Wednesday, 23 March 2016

കര്‍ത്താവ് ഉയര്‍ത്തപ്പെട്ടതിനു പിന്നില്‍


കര്‍ത്താവ് ഉയര്‍ത്തപ്പെട്ടതിനു പിന്നില്‍
========================================
തേറമ്പില്‍ രാമകൃഷ്ണനെ എന്‍.എസ്.എസ്സില്‍ കൊണ്ടുവന്നത് സി.എന്‍ ദാമോദരന്‍ നായര്‍ .കളത്തില്‍ സ്ഥാപിച്ച എന്‍.ഡി.പിയില്‍ നേതാവാക്കിയതും അതെ ദാമോദരന്‍ നായര്‍ എന്‍.ഡി.പി സ്ഥാനാര്‍ത്ഥി ആക്കി മത്സരിച്ചപ്പോള്‍ വോട്ടു പിടിച്ചതും “ഉമ്മന്‍ചാണ്ടി” ആയി പ്രവര്‍ത്തിച്ചതും  ദാമോദരന്‍ നായര്‍. തൃപ്പൂണിത്തുറയില്‍ കര്‍ത്താവിനു ദാരിദ്യ്രം സമ്പന്നരുടെ നാടായ തൃശ്ശൂരില്‍ നിന്ന് ധനസമാഹരണം നടത്തി കര്‍ത്താവിനെ കൂടെ രക്ഷിച്ചെടുക്കണം എന്ന് കിടങ്ങൂര്‍ ജി, ദാമോദരന്‍ നായരെ അറിയിക്കുന്നു പിരിച്ച പണം മുഴുവന്‍ തനിക്കായി ചെലവാക്കാതെ കുറെ  കര്‍ത്താവിനു നല്‍കിയത് തേറമ്പിലിനീഷ്ടമായില്ല.
ജയിച്ച തേറമ്പലിനെ സ്വീകരിക്കാന്‍ ദാമോദരന്‍ നായര്‍ ഗുരുവായൂരില്‍  ഒരുക്കങ്ങള്‍ ചെയ്തു എങ്കിലും ക്ഷേത്ര ദര്‍ശനം കഴിഞ്ഞു അത് വാങ്ങാതെ മന്ത്രിസ്ഥാനം ഉറപ്പാക്കാന്‍  തേറമ്പില്‍ നേരെ  തലസ്ഥാനത്തേയ്ക്ക്  പാഞ്ഞു .പി.എം.എന്‍ മേനോന്‍ തുടങ്ങിയ എന്‍.എസ.എസ് പ്രമാണിമാര്‍ ദാമോദരന്‍ നായരെ കളിയാക്കി .”മാലയും ബൊക്കെയും വാങ്ങിയവര്‍ മാല  കഴുത്തിലിട്ട് ബൊക്കെയും പിടിച്ചു
ഗുരുവായൂര്‍ അമ്പലത്തിനു മൂന്നു വലത്ത് വച്ചാട്ടെ “.പിറ്റേ ദിവസം പത്രത്തില്‍ തേറമ്പില്‍ എന്‍.ഡി.പി മന്ത്രി എന്ന് തൃശ്ശൂര്‍ പത്രം(എക്സ്പ്രസ് ) മത്തങ്ങായില്‍ അടിച്ചു വിട്ടു
അന്നേ ദിവസം കിടങ്ങൂര്‍ ഗുരുവായൂരില്‍ എത്തി .”എം.എല്‍.ഏ ആയപ്പോള്‍ ഇങ്ങനെ എങ്കില്‍ മന്ത്രിയായാല്‍ എങ്ങനെ?” എന്ന് ദാമോദരന്‍ നായര്‍ കിടങ്ങൂര്‍ജിയോട് ചോദിച്ചു .കാര്യം ചോദിച്ചപ്പോള്‍ നടന്ന കഥ മുഴുവന്‍ പറഞ്ഞു .എങ്കില്‍ തേറമ്പില്‍ വേണ്ട എന്നായി കിടങ്ങൂര്‍.
”കെ.പി രാമചന്ദ്രന്‍ നായര്‍ പതിമൂന്നുകൊല്ലം ആലപ്പുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആയിരുന്ന ആളല്ലേ നമുക്കദ്ദേഹത്തിനു കൊടുക്കാം” എന്ന് ദാമോദരന്‍ നായര്‍ “എങ്കില്‍ അടുക്കള ഭരണം ആയിരിക്കും “ എന്ന് കിടങ്ങൂര്‍ .”എങ്കില്‍ കര്‍ത്താവിനെ ആക്കിക്കൂടേ” എന്ന് രാമന്‍ നായര്‍
അങ്ങിനെ കര്‍ത്താവ് ആദ്യ എന്‍.ഡി.പി മന്ത്രിയായി
ആരോഗ്യവകുപ്പില്‍ അഴിമതിയും തുടങ്ങി
ആദ്യം മോന്തായം വളഞ്ഞു
പിന്നെ കഴുക്കോലുകളും
എന്‍.ഡി.പി മന്ത്രിമാര്‍ മാറി മാറി വന്നു
കെ.പി രാമചന്ദ്രന്‍ നായര്‍
സുന്ദരേശന്‍ നായര്‍
ആര്‍ രാമചന്ദ്രന്‍ നായര്‍
അടുക്കള ഭരണം താക്കോല്‍സ്ഥാന  ഭരണമായി മാറി
ആരോഗ്യവകുപ്പ് “രോഗ”വകുപ്പും ആയി മാറി

മെഡിക്കല്‍ വകുപ്പ് “മേടിക്കല്‍” വകുപ്പായി മാറി 

കേരള ക്ഷേത്രങ്ങള്‍ ബ്രാഹ്മണ നിര്‍മ്മിതികളല്ല

കേരള ക്ഷേത്രങ്ങള്‍ ബ്രാഹ്മണ നിര്‍മ്മിതികളല്ല

“കേരളമെന്നത് പരശുരാമസൃഷ്ടിയോ ബ്രാഹ്മണ സൃഷ്ടിയോ?”
എന്ന തലക്കെട്ടില്‍ മാര്‍ച്ചു 28 ലക്കം (943)  മാധ്യമം ആഴ്ചപ്പതിപ്പില്‍ അടിസ്ഥാന ജനചരിത്രകാരന്‍ കുന്നുകുഴി എസ് മണി എഴുതിയ കത്ത് വായിച്ചു. 938 ലക്കത്തില്‍ സവര്‍ണ്ണ ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ എഴുതിയ ലേഖനത്തില്‍ നമ്പൂതിരി ഗ്രാമക്ഷേത്രങ്ങളെ കുറിച്ചെഴുതിയ ഭാഗത്തെ വിമര്‍ശിച്ചു കൊണ്ടുള്ള കത്ത് .
കണ്ണന്‍ പുരൈയന്‍, യാക്കന്‍ കുന്റപ്പോഴന്‍, ചാത്തന്‍ ചങ്കരന്‍, പോഴന്‍ ഇരവി തുടങ്ങിയ പുലയ രാജാക്കന്മാരെയും തൃക്കാക്കര ക്ഷേത്രത്തിനു ഭൂമിയും വിളക്കും നല്‍കിയ പുലയരാജാക്കന്മാരെയും പുലയ പ്രഭുക്കളെയും പേരെടുത്തു പറയാതെ മണി പരാമര്‍ശിക്കുന്നു .പേരുകൊണ്ട് മാത്രം പഴയകാല വ്യക്തികളെ പുലയന്‍ എന്നോ തട്ടാന്‍ എന്നോ ബ്രാഹ്മണന്‍ എന്നോ വെള്ളാളന്‍  എന്നോ തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്ന് ഇളംകുളം എഴുതിവച്ച കാര്യം പ്രിയ ശിഷ്യന്‍ മറന്നു പോകുന്നു .ഇക്കൂട്ടരിലെല്ലാം ഒരേ പേരുകള്‍ കണ്ടിരുന്നു .പാര്‍ ത്തിവ പുരം  ശാസനം കാണുക എഴുതിയത് “തെങ്കനാട്ടു കിഴവന്‍ (പ്രഭു) വെണ്ണീര്‍ വെള്ളാളന്‍ ചാത്തന്‍ മുരുകന്‍” .”ആയ്കുലമാതേവി” ആകട്ടെ ചാത്തന്‍ മുരുകന്റെ മകള്‍ ചേന്തി .(ഇരുവരും വെള്ളാളര്‍ .
കരുന്തനടക്കന്‍ എന്നു തുടങ്ങിയ ആയ് രാജാക്ക്ന്മാരാരും പുലയര്‍ ആയിരുന്നില്ല .വെള്ളാളരിലെ  ഇടയവിഭാഗം അല്ലെങ്കില്‍ യാദവകുലം .
നമ്പൂതിരി ഗ്രാമക്ഷേത്രങ്ങള്‍ ബ്രാഹ്മണര്‍ പണിയിച്ചു എന്ന എം.ജി.എസ് വാദം വസ്തുതകള്‍ ക്കെതിരാണ് . .രണ്ടേ രണ്ടു കേരള ക്ഷേത്രങ്ങളുടെ  മാത്രം ചരിതമേ വിശദമായി എഴുതപ്പെട്ടിട്ടുള്ള് . .കല്ലൂര്‍ നാരായണ പിള്ള എന്ന വക്കീല്‍ രചിച്ച ചെങ്ങന്നൂര്‍  ക്ഷേത്രമാഹാത്മ്യം കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്  ആര്യന്മാരുടെ കുടിയേറ്റത്തില്‍ തിരുവഞ്ച്ക്കുളം ക്ഷേത്രത്തെ ക്കുറിച്ചെഴുതിയ ചരിത്രം .ചെങ്ങന്നൂര്‍ ക്ഷേത്രം വിറമിണ്ട നായനാര്‍ എന്ന വെള്ളാള പ്രഭുവാല്‍  നിര്‍മ്മിതം .ബ്രാഹ്മനര്‍ അത് തട്ടിയെടുത്ത് നായനാരെ (പിന്‍ഗാമിയെ )
റാന്നിയിലേക്ക് ഓടിച്ചു .അവിടെ അദ്ദേഹം പണിയിച്ച ശാലീശ്വരം ക്ഷേത്രവും തട്ടിയെടുക്കാന്‍ നോക്കി പക്ഷെ  പണി പാളി. തിരുവഞ്ചിക്കുളം ക്ഷേത്രം  മറ്റൊരു വെള്ളാള നായനാര്‍, ചേരമാന്‍ പെരുമാള്‍നായനാര്‍, പണിയിച്ചു .അതും പില്‍ക്കാലത്ത് ബ്രാഹ്മണര്‍ തട്ടിയെടുത്തു എന്നതു ചരിത്രം 32 നമ്പൂതിരി ക്ഷേത്രങ്ങളില്‍ 22എണ്ണം ശിവക്ഷേത്രങ്ങള്‍ എന്നുകണ്ട് ഞെട്ടിയ എം.ജി.ശശിഭൂഷന്‍ അതെക്കുറിച്ച് ഒരു ലേഖനം തന്നെ എഴുതി .ബ്രാഹ്മണര്‍ക്ക് “ശിവന്‍” എന്നൊരു ദേവന്‍ തന്നെ ഇല്ലായിരുന്നു എന്നതും ചരിത്രം .ഒന്നുകില്‍ ജൈനര്‍ അല്ലെങ്കില്‍ ശൈവര്‍ ആയിരുന്ന വെള്ളാളര്‍  നിര്‍മ്മിച്ച ക്ഷേത്രങ്ങള്‍ .
നമ്പൂതിരിഗ്രാമങ്ങള്‍  പന്തളത്തിന് തെക്കോട്ടു വ്യാപിച്ചിരുന്നില്ല .തെക്കന്‍ തിരുവിതാംകൂറില്‍ അപ്പോള്‍ എങ്ങനെ ക്ഷേത്രങ്ങള്‍ ഉണ്ടായി എന്ന കാര്യം എം.ജി.എസ് പഠിച്ചില്ല .ഇന്നത്തെ കോട്ടയം ഇടുക്കി പത്തനം തിട്ട ജില്ലകള്‍ ഉള്‍പ്പെട്ടിരുന്ന പ്രാചീന തെക്കുംകൂറില്‍ ഉണ്ടായിരുന്ന നിരവധി ശിവക്ഷേത്രങ്ങള്‍ ആര് നിര്‍മ്മിച്ച്‌ എന്നും എം.ജി എസ് അറിയണം. പാലാ മീനച്ചില്‍ താലൂക്കിലെ പുലിയന്നൂര്‍ ഏഴാച്ചേരി ,അരുണാപുരം, പന്തത്തല  ,മേവട ,മീനച്ചില്‍,പൂവരണി എന്നിവിടങ്ങളില്‍ തമിഴ്നാട്ടിലെ കാവേ രിപൂമ്പട്ടണ ത്തില്‍ നിന്ന് പ്രാചീനകാലത്ത് വര്‍ത്തകര്‍  ആയിരുന്ന വെള്ളാള വിഭാഗം കുടിയേറി ,അവരെ “ചെട്ടികള്‍” എന്നും വിളിച്ചിരുന്നു
ചെട്ടികുളങ്ങര ,ചെട്ടിമുക്ക്, ചെട്ടിതെരുവ് ,ചെട്ടിയങ്ങാടി ചെട്ടിപ്പറമ്പ്,  ചെട്ടിയാര തുടങ്ങിയവ ഈ വര്‍ത്തകരുടെ  സാന്നിധ്യം കൊണ്ടുണ്ടായ പേരുകള്‍ .അവര്‍  ചോറ്റി , കാഞ്ഞിരപ്പള്ളി, പുലിയന്നൂര്‍, തിടനാട്,ആനക്കുളം, തട്ടാരകത്ത് , .കൊണ്ടൂര്‍, എന്നിവിടങ്ങളില്‍ ക്ഷേത്രങ്ങള്‍ പണിയിച്ചു .കൊണ്ടുടയാര്‍ കൊണ്ടൂര്‍, ചോറ്റുടയാര്‍ ചോറ്റി , തിരുവുടയാര്‍ തിടനാട്, കിഴവുടയാര്‍ കാഞ്ഞിരപ്പള്ളി ക്ഷേത്രങ്ങള്‍ പണിയിച്ചു .മാവേലി വാണാദിരാജന്റെ “മാവേലി ശാസനം” കാണപ്പെടുന്ന കാഞ്ഞിരപ്പള്ളിയിലെ മധുരമീനാക്ഷിക്ഷേത്രം (എസ.ശങ്കു  അയ്യര്‍ കേരള ചരിതത്തിലെ അജ്ഞാത ഭാഗങ്ങള്‍ ) വെള്ളാള നിര്‍മ്മിതം പാലാ “വെള്ളാപ്പാട്ട്” ക്ഷേത്രം, കടപ്പാട്ടൂര്‍ ക്ഷേത്രം ,പൂഞ്ഞാര്‍ മധു രമീനാക്ഷി ക്ഷേത്രം പന്തളം- എരുമേലി അയ്യപ്പക്ഷേത്രങ്ങള്‍ എന്നിവയും വെള്ളാള നിര്‍മ്മിതം .തെങ്കാശി (അഞ്ഞുറ്റിക്കാര്‍ ),മധുര (മുന്നൂറ്റിക്കാര്‍) വെള്ളാളര്‍ തൊടുപുഴയില്‍ മുതലിയാര്‍ മഠം ,കാരിക്കോടു അണ്ണാമലക്ഷേത്രം  തുടങ്ങിയ ക്ഷേത്രങ്ങള്‍ പണിയിച്ചു .ഈരാറ്റുപേട്ടയില്‍ അങ്കാളമ്മന്‍  കോവില്‍ പണിയിച്ചതും പത്തനംതിട്ടയില്‍ മുത്താരമ്മന്‍  കോവില്‍ പണിയിച്ചതും വെള്ളാളര്‍  .
എങ്കിലും എം.ജി.എസ് പറയും “കേരളത്തില്‍ വൈശ്യര്‍” ഇല്ലായിരുന്നു .ക്രിസ്ത്യാനികളും മുസ്ലിമുകളും മാത്രമായിരുന്നു  വൈശ്യര്‍ എന്നും

