‍കിയ തെറ്റായ വ്യാഖ്യാനം ആണ് പുരാതന കൊല്ലത്ത് നിന്നുമുള്ള കൊല്ലം-ചൈനീസ്‌ പൂര്‍വേഷ്യന്‍  വ്യാപരശൃംഖലയെ കുറിച്ചു  പഠിക്കാന്‍ വേലായുധന്‍ പണിക്കശ്ശേരിയുടെ  “ചിരപുരാതന ബന്ധങ്ങ”ളിലെ  ഭാരതവും ചൈനയും പ്രാചീന ബന്ധങ്ങള്‍, എസ് .പി.സി.എസ് 2013 പേജ് 24-38  കാണുക. ധാരാളം വിവരങ്ങള്‍ നല്‍കുന്ന രേഖയാണ് പതിനേഴു നാടന്‍ വെള്ളാള സാക്ഷികളുടെ വിവരം നല്‍കുന്ന “ദരിസാജൈനപ്പള്ളി” ശാസനം.വേള്‍ കുലസുന്ദരന്‍ ,വിജയനാരായണന്‍ ,ഇതിരാക്ഷി ഒടിയ കണ്ണന്‍ നന്ദനന്‍, മദിനെയ വിനയദിനന്‍,കണ്ണന്‍ നന്ദനന്‍ ,നലതിരിഞ്ഞ നിനയന്‍,കാമന്‍ കണ്ണന്‍ എന്ന് തുടങ്ങി സംബോധി വീരന്‍ വരെയുള്ള പതിനേഴു നാടന്‍ സാക്ഷികള്‍ മുഴുവന്‍ വേണാട്ടിലെ തനതു കച്ചവടക്കാര്‍ ആയിരുന്ന വെള്ളാളചെട്ടികള്‍ (വൈശ്യര്‍) ആയിരുന്നു .ആ ലിസ്റ്റ് തീരുന്നതോടെ ദരിസാപ്പള്ളി ശാസനം അവസാനിക്കുന്നു .ഇപ്പോള്‍ ലഭ്യമായ വിദേശ സാക്ഷികള്‍ മുഴുവന്‍ കള്ളസാക്ഷികള്‍ ആണെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു ആക്തില്‍ ഡ്യു .പെറോ എന്ന ആ ഫ്രഞ്ച് സഞ്ചാരിക്ക് സ്തുതി .
കൂടുതലറിയാന്‍ www.kurakkenikollam ce849.blogspot.in എന്ന പേരിലുള്ള ഈ ലേഖകന്‍റെ  ബ്ലോഗ്‌ കാണുക.ഒപ്പം വൈറ്റില കെ.വി.എം.എസ് സോവനീര്‍ 2015- ല്‍ വന്ന “തരിസാപ്പള്ളി പട്ടയം എന്ന വെള്ളാള പട്ടയം” എന്ന ലേഖനവും കിളിപ്പാട്ട് മാസിക (തിരുവനന്തപുരം 2016 ജനുവരി ലക്കം പേജ് 11-2)യി ലെ “തരിസാപ്പള്ളി ശാസനത്തിലെ ഒളിച്ചുവയ്ക്കപ്പെട്ട ആനമുദ്രയുള്ള പതിനേഴു വേല്‍ നാടന്‍ സാക്ഷിപ്പട്ടിക” എന്ന ലേഖനവും വായിക്കുക
ഡോ .കാനം ശങ്കരപ്പിള്ള mob:9447035416 mailto: drkanam@ gamial.com  .  

എന്‍റെ ജിനദേവാ

എന്‍റെ ജിനദേവാ
=================
തോട്ടം രാജശേഖരന്‍റെ തോട്ടം ബുക്സ് പ്രസിദ്ധീകരിച്ച എന്‍റെ ശ്രീപത്മനാഭാ പ്രസിദ്ധീകൃതമായത് 2015 മെയില്‍ .പുസ്തക അവലോകനം കലാകുമുദിയില്‍ വന്നപ്പോള്‍ തന്നെ അതൊന്നു വായിക്കണം എന്ന് കരുതി .പക്ഷെ ഇപ്പോഴാണ് അത് കയ്യില്‍ വന്നത് .സ്വാഭാവികമായും വിവാദ പരാമര്‍ശങ്ങള്‍ വരും എന്നറിയാം .പലയിടത്തും റഫറന്‍സ് നല്‍കിയിട്ടുണ്ട് ..പക്ഷെ പലയിടത്തും അതില്ല .എവിടെ നിന്ന് കിട്ടിയ വിവരം എന്ന് വായനക്കാരന് പിടികിട്ടില്ല .
തോല്‍ക്കാപ്പിയത്തില്‍
കുറിച്ചി , കുറവര്‍ ,മുല്ല ,ഇടയര്‍ ,മരുതം തുടങ്ങിയ വംശങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നു എന്ന് തോട്ടം(പേജ് 34) .തൊല്‍ക്കാപ്പിയം വായിച്ചു ഉദ്ധരിച്ചതാവില്ല .പിന്നെ എവിടെ നിന്ന് കിട്ടി ഈ വാക്യം ?.സംഘകാല കൃതികളെ കുറിച്ച് പഠിച്ച വി.ആര്‍ പരമേശ്വരന്‍ പിള്ള ,ശൂരനാട് കുഞ്ഞന്‍പിള്ള ,കെ.ദാമോദരന്‍ തുടങ്ങി ആരുടെ എങ്കിലും പഠനത്തില്‍ നിന്നെടുത്തതാണ് പലരും ഇത്തരം വിവരങ്ങള്‍ നല്‍കാറ് .പക്ഷെ ഈ വിഡ്ഢിത്തരം എവിടെ നിന്ന് കിട്ടിയോ ആവോ?
വി.ആര്‍ പരമേശ്വരന്‍ പിള്ള എഴുതിയത് കാണുക
കുറിഞ്ചിയില്‍ കുറ വരും മുല്ലൈ നിലത്തില്‍ ഇടയന്മാരും പാലൈ നിലത്തില്‍ മറവരും നെയ്തല്‍  നിലത്തില്‍ പരതവരും മരുതനിലത്തില്‍ വെള്ളാളരും ആണ് താമസക്കാര്‍ (ദ്രാവിഡ സംസ്കാരം സഹ്യാദ്രി സാനുക്കളില്‍ അഞ്ജലി പബ്ലിക്കേഷന്‍സ് പൊന്‍കുന്നം1987  പേജ് 12)
ഇനി “നാനം മോനം” എന്ന പ്രാചീന വട്ടെഴുത്തിനെ കുറിച്ച് എഴുതിയത് കാണുക (പേജ് 47)
Foot note 12
“അക്ഷരമാല കുട്ടികളെ ആദ്യമായി പഠിപ്പിക്കുമ്പോള്‍ നമോസ്തു  എന്ന് ചൊല്ലും .ഉച്ചാരണം –നാനം മോന ഇട്ടുണ തുണ –അതായത് ന,മോ,തു എന്നാണ് .ഇത് നാന –മോന എന്നറിയപ്പെട്ടു “
ഈ രാജശേഖര വാക്യം എവിടെ നിന്ന് കിട്ടിയോ ആവോ?
“എന്‍റെ ജിനദേവാ” എന്ന് വായനക്കാര്‍ വിളിച്ചു പോകും .
പി .ഭാസ്കരന്‍ ഉണ്ണി പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം എന്ന കൃതിയില്‍ നാനം മോനം എന്താണ് എന്നെഴുതിയിട്ടുണ്ട് . :

