Monday 21 August 2017

രണ്ട് സ്വപ്നമാര്‍

ഒരിക്കലും മറക്കാനാവാത്ത രണ്ടു പെണ്‍കുട്ടികളുണ്ട്.
രണ്ടു പേര്‍ക്കും ഇന്നു നാല്‍പ്പതു വയസ്സ്.
രണ്ടുപേരും വൈക്കം താലൂക്ക് ആശുപത്രിയില്‍ ജനിച്ചവര്‍.
രണ്ടു പേരും സ്വപ്നമാര്‍.രണ്ടു പേരും വിവാഹിതരായി
അമ്മമാരായി .ഒരാള്‍ക്ക്‌ നാല് കുട്ടികള്‍
ഒരാള്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായി.പാലക്കാട്ട്.
ഓണത്തിനും വിഷുവിനും ഗ്രീറ്റിങ്സ്  .
അ യ്ക്കും ഇടയ്ക്കിടെഈ-മെയില്‍ അയയ്ക്കും.
രണ്ടു കുട്ടികള്‍.അവരുടെ ഫോട്ടോയും
അയച്ചു തന്നിരുന്നു.
വൈക്കം ബസ്സ്റ്റാന്‍ഡിനു
സമീപമുണ്ടായിരുന്ന പടിഞ്ഞാറെ മറ്റപ്പള്ളില്‍
വാസുദേവന്‍-സരസമ്മ
ദമ്പതികളുടെ മകള്‍.1977 മെയ് 14 ന് അത്യപൂര്‍വ്വമായ ഒരു
ശസ്ത്രക്രിയയിലൂടെ വൈക്കം താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു
അവളുടെ ജനനം.ഗര്‍ഭപാത്രത്തിനു വെളിയില്‍ ബ്രോഡ്ലിഗമെന്‍റ്
എന്ന സഞ്ചിയില്‍ വളര്‍ന്ന അപൂവര്‍വ്വ ശിശു.4 വര്‍ഷങ്ങള്‍ക്കു
ശേഷം ഇവളുടെ മെഡിക്കല്‍റിപ്പോര്‍ട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍
ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.കോഴിക്കോ​ട്ടു വച്ചു നടന്ന ഗൈനക്കോളജി
കോണ്‍ഫ്രന്‍സിലും അവതരിപ്പിക്കപ്പെട്ടു.തുടര്‍ന്ന്‍ അവളുടേയും അമ്മയുടേയും
ചിത്രം മനോരമ- മാത്രുഭൂമി പത്രങ്ങളില്‍ മുന്‍പേജില്‍ അച്ചടിച്ചു വന്നു.
ലോകത്തില്‍തന്നെ വളരെ അപൂര്‍വ്വം .ജീവിച്ചിരിക്കൂന്ന
ഒരു പക്ഷേ ഇത്തരത്തിലെ ഏക
വ്യക്തി.
അള്‍ട്രാസൗണ്ട് പരിശോധന വ്യാപകമായതോടെ ഇനിയും ഇത്തരം
കേസ്സുകള്‍ ഉണ്ടാകാനിടയുമില്ല.
പാലക്കാടുകാരി സ്വപ്നയുടെ അമ്മയ്ക്കു ഗര്‍ഭം തുടരെത്തുടരെ അലസ്സിപ്പോയിരുന്നു.
ഗര്‍ഭാശയ കണ്ഠം വികസ്സിച്ചു പോകുന്ന "സെര്‍വൈക്കല്‍ ഇന്‍കോമ്പിറ്റന്‍സ്" എന്ന
അവസ്ഥ. നാലു തവണ അലസ്സിപ്പോയിരൂന്നു.നാലു വ്യത്യസ്ഥ ആശുപത്രികളില്‍
ചികില്‍സ്സിച്ചു. അഞ്ചാമതാണ് വൈക്കത്തു വന്നത്. ഇത്തരം അവസ്ഥയില്‍
പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെ കിട്ടാന്‍ ഗര്‍ഭാശയ കണ്ഠത്തില്‍ ഒരു കെട്ടിടുന്ന
ചികില്‍സ് ഉണ്ട്.കല്‍ക്കട്ടാക്കാരനായ ഷിറോഡ്കര്‍ കണ്ടുപിടിച്ചു ലോകത്തിനു
നല്‍കിയ ഷിറോഡ്കര്‍സ്റ്റിച്ച്.അങ്ങനെയുള്ള സ്റ്റിച്ച് ഇട്ട് രക്ഷപെടുത്തിയ കുഞ്ഞായിരുന്നു
രണ്ടാമത്തെ സ്വപ്ന.രണ്ടു പേരേയും മറക്കാനാവില്ല തന്നെ.