“പുലയര്‍ ചരിത്രവും- വര്‍ത്തമാനവും” എന്ന കൃതിയില്‍ കരിവേലി ബാബുക്കുട്ടന്‍ എഴുതുന്നു :”പുലയര്‍ ചേരമാന്‍ പെരുമാളിന്റെ വംശാവലിയില്‍ പെട്ടവരാണെന്നു ഒരു സൂചന പോലും ഇതെഴുതുന്ന ആള്‍ക്ക് ഈകൃതിയുടെ രചനക്കിടയില്‍ ലഭിക്കയുണ്ടായില്ല “(മുഖവുര )
വെള്ളാളര്‍ കൃഷിയില്‍ ജലസേചനം ചെയ്യുന്നു “(ബാബുക്കുട്ടന്‍ )
പുലയര്‍ പുലത്തിന്‍റെ  ഉടമകള്‍ എന്ന വാദം വളരെ അടുത്ത കാലത്താ നുണ്ടായത്.കനകസഭാപിള്ളയുടെ  Tamils 1800 hundred years ago (1st Edn.1904ഇന്നത് 1912 വര്‍ഷം മുമ്പ് ) എന്ന ഗ്രന്ഥത്തില്‍ പുലയര്‍ പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ (scavanchers [dk1] )ആണ് (പേജ് 114).
“പുലയര്‍ പുലത്തിന്‍റെ  അഥവാ നിലത്തിന്റെ ഉടമ ആയിരുന്നു  എന്ന അര്‍ത്ഥത്തില്‍ നിര്‍വചിക്കപ്പെടുന്നതു നവോത്ഥാനഘട്ടത്തിലെ സംഘടനാ ചര്‍ച്ചകളിലൂടെയാണ്.  ഈവാദം രൂപം കൊള്ള്ന്നത് ജാതിവ്യവസ്ഥയുടെ ആവിര്‍ഭാവം തൊഴില്‍ വിഭജനത്തില്‍  നിന്നുമാണെന്ന പരികല്‍പ്പനയിലൂടെയാണ് .(കെ.കെ കൊച്ചു “പുലയര്‍” അവതാരിക )
സി.ഇ 849-ല്‍ “ വേള്‍കുല സുന്ദരന്‍” എന്ന വെള്ളാളനാല്‍ വിരചിതമായ തരിസാപ്പള്ളി പട്ടയത്തില്‍ ദാനം ചെയ്യപ്പെടുന്ന ഭൂമി ബ്രഹ്മസ്വമോ ദേവസ്വമോ ചേ രിക്കാലോ അല്ല വെള്ളാളന്‍ വക (“പൂമിക്കുകാരാള ര്‍ വെള്ളാളര്‍” ).ദാനം നല്കുന്ന ഭൂമിയില്‍ കൃഷിചെയ്യാന്‍ വരത്തരും വിദേശത്ത് നിന്നും പേടിച്ചോടി അഭയാര്‍ത്ഥി കളായി എത്തിയ കച്ചവടക്കാരും മതപ്രചാരകരും ആയ സിറിയക്കാര്‍ക്ക് “നാലുകുടി”  വെള്ളാളരെ കൂടി നല്‍കുന്ന ദയാലുവായ അയ്യന്‍ അടികള്‍. കൂടെ ഈഴവര്‍, തച്ചര്‍ വണ്ണാര്‍ ,എരുവിയര്‍ എന്നിവരെയും “.പുലയര്‍” അവിടെ പ്രത്യക്ഷപ്പെടുന്നില്ല .ക്നായിത്തോമ്മന്‍ ചേപ്പെടു യാതാര്ത്ഥമോ വ്യാജനോ ആവാം .പക്ഷെ അതിലുമുണ്ട് വെള്ളാളര്‍ .പക്ഷെ പുലയര്‍ ഇല്ല കൃഷി ചെയ്യാന്‍ വെള്ളാളര്‍  മതി.  അവര്‍ വേണം എന്ന് ചുരുക്കം (ക്നായിത്തൊമ്മന്‍ പട്ടയത്തില്‍  നാല്‍വര്‍ കൂട്ടം വരുന്നില്ല )  വെണ്ണീര്‍ വെള്ളാളനാല്‍ വരയപ്പെട്ട പാലിയം അല്ലെങ്കില്‍ പാര്ത്തിവപുരം ശാസന
ത്തിലും വെള്ളാളര്‍ ഉണ്ട് .പുലയര്‍ ഇല്ല  
കേരളത്തില്‍ ശാസ്ത്രീയ കൃഷി കൊണ്ടുവന്നത് വരത്തരായ ബ്രാഹ്മണര്‍ എന്ന് എം.ജി.എസ്സും കൂട്ടാളികളായ മലബാര്‍ ചരിത്രകാരന്മാരും എഴ്ഴുതി വിടാന്‍ കാരണം തിരുവിതാംകൂര്‍ അല്ലെങ്കില്‍ നാഞ്ചിനാട്‌ ചരിത്രം അറിയാന്‍ ശ്രമിക്കാത്തതിനാല്‍ .വിരോധാഭാസം എന്ന് തോന്നാം ഡോ .ടി പഴനിയുടെ  നാഞ്ചിനാട്‌ വെള്ളാളരെക്കുരിച്ചുള്ള തീസ്സിസിനു അവതാരിഅക എഴുതിയതും ഇതേ എം.ജി.എസ .(പെന്‍ ബുക്സ് 2003 )
ഒരു പക്ഷെ വായിച്ചു നോക്കാതെ എഴുതിയതാവാം (ആവണം .തരിസാപ്പള്ളി യെ  പളനി സെന്റ്‌ “തെരാസാ പള്ളി”- St.Thersa Church-  എന്നാണു എഴുതിപ്പിടിപ്പച്ചത് .എം.ജി.എസ് അത് തിരുത്തിയിട്ടില്ല )
സംഘകാല കൃതികളിലെ “ഉഴവര്‍” ഈഴവര്‍ ആണെന്നും അല്ല  പുലയര്‍ ആണെന്നും പുതുമുഖ അടിസ്ഥാനജനപക്ഷ ചരിത്രകാരന്മാര്‍ .പഴയകാല ജ്ഞാനികള്‍ അത് സമ്മതിച്ചു തരില്ല .പതിറ്റുപ്പത്തിന്‍റെ  വ്യാഖ്യാതാവ് പണ്ടേ എഴുതിവച്ചു .”ഉഴവര്‍ എന്നാല്‍ ,പുഴ വെള്ളത്താല്‍ കൃഷിചെയ്യുന്ന “വെള്ളാളര്‍”, മഴവെള്ളത്താല്‍ കൃഷിചെയ്യുന്ന (കാര്‍ മേഘവെള്ളം ) “കാരാളര്‍”  എന്നിങ്ങനെ  രണ്ടു തരം കര്‍ഷകര്‍ .
ഉഴവര്‍  ഈഴവരോ പുലയരോ ആയിരുന്നില്ല എന്ന് ജ്ഞാനികള്‍ .
അജ്ഞാനീകള്‍ക്ക് എന്തും പറയാം എഴുതാം