"നാനം മോനം" ജൈനരുടെ കുത്തകയായിരുന്നു.അവര്‍ അത് പ്രചരിപ്പിച്ചു .തരിസാപ്പള്ളി ശാസനം (സുന്ദരന്‍ എന്ന വെള്ളാളന്‍ എഴുതിയത് ),പാര്‍ത്ഥി
വപുരം ശാസനം (എഴുതിയത് വെണ്ണീര്‍ വെള്ളാളന്‍തെങ്കനാട്ടു കിഴവന്‍ (പ്രഭു ) മുരുകന്‍ ചേന്നി) എന്നിവ കാണുക  
ഇന്നു നാം ("ശ്രീ" യേശുവേ നമ എന്നെഴുതിക്കുന്ന.ചിലകൃസ്ത്യാനികൾ ഒഴികെ) എഴുത്തു തുടങ്ങുന്നത്"ഹരിശ്രീ.." കുറിച്ചു കൊണ്ടാണല്ലോ.
തമിഴകത്തെ വെള്ളാളർ അതു ചെയ്തിരുന്നത് "നമൊസ്തു ജിനതെ" എന്നു തുടങ്ങി ആയിരുന്നു."ഞാൻ ജിനനെ നമസ്കരിക്കുന്നു".
നാനം,മോനം,ഇത്തനം,തൂനം,ചിനം,ഇന്നനം,താനം,ഉമ്മനം എന്ന വായ്ത്താരി
ഗുരു ഉച്ചരിക്കുമ്പോൾ, ശിഷ്യൻ അതിലെ ഓരോ വാക്കിലേയും പ്രധാന അക്ഷരങ്ങൾഎടുത്ത് "നമോത്തു ചിനനം" എന്ന്, വെള്ളാളർ കൃഷിചെയ്തുണ്ടാക്കിയ നെല്ലു കുത്തിയുണ്ടാക്കിയ
അരിയിൽ എഴുതണമായിരുന്നു.


Wednesday 27 July 2016

“സദാനന്ദ” സാധുജന പരിപാലന സംഘം

“സദാനന്ദ” സാധുജന പരിപാലന സംഘം


ശ്രീനാരായണ ഗുരു,ചട്ടമ്പി സ്വാമികള്‍ എന്നിവര്‍ കഴിഞ്ഞാല്‍ പിന്നെ
ഏറ്റവും കൂടുതല്‍ ജീവചരിത്രം രചിക്കപ്പെട്ടിരിക്കുന്നത് മഹാത്മാ അയ്യങ്കാളിയ്ക്കാന്നെന്ന് തോന്നുന്നു . പത്തോളം കൃതികള്‍
ടി.പി ചെന്താരശ്ശേരി  (അയ്യങ്കാളി: അധസ്ഥിതരുടെ പടത്തലവന്‍ 2007,2008,2014), അഭിമന്യു,ചെറായി രാമദാസ്(അയ്യങ്കാളിക്ക്‌ ആദരവോടെ ), ,ദളിത്ബന്ധു (മഹാനായ അയ്യങ്കാളി-ജീവിതവും ദര്‍ശനവും, സിയന്‍സ് കുടവൂര്‍ 2013 ) ,Adv. കെ.എ കുഞ്ചക്കന്‍(,സി.ഗോവിന്ദന്‍ ,ടി.ഏ മാത്യൂസ്(ആചാര്യ അയ്യങ്കാളി അവന്തി പബ്ലിക്ക്ഷന്‍സ് (2009&2012.), ആര്‍ട്ടിസ്റ്റ് വിജയന്‍ ,തെക്കുംഭാഗം മോഹന്‍ (അടിമകളുടെ ഗര്‍ജ്ജനം ),
ഏ.ആര്‍.മോഹനകൃഷ്ണന്‍(അയ്യങ്കാളി, ബുദ്ധബുക്സ് അങ്കമാലി  ,കുന്നുകുഴി മണി & പി.എസ് അനിരുദ്ധന്‍(മഹാത്മാ അയ്യങ്കാളി ഡി.സി ബുക്ക്സ് 2013) എന്നിവരാല്‍ എഴുതപ്പെട്ട ജീവചരിത്രങ്ങള്‍ .
ടി.ഏ മാത്യൂസ്,കുന്നുകുഴി മണി & പി.എസ് അനിരുദ്ധന്‍ ,തെക്കുംഭാഗം മോഹന്‍ ,മോഹനകൃഷ്ണന്‍ എന്നിവര്‍ അയ്യങ്കാളിയുടെ ഉപദേശകനും മാര്‍ഗ്ഗദര്‍ശിയും ഊര്‍ജ്ജസ്രോതസ്സും മറ്റും ആയിരുന്ന സദാനന്ദ സ്വാമികളെ കുറിച്ച് വിശദമായി എഴുതിയപ്പോള്‍, ,മറ്റുള്ളവര്‍ അദ്ദേഹത്തെ തമ്സകരിച്ചുകളഞ്ഞു .മതത്തെ മതം കൊണ്ട് നേരിട്ട  സദാനന്ദ സ്വാമികള്‍ പുലയര്‍,പറയര്‍   തുടങ്ങിയ ദളിത്‌ സമുടായാംഗങ്ങല്‍ക്കായി ബ്രഹ്മനിഷ്ടാ മഠങ്ങള്‍ സ്ഥാപിച്ചു ചിത്സഭകള്‍  നടത്തി ക്രിസ്തുമതത്തിലേക്കുള്ള മതപരിവര്‍ത്തനം തടഞ്ഞു നിര്‍ത്തി .അയ്യങ്കാളിയും കൂട്ടരും മാര്‍ഗ്ഗം കൂടാതിരിക്കാന്‍ കാരണം സദാനന്ദസ്വാമികളുടെ  ബോധവല്‍ക്കരണം ആയിരുന്നു.ഹിന്ദുക്കളെ മുഴുവന്‍,അവര്‍ണ്ണ സവര്‍ണ്ണ ഭേദമന്യേ  ഒരു കുടക്കീഴില്‍ അണിനിരത്താന്‍ ആയിരുന്നു സ്വാമികളുടെ പ്രവര്‍ത്തനം .അതിനായി അദ്ദേഹം “സദാനന്ദ സാധുജന പരിപാലനസംഘം” സ്ഥാപിച്ചു .1898 ലെ ബാലരാമപുരം ചാലിയര്‍ ലഹള കഴിഞ്ഞ ഉടനെ ആയിരുന്നു ഇതെന്ന് തെക്കുംഭാഗം മോഹന്‍ അടിമഗര്‍ന്ജനങ്ങളില്‍ (പേജ് ) .മറ്റു ഗ്രന്ഥകര്‍ത്താക്കള്‍ ഈ വിവരം മറച്ചു വയ്ക്കുന്നു .ചെന്താരശ്ശ്ശേരി അയ്യങ്കാളി ജീവചരിത്രം (പ്രഭാത് )ഒന്നാം പതിപ്പില്‍ ഇക്കാര്യം എഴുതിയിരുന്നു എന്ന് മോഹന്‍ .പക്ഷെ മൂന്നാം പതിപ്പില്‍ (2014 സെപ്തംബര്‍) ഇത്രമാത്രം: “സദാനന്ദ സ്വാമിയുടെ കാലത്ത് അയ്യങ്കാളിയും അനുയായികളും വെങ്ങാനൂര്‍ മുതല്‍ തിരുവനന്തപുരം വരെ കാല്‍ നട യാത്ര നടത്തിക്കൊണ്ടു തങ്ങളുടെ വഴിനടക്കാനുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി” ( പേജ് 24).സാധുജനസംഘസ്ഥാപനവും സദാനന്ദസ്വാമികലുമായുള്ള ബന്ധവും  ചെന്താരശ്ശേരി  തമസ്കരിക്കുന്നു ..ദളിത്ബന്ധുവും ഈ തമസ്കരണം നടത്തിയെങ്കിലും അദ്ദേഹത്തിന്റെ കൃതിയ്ക്ക് അവതാരിക എഴുതിയ അയ്യങ്കാളിയുടെ കൊച്ചുമകന്‍ അന്തരിച്ച പി.ശശിധരന്‍ ഐ.പി.എസ് (സംസ്ഥാന പ്രസഡന്റ് സാധുജന പരിപാലന സംഘം ) ഇങ്ങനെ എഴുതി (പേജ് 24)
 “ സാധുജനപരിപാലന സംഘത്തിന്റെ വെങ്ങാനൂര്‍ യൂനിറ്റിനു സദാനന്ദ വിലാസം കരയോഗം എന്ന് നാമകരണം ചെയ്തിരുന്നു” . ശ്രീ ശശിധരന് കിട്ടിയ വിവരം ശരിതന്നെയോ എന്നറിയാന്‍ അദ്ദേഹം അന്തരിച്ചു പോയതിനാല്‍ മാര്‍ഗ്ഗമില്ല .കെട്ടിടത്തിന്‍റെ  പേര്‍ “സദാനന്ദ വിലാസം” എന്നായിരുന്നു എന്നദ്ദേഹത്തിന്റെ ഭാര്യ പറയുന്നു .കൂടുതല്‍ വിവരങ്ങള്‍ അവര്‍ക്കറിയില്ല .ഏതായാലും സദാനന്ദ ബന്ധം വിളിച്ചോതുന്നു ദളിത്‌ ബന്ധുവിന്റെ പുസ്തക അവതാരിക (പേജ് 24)
സദാനന്ദ സ്വാമികളെ കുറിച്ചുള്ള വസ്തുനിഷ്ടമായ വിവരണം നല്‍കുന്നത് ടി.ഏ മാത്യൂസ് ആണ് (ആചാര്യ അയ്യങ്കാളി “സദാനന്ദ സ്വാമികള്ടെ ആഗമനം (പേജ് 141-150) എന്ന തലക്കെട്ടിന്‍ കീഴില്‍ അദ്ദേഹം എഴുതുന്നു .

