Wednesday 23 December 2015

കേരളത്തില്‍ “വൈശ്യര്‍” ഇല്ലായിരുന്നു എന്നോ?

കേരളത്തില്‍ വൈശ്യര്‍ ഇല്ലായിരുന്നു എന്നോ?

“കൃഷിപ്പണിക്കാര്‍ കൃഷിയില്‍ ,കച്ചവടക്കാര്‍ കച്ചവടത്തില്‍, ആശാരിപ്പണി ക്കാര്‍ ആശാരിപ്പണി യില്‍ ,ചെത്തുകാര്‍ ചെത്ത് പണിയില്‍,പൊ യ്തുകാര്‍ പൊയ്ത്തുപണി യിലങ്ങനെ പരസ്പരസംഘട്ടനമില്ലാതെ പരസ്പരപൂരകമായ പ്രവര്‍ത്തനങ്ങളാലാണ് ഏറിയ കൂറും സമുദായങ്ങള്‍ ഏര്‍പ്പെട്ടത് .സംഘട്ടനങ്ങള്‍  ചില പരിധിക്കുള്ളില്‍ ഒതുങ്ങിയതും പരിമിതവും ആയിരുന്നു
ഈ നാട്ടുകാരായ സമുദായങ്ങള്‍ സ്വയം ഒരു വ്യാപാരിവര്‍ഗ്ഗത്തിന് രൂപം കൊടുത്തില്ല ...സ്വന്തമായ ഒരു വൈശ്യജാതിയുടെ അഭാവത്തില്‍ മല കയറി മറിഞ്ഞെത്തിയ  ബൌദ്ധജൈന വാനികസംങ്ങളെയും കടല്‍ കടന്നു വന്ന യഹൂദരെയും സിറിയന്‍ ക്രിസ്ത്യാനികളെയും അറബി മുസ്ലിമുകളെയും കൈ നീട്ടി ആലിംഗനം ചെയ്യാന്‍ കേരളീയര്‍ തയ്യാറായിരുന്നു.”
എം.ജി.എസ് നാരായണന്‍( ,ചരിത്രം വ്യവഹാരംകേരളവും ഭാരതവും കറന്റ് ബുക്സ് 2015  പുറം 251 ) എഴുതി വച്ചിരിക്കുന്നു .
അപ്പോള്‍ ബ്രാഹ്മണര്‍ കേരളത്തില്‍ ഉണ്ടായ “കേരളത്തിന്‍റെ  സ്വന്തം” ബ്രാഹ്മണര്‍
ക്ഷത്രിയര്‍ “കേരളത്തിന്‍റെ  സ്വന്തം ക്ഷത്രിയര്‍”     
ശൂദ്രര്‍ “കേരളത്തിന്‍റെ  സ്വന്തം ശൂദ്രര്‍”
വൈശ്യര്‍ മാത്രം വിദേശി ?
വ്യാപാരികള്‍ മാത്രമല്ല .കര്‍ഷകരും ഗോപാലകരും കച്ചവടക്കാരും എല്ലാം വൈശ്യര്‍ ആയിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത് .
വെള്ളാളര്‍ ശൂദ്രര്‍ ആണെന്ന് വരുത്താന്‍ ചിലര്‍ ശ്രമിച്ചിരുന്നു .
(പ്രൊഫ.എസ് .ഗുപ്തന്‍ നായര്‍ എഡിറ്റു ചെയ്ത എന്‍.ബി.എസ്  നിഘണ്ടു കാണുക
വെള്ളാളര്‍ എന്നതിന് “തമിഴ് ശൂദ്രര്‍” എന്ന് കൊടുത്തിരിക്കുന്നു ) തങ്ങള്‍  ആരുടെയും ദാസ്യര്‍ ആയിരുന്നില്ല എന്ന കാരണത്താല്‍ വെള്ളാളര്‍  ആ വാദം ശക്തിയുക്തം തള്ളിക്കളഞ്ഞു .വെള്ളാളരില്‍
ഒരു വിഭാഗം “ചെട്ടികള്‍” എന്നറിയപ്പെടുന്ന “ധനവൈശ്യര്‍” .
രണ്ടാം വിഭാഗം “ഭൂവൈശ്യര്‍” കൃഷിക്കാരും ഭൂവുടമകളും  (പിള്ളമാരും മുതലിയാരും) ,മൂന്നാം വിഭാഗം  “ഗോവൈശ്യര്‍” (ആയര്‍ ഇടയര്‍,യാദവര്‍ ആയ് –വേണാട്- തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഇതില്‍ പെടുന്നു-“ഗോവൈശ്യര്‍”)
ചെട്ടികുളങ്ങരകള്‍ ,ചെട്ടിമുക്കുകള്‍ ,ചെട്ടിതെരുവുകള്‍, ചെട്ടിമറ്റം കേരളത്തില്‍ നിരവധി.സ്വന്തം വൈശ്യര്‍ ഉണ്ടായിരുന്നു എന്നല്ലേ കാണിക്കുന്നത്   .
കാവേ രിപൂമ്പട്ടണത്തില്‍ നിന്ന് പുരാതനകാലത്ത് കുടിയേറിയ വൈശ്യര്‍ കാഞ്ഞിരപ്പള്ളി,പാലാ,പൂവരണി,കൊല്ലം,ഇരണിയല്‍ (നീലപത്മനാഭന്‍റെ
ലോക പ്രശസ്ത നോവല്‍ “തലമുറകള്‍” കാണുക)
അന്തരിച്ച ഈ.പി ഭാസ്കരഗുപ്തന്‍റെ “ദേശായനം”എന്ന  പ്രാടെഷികചരിത്ര  ഗ്രന്ഥ ത്തിനു അവതാരിക എഴുതിയ കാര്യം എം.ജി.എസ് മറന്നുപോകുന്നു .
ഗുപതന്മാര്‍ എന്ന മൂത്താന്മാരും വൈശ്യര്‍
കൊല്ലത്ത് നിന്നും ശ്രീലങ്ക ,മലയാ ,ഫിജി ,ചൈന എന്നിവിടങ്ങളില്‍ പായ്ക്കപ്പലില്‍ പോയി വ്യാപാരം നടത്തിയിരുന്ന നിരവധി വൈശ്യര്‍ -ചെട്ടികള്‍ ഉണ്ടായിരുന്നു .മലയയില്‍ നിരവധി ചെട്ടി വീടുകള്‍ ഉണ്ടായിരുന്നു . അങ്ങനെ പോയവരെ സമുദായ ഭ്രഷ്ടര്‍ ആക്കി .അവര്‍ ജൈന മതം സ്വീകരിച്ചു ,അവര്‍ക്ക് ഭസ്മം നെറ്റിയില്‍ അണിയാന്‍ അവസരം നിഷേധിച്ചു .അവര്‍ “ദര്യാ/ദാരിസാ  ചെട്ടികള്‍” എന്നറിയപ്പെട്ടു

അവര്‍ സ്ഥാപിച്ച ജൈനപ്പള്ളി ആയിരുന്നു കുരക്കേണി കൊല്ലത്തെ തരിസാ ജൈനപ്പള്ളി (849)