Thursday 10 August 2017

പ്രസൂന ചരമവും വീണ പൂവും

പ്രസൂന ചരമവും വീണ പൂവും
കലാകൌമുദി 2188: 2017  ആഗസ്റ്റ്‌ 13  ലക്കത്തില്‍ ഉണ്ണി ആറിന്‍റെ ഒഴിവു
ദിവസത്തെ കളി, സ്വിസ് എഴുത്തുകാരന്‍ ഫ്രഡറിക് ഡ്യൂറന്റിന്‍റെ  
ഏ ഡയിഞ്ചറസ്‌ ഗയിമിന്‍റെ അനുകരണം ആണെന്ന് ഡോ .എം രാജീവ് കുമാര്‍ സ്ഥാപിക്കുന്നു .ഒപ്പം ചങ്ങമ്പുഴയുടെ രമണന്‍ സെര്‍വാ സിന്‍റെ  ഡോണ്‍ കിക്സോട്ടിന്‍റെ അനുകരണം ആണെന്നും പറയുന്നു .കുമാരന്‍ ആശാന്‍ മാത്രം തന്‍റെ കൃതികളുടെ പ്രചോദനം അല്ലെങ്കില്‍ ആധാരം ആദ്യമേ പറയുമായിരുന്നു എന്നും ഡോക്ടര്‍ രാജീവ് കുമാര്‍ .
കേരള പോലീസ് വകുപ്പിലെ കുറ്റാന്വേഷണ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോ ഗസ്ഥന്‍ ആയ  ഡോക്ടര്‍ അടൂര്‍ സുരേന്ദ്രന്‍(ഫെസ്ബുക്കിലെ സ്ഥിരം സാന്നിദ്ധ്യം )കവന കൌമുദി(പന്തളം ) തുടങ്ങിയ  പഴയ കാല മലയാള പ്രസിദ്ധീകരണങ്ങളെ വിശദമായി പഠിച്ചു മലയാളത്തില്‍ ഡോക്ടരേറ്റ് നേടിയ ആളാണ്‌ . അദ്ദേഹം കുമാരന്‍ ആശാന്‍റെ  വീണ പൂവ് ,ചിന്താ വിഷ്ടയായ സീത  എന്നിവ അനുകരണം ആണെന്ന് കണ്ടെത്തിയിരുന്നു .അവ രണ്ട് ലേഖനങ്ങള്‍ ആയി മാതൃഭൂമി,.കര്‍പ്പൂരം എന്നീ വാരികകളില്‍ വന്നിരുന്നു .( *പ്രസൂന ചരമവും വീണപൂവും - 1987 ജൂലൈ 19-26 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ്) ജോസ് പനച്ചിപ്പുറം ഭാഷാപോഷിണിയില്‍ അതിനെ കുറിച്ചഎഴുതി . പ്രസൂനചരമം പ്രസിദ്ധീകരിച്ച കവനകൌമുടിയുടെ ലക്കം പന്തളം ആലപ്പൂഴഞ്ഞി കൊട്ടാരത്തില്‍ പി കേരളവര്‍മ്മയുടെ പക്കല്‍ ഉണ്ടെന്നും അടൂര്‍ സുരേന്ദ്രന്‍റെ  മൊബൈല്‍ 9446666378 ആണെന്നും പനച്ചി തുടര്‍ന്നു എഴുതി .