...”കൊടുംകാറ്റുകളെ പ്രതിരോധിച്ചു പര്‍വ്വതം പോലെ ഉറച്ചു നില്‍ക്കാന്‍ അയ്യന്കാളിയ്ക്ക് പ്രചോദനം നല്‍കിയത് സദാനന്ദ സ്വാമികള്‍ ആണ്. .ക്രിസ്തുവിന്റെ ആഗമനത്തിനു മുമ്പ് മരുഭൂമിയില്‍ നിന്നെത്തിയ സ്നാപക യോഹന്നാനെ പോലെ ആയിരുന്നു സദാനന്ദ സ്വാമികള്‍....അദ്ദേഹം പറഞ്ഞു :”അയിത്തം .അതാണ്‌ ആദ്യം മാറേണ്ടത് .സഹജീവിയെ കാണുമ്പോള്‍ കാട്ടുപൊന്തക്ളില്‍ ഓടി ഒളിക്കണം എന്നുള്ള ദുരാചാരം നിലനില്‍ക്കുന്നിടത്തോളം ഒരു സമൂഹവും രക്ഷ പെടില്ല ...” ശ്രീരാമകൃഷ്ണന്‍ സ്വാമിവിവേകാനനടനെ എന്ന പോലെ സദാനന്ദ സ്വാമികള്‍ അയ്യങ്കാളിയെ അനുഗ്രഹിച്ചു .തീവ്രമായിരുണ്ണ്‍ ആത്മബന്ധത്തിന്റെ ആരംഭം  കുറിയക്കള്‍ ആയിരുന്നു അത്.അയിത്തം പോലെ തന്നെ സ്വാമിയെ ഭയപ്പെടുത്തിയ മറ്റൊരു വിഷയമായിരുന്നു മത പരിവര്‍ത്തനം .”ദുഷിച്ചു പോയത് ഹിണ്ട് മതമല്ല,അതിലെ തത്വങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വ്യക്തികളാണ് .അതുകൊണ്ട് ഈ മതവും സംസ്കാരവും വിട്ട് ഞാന്‍ എങ്ങും പോകാന്‍ ഉദ്ദേശിക്കുന്നില്ല “ എന്ന് അയ്യങ്കാളി ഉറപ്പിച്ചു പറയാന്‍ കാരണം സദാനന്ദസ്വാമികള്‍ ആയിരുന്നു  എന്ന് തറപ്പിച്ചു പറയാം         