Saturday, 19 March 2016

അഡ്വേ.ചേർത്തല സുബ്രഹ്മണ്യൻ.അഡ്വേ.ചേർത്തല സുബ്രഹ്മണ്യൻ.
==============================
1983-ല ചേര്‍ത്തല സര്‍ക്കാര്‍ ആശുപത്രിയില്‍ ജലി നോക്കുമ്പോള്‍
ആണ് അഡ്വേ.ചേർത്തല സുബ്രഹ്മന്യത്തെ പരിചയപ്പെടുന്നത് .അതിനും എത്രയോ മുമ്പ് കേട്ടിരുന്നു.പിന്നിട് മരണം വരെ സുഹൃത്ത് .
എത്രയോ തവണ പരസ്പരം ഗൃഹസന്ദര്‍ശനങ്ങള്‍ നടത്തി .ഇന്നാ സുഹൃത്ത് ഇല്ല
ഇപ്പോള്‍ ഓര്‍മ്മിക്കാന്‍ കാരണം
മാര്‍ച്ച് 21 ലക്കം മലയാളം വാരികയില്‍ ഗൌരി അമ്മയെ കുറിച്ച് അനൂപ്‌ പരമേശ്വരന്‍ എഴുതിയ ലേഖനം
1957 ല്‍ കെ.ആര്‍ ഗൌരി എന്ന മുന്‍ എം.എല്‍ ഏ യ്ക്കെതിരാളി സുബ്രഹ്മണ്യന്‍ വക്കീല്‍ ആയിരുന്നു .കെ.കോ പ്രസിടന്റ്റ് കെ.പി മാധവന്‍ നായരുടെ ഇഷ്ടക്കാരന്‍ യുവാവ് .മാധവന്‍ നായര്‍ നെഹ്രുവുമായി ഫോണില്‍ ബന്ധപ്പെടുന്നത് പലതവണ കേട്ടിരുന്ന കോണ്ഗ്രസ് കാരന്‍ വക്കീല്‍
വക്കീല്‍ സാര്‍ തോറ്റതു ശരി
പക്ഷെ അനൂപ്‌ എഴുതിയ മാര്‍ജിന്‍ ശരിയോ?
വളരെ നിസ്സാ രമായ വ്യത്യാസം എന്നാണു പണ്ട് മനോരമ ഒന്നാം പേജില്‍
അക്കഥ പറഞ്ഞപ്പോള്‍ കൊടുത്തത് .
വക്കീല്‍ സാര്‍ ജീവിച്ചിരിക്കുമ്പോള്‍.ഞാന്‍ സാറിനെ വിളിച്ചു ചോദിച്ചിരുന്നു
“നേരിയ ഭൂരിപക്ഷം” എന്നാണു സാറും പറഞ്ഞത്
പിന്നെ മറ്റൊരു കാര്യം കൂടി പറഞ്ഞു
താന്‍ എന്ത് കൊണ്ട് രാഷ്ട്രീയം ഉപേക്ഷിച്ചു എന്നത്
“വര്‍ഗ്ഗീയത, .വര്‍ഗ്ഗീയത” .
അത്തവണ ജയിക്കെണ്ടിയിരുന്നത് വക്കീല്‍ സാര്‍
പക്ഷെ അവസാന ദിവസം ഗൌരിഅമ്മയുടെ സമുദായത്തില്‍ പെട്ട
ചില കോണ്ഗ്രസ് കാര്‍ വോട്ടു മറി ച്ചു
വക്കീല്‍ സാര്‍ തോറ്റ് കൊടുത്തു; രാഷ്ട്രീയം ഉപേക്ഷിച്ചു
ഒരു പക്ഷെ അങ്ങനെ കേരള മുഖ്യമന്ത്രി പദത്തില്‍ വരെ എത്താവുന്ന
കോണ്ഗ്രസ് കാരന്‍ പാര്‍ട്ടിയ്ക്ക് നഷ്ടപ്പെട്ടു
സ്കൂള്‍ കുട്ടികള്‍ ആയിരുന്ന കെ.(കൃഷ്ണന്‍ )രവീന്ദ്രന്‍ (പിന്നീടു വയലാര്‍ രവി),അറയ്ക്കല്‍ പറമ്പില്‍ കുര്യന്‍ പിള്ള ആന്റണി തുടങ്ങിയവരുടെ കൈകളില്‍ ആദ്യം മൂവര്‍ണ്ണക്കൊടി പിടിപ്പിച്ചു കൊടുത്ത ആ വലിയ ക്രിമിനല്‍ വക്കീല്‍ ,എന്‍റെ പ്രിയ സുഹൃത്ത്
സുബ്രഹ്മണ്യന്‍ വക്കീല്‍ ആയിരുന്നു

Tuesday, 15 March 2016

മഹാപ്രഭുവും മഹാഗുരുവും

മഹാപ്രഭുവും മഹാഗുരുവും
================================
ശ്രീനാരായണ ഗുരുവിന്റെ ജീവിതം ആസ്പദമാക്കി "ഗുരു"
എന്ന കെ.സുരേന്ദ്രൻ നോവൽ പുറത്തിറങ്ങിയ കാലം മുതൽ
പ്രതീക്ഷിക്കുന്നതാണു ചട്ടമ്പിസ്വാമികളുടെ ജീവിതം ആധാരമാക്കി
ഒരു (നായർ വിരചിത) നോവൽ.2009 വരെ കാത്തിരിക്കേണ്ടി വന്നു
വൈക്കം വിവേകാനന്റെ "മഹാപ്രഭു" പുസ്തക രൂപത്തിൽ കാണാൻ.
2005-2006 കാലഘട്ടത്തിൽ ജന്മഭൂമി ഞായറാഴ്ചപ്പതിപ്പുകളിൽ തുടരൻ
ആയി വന്നപ്പോൾ ചില ഭാഗങ്ങൾ വായിക്കാൻ കഴിഞ്ഞിരുന്നു
എങ്കിലുംമുഴുവനായി ഒന്നിച്ചു വായിക്കാൻ ഇപ്പോഴാണവസരം കിട്ടുന്നത്.

ശരിയായ ഗൃഹപാഠം ചെയ്യാതെയാണു വൈക്കം വിവേകാനന്ദൻ
മഹാപ്രഭുവിനെ അവതരിപ്പിച്ചിരിക്കുന്നത്
.നടൻ ജനാർദ്ദനന്റെ പിതാവ്
പറവൂർ ഗോപാലപിള്ളയാൽ 1935 ല് വിരജിതമായ
ആദ്യ ജീവചരിത്രം
വായിച്ചതിൽ നിന്നാണു നോവൽ എഴുതാൻ പ്രചോദനം കിട്ടയതെന്നു
നോവലിസ്റ്റ്.നോവലിൽ ഭാവനയിൽ പലതും ചേർക്കാം ചരിത്രമല്ല
എന്നു പറയാം.പക്ഷേ നിരവധി ഫോട്ടോകൾ നൽകിയിയ മഹാപ്രഭു
നോവൽ ആണോ ചരിത്രമാണോ എന്നു വായനക്കാർക്കു സംശയം
ജനിപ്പിക്കും.