നാഞ്ചിനാട്ടു വെള്ളാളരുടെ “നാട്ടുക്കൂട്ടങ്ങള്‍” മനോന്മണീയത്തിന്‍റെ കണ്ടെത്തല്‍

നാഞ്ചിനാട്ടു വെള്ളാളരുടെ “നാട്ടുക്കൂട്ടങ്ങള്‍”
മനോന്മണീയത്തിന്‍റെ കണ്ടെത്തല്‍


എം.ജി.എസ് നാരായണന്‍റെ “ചരിത്രം വ്യവഹാരം –കേരളവും ഭാരതവും”
(കറന്റ് ബുക്സ് 2015) എന്ന ഗ്രന്ഥത്തിലെ അവസാന ലേഖനം “ജനാധിപത്യവും ഭാരതീയ പാരമ്പര്യങ്ങളും” പുറം 315-320) ഭാരതത്തിലെ പുരാതന ഗ്രാമസഭകളെ കുറിച്ചും അവയിലെ പ്രാചീന ജനാധിപത്യ രീതിയെ കുറിച്ചുമാണ് .
ഇത്തരുണത്തില്‍, എം.ജി.എസ് എഴുതിയ  വളരെ നീണ്ട കേരളചരിത്ര നിരൂപണ ലേഖനം (128-165) ഒന്ന് കൂടി മറിച്ചു നോക്കി .രാജന്‍ ഗുരുക്കള്‍, എം.ആര്‍ .രാഘവ വാര്യര്‍ എന്നിവര്‍ രണ്ടുഭാഗമായി എഴുതിയ  പുസ്തകം .ഗ്രന്ഥ കര്‍ത്താക്കളെ എം.ജി.ആര്‍ തമസ്കരിച്ച ആ ഗ്രന്ഥത്തില്‍ തിരുവിതാംകൂര്‍ പുരാവസ്തു വിഭാഗം സ്ഥാപക മേധാവി മനോന്മാണീ യം സുന്ദരന്‍ പിള്ളയ്ക്ക് ലേഖകര്‍ ഒരു  പാരഗ്രാഫ് നല്‍കി എന്ന് പറഞ്ഞു ചന്ദഹാസമിളക്കിയിരുന്നു .
വാസ്തവത്തില്‍ വെറും മുപ്പതു വരി വരുന്ന മുക്കാല്‍ ഖണ്ഡിക .കഷ്ടിച്ച് ഒരു പേജ് (21-22) പേജുകളില്‍ വിഭജിച്ചു കിടക്കുന്നു
നമുക്കൊന്ന് വായിക്കാം
……പ്രാചീന ലിഖിതങ്ങളുടെ പഠനം സമകാലലിഖിതവിജ്ഞാനത്തിന്‍റെ ഭാഗമായ് വരുന്നത് ഈ ചുറ്റുപാടിലാണ്.ലിഖിതങ്ങളുടെ ശാസ്ത്രീയ വിശകലനത്തെ ആധാരമാക്കിയുള്ള പി.സുന്ദരന്‍ പിള്ളയുടെ (മനോന്മണീ യം എന്ന വിശേഷണം ഗുരുക്കളും വാര്യരും ഒഴിവാക്കിയത് കാണുക )Some Early Sovereigns of Travancore (1891). എന്ന കൃതി ഈ പുതിയ പ്രവണതയെ പ്രതിനിധാനം ചെയ്യുന്നു .അതീതകാലതിന്റെ മന്‍മറഞ്ഞ വിളംബരങ്ങള്‍
എന്നാണദ്ദേഹം ലിഖിതങ്ങളെ വിശേഷിപ്പിക്കുന്നത് .ലിഖിതങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സാധാരണ ജനങ്ങളെ ബോധാവാന്മാരാക്കുന്ന പ്രഭാഷണങ്ങള്‍ അദ്ദേഹം നടത്തി .Indian Antiquary പോലുള്ള ഔദ്യോഗിക പത്രികകളില്‍ പടങ്ങള്‍ എഴുതിക്കൊണ്ട് കൂടുതല്‍ വിപുലമായ സദസ്സുമായി അദ്ദേഹം സംവദിച്ചു .അന്നോളം അജ്ഞാതമായിരുന്ന ഏ താനും തിരുവിതാംകൂര്‍ രാജാക്കന്മാരുടെ പേരും കാലവും കണക്കാക്കുകയാണ് തന്‍റെ പഠനത്തില്‍ സുന്ദരന്‍ പിള്ള ചെയ്യുന്നത് .
സാന്ദര്‍ഭികമായി ഓരോ ലിഖിതത്തിലും പ്രത്യക്ഷപ്പെടുന്ന വസ്തുതകളുടെ ചര്ച്ചയുമുന്ദ് .അമ്ഗീക്രുതധാരനയ്ക്ക് വിരുദ്ധമായി ലക്ഷ്യങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അക്കാര്യം സൂചിപ്പിക്കുന്ന പതിവ് സുന്ദരന്‍ പിള്ള യ്ക്കുണ്ട്.കൂടുതല്‍ തെളിവുകള്‍ക്ക് വേണ്ടി തന്‍റെ ഉറപ്പിച്ചുള്ള അഭിപ്രായം കരുതലോടെ പിന്നേയ്ക്ക് മാറ്റിവയ്ക്കുന്നതാണ് അദ്ദേഹത്തിന്‍റെ രീതി .പല വിജ്ഞാനശാഖകലൂമായും പരിചയമുള്ള ആളാണെങ്കിലും സമഗ്രമായ ഒരു ചരിത്രവീക്ഷണം കരുപ്പിടിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല .പഠനങ്ങള്‍ പലപ്പോഴും ലിഖിതമാത്ര പര്യ്വസാനികലൂമാണ്. രാജാക്കന്മാരുടെ കാലവും പിന്തുടര്‍ച്ചയുമാണ്
അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രധാനം .കാരണം ചരിത്രമായി ആകെ തിരുവിതാംകൂറിനുണ്ടായിരുന്നത്  രാജവംശ ചരിത്രമാണ് .അത് തന്നെ അപൂര്‍ണ്ണവും .ഈ കുറവ് നികത്താനാണ് സുന്ദരന്‍ പിള്ള യുടെ ശ്രമം .ഈ ശ്രമത്തിന്‍റെ  ഭാഗമായ് ഔദ്യോഗിക ചരിത്രത്തെ വിമര്‍ശനബുദ്ധ്യാ പരിശോധിക്കുന്ന രീതി അദ്ദേഹത്തില്‍ കാണാം .ഓരോ പുതിയ വസ്തുതയെയും സ്ഥിരീരീകരിക്കുന്ന ലിഖിത പാഠവും ഇംഗ്ലീഷ് പരിഭാഷയും നല്‍കുന്ന രീതി സുന്ദരന്‍ പിള്ളയുടെ കൃതിയുടെ സവിശേഷതയാണ് .താന്‍ തിരുത്തലിനു സന്നദ്ധനാണെന്ന് പ്രഖ്യാപനം അദ്ദേഹത്തിന്‍റെ  ചരിത്രവീക്ഷണത്തിന്‍റെ   സ്വഭാവവും “
രസകരമായ സംഗതി എം.ജി.എസ് വാനോളം പുകഴ്ത്തുന്ന ഗ്രാമസഭകളെ കുറിച്ചു –നാഞ്ചിനാട്ടിലെ കര്‍ഷകരായ വെള്ളാളരുടെ നാട്ടുക്കൂട്ടങ്ങള്‍ എന്നാ ഗ്രാമസഭകളെ കുറിച്ചുള്ള ആദ്യ വിവരം ആധുനിക ലോകത്തിനു നല്‍കിയത് മനോന്മാണീയം  ആണെന്ന കാര്യം ഈ മൂന്നു വല്യ ചരിത്രകാരന്മാരും മറച്ചു പിടിക്കുന്നു എന്നുള്ളതാണ്.
കാളവണ്ടിയില്‍ കയറി പുരാലിഖിതങ്ങള്‍  തേടിപ്പോയ സുന്ദരന്‍ പിള്ള
പത്മനാഭപുരത്തിനു  സമീപമുള്ള മണലിക്കരയില്‍ നിന്ന് കണ്ടെടുത്ത ശാസനത്തെ(“മണലിക്കര ശാസനം” കൊ .വ 411) കുറിച്ച്  ഡോ .എം.ജി ശശിഭൂഷന്‍ ആരാണീ പി.സുന്ദരന്‍ പിള്ള ? എന്ന ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട് (പി.എസ് .നടരാജപിള്ള മെമ്മോറിയല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സോവനീര്‍ 2008 പുറം 57 )
ഡോ .പുതുശ്ശേരി രാമചന്ദ്രന്‍ രചിച്ച പ്രാചീനമലയാളം (എന്‍.ബി.എസ് 1985 ) 97-98  പേജുകളില്‍ അത് നമുക്കും വായിക്കാം .വേണാട്ടു ഇരവികേരള വര്‍മ്മയുടെ കൊല്ലവര്‍ഷം 411 ലെ ശാസനം TAS 111P. 61-63
സഭയും ഊരാളരും അതില്‍ പല തവണ പ്രത്യക്ഷപ്പെടുന്നു .

തീര്‍ച്ചയായും പുരാതന നാഞ്ചിനാട്ടില്‍ വെള്ളാള രുടെ ഇടയില്‍ ജനാധിപത്യ ഭരണം നില നിന്നിരുന്നു എന്നാദ്യം കണ്ടെത്തിയത് വെള്ളാള കുളത്തില്‍ ജനിച്ച മനോന്മാണീയം സുന്ദരന്‍ പിള്ള ആയിരുന്നു .അതും പത്തൊന്‍പതാം നൂറ്റാണ്ടില്‍ തന്നെ .

വേണം നമുക്ക് ഒരു “വേണാടന്‍” (വേള്‍ +നാടന്‍) ചരിത്ര സമീപനം

വേണം നമുക്ക് ഒരു “വേണാടന്‍” (വേള്‍ +നാടന്‍) ചരിത്ര സമീപനം
എം.ജി.എസ്സിന്‍റെ “ഭാരത കേന്ദ്രിത” (INDOCENTRIC)ചരിത്രവിമര്‍ശനത്തിന് ഒരനുബന്ധം
(ചരിത്രം –വ്യഹഹാരം എന്ന ഗ്രന്ഥത്തിലെ
ലേഖനം കാണുക p 267-274 )
======================================================

കേരളചരിത്രം എഴുതുമ്പോള്‍, അങ്ങ് മലബാറില്‍ ജനിച്ചു വളര്‍ന്ന ആധുനിക ചരിത്രകാരന്മാരുടെ രീതിശാസ്ത്രം യൂറോ (ക്രിസ്ത്യന്‍ ) കേന്ദ്രിത മെന്നത് മാറി വടക്കന്‍ കേരള/ഭാരത കേന്ദ്രിതമായാല്‍ മാത്രം പോരാ .ആയ്വംശ(ആനമുദ്ര) കേന്ദ്രിതമായില്ലെങ്കില്‍ ഒരു പാടു മണ്ടത്തരങ്ങള്‍ എഴുതി വയ്ക്കും .