സാംബവ സ്കൂളുകള്‍

സാംബവ സ്കൂളുകള്‍


പട്ടിക ജാതി വിഭാഗത്തില്‍ പെട്ട സാംബവ സോസ്സൈറ്റിചെങ്ങാലൂര്‍ ഗ്രാമത്തില്‍  നടത്തുന്ന എല്‍.പി സ്കൂളില്‍ ജോലി നോക്കിയിരുന്ന കാലത്തെ കഥപറയുന്നു അശോകന്‍ ചെരുവില്‍  കഥയുടെ മറുകര എന്ന
കഥാ സമാഹാരത്തില്‍ (ചിന്ത 2012 പേജ്26).കേരളത്തില്‍ പട്ടിക ജാതിക്കാരുടെ മാനേജ്മെന്റില്‍ വേറെ എയിഡ ട് സ്കൂള്‍ ഉള്ളതായി അറിവില്ല എന്ന് പി.എസ.സി മെമ്പര്‍ കൂടി ആയിരുന്ന കഥാകൃത്ത് അശോകന്‍ ചെരുവില്‍ .
നവോത്ഥാന നായകര്‍ ആയി ശ്രീനാരായണ ഗുരു,ചട്ടമ്പിസ്വാമികള്‍ ,അയ്യങ്കാളി എന്നീ ത്രിമൂര്‍ത്തികളെ മാത്രം അറിയുന്നത് കൊണ്ട് വന്ന
അജ്ഞത .സംഭവ സമുദായ പരിഷ്കര്‍ത്താവ്‌ മല്ലപ്പള്ളി കാവാരിക്കുളം കണ്ടന്‍ കുമാരന്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ പരിപാടികള്‍ മനസ്സിലാക്കിയില്ല എന്നതാണ് കാരണം .
അക്ഷരജ്ഞാനം വിലക്കപ്പെട്ടിരുന്ന പറയ സമുദായത്തില്‍ (സാംബവര്‍)പെട്ടവര്‍ക്കായി തിരുവിതാം കൂര്‍ സംസ്ഥാനത്ത് 52 ഏ കാധ്യാപക സ്കൂളുകള്‍ 1912-13 കാലത്ത് സ്ഥാപിച്ച സമുദായ പരിഷ്കര്‍ത്താവ്‌ ആയിരുന്നു .
അയ്യങ്കാളി കഴിഞ്ഞാല്‍ പിന്നെ ഏറെ നാള്‍ പ്രജാസഭാ മെമ്പര്‍ ആയിരുന്ന അവര്‍ണ്ണന്‍ എന്ന ബഹുമതിക്കര്‍ഹാനായ കണ്ടന്‍ കുമാരന്‍ .
പത്തനം തിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍ കൊറ്റനാടു പഞ്ചായത്തില്‍ പെട്ട പെരുംപട്ടി എന്ന കുഗ്രാമത്തിലെ കാവാലിക്കുളം വീട്ടില്‍ കണ്ടന്‍-മാണി എന്നിവരുടെ പുത്രന്‍ ആയി 1863 ഒക്ടോബര്‍ 25-നു ജനനം .
അയല്‍വാസി കിട്ടുപിള്ള ആശാന്‍ രഹസ്യമായി മലയാളം ,സംസ്കൃതം ,പരല്‍പ്പേര്‍ എന്നിവ പഠിപ്പിച്ചു .അവര്‍ണ്ണര്‍ അത് തടയാന്‍ ശ്രമിച്ചെങ്കിലും കുമാരന്‍ പിന്‍ തിരിഞ്ഞില്ല സ്വന്തപരിശ്രമത്താല്‍ നന്നായി എഴുതാനും വായിക്കാനും പ്രസംഗിക്കാനും പഠിച്ചു 1ശ്രീനാരായണ ഗുരു അയ്യങ്കാളി എന്നിവരുടെ പരിശ്രമങ്ങള്‍ കണ്ട കുമാരന്‍ 911ആഗസ്റ്റ്‌ 29നു “ബ്രഹ്മപ്രത്യക്ഷ സാധുജന സഭ” എന്ന സാംബവ സമുദായ സംഘടന സ്ഥാപിച്ചു .ചങ്ങനാശ്ശേരി ചന്തയ്ക്കു സമീപമുള്ള മണലാട്ടി എന്ന പറയ ഗൃഹത്തിലെ കോത എന്നാ പെണ്‍കുട്ടി അഞ്ചു തിരിയിട്ടു കൊളുത്തിയ മഞ്ചിരാത് കൊളുത്തി ആയിരുന്നു ഉത്ഘാടനം .1913- ല്‍ സംഘടനയുടെ പേര്‍ “ബ്രഹ്മപ്രത്യക്ഷ സാധുജന പറയര്‍ സഭ”എന്നാക്കി. ആരുകാട്ട് ഊപ്പ ആയിരുന്നു പ്രസിഡ ന്റ്റ് .കുമാരന്‍ സെക്രട്ടറി .പഴൂര്‍ കുഞ്ഞാണി ഖജാന്‍ജി .ശാഖകള്‍ തോറും പള്ളിക്കൂടങ്ങളും രവിപാടശാലകളും തുടങ്ങി .മണലാട്ടി വീട്ടില്‍ തുടങ്ങിയ പ്രാര്ത്ഥനാലയം അവര്‍ണ്ണര്‍ കത്തിച്ചു കളഞ്ഞു .അവര്‍ തിരുത്തട്ടെ എന്ന് പറഞ്ഞു അവിടെ അത് പുനര്സ്ഥാപിക്കയാണ് കുമാരന്‍ ചെയ്തത് .ക്രിസ്തുദേവന്റെ മറ്റൊരവതാരം എന്ന് രാമചന്ദ്രന്‍ മുല്ലശ്ശേരി എഴുതുന്നു.
ജീവചരിത്രത്തില്‍ .അയ്യങ്കാളിയെ അനുകരിച്ചു സ്വസമുദായത്തിനു “സമുദായ കോടതിയും സ്ഥാപിച്ചു കുമാരന്‍ . പ്രാകൃത ആചാരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച കുമാരന്‍ അസമത്വങ്ങ ല്‍ക്കെതിരെ പട നയിച്ച് രാജദൃഷ്ടിയില്‍ പെട്ട് ശ്രീമൂലം പ്രജാസഭാംഗം ആയി ഉയര്‍ത്തപ്പെട്ടു .ശിചിത്വം ഭാവനപരിസരവൃത്തി എന്നിവയില്‍ സമുടായംഗങ്ങളില്‍ ബോധവല്‍ക്കരണം നടത്തി .പട്ടിണി നിവാരണ നടപടികള്‍ സ്വീകരിക്കുന്നതില്‍ വന്‍ താല്‍പ്പര്യം കാട്ടി 99.