വിവേകാനന്ദൻ പലവിഡ്ഡിത്തരങ്ങളും 2009 ല് എഴുതി പിടിപ്പിച്ചു.
1935 ല് ജീവചരിത്രം എഴുതിയ പറവൂർ ഗോപാലപിള്ളയെ,അദ്ദേഹത്തിന്റെ
അജ്ഞതയെ നമ്മുക്കു കുറ്റം പറയാൻ സാധിക്കില്ല.
1935 ലെ ലോകമല്ല,അറിവല്ല,വിവരമല്ല 2009 ല് നമുക്കുള്ളത്.
1935 അജ്ഞാതമായ പലതും 2009 ല് ജ്ഞാതം.
അതു വിവേകാന്ദൻ മൻസ്സിലാക്കിയില്ല.
ഇന്നു എന്തെങ്കിലും എഴുതണമെങ്കിൽ
അതിനുമുമ്പു ഗൃഹപാഠം നന്നായി ചെയ്യണം.
1945 കാലത്ത് ചട്ടമ്പിയുടെ ഗുരു ആരായിരുന്നു എന്നറിയാവുന്നവർ ചുരുക്കം.
ആവിവരം മാലോകർ അറിയുന്നത് 1960 ല്മാത്രം.
അക്കഥയൊന്നും വിവേകാനന്ദൻ അറിയുന്നില്ല.1935 കാലഘട്ടത്തിൽ ശിവരാജ യോഗി അയ്യാസ്വാമികൾ
എന്ന മഹാഗുരുവിനെ കുറിച്ചറിയാവുന്ന മലയാളികൾ
തിരുവനന്തപുരത്തിനു വെളിയിൽ കുറവായിരുന്നു.
1960 ല് ആ മാഹാഗുരുവിന്റെ മകൻ എഴുതിവച്ച
ഡയറി പ്രസിദ്ധീകരിക്കപ്പെട്ടു.പിന്നീട് മഹാഗുരു ശിവരാജ
യോഗി തൈക്കാട് അയ്യാസ്വാമികളെ കുറിച്ചു നിരവധി ലേഖങ്ങളും
കുറിപ്പുകളും പുസ്തകങ്ങളും ബ്ലോഗുകളും മറ്റും വന്നു.
അതൊന്നും കാണാത്ത,വായിക്കാത്ത കൂപമണ്ഡൂകമാണു
വൈക്കം വിവ്വേകാനന്ദൻ എന്നു മഹാ പ്രഭു വായിക്കുന്നവർക്കെല്ലാം
തോന്നും.
നാണുവിന്റെ മാത്രമല്ല(2014 വർക്കല നാരായണഗുരുകുലം പുറത്തിറക്കിയ
ഡോ.എസ്സ്.ഓമനയുടെ "ഒരു മഹാഗുരു"കാണുക)
കുഞ്ഞന്റേയും ഗുരു മഹാഗുരു തൈക്കാട് അയ്യാസ്വാമികൾ
എന്ന ശിവരാജയോഗി.
വിവേകാനന്ദൻ എഴുതും പോലെ ആ മഹാ ഗുരു ഇമ്മിണി ബല്യ
വെൺകുളം പരമേശ്വരൻ ആയിരുന്നില്ല.
കേരളം കണ്ട ആദ്യത്തേതും ഒരു പക്ഷേ അവസാനത്തേയും ആയ
ശിവരാജയോഗി.
ശിവരാജയോഗം എന്തെന്നു പഠിക്കാതെ ആണു വിവേകാനന്ദൻ
മഹാപ്രഭു എഴുതിയത്. ശിവരാജയോഗമെന്നാൽ ഹഠ യോഗം
എന്നല്ല.നാലു ഭാഗങ്ങളിൽ ഒന്നു മാത്രമാണു ഹഠയോഗം,
ചട്ടമ്പി സ്വാമികളാണു ശ്രീനാരായണഗുരു വിന്റെ ഗുരു എന്നും
അങ്ങിനെ അല്ലേ,അല്ല എന്നും ശ്രീനാരായണ ഗുരു"സ്വയംഭൂ ഗുരു"
ആണെന്നും ഉള്ള നായർ-ഈഴവ സംവാദം ഒരു കാലത്ത്,
ദ്വിതീയാക്ഷരപ്രാസവാദത്തേക്കാൾ ശക്തമായി,
മാധ്യമങ്ങളിൽ നിറഞ്ഞു
നിന്നിരുന്നു.എന്റെ സുഹൃത്ത്,മുൻ ആർക്കിയോളജി
വകുപ്പു മേധാവി,
അനതരിച്ച്,മലയിങ്കീഴ് മഹേശ്വരൻ നായർ,
"ശ്രീ നാരായണഗുരുവിന്റെ ഗുരു"
എന്ന പേരിൽ തന്നെ,ചട്ടമ്പിസ്വാമികളുടെ ഒരു ജീവചരിത്രം
എഴുതിക്കളഞ്ഞു.
ഒരു കോമ്പ്ലിമെന്ററി കോപ്പി എനിക്കും നൽകിയിരുന്നു.
കഷ്ടമെന്നു പറയട്ടെ
അലമാരിയുടെ കാണാമൂലയിൽ കിടന്നിരുന്ന പുസ്തകം മുഴുവനായി വായിക്കാനൊത്തത്
പ്രിയ സുഹൃത്തിന്റെ മരണശേഷവും.അതിനാൽ
എന്റെ പുസ്തകവിമർശനം
നേരിടാനുള്ള ദൗർഭാഗ്യം അദ്ദേഹത്തിനു കിട്ടാതെ പോയി.
മഹേശ്വരൻ നായർ എഴുതി വച്ച വിഡ്ഡിത്തം
18883 ല് അണിയൂർ ക്ഷേത്രത്തിൽ വച്ചു കൊടിപ്പറമ്പിൽ
നാരായണപിള്ള നാണുവിനെ കുഞ്ഞനു പരിചയപ്പെടുത്തി
എന്നു മലയ്ങ്കീഴ് മഹേശ്വരൻ നായർ "ശ്രീനാരായണഗുരുവിന്റെ
ഗുരു" എന്നജീവചരിത്രം(1974 പേജ്44)എഴുതിവച്ചു.
ഡോ.പുതുശ്ശേരി രാമചന്ദ്രൻ വരെയുള്ളപണ്ഡിതന്മാർ ഒന്നും ആലോചിക്കാതെ
ആ വർഷം അതേ പടി പകർത്തി വച്ചു അവരുടെ രചനകളിൽ.
തിരുമധുരപ്പേട്ടയിൽ കുടിപ്പള്ളിക്കൂടം ആശാൻ രാമൻപിള്ള,മനൊണ്മണീയം
സുന്ദരൻ പിള്ള,മഹാഗുരു ശിവരാജ യോഗി തൈക്കാട് അയ്യാ സ്വാമികൾ
എന്നീ ത്രിമൂർത്തികൾ സ്ഥാപിച്ച,ചർച്ചകൾ നടത്തിയിരുന്ന"ജ്ഞാൻപ്രജഗരം"
എന്ന വിദ്വൽ സഭയിലതിനും എത്രയോമുമ്പവർ കണ്ടു മുട്ടിയിരുന്നു.എട്ടു വർഷത്തെ
നിരീക്ഷണത്തിനു ശേഷം അയ്യാവ് ബാലസുബ്രഹ്മണ്യമന്ത്രം ഉപദേശിച്ച് കുഞ്ഞനെ
ശിഷ്യനാക്കിയത് 1879 ലെ ചിത്രാ പൗർണ്ണമിക്ക്.
കുഞ്ഞന്റെ അപേക്ഷപ്രകാരം സ്നേഹിതൻ നാണുവിനെ അയ്യാവ് ശിഷ്യനാക്കിയത്
അടുത്തവർഷത്തെ (1880) ചിത്രാ പൗർണ്ണമിക്കും.
കുഞ്ഞൻ നാണുവിന്റെ ഗുരു അല്ല.
സീനിയറും ജൂണിയറും.
നാണു ഒന്നാം ക്ലാസ്സിൽ ചേർന്നപ്പോൾ കുഞ്ഞൻ രണ്ടിൽ.
ഗുരു ശിവരാജ യോഗി അയ്യാവ്.
ഗുരുനിർദ്ദേശത്താൽ സീനിയർ കുഞ്ഞൻ ജൂണിയർ നാണുവിനെ
ചിലകാര്യങ്ങൾക്ക് മാർഗ്ഗം നിർദ്ദേശം നൽകിയിരിക്കാം.
അതുകൊണ്ട് ഗുർ ആകില്ല.
മുതിർന്ന ശിഷ്യൻ.
ഗുരു സാക്ഷാൽ മഹാഗുരു,ശിവരാജ യോഗി,തൈക്കാട് അയ്യാസ്വാമികൾ തന്നെ.
അജ്ഞതയേ,നിന്റെ നാമം വിവേകാനന്ദൻ എന്നോ?
"എനിക്കു ഹഠയോഗം പഠി ക്കണം" മഹാഗുരു പേജ് 121 ല്
കുഞ്ഞൻ അയ്യാവിനോട് അപേക്ഷിക്കുന്നതായി വിവേകാനന്ദൻ.
ചില നൃത്തക്കാരികൾ കലോൽസ്വമൽസരത്തിനു മൽസരിക്കാൻ
ചിലകുട്ടികളെ ഭരത നാട്യവും മറ്റും കാപ്സ്യൂൾ രൂപത്തിൽ
പടിപ്പിക്കും.അങ്ങനെ "യോഗ" കാപ്സ്യൂൾ രൂപത്തിൽ പഠിപ്പിച്ചിരുന്ന
ഒരു ആദ്യകാല "വെൺകുളം പരമേശ്വരൻ" മാത്രമാണു
വിവേകാനന്ദന്റെതൈക്കാട് അയ്യാ.ശാന്തം പാവം.
മറ്റൊരു പമ്പര വിഡ്ഡിത്തം,പേജ് 121 തന്നെ
"ജ്ഞാനികൾക്കു നിരക്കാത്ത ആഡംബരഭ്രമം അവിടെയെങ്ങും
ദൃശ്യമായിരുന്നു"
വിവേകാനന്ദൻ അകക്കണ്ണിൽ ദർശിച്ച ആ
"ആഡംഭരഭ്രമം" എന്താണദ്ദേഹം
നമ്മോടു പറയുന്നില്ല.അദ്ദേഹത്തിനു കിട്ടിയ
സ്വപൻ ദർശനമായിരിക്കാം.
ശിവരാജയോഗിയെ മോശക്കാരനാക്കാൻ
വിവേകാന്ദനിർമ്മിത കഥകളിനിയുണ്ട്.
"അയ്യാവ് ഇടയ്ക്കിടെ ചില പരീക്ഷണങ്ങളെ കുറിച്ചു പറയുമായിരുന്നു.ചില രാസവിദ്യകൾ
അദ്ഡേഹം പരീക്ഷിക്കുണ്ടത്രേ,അതിൽ"പ്രാധാനം:
ചെമ്പിനെ സ്വർണ്ണമാക്കുന്ന
വിദ്യയാണ്." അപ്രധാന വിദ്യകൾ ഏതെന്നു
വിവേകാനന്ദൻ മറച്ചുവയ്ക്കുന്നു.
ചെമ്പിനെ സ്വർണ്ണമാക്കുന്ന വിദ്യ പഠിക്കാൻ ഒരു
സുവർണ്ണാവസരം കിട്ടിയ
കുഞ്ഞൻ അതു പാഴാക്കിയത് ഒട്ടുമേ ശരിയായില്ല.കുഞ്ഞനു സ്വർണ്ണം
വേണ്ടെങ്കിൽ വേണ്ട.മറ്റു പാവങ്ങൾക്കു കൊടുക്കാമായിരുന്നുവല്ലോ.നല്ലഅവസരം പാഴാക്കിയ വിഡ്ഡിക്കുഞ്ഞൻ.
" സ്വർണ്ണ നാണയം കണ്ടപ്പോൾ അയ്യാ ഗുരുവിന്റെ കണ്ണൂ വിടർന്നു"
എന്നു വിവേകാനന്ദൻ പേജ് 230 ല്
സ്വാതി തിരുനാൾ തുടങ്ങിയ രായാക്കന്മാരുടെ,തമ്പുരാക്കന്മാരുടെ,റസിഡന്റ് മഗ്രിഗറുടെ
ഫാദർ പേട്ട ഫെർണാണ്ടസ് തുടങ്ങി അൻപതിൽ പരം ശിഷ്യരുടെ ഗുരു
ഒരു സ്വർണ്ണനാണയം കണ്ടപ്പോൾ കണ്ണൂ വിടർത്തിയത്രേ.
എന്തിനു സ്വർണ്ണ നാണയം കാണാത്ത,വേണമെങ്കിൽ അതെത്രയും കിട്ടുമായിരുന്നു
ശിവരാജയോഗിക്കെന്തിനു കുഞ്ഞന്റെ ഇരന്നു
കിട്ടിയ സ്വർണ്ന നാണയം.
1960 ലിറങ്ങിയ അയ്യാ ഗുരു ജീവചരിത്രം വായിച്ചിരുന്നു
വെങ്കിൽ വിവേകാന്ദൻ
ഇറ്റു പോലുള്ള മണ്ടത്തരം എഴുതി വയ്ക്കില്ലായിരുന്നു.
ബ്രഹ്മശ്രീ തൈക്കാട്ട അയ്യാസ്വാമികൾ എന്ന അയ്യാമിഷൻ
ജീവചരിത്രം(1977)
ഒരാവർത്തി വായിച്ചിരുന്നുവെങ്കിൽ വിവേകാനന്ദൻ ആനമണ്ടത്തരങ്ങൾ വിളമ്പില്ലായിരുന്നു.
പേജ് 106-108കാണുക.ചട്ടമ്പി സ്വാമികൾ സമാധിയ്ക്കു മുമ്പു "അയ്യാ" എന്നി വിളിച്ചതും
ശിഷ്യർ അതു "അയ്യോ" എന്നു ധരിച്ചതും മറ്റും വിവെക്കാനന്ദൻ മറച്ചു വച്ചു.സമാധി
സമയത്തു തന്റെ ഗുരു തൈ ക്കാട് അയ്യാവിനെ കണ്ടു കൊണ്ടാണു ചട്ടമ്പി സ്വാമി ഇഹലോകം
വിട്ടതെന്നു കണ്ടു നിന്നവർക്കൊക്കെ മനസ്സിലായിക്കാണും.
ഏതായാലും നാട്ടിലെ സമ്പന്നരായ പ്രമാണികളുടെ ഗൃഹങ്ങളിൽ ആഡംഭര ജീവിതമാസ്വദിച്ച ലൗകീകൻ
എന്നോ, ശിഷ്യരോടു ജീവിച്ചിരിക്കെ തന്നെ തന്റെ പ്രതിമ നിർമ്മിക്കാൻ പറഞ്ഞ ലൗകീകൻ
എന്നോ. ശിവരജായോഗി ആയിരുന്ന മഹാഗുരു തൈക്കാട് അയ്യാസ്വാമികളെ,തിരുവിതാം കൂറിലെ
ആദ്യ സാമൂഹ്യ പരിഷ്കർത്താവിനെ,"അയിത്തോച്ചാടനം" ലോകത്തിൽ ആദ്യമായി പ്രയോഗത്തിലാക്കിയ
ആ മഹാനെ,വൈക്കം വിവേകാനന്ദൻ വിശെഷിപ്പിച്ചില്ല എന്നതിൽ നാം അദ്ദേഹത്തോടു കുതജ്ഞത
ഉള്ളവർ ആയിരിക്കും.
അടുത്ത പതിപ്പിറക്കും മുൻപദ്ദേഹം ഈപുസ്തകങ്ങൾ വായിക്കണം
1.ശിവരാജ യോഗി തൈക്കാട അയ്യാസ്വാമി തിരുവടികൾ-അയ്യാ മിഷൻ 1960
2.ബ്രഹ്മശ്രീ തൈക്കാട്ട് അയ്യാസ്വാമികൾ-അയ്യാ മിഷൻ 1977
3.സച്ചിദാന്ദസാഗരം ,പ്രൊഫ.ലളിതമ്രാജീവ് ഇരിങ്ങാലക്കുട-സ്വയമ്പ്രാകശ ആശ്രമം കുളത്തൂർ 2008
4.തൈക്കാട്ട് അയ്യാഗുരു,ഈ.കെ സുഗതൻ,വർക്കല ഗുരുകുലം 2014
5.ഒരു മഹാഗുരു,ഡോ.എസ്സ്.ഓമന,വർക്കല ഗുരുകുലം 2014
6.നെറ്റിൽ അയ്യാസ്വാമികളെ കുറിച്ചുള്ള ഡോ.കാനം ശങ്കരപ്പിള്ളയുടെ ബ്ലോഗുകൾ
7,ശാന്തി പ്രസാദ് എന്ന ആഗോളഗുരുവിന്റെ സ്കൂൾ ഓഫ് ശാന്തി എന്ന വെബ്.
(അയ്യാഗുരുവിന്റെ ശിഷ്യൻ പദ്മനാഭഭാഗവതരുടെ(കണിയാർ) മകളുടെ മകനാണു ശാന്തിപ്ര്സാദ്)
ബാലാ സുബ്രഹ്മണ്യ മന്ത്രം
ശിവരാജയോഗി തൈക്കാട്‌ അയ്യാസ്വാമികല്‍ ശിഷ്യര്‍ക്കുപദേശിച്ചിരുന്ന മന്ത്രം. ദ്രാവിഡ മഹര്‍ഷിമാര്‍ ബ്രഹ്മ സ്വരൂപമായി സുബ്രഹ്മണ്യനെ ഉപാസിച്ചിരുന്നു .പാര്‍വതിയുടെ കയ്യിലിരിക്കുന്ന ബാലസുബ്രഹ്മണ്യനെ സ്തുതിക്കുന്ന മന്ത്രം .ബാലാബീജവും സുബ..
Kanam Sankara Pillai http://ayyasvamikal.blogspot.in/2014/11/blog-
Posted 2 minutes ago by Dr Kanam