അയ്യന്‍ അടികള്‍ എന്ന വെള്ളാള രാജാവ് നല്‍കിയ തരിസാപ്പള്ളി ശാസനത്തിന്‍റെ  പഠനത്തില്‍,

ശബരിമല അയ്യപ്പനെ പഠിക്കുമ്പോള്‍,

സഹ്യാദ്രിസാനുക്കളിലെ ഡസന്‍ കണക്കിന് ശൈവ (ശിവ-പാര്‍വ്വതി –പിള്ളയാര്‍ -മുരുക) ക്ഷേത്രങ്ങളുടെ ചരിത്രം പഠിക്കുമ്പോള്‍,

മാവേലിയേയും മാവേലിപ്പാട്ടിനെയും മാവേലിക്കരയെയും പഠിക്കുമ്പോള്‍,

സഹ്യാദ്രി സാനുക്കളിലെ സംസ്കാരം,നാല്‍പ്പതോളം “മങ്കൊമ്പില്‍” ദേവീ ക്ഷേത്രങ്ങള്‍ ,എരുമേലി,കാഞ്ഞിരപ്പള്ളി –ഈരാറ്റു പേട്ട “പേട്ടകള്‍” ,”എരുമേലി കച്ച” ,കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്ര –മാവേലി ശാസനം എന്നിവ   പഠിക്കുമ്പോള്‍,

അച്ചന്‍കോവില്‍,ആര്യങ്കാവ്,ശബരിമല ,നിലയ്ക്കല്‍ .റാന്നി,പത്തനംതിട്ട,പന്തളം ,എരുമേലി ,വാവര്‍ പള്ളി ,പേട്ട തുള്ളല്‍ കാഞ്ഞിരപ്പള്ളി പാലാ ,പൂഞ്ഞാര്‍ എന്നിവയുടെ ചരിത്രപഠനം  നടക്കുമ്പോള്‍ മണ്ടത്തരങ്ങള്‍ പറ്റും.

തരിസാപ്പള്ളി ശാസനം മുന്‍ നിര്‍ത്തി പഠിക്കേണ്ടത്
പശ്ചിമേഷ്യന്‍(West Asian Maritime) സമുദ്ര വ്യാപാരമല്ല,
 പൂര്‍വ്വേഷ്യന്‍  (East Asian maritime ചൈനീസ് –മലേഷ്യന്‍-ഫിജി-ശ്രീലങ്കന്‍ ) സമുദ്രവ്യാപരമായിരിക്കണം കാരണം
 കൊല്ലത്തും വേണാട്ടിലും നാട്ടുകാരായ വര്‍ത്തകര്‍/പായ്ക്കപ്പല്‍ യാത്രികര്‍  ഒന്‍പതാം നൂറ്റാണ്ടില്‍ പോലും ധാരാളം ഉണ്ടായിരുന്നു

തരിസാപ്പള്ളി ശാസനത്തിലെ ആനമുദ്ര ഉള്ള നാടന്‍ സാക്ഷിപ്പട്ടിക അക്കഥ പറയുന്നു .

Tuesday 22 December 2015

ശബരിമല അയ്യപ്പൻ എന്ന അവതാരപുരുഷനായി ഉയർത്തപ്പെട്ട വിക്രമാദിത്യ വരഗുണൻ എന്ന ആയ് വംശ വെള്ളാള രാജാവ്

