Saturday 30 December 2017

അവിടെയും പി.എസ് നടരാജപിള്ള തമസ്കരിക്കപ്പെടുന്നു 
=================================================
1961 ഡിസംബര്‍ 31 നു അന്തരിച്ച ടി.എം വരുഗീസിനെ അനുസ്മരിച്ചു 2018 ജനുവരി ലക്കം കേരളശബ്ദം വാരികയില്‍ ശ്രീ കെ.ജി രവി എഴുതിയ ലേഖനം സന്ദര്‍ഭോചിതം തന്നെ .
സര്‍ സി.പി യെ “ജന്തു” എന്ന് വിളിച്ചതിന്‍റെ പേരില്‍ സി.കേശവന് എതിരായി കേസ് വന്നപ്പോള്‍, അദ്ദേഹത്തിന് വേണ്ടി വാദിച്ച വക്കീല്‍ എന്ന നിലയില്‍ ടി .വറുഗീസ് പ്രസിദ്ധനായി 
1938 ഫെബ്രുവരി 23 നു തിരുവനന്തപുരം പുളിമൂട്ടിലെ എന്‍ എസ് കുറുപ്പിന്‍റെ രാഷ്ട്രീയ ഹോട്ടലിന്‍റെ രണ്ടാം നിലയിലെ അട്വേ നാരായണ പിള്ളയുടെ വക്കീലോഫീസ്സില്‍ പിറന്നു വീണ സ്റേറ്റ് കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ സംഘടനയുടെ ആദ്യ യോഗത്തില്‍ പങ്കെടുത്തവരുടെ പേരുവിവരം ലേഖകന്‍ നല്‍കുന്നു .
 തിരുവനന്തപുരം പുളിമൂട്ടിലെ എന്‍ എസ് കുറുപ്പ് വക   രാഷ്ട്രീയ ഹോട്ടലിന്‍റെ രണ്ടാം നിലയിലെ അട്വേ നാരായണ പിള്ളയുടെ വക്കീലോഫീസ്സില്‍ പിറന്നു വീണ സ്റേറ്റ് കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ സംഘടനയുടെ ആദ്യ യോഗത്തില്‍ പങ്കെടുത്തവരുടെ പേരുവിവരം ലേഖകന്‍ നല്‍കുന്നു .ഈ.എം കോവൂര്‍ എഴുതിയ ജീവചരിത്രം നല്‍കിയ വിവരം ആകാം .പക്ഷെ അതില്‍ പിശക് പറ്റി എന്ന് ചൂണ്ടിക്കാണിക്കട്ടെ .അത് മനസ്സിലാക്കാന്‍ പുത്തന്‍ കാവ് മാത്തന്‍ തരകന്‍ എഴുതിയ ജീവചരിത്രം (കേരള സാംസ്കാരിക വകുപ്പ് 2004)പി .സുബ്ബയ്യാ പിള്ള എഴുതിയ പി.എസ് .നടരാജ പിള്ള ജീവചരിത്രം (കേരള സാംസ്കാരിക വകുപ്പ് ) എന്നിവ കൂടി വായിക്കണം
യോഗ അദ്ധ്യക്ഷന്‍ സി. വി കുമാര്‍ എന്ന് ശ്രീ രവി .ഈ.എം കോവൂര്‍ അങ്ങനെ നല്‍കിയിരിക്കാം . സി .പി കുഞ്ഞു രാമന്‍ എന്ന് മാത്തന്‍ തരകന്‍ .കെ.കെ കുഞ്ഞുരാമന്‍ എന്ന് വിക്കി .ശരിയായ പേര്‍ പി.സുബ്ബയ്യാ പിള്ള നല്‍കി സി.വി കുഞ്ഞുരാമന്‍ തന്നെ .
പട്ടം ,ടി.എം വറുഗീസ് ,പി.കെ കുഞ്ഞ് .വി.കെ വേലായുധന്‍ ,ആനി മസ്ക്രീന്‍ .കെ.ടി തോമസ്‌ എന്നിവരുടെ പേര്‍ ശ്രീ രവി നല്‍കുന്നു /പക്ഷെ സ്ഥാപകരില്‍ പ്രമുഖനും ആദ്യ സെക്രട്ടറിയു മായിരുന്ന പി.എസ് നടരാജ പിള്ളയെ തമസ്കരിച്ചു .ഒരു പക്ഷെ ഈ എം കോവൂരിന് പറ്റിയ പിശക് ആകാം .പത്ര വാര്‍ത്ത ആയി നല്‍കാന്‍ റിപ്പോര്‍ട്ട് തയാറാക്കിയത് പി.എസ് .നടരാജ പിള്ള .നടരാജ പിള്ളയുടെ സഹായത്തോടെ പ്രസിദ്ധീകരണ ജോലികള്‍ നടത്താന്‍ ചുമതല നല്‍കിയത് സി .നാരായണ പിള്ളയ്ക്ക് (മാത്തന്‍ തരകന്‍ പുറം 124 ) നായന്മാരില്‍ പലരും ചേര്‍ന്നു എങ്കിലും മന്നവും എന്‍ എസ് എസ്സും കൊണ്ഗ്രസ്സിനെ അനുകൂലിച്ചില്ല എന്ന് തരകന്‍ ക്ക മലയാള പത്രങ്ങളും വാര്‍ത്ത ഇട്ടില്ല .ഹിന്ദുവില്‍ വന്ന വാര്‍ത്ത
938 ഫെബ്രുവരി 25-ലെ “ഹിന്ദു”വില്‍ വാര്‍ത്ത അച്ചടിച്ചു വന്നു മി അടിസ്ഥാനമാക്കിയാണ് മാത്തന്‍ തരകന്‍ ആദ്യ യോഗം കൂടിയ ദിവസം കണ്ടെത്തിയത് .
സ്റേറ്റ് കോണ്ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്ന പേരിലാണ് പൈതൃകമായി കിട്ടിയ പേരൂര്‍ ക്കടയിലെ ആയിരം ഏക്കര്‍ വസ്തുവും അതിലെ ഹാര്‍വി പുറം ബംഗ്ലാവും പി.എസ് നടരാജ പിള്ളയ്ക്ക് നഷ്ടമായത് .സ്വാതന്ത്ര്യം കിട്ടി തിരുക്കൊച്ചി ധന-റവന്യു –വനം മന്ത്രി ആയിരിക്കുമ്പോള്‍ അദ്ദേഹത്തിന് വസ്തുവകകള്‍ തിരിച്ചു എടുക്കാമായിരുന്നു .എന്നാല്‍ ജാതകത്തില്‍ വിശ്വാസം ഉണ്ടായിരുന്ന അദ്ദേഹം പന്ത്രണ്ടില്‍ വ്യാഴം നിന്നപ്പോള്‍ ജനിച്ച തനിക്കു പിതൃസ്വത്ത് അനുഭവിക്കാന്‍ യോഗം കിട്ടില്ല എന്ന് മനസിലാക്കി മന്ത്രിയായിരുന്നപ്പോള്‍ പോലും ഏതാനും സെന്റിലെ തെങ്ങോല പ്പുരയില്‍ കഴിഞ്ഞു കൂടി എന്നതും ചരിത്രം .
ഇവിടെ ഇപ്പോള്‍ സ്റേറ്റ് കോണ്ഗ്രസ് സ്ഥാപകരില്‍ ഒരാള്‍ ,ആദ്യ സെക്രട്ടറി എന്നീ ചരിത്രം പോലും തമ്സ്കരിക്കപ്പെടുന്നു
ജാതക ദോഷം ആവാം
ഡോ കാനം ശങ്കര പ്പിള്ള
മൊബ9447035416 ഈ മെയില്‍ drkanam @gmail.com
ബ്ലോഗ്‌:www.charithravayana.blogspot.in

Thursday 28 December 2017

പി.എസ് നടരാജപിള്ള എന്ന “നാടാന്‍”