Saturday, 12 March 2016

വീണ്ടും ശ്രദ്ധേയം തരിസാപ്പള്ളി പട്ടയം എന്ന പട്ടയ വ്യാജന്‍

വീണ്ടും ശ്രദ്ധേയം
തരിസാപ്പള്ളി പട്ടയം എന്ന പട്ടയ വ്യാജന്‍
പ്രസിദ്ധീകൃതമായ സമയത്ത് ശദ്ധിക്കപ്പെടാതെ പോയ രണ്ടു തരിസാപ്പള്ളി പട്ടയ  ലേഖനങ്ങള്‍ ഈയിടെ വായിച്ചു . മലയാളം വിക്കിയിലെ തരിസാപ്പള്ളി പട്ടയ ലേഖനത്തിലെ റഫറന്സില്‍   നിന്നും അവയെക്കുറിച്ചറിഞ്ഞപ്പോള്‍ മുതല്‍ അവ രണ്ടും  വായിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നു .ലേഖനങ്ങളില്‍  .ഒന്ന്‍  2014 ജനുവരി  24 ലക്കം സമകാലിന മലയാളം വാരികയില്‍  ശ്രീജിത്ത് ഈ എഴുതിയ സചിത്ര  ലേഖനം .”വീണ്ടും ശ്രദ്ദേയമാകുന്ന തരിസാപ്പള്ളി ചെപ്പേടുകള്‍”.
അത്  ഇപ്പോഴാണ് കയ്യില്‍ വന്നത് .ജോസഫ് പുലി കുന്നേലിന്‍റെ  ഓശാനമൌണ്ടിലെ ഗ്രന്ഥശാലയില്‍ ആ പഴയ ലക്കം സൂക്ഷിക്കപ്പെട്ടിരുന്നു മലയാളം  വാരിക പത്രാധിപര്‍ക്കെഴുതിയിട്ടു പോലും ഒരു കോപ്പി ലഭിച്ചില്ല എന്ന ദുഖസത്യം വെളിപ്പെടുത്തട്ടെ .
പച്ചക്കുതിരയില്‍ വന്ന രണ്ടാം സചിത്ര  ലേഖനം “സാക്ഷിപ്പട്ടികയുടെ പുനര്‍ വായന’ -ശിഹാബുദ്ദീൻ ആരാമ്പ്രം (പച്ചക്കുതിര - ആഗസ്റ്റ് 2014) പത്രാധിപര്‍ അയച്ചു തന്നില്ല എങ്കിലും ലേഖകനായ  ശിഹാബുദീന്‍ ആരാമ്പ്രയുടെ  വിലാസം അയച്ചു തന്നു.ആരാമ്പ്രയ്ക്ക് കത്തിട്ടു.  കത്ത് കിട്ടിയ ഉടന്‍  ആരാമ്പ്ര സദയം കോപ്പി അയച്ചു തന്നു അതിനാല്‍ അത്  ആദ്യം  തന്നെ വായിച്ചു .
2015 നവംബര്‍ 27 നു കോട്ടയം സി.എം.എസ് കോളേജ് ദ്വിശതാബ്ടി ആഘോഷക്കാലത്ത്  നടത്തപ്പെട്ട മൂന്നാമത് അന്തര്‍ദ്ദേശീയ ചരിത്രകോന്‍ഫ്രന്‍സ്സില്‍  ഈ ലേഖന്‍ അവതരിപ്പിച്ച “തരിസാപ്പള്ളി പട്ടയത്തിലെ യഥാര്‍ത്ഥ വേല്‍ നാടന്‍ (വേണാടന്‍ )  സാക്ഷിപ്പട്ടിക”യെ കുറിച്ചുള്ള പ്രബന്ധം നേരില്‍ നല്‍കിയെങ്കിലും പച്ചക്കുതിര പത്രാധിപര്‍ അത് പ്രസിദ്ധീകരിക്കയില്ല എന്ന് തുറന്നു പറഞ്ഞു മെയില്‍ അയച്ചു  ആരാമ്പ്രയുടെ  ലേഖനം കഴിഞ്ഞ വര്ഷം പ്രസിദ്ധീകരിച്ചു .അതിനാല്‍ വീണ്ടും സാക്ഷിപ്പട്ടികയെ കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിക്കാന്‍ സാധ്യമല്ല എന്ന് പത്രാധിപര്‍ സദയം വിശദമാക്കി    .ലേഖനത്തിലെ കണ്ടെത്തല്‍ -നാളിതുവരെ ഒളിച്ചു വയ്ക്കപ്പെട്ട സാക്ഷിപ്പട്ടികയുടെ കണ്ടെത്തല്‍  പ്രാധാന്യമര്‍ഹിക്കുന്നതല്ല എന്ന് പച്ച്ചക്കുതിരയുടെ  പത്രാധിപര്‍ക്ക് തോന്നിയിരിക്കാം .
മറ്റു സംസ്ഥാനങ്ങളില്‍ കാണപ്പെടുന്ന ശിലാരേഖകളിലും താമ്ര ശാസനങ്ങളിലും “പ്രശസ്തി ലിഖിതങ്ങള്‍ “ കാണാം .കേരളത്തില്‍ അവ കണി കാണാനെ ഇല്ല എന്ന് കേരള ചരിത്രകാര കുലപതി  എം.ജി.എസ് കൂടെക്കൂടെ പരിതപിച്ചു കാണാറുണ്ട് .(ഡോ .എം.ആര്‍   രാഘവ വാര്യര്‍ വായിച്ചെടുത്ത “കുറുമത്തൂര്‍ ലിഖിതം” മാത്രം പ്രശസ്തി ലിഖിതം എന്ന്ഡോ.വാര്യരുമായുള്ള സംഭാഷണത്തില്‍  ഈ ശ്രീജിത്ത് ഈയിടെ സമ്മതിച്ചു  (“ചരിത്രത്തെ മാറ്റി മറിച്ച ലിപി പാഠം” –മലയാളം വാരിക  2016 മാര്‍ച്ച്  7 പേജ് 55-61.) എം. ആര്‍ രാഘവാര്യര്‍ ,കേശവന്‍ വെളുത്താട്ട് എന്നിവര്‍ കൂട്ടായി എഴുതി 2013 ജൂലായില്‍ എസ.പി.സി.എസ് പ്രസിദ്ധീകരിച്ച “തരിസാപ്പള്ളി പട്ടയം “എന്ന കൃതിയുടെ പ്രശസ്തി ലിഖിതമാണ് ഈ ശ്രീജിത്തിന്‍റെ മലയാളം വാരിക ലേഖനം .യാതൊരു കുറ്റവും ചൂണ്ടിക്കാണിക്കാതെ ഉള്ള ഒരു വാഴ്ത്തല്‍ 2016 മാര്ച്ച് 7 ലക്കത്തിലും പ്രശസ്തി ആവര്‍ത്തിച്ചിരിക്കുന്നു . ശിഷ്യന്റെ നല്ല ഗുരുദക്ഷിണ “ദീപസ്തംഭം മഹാശ്ചര്യം” .ലേഖനത്തില്‍ പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടികയുടെ ചിത്രം പ്രാധാന്യം നല്‍കി കൊടുത്തിരിക്കുന്നു.
പ്രാചീന രേഖകള്‍ പഠന വിധേയമാക്കുമ്പോള്‍, ബാഹ്യ- ആന്തര വിമര്‍ശനങ്ങള്‍ വേണം (എം.ജി.എസ് ,ചരിത്രം ,വ്യവഹാരം കറന്റ് ബുക്സ് 2014 പുറം x ആമുഖം കാണുക ) എന്ന ബാലപാഠം പോലും മനസ്സിലാക്കാത്ത രണ്ടു ഗവേഷകര്‍ തയ്യാറാക്കിയ പഠനം .
ഓലകള്‍ എല്ലാം യതാര്‍ത്ഥമാണോ എന്ന് നോക്കാതുള്ള നിഗമങ്ങള്‍ ആണ് ഇരുവരും നടത്തിയത്  എന്തുകൊണ്ടാണ് തരിസാപ്പള്ളി പട്ടയ ചെമ്പോല കല്‍  കെട്ടുപൊട്ടിച്ച നിലയില്‍ കാണപ്പെടുന്നത് ?അവയെ ഒന്നിച്ചു നിര്‍ത്തിയ ആ ചെമ്പു വലയം –വളയം ,അതെ അയ്യനടികളുടെ ആനമുദ്രയുള്ള ആ ചെമ്പു വലയം അതെവിടെ? അതിനെന്തു സംഭവിച്ചു? എന്താണ് ആദ്യ ഓലയില്‍ ആദ്യ പുറം ശൂന്യമായി കിടക്കുന്നത് ? അവസാനപുറം എന്ത് കൊണ്ട് ശൂന്യമായില്ല ? എന്നൊന്നും വിശദമാക്കാന്‍ ശ്രീജിത്തും ആരാമ്പ്രയും  ശ്രദ്ധിച്ചില്ല   . സ്ഥലമുടമകളായ,”പൂമിക്ക് കാരാളര്‍” ആ,യ  വെള്ളാളരെ കുറിച്ച് കമ എന്ന് പോലും ഇരുവരും  പറയുന്നില്ല .”വേള്‍ കുല സുന്ദരന്‍” എന്ന പേരും  തമ്സകരിക്കപ്പെടുന്നു . “ചില നാടന്‍ സാക്ഷികള്‍ ഉണ്ടെന്നു ചിലര്‍ പറയുന്നു” എന്ന് പറഞ്ഞു (പേജ് 95) ഡോ വാര്യരും കേശവനും   കൈ കഴുകി രക്ഷപെടുന്നതല്ലാതെ ആ തനി നാടന്‍സാക്ഷികളെ  കണ്ടുപിടിക്കാന്‍ യാതൊരു ശ്രമവും ആ ഗവേഷകര്‍  നടത്തുന്നില്ല.. തരിസാപ്പള്ളി പട്ടയം ഒന്നേ ഉള്ളു ,രണ്ടില്ല എന്നത് സ്ഥാപിച്ചത്
അവരുടെ  ശ്രയമായ നേട്ടം തന്നെ .”എരുവിയര്‍” (ഉപ്പളം തൊഴിലാളികള്‍ ) എന്ന വാക്കിന്‍റെ  വീണ്ടെടുക്കല്‍  ശ്രദ്ദേയം തന്നെ .അതിനവര്‍ അനുമോദനം അര്‍ഹിക്കുന്നു .പക്ഷെ നാടന്‍ സാക്ഷിപ്പട്ടിക  കണ്ടുപിടിക്കാഞ്ഞത് ക്ഷമ അര്‍ഹിക്കാത്ത അശ്രദ്ധ തന്നെ .ആങ്ക്തില്‍ ഡ്യു പെറോ 1771 ല്‍ പാരീസില്‍ പ്രസിദ്ധപ്പെടുത്തിയ  Zend Avesta യുടെ ഫ്രഞ്ച് –ഇംഗ്ലീഷ് പതിപ്പുകള്‍  നെറ്റില്‍ ലഭ്യമാണ് .സൌജന്യമായി  ഡൌന്‍ ലോട് ചെയ്തെടുക്കാം .പക്ഷെ ലേഖകര്‍ അത് ചെയ്തില്ല .അഥവാ കണ്ടിരുന്നു എങ്കിലും അത് അജ്ഞാത കാരണങ്ങളാല്‍ പ്രസിദ്ധപ്പെടുത്ത്തിയില്ല .കേരള സമൂഹത്തോടു മാത്രമല്ല ഇംഗ്ലണ്ടിലെ ലസ്റ്റ്റില്‍ ഡ്യൂ മോണ്ട് യൂനിവേര്‍സിറ്റിയില്‍ എലിസബെത്ത് ലംബോന്‍ എന്ന ഗവേഷകയുടെ നേതൃത്വത്തില്‍  വന്‍ ചിലവില്‍, പത്ത് രാജ്യങ്ങളിലെ മുപ്പതു ഗവേഷകരെ ഉള്‍പ്പെടുത്തി പശ്ചിമേഷ്യന്‍ നാവികശ്രുംഗലകളെ കുറിച്ച്  നടത്തപ്പെടുന്ന .”ഗവേഷണ മാമാങ്ക മഹാമഹത്തെ” അവഹേളിക്കുക കൂടി ചെയ്യുന്നു
ശിഹാബുദ്ദീന്‍റെ വാദം ,തരിസാപ്പള്ളി പട്ടയത്തില്‍ കേരള മുസ്ലിം സാന്നിദ്ധ്യം എന്ന വാദം,  ഒറ്റവാചകത്തില്‍ തള്ളിക്കളയാം .തരിസാപ്പള്ളി പട്ടയത്തിലെ  പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക എന്ന അഞ്ചാം ചെമ്പോല വ്യാജമായതിനാല്‍ അത്  തരിസാപ്പള്ളി പട്ടയ ഭാഗമല്ല.അതിനാല്‍ അതിലെ പരാമര്‍ശങ്ങള്‍ക്ക് നാം മലയാളികള്‍ പുല്ലു വില കല്‍പ്പിച്ചാല്‍ മതി .യഥാര്‍ത്ഥ സാഖിപ്പട്ടിക അയ്യനടികളുടെ ആനമുദ്രയുള്ള ഒരു വശത്ത് മാത്രം എഴുത്തുള്ള ഓലയാണ് .അത് പെറോ എന്ന ഫ്രഞ്ച് സഞ്ചാരി തന്റെ കൃതിയില്‍ നല്‍കിയത് നെറ്റില്‍ നിന്ന് ഇന്നാര്‍ക്കും കണ്ടെത്താം .
തരിസാപ്പള്ളി പട്ടയത്തില്‍ ക്രൈസ്തവ–മുസ്ലിം–അറബി–ജൂത സാന്നിധ്യം ഇല്ല. ഉള്ളത് വെള്ളാളര്‍ ,ഈഴവര്‍ ,തച്ചര്‍,വണ്ണാര്‍(അതോ വാണിയരോ ) ,എരുവിയര്‍ എന്നിവര്‍ മാത്രം .പിന്നെ അറുനൂറ്റവര്‍  എന്ന പടയാളികളും പിന്നെ അടിമകളും
പശ്ചിമേഷ്യന്‍ നാവിക വ്യാപാരശ്രുംഗലയെ കുറിച്ച് പഠിക്കാന്‍ തരിസാപ്പള്ളി  പട്ടയം സഹായിക്കില്ല .എന്നാല്‍ പൂര്‍വേഷ്യന്‍ നാവിക വ്യാപാരശൃംഗലകളെ കുറിച്ച് പഠിക്കാന്‍, കൊല്ലത്ത് നിന്നും നമ്മുടെ വെള്നാടന്‍ വര്‍ത്തകര്‍ “വെണ്ണീര്‍” വെള്ളാളരും (പാലിയം ശാസനം കാണുക )വെണ്ണീര്‍ ധരിക്കാത്ത “ദാരിസാ”ചെട്ടികള്‍ എന്ന ജൈനരും    പത്തെമാരികള്‍ വഴി ശ്രീലങ്ക മലയാ സിംഗപ്പൂര്‍ ഫിജി തുടങ്ങി ചൈന വരെ പോയി കച്ചവടം നടത്തിയതിനെ കുറിച്ച് പഠിക്കാം .കൊല്ലത്ത് ചീനക്കട (ഇന്നത് ചിന്നക്കട ) ഉണ്ടായതെന്ന് കണ്ടു പിടിക്കാം .ചീനവല ചീനച്ചട്ടി ചീനഭരണി ചീനവെടി ചീനപ്പട്ട് എന്നിവ കുരക്കേണി കൊല്ലം വഴി കേരളത്തില്‍ എങ്ങനെ പ്രചരിച്ചു എന്ന് കണ്ടു പിടിക്കാം .തരിസാപ്പള്ളി ക്രിസ്ത്യന്‍ ചര്ച്ചായിരുന്നില്ല ജൈനപ്പള്ളി ആയിരുന്നു എന്നും കണ്ടത്താം.അത് പണിയിച്ചത് “സപീര്‍ ഈശോ” എന്നസിറിയന്‍  പരദേശി അല്ലെന്നും “ശബരീശന്‍” എന്ന നാടന്‍ ജൈന വര്‍ത്തകന്‍ ആയിരുന്നു എന്നും .
എം ജി എസ് ഉയര്‍ത്തിയ “സംസ്കാരിക സഹവര്‍ത്തിത്വം” (cultural symbiosis)എന്ന തങ്ക ഗോപുരം അടിസ്ഥാനമില്ലാത്ത ചീട്ടുകൊട്ടാരം ആയി കാറ്റത്ത്‌ പറന്നു പോകുന്നത് കാണാം  
തരിസാപ്പള്ളി ശാസനത്തില്‍ തെളിയുന്നത് പൂര്‍വേഷ്യന്‍ ,(കൊല്ലം–ചൈനീസ്) വ്യാപാരശ്രുംഗല
 ചില കേരളചരിത്രപ്രശ്നങ്ങള്‍ “എന്‍.ബി.എസ് 1963 പുറം 59-ല്‍ 
ഇളംകുളം കുഞ്ഞന്‍പിള്ള സാര്‍ എഴ്ത്തിവച്ചു :
കൊല്ലവര്‍ഷാരംഭത്തിനു മുമ്പ് തന്നെ തെക്കന്‍ കൊല്ലം ഉണ്ടായിരുന്നു എന്നതിന് ലക്ഷ്യമായി താംഗ് വംശരേഖകളില്‍ കൊല്ലം പട്ടണത്തെ പറ്റി സൂചിപ്പിക്കുന്നുണ്ടെന്നു ചില ചരിത്രരേഖകള്‍ രേഖപ്പെടുത്തുന്നു
താംഗ് വംശം ചീന വാണത് ഏ .ഡി 618-907 വരെയാണ് .8}ശതകത്തിലെ രേഖയാനെന്നു പറയുന്നു.രേഖ ആരും പ്രസിദ്ധം ചെയ്തിട്ടില്ല 