ശബരിമല അയ്യപ്പൻ എന്ന അവതാരപുരുഷനായി
ഉയർത്തപ്പെട്ട
വിക്രമാദിത്യ വരഗുണൻ എന്ന ആയ് വംശ വെള്ളാള രാജാവ്
-----------------------------------------------------------------
മനോന്മണീയം പി.സുന്ദരൻ പിള്ളയാൽ സ്ഥാപിതമായ തിരുവിതാംകൂർ ആർക്കിയോളജി വകുപ്പിന്‍റെ പിൽക്കാലതലവൻ ആയിരുന്ന ടി.ഏ.ഗോപിനാഥറാവു കൊച്ചിയിലെ പാലിയത്ത് നിന്നും കണ്ടെടുത്ത് ട്രാവങ്കൂർ ആർക്കിയോളജിക്കൽ സീരീസ്സിൽ പന്ത്രണ്ടാം നമ്പര്‍ ആയി പ്രസിദ്ധീകരിച്ച "പാലിയം ചേപ്പേട”' ഡോ. എം.ജി.എസ്സ് നാരായണൻ എഴുതിയ "കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകൾ(ലിപി പബ്ലിക്കേഷൻസ് കോഴിക്കോട് ജൂലയ് 2000) എന്ന പുസ്തകത്തിൽ "കേരളബുദ്ധശിഷ്യൻ" എന്ന രണ്ടാം ലേഖനത്തിൽ (പേജ് 27-50) നൽകിയിട്ടുണ്ട്. കുറെ ഭാഗം തമിഴിൽ.ബാക്കി സംസ്കൃതം.തമിഴിൽ ഭൂദാനം.സംസ്കൃതഭാഗത്ത് ശൗദ്ധോദനി,ധർമ്മസംഘം,യാദവകുലം എന്നിവയെ കുറിച്ചു സ്തുതി,ദാനകാലം എന്നിവ.അവസാനമായി വെള്ളാള അരചൻ സ്വ വംശത്തോടു പ്രാർത്ഥനാപൂർണ്ണം നടത്തുന്ന ഒരാഹ്വാനവും.
തരുസാപ്പള്ളി ചേപ്പേട് എന്ന "വെള്ളാളച്ചേപ്പേട കഴിഞ്ഞാൽ നമ്മുടെ ചരിത്രകാരന്മാർ, ഇളങ്കുളം കുഞ്ഞൻ പിളള്ള മുതൽ കേശവൻ വെളുത്താട്ട് വരെ, എറ്റവും കൂടുതൽ തവണ ഉദ്ധരിക്കാറുള്ള ചരിത്ര രേഖയാണവരെല്ലാം "പാലിയം" എന്നും ഡോ.എം.ജി.എസ്സ് "ശ്രീ മൂലവാസം ചേപ്പേട്"എന്നും പറയുന്ന വിക്രമാദിത്യവരഗുണ ശാസനം.
പുരാതന തെക്കൻ തിരുവിതാം കൂറിലെ ആയ് എന്ന വെള്ളാള വംശരാജാവായിരുന്ന കരുനന്തടക്കൻ,വിക്രമാദിത്യ വരഗുണൻ
എന്നിവരുടെ ചില ശാസനങ്ങൾ ഗോപിനാഥറാവുവിനു പണ്ടേ അറിയാമായിരുന്നതിനാൽ( ടി.ഏ.എസ്സ്1/ 1&2 ഭാഗങ്ങൾ)പാലിയത്തു നിന്നാണു കണ്ടെത്തിയതെങ്കിലും, പ്രസ്തുത ശാസനം വൃഷ്ണികുല വെള്ളാള രാജാവായ വിക്രമാദിത്യ വരഗുണന്‍റെ തന്നെ എന്നു
ഗോപിനാഥറാവുവിനു മനസ്സിലായി.
ഈ വിക്രമാദിത്യവരഗുണൻ തന്നെയാണു പിൽക്കാലത്ത് ശാസ്താവിന്‍റെ അവതാരമായി കണക്കാക്കപ്പെടുന്ന ശബരിമല അയ്യൻ
അയ്യപ്പൻ എന്നു സ്ഥാപിച്ചത് പ്രൊഫ.മീരാക്കുട്ടി( ശബരിമല അയ്യപ്പനും കുഞ്ചനും ,എൻ.ബി.എസ്സ് സെപ്തംബർ 1984 പേജ് 11-28).
ഏ.ഡി 866-നു ശേഷമാണു വിക്രമാദിത്യ വരഗുണൻ ജീവിച്ചിരുന്നത് എന്നു സ്ഥാപിച്ചതും ഗോപിനാഥ റാവു. ഏ.ഡി-866 ലെ
ചേപ്പേടിൽ വരുന്ന “തെങ്കനാടു കിഴവൻ ചാത്തൻ മകൾ മുരുകൻ ചേന്നി”യാണു ആയ്(വെള്ളാള) കുല റാണി ആയി ഹുസൂർ
ചേപ്പേടിൽ പരാമർശിക്കപ്പെടുന്നത്.
വരഗുണൻ ഭൂദാനം ചെയ്തത് ശ്രീമൂല വാത(സ) ഭട്ടാരകർക്ക്.ഭട്ടാരകർ ബുദ്ധനോ ശിവനോ വിഷ്ണുവോ ആകാമെങ്കിലും, ദക്ഷൈണപഥേ മൂല വാസേ ഉള്ള ലോകനാഥൻ,അമ്പലപ്പുഴ-തൃക്കുന്ന ഭാഗത്തുണ്ടായിരുന്ന ബുദ്ധ ക്ഷേത്രം(പള്ളി) ആണെന്നു കണ്ടെത്തിയതും ഗോപിനാഥ റാവു.
വെള്ളാള രാജാവായിരുന്ന കരുനന്തടക്കന്‍റെ തൊട്ടു പിന്‍ഗാമി ആയിരുന്നു വിക്രമാദിത്യ വരഗുണൻ.ഗോപിനാഥറാവു,ഇളംകുളം
എന്നിവരുടെ വാദമുഖങ്ങൾ തള്ളി എം.ജി.എസ്സ് കണ്ടെത്തുന്ന വിവരങ്ങൾ നമുക്കൊന്നു നോക്കാം:
1.പാലിയം ചേപ്പേട് എന്നല്ല ശ്രീമൂലവാസം ചേപ്പേട് എന്നാണു വിളിക്കപ്പെടേണ്ടത്.
2.എഴുതപ്പെട്ടത് ഏ.ഡി 898 ഡിസംബർ 8 ന്.
3.വരഗുണൻ സ്ഥാനോരോഹണം ചെയ്ത്ത 15 വർഷം മുമ്പ് ഏ.ഡി 848-ല്.
4.ബുദ്ധമത പ്രണയപ്രഖ്യാപനമാണു വരഗുണ ശാസനം
5.വരഗുണൻ അഹിംസാവ്രതക്കാരനായിരുന്നു.
6.അദ്ദേഹം മഹായാനമതമാണു സ്വീകരിച്ചത്(അസ്സോകൻ ഹീനയാനമതക്കാരൻ)
7.സംഘധർമ്മ പ്രബോധനത്തിന്റെ പേരില്വരഗുണൻ "കേരളത്തിലെ ബുദ്ധശിഷ്യൻ" ആണ്.
8.ഏ.ഡി. ഒൻപതാം ശതകത്തിൽ വെള്ളാളവംശരായ കരുനന്തടക്കനും പിൻ ഗാമി വരഗുണനും "ശ്രീവല്ലഭ" ബിരുദം സ്വീകരിച്ച്പാണ്ട്യ മേൽക്കോയ്മ അംഗീകരിച്ചിരുന്നു.
9.ജൈനകേന്ദ്രമായ തിരുച്ചാണത്ത് ഏ.ഡി 905,912 വർഷങ്ങളിൽ .
ശിലാരേഖകൾ ("ശ്രീ തിരുച്ചാണത്ത് പട്ടിനിപടാരൻ ചട്ടൻ വരഗുണൻ ചെയ്വിത്ത ശ്രീമേനി....." എഴുതിച്ചു വച്ച വരഗുണൻ പതിനഞ്ചാം ഭരണ വർഷത്തിലാണു ശ്രീമൂലവാസം ചേപ്പേട് വഴി ഭൂദാനം നൽകിയത്.അപ്പോഴത്തേക്കും ബുദ്ധമതാഭിനിവേശം കേരളത്തിൽ ജൈനമതാഭിനിവേശമായി മാറിയിരിക്കാം എന്നും എം.ജി.എസ്സ് സംശയിക്കുന്നു.
ഈ വിക്രമ വരഗുണനാണ് ശബരിമല അയ്യപ്പന്‍ എന്ന് കാര്യകാരണസഹിതം സ്ഥാപിച്ചത് പ്രൊഫസ്സര്‍പി . മീരാക്കുട്ടി അദ്ദേഹത്തിന്‍റെ “ശബരിമല അയ്യപ്പനും കുഞ്ചനും”(എന്‍.ബി.എസ് 1984) എന്ന ഗ്രന്ഥം വഴി (പേജ്11-28).
മനുഷ്യനായി ജനിക്കയും അമാനുഷനായി ജീവിക്കയും അന്തരിച്ച ശേഷം അവതാരമായി ഉയര്‍ത്തപ്പെടുകയും ചെയ്ത വെള്ളാളകുലജാതനായ മലയാളിയാണ് അയ്യപ്പന്‍. മലയാളികളുടെ അഭിമാനപുത്രന്‍.
അയ്യന്‍,അയ്യപ്പന്‍ എനീ നാമങ്ങള്‍ ആയ് വംശവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആയ് വംശജന്‍ അയ്യന്‍ (ആയ്+ആന്‍). ആയ്‌ വംശനാഥന്‍ അയ്യപ്പനും (ആയ്+അപ്പന്‍). എന്ന് പ്രൊഫ. മീരാക്കുട്ടി.വരഗുണന്‍റെ ഭരണകാലം ഏ.ഡി 885-900. അയ്യപ്പന്‍റെ കാലം കൊല്ലവര്‍ഷം രണ്ടാം നൂറ്റാണ്ടെന്നു എന്‍.പി.ചെല്ലപ്പന്‍ നായര്‍“ശാസ്താവ് –അയ്യപ്പന്‍” എന്നെ ലേഖനത്തില്‍ എഴുതുന്നു.
കരുനന്തടക്കന്‍റെയും വരഗുണന്‍റെയും കാലത്ത് ആയ്-പാണ്ട്യയുദ്ധങ്ങള്‍ തുടര്‍ക്കഥ ആയിരുന്നു. അത്തരം ഏതോ യുദ്ധത്തില്‍തോ റ്റോടിയ ആയ് രാജാവിന് രക്ഷിക്കാന്‍ സാധിക്കാതെ ഉപേക്ഷിക്കേണ്ടി വന്ന ബാലനായിരുനായിരുന്നിരിക്കണം മണികണ്ഠന്‍. വേട്ടയാടാന്‍ പോയപ്പോള്‍ കാട്ടില്‍ നിന്ന് കിട്ടി എന്ന കഥയുടെ പിന്നാമ്പുറം അതാവണം.
ആയന്‍ തോറ്റോടി അഭയം പ്രാപിച്ച ദേവപ്രതിഷ്ഠ നടത്തിയ നാടാണ് കൊല്ലം ജില്ലയിലെ അയിരൂര്‍.പേരൂരിലെ കൊച്ചുകാവില്‍ ഇപ്പോഴും കണണാടിക്കല്ല്കൊ ണ്ടുള്ള പ്രതിഷ്ഠ നിലനില്‍ക്കുന്നു.പണ്ടത്തെ കാരൈകോട്ടയുടെ ഭാഗമായിരുന്നു കൊല്ലത്തെ ആയിരൂര്‍.കരുനന്തനടക്കന്‍റെ കാലത്തായിരുന്നു കാരൈക്കൊട്ട യുദ്ധം .കരുനന്താനടക്കന്‍റെ ആശ്രിതനായിരുന്നിരിക്കും അയിരൂര്‍ കുടുംബത്തിന്റെ സ്ഥാപകന്‍ എന്ന് പ്രൊ.മീരാക്കുട്ടി.ആയരാജാവ് ഉപേക്ഷിച്ച അയ്യന്‍ എന്ന ബാലനെ പാണ്ട്യരാജാവ് പന്തളത്തിന് കൊണ്ടുപോയി വളര്‍ത്തി.യുവരാജാവായി അഭിഷേകം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ റാണി വിസമ്മതിച്ചു.ചോളാക്രമണം ഉണ്ടായപ്പോള്‍ എതിരിടാന്‍ അയ്യപ്പന്‍ അയക്കപ്പെട്ടു.ചോളരുടെ കൊടി അടയാളമാണ് പുലി.ഇടമറുകും അത് ശരി വയ്ക്കുന്നു.അതാണ്‌ പുലിപ്പാലിനു വിട്ട കഥയുടെ പിന്നാമ്പുറം.
യുദ്ധത്തില്‍ ജയിച്ച ശേഷം അയ്യന്‍ സ്വന്തം നാട്ടിലേക്ക്മടങ്ങി.അപ്പോഴേയ്ക്കും ആയന്‍ രാജ്യം തിരിച്ചുപിടിച്ചിരുന്നു.അവിടെ അയ്യന്‍ രാജാവായി.പാണ്ട്യന്‍ പിന്നേയും ആക്രമിച്ചപ്പോള്‍ വളര്‍ത്തച്ചനോടു യുദ്ധം ചെയ്യാന്‍ മടിച്ച അയ്യന്‍ രാജഭാരം വേണ്ടെന്നു വച്ചു ബുദ്ധമതം സ്വീകരിച്ചു.ബുദ്ധമതപ്രചാരകനായി നാടുചുറ്റി.ശബരിമലയിലെ ബുദ്ധക്ഷേത്രം ഉദയാനോ മറവരോ അല്ലെങ്കില്‍ ബ്രാഹ്മണര്‍ തന്നെയോ നശിപ്പിച്ചപ്പോള്‍ അത് പുനസ്ഥാപിച്ചത് അയ്യപ്പന്‍. ബ്രാഹ്മണപീഡനത്തിനിരയായ നാടെങ്ങുമുള്ള ബുദ്ധമതാനുയായികള്‍ ഒന്നിച്ചുകൂടി ശബരിമലയിലേക്കു പോയതിന്‍റെ ഓര്‍മ്മ പുതുക്കലാണ് ശബരിമലതീര്‍ത്ഥാടനം.അമ്പലപ്പുഴയിലും ആലങ്ങാട്ടുമായിരുന്നു അക്കാലത്ത് ബുദ്ധമതാനുയായികള്‍ ഏറെയും.അയ്യന്‍ അയ്യപ്പന്‍ രാജാവായപ്പോള്‍ സ്വീകരിച്ച പേരാണ് വിക്രമാവരഗുണന്‍ എന്നത്‌.റാണി ചേന്നിയാണ് മാളികപ്പുറത്തമ്മ. അയ്യപ്പന്‍ സ്ഥാനത്യാഗം ചെയ്തതോടെ ആയ് വശം കുറ്റിയറ്റു പോയി.
അക്കാലത്താണ് ശബരിമലയിലെ ബുദ്ധക്ഷേത്രംനശിപ്പിക്കപ്പെടുന്നത്.ഉദയനന്‍ എന്ന കൊള്ളക്കാരനോ മറവരോ ഇനി ബ്രാഹ്മണര്‍ തന്നെയുമോ ആകാം.നാട്ടിലെ ബുദ്ധമതക്കാര്‍ സംഘം ചേര്‍ന്ന് എരുമേലി വഴി ശരണം വിളിച്ച്ശബരിമലയിലേക്ക് നീങ്ങി.അമ്പലപ്പുഴയും ആലങ്ങാടുമായിരുന്നു പ്രധാന ബുദ്ധമത കേന്ദ്രങ്ങള്‍.അതാണ്‌ അമ്പലപ്പുഴ-ആലങ്ങാട് സംഘ പേട്ട തുള്ളലിന്റെ പിന്നാംപുറം.ശബരിമല പുനപ്രതിഷ്ടാ സമയത്ത് പാണ്ട്യരാജാവ് അയ്യനെ ഉയരാജാവാക്കി അഭിഷേകം ചെയ്യാന്‍ തയ്യാറാക്കിയ ആടയാഭരണങ്ങള്‍ അണിയിക്കാന്‍ കൊണ്ടുവരുന്നതാണ് തിരുവാഭരണയാത്ര
അധികവായനയ്ക്ക്
---------------------------------
1.ഡോ.എം.ജി.എസ്സ്നാരയണന്‍-കേരളക്കരയിലെ ബുദ്ധശിഷ്യന്‍-കേരളചരിത്രത്തിന്‍റെ ആധാരശിലകള്‍.ലിപി കോഴിക്കോട് ജൂലൈ ൨൦൦൦
2..പ്രൊഫസ്സര്‍ പി.മീരാക്കുട്ടി- ശബരിമല അയ്യപ്പനും കുഞ്ചനും,എന്‍.ബി.എസ് 1984
3.ഡോ .കാനം ശങ്കരപ്പിള്ള &ആനിക്കാട് ശങ്കരപ്പിള്ള ക്ഷേത്രപുരാവൃത്രങ്ങളും 1996
================================================================================
1976 ല്‍ പുറത്തിറക്കിയ “എരുമേലിയും പേട്ടതുള്ളലും എന്ന പുസ്തകത്തിലൂടെ ശബരിമല അയ്യപ്പന്‍ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു എന്ന് സ്ഥാപിച്ച ഡോ.കാനം അയ്യപ്പന്‍ ആയ് വംശത്തിലെ രാജാവിരുന്ന ജൈനമതം സ്വീകരിച്ച വിക്രമാദിത്യ വരഗുണന്‍ആണെന്ന്സ്ഥാപിക്കുന്നു