പി.എസ് നടരാജപിള്ള എന്ന “നാടാന്‍”
=================================
അടുത്ത കാലത്ത് മലയാളത്തിലെ അറിയപ്പെടുന്ന ഒരുയുവ മാദ്ധ്യമ
പ്രവര്‍ത്തകനുമായി കുറെ നേരം സംസാരിക്കാന്‍ ഇടവന്നു .
വിവിധ വിഷയങ്ങളെ കുറിച്ച് നന്നായി ,സരസമായി എഴുതും .കണ്ടാല്‍ അപ്പോള്‍ തന്നെ മുഴുവന്‍ വായിക്കാറുണ്ട് .
സംസാരമദ്ധ്യേ ഞാന്‍ പറഞ്ഞു :
"മനോന്മണീയം സുന്ദരന്‍ പിള്ളയെ കുറിച്ച് മലയാളത്തില്‍ ഒരു പഠനം ഉണ്ടാകേണ്ടിയിരിക്കുന്നു .”ദ്രാവിഡ പിതാവ്” ദക്ഷിണേന്ത്യന്‍ ചരിത്ര പിതാവ് കേരള ചരിത്ര പിതാവ് എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ,തിരു വിതാം കൂര്‍ പുരാവസ്തു വകുപ്പ് സ്ഥാപക മേധാവിയെ കുറിച്ച് ഞാന്‍ ഒരു പാടു വിവരങ്ങള്‍ ശേഖരിച്ചു .പുസ്തകം എഴുതാന്‍ ഉള്ള ക്ഷമ ഇല്ല .ആര്‍ക്കെങ്കിലും പി.എച് ഡി തീസ്സിസ് ആക്കാന്‍ പറ്റിയ വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു .എനിക്കത് ചെയ്യണമെങ്കില്‍ ഇനി ആദ്യം എം എ പാസ്സാകണം (നമ്മുടെ ബാബു പോള്‍ പി എച്ച് ഡി എടുക്കാന്‍ എം എ എടുത്ത കാര്യം ഓര്‍ക്കുക ).ആരെങ്കിലും ഉണ്ടെങ്കില്‍ വിവരങ്ങള്‍ നല്‍കി സഹായിക്കാം .നല്ല പഠനമാവും"
എന്നൊക്കെ കുറെ കാര്യങ്ങള്‍
ആ യുവ മാധ്യമ പ്രവര്‍ത്തകന്‍ അപ്പോള്‍ ഒരു ചോദ്യം
“ ഈ മനോന്മണീയം ഒരു നാടാന്‍ അല്ലായിരുന്നോ ?”
“അതെന്താ അങ്ങനെ ചോദിച്ചത് ?” ഞാന്‍
“അല്ല .നടരാജ പിള്ളയുടെ അച്ഛന്‍ അല്ലായിരുന്നോ ?
“നടരാജ പിള്ള നാടാന്‍ അല്ലായിരുന്നോ ?”
എന്ന് മാദ്ധ്യമ പ്രവര്‍ത്തകന്‍ ആയ യുവ സുഹൃത്ത് .
വായിക്കാന്‍ സമയം കിട്ടാത്ത മുഖ്യന്‍ പിണറായി സഖാവിനെയും
വായിച്ചിട്ടും വിവരം വയ്ക്കാത്ത മാധ്യമ ഉപദേഷ്ടാക്കള്‍
കവി പ്രഭാ വര്‍മ്മ ജെ.ബി ജം ക്ഷന്‍ ജോണ്‍ ബ്രിട്ടാസ് എന്നിവരെ എന്തിനു നാം ക്രൂശിക്കണം?
.
“അല്ല .വെള്ളാളന്‍ “ എന്ന് ഞാന്‍ അജ്ഞത മാറ്റി ക്കൊടുത്തു
അപ്പോള്‍ സുഹൃത്ത് :
"കേരളത്തില്‍ അങ്ങനെ ഒരു വിഭാഗം
ജനങ്ങള്‍ ഉണ്ടോ ?"
ഞാന്‍ എന്ത് മറുപടി പറയണം ?
(ഇത് കഥയല്ല .നൂറു ശതമാനം നടന്ന സംഭവം )

Wednesday 27 December 2017

യുഗ പുരുഷനും പുലയ ശിവനും (1870)

യുഗ പുരുഷനും പുലയ ശിവനും (1870)
====================================
1888-ല്‍ മനോരമയുടെ ശതാബ്ദി ആഘോഷ വേളയോടനുബന്ധിച്ചു കേരളത്തിലെ നവോത്ഥാന നായകരിലെ ഒന്നാം സ്ഥാനക്കാരനെ ,,
“യുഗപുരുഷന്‍” എന്ന പേരാണ് മനോരമ നല്‍കിയത്, കണ്ടു പിടിക്കാന്‍
മുന്‍ മുഖ്യമന്ത്രി സി.അച്ചുത മേനോന്‍ അദ്ധ്യക്ഷനായി ഒരു കമ്മറ്റി അവര്‍ രൂപവല്‍ക്കരിച്ചു .കമ്മറ്റി ഒറ്റക്കെട്ടായി കണ്ടെത്തിയ യുഗപുരുഷന്‍ ശ്രീനാരായണ ഗുരു ആയിരുന്നു .തന്ത്രശാലികളായ മനോരമയ്ക്ക് ഒരു ദുഷ്ടലാക്ക് ഉണ്ടായിരുന്നോ എന്ന് സംശയിക്കണം. പത്തൊന്‍പതാം നൂറ്റാണ്ടിലെ അല്ലെങ്കില്‍ ഇരുപതാം നൂറ്റാണ്ടിലെ അല്ലെങ്കില്‍ പത്തൊന്‍പതു–ഇരുപതു നൂറ്റാണ്ടുകളിലെ യുഗപുരുഷന്‍ എന്നവര്‍ പറഞ്ഞില്ല .
മനോരമ ഉടലെടുത്ത 1888- മുതല്‍ ശതാബ്ദി ആഘോഷിക്കുന്ന 1988 വരെയുള്ള കാലഘട്ടത്തില്‍ സാമൂഹ്യ പരിഷകരണം നടത്തിയ, എന്നാല്‍ ആ വര്‍ഷം(1988) ജീവിച്ചിരിക്കാത്ത, വ്യക്തി ആവണം യുഗപുരുഷന്‍ എന്ന നിബന്ധന അവര്‍ വച്ചു .കമ്മറ്റി ഒറ്റക്കെട്ടായി തന്നെ ആ നിര്‍ദ്ദേശം, അതില്‍ അടങ്ങിയ ദുഷ്ടലാക്ക്‌ മനസ്സിലാക്കാതെ, അംഗീകരിച്ചു. .മനോരമ ജനിച്ച കഴിഞ്ഞ ശേഷമുള്ള പ്രധാന സംഭവങ്ങള്‍ ,തിരുവിതാം കൂറിലെ ആയാലും ഇന്ത്യയില്‍ മൊത്തത്തിലുള്ളതായാലും ആഗോള തലതത്തിലുള്ളതായാലും മനോരമ ആര്‍ക്കൈവില്‍ ലഭ്യം .അതിനു മുമ്പുള്ള മിക്കവയും കണ്ടെത്തുക വിഷമകരവും .പല പ്രധാന സംഭവങ്ങളും രേഖപ്പെടുത്തപ്പെട്ടിരുന്നില്ല എന്ന് വ്യക്തം
മനോരമ ജന്മം കൊണ്ട 1888 എന്ന വര്‍ഷത്തിന്‍റെ പ്രത്യേകത ആ വര്‍ഷമാണ് ശ്രീ നാരായണ ഗുരു അരുവിക്കരയില്‍ “ഈഴവ ശിവ”നെ പ്രതിഷ്ടിച്ചത് എന്നതാണ് .ഈഴവ ശിവപ്രതിഷ്ടകള്‍ അതിനു മുന്‍പ് തന്നെ മൂന്നിടത്ത് കഴിഞ്ഞിരുന്നു . എന്നാല്‍ അന്നവ റിക്കാര്‍ഡില്‍ എത്തിയിരുന്നില്ല.തെക്കുംഭാഗം മോഹന്‍ ദേശാഭിമാനി വാരികയില്‍ ആറാട്ടുപുഴയെ കുറിച്ച് ലേഖനം എഴുതിയിരുന്ന ലേഖനം കാര്യമായ ശ്രദ്ധ നേടിയില്ല പി.ഗോവിന്ദപ്പിള്ള ആ വിവരങ്ങള്‍ തന്‍റെ നവോത്ഥാനപഠന സഞ്ചയികകളില്‍ ഉള്‍പ്പെടുത്തിയത് പില്‍ക്കാലത്ത് ആയിരുന്നു . ആറാട്ടുപുഴ വേലായുധപണിക്കര്‍ എന്ന ഈഴവ വിപ്ലവകാരി അരുവിപ്പുറം പ്രതിഷ്ടയ്ക്ക് 36 വര്‍ഷം മുമ്പ് 1852 -ല്‍ കാര്‍ത്തികപ്പള്ളിയിലെ ആറാട്ട്‌ പുഴയില്‍ മംഗലത്ത് ഇലയ്കാട്ടില്‍ ലോകത്തിലെ ആദ്യ ഈഴവ ശിവനെ ജ്ഞാനേശ്വരക്ഷേത്രത്തില്‍ പ്രതിഷ്ടിച്ചു .തുടര്‍ന്നു കായംകുളത്ത് ആലുംമൂട്ടില്‍ ചാന്നാരുടെ കുടുംബ വീട്ടിലും ചേര്‍ത്തല തണ്ണീര്‍ മുക്കം ചെറുവാരണം കരയിലും ഓരോ ഈഴവ ശിവന്മാര്‍ പ്രതിഷ്ടിക്കപ്പെട്ടു. .
ശ്രീനാരായണന്‍ പ്രതിഷ്ഠ നടത്തിയ ഈഴവ ക്ഷേത്രങ്ങളില്‍ ഈഴവര്‍ അയിത്തമുള്ളവരായി കണക്കാക്കിയിരുന്ന ചേരമ-സാംബവ–സിദ്ധനര്‍ ( പുലയ-പറയ-കുറവ) സമുദായാംഗങ്ങള്‍ക്ക് പ്രവേശനം ഇല്ലായിരുന്നു .പക്ഷെ കണ്ടിയൂര്‍ മറ്റം വിശ്വനാഥന്‍ ഗുരുക്കള്‍ പ്രതിഷ്ഠ നടത്തിയ മറ്റു മൂന്നു ഈഴവക്ഷേത്രങ്ങളിലും പുലയ-പറയ-കുറവര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നു .
പത്തനംതിട്ടയില്‍ മൈലാടുംപാറയില്‍ “താപസി ഓമല്‍” എന്ന പുലയന്‍ അതിനിടയില്‍ ഒരു “പുലയ ശിവനെയും” പ്രതിഷ്ടിച്ചു.ഒര്‍ണ കൃഷ്ണന്‍ കുട്ടി എഴുതിയ പുലയുടെ ചരിത്രം –ഒരു പഠനം (ബുദ്ധ ബുക്സ് അങ്കമാലി ഒക്ടോബര്‍ 2017 പുറം 175-79) ആ സംഭവം വിശദമായി വിവരിക്കുന്നു 360പേജുകളുള്ള പുസ്തകത്തിന്‌ വില 300രൂപാ