ചില പുരാതന ബന്ധങ്ങള്‍ (എസ.പി.സി.എസ് ജൂലൈ 2013 ) എന്ന കൃതിയില്‍ വേലായുധന്‍ പണിക്കശ്ശേരി പറയുന്നു :... “കേരളവും ചൈനയുമായുള്ള ഈ വ്യാപാര ബന്ധത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചീനയിലെ ഇരുപത്തിനാല് രാജവംശചരിത്രങ്ങളിലും സഞ്ചാരികളുടെ വിവരണങ്ങളിലും പരന്നുകിടക്കുന്നു........
ചൈനയുമായുള്ള വ്യാപാരത്തില്‍ മുന്നിട്ടുനിന്നവര്‍ കേരളീയരും ചോളന്മാരും അറബികള്മായിരുന്നു .ഏ ഡി414 ല്‍ പാഹിയാന്‍ ജാവയില്‍ നിന്ന് ക്യാന്ടനിലേക്ക് പോകുന്ന ഒരു കപ്പലില്‍ സഞ്ചരിച്ചപ്പോള്‍, അതിലെ യാത്രക്കാരില്‍ ഭൂരിപക്ഷവും കൊല്ലത്തു കാരായിരുന്നുവത്രേ .കൊല്ലം നഗരത്തില്‍ ചൈനക്കാരുടെ ഒരു പണ്ടകശാലയും നിവാസസ്ഥാനവും ഉണ്ടായിരുന്നു. ആ പണ്ടക ശാലയുടെയും വ്യാപാരത്തിന്റെയും മേല്‍നോട്ടം വഹിക്കുന്നതിനായി ഓരോരോ കാലഘങ്ങളില്‍ ചൈനയില്‍ നിന്ന് പ്രത്യേകം ആളുകളെ അയച്ചിരുന്നു .കൊല്ലത്തെ വ്യാപാരികള്‍ക്കും ചൈനയില്‍ പണ്ടകശാലയും നിവാസസ്ഥാനവും ഉണ്ടായിരുന്നു .അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളില്‍ ഒന്നായിരുന്നു കൊല്ലം .
കേരളവും ചൈനയും തമ്മില്‍ ഒന്‍പതാം നൂറ്റാണ്ടു മുതല്‍ പതിന്നാലാം നൂറ്റാണ്ടുവരെയുള്ള വ്യാപാരബന്ധങ്ങളെകുറിച്ച് സുലൈമാന്‍ (ഏ ഡി 851), ഇബ്നുഖുര്‍ ദാദ്ബി (ഏ.ഡി  879),  ഇബ്നുല്‍ ഫഖീബ് (ഏ.ഡി 902), അബുസൈദ്‌(ഏ..ഡി 950), അല്‍ മസ് ഊദി (ഏ.ഡി  915), അല്‍ ബറൂണി (ഏ.ഡി 950), യാക്കൂത്ത് (ഏ ഡി 1228 ), മാര്‍ക്കോപോളോ (ഏ.ഡി 1293) മിഷ്കി
(ഏ ഡി 1344 ), മോണ്ടി കോര്‍ വിനോ (ഏ.ഡി 1292-93) ജോണ്‍ ഡി മാരിഗ്നോല്ലി (ഏ.ഡി 1347) എന്നീ സഞ്ചാരികള്‍ വിസ്തരിച്ചെഴുതിയിട്ടുണ്ട് .                 
കേരളവും ചൈനയുമായുള്ള വ്യാപാരത്തെക്കുറിച്ചു ദീര്‍ഘമായി  എഴുതിയിട്ടുള്ള ആദ്യത്തെ സഞ്ചാരി സുലൈമാനാണ് .”ഭാരതത്തിലെയ്ക്കും  ചൈനയിലെക്കുമുള്ള കപ്പലുകള്‍ മസ്ക്കത്ത്  വിട്ടാല്‍ പിന്നീട് അടുക്കുന്നത് കൊല്ലത്താണ്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ മസ്കത്തില്‍ നിന്ന് ഒരുമാസത്തെ യാത്ര കൊണ്ട്  കൊല്ലത്തെത്താം . വളരെ സൌകര്യപ്രദമാണ്  ഈ തുറമുഖം .കാവല്‍ സൈന്യം
എപ്പോഴും അവിടെ ഉണ്ടായിരിക്കും. വലിയ ചൈനീസ് കപ്പലുകള്‍  ഇവിടെ ധാരാളമായി വരുന്നുണ്ട് . ഈ തുറമുഖത്തടുക്കുന്ന  ഓരോ ചീനക്കപ്പലുകളും ആയിരം ദീനാര്‍ ചുങ്കം കൊടുക്കണം.മറ്റു ചെറുകിട കപ്പലുകളുടെ ചുങ്ക നിരക്ക്  10  ദീനാറാണ്”.  വെണാടും ചൈനയും പരസ്പരം നയതന്ത്രപ്രതിനിധികളെ അയച്ചിരുന്നു .ചപ്പങ്ങം ,നീലം ,ഇഞ്ചി ,കുരുമുളക് എന്നിവ ചൈന ഇവിടെ നിന്ന് വാങ്ങി .കുരുമുളകിന്  ചൈനയില്‍ നല്ലപ്രിയമായിരുന്നു .ചീനവല ,ചീനമുളക് ,ചീനച്ചട്ടി ,ചീനഭരണി മുതലായവ നാം അവരില്‍ നിന്നു വാങ്ങി
തരിസാപ്പള്ളി ചെപ്പെട് അനാവരണം ചെയ്യുന്നത് പശ്ചിമേഷ്യന്‍ സമുദ്രവ്യാപരമല്ല .പൂര്‍വ്വേഷ്യന്‍ സമുദ്രസഞ്ചാരവും വ്യാപാരവുമാണ്. കടല്‍ താണ്ടി മലയായിലും ചൈനയിലും ഫിജിയിലും പോയ വെള്ളാളര്‍ സമുദായഭ്രഷ്ടര്‍ ആക്കപ്പെട്ടു .അവര്‍ക്ക് ഭസ്മം ധരിക്കാന്‍ അവകാശം നഷ്ടപ്പെട്ടു .അവര്‍ “ധര്യാ ചെട്ടികള്‍” എന്നറിയപ്പെട്ടു .പാലിയം ശാസനം എഴുതിയത് “വെണ്ണീര്‍” വെള്ളാളന്‍ എന്ന് വ്യക്തമായി പറയുന്നു .തരിസാപ്പള്ളി ശാസനത്തിലെ വേള്‍ കുല സുന്ദരന്‍ മുതല്‍ പേര്‍
(പതിനേഴു പേര്‍) വെണ്ണീര്‍ ധരിക്കാന്‍ അവകാശം നഷ്ടപ്പെട്ട “ധരിയാ” (ദരിസാ)വെള്ളാളര്‍ ആയിരുന്നിരിക്കണം.അവര്‍ക്കായി തുടങ്ങിയ ജൈനപ്പള്ളി (തേവര്‍ പള്ളി) ആവണം കൊല്ലം  “തേവള്ളി”യില്‍ ഉണ്ടായിരുന്ന പള്ളി .അത് ക്രിസ്ത്യന്‍ ചര്‍ച്ച് (CHURCH) ആയിരുന്നില്ല
ചുരുക്കത്തില്‍ തരിസാപ്പള്ളി ശാസനത്തില്‍ തെളിയുന്നത് പൂര്‍വേഷ്യന്‍, (കൊല്ലം–ചൈനീസ്) വ്യാപാരശ്രുംഗല
തരിസാപ്പള്ളി ശാസനം വിശദമായി വിലയിരുത്തണ മെങ്കില്‍ ആരായിരുന്നു വെള്ളാളര്‍ എന്തായിരുന്നു വെള്ളാള സംസ്കൃതി എന്നെല്ലാം അറിയണം .
നമ്മുടെ മലബാര്‍ ചരിത്രകാരന്മാര്‍ അക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തിയില്ല.
ശൂരനാട് കുഞ്ഞന്‍പിള്ള,വി.ആര്‍ പരമേശ്വരന്‍ പിള്ള .മാരമല അടികള്‍ (വെള്ളാളര്‍ നാകരികം ) തെര്സ്ടന്‍ & രന്കാചാരി എന്നിവര്‍ എഴുതി വച്ച ചില കാര്യങ്ങള്‍ നമുക്കൊന്നു  വായിക്കാം .
കേരളത്തിലെ അപ്രധാനമല്ലാത്ത ഒരു വിഭാഗമാണ്‌ വെള്ളാളര്‍ എങ്കിലും അവരുടെ പ്രത്യേകതകളും ചരിത്രവും വേണ്ടത് പോലെ അറിയപ്പെടുന്നില്ല .മിക്ക ആള്‍ക്കാരും നായരും പിള്ളയും ഒരു വിഭാഗം എന്ന് കരുതുന്നു .മറ്റുള്ള ചിലര്‍   “ചെട്ടികള്‍ “ എന്ന് പരാമര്‍ശിക്കുന്നതിനാല്‍ വെള്ളാളരില്‍ പലരും തങ്ങള്‍ നായര്‍ എന്ന് ഭാവിച്ചു കഴിയുന്നു. വാസ്തവത്തില്‍ ഇവ രണ്ടും വ്യത്യസ്ത വിഭാഗങ്ങള്‍  .ഒരു കൂട്ടര്‍ മക്കത്തായികള്‍ ആയിരുന്ന വൈശ്യര്‍. കര്‍ഷകരും ഗോപാലകരും  കച്ചവടക്കാരും  .മറ്റവര്‍ മരുമക്കത്തായികള്‍ ആയിരുന്ന ശൂദ്രര്‍,ഭടജനം.(കുഞ്ചന്‍ കൃതികള്‍ കാണുക ) .തെക്കന്‍ തിരുവിതാംകൂര്‍ വേര്പെട്ടതോടെ തിരുവിതാം കൂറിലെ വെള്ളാളര്‍  അംഗസംഖയില്‍  കുറഞ്ഞു,ഭരണസ്വാധീനവും കുറഞ്ഞു .
രാജഭരണകാലത്ത് റവന്യു വകുപ്പില്‍ ,മണ്ടപത്തുംവാതിലില്‍, കരം പിരിവു, സ്ഥലം അളക്കല്‍ ,കണക്കെഴുത്ത് മുതലായവ മുഴുവന്‍ തന്നെ വെള്ളാളരുടെ കുത്തക ആയിരുന്നതിനാല്‍, ഒട്ടു മിക്ക പ്രദേശങ്ങളിലും അവര്‍ കാണപ്പെട്ടു .തിരുവനന്തപുരം ,ചെങ്കോട്ട,പത്തനാപുരം ,പത്തനംതിട്ട ,റാന്നി ,എരുമേലി കാഞ്ഞിരപ്പള്ളി ,തൊടുപുഴ,മൂവാറ്റുപുഴ ,ആലപ്പുഴ ,കൊച്ചി ചിറ്റൂര്‍ പാലക്കാട്,കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ അവരെ ഇന്നും  കാണാം .വയനാട് കണ്ണൂര്‍ ജില്ലകളിലേ ഗുണ്ടര്‍മാര്‍ വെള്ളാളര്‍ തന്നെയാണ് എന്ന് ശൂരനാടന്‍ .
ഒരു ആഗോളതല  ചെമ്പുപട്ടയ തട്ടിപ്പ്
തിരുവിതാംകൂര്‍ പുരാവസ്തു വകുപ്പ് സ്ഥാപക മേധാവി ,അകാലത്തില്‍ നാല്‍പ്പത്തിരണ്ടാം വയസ്സില്‍ അന്തരിച്ച, തമിഴിലെ പ്രസിദ്ധമായ മനോന്മണീ യം നാടകത്തിന്റെ കര്‍ത്താവ്, ത്മിഴ് ഷെക്സ്പീയര്‍ പി.സുന്ദരം പിള്ള “തിരുവിതാംകൂറിലെ ചില പ്രാചീന രാജാക്കന്മാര്‍ എന്ന  പ്രസിദ്ധ പഠനത്തില്‍ പണ്ടേ എഴുതി വച്ചു- സ്വകാര്യ സ്വത്തുക്കള്‍ ആയി സൂക്ഷിക്കപ്പെടുന്നവ ആയതിനാല്‍ ചെമ്പോലക്കരണങ്ങളില്‍ നിഷിപ്ത താല്‍പ്പര്യം ഉള്ളവര്‍ തിരിമറി നടത്തും. (Sundaran Pillai, P, Some early sovereigns of Travancore  IA xxv111 1895 p 251).കെ.ഏ.നീലകണ്ട  ശാസ്ത്രികളും സമാനരീതിയില്‍ എഴുതി –ശിലാരേഖകളില്‍ കൃത്രിമം കാട്ടുക അത്ര എളുപ്പമല്ല ,അവ പൊതുജന ദൃഷ്ടിയില്‍ ആയതിനാല്‍. എന്നാല്‍ ചെമ്പോലക്കരണങ്ങളില്‍ അത്  എളുപ്പം.പക്ഷെ  പരിചയമുള്ള ഒരു പുരാലിപി വിദഗ്ദ്ധനു അത് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും (Neelakanda Sasthri K.A & Rama H.S, Methods in relation to Indian History Madras 1956,p 69)
