Sunday 10 February 2019

കേന്ദ്രടൂറിസം വകുപ്പ് മന്ത്രി ശ്രീ അല്‍ഫോന്‍സ്‌ കണ്ണന്താനത്തിനു ഒരു തുറന്ന കത്ത്


(സംസ്ഥാന ടൂറിസം മന്ത്രി ശ്രീ കടകം പള്ളി സുരേന്ദ്രന്‍ ,
തിരുവനന്തപുരം ലോക സഭ മെമ്പര്‍ ശ്രീ ശശി തരൂര്‍ എം.പി എന്നിവര്‍ക്കും കോപ്പി )
ബഹുമാനപ്പെട്ട കേന്ദ്ര ടൂറിസം മന്ത്രി ,
കേന്ദ്ര –സംസ്ഥാന സര്‍ക്കാറുകള്‍ ഒരു പോലെ താല്‍പ്പര്യം എടുത്തു നടപ്പിലാക്കുന്ന ,എഴുപതു കോടി രൂപാ ചെലവു വരുന്ന “ ശ്രീ നാരായണ ഗുരു തീര്‍ഥാടന സര്‍ക്കൂട്ട്” ഇന്നലെ (2019 ഫെബ്രുവരി 10)അങ്ങ് ഉത്ഘാടനം ചെയ്തതായി ചാനല്‍ വാര്‍ത്തകള്‍ കണ്ടു .
അങ്ങയേയും കേന്ദ്ര -കേരള സര്‍ക്കാരുകളെയും മുക്തകണ്ഠം അനുമോദിക്കുന്നു .
വളരെ ശ്രേഷ്ടമായ ഒരു നടപടി എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
എന്നാല്‍ ആ സര്‍ക്ക്യൂട്ടില്‍ അത്യാവശ്യം ഉള്‍പ്പെടുത്തേണ്ടിയിരുന്ന ചില പ്രദേശങ്ങള്‍ ,സ്ഥാപനങ്ങള്‍ എന്നിവ വിട്ടു പോയി എന്ന കാര്യം അങ്ങയുടെ ശ്രദ്ധയില്‍ പെടുത്താന്‍ എന്നെ അനുവദിക്കുക .
കായംകുളം കുമ്മപ്പള്ളിയില്‍ താമസിച്ചിരുന്ന യൈവനകാലത്ത് കൃഷ്ണഭക്തന്‍ ആയിരുന്ന, “നാണു ആശാന്‍” എന്നറിയപ്പെട്ടിരുന്ന, ശ്രീ നാരായണഗുരുവിനെ ശിവ ഭക്തന്‍ ആക്കിമാറ്റി യതും “ബാലാസുബ്രാഹ്മണ്യ മന്ത്രം” ചെവിയില്‍ ഓതി നല്‍കി ആത്മീയ ശിഷ്യന്‍ ആയി ആയി സ്വീകരിച്ചതും യോഗാഭ്യാസം പഠിപ്പിച്ചതും “പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ നരേന്ദ്ര മോഡി” എന്ന വിശേഷണം അര്‍ഹിക്കുന്ന,യോഗപ്രചാരകന്‍ , ശിവരാജ യോഗി മഹാഗുരു തൈക്കാട്ട് അയ്യാവു സ്വാമികള്‍ (1814-1909) ആയിരുന്നു.