-ലെ കുപ്രസിദ്ധമായ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍. കിഴക്കന്‍ വനങ്ങളില്‍ നിന്നും ചങ്ങാടങ്ങളില്‍ അതി സാഹസികമായി ഈറ്റ വെട്ടിക്കൊണ്ടുവന്നു സമുദാ യംഗങ്ങള്‍ക്ക് തൊഴില്‍ നല്‍കി അവരെ പട്ടിണിയില്‍ നിന്നുരക്ഷിച്ചു. .വാളെടുത്തവരെ വരുതിയിലാക്കാനും പോരെടുത്തവര്‍ക്കെതിരെ പൊരുതി അവരെ തോല്‍പ്പിക്കാനും കുമാരന്‍ മുന്നില്‍ നിന്ന് എന്ന് കണ്ടന്‍ കുമാരന്‍റെ ജീവചരിത്രകാരന്‍ മുല്ലശ്ശേരി രാമചന്ദ്രന്‍ എഴുതുന്നു മൊബൈല്‍ (9497336510) കൊറ്റ നാടു ഗ്രാമപഞ്ചായത്ത് ഹാളില്‍ കുമാരന്‍റെ ചായാചിത്രം പ്രദര്‍ശിപ്പിക്കാന്‍ മുന്‍കൈ എടുത്ത രാമചന്ദ്രന്‍ നല്‍കിയതാണ് കുമാരന്റെ ചിത്രം .
1915-20,1923,1926-32 കാലഘട്ടങ്ങളില്‍ കുമാരന്‍ ശ്രീമൂലം പ്രജാസഭ മെമ്പര്‍ ആയിരുന്നു .പില്‍ക്കാലത്ത് മകന്‍ പി.കെ കുമാരനും എം.എല്‍.സി ആയിരുന്നു എന്നത് ശദ്ധേയം .
ചത്താല്‍ കുഴിച്ചു മൂടാന്‍ തമ്പുരാന്‍റെ അനുമതി തേടാതെ സ്വന്തമായി മണ്ണ് വേണം അന്നം പാകം ചെയ്യാനും അന്തി ഉറങ്ങാനും സ്വന്തമായി അല്‍പ്പം മണ്ണ് ഓരോ പറയ കുടുംബത്തിനും കിട്ടണം എന്നദ്ദേഹം ശ്രീമൂലം അസംബ്ലിയില്‍ ആവശ്യപ്പെട്ടു .സര്‍ക്കാര്‍ വക പുറമ്പോക്ക് ഭൂമിയും പുതുവല്‍ ഭൂമിയും ദാനപ്പതിവ് എന്ന നിലയില്‍ സാംബ വര്‍ക്ക് നല്‍കണം എന്നദ്ദേഹം വാദിച്ചു .തുടര്‍ന്നു ആയിരക്കണക്കിന് ഭൂമി സാംബവര്‍ക്ക് പതിച്ചു നല്‍കപ്പെട്ടു ജനാധിപത്യകേരളംഭൂപരിഷ്കരണം നടപ്പിലാക്കുന്നതിനും എത്രയോ കാലം മുമ്പ് തന്‍റെ സമുദായത്തില്‍ പെട്ട പാവപ്പെട്ടവര്‍ക്ക് ഇത്തിരി മണ്ണ് നേടിക്കൊടുക്കാന്‍ കുമാരന് കഴിഞ്ഞു .
പിന്നീട് അവരെ സാക്ഷരരര്‍ ആക്കുന്നതില്‍ ആയി അദ്ദേഹത്തിന്‍റെ ശദ്ധ .ഓരോ സമുദായ ശാഖയിലും ഓരോ ഏകാധ്യാപക വിദ്യാലയം (മൊത്തം 52 എണ്ണം )അദ്ദേഹം സ്ഥാപിച്ചു .പിന്നോക്ക പട്ടിക ജാതി വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സാക്ഷരത (23ശതമാനം) 1931 കാലത്ത് കൈവരിക്കാന്‍ കഴിഞ്ഞത് കുമാരന്‍റെ ഈ നടപടി കാരണമാണ് (ജാതി സെന്‍സ്സസ് 1931കാണുക )
1921- ല്‍ കവിയൂരില്‍ വച്ച് ശ്രീനാരായണ ഗുരുവുമായി കൂടിക്കാഴ്ച നടത്തി.ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള,അയ്യങ്കാളി .മൂലൂര്‍ പത്മനാഭപ്പണിക്കര്‍,സി.വി.കുഞ്ഞുരാമന്‍ എന്നിവരുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു .അനുയായികളില്‍ ഒരാളെപ്പോലും ക്രിസ്തുമതം സ്വീകരിക്കാന്‍ അനുവദിച്ചില്ല എന്ന് പ്രത്യേകം പറയണം .”ഹിന്ദു മതത്തിലെ പുഴുക്കുത്തു മാറുകയാണ് നമ്മുടെ ലക്ഷ്യം .പരമശിവന്‍റെ വംശാവലിയില്‍ പെട്ട നാം മതം മാറരുത്” എന്നുസമുദായാംഗംങ്ങളെ കൂടെക്കൂടെ ഉപദേശിച്ചിരുന്നു .
1934 ഒക്ടോബര്‍ 16-നു കുമാരന്‍ അന്തരിച്ചു
മല്ലപ്പള്ളിയിലെ കൊറ്റനാട് പഞ്ചായത്ത് സമതി അദ്ദേഹത്തിന്റെ ചായാചിത്രം പഞ്ചായത്ത് ഹാളില്‍ സ്ഥാപിച്ചു അദ്ദേഹത്തിന്‍റെ സ്മരണ നില നിര്‍ത്തുന്നു .
അധികവായനയ്ക്ക്
=====================
1.രാമചന്ദ്രന്‍ മുല്ലശ്ശേരി –ഹൈന്ദവ കേരളത്തിലെ നായകന്മാര്‍ -ഹിന്ദു ഐക്യവേദി
2.രാമചന്ദ്രന്‍ മുല്ലശ്ശേരി, കാവാലിക്കുളം കണ്ടന്‍ കുമാരന് ജന്മനാടിന്റെ ആദരവ് – സൈന്ധമൊഴി മാസിക, ജനുവരി 2016പേജ് 56-57
3.ഏ.ആര്‍ മോഹനകൃഷ്ണന്‍, മഹാത്മാ അയ്യങ്കാളി ബുദ്ധ ബുക്സ് അങ്കമാലി 2014 പേജ് 58-60
ചിത്രത്തിന് കടപ്പാട് രാമചന്ദ്രന്‍ മുല്ലശ്ശേരി .