“ഒരു പഴയ പ്രമാണം–കത്തോ ഡയറിയോ ആത്മകഥയോ ഭൂസ്വത്തിന്റെ ആധാരമോ രാജകീയ പ്രഖ്യാപനമോ പത്രപ്രസ്താവനയോ –കയ്യില്‍ വന്നാല്‍ അതിനെ ബാഹ്യവിമാര്‍ശനം ,ആന്തരവിമാര്‍ശനം എന്നിങ്ങനെ രണ്ടു തരാം പ്രക്രിയകള്‍ക്ക് വിധേയമാക്കെണ്ടതാണ് .ബാഹ്യവിമര്‍ശന ത്തില്‍ അതിന്റെ തീയതി,പേരുകള്‍ ,കയ്പ്പട ,ഭാഷ, സംവിധാനം ,എന്നിവയെല്ലാം നിഷ്കൃഷ്ട പരിശോധനയ്ക്ക് വിഷയമാക്കുന്നു .ആന്തരിക വിമര്‍ശനത്തില്‍ അതിന്റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ളബന്ധം ,അതിന്റെ ശൈലി ,കൂട്ടിചേര്‍ക്കലുകള്‍ ,ഒഴിവാക്കലുകള്‍ ,എന്നിവ കൂലംകഷമായി നിരീക്ഷിക്കുന്നു .ഇത്തരം പടിപടിയായുള്ള പരിശോധന കൊണ്ട് ആ പ്രമാണത്തിന്റെ സത്യാവസ്ഥ ,വിശ്വാസ്യത ,ഉദ്ദേശം ,പ്രയോജനം എന്നിവ ഏറെ ക്കുറെ തിരിച്ചറിയാം .ഇങ്ങനെ ലഭ്യമായ എല്ലാ പ്രമാണങ്ങളും അവയുടെ ആകെത്തുകയെ ആധാരമാക്കിയാണ് ഗവേഷകര്‍ സംഭവങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. എത്ര പരിച്ചയസമ്പന്നനായാലും സമര്‍ത്ഥ നായാലും തെറ്റു പറ്റം .അത് വീണ്ടും വീണ്ടും പരിശോധിക്കാം” (നാരായണന്‍ .എം.ജി.എസ് ഗവേഷണങ്ങളും ചരിത്രനിഗമാനങ്ങളും ആമുഖം ചരിത്രവും വ്യവഹാരവും കേരളവും ഭാരതവും കറന്റ് ബുക്സ് തൃശ്ശൂര്‍ ജൂണ്‍  2015 പുറം  x,x
കേരളചരിത്ര പഠനങ്ങളിലെ അടിസ്ഥാന രേഖയാണ് തരിസാപ്പള്ളി ശാസനം എന്നറിയപ്പെടുന്ന കുരക്കേണി കൊല്ലം ചെമ്പോലക്കൂട്ടം .സി.ഇ 849 എന്ന വര്‍ഷം “വേള്‍കുല സുന്ദരന്‍” എന്ന സാക്ഷിയാല്‍ വരയപ്പെട്ട
ഈ ചെമ്പോലയുടെ എഴുത്ത് വര്‍ഷം കൃത്യമായി  നിര്‍ണ്ണയിച്ചത് ഇളംകുളം കുഞ്ഞന്‍ പിള്ള.അയ്യനടികള്‍ പട്ടയം എന്നുമറിയപ്പെടുന്ന ഈ ദാനാധാരം  ഇന്ന് ആഗോളതലത്തില്‍ പഠന വിധേയമായിരിക്കുന്നു .വട്ടെഴുത്തിലും ഗ്രന്ഥ അക്ഷരത്ത്തിലും എഴുതപ്പെട്ട വേണാട് രേഖ .”ചെപ്പുപത്തിരം” .ഇംഗ്ലണ്ടിലെ ലസ്റ്ററില്‍ (LEICESTER) മോണ്ട് ഫോര്‍ട്ട്‌ യൂണി വേര്‍സിറ്റി ,ബ്രിട്ടീഷ് മ്യൂസിയം ,യൂക്കെയിലെ ആര്‍ട്ട്സ് & ഹെറിറ്റേജ് കൌണ്‍സില്‍ എന്നിവയുടെ കൂട്ടായ്മയില്‍ വിവിധ രാജ്യങ്ങളിലെ മുപ്പതു ഗവേഷകരെ ഉള്‍പ്പെടുത്തിയ ആഗോള പഠനം .കുഞ്ഞന്‍ പിള്ള എന്ന മലയാള അധ്യാപകന്‍ കണ്ടെത്തിയ  849 എന്ന വര്‍ഷം വിസ്മൃ തമാകാതിരിക്കാന്‍ എന്ന് തോന്നും വിധം ഈ പഠനത്തിനുള്ള വെബ് സൈറ്റ് www.849ce.org.uk എന്നാണു നല്കപ്പെട്ടിരിക്കുന്നത് .പഠനമേധാവി എലിസബെത് ലംബോന്‍ (Elizabeth Lambourn)  എന്ന മഹതിയെ നമുക്കഭിനന്ദിക്കാം.
തരിസാപ്പള്ളി പട്ടയം(എസ് .പി.സി.എസ് 2013) രചിച്ച രാഘവ വാര്യര്‍ ,കേശവന്‍ വെളുത്താട്ട്എന്നിവരും ഈ മുപ്പതംഗ പഠന ഗ്രൂപ്പില്‍ പെടുന്നു .വെബ് സൈറ്റില്‍ ചെമ്പോലക്കൂട്ടത്തിന്‍റെ പുതിയ ഫോട്ടോ നല്‍കിയിട്ടുണ്ട് തിരുവല്ല മാര്‍ത്തോമാ ചര്‍ച്ചിലെ ഡോ ജോസഫ് മാര്‍ത്തോമ്മാ മെത്രാ പ്പോലീത്താ ,മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിലെ ബസ്സോലിയോസ്  പൌലോസ് ദ്വിതീയന്‍ എന്നിവര്‍ പങ്കു വച്ച് സൂക്ഷിക്കുന്ന ഓലകളുടെ ഫോട്ടോ വാര്യര്‍ കേശവന്‍ എന്നിവര്‍ക്കായി മുഹമ്മദ് എന്ന ഫോട്ടോഗ്രാഫര്‍ എടുത്തതാണ് സൈറ്റില്‍ കാണുന്നത് .
(തരിസാപ്പള്ളി പട്ടയം പേജ് കാണുക )
അടിക്കുറുപ്പ്‌ വിചിത്രം .വിചിത്രതരം
ആറു ഓലകള്‍ (Thereare six plates in total. Most of them inscribed on both sides. The average dimensions are 25 by 9cm) ഉണ്ടത്രേ .മിക്കവയിലും ഇരുവശത്തും എഴുത്ത് .ഇതിലെല്ലാം ഒരു വശത്ത് മാത്രം എന്ന് പറയുന്നില്ല എന്നത് വിചിത്രം വലിപ്പം ശരാശരിയില്‍ കൊടുത്തിരിക്കുന്നു .അവസാനത്തെ വിദേശ സാ ക്ഷിപ്പട്ടികയുടെ വലിപ്പവ്യത്യാസം ഒളിച്ചു വയ്ക്കപ്പെടുന്നു .
വിക്കി മലയാളത്തില്‍ അത് 7.62x20.3  മറ്റൊലകള്‍   22.35x8.15 എന്ന അളവില്‍ .
2015 നവംബര്‍ 27 നു കോട്ടയം പഴയപള്ളിയില്‍ നടന്ന തരിസാപ്പള്ളി ചെപ്പെടു സെമിനാറില്‍ എം.ജി.എസ് നാരായണന്‍ നടത്തിയ പ്രഭാഷണത്തിന്റെ വീഡിയോ യൂട്യൂബില്‍ ലഭ്യം .അതില്‍ അദ്ദേഹം ചെമ്പോല പരിശോധിക്കുന്ന ദൃശ്യം കാണാം .മുഴച്ചു നില്ല്കുന്ന ഒരോല
കൃത്രിമം എന്ന് സാധാരണക്കാരന് പോലും തോന്നും .ഓലകളിലെ വലിപ്പ വ്യത്യാസം വെബ്സൈറ്റില്‍ മറച്ചു പിടിക്കുന്നു .
ആണ്ക്തില്‍ ഡ്യു പെറോ തന്റെ Zend Avesta Paris 1771 എന്ന കൃതിയില്‍ കൊടുത്തത് നാല് ഓല എന്ന് വാര്യരും കേശവനും (പേജ് ).പെറോ കണ്ട ഓലകള്‍ മുഴുവന്‍ ഒരേ വലിപ്പം ആയിരുന്നു Olaas are tied through aring with equal length and width(each them was two palms in length and four fingers breadth )and in diverse characters as reported by Antonio De Gouvea in his Jordana p 389-390.
ഇതിലെല്ലാം രസ കരമായ വസ്തുത പെറോ “വിദേശ സാക്ഷിപ്പട്ടിക” എന്നൊരു പട്ടിക കണ്ടിട്ടില്ല .കാരണം അക്കാലത്ത് ആ വ്യാജന്‍ ഉണ്ടായിരുന്നില്ല വ്യാജന്‍ കൂട്ടി ചേര്‍ക്കപ്പെട്ടത് 1771 നു  ശേഷം എന്ന് വ്യക്തം 1806  നു മുമ്പും
തട്ടിപ്പിന്റെ ചുരുളുകള്‍ ഇനിയും അഴിയാനുണ്ട്
.ഹയാസിന്ത് ആന്ക്തില്‍ ഡ്യു പെറോ ZEND AVESTA (Paris 1771 )എന്ന ഫ്രഞ്ച് ഗ്രന്ഥത്തില്‍ നല്‍കിയ വിവരം അനുസരിച്ച് ആനമുദ്ര ഉള്ള പതിനേഴു വേള്‍+നാടന്‍ (വെള്ളാള-വര്‍ത്തക) സാക്ഷികള്‍ ആണ് തരിസാപ്പള്ളി ശാസനത്തില്‍ ഉള്ളത് .അതില്‍ ആദ്യ ഒന്നര പേരുകള്‍  നമുക്കറിയാം ,”വേള്‍ കുല സുന്ദരന്‍, വിജയ...” പെറോ വേല്‍ കുല സുന്ദരനെ “ചന്ദ്രന്‍” ആക്കി .പക്ഷെ രണ്ടാമന് “നാരായണന്‍”  എന്ന രണ്ടാം പാതി നല്‍കി വിജയ നാരായണന്‍ എന്നാക്കി .മറ്റു സാക്ഷികള്‍ .എം.ജി എസ് ഊഹിച്ച വിജയ “രാഗര്‍ “ അല്ല എന്ന് വ്യക്തം
ഇതിരാക്ഷി ഒടിയ കണ്ണന്‍ നന്ദനന്‍
മദിനെയ വിനയ ദിനന്‍
കണ്ണന്‍ നന്ദനന്‍
നലതിരിഞ്ഞ തിരിയന്‍
കാമന്‍ കണ്ണന്‍
ചേന്നന്‍ കണ്ണന്‍
കണ്ടന്‍ ചേരന്‍
യാകൊണ്ടയന്‍
കനവാടി അതിതെയനന്‍
(ആന മുദ്ര)
മുരുകന്‍ ചാത്തന്‍
മുരുകന്‍ കാമപ്പന്‍
പുലക്കുടി തനയന്‍
പുന്നതലക്കോടി   ഉദയനന്‍ കണ്ണന്‍
പുന്നതലക്കൊരനായ കൊമരന്‍ കണ്ണന്‍
സംബോധി വീരയന്‍
ഇതില്‍ ഒരാള്‍ പോലും വിദേശിയല്ല .യശോദാത പിരായി ,സപീര്‍ ഈശോ, മരുവാന്‍ ,മല്പ്പാന്‍ ഇത്തരം ഒരു പേരും ഈ സാക്ഷിപ്പട്ടികയില്‍ വരുന്നില്ല .
അത്തരം പേരുകള്‍ വരുത്തുവാന്‍ ഇതൊളിപ്പിച്ചു വയ്ക്കയും മറ്റൊരു വിദേശിലിപി പ്പട്ടിക കൂടെ വയ്ക്കയും ചെയ്തു എന്ന് സംശയിക്കണം .
ഹയാസിന്തെ ആക്തില്‍ ഡ്യു പെറോ (1731-1803)
================================================
http://3.bp.blogspot.com/-or0kUTHU7s8/VmBJ1_yBMOI/AAAAAAAAf3k/ut0kJ0VQljQ/s320/Anquetil1%2B%25281%2529.JPG