സൂപ്രണ്ട് അയ്യാവ് എന്നും തൈക്കാട്ട് റസിഡന്‍സി സൂപ്രണ്ട് ആയിരുന്ന അദ്ദേഹം അറിയപ്പെട്ടിരുന്നു .വിദേശികള്‍ അടക്കം അന്‍പത്തി രണ്ടില്‍ പരം ശിഷ്യര്‍ അദ്ദേഹത്തിനുണ്ടായിരുന്നു .,മുത്തുക്കുട്ടി (അയ്യാ വൈകുണ്ടന്‍ ),കുഞ്ഞന്‍ (ചട്ടമ്പിസ്വാമികള്‍ സ്വാമികള്‍ ),നാണു (ശ്രീനാരായണ ഗുരു ), കാളി (അയ്യങ്കാളി ) ,ചിത്രമെഴുത്ത്‌ രാജാരവി വര്‍മ്മ ,കേരള വര്‍മ്മ വലിയ കോയി തമ്പുരാന്‍ ,ഏ .ആര്‍ രാജ രാജവര്‍മ്മ ,സ്വാതി തിരുനാള്‍ ,അശ്വതി തിരുനാള്‍ ,ശ്രീമൂലം തിരുനാള്‍ എന്നീ മൂന്നു മഹാരാജാക്കന്മാര്‍,ഫാദര്‍ പേട്ട ഫെര്നാണ്ടസ് .മക്കടി ലബ്ബ ,തക്കല പീര്‍ മുഹമ്മദ്‌ ,വെങ്കിട്ടന്‍ (പില്‍ക്കാലത്ത് ജയ്ഹിന്ദ്‌ ചെമ്പകരാമന്‍ പിള്ള എന്ന ആദ്യകാല സ്വാതന്ത്ര്യ സമര നായകന്‍,പത്മനാഭ കണിയാര്‍ ,നെടുങ്ങോട് പപ്പു (ഡോ .പല്‍പ്പു എന്ന എസ് എന്‍ ഡി പി സ്ഥാപകന്‍ ) Sir William Waltter Strickland എന്നിവര്‍ അതില്‍ പെടും .ലോകത്തില്‍ ആദ്യമായി “അവര്‍ണ്ണ –സവര്‍ണ്ണ പന്തി ഭോജനം” നടപ്പിലാക്കിയത് 1873-1909 കാലത്ത് ഔദ്യോഗിക വസതിയായിരുന്ന തൈക്കാട്ടെ “ഇടപ്പിറ വിളാകം” വീട്ടില്‍ വച്ച് തൈപ്പൂയ സദ്യകളില്‍ . അയ്യങ്കാളിയും ഈ സദ്യകളില്‍ പങ്കെടുത്തിരുന്നു .തുടര്‍ന്നു യാഥാസ്ഥിതിക അനന്തപുരി അയ്യാവു സ്വാമികള്‍ക്ക് “പാണ്ടിപ്പറയന്‍” എന്ന ബഹുമതി നല്‍കി എന്നത് ചരിത്രം .
ഈ "ഇടപ്പിറ വിളാകം" വീട് ഇന്നും നിലനില്‍ക്കുന്നു .ഗായകന്‍ എം ജി ശ്രീകുമാറിന്റെ ജന്മഗൃഹത്തി നടുത്ത് ഏതോ സര്‍ക്കാര്‍ ഓഫീസ് .തൈക്കാട്ട് സംഗീത കോളേജ് പ്രിന്‍സിപ്പല്‍ ശെമ്മാങ്കുടി ഔദ്യോഗിക വസതിയായി ഉപയോഗിച്ച വീട് .സംഗീത കോളേജ് വിദ്യാര്‍ത്ഥി ആയിരുന്ന ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസ് ആ വീടിന്‍റെ കാര്‍ ഷെഡില്‍ ആണ് വിദ്യാഭ്യാസ കാലത്ത് താമസിച്ചിരുന്നത് .തീര്‍ച്ചയായും “ഇടപ്പിറ വിളാകം” പൈതൃക ഗേഹം തീര്‍ത്ഥാടന സര്‍ക്ക്യൂട്ടില്‍ ഉള്‍പ്പെടുത്ത പ്പെടണം .