Monday 25 July 2016

മനോന്മണീയത്തെ വീണ്ടും തമസ്കരിക്കപ്പെടുന്നു

ആഗസ്റ്റ്‌ ൧ ലക്കംമാധ്യമം
-----------------------------------------

മനോന്മണീയത്തെ വീണ്ടും തമസ്കരിക്കപ്പെടുന്നു
=======================================
“വിവാഹം,ഗാര്‍ഹസ്ത്ഥ്യം,ഗവേഷണ പ്രശ്നങ്ങള്‍” എന്ന തലക്കെട്ടില്‍ ആത്മകഥാഭാഗം എഴുതിയ എം.ജി.എസ് (മാധ്യമം ആഴ്ചപ്പതിപ്പ് 2016 ആഗസ്റ്റ്‌ 1 പുറം   66-70) താന്‍ ചരിത്രഗവേഷണം തുടങ്ങിയ(1960) കാലത്തിന്‍റെ ചരിത്രപശ്ചാത്തലം ഒരിക്കല്‍ കൂടി അനാവരണം ചെയ്യുന്നു “എം ജി.എസ്സിന്‍റെ ചരിത്ര നിലപാടുകള്‍” (വെളുത്താട്ട് ,ഷിനാസ്‌ ശ്രീജിത്ത് ,എസ.പി.സി.എസ് 2012) എന്ന “എം.ജി.എസ്  മേയ്ക്കീര്‍ത്തി”യിലും ആത്മകഥയില്‍ തന്നെ മുന്നൊരധ്യായത്തിലും ഈ ചരിത്രപശ്ചാത്തലം വായിച്ചു എന്നൊരോര്‍മ്മ .ഔദ്യോഗിക തിരുവിതാം കൂര്‍ ചരിത്രകാരന്‍ പി .ശങ്കുണ്ണി മേനോന്‍റെ മകന്‍, മദിരാശി മരുമക്കത്തായ കമ്മറ്റി അംഗം ഹൈക്കോടതി വക്കീല്‍, കെ.പി പത്മനാഭമേനോന്‍ ശേഖരിച്ച Notes on Vichcher’s Letters on Malabar പദ്മനാഭ മേനോന്‍റെ മരണശേഷം അത്   History of Kerala എന്ന പേരില്‍ പ്രസിദ്ധീകരിച്ച മറ്റൊരു മേനോന്‍ (ടി.കെ കൃഷ്ണമേനോന്‍),ലോഗന്‍ (മലബാര്‍ മാന്വല്‍  ),ടി.എ ഗോപിനാഥ റാവു (1910) എന്നിവരെ ആദരപൂര്‍വ്വം സ്മരിക്കുന്ന എം.ജി.എസ് പക്ഷെ പ്രാതസ്മരണീയര്‍ ആയ വൈക്കം പാച്ചുമൂത്തത്,മനോന്മണീയം സുന്ദരന്‍ പിള്ള എന്ന തിരുവിതാംകൂര്‍ പുരാവസ്തു വിഭാഗം സ്ഥാപക മേധാവി എന്നിവരെ തമസ്കരിക്കുന്നു .എംജിഎസ്മെയ്ക്കീര്‍ത്തിയില്‍ സുന്ദരം പിള്ളയെ കുറിച്ച് ഒരു വാക്യം ഉണ്ട് എന്ന കാര്യം മറക്കുന്നില്ല .എന്നാല്‍
ഇവിടെ, ആത്മകഥയില്‍, ആ  പേര്‍ പോലും പരാമര്‍ശ വിധേയമാകുന്നില്ല .കേരള ചരിത്രം (രണ്ടു ഭാഗം,രാഘവവാര്യര്‍,രാജന്‍ ഗുരുക്കള്‍ വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം 2013) എന്ന പഠനത്തെ  (‘പരീക്ഷാ സഹായി” എന്ന് എം.ജി.എസ്), അതിനിശിതമായി കീറിമുറിച്ചു വിശകലനം ചെയ്യുമ്പോള്‍, (ചരിത്രം ,വ്യവഹാരം ,കറന്റ് ബുക്സ് ഒന്നാം പതിപ്പ് 2015 ജൂണ്‍,), ഗ്രന്ഥകര്‍ത്താക്കള്‍ (രസകരമായ സംഗതി ഒരിടത്തുപോലം രാജന്‍ ഗുരുക്കള്‍ എന്ന പേര്‍ എം.ജി.എസ് വെളിപ്പെടുത്തുന്നില്ല,വാര്യര്‍ എന്ന് രണ്ടിടത്ത് പറയുന്നുമുണ്ട് ) മുക്കാല്‍ ഖണ്ഡിക മനോന്മണീയം സുന്ദരന്‍ പിള്ളയ്ക്ക് നല്‍കിയതിനെ പരിഹസിക്കയും ചെയ്തു (“അത്രയൊന്നും പറയാന്‍ ഇല്ലാത്ത പാച്ചു മുത്തും -മൂത്തത് എന്നത് തെറ്റായി അച്ചടിച്ചതാവണം- സുന്ദരം പിള്ളയും നീണ്ട ഖണ്ഡികയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു “എന്ന വാക്യം -പുറം 130- കാണുക )
“ആരായിരുന്നു പി.സുന്ദരന്‍ പിള്ള?” എന്നറിയാന്‍, ആതേ തലക്കെട്ടില്‍
ഡോ.എം.ജി ശശിഭൂഷന്‍ പി.എസ് നടരാജപിള്ള മെമ്മോറിയല്‍ ശതാബ്ദി സോവനീറില്‍ (2008 പേജ് 55-58 ) എഴുതിയ ലേഖനം കാണുക (ഭൂപരിഷ്കരണത്തിനായി 1956 –ല്‍ തിരുക്കൊച്ചി നിയമസഭയില്‍ ആറു ബില്ലുകള്‍ അവതരിപ്പിച്ച പതിനാലു സെന്റിലെ തെങ്ങോലപ്പുരയില്‍ പാര്‍ത്തിരുന്ന ധനകാര്യ മന്ത്രി പി.എസ് നടരാജപിള്ള എന്ന ഏക മകന്‍റെ പിതാവായിരുന്നു പേരൂര്‍ക്കടയിലെ ആയിരം ഏക്കര്‍ വരുന്ന ഹാര്‍വ്വിപുരം ബംഗ്ലാവില്‍ പാര്‍ത്തിരുന്ന മനോന്മണീയം സുന്ദരന്‍പിള്ള എന്ന തമിഴ് ഷെക്സ്പീയര്‍
തിരുവിതാംകൂറില്‍  നവോത്ഥാനം തുടങ്ങിയത് പേരൂര്‍ക്കടയിലെ ഹാര്‍വ്വിപുരം ബന്ലാവില്‍ നിന്നും (മനോന്മണീയം) തൈക്കാട്ടെ ഇടപ്പിറവിളാകം വീട്  വഴി (തൈക്കാട്ട് അയ്യാവു സ്വാമികള്‍ ) ചെന്തിട്ടയിലെ ശൈവപ്രകാശസഭ, പേട്ടയിലെ  ജ്ഞാനപ്രജാഗരം(പേട്ട രാമന്‍പിള്ള ആശാന്‍ ) എന്നിവ  വഴി കണ്ണന്മൂലയിലൂടെ,(ചട്ടമ്പി സ്വാമികള്‍ ) പാളയം വഴി (എംഡന്‍,”ജയ്ഹിന്ദ്” ചെമ്പകരാമന്‍ പിള്ള) ചെമ്പഴന്തി വഴി (ശ്രീനാരായണ ഗുരു) വെങ്ങാനൂരിലേക്കും  (അയ്യങ്കാളി) പിന്നെ പത്തനംതിട്ടയിലെ മല്ലപ്പള്ളി (കാവാരിക്കുളം കണ്ടന്‍ കുമാരന്‍) വഴി കോട്ടയം ജില്ലയിലെ വാഴൂരിലേയ്ക്ക് (തീര്‍ത്ഥപാദരും ശിഷ്യ വാഴൂര്‍ നിവേദിത ശ്രീമതി ചിന്നമ്മയും )ആയിരുന്നു എന്നതും  കേരള നവോത്ഥാനത്തെ ക്കുറിച്ച് നാല് സഞ്ചയികകള്‍ (ചിന്തപബ്ലീഷേര്‍സ് )  രചിച്ച പി.ഗോവിന്ദപ്പിള്ള കാണാതെ പോയി .അവിടെ വാഴൂരില്‍ ആണ് കേരളത്തില്‍ ഒരു വനിത നവോത്ഥാന നായിക  അരങ്ങു വാണത്. പിന്നീടവര്‍ തിരുവനന്തപുരം പൂജപ്പുരയിലേക്ക് പ്രവര്‍ത്തന മണ്ഡലം മാറ്റി എന്നതും സന്ദര്‍ഭവശാല്‍ രേഖപ്പെടുത്തട്ടെ .