Tuesday 26 December 2017

“സാഹിത്യസ്പര്‍ശ തെക്കുംകൂര്‍ ചര്‍ച്ച വാട്സ് ആപ്പില്‍

“സാഹിത്യസ്പര്‍ശ തെക്കുംകൂര്‍ ചര്‍ച്ച  വാട്സ് ആപ്പില്‍
====================================================
എം ജി.എസ് നാരായണന്‍ ,രാജന്‍ ഗുരുക്കള്‍ കേശവന്‍ വെളുത്താട്ട് തുടങ്ങിയ മലയാളത്തിലെ അറിയപ്പെടുന്ന ചരിത്രകാരന്മാരുടെ ചരിത്രസംബന്ധമായ പരാമര്‍ശങ്ങളെ ,കണ്ടെത്തലുകളെ കുറെക്കാലമായി ഞാന്‍ വിമര്‍ശിക്കാറുണ്ട് .ചിലപ്പോള്‍ അതി നിശിതമായി തന്നെ ,എന്‍റെ പ്രിയ സുഹൃത്തുക്കളായ രാജീവ് പള്ളി ക്കോണം (മണര്‍കാട് കോളേജില്‍ വച്ച് പ്രാദേശിക ചരിത്രത്തെ കുറിച്ച് നടന്ന സെമിനാറില്‍ ഞങ്ങള്‍ ഇരുവരും പങ്കെടുത്തിരുന്നു .അതിനും മുമ്പ് പ്രൊഫ കേശവന്‍ നമ്പൂതിരി എഴുതിയ തെക്കും കൂര്‍ ചരിത്രം പ്രകാശനം നടന്നപ്പോള്‍ ആഗ്രന്ഥ ത്തെ കുറിച്ചുള്ള അവലോകനത്തിലും ഞങ്ങള്‍ ഇരുവരും ഒപ്പം പങ്കെടുത്തിരുന്നു .രാജാരവി വര്‍മ്മ ആകട്ടെ എന്‍റെ പ്രിയ അദ്ധ്യാപകന്‍ അമ്പലപ്പുഴ രാമവര്‍മ്മ സാറിന്‍റെ (1960-61 CMS-PUC)മകനും .അവര്‍ തമ്മിലുള്ള സംവാദത്തില്‍ എന്തെ പങ്കെടുക്കാത്തത് എന്ന് ഒരു സുഹൃത്ത് എന്നോടു ഫോണില്‍ ചോദിച്ചു
തുറന്നു പറയട്ടെ പഴയകാല രാജാക്കന്മാരുടെ ചരിത്രത്തില്‍ എനിക്ക് യാതൊരു താല്‍പ്പര്യവുമില്ല ,ഇക്കാര്യം പ്രൊഫ കേശവന്‍ നമ്പൂതിരിയുടെ വിമര്‍ശന വേളയില്‍ ഞാന്‍ തുറന്നു പറഞ്ഞു .അക്കാലത്തെ സാധാരണ ജനസമൂഹങ്ങളില്‍ ,അവരുടെ ചരിത്രത്തിലാണ് എനിക്ക് താല്‍പ്പര്യം
തെക്കും കൂര്‍ രാജാവ് അക്കാലത്തും അരിയാഹാരം തന്നെയാവണം കഴിച്ചു ജീവന്‍ നിലനിര്‍ത്തിയത് ,ആരാണ വര്‍ക്ക് ,രാജകുടുംബത്തിനും സൈന്യത്തിനും ചോറിനു വേണ്ട നെല്ല് കൃഷി ചെയ്തു കൊടുത്തത് ?അവര്‍ വസ്ത്രം ധരിച്ചിരിക്കുമല്ലോ .ആരാണ് അവര്‍ക്ക് വേണ്ട വസ്ത്രം ,അതിനു വേണ്ട പഞ്ഞി കൃഷി ചെയ്തു കൊടുത്തത് ,അവര്‍ക്ക് പാലും നെയ്യും വേണ്ടിയിരുന്നല്ലോ .ആരാണതിനു പശുക്കളെ വളര്‍ത്തി യിരുന്നത് എന്നതിലാണ് എനിക്ക് താല്‍പ്പര്യം .
കേരളത്തിലെ ,അല്ലെങ്കില്‍ തിരുവിതാം കൂറിലെ മലനിരകളിലെ കാടുകള്‍ വെട്ടിത്തെളിച്ച് സുഗന്ധവ്യഞ്ജന ങ്ങള്‍ (കുരുമുളക് ,ഇഞ്ചി മഞ്ഞള്‍ കരയാമ്പൂ ,കറുവാപ്പട്ട ) കൃഷി ചെയ്തു തുടങ്ങിയത് “ക്രിസ്ത്യാനികള്‍ “
എന്ന് എന്‍റെ സുഹൃത്ത് ശ്രീ രാജീവ് എഴുതി കണ്ടു
എനിക്ക് അംഗീകരിക്കാന്‍ കഴിയാത്ത അഭിപ്രായം ?
“കര്‍ഷകര്‍” എന്ന് ശ്രീ രാജീവ് എഴുതിയിരുന്നു വെങ്കില്‍ ഞാന്‍ പരാതി പറയില്ല .എന്തിനാണ് ഇവിടെ ക്രിസ്ത്യാനികള്‍ എന്ന പ്രയോഗം
വനമേഖലയില്‍ എന്നാണു ക്രിസ്ത്യന്‍ അധിനിവേശം ഉണ്ടായത് .എന്നാണു അവിടെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി സ്ഥാപിതമാകുന്നത് സി. ഇ ൧൪൪൪൦ നു മുമ്പ് ആ മേഖലയില്‍ പള്ളി ഉണ്ടായിരുന്നോ .എന്നാല്‍ ഇരുപതില്‍ പരം ശിവ-പാര്‍വതി –ഗണപതി ക്ഷേത്രങ്ങള്‍ ആയിരക്കണക്കിന് വര്ഷം മുമ്പേ അവിടെ ഉണ്ടായിരുന്നു .ചോറ്റി ,കാഞ്ഞിരപ്പള്ളി ഈരാറ്റു പേട്ട ,പാലാ മേഖലയില്‍ ആ പ്രടെഷതുണ്ടായിരുന്നു .പ്രൊഫ കേശവന്‍ നമ്പൂതിരിയും അവയെ കണ്ടില്ല