തുടര്‍ന്ന് ഫേസ് ബുക്ക്, ബ്ലോഗ്‌ എന്നിവയില്‍ ചര്‍ച്ചകള്‍ നടന്നു. വിക്കിയില്‍ കുഴിത്തുറ സി.ഏ അയ്യപ്പന്‍ പിള്ള എഴുതിയ പ്രസൂന ചരമം ഈ ലേഖകന്‍ നല്‍കിയിട്ടുണ്ട് . ഡോ രാജീവ് കുമാറിന്‍റെ  തന്നെ പരിധി പബ്ലിക്കേഷന്‍സ് പ്രസിദ്ധപ്പെടുത്തിയ കന്യാകുമാരി കവിതയില്‍ (ഒക്ടോബര്‍ 2010) ആദ്യ കവിത ആയി പ്രസൂന ചരമം വായിക്കാം .പക്ഷെ ,വീണ പൂ ആമുഖത്തില്‍ ആശാന്‍ താന്‍ ആധാരമാക്കിയ കവിതയെ കുറിച്ച് പറഞ്ഞിട്ടില്ല .ചിന്താ വിഷ്ടയായ സീതയിലും ആധാരമാക്കിയ കവിത യെ കുറിച്ച് ആശാന്‍ പറയുന്നില്ല . പന്തളം കേരളവർമ്മയുടെ കവന കൗമുദിയിലാണ് (1080 കർക്കിടകം ലക്കം) കുഴിത്തുറ സി.ഏ അയ്യപ്പൻപിള്ളയുടെ പ്രസൂന ചരമം എന്ന കവിത അച്ചടിച്ചു വന്നത്.
പ്രസൂന ചരമം ചെത്തിമിനുക്കി വിപുലീകരിച്ചതാണ് രണ്ടു വർഷത്തിനു ശേഷം വിവേകോദയത്തിൽ വന്ന കുമാരനാശാന്‍റെ  വീണപൂവ്എന്ന്  ഡോ. അടൂർ സുരേന്ദ്രൻസ്ഥാപിച്ചു .
അടൂർ സുരേന്ദ്രന്‍റെ  അഭിപ്രായത്തിൽ, അയ്യപ്പൻപിള്ളയുടെ പന്ത്രണ്ടാം ശ്ലോകത്തിൽ പ്രസൂന ചരമത്തെ മംഗല്യ ദീപത്തിൻ അണയൽ ആയി കല്പിച്ചപ്പോൾ, ആശാൻ പൂവിന്‍റെ  മരണത്തെ നവദീപം എണ്ണവറ്റി പുകഞ്ഞുവാടി അണഞ്ഞു എന്നാക്കി. അയ്യപ്പൻ പിള്ളയുടെ ശ്ലോകത്തിലെ "ഹ,ഹ" പോലും അതേ സ്ഥാനത്തു ആശാൻ പകർത്തി. അയ്യപ്പൻ പിള്ള ഉപയോഗിച്ച "വസന്തതിലകം" എന്ന വൃത്തം തന്നെ ആശാനും ഉപയോഗിച്ചു. ചുരുക്കത്തിൽ വീണപൂവിന്‍റെ  മൂലം അയ്യപ്പൻപിളളയുടെ പ്രസൂനചരമം തന്നെ എന്നു ഡോ.അടൂർ സുരേന്ദ്രൻ തന്‍റെ  തീസീസിലൂടെ സ്ഥാപിച്ചു
.
ഡോക്ടര്‍ കാനം ശങ്കര പ്പിള്ള ,പൊന്‍കുന്നം
Mob:9447035416 Email: drkanam@gamial.com Blog:www