“മലബാര്‍ (കേരളം എന്ന് വായിക്കുക) ഒരു ഭ്രാന്താലയം” എന്ന് പറഞ്ഞ (അങ്ങിനെ തന്നെയോ പറഞ്ഞത്?) സ്വാമി വിവേകാനന്ദന്‍ 1892 ഡിസംബറില്‍ കേരളത്തില്‍ വന്നത് പേരൂര്‍ക്കടയിലെ ഹാര്‍വ്വിപുരം ബന്ലാവിലെത്തി ലോകപ്രശസ്ത പണ്ഡിതന്‍ മനോന്മണീയം സുന്ദരന്‍ പിള്ളയെ (1885-1892)നേരില്‍  കണ്ടു  ചിക്കാഗോ സമ്മേളനത്തിന് പോകും മുമ്പ് , സംവദിക്കാന്‍വേണ്ടി  ആയിരുന്നു എന്നറിയുന്നവര്‍ വിരളം.അപ്പോഴാണ് “ഞാന്‍ ഒരു ശൈവനും ആക്കാരണ ത്താല്‍ “അഹിന്ദു”വും എന്ന് സുന്ദരന്‍ പിള്ള പറഞ്ഞത്. അദ്ദേഹത്തിന്‍റെ ആയിരം ഏക്കര്‍ ഹാര്‍വ്വിപുരം കുന്നിലെ കാട്ടിന്‍ നടുവിലെ “അടുപ്പ്കൂട്ടാന്‍” പാറ ധ്യാനത്തിന് പറ്റിയ സ്ഥലമോ എന്ന് കയറി നോക്കാനും അദ്ദേഹം തയ്യാറായി .തിരുവിതാംകൂറിലെ ആദ്യ എം.എ ക്കാരനായ സുന്ദരന്‍ പിള്ള “മനോന്മണീയം” എന്ന തമിഴ് നാടകം എഴുതി തമിഴിലെ ഷക്സ്പീയര്‍ എന്ന ബഹുമതി കരസ്ഥമാക്കിയ ഭാവനാശാലി. “തിരുവിതാംകൂറിലെ ചില പ്രാചീന രാജാക്കള്‍” (1891)എന്ന ചരിത്രപ്രബന്ധ രചനവഴി വിക്ടോറിയാ രാജ്ഞിയില്‍ നിന്നും പാരിതോഷികം വാങ്ങി “റാവുബഹദൂര്‍” ബഹുമതി വാങ്ങിയ സാഹിത്യകാരനും ചരിത്രപണ്ടിതനും ,ഡാര്‍വ്വിന്‍,ജോസഫ് പ്രീസ്റ്ലി  തുടങ്ങിയ പാശ്ചാത്യ പണ്ഡിതന്മാരുടെ തൂലികാ സുഹൃത്തും തിരുവിതാംകൂറിലെ ആര്‍ക്കിയോളജി വിഭാഗം സ്ഥാപക മേധാവിയും മറ്റുമായിരുന്നു . .ബ്രാഹ്മണര്‍ കേരളത്തില്‍ കുടിയേറിയവര്‍ എന്ന് പുരാതന രേഖകള്‍ വഴി കണ്ടെത്തിയ ആദ്യകാല തിരുവിതാംകൂര്‍  ചരിത്രകാരന്‍ അദ്ദേഹമാണ്. കേരളത്തിലെ ഭൂമി ആദ്യകാല കര്‍ഷകരായിരുന്ന “ഉഴവര്‍” എന്ന തമിഴകകര്‍ഷകരുടെ വകയായിരുന്നു എന്നും (തരിസാപ്പള്ളി ശാസനം സി.ഇ 849  “പൂമിക്ക് കരാളര്‍ വെള്ളാളര്‍”എന്ന ഭാഗം കാണുക) അവരില്‍ നിന്നും ബ്രാഹ്മണര്‍ പല കാരണങ്ങള്‍ വഴി തട്ടിയെടുത്തതാണെന്നും അദ്ദേഹം സ്ഥാപിച്ചു .തന്‍റെ  സുഹൃത്തുക്കളായ ശിവരാജയോഗി തൈക്കാട്ട് അയ്യാ സ്വാമികള്‍, പേട്ടയിലെ കുടിപ്പള്ളിക്കൂടം ആശാന്‍ രാമന്‍പിള്ള എന്നിവരുടെ സഹായത്തോടെ ഇംഗ്ലണ്ടിലെ ബേമിംഗാമില്‍ നടന്നിരുന്ന “ലൂണാര്‍ സൊസ്സൈറ്റി” മാതൃകയില്‍ പേട്ടയില്‍ “ജ്ഞാനപ്രജാഗരം”  (1876) എന്നും ചെന്തിട്ടയില്‍ “ശൈവപ്രകാശ സഭ”  (1885) എന്നും  പേരുള്ള വിദ്വല്‍ സഭകള്‍ സ്ഥാപിച്ചു തുടര്‍ച്ചയായി സംവാദങ്ങളും ചര്‍ച്ചകളും പ്രഭാഷണങ്ങളും പ്രബന്ധ അവതരണങ്ങളും  സംഘടിപ്പിച്ചു.കുടിലില്‍ മുതല്‍ കൊട്ടാരത്തില്‍ വരെ വിവിധ തട്ടുകളില്‍,തലങ്ങളില്‍  താമസ്സിച്ചിരുന്ന വിവിധ മത-ജാതി സമുദായങ്ങളില്‍ പെട്ട അറുപതോളം സ്ത്രീപുരുഷന്മാരെ അവയില്‍ പങ്കെടുപ്പിച്ചിരുന്നു.അതില്‍ കുഞ്ഞനും നാണുവും കാളിയും മറ്റും മറ്റും വരും . സുന്ദരന്‍ പിള്ളയുടെ ഭാര്യ ശിവകാമി കുഞ്ഞന്‍ (പിന്നീട് ചട്ടമ്പി സ്വാമികള്‍ )നാണു (പിന്നീട് ശ്രീനാരായണ ഗുരു )എന്നിവരുടെ പോറ്റമ്മ ആയിരുന്നു എന്നതും സ്മരിക്കുക .
വര്‍ക്കല തുരങ്കം നിര്‍മ്മിക്കുമ്പോള്‍ ലഭിച്ച ഒരു  പുരാതന ലിഖിതം സുന്ദരന്‍ പിള്ളയില്‍  ഗവേഷണ താല്‍പ്പര്യം ഉണര്‍ത്തി .തിരുനെല്‍വേലി ,നാഞ്ചിനാട്‌ പ്രദേശ ങ്ങളിലെ ഭൂമിയെ ജലസേചനം വഴി കൃഷിയോഗ്യമാക്കിയ കര്‍ഷകരും കണക്കപ്പിള്ളമാരും കച്ചവടക്കാരും ദ്വിഭാഷികളും കടല്‍ വ്യാപാരികളും അക്ഷരജ്ഞാനികളും ലിഖിത വിദഗ്ദരും (പാര്ത്തിവ പുരം നാനം മോനത്തില്‍ -വട്ടെഴുത്ത് -ശാസനം എഴുതിയ വെണ്ണീര്‍ വെള്ളാളനെ ഓര്‍മ്മിക്കുക ) അടങ്ങിയ  വെള്ളാള(വേള്‍ )കുലത്തില്‍ ജനിച്ച സുന്ദരന്‍പിള്ള പ.ശങ്കുണ്ണി മേനോന്‍ രചിച്ച ചരിത്രത്തിലെ അശാസ്ത്രീയതിയില്‍ മനം നൊന്താണ് ചരിത്രപഠനം തുടങ്ങിയത്.മണലിക്കര ശാസനവും അതിലെ വെള്ളാള നാട്ടുക്കൂട്ടവും (ഊര്‍ക്കൂട്ടം) അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍ ആയിരുന്നു .