പണ്ട് ഗുണ്ടെര്‍ ട്ട് തരിസാപ്പള്ളി പട്ടയം (സി.ഇ ൮൪൯ ) കണ്ട ഉടന്‍ അതിനെ “ ക്രിസ്ത്യന്‍ “  “കോട്ടയം “  പട്ടയം ആക്കി മാറ്റി .സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്ന നമ്മുടെ ചരിത്രകാരന്മാര്‍ ആ ക്രിസ്ത്യന്‍ ലേബല്‍ മാറ്റാന്‍ ഇന്നും മടിക്കുന്നു .എവിടെയാണ് ആ പട്ടയത്തില്‍ ക്രിസ്ത്യന്‍ അല്ലെങ്കില്‍ കോട്ടയം സാന്നിധ്യം ? സി ഇ ൮൪൯ കാലത്ത് പള്ളി എന്നാല്‍ ശ്രമണ (ബുദ്ധ –ജൈന ദേവാലയം മാത്രം തരിസാ സിറിയന്‍ പദം എങ്കില്‍ സിറിയന്‍ പള്ളി പദമായ EDTA (adte ) എന്ന പദം പള്ളിക്ക് പകരം എഴുതിയില്ല എന്ന കാര്യം ഗുണ്ടെര്‍ട്ട് ചൂണ്ടിക്കാണിച്ചില്ല
തരിസാപ്പള്ളി പണിയിച്ച യശോദാ തപിരായി ആരായിരുന്നു ? അതില്‍ പറയുന്ന ഭൂമിയ്ക്ക് കാരാളര്‍ വെള്ളാളര്‍ കച്ചവടക്കാര്‍ ആയ ഈഴവര്‍ തച്ചര്‍ വന്ണാര്‍ എന്നിവരെ കുറിച്ച് എന്തേ വിവരണം നല്കാഞ്ഞു ? സപീര്‍ ഈശോ എന്നത് ശബരീശന്‍ അല്ലായിരുന്നോ എന്ന കാര്യങ്ങള്‍ ഒന്നും ഇതുവരെ ആരും ചര്‍ച്ച ചെയ്തു കാണുന്നില്ല പള്ളി എന്ന് കണ്ടാലുടന്‍ ക്രിസ്ത്യാനി എന്ന് പറയുന്ന ചരിത്രകാരന്‍ മാരെ പിന്‍ തുടരുന്ന ശ്രീ രാജീവ് കൃഷി എന്ന് കേട്ടാല്‍ ക്രിസ്ത്യാനികളെ സ്മരിക്കും മനോരംയോടുള്ള നന്ദി ആവാം .തിരുവിതാം കൂറില്‍ റബര്‍ കൃഷി പ്രചരിപ്പിക്കാന്‍ ൧൯൧൦ ല്‍ തന്നെ മനോരമയില്‍ റബര്‍ ലേഖനം എഴുതിയ മാമ്മന്‍ മാപ്പിളയുടെ കണ്ടത്തില്‍ കുടുംബം പോലും അവര്‍ പരമ്പരയാ കര്‍ഷകര്‍ ആണെന്ന് പറഞ്ഞിട്ടില്ല .ഞങ്ങള്‍ എണ്ണ ചെട്ടികള്‍ ആയിരുന്നു എന്നായിരുന്നു മാത്തുക്കുട്ടിച്ചായന്‍ പറഞ്ഞിരുന്നത് എന്നോര്‍ക്കുക .
തെക്കും കൂറിനു മുമ്പും സഹ്യാദ്രി സാനു പ്രദേശം ഉണ്ടായിരുന്നു
കേരള സിംഹ വളനാടു (പാണ്ട്യന്‍ കിംഗ്‌ ഡാം എന്ന കൃതി വായിക്കുക ,ഇപ്പോള്‍ നെറ്റില്‍ കിട്ടും ഇല്ലെങ്കില്‍ പി.ഡി എഫ് ആയി അയച്ചു തരാം .അങ്ങ് മാവേലിക്കര വരെയും ഇങ്ങു തമിഴ് നാട്ടിലെ രാമനാഥജില്ല വരെയും ഭരിച്ചിരുന്നത് മാവേലി വാണാതി രായന്‍ അദ്ദേഹത്തിന്‍റെ ശാസനം കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി കോവില്‍ ഭിത്തിയില്‍ ഇന്നും നില നില്‍ക്കുന്നു ചിത്രം എന്‍റെ കാഞ്ഞിരപ്പള്ളി ബ്ലോഗില്‍ ലഭ്യം .അതിനും മുമ്പ് കുട്ടനാട് .ഇന്നത്തെ കുട്ടനാടല്ല സംഘ കാല കുട്ടനാട് എന്ന സഹ്യാദ്രി സാനു പ്രദേശം
അന്നുമുണ്ടായിരുന്നു ഞങ്ങളുടെ നാട്ടില്‍ കുരുമുളക് ഇഞ്ചി മഞ്ഞള്‍ കറുവാപ്പട്ട കൃഷികള്‍ .അക്കാലത്ത് ക്രിസ്തുദേവന്‍ ജനിച്ചിട്ടില്ല
പിന്നെ സിറിയന്‍ കച്ചവട രക്തമുള്ള ക്രിസ്ത്യാനികള്‍ ,അധിനിവേശ രക്തമുള്ള അവര്‍ എങ്ങനെ കൃഷിക്കാര്‍ ആയി .പഠനം നടത്തേണ്ട വിഷയം

സുഗന്ധ വ്യഞ്ജന (കുരുമുളക് )കൃഷി സംഘ കാല “കുട്ടനാട്ടില്‍” തുടങ്ങിയത് ക്രിസ്ത്യാനികള്‍ അല്ലെ അല്ല .