Friday 4 August 2017

സ്ഥാപകന്‍ തീര്‍ത്ഥപാദര്‍ തന്നെ

സ്ഥാപകന്‍ തീര്‍ത്ഥപാദര്‍ തന്നെ
===================
ശിവരാജ യോഗ സാമ്പ്രദായക രീതിയില്‍
ബാലാസുബ്രഹ്മണ്യ മന്ത്രം
ഓതിക്കിട്ടിയ അയ്യപ്പന്‍ പിള്ള (കുഞ്ഞന്‍ പിള്ള ചട്ടമ്പി 
1879 മുതല്‍ ഷണ്മുഖ ദാസന്‍ ആയി എന്ന് പലരും എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹം തുടര്‍ന്നും
ചട്ടമ്പി എന്നാണു എഴുതി പോന്നത് .
ചട്ടമ്പി സ്വാമികള്‍ ഒരു സന്യാസസമ്പ്രദായം സ്ഥാപിച്ചു എങ്കില്‍ അത് ചട്ടമ്പി സമ്പ്രദായം എന്നറി\യപ്പെടുമായിരുന്നു .സ്വന്തമായി ആശ്രമം സ്ഥാപിക്കാനോ ശി ഷ്യപരമ്പരകളെ സൃഷ്ടിക്കാനോ പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിക്കാനോ സ്ഥാപനങ്ങള്‍
കെ ട്ടിപോക്കാനോ സമുദായ സംഘടന സ്ഥാപിക്കാനോ താല്‍പ്പര്യം ഉണ്ടായിരുന്ന ശൈവ സന്യാസി ആയിരുന്നില്ല ചട്ടമ്പി സ്വാമികള്‍ .അദ്ദേഹം മത പ്രഭാഷണങ്ങളും നടത്തിയില്ല
അദ്ദേഹം സ്ഥാപിച്ചതല്ല തീര്‍ ത്ഥപാദ സമ്പ്രദായം.
.അദ്ദേഹം ചട്ടമ്പി തീര്‍ത്ഥപാദര്‍ എന്നറി യപ്പെടുന്നുമില്ല
.അദ്ദേഹത്തിന്‍റെ ആദ്യ ശിഷ്യന്‍ എന്ന് ചിലര്‍ പറയുന്ന ശ്രീനാരായണ ഗുരു, നാരായണ തീരത്ഥ പാദര്‍ എന്നറി യപ്പെടുന്നില്ല .
രണ്ടാമത്തെ ശിഷ്യന്‍ വാളാനിക്കാട് കൊച്ചു നീലകണ്‌ഠപ്പിള്ളയ്ക്ക് ബാലാസുബ്രഹ്മണ്യ മന്ത്രം ഓതി കൊടുത്തു കഴിഞ്ഞപ്പോള്‍ തീര്‍ത്ഥബിരുദം കിട്ടിയതായി ഒരിടത്തും പറയുന്നില്ല
.കൊല്ലവര്‍ഷം ആയിരത്തി എഴുപത്തി മൂന്നു മേടമാസം പതിനാറാം തീയതി ബുധനാഴ്ച ഷഷ്ടി ദിവസം ബാലാസുബ്രഹ്മണ്യ മന്ത്രം കോ ടനാട്ടു വച്ചു ചട്ടമ്പി സ്വാമികളില്‍ നിന്ന് ഓതിക്കിട്ടിയ നാണു ക്കുറുപ്പും അപ്പോള്‍ തീരത് ഥപാദര്‍ എന്ന പേരിനുടമ ആയില്ല .വാഴൂരില്‍ വരുമ്പോള്‍ സ്വാമികള്‍
കൊല്ലത്ത് കുറുപ്പുസ്വാമിയും
നാണു ക്കുറുപ്പ് സ്വാമിയും മാത്രം ആയിരുന്നു
തീരത്ഥപാദ ആശ്രമം സ്ഥാപിക്കപ്പെട്ടതിനെ തുടര്‍ന്ന് സ്ഥാപകന്‍ തീര്‍ ത്ഥപാദസ്വാമികള്‍ ആവിഷ്കരിച്ച സമ്പ്രദായമാണ് തീര്‍ ത്ഥപാദ സമ്പ്രദായം
1914 നു മുമ്പ് അങ്ങനെ ഒന്നില്ല തീരത് ഥപാദ സ്വാമിമാരും .
തീര്‍ ത്ഥപാദ സ്വാമി യുടെ നിര്‍ ബന്ധം കാരണമാണ്
നീലകണ്ടരും ചട്ടമ്പിസ്വാമികളും ആശ്രമ പ്രസ്ഥാനത്തിലേക്ക് വന്നത് (ജീവചരിതം ഓണം ഭാഗം പുറം 583).
സ്വയം കുലപതിയും ആശ്രമ അധിപതിയും ആകാനുള്ള യോഗ്യതസ്വാമികല്‍ക്കുണ്ടായിരുന്നു പക്ഷെ ഗുരുവായ ചട്ടമ്പി സ്വാമികള്‍ ജീവിച്ചിരുന്നതിനാല്‍, അദ്ദേഹത്തെ കുലപതിയായി വാഴിച്ചു .മുതിര്‍ന്ന സന്യാസി എന്ന നിലയില്‍ നീലകണ്ടരെ എഴുമറ്റൂര്‍ ആശ്രമ അധിപതിയുമായി വാഴിച്ചതും തീര്‍ത്ഥപാദസ്വാമികള്‍
.ചുരുക്കത്തില്‍ തീര്‍ ത് ഥപാദസമ്പ്രദായം ആവിഷകരിച്ചത്
തീര്‍ ത് ഥപാദസ്വാമികള്‍ .ചട്ടമ്പി സ്വാമികള്‍ നീലകണ്‌ഠര്‍ എന്നിവര്‍ സ്ഥാപകര്‍ അല്ല .
ഉള്ളൂര്‍ തുടങ്ങിയവര്‍ വസ്തുതകള്‍ മനസ്സിലാക്കാതെ തെറ്റ് എഴുതി പ്രചരിപ്പിച്ചു .ഹരികൃഷ്ണ നും ആധുനിക വാഴൂരിന്‍റെ സൃഷ്ടാവായ വാഴൂര്‍തീര്‍ ത്ഥപാദസ്വാമികളെ തമസ്കരിക്കുന്നു
.സ്വാമികള്‍ അ ര്‍ ഹി ക്കുന്ന സ്ഥാനം അദ്ദേഹത്തിന് നല്‍കുന്നില്ല .കഷ്ടം