ചരിത്രസംബന്ധിയായി നിരവധി ലേഖനങ്ങള്‍ അദ്ദേഹം രചിച്ചു .ഒരു “മാതാവിന്റെ രോദനം” എന്നൊരു വിലാപകാവ്യവും രചിച്ചു .സംഘകാല കൃതിയായ “പത്തുപ്പാട്ട് “ വിശദമായി  അവലോകനം ചെയ്ത് പ്രബന്ധം രചിച്ചു .തിരുജ്ഞാന സംബന്ധര്‍ എന്ന സിദ്ധന്റെ കാലത്തെക്കുറിച്ച് ഗവേഷണം നടത്തി. തിരുവിതാം കൂറിലെ പ്രാചീന രാജാക്കന്മാരെ കുറിച്ചു പ്രബന്ധം രചിച്ചു ലണ്ടന്‍ ഹിസ്റൊറിക്കല്‍ സോസ്സൈറ്റിയില്‍ അംഗത്വം നേടി.1888 –ല്‍ രചിക്കപ്പെട്ട നൂറ്റൊകൈ വിളക്കം എന്ന തമിഴ് കൃതി പ്രസിദ്ധമാണ് .1894- ല്‍ അദ്ദേഹത്തിനു റാവു ബഹദൂര്‍  സ്ഥാനം ലഭിച്ചു .മദിരാശി സര്‍വ്വകലാശാല ഫെലോഷിപ്പ് നല്‍കി പിള്ളയെ ആദരിച്ചു .അന്ന് വയസ്സ് 36 മാത്രം .
സുന്ദരം പിള്ളയുടെ പ്രൊഫസ്സര്‍ അവധിയില്‍ പോയപ്പോള്‍,  പിള്ളയെ തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ പ്രൊഫസ്സര്‍ ആയി നിയമിച്ചു. ഹാര്വ്വി മടങ്ങി വന്നപ്പോള്‍ പിള്ളയെ ഹജൂര്‍ ആഫീസിലെ ശിരസ്തദാര്‍ ആയി മാറ്റി നിയമിച്ചു (1882).
ആയിടയ്ക്കാണ് (1892) സുന്ദരം പിള്ളയെ വീട്ടില്‍ ചെന്നു കാണാനും ഒപ്പം ധ്യാനത്തിനു പറ്റിയ സ്ഥലം കണ്ടെത്താനുമായി സ്വാമി വിവേകാനന്ദന്‍ തിരുവനന്തപുരത്ത് എത്തിയത്. ”ഞാനൊരു ദ്രാവിഡനും ശൈവനും അതിനാല്‍ അഹിന്ദുവും” ആണെന്ന് സ്വാമികളോടു പിള്ള പറയുന്നത് അപ്പോഴാണ്‌ . ഹാര്വ്വി പുറം കുന്നിലെ “അടുപ്പുകൂട്ടാന്‍ പാറ” ധ്യാനമിരിക്കാന്‍ സ്വാമികള്‍ കയറി നോക്കിയെങ്കിലും ഇഷ്ടമായില്ല. അതിനാല്‍, പിന്നീടു ധ്യാനത്തിനായി, കന്യാകുമാരിക്ക് പോയി.
ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമികള്‍, വലിയ മേലെഴുത്ത് പിള്ള ആയിരുന്ന തിരുവിയം പിള്ള, ടി.ലക്ഷ്മണന്‍ പിള്ള എന്നിവരോടൊപ്പം സുന്ദരന്പിള്ള 1885-ല്‍ ചെന്തിട്ടയില്‍ “ശൈവപ്രകാശസഭ “ സ്ഥാപിച്ചു . സി.വി. രാമന്‍പിള്ള, ഗുരു റോസ്സിന്‍റെ  പേരില്‍ “റോസ്കോട്ട്” പണിയും മുമ്പ് സുന്ദരന്‍ പിള്ള, ഗുരു ഹാര്വ്വിയുടെ പേരില്‍ പേരൂര്‍ക്കടയില്‍ ആയിരം ഏക്കര്‍ വരുന്ന കുന്നില്‍ “ഹാര്വ്വിപുരം ബംഗ്ലാവ്” പണിയിച്ചു. ശൈവപ്രകാശ സഭയിലും പബ്ലിക് ലൈബ്രറിയിലും  ,അയ്യാസ്വാമികള്‍ ,പേട്ട രാമന്‍പിള്ള ആശാന്‍ എന്നിവര്‍ 1876-ല്‍ പേട്ടയില്‍ തുടങ്ങിയ “ജ്ഞാനപ്രജാഗരം” എന്ന വിദ്വല്‍ സഭയിലും  മനോമണീയം  പ്രഭാഷണ പരമ്പരകള്‍ നടത്തിയിരുന്നു .ഈ പ്രഭാഷണങ്ങള്‍ മുഴുവന്‍ ശ്രദ്ധാപൂര്‍വ്വം കേട്ട് അവയുടെ വിശദമായ നോട്ടുകള്‍ എഴുതിയെടുത്ത കുഞ്ഞന്‍ പില്‍ക്കാലത്ത്, ചട്ടമ്പി സ്വാമികളായപ്പോള്‍, ശിഷ്യര്‍  അവ ഗുരുവിന്‍റെ  പേരില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തി, സുന്ദരന്‍ പിള്ളയെ തമസ്കരിച്ചു കളഞ്ഞു വേധാധികാര നിരൂപണം ,കൃസ്തുമതച്ചേദനം   എന്നിവ ഉദാഹരണം .അകാലത്തില്‍ നാല്പത്തി രണ്ടാം വയസ്സില്‍ അന്തരിച്ച (അന്ന് ഏകമകന്‍ നടരാജന് പ്രായം ആറു വയസ്സ് മാത്രം) സുന്ദരന്‍ പിള്ളയ്ക്ക് തന്‍റെ  ഗവേഷണ ഫലങ്ങള്‍ പുസ്തകമാക്കാന്‍ കഴിഞ്ഞുമില്ല .
കേരളത്തിലെ ബ്രാഹ്മണര്‍ ഉത്തര ഇന്ത്യയില്‍ നിന്ന് വന്നവരാണെന്നും
ഇവിടുത്തെ ഭൂമിയുടെ അവകാശികള്‍ അവര്‍ ആയിരുന്നില്ല എന്നും കണ്ടെത്തിയത് കര്‍ഷക കുടുംബത്തില്‍ പിറന്ന ,”വെള്ളാളന്‍” ആയ സുന്ദരന്‍ പിള്ള ആയിരുന്നു .കദംബരാജാവിയായിരുന്ന മയൂരശര്‍മ്മന്‍റെ 
കുടിയേറ്റങ്ങളെ കുറിച്ചുള്ള ശിലാലിഖിതങ്ങള്‍ വിശദമായി പഠിച്ച അദ്ദേഹം  തിരുവിതാംകൂര്‍ ആര്‍ക്കിയോളജി വകുപ്പ് സ്ഥാപകനും സ്ഥാപകമേധാവിയും  ആയിരുന്നു   എന്ന  ചരിത്ര സത്യം. എം.ജി.എസ് വായനക്കാരില്‍ നിന്നും മറച്ചു പിടിക്കുന്നു

കേരളത്തില്‍ മനോന്മാനീയം ജനിച്ച ആലപ്പുഴയിലെ അദ്ദേഹത്തിന്‍റെ കര്‍മ്മമണ്ഡലം ആയിരുന്ന തിരുവനന്തപുരത്തോ അദ്ദേഹം താമസിച്ചിരുന്ന പേ രൂര്‍ക്കടയിലോ അദ്ദേഹത്തിന് സ്മാരകമില്ല .എന്നാല്‍ അദ്ദേഹത്തിന്‍റെ പൂര്‍വ്വികരുടെ ജന്മനാടായ തിരുനെല്‍വേലിയില്‍ ജയലളിത സര്‍ക്കാര്‍ അദ്ദേഹത്തിന്‍റെ സ്മരണ നിലനിര്‍ത്താന്‍ ഒരുയൂനിവേര്‍ സിറ്റി തന്നെ സ്ഥാപിച്ചു “മനോന്മണീയം സുന്ദരനാര്‍ (എം,എസ് ) യൂണിവേര്‍സിറ്റി. ,കേഴുക മലയാളികളേ ,ചരിത്രകാരന്മാരേ . .