Tuesday 12 December 2017

മേരി റോയിയും അവരുടെ പള്ളിക്കൂടവും

മേരി റോയിയും അവരുടെ പള്ളിക്കൂടവും
=======================================
പണ്ട് എന്‍റെ ആദ്യ സന്താനം അപ്പര്‍ പ്രൈമറി തലത്തില്‍ എത്തിയപ്പോള്‍ കോട്ടയത്ത് മേരി റോയിയുടെ സ്കൂളില്‍ ചേര്‍ത്താലോ എന്നൊരാലോചന
.നേര്സരി തലത്തില്‍ ഒന്നിച്ചു പഠിച്ച ഒരു കുട്ടി അവിടെ ഉണ്ടായിരുന്നു .ഒരു ദിവസം ശാന്തയുമായി കള ത്തിപ്പടിയില്‍
പോയി സ്കൂള്‍ ഒന്ന് കാണുവാനും മേരി റോയിയെ പരിചയപ്പെടാനും .
കോര്‍പ്പസ് ക്രിസ്റ്റി അപ്പോള്‍ “പള്ളിക്കൂടം” ആയി രൂപാന്തരപ്പെട്ടിരുന്നു .
ആദ്യ ക്ലാസുകളില്‍ മലയാളത്തില്‍ പഠനം .രണ്ടാമത്തെ സന്താനത്തെ അവിടെ ചേര്‍ക്കുന്ന കാര്യം അപ്പോഴേ ഉപേക്ഷിച്ചു .ഏതായാലും മൂത്ത സന്താനത്തെ അവിടെ ചേര്‍ക്കാം എന്ന് കരുതി മേരി റോയിയെ കണ്ടു .....
അവര്‍ക്ക് സമ്മതം .അടുത്ത് തന്നെ വരാം എന്ന് പറഞ്ഞു പോന്നു .
മടങ്ങുന്ന വഴിയില്‍ കോട്ടയത്ത് വക്കീല്‍ പണി നോക്കുന്ന ഒരു സുഹൃത്തിനെ കണ്ടു .വിവരം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു :”നമ്മുടെ കുട്ടികള്‍ക്ക് പറ്റിയ സ്കൂള്‍ അല്ല .നസ്രാണി മാതാപിതാക്കള്‍ക്ക് മക്കള്‍ക്ക്‌ കല്യാണ ആലോചന വരുമ്പോള്‍ ഞങ്ങളുടെ മോള്‍ തിരുവല്ലാ ബാലികാഭവനില്‍ പതിച്ചതാ ,മദ്രാസിലെ സ്റെല്ലാ മേരിയില്‍ പഠിച്ചതാ എന്നൊക്കെ പൊങ്ങച്ചം പറയുമ്പോലെ പറയാന്‍ മാത്രം കൊള്ളാം .കോട്ടയം കോര്‍പ്പസ് ക്രിസ്റ്റിയില്‍ പഠിച്ചതാ എന്ന് .കുട്ടികളെ താന്തോന്നികള്‍ ആക്കും മേരി റോയി” എന്നൊക്കെ കുറെ കാര്യങ്ങള്‍ .ഏതായാലും മക്കളെ ഇരുവരെയും ഞാന്‍ അവിടെ ചേര്‍ത്തില്ല .
പില്‍ക്കാലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അവര്‍ ഇരുവര്‍ക്കും ക്ലാസ് മേറ്റ് സ് ആയി അവിടെ പഠിച്ച ചില കുട്ടികളെ കിട്ടി .അവരെ കുറിച്ച് മക്കള്‍ പറഞ്ഞ ചില അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍ അവരെ മേരി റോയിയ്ക്ക് വിട്ടു കൊടുക്കാഞ്ഞത് നന്നായി എന്ന് തോന്നി .
സ്ത്രീ വിമോചന പ്രസ്ഥാന നായികയും മറ്റും ആയി അരുന്ധതി റോയിയുടെ അമ്മ മേരി റോയിയെ വിശേഷിപ്പിക്കുന്ന ഡോ ശ്രീകല മുല്ലശ്ശേരി (മാധ്യമം ആഴ്ച പ്പതിപ്പ് 2017 ഡിസംബര്‍ 18 ,20/1033 ലക്കം മുഖ സചിത്ര ലേഖനം (പുറം14 - 24 )
പള്ളിക്കൂടം എന്ന അവരുടെ സ്കൂള്‍ ,അവിടെ പഠിച്ചിറങ്ങിയ കുട്ടികള്‍ (ഇപ്പോള്‍ മൂന്നു തലമുറകള്‍ ആയിട്ടുണ്ടാവും ) അവര്‍ എവിടെ എത്തി
അദ്ധ്യാപിക എന്ന നിലയില്‍ സ്കൂള്‍ സ്ഥാപക എന്നാ നിലയില്‍ അവര്‍ എന്ത് സംഭാവന നല്‍കി എന്നെല്ലാമുള്ള കാര്യങ്ങള്‍ വിവരിച്ചു കണ്ടില്ല.
.കോട്ടയത്തെ ,കേരളത്തിലെ മറ്റു സ്കൂളുകളില്‍ പഠിച്ച കുട്ടികളും പള്ളിക്കൂടത്തില്‍ പഠിച്ച കുട്ടികളും തമ്മില്‍ എന്തെല്ലാം വ്യതാസങ്ങള്‍,എന്തെല്ലാം മേന്മകള്‍ ,എന്തെല്ലാം കുറവുകള്‍ സംഭവിച്ചു എന്നറിയാനും താല്‍പ്പര്യം തോന്നുന്നു .പള്ളിക്കൂടത്തില്‍ പഠിച്ച കുട്ടികള്‍ എവിടെ പോയാലും ജീവിച്ചു പോകാന്‍ കഴിവ് നേടിയവര്‍ എന്ന് ചിലര്‍ .ഒരു അരുന്ധതി അല്ലെങ്കില്‍ മേരി റോയി മോഡലുകള്‍ .പക്ഷെ അവരെല്ലാം കുടുംബ ജീവിതം വിജയകരമായി നയിക്കുന്നതില്‍ പരാജയപ്പെടുന്നു എന്ന് പലരും പറയുന്നു .
പ്രിയപ്പെട്ട ലേഖികയും വായനക്കാരും എന്ത് പറയുന്നു എന്നറിയാന്‍ ആഗ്രഹമുണ്ട് . .മാറിമാറി വരുന്ന ജനറേഷന്‍ ആണോ കാരണം ?
മേരി റോയിയുടെ കോച്ചിംഗ് ആണോ കാരണം ? ഒരു കാര്യത്തില്‍ എനിക്ക് സന്തോഷം .കോട്ടയംകാരന്‍ എന്ന നിലയില്‍ പഠനകാലത്ത്‌ നല്ല പങ്കും കോട്ടയം നഗരത്തില്‍ ജീവിച്ച ആള്‍ എന്ന നിലയില്‍
“ഏറ്റവും നല്ല ഇന്ത്യാക്കാര്‍ ജീവിക്കുന്ന സ്ഥലം” എന്ന മേരി റോയിയുടെ അഭിപ്രായം ശരി .പക്ഷെ രണ്ടാം ഭാഗം അത്ര ശരിയോ ?
അവര്‍ ആരെയും ചൂഷണം ചെയ്യുന്നില്ല .കേരള കോണ്ഗ്രസ് ജനിച്ചു വീണു പിളര്‍ന്നു പിളര്‍ന്നു വലുതാകുന്ന സ്ഥലം .അവിടുത്തുകാര്‍ ആരെയും ചൂഷണം ചെയ്യുന്നില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസം
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
ലൈക്ക്കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭിപ്രായം

Sunday 10 December 2017

അവര്‍ക്കതിനു കഴിയുമോ?

അവര്‍ക്കതിനു കഴിയുമോ?
===========================
ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ്‌ ചെന്നിത്തലയ്ക്കും
ചെയ്യാന്‍ കഴിയാതെ പോയ കാര്യം
രാജുവിനും പിണറായിയ്ക്കും 
കാനത്തിനും ചെയ്യാന്‍ കഴിയുമോ ?
ശിവരാജ യോഗി തൈക്കാട്ട് അയ്യാവു
സ്വാമികളെ കുറിച്ച് ഘോര ഘോരം
പ്രഭാഷണം നടത്തിയ ശശി തരൂരിന്
ചെയ്യാന്‍ കഴിയാതെ പോയത് പ്രേമചന്ദ്രന്
കഴിയുമോ?
കാത്തിരിക്കാം
ലൈക്ക്കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭിപ്രായം