Monday 21 December 2015

വെള്ളാളര്‍ എന്ന പ്രാചീന കര്‍ഷക സമൂഹം

വെള്ളാളര്‍ എന്ന പ്രാചീന കര്‍ഷക സമൂഹം
==========================================
സംഘകാല കൃതികളെ കുറിച്ചു വിശദമായി പഠനം നടത്തിയ
എസ് .വയാപുരിപിള്ളയുടെ അഭിപ്രായത്തില്‍ വിവിധ കാലഘട്ടങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ വച്ച് രചിക്കപ്പെട്ട അനവധി പാട്ടുകളുടെ പില്‍ക്കാല സമാഹാരമാണ് സംഘകൃതികള്‍ .രാജന്‍ ഗുരുക്കള്‍ ,എം.ആര്‍ രാഘവ വാര്യര്‍ തുടങ്ങിയ മലബാര്‍ ചരിത്രകാരന്മാര്‍ അവയെ പഴം തമിഴ് പാട്ടുകള്‍ എന്ന് മാത്രം വിശേഷിപ്പിക്കുന്നു .എം.ജി.എസ് അത് സമ്മതിക്കുന്നുമില്ല .
വയാപുരി പിള്ള (The History of Tamil Language an dLiterature) സംഘകാലത്തെ ആദികാലം ,പില്‍ക്കാലം എന്നിങ്ങനെ രണ്ടായി തിരിച്ചു .നറ്റിനൈ,കുറു ത്തൊക,ഐന്കുറുനൂര്‍,പതിറ്റുപത്ത് ,അകനാനൂര്‍ ,പുറനാനൂര്‍ എന്നിവ ആദ്യകാലത്തില്‍ പെടും. കലിത്തൊകൈ ,മുരുകാറ്റുപാട്ട്,പരിപാടര്‍ എന്നിവ പില്‍ക്കാലകൃതികള്‍ .ആദ്യകൃതികള്‍ സി.ഇ 100-300കാലഘട്ടത്തില്‍ രചിക്കപ്പെട്ടു .തൊല്‍ക്കാപ്പിയം അഞ്ചാം നൂറ്റാണ്ടില്‍ .മറ്റുള്ളവ അതിനു ശേഷവും എന്ന് വയ്യാപുരി പിള്ള.
വയ്യാപുരി പിള്ളയ്ക്ക് പുറമേ പി.ടി ശ്രീനിവാസ അയ്യങ്കാര്‍ (History of Tamils) ,ഇളംകുളം കുഞ്ഞന്‍ പിള്ള (അന്നത്തെ കേരളം 1959), എം.ശ്രീനിവാസ അയ്യങ്കാര്‍ (Tamil Studies),കനകസഭാപിള്ള ( The Tamils 18oo hundred years ago) കെ.ഏ .നീലക്ണ്ടശാസ്ത്രി ( A History of South India )  പി.സി അലക്സാണ്ടര്‍ (Budismin Kerala) തേര്‍സ്ടന്‍  & രങ്കാചാരി (Castes and Tribes of South India7 vols)
സ്വാമിക്കണ്ണ്‍ പിള്ള എന്നിവരുടെ എല്ലാം രചനകള്‍ വായിച്ചാല്‍ സംഘകാല കേരളത്തില്‍ ഇടയര്‍,മറവര്‍,പറവതര്‍ ,വിറലിയര്‍ ,കുത്തര്‍ ,കൊല്ലര്‍ ,വന്ണാര്‍ ,ആരചര്‍, അന്തണര്‍ ,വണികര്‍ പിന്നെ വെള്ളാളര്‍ എന്നീ വിഭാഗങ്ങള്‍ പാര്‍ത്തിരുന്നു എന്ന് മനസ്സിലാകും .
മുകളില്‍ പറഞ്ഞ കൃതികളില്‍ നിന്നും അക്കാലത്തെ തമിഴകം എന്ന കേരളത്തില്‍ അഞ്ചു “തിണ”കള്‍ (ഐന്തിണകള്‍)ഉണ്ടായിരുന്നു എന്ന് മനസ്സിലാകും .കുറിഞ്ചി ,മുല്ല ,പാലൈ, മരുതം, നെയ്തല്‍ എന്നിങ്ങനെ .
കുറിഞ്ചി പര്‍വ്വതപ്രദേശം .അവിടെ കുറവര്‍ ,കാനവര്‍ ,കുറത്തിയര്‍,എന്നിവര്‍ പാര്‍ത്തിരുന്നു .പാലയ് മണല്‍ക്കാടുകള്‍ .അവിടെ മറവര്‍ ,വേടര്‍ കൊല്ലക്കാരായ എയിനര്‍  എന്നിവര്‍ പാര്‍ത്തിരുന്നു .മരുതം നാട്ടുപ്രദേശം .കൃഷിഭൂമി ഉള്ള സ്ഥലം .അവിടെ കര്‍ഷകരായ ഉഴവര്‍ (വെള്ളാളര്‍ ,കരാളര്‍ എന്നിവര്‍ താമസിച്ചു കൃഷി ചെയ്തു പോന്നു .നെയ്തല്‍ എന്ന കടലോരത്ത് മുക്കുവരും ഉപ്പു വിളയിക്കുന്ന എരുവിയരും പരത്തിയര്‍, പരതര്‍ ,നുളൈയര്‍, നുളൈത്തീയര്‍ ,അളവര്‍ ,അലൈത്തീയര്‍ എന്നിവരും വസിച്ചിരുന്നു. ഇക്കാലഘട്ടത്തില്‍ ഈഴവര്‍ ,പറയര്‍ ,പുലയര്‍,ഉള്ളാടര്‍, നാടാര്‍ ,നായര്‍ ,ബ്രാഹ്മണര്‍ ,നമ്പൂതിരി,അമ്പലവാസികള്‍ എന്നിവരൊന്നും കേരളത്തില്‍ ഉണ്ടായിരുന്നതായി ഒരിടത്തും പറയുന്നില്ലമരുതം എന്ന കൃഷിസ്ഥലത്ത് താമസിച്ച് കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ ഉഴവു നടത്തുമായിരുന്ന ഉഴവര്‍.അവരാണ് കൊഴു കണ്ടുപിടിച്ചത് .കലപ്പ കണ്ടു പിടിച്ചത് .നെല്‍ക്കൃഷി തുടങ്ങിയത് .മഞ്ഞള്‍ കൃഷിചെയ്തതും കുരുമുളക് കൃഷി വ്യാപിച്ചതും വിദേശികള്‍ക്ക് കുരുമുളകും ഇഞ്ചിയും മഞ്ഞളും നീലവും നല്‍കിയത് .അവര്‍ രണ്ടു വിഭാഗം .മഴവെള്ളത്തെ മാത്രം ആശ്രയിച്ചു കൃഷി ചെയ്ത കാര്‍+ആളര്‍ .= കരാളര്‍.ജല്സേച്ചനമാര്‍ഗ്ഗം ഉപയോഗിച്ച് ,തടയണ ,അണക്കെട്ട് ,ചാലുകള്‍ ,തോടുകള്‍ ,പാത്തികള്‍ എന്നിവ നിര്‍മ്മിച്ച്അക്കാലത്തെ  “ഹൈടെക്” കൃഷി നടത്തിയ വേല്‍ +ആളര്‍ =വെള്ളാളര്‍ രണ്ടാം വിഭാഗം .വേള്‍ എന്നതിനും വെള്ളം എന്ന് മാത്രമളല്ല മണ്ണ് എന്നും അര്‍ത്ഥമെന്നു ചിലര്‍.വേല്‍ (ശൂലം) ധരിക്കുന്ന വേലായുധന്‍ ,മുരുകന്‍ ആയിരുന്നു അവരുടെ ദേവത .ദാനശീലര്‍ എന്നും വെള്ളാളര്‍ എന്ന പദത്തിനര്‍ത്ഥമുണ്ടെന്നു ആര്‍.നാഗസ്വാമി .അന്നദാനം ശീലമാക്കിയവര്‍ ആയിരുന്നു വെള്ളാളര്‍ .മഹാഭാരത യുദ്ധത്തില്‍ ഇരു കഷികള്‍ക്കും അന്നം ചോറു  നല്‍കിയ പെരുംചോറ്റുതയന്‍ എന്ന രാജാവ് വെള്ളാളന്‍ ആയിരുന്നു. കന്നിയിലെ മകം  അവര്‍ നെല്ലിന്റെ പിറന്നാള്‍ ആയി ആഘോഷിച്ചു പോന്നു.
വേളാര്‍ ,വേളിര്‍ ,വേളാളര്‍,നായ്ക്കര്‍ ,മുതലിയാര്‍ ,റട്ടി ,കരാളര്‍ ,പെരുക്കാളര്‍,നാട്ടാര്‍ ,പിള്ള ,കൊനാര്‍ എന്നിവരെല്ലാം വെള്ളാള കുലത്തില്‍ പെടുന്നു .കിഴാര്‍ എന്നവസാനിക്കുന്ന സംഘകാല പേരുകള്‍ മുഴുവന്‍ വെള്ളാളര്‍ ആയിരുന്നു .വലിയ കഴനി (കൃഷിയിടം ) ഉള്ളവന്‍ കിഴവന്‍ (പാലിയം ശാസനം കാണുക )
വെള്ളാളര്‍ ഉഴുത് തങ്ങളുടെ കൈ കൊണ്ട് നട്ടു വിളഞ്ഞ കതിരുകള്‍ നേരെ നിന്നാല്‍ മാത്രമേ ഭരിക്കുന്ന അരചന്‍റെ ചെങ്കോല്‍ നില നില്‍ക്കയുല്ലൂ എന്ന് പെരിയപുരാണം .(വി.ആര്‍ .പരമേശ്വരന്‍ പിള്ള
ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളില്‍ അഞ്ജലി ബുക്സ് പൊന്‍ കുന്നം 1968പുറം  18) ഉലകം എന്നതേരില്‍ ഉഴവന്‍ അച്ചാണി എന്ന് തിരുവള്ളുവര്‍ പാടി .കൃഷിത്തോഴിലിനു വേളാന്മ എന്നും പറഞ്ഞിരുന്നു .വേളാന്മ ചെയ്യുന്നവന്‍ വെള്ളാളന്‍.