http://3.bp.blogspot.com/-CLin2SzGQTY/VmBJ5Wd6F3I/AAAAAAAAf3s/7OEPz7XTHqk/s320/Zend-Avesta%2B%25281%2529.jpg
ഭാരതീയ പൈതൃകങ്ങളെ കുറിച്ചു പഠിക്കാന്‍ അതിയായ താല്‍പ്പര്യം
കാട്ടിയ ഫ്രഞ്ച് പണ്ഡിതന്‍ .പാരീസിലെ  സുഗന്ധവ്യജ്ഞന വ്യാപാരി പീയറി ആക്തിലിന്റെ ഏഴുമക്കളില്‍ നാലാമനായി ജനിച്ചു .
ആക്തില്‍ ബ്രയാന്‍ കോര്‍ട്ട്‌ എന്ന സഹോദരനുമായി വേര്‍തിരിച്ചറിയാന്‍ പിതാവിന്റെ തോട്ടനാമം –ഡ്യു പെറോ – നാലാമനു നല്‍കി പിതാവ് .
നാട്ടില്‍  ഹീബ്രുവില്‍ പരമ്പരാഗത ക്ലാസിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ പെറോ ഹോളണ്ടില്‍ പോയി പൌരസ്ത്യ പഠനത്തിനു ചേര്‍ന്നു .അറബിയില്‍ നല്ല അവഗാഹം നേടി . റിച്ചാര്‍ഡ് കോള്‍ബി ഒക്സ്ഫോര്‍ ഡിലെ  ബോദലെയര്‍ഗ്രന്ഥശാലയില്‍ നിന്ന് കൊണ്ടുവന്ന ഇരായിനിയന്‍ ഉപനിഷത്ത് ഭാഗമായ വേണ്ടാന (Vendana- The Wisdom of Parsees) പെറോയെ
വല്ലാതെ ആകര്‍ഷിച്ചു .ഇന്ത്യയില്‍ വന്നു ആ ഗ്രന്ഥത്തിന്റെ ഉറവിടം കണ്ടെത്താനും അത് പഠിച്ചു മൊഴിമാറ്റം നടത്താനും പെറോ ആഗ്രഹിച്ചു .
ഗുജറാത്തിലെ സൂറത്തില്‍ കുറെ നാള്‍ കഴിഞ്ഞിരുന്ന ജയിംസ് ഫ്രേസര്‍ (1713-1754) ഈസ്റ്റ് ഇന്ത്യാകമ്പനി ഉദ്യോഗസ്തന്‍ വശം ഇത്തരം ശേഖരം ഉണ്ടെന്നറിഞ്ഞ പെറോ
അദ്ദേഹത്തെ  സമീപിച്ചാല്‍  കാര്യം നടക്കും എന്ന് മനസ്സിലാക്കി . സൂറത്തില്‍ സ്ഥാനപതിയായ സഹോദരന്‍ ബ്രയാന്റെ സഹായം തേടി.പക്ഷെ അദ്ദേഹം അകാലത്തില്‍ മരണമടഞ്ഞു .തുടര്‍ന്നു ഈസ്റ്റ് ഇന്ത്യാകമ്പനിയില്‍ ജോലി നേടി ഇന്ത്യയില്‍ വന്നു (1754 നവംബര്‍  7) തുടര്‍ന്നു ഇന്ത്യയില്‍ പലഭാഗത്തും പര്യടനം നടത്തി 1755 ആഗസ്റ്റ്‌ 10 നു പോണ്ടിച്ചേരിയില്‍ എത്തി .ആദ്യം പേര്‍ഷ്യന്‍ പഠിച്ച പെറോ കാശിയില്‍ പോയി ബ്രാഹ്മനമുഖത്ത് നിന്നും സംസ്കൃ  പഠിക്കാന്‍ ആഗ്രഹിച്ചു .എന്നാല്‍ രോഗബാധിനായി .അതിനിടയില്‍ ഏഴുവര്‍ഷം നീണ്ടു നിന്ന മൂന്നാം കര്‍ണാട്ടിക് യുദ്ധം തുടങ്ങി .നിരാശനായ പെറോ തനിക്കുവേണ്ട പുസ്തകങ്ങള്‍ തേടി ടിബട്ടിലെക്കും ചൈനയിലേക്കും പോകാന്‍ തയാറായി ..എന്നാല്‍ അവിടെ നിന്നും ഒന്നും കിട്ടിയില്ല നൂറു ദിവസത്തെ യാത്ര കഴിഞ്ഞു പോണ്ടിച്ചേരിയില്‍ എത്തി .
1762 ജൂണില്‍ പെറോയുടെ യാത്രാവിവരണംJournal des Scavans എന്ന മാസികയില്‍ പ്രസിദ്ധീകൃതമായി .1771 –ല മൂന്നുഭാഗമുള്ള ZEND AVESTA പ്രസിദ്ധീകരിക്കപ്പെട്ടു .ബൈബിള്‍ അല്ലാതെ വേറെയും ആത്മീയ ഗ്രന്ഥങ്ങള്‍ ഉണ്ടെന്നു പാശ്ചാത്യ ലോകം അറിഞ്ഞത് പെറോ വഴിയായിരുന്നു .
നാം ചരിത്ര ബോധമുള്ള മലയാളികള്‍ പെറോയെ നന്ദിയോടെ ഓര്‍ക്കും മലയാള ഭാഷ ഉള്ളടത്തോളം കാലം .
റഫറന്‍സ്
1. Hyacinthe Anquttil Du Perron, Zenda Avesta,Vol.1 1880 page 180-190
2.ഡോ.കാനം ശങ്കരപ്പിള്ള ,”തരിസാപ്പള്ളി പട്ടയത്തിലെ ഒളിച്ചു വയ്ക്കപ്പെട്ട സാക്ഷികൾ” ,കിളിപ്പാട്ട് മാസിക,തിരുവനന്തപുരം -8 പുസ്തകം 10 ലക്കം 7 ജനുരി 2016 പേജ് 11-12
 3.ശിഹാബുദ്ദീൻ ആരാമ്പ്രം, സാക്ഷിപ്പട്ടികയുടെ പുനർവായന (പച്ചക്കുതിര - ആഗസ്റ്റ് 2014)

.
 .