Friday 8 December 2017

മനോന്മണീയം സുന്ദരന്‍പിള്ളയും നരേന്ദ്ര ദത്തനും 1892 ല്‍ കണ്ടുമുട്ടിയപ്പോള്‍

സംവാദം 
വന്നത് നരേന്ദ്രന്‍ ആയിരുന്നു

മനോന്മണീയം സുന്ദരന്‍പിള്ളയും
നരേന്ദ്ര ദത്തനും 1892 ല്‍
കണ്ടുമുട്ടിയപ്പോള്‍
   



സ്വാമി വിവേകാനന്ദന്‍ (“നരേന്ദ്ര ദത്തന്‍” എന്നായിരുന്നു അക്കാലത്തെ പേര്‍ എന്നത് എല്ലാവരും മറക്കുന്നു .അക്കാലം തലയില്‍ കെട്ടുണ്ടായിരുന്നില്ല എന്നതും )
നടത്തിയ ചരിത്രപ്രസിദ്ധമായ കേരള സന്ദര്‍ശനത്തിന്‍റെ നൂറ്റി ഇരുപത്തിയഞ്ചാം വാര്‍ഷികം 2017 നവംബര്‍ മുതല്‍ ഡിസംബര്‍ 22 വരെ സര്‍ക്കാര്‍ തലത്തില്‍ ആഘോഷിച്ചുവരുക ആണല്ലോ.
 കലാകൌമുദി 2205 ലക്ക (2017 ഡിസംബര്‍ 10) ത്തില്‍ (പുറം  66-68) ചരിത്ര യാത്ര എന്ന തലക്കെട്ടില്‍ ശ്രീ ശാന്തിസ്വരൂപ്‌ എഴുതിയ “ഭ്രാന്താലയത്തില്‍ വന്ന വിവേകാനന്ദന്‍” എന്ന ലേഖനം തികച്ചും സന്ദര്‍ഭോചിതം തന്നെ .പക്ഷെ അന്ന് വന്നത് നരേന്ദ്ര ദത്ത് .ഭ്രാന്താലയം എന്ന് സ്വാമികള്‍ പ്രഖ്യാപിച്ചതാകട്ടെ,അമേരിക്കന്‍ യാത്രകഴിഞ്ഞു 1894 ല്‍ മദ്രാസില്‍ വന്നപ്പോള്‍ മാത്രവും എന്ന് ചൂണ്ടിക്കാണിക്കട്ടെ  അതിനാല്‍ തലക്കെട്ട്‌ ശരിയായില്ല .

ഡോ.പല്‍പ്പുവില്‍ നിന്നുകിട്ടിയ ഏകദേശ ധാരണയുമായി മലബാറില്‍ (കേരളത്തില്‍) , നരേന്ദ്ര ദത്ത്  നടത്തിയ യാത്രയില്‍, സന്യാസി ആയി ചട്ടമ്പി സ്വാമികളെ  അല്ലാതെ, ഇവിടെ ഈഴവ സമുദായത്തില്‍ പിറന്ന ഒരു ആദ്ധ്യാത്മിക  ആചാര്യന്‍ ,1888 ല്‍ തന്നെ അവര്‍ണ്ണ ഈഴവ ശിവനെ പ്രതിഷ്ടിച്ച ഈഴവ സന്യാസി, ഉണ്ടായിരിക്കെ, അദ്ദേഹത്തിനെ എന്ത്കൊണ്ട് കണ്ടുപിടിച്ചു സംവദിച്ചില്ല എന്ന സംശയം നമുക്കുണ്ടാകാം . ചട്ടമ്പി സ്വാമികള്‍ ആ വിവരം നരേന്ദ്ര ദത്തില്‍  നിന്ന് മറച്ചു പിടിച്ചുവോ ?
ഒമ്പത് ദിവസം സുന്ദരരാമയ്യരുടെ അതിഥിയായി സ്വാമികള്‍  തിരുവനന്ത പുരത്ത് തങ്ങിയിട്ടും ചെമ്പഴന്തി വരെ പോയില്ല എന്നത് അത്ഭുത കരമായിരിക്കുന്നു

എറണാകുളത്ത് രാമയ്യരുടെ വീട്ടില്‍ വച്ച് ചട്ടമ്പി സ്വാമികളുമായി നരേന്ദ്ര ദത്ത്  നടത്തിയ സംവാദത്തില്‍ ചിന്മുദ്രയെ കുറിച്ച് ചോദിച്ചത്, (ഖേചരി മുദ്രയെ കുറിച്ചും ആയിരുന്നിരിക്കാം എന്ന് ശാന്തി ഭൂഷന്‍  .റഫറന്‍സ് നല്‍കി കണ്ടില്ല .അത് കൂടി നല്‍കിയിരുന്നുവെങ്കില്‍ ചരിത്രവായനക്കാര്‍ക്ക് കൂടുതല്‍ പ്രയോജനം കിട്ടുമായിരുന്നു ) .തന്‍റെ അജ്ഞത അകറ്റാന്‍ ആയിരുന്നോ അതോ ഒരു മലബാറി സന്യാസിയുടെ  ജ്ഞാനം പരീക്ഷിക്കാന്‍ മാത്രം ആയിരുന്നോ എന്ന് മനസ്സിലാകും വിധം ആരും ഇതുവരെ വിശദമാക്കി  കണ്ടിട്ടില്ല .

പിന്നെ അവര്‍ തമ്മില്‍ സംസാരിച്ചതാകട്ടെ, മരത്തില്‍ ഇരുന്ന ഒരു വാനരനെ കുറിച്ച് മാത്രവും .പക്ഷെ here I met a remarkable man എന്ന് വിവേകാനന്ദ സ്വാമികള്‍ എഴുതി എന്ന് ചരിത്രകാരന്മാര്‍ ഒന്നടങ്കം  പറയുന്നു .Here I met a learned Sanyasin എന്ന് സ്വാമികള്‍ എഴുതിയില്ല എന്ന് കാണുക .man എന്നതിന് പണ്ഡിതനായ ആത്മീയ ഗുരു എന്നര്‍ത്ഥം ഇല്ലല്ലോ .
വെറും ചരിത്രവായനക്കാരന്‍ മാത്രമായ  എന്‍റെ എളിയ മനസ്സില്‍ ഉദിക്കുന്ന ഈ സംശയം ആര് ദൂരീകരിക്കും?

ഉടന്തടി ചാട്ടം, സതി,അയിത്തം,ബാല വിവാഹം   തുടങ്ങിയ അനാചാരങ്ങള്‍ നിലനിന്നിരുന്ന ബംഗാളില്‍  നിന്നെത്തിയ നരേന്ദ്ര ദത്തിനോട് പില്‍ക്കാലത്ത്   ,കേരളത്തെ “”ഭ്രാന്താലയം എന്ന് വിളിച്ച  സ്വാമികളോട്, അദ്ദേഹം കേരളത്തില്‍ സഞ്ചരിച്ച ഡിസംബര്‍ മാസത്തില്‍ തിരുവിതാംകൂര്‍ പ്രദേശത്ത്, നാടെങ്ങും നടന്നിരുന്ന, ജാതിമതഭേദമില്ലാ ശബരിമല യാത്ര ,വാവര്‍ പള്ളിയിലെ ഹിന്ദു ആരാധന , എരുമേലിയിലെ ജാതിമതവര്‍ഗ്ഗ വര്‍ണ്ണ ദേശ ലിംഗ ഭേദമില്ലാ നവോത്ഥാന കൂട്ടായ്മ ആയ എരുമേലി പേട്ടകെട്ട്എന്നിവയെ കുറിച്ച് തിരുവിതാംകൂര്‍ പ്രദേശമാകെ, വടക്കന്‍ പറവൂര്‍ ,മലയാറ്റൂര്‍ പ്രദേശം മുതല്‍ .ഉള്ളൂര്‍ വരെ ചുറ്റികറങ്ങിയിരുന്ന ചട്ടമ്പി സ്വാമികള്‍ എന്തു കൊണ്ട് പറഞ്ഞു മനസ്സിലാക്കി ബോധവല്‍ക്കരിച്ചു കൊടുത്തില്ല ? അങ്ങനെ ചെയ്തിരുന്നുവെങ്കില്‍. അങ്ങ് അമേരിക്കയില്‍ ആയിര ദ്വീപില്‍ എത്തിയപ്പോള്‍, കൊടുങ്ങല്ലൂരിലെ സംസ്കൃത ജ്ഞാനികള്‍ ആയ സ്ത്രീകളുടെ കാര്യം മാത്രമല്ല, ജാതിമതവര്‍ഗ്ഗ വര്‍ണ്ണ ലിംഗമില്ലാത്ത :മലബാറി ശബരിമല തീര്‍ഥാടനത്തെ കുറിച്ചും എരുമേലി പേട്ട കെട്ടിനെ കുറിച്ചും വിവേകാനസ്വാമികള്‍  പ്രസംഗിക്കുമായിരുന്നു.