മരുതം ,മുല്ല തിണ കളിലെ പാട്ടുകളില്‍ “രാജാവ് “ ഉണ്ടായതെങ്ങനെ എന്ന് വിവരിക്കുന്നു . രാജാവ് “കോന്‍” കോല്‍ കൈവശമുള്ളവന്‍ .ഇടയര്‍ യാദവര്‍ ആയര്‍ തുടങ്ങിയ പേരുകള്‍ ഉള്ള ആയവിഭാഗം വെള്ളാളര്‍ ആയിരുന്നു ആദ്യകാല അരചര്‍.കന്നുകാളികളുടെ അധിപര്‍ .ശത്രുവിനെ ഓടിക്കാന്‍ കോല്‍ ,വടി കയ്യിലേന്തിയവന്‍.കോല്‍ പില്‍ക്കാലത്ത് ചെങ്കോല്‍ ആയി .രാജാവിന്റെ അടയാളം .ബ്രാഹ്മണാധിപത്യം വന്നപ്പോള്‍ അവരെ ക്ഷത്രിയര്‍ ആക്കി ശര്‍മ്മ എന്നും വര്‍മ്മ എന്നും വിളിച്ചു .മരുതത്തിലെ ആയര്‍ ആയ്‌ വംശം സ്ഥാപിച്ചു .ആയ് വേല്‍ ആണ് വേണാട്(വേള്‍ +നാട്)  സ്ഥാപകന്‍.ആന അവരുടെ ചിഹ്നം .വേണാട് പിന്നീട് തിരുവിതാം കൂര്‍ .ഒരാനയ്ക്ക് പകരം രണ്ടാന .ഒപ്പം ശഖും മുദ്ര .ഇടയര്‍ ആയതിനാല്‍ കിരീടം ധരിക്കും മുമ്പ് ഹിരണ്യഗര്‍ഭത്തില്‍ കയറി ക്ഷത്രിയനാകേണ്ടി വന്നു ചിത്തിര തിരുനാളിന് പോലും .തുടര്‍ന്നു പൊന്നില്‍ കുളിച്ച തമ്പുരാന്‍ “പൊന്നു തമ്പുരാന്‍ “ ആയി മാറി.  .   

പെരും തച്ചന്റെ ഉളികൊണ്ടുള്ള ഏറു കൊള്ളുന്നത്

പെരും തച്ചന്റെ ഉളികൊണ്ടുള്ള  ഏറു കൊള്ളുന്നത്
കോളേജ് പിള്ളേര്‍ക്ക് പരീക്ഷാ സഹായഗ്രന്ഥമായി “കേരളചരിത്രം”(രണ്ടു ഭാഗം) എഴുതി ശ്രീധരമേനോന്റെ പിഗാമികള്‍ ആയവരാണ്‌ പില്‍ക്കാലത്ത് വൈസ്ചാന്‍സലര്‍ പദവിയിലെത്തിയ രാജന്‍ ഗുരുക്കളും സുഹൃത്ത് എം.ആര്‍ രാഘവ വാര്യരും .:”മേനോന്റെ തുടര്‍ച്ച ഇവരും ഏറ്റെടുത്തു” എന്ന് ചരിത്രകാരന്മാരിലെ കുലപതി എം.ജി.എസ് (ചരിത്രം വ്യവഹാരം കറന്റ് ബുക്സ് 2014 പുറം 132).അവര്‍ ആദ്യം പുസ്തകമിറ ക്കിയത് 1991-ല്‍ .തുടര്‍ന്നു   1992,1996,1997,2004 2007 വര്‍ഷങ്ങളില്‍ പുതിയ പതിപ്പുകള്‍ 2011-ല്‍ പരിഷ്കരിച്ച പതിപ്പ്   2013- രണ്ടാം എ ഡീ ഷന്‍ .അതിലോരന്നമാണ് ഇപ്പോള്‍ കയ്യില്‍ ..വള്ളത്തോ:ള്‍ വിദ്യാപീഠം പ്രകാശനം ചെയ്തത് .വില്‍പ്പന എന്‍.ബി.എസ് ഒന്നാം ഭാഗം പേജ് 320 വില Rs 250/-