തൈക്കാട്ട് അയ്യാവു സ്വാമികള്‍ സമാധിയ്ക്ക് തെരഞ്ഞെടുത്തത് തൈക്കാട്ട് ശ്മശാനം ആയിരുന്നു 1880 കാലത്ത് മനോന്മണീ യം സുന്ദരന്‍ പിള്ള വെള്ളാള സമുദായത്തിന് വേണ്ടി അനുവദിപ്പിച്ച് എടുത്ത പുത്തന്‍ ചന്ത വെള്ളാള ശ്മശാനത്തിന്‍റെ ഒരു ഭാഗം .സുന്ദരന്‍ പിള്ളയും അവിടെ തന്നെ സംസ്കരിക്കപ്പെട്ടു .ആ സമാധി ക്ഷേത്രം കൃഷ്ണ ശിലയില്‍ അതി മനോഹരമായി പുനര്‍ നിര്‍മ്മിക്കപ്പെട്ടു .തീര്‍ച്ചയായും തൈക്കാട്ടെ അയ്യാ ഗുരു സമാധി ക്ഷേത്രം –ഗുരുവിന്‍റെ ഗുരു സമാധി –ശ്രീനാരായണ തീര്‍ഥാടന സര്‍ക്ക്യൂട്ടില്‍ ഉള്‍പ്പെടുത്ത പ്പെടണം
.തിരുവിതാം കൂറില്‍ നവോത്ഥാന ത്തിന്‍റെ ഈറ്റില്ലം ആയിരുന്ന രണ്ടു കൂട്ടായ്മകള്‍ -ചര്‍ച്ചാ വേദികള്‍ -ഉണ്ടായിരുന്നു .പേട്ട യില്‍ നടന്നിരുന്ന “ജ്ഞാന പ്രജാഗരം” (1876 ) ചെന്തിട്ടയില്‍ നടന്നിരുന്ന “ശൈവ പ്രകാശ സഭ” (1885) .ആദ്യ കൂടായ്മ ഇന്നില്ല .എന്നാല്‍ ശൈവ പ്രകാശ സഭ ഇന്നും നില നില്‍ക്കുന്നു .തീര്‍ച്ചയായും ചെന്തിട്ടയിലെ ശൈവ പ്രകാശ സഭയുടെ ആസ്ഥാനം തീര്‍ഥാടന സര്‍ക്ക്യൂട്ടില്‍ ഉള്‍പ്പെടുത്ത പ്പെടണം .തൈക്കാട്ട് അയ്യാവു സ്വാമികള്‍ ,മനോന്മണീ യം സുന്ദരന്‍ പിള്ള എന്നിവര്‍ ആണ് രണ്ടു കൂട്ടായ്മകളും സ്ഥാപിച്ചതും നിയന്ത്രിച്ചിരുന്നതും .ഇരുവരുടെയും ഭാര്യമാര്‍ (തുളസി അമ്മാള്‍ ,ശിവകാമി അമ്മാള്‍ ) ചട്ടമ്പി ,നാണു എന്നിവരുടെ പോറ്റമ്മ മാര്‍ കൂടി ആയിരുന്നു .മനോന്മണീ യം സുന്ദരന്‍ പിള്ളയുടെ വസതി ആയിരുന്നു പേരൂര്‍ക്കടയിലെ “ഹാര്‍വി പുരം” ബംഗ്ലാവും സര്‍ക്ക്യൂട്ടില്‍ ഉള്‍പ്പെടുത്തണം .
മുകളില്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍
എന്‍ ബി എസ് ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച
“തൈക്കാട്അയ്യാ സ്വാമി – ഗുരുക്കന്മാരുടെ ഗുരു –(“ഗ്രന്ഥ കര്‍ത്താവ് സതീഷ്‌ കിടാരക്കുഴി )
എന്ന ലഘു കൃതി സദയം വായിക്കുക
വിധേയന്‍
ഡോ .കാനം ശങ്കരപ്പിള്ള ,
പൊന്‍കുന്നം ,കോട്ടയം ജില്ല
Mob:9447035416 Email: drkanam@gmail.com
www.charithravayana.blogspot.in

No comments:

Post a Comment