പി. പരമേശ്വരന്‍ അദ്ദേഹത്തിന്റെ കേരളം ഭ്രാന്താലയത്തില്‍ നിന്നും തീര്‍ത്ഥാലയത്തിലേക്ക് എന്ന പുസ്തകത്തില്‍ പറയുന്നത് നോക്കുക. പാശ്ചാത്യ രാജ്യങ്ങളില്‍ ദിഗ്‌വിജയം നടത്തി മടങ്ങിവന്ന സ്വാമിക്ക് മദിരാശിയില്‍ വെച്ച് നല്‍കിയ സ്വീകരണത്തിനുള്ള മറുപടി പറയവെയാണ് സ്വാമിജി കേരളത്തിലെ അനീതിക്കെതിരെ വിരല്‍ചൂണ്ടിയത്. മലയാള നാട്ടില്‍ ഞാന്‍ കണ്ടതിനേക്കാള്‍ ആക്ഷേപവാക്കായ മറ്റെന്തെങ്കിലും ഉണ്ടോ? അവിടെ ഒരു ഉയര്‍ന്ന ഹിന്ദു നടക്കുന്ന വഴിയില്‍ കൂടെ ഒരു താഴ്ന്ന ജാതിക്കാരനായ ഹിന്ദുവിന് നടന്നുകൂടാ.
സ്വാമി വിവേകാനന്ദന്‍ കേരളത്തില്‍ വരുമ്പോള്‍ ഇന്നത്തെ കേരളമല്ലായിരുന്നു. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്ന പ്രദേശങ്ങളായിരുന്നു. തിരുവിതാംകൂര്‍ ഒരു നവോത്ഥാന പ്രസ്ഥാനത്തെ വരവേല്‍ക്കുന്ന സമയമായിരുന്നു അത്. ശ്രീ നാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠാ നിവര്‍ത്തന പ്രസ്ഥാനം, മലയാളി മെമ്മോറിയല്‍ ഇങ്ങനെ തുടങ്ങി പല സാമൂഹ്യ ഉയര്‍ത്തെഴുന്നേല്‍പ്പുകളുടെയും കാലഘട്ടമായിരുന്നു. ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അവര്‍ണസമുദായങ്ങള്‍ക്ക് വിദ്യാഭ്യാസവും മറ്റും ലഭിക്കുന്ന കാലഘട്ടമായിരുന്നു. മഹാരാഷ്ട്രയില്‍ ദളിത് വിഭാഗങ്ങള്‍ കഴുത്തില്‍ ചിരട്ടയും അരയില്‍ ചൂലും കെട്ടിത്തൂക്കിയാണ് നടന്നിരുന്നത്. അദ്ദേഹം ഭ്രാന്താലയം എന്ന് അന്ന് വിളിച്ച മദ്രാസോ? ഇന്നും അയിത്തം നിലനില്‍ക്കുന്ന എത്രയോ പ്രദേശങ്ങളുണ്ട്.

വിവേകാനന്ദസ്വാമികളുടെ കേരള യാത്രാ ചരിത്രം എഴുതിയ മിക്കവരും അദ്ദേഹം  മനോന്മണീയം സുന്ദരന്‍ പിള്ളയുടെ പേരൂര്‍ക്കടയിലെ “ഹാര്‍വ്വിപുരം” ബംഗ്ലാവില്‍ ഒരു ദിവസം താമസിച്ച കാര്യവും അവിടെ വച്ച് അവര്‍ നടത്തിയ സംവാദവും  തമസ്കരിക്കയോ,  തെറ്റായി വ്യാഖാനിക്കയോ ചെയ്തതായി കാണാം .
ശിവരാജ യോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍ ( 1814-1909) മനോന്മണീയം സുന്ദരന്‍ പിള്ള എന്നിവരാല്‍ സ്ഥാപിതമായ ചെന്തിട്ടയിലെ ശൈവ പ്രകാശ സഭ(1885) യില്‍ വച്ചും സുന്ദരന്‍ പിള്ളയും നരേന്ദ്രനും സംവാദം നടത്തി (മുപ്പാല്‍ മണി ,മനോന്മണീയം സുന്ദരനാര്‍ ,ദിനമണി തമിഴ് വാരിക 2008 മേയ് 19-24)
ഞാനൊരു ദ്രാവിഡന്‍ ആണ് .ശൈവനും ആണ് .അക്കാരണത്താല്‍ അഹിന്ദുവുമാണ് “ (ഡോ .എം ജി.ശശിഭൂഷന്‍ “ആരായിരുന്നു മനോന്മണീയം പി സുന്ദരന്‍ പിള്ള?” പി.എസ് നടരാജ പിള്ള മെമ്മോറിയല്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സ്മരണിക (2008  പേജ് 55-58)  

വിവേകാനന്ദസ്വാമികള്‍ കേരളത്തില്‍ എത്തുമ്പോള്‍, അദ്ദേഹം ഭാരതത്തില്‍ മാത്രം അറിയപ്പെടുന്ന ഒരു സാധാ സന്യാസി Narendranath Datta  മാത്രം
(In 1888 Narendranath Datta left Baranagore Math and started his life as a wandering monk. For next five years he travelled extensively in many parts of India.
On 4 June 1891, at Mount Abu, Narendranath met Ajit Singh, the Raja (king) of Khetri, Rajasthan, for the first time. After having long conversations with Narendranath, Ajit Singh was very impressed with his knowledge and wisdom and invited him to Khetri. Narendranath accepted the invitation and left Mount Abu with Ajit Singh. On 7 August (1891) they reached Khetri. After the first meeting at Mount Abu, and during Narendranath's stay at Khetri between 7 June 1891 to 27 October 1891, Ajit Singh became a close friend and disciple of Narendranath. He started considering Narendranath as his spiritual mentor. It was Ajit Singh who suggested Narendranath to wear a turban and also showed him how to wear it in the Rajasthani style. (Most probably) he also named conferred the title Swami Vivekananda on Narendranath Datta (only in 1983-Dr.Kanam )

In April 1893, Narendranath visited Khetri for the second time. This time he stayed in Khetri for three weeks — from 21 April to 10 May. At this time, Narendranath was preparing to sail to the United States to attend the Parliament of the World's Religions as a speaker. When Ajit Singh learned about Narendranath's plan, he encouraged him and provided him support, both morally and financially. On 10 May (1893), Narendranath left Khetri, and on 31 May, he started his journey to the West from Bombay.

Ref:
http://www.swamivivekanandaquotes.org/2014/05/narendranath-datta-named-titled-swami-vivekananda.html)

എന്നാല്‍ അക്കാലത്ത് തന്നെ മനോന്മണീയം  ലോകപ്ര സിദ്ധനായ പണ്ഡിതന്‍ ആയിരുന്നു .ഡാര്‍വിന്‍ തുടങ്ങിയവരുമായി നേരിട്ട് കത്തിടപാടുകള്‍ നടത്തിയിരുന്നു ( പി.ഗോവിന്ദപ്പിള്ള 1760 ലക്കംപേജ് കലാകൗമുദിയില്‍ 'ഡാര്‍വിനും മലയാളനാടും' എന്ന
ലേഖനത്തില്‍ ).ബ്രിട്ടനിലെ റോയല്‍ കോളേജില്‍ നിന്ന് M.R.A.S  കിട്ടിയ ,ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്ന് പാരിതോഷികം വാങ്ങിയ പണ്ഡിതന്‍ ആയിരുന്നു സുന്ദരന്‍ പിള്ള ബംഗാള്‍ ഹിസ്റൊരിക്കല്‍ സൊസൈറ്റി അംഗവും

.”Mile stones in the History of Tamil Literature “ ,nothing need be said here, except that it succeeded in procuring for him a large circle of sincere and admiring friends both in India and in Europe among scholars of established reputation; an d a German University offered to confer on him the Degree of Ph.D, if he agreed only to put in a few month’s attendance. It was also instrumental in procuring his election ,at the suggestion of Sir.M.E.Grant Duff ,as Fellow of the Royal Historical Society. The University of Madras ,of which he was undoubtedly one of the most matured products ,made him a Fellow of the University in 1981( K.G.Sehsa Aiyer ,A Short sketch of Prof.P.Sundaran Pillai ,”The Tamilian Antiquary”, 1909
Kindly visit:Digital Library of India )