മാറിവന്ന സങ്കല്‍പ്പങ്ങളും രീതിശാസ്ത്രവും അതോടൊപ്പം കിട്ടാവുന്നിടത്തോളം തെളിവുകളും ആധാരമാക്കി കേരളചരിത്രം പുനരാഖ്യാനം ചെയ്യാനുള്ള പരിശ്രമം എന്ന് പുറംചട്ട പരസ്യം.
എം.ജി.എസ് നാരായണന്‍ ഈ പുസ്തകൂട്ടത്തെ അതിക്രൂരമായി നിരൂപണം ചെയ്തു കടിച്ചു കീറിയിരിക്കുന്നു .സാഹിത്യവാരഫലത്തില്‍ അന്തരിച്ച പ്രൊഫ.എം.കൃഷ്ണന്‍ നായര്‍ സാര്‍ പോലും പുസ്തരച്ചയിതാക്കളെ ഇങ്ങനെ കടിച്ചു കീറി കൊലവിളി നടത്തിയിട്ടില്ല .അധമ സാഹിത്യസൃഷ്ടികള്‍ പുറത്ത് വരരുത് എന്നനല്ല ഉദ്ദേശ്യം മാത്രമായിരുന്നു കൃഷ്ണന്‍ നായര്‍ സാരിന്റെത് .പക്ഷെ എം.ജി.എസ്സിന്റെ വിമര്‍ശനത്തിനു പിന്നില്‍ മറ്റെന്തെക്കയോ ദുഷ്ടലാക്കില്ലേ എന്ന് വായനക്കാരന്‍ സംശയിച്ചു പോകും .എം,ജി.എസ്സിന്റെ ചരിത്രനിലപാടുകളില്‍ (NBS 2012)ശിഷ്യരെ കുറിച്ചു പറയുമ്പോള്‍ രാജന്‍ ഗുരുക്കള്‍ തന്റെ വിദ്യാര്‍ഥി ആയിരുന്നില്ല എന്ന് എം.ജി.എസ് എടുത്തു പറയുന്നു (പുറം 70). 39 പേജു വരുന്ന നിരൂപണത്തില്‍ ഒരിടത്ത് [പോലും രാജന്‍ ഗുരുക്കള്‍ എന്ന പെരുവരാതിരിക്കാന്‍ കുലപതി ശദ്ധിചിരിക്കുന്നു എന്ന് കാണാം .വായനകാരന് പുസ്തകത്തിന്റെയും ഗ്രന്തകാരന്മാരുടെയും അത്യാവശ്യവിവരങ്ങള്‍ മനസ്സിലാക്കാന്‍ (അവര്‍ കാശുനല്കി വാങ്ങുന്നതാണല്ലോ അവരുടെ  ഉല്‍പ്പന്നം ) അവകാശമുണ്ടെന്ന് പ്രശാധകരും മറന്നു പോയി .വാര്യര്‍ എന്ന പേര്‍ രണ്ടു ഇടങ്ങളില്‍ വന്നിട്ടുണ്ട്.അത് അറിയാതെ പട്ടിയതാവാം .ഗ്രന്ഥ രചയിതാക്കള്‍ രണ്ടുപേര്‍ എന്ന് മാത്രമാണ് എം.ജി.എസ് നല്‍കിയത് തന്റെ പ്രശസ്ത കൃതികള്‍ (Cultural Symbiosis,Perumals of Kerala ) റഫറന്സില്‍ വരാത്തതും തന്റെ ചില നിഗമാനങ്ങളുടെ പിതൃത്വം അവര്‍ സ്വയം ഏറ്റെ ടു ത്തതും മാത്രമാണോ കാര്യം .ഒരു വളര്‍ത്തു മൃഗത്തിന് അതെ വിഭാഗത്തില്‍ പെട്ട മറ്റൊരു മൃഗത്തെ ഇഷ്ടമല്ല എന്നും കാണുന്ന ഉടനെ അപശബ്ദം ഉണ്ടാക്കും എന്ന് നമുക്കറിയാം .അത് പറയാന്‍ മലയാളത്തില്‍ ഒരു പഴം ചൊല്ലുമുണ്ട് .”ഒരു ചരിത്രകാരന് മറ്റൊരു ചരിത്രകാരനെ കണ്ടുകൂടാ” എന്ന് നമുക്ക് ചൊല്ല് പരിശ്കരിക്കാമെന്നു തോന്നുന്നു.
“നാടകാന്തം കവിത്വം” എന്ന അതിപ്രസിദ്ധമായ കവിവാക്യം ഉദ്ധരിച്ചാണ് എം.ജി.എസ് കൊട്ടിക്കലാശം നടത്തുന്നത് .ഇവിടെ നാടകം രചിക്കും മുമ്പേ ഗുരുക്കളും വാര്യരും കവിത എഴുതി അതിനു നല്ലമാര്‍ക്കറ്റ് നേടി .പതിപ്പുകള്‍ രമണന്‍ പോലെ അല്ലെങ്കില്‍ ഒരു സങ്കീര്‍ത്തനം പോലെ, ആട് ജീവിതം പോലെ അല്ലെങ്കില്‍ (വനിതാ) ആരാച്ചാര്‍ പോലെ “മധുരനാരങ്ങ പോലെ(മുണ്ടശ്ശേരിയുടെ പ്രയോഗം ) വിറ്റഴിക്കപ്പെടുന്നു . തന്റെ “പെരുമാള്‍” റ പ്പര്‍ പൊട്ടിക്കാതെ പുസ്തകശാലകളില്‍ കെട്ടിക്കിടക്കുന്നു
മേനോന്റെ പ”രീക്ഷാ സഹായി ആണ് രണ്ടു തരത്തില്‍ മെച്ചം എന്ന് എം.ജി.എസ് ഇളംകുള ത്തിനു ശേഷം പലരും (ഇവിടെ എം.ജി.എസ് എന്ന് വായിക്കുക ).നടത്തിയ ഗവേഷണ ഫലങ്ങള്‍ പേരെടുത്തു പറയാതെ പ്രയോജനപ്പെടുത്തി .ചിലഭാഗങ്ങളില്‍ അവരുടെ ഗവേഷണ ഫലങ്ങള്‍ ഉള്‍പ്പെടുത്തി .പക്ഷെ ആദ്യം പറഞ്ഞ കാര്യത്തില്‍ ഉടമകള്‍ ആരെന്നു ഒളിച്ചു വച്ചു .രണ്ടാമത്തേത് ഊതി വീര്‍പ്പിച്ചു .”  തന്റെ പുസ്തകങ്ങള്‍ പരാമര്‍ശിക്കപ്പെടാതെ പോയ ഗ്രന്ഥസൂചിയെ (പുറം 236-238) അദ്ദേഹം വിമര്‍ശിക്കുന്നു .
ഏതോ ബദ്ധപ്പാടില്‍ (കാശുവാരാന്‍ എന്ന് വ്യംഗ്യം) പെട്ടെന്ന് തട്ടിക്കൂട്ടി പ്രസിദ്ധീകരിച്ചത് “ എന്ന് എം.ജി.എസ്സിന്റെ വിമര്‍ശനം ഒറ്റ വാചകത്തില്‍ സംക്ഷേപിക്കാം .കുറെ വര്ഷം മുമ്പ് അന്നത്തെ കേരള ഗസറ്റിയര്‍ ഡോ .കെ.എന്‍ ഗണേഷ് കേരള ചരിത്രത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് വിളിച്ചു കൂട്ടിയ പണിപ്പുരയില്‍ എം.ജി.എസ് ,കേശവന്‍ വെളുത്താട്ട് പിന്നെ “ഈ ഗ്രന്ഥകാരന്മാരും” ചേര്‍ന്ന് പ്രാചീന കേരള ചരിത്ര രചനയ്ക്ക് ഒരു രൂപരേഖ തയാറാക്കിയിരുന്നു എന്ന് എം.ജി.എസ് വ്യക്തമാക്കുന്നു പങ്കെടുത്തിരുന്നു.ആ രൂപരേഖ പ്രകാരം ആണത്രേ ഈ ഗ്രന്ഥ രചന .പക്ഷെ അന്നത്തെ പനിപ്പുരയുടെ കാര്യം ഗുരുക്കള്‍-വാര്യര്‍ ദ്വയം മറച്ചുവച്ചു ഗുരുത്വക്കേടു കാട്ടി എന്ന് പെരുംതച്ചന്‍ ഇളംകുളം താന്‍ തന്റെ അരുമ ശിഷ്യന്‍ വെളുത്താട്ട് എന്നിവരുടെ ആശയങ്ങള്‍ സ്വന്തമെന്ന നിലയില്‍ ഗ്രന്തകര്ത്താക്കള്‍ കൊടുത്തു എന്ന് എം.ജി.എസ് (പുറം 1450)
പി.സുന്ദരന്‍ പിള്ള .പാച്ചു മൂത്തത് എന്നിവര്‍ക്കായി അല്പം സ്ഥലം, ഒന്നോ രണ്ടോ ഖണ്ഡിക, മാറ്റിവച്ചതിനെ എം.ജി.എസ് ക്രൂരമായി വിമര്‍ശിച്ചത് നന്ദി കേടു തന്നെ .തിരുവിതാം കൂറില്‍ പുരാവസ്തു പഠനം തുടങ്ങിയ ,പുരാവസ്തു ഗവേഷണ സ്ഥാപകനാണ് മനോന്മണീയം സുന്ദരന്‍ പിള്ള .അദ്ദേഹത്തിന് വേണ്ടി ഏതാനും പേജുകള്‍ ആണ് മാടിവയ്ക്കേണ്ടി ഇരുന്നത് ബ്രാഹ്മണര്‍ കുടിയേറിയവര്‍ എന്നാദ്യം തെളിയിച്ച സുന്ദരന്‍ പിള്ളയെ തനിബ്രാഹ്മണ ഭക്തനായ എം.ജി.എസ് തമ്സകരിക്കാന്‍ ശ്രമിക്കുന്നു ..ചട്ടമ്പി സ്വാമികളുടെ കൃതിയില്‍(പ്രാചീന കേരളം ,വേദാ ധികാര നിരൂപണം)  പറയുന്ന നിരവധി ഭാഗങ്ങള്‍ സുന്ദരന്‍ പിള്ളയുടെ ജ്നാനപ്രജാഗര പ്രഭാഷണ നോട്ടുകള്‍ ആണെന്നതാണ് വാസ്തവം .അത് എം.ജി.എസ് അറിഞ്ഞിട്ടില്ല
അക്ഷര പിശാചുക്കളുടെ പടയണി ആണ് പുസ്തകം മുഴുവന്‍ .പാവം വൈക്കം പാച്ചു മൂത്തതിനെ  പാച്ചു “മുത്തു “ എന്ന തമിഴനാക്കി

കറന്റ് പെപ്പിന്‍ തോമസ്‌  

Saturday 12 December 2015

എം.ജി .എസ്സുനു താങ്ങായി കിട്ടിയത് കള്ളസാക്ഷികള്‍

എം.ജി .എസ്സുനു താങ്ങായി കിട്ടിയത് കള്ളസാക്ഷികള്‍
====================================================
കൊല്ലവര്‍ഷാരംഭത്തിലെ മൂന്നു നൂറ്റാണ്ടുകളിലെ കേരളചരിത്രം
യാതാര്‍ത്ഥ്യബോധത്തോടെ വരച്ചു വച്ച ത്ന്റെ ഗുരു എം.ജി.എസ് ആണെന്ന് ശിഷ്യന്‍ കേശവന്‍ വെള്ത്താട്ട് (Veluthattu) വെളിപ്പെടുത്തുന്നതു (“ആദ്യവാക്കാണ്‌ എം .ജി.എസ്”, എം.ജി.എസ്സിന്റെ ചരിത്ര നിലപാടുകള്‍ എസ്.പി.സി.എസ് 2012 പുറം 20) നമുക്കും തല കുലുക്കി സമ്മതിക്കാം. കേരളചരിത്ര രചനയിലെ പ്രധാന വഴിത്തിരുവാണു എം ജി.എസ്സിന്റെ മോണോഗ്രാഫ് Perumals of Kerala (Cosmos Trichur, 2013 ) .സത്യം തന്നെ .. ചരിത്രരചനാ പദ്ധതിയനുസരിച്ച് എം.ജി.എസ് എഴുതി അവതരിപ്പിച്ചു ചരിത്രം തിരുത്തിക്കുറിച്ച ആ ചരിത്രകൃതി .നമുക്കൊന്ന് വായിക്കാം.
ഇത് പോലെ ഒരു കൃതി മറ്റൊരു മലയാളിയും രചിച്ചിട്ടില്ല .
ഇനിയും രചിക്കാനും സാധ്യത ഇല്ലെന്നു പറയാം .

കര്‍മ്മം കൊണ്ടും പരിശീലനം കൊണ്ടും ചരിത്രകാരനായ ഒരാള്‍ എഴുതിയ ആദ്യ കേരളചരിത്രം. ഭരണാധികാരികളും (ലോഗന്‍ എന്ന് വായിക്കുക ) വക്കീലന്മാരും (പത്മനാഭമേനോന്‍ എന്ന് വായിക്കുക )ഭാഷാദ്ധ്യാപകരും (ഇളംകുളം കുഞ്ഞന്‍പിള്ള എന്ന് വായിക്കുക )എഴുതിയതില്‍ നിന്നും ഏറെ വിഭിന്നം തന്നെ .പ്രമാണങ്ങളുടെ പിന്‍ബലത്തോടെ അല്ലാതെ, വെറുതെ വിമര്‍ശനാത്മകമായി ഒരാള്‍ക്ക്‌ എം.ജി.എസ്സിനെ വിലയിരുത്താന്‍ കഴിയാത്ത ഒരവസ്ഥ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു .അതിനാല്‍ സൂക്ഷിച്ചു വേണം മൌസ് കയ്യിലെടുക്കാന്‍ .
Perumaals of KeraLa (Cosmo Books 2013) കയ്യിലെടുക്കാന്‍ തുടങ്ങിയപ്പോള്‍, എന്റെ കൈകള്‍ വിറയ്ക്കുന്നു ധൈര്യം ചോര്‍ന്നു പോകുന്നു .പോര്‍ക്കളത്തിലെ അര്‍ജുനന്റെ അവസ്ഥ .
പക്ഷെ പുറം ചട്ടയിലെ ആ ഫോട്ടോകള്‍ എനിക്ക് ധൈര്യം പകരുന്നു .
തരിസാപ്പള്ളി പട്ടയത്തിലെ കള്ള സാക്ഷിപ്പട്ടികയും തിരുവഞ്ചിക്കുളം ക്ഷേത്രവും .സമാധാനമായി .ഓരോന്നായി ഇനി വിമര്‍ശിക്കാം .
ആ കള്ള സാക്ഷികള്‍, അവരേ ആദ്യം ചോദ്യം ചെയ്യാം .
കുത്തഴിഞ്ഞും പങ്കു വച്ചും കോട്ടയത്തും തിരുവല്ലയിലുമായി വേര്‍ തിരിഞ്ഞു കാണപ്പെടുന്ന തരിസാപ്പള്ളി ചെപ്പേട് എന്ന “അയ്യന്‍ അയ്യടികള്‍ ചെമ്പൊലകള്‍” എന്ന ദാനാധാരത്തിലെ അവസാനത്തെ ചെമ്പോ ലയാണ് എം.ജി.എസ്സിന്റെ മോണോഗ്രാഫിലെ പുറം ചട്ട ചിത്രങ്ങളില്‍ ഒന്നായി കുത്തനെ ഉയര്‍ത്തി നിര്ത്തിക്കാണിച്ചിരിക്കുന്നത്.വിദേശി സാക്ഷിപ്പട്ടിക .

സനാതന പാരമ്പര്യപ്രകാരം ഉള്ള തിരശ്ചീന ലാണ്ട്സ്കേപ്പ് തലമല്ല .ക്രൈസ്തവ –യൂറോ പാരമ്പര്യപ്രകാരം ലംബതലത്തില്‍ -പോര്‍ട്രെയ്റ്റ് രീതിയില്‍ ,മേല്‍ കീഴായി വിദേശ ലിപികള്‍ -അറബി ജൂത സിറിയന്‍ ലിപികള്‍ ആവാം .വട്ടെഴുത്തും കോലെഴുത്തും ഗ്രന്താക്ഷരവും തമിഴ് അക്കവും അയ്യന്‍ അടികളുടെ ആനമുദ്രയും എഴുതിയ ആളിന്റെ പേരും ഒന്നുമില്ലാത്ത, ഒരു അനാഥ ,പിതൃരഹിത, ഓല .തരിസാപ്പള്ളി പട്ടയ ഭാഗം എന്നവകാശപ്പെടാന്‍ .ഒരു യോഗ്യതയും ഇല്ലാത്ത ഒരു വാറോല –ചെമ്പില്‍ ഉണ്ടാക്കി എന്ന് മാത്രം . ഏതു പുറം ,എത്രാമത്തെ പുറം എന്ന് തിരിച്ചറിയാന്‍ യാതൊന്നും ഇല്ലാത്ത സാക്ഷിപ്പട്ടിക .മറ്റൊലകലു മായി കൂട്ടിക്കെട്ടാന്‍ സുഷിരങ്ങള്‍ ഉണ്ട് .എന്നാല്‍ വലയം കാണാനില്ല .ഒറ്റയാന്‍ ചെമ്പോല .മറ്റോലകളില്‍ നിന്നും വലിപ്പവ്യത്യാസം ഉള്ള ഓല. .കൂടിക്കെട്ടിയാല്‍ മുഴച്ചു നില്‍ക്കും .ആദ്യ ഓലയില്‍ ആദ്യ പുറം ശൂന്യം പക്ഷെ ഇതവസാന ഓലയെങ്കിലും അവസാന പുറത്തും എഴുത്ത് .. ആരെഴുതി എന്നത് കാണാനില്ല .സാക്ഷികളുടെ പേരില്‍ ക്രിസത്യന്‍ പേരില്ല .ക്രിസ്ത്യന്‍ ചര്‍ച്ചിന് കൊടുത്ത ആധാരത്തില്‍ മുസ്ലിം പേരുകള്‍ .മല്‍പ്പാന്‍ ,മറുവാന്‍ Sabor ,Aprot ,Maruvan Sapir Iso തുടങ്ങിയ പേരുകള്‍ മാത്രം .

 ടി.കെ ജോസഫ്,1930 കാലത്ത്, പലതവണ പറഞ്ഞു നോക്കിയെങ്കിലും, C.P.T .Winkworth എന്ന സായിപ്പിന് കണ്ടെത്താന്‍ കഴിഞ്ഞില്ല (വാര്യര്‍ & കേശവന്‍, തരിസാപ്പള്ളി പട്ടയം എന്‍ ബി.എസ് 2013 പുറം 92 കാണുക ) ചുരുക്കത