പുരാതന ഭാരത സംസ്കാരം ദ്രാവിഡ സംസ്കാരം എന്ന്, ഹാരപ്പയില്‍ മാര്‍ഷല്‍ ഖനനം തുടങ്ങുന്നതിനു മുപ്പതു വര്‍ഷം മുമ്പ്, പ്രഖ്യാപിച്ച ചരിത്ര പണ്ഡിതന്‍. ഖനനം നടത്തേണ്ടത് വടക്കെ ഇന്തയില്‍ അല്ല; തെക്കേ ഇന്ത്യയില്‍ നര്‍മ്മദ കാവേരി തടത്തില്‍ എന്ന് വാദിച്ചിരുന്ന ചരിത്രപണ്ടിതന്‍ ,തെക്കേ ഇന്ത്യന്‍ ചരിത്ര പഠനത്തിന്‍റെ സാക്ഷാല്‍ പിതാവ് .അദ്ദേഹവുമായി സംവദിക്കാന്‍ ഹാര്‍വിപുരം ബംഗ്ലാവില്‍ നേരിട്ട് എത്തുക ആയിരുന്നു വിവേകാനന്ദസ്വാമികള്‍ .ഞാന്‍ ദ്രാവിഡനും ശൈവനുംഎന്ന് മനോന്മണീ യം പറഞ്ഞു എന്നതു വാസ്തവം .അക്കാലത്ത് തന്നെ  ദ്രാവിഡ വാദം മുഴക്കി എന്ന കുറ്റം സുന്ദരന്‍ പിള്ളയില്‍ ചുമത്താന്‍ മാത്രമാണ് നമ്മുടെ ചരിത്രകാരന്മാര്‍ തയാര്‍ ആയത് .അദ്ദേഹം അന്നേ പറഞ്ഞ സത്യം ആരും കണ്ടില്ല .ഉള്‍ക്കൊണ്ടില്ല .കഷ്ടം .(K.K Pillai et all(ed)Prof.P Sundaran Pillai Comemoration Volume,Tirunelveli 1957 p 161 കാണുക )

പേരൂര്‍ക്കടയിലെ ആയിരം എക്കറിലെ ഹാര്‍വിപുരം ബംഗ്ലാവില്‍ ഒരു ദിവസം തങ്ങിയ സ്വാമികള്‍, തപസ്സിനും ധ്യാനത്തിനും പറ്റിയ ഉയര്‍ന്ന പാറ അന്വേഷിച്ചു പേരൂര്‍ക്കടയിലെ അത്യുന്നത “അടുപ്പുകൂട്ടാന്‍ പാറ” യും(ഇന്നും അത് ഭാഗികമായി നില നില്‍ ക്കുന്നു ) സന്ദര്‍ശിച്ചു അവിടെ നിന്ന് ശംഖു മുഖം കടല്‍ത്തീരത്തെ തിരയിളക്കം  കണ്ടു എന്നതും പലരും മറച്ചു പിടിച്ചു .(സുകുമാരന്‍ കല്ലുവിള മനോന്മണീയം സുന്ദരന്‍ പിള്ള ,മനോന്മണീയം പബ്ലിക്കേഷന്‍സ് നന്തന്‍കോട് 2012
ഈ പാറയെ കുറിച്ച് ചട്ടമ്പി സ്വാമികളും പരാമര്‍ശിച്ചിട്ടുണ്ട്
വിളപ്പില്‍ പത്മനാഭ പിള്ളയുമായി നടത്തിയ സംഭാഷണം ,ചട്ടമ്പിസ്വാമികള്‍ ശതാബ്ദി സ്മരണിക കാണുക
 കൂടുതല്‍ അറിയാന്‍ മനോന്മണീയം സുന്ദരന്‍ പിള്ളയുടെ കൊച്ചുമകന്‍ പ്രൊഫ എന്‍ .സുന്ദരം (തിരുക്കൊച്ചി ധന- റവന്യു മന്ത്രി പി.എസ് .നടരാജപിള്ള യുടെ മകന്‍) തിരുനെല്‍വേലി എം. ഡി. റ്റി. ഹിന്ദു കോളേജ് സോവനീര്‍ (1978) Sundaram The Household Head എന്ന ലേഖനം (പുറം  79-82) കാണുക

Swami Vivekanada  ,when he first visited Trivandrum took delight in engaging himself in philosophical discussion with my grandfather .Perhaps this young Professor’s reputation as an ardent student of Indian Philosophy might have reached Bengal before Swamiji started on southern tour. That may be the reason why Swamiji enquire of the Professor’s address on his arrival at Trivandrum and on an early morning tapped at his door and took him by surprise” Prof.N.Sundaram Head of the Dept of Economics Sree Krishana College Guruvayr .”” Thirunelvely MDT Hindu College Centenary Souvenir. 1978)

In 1888 Narendranath Datta left Baranagore Math and started his life as a wandering monk. For next five years he travelled extensively in many parts of India.

On 4 June 1891, at Mount Abu, Narendranath met Ajit Singh, the Raja (king) of Khetri, Rajasthan, for the first time. After having long conversations with Narendranath, Ajit Singh was very impressed with his knowledge and wisdom and invited him to Khetri. Narendranath accepted the invitation and left Mount Abu with Ajit Singh. On 7 August (1891) they reached Khetri.After the first meeting at Mount Abu, and during Narendranath's stay at Khetri between 7 June 1891 to 27 October 1891, Ajit Singh became a close friend and disciple of Narendranath. He started considering Narendranath as his spiritual mentor. It was Ajit Singh who suggested Narendranath to wear a turban and also showed him how to wear it in the Rajasthani style. (Most probably) he also named conferred the title Swami Vivekananda on Narendranath Datta.

In April 1893, Narendranath visited Khetri for the second time. This time he stayed in Khetri for three weeks — from 21 April to 10 May. At this time, Narendranath was preparing to sail to the United States to attend the Parliament of the World's Religions as a speaker. When Ajit Singh learned about Narendranath's plan, he encouraged him and provided him support, both morally and financially. On 10 May (1893), Narendranath left Khetri, and on 31 May, he started his journey to the West from Bombay.
      
കൂടുതല്‍ അറിയാന്‍
1.പി.സുബ്ബയ്യാ പിള്ള പി .എസ് നടരാജ പിള്ള ,കേരള മഹാത്മാക്കള്‍ സീരീസ് നമ്പര്‍ 13 സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരണം 1991 പേജ് 4-12
2.പി .ഗോവിന്ദപ്പിള്ള ,ചാള്‍സ് ഡാര്‍വ്വിന്‍ -ജീവിതവും കാലവും കേരള ശാസ്ത്ര പരിഷത്ത് 2009 പേജ് 208-209
3.പ്രൊഫ .എസ് മീനാക്ഷി നാഥന്‍ പ്രൊഫ .സുന്ദരന്‍ പിള്ള .പി.എസ് നടരാജപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സ്മരണിക
4.ജി .പ്രിയ ദര്‍ശനന്‍ .മനോന്മണീയം പി.സുന്ദരന്‍ പിള്ള –പഴമയില്‍ നിന്ന് ഭാഷാപോഷിണി 2012 ജൂലൈ പേജ്82
5.ഡോ .കാനം ശങ്കരപ്പിള്ള മനോന്മണീയം സുന്ദരന്‍ പിള്ള ജന്മ ഭൂമി വാരാന്ത്യപ്പതിപ്പ്2005  ജൂണ്‍ 12
6.ഡോ .കാനം ശങ്കരപ്പിള്ള, ചട്ടമ്പി സ്വാമികള്‍ കേട്ടെഴുത്ത് കാരന്‍ മാത്രം, പച്ചക്കുതിര ,കോട്ടയം ഒക്ടോബര്‍ 2015 പുറം 63
  
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
Mob: 9447035416 Email:drkanam@gmail.com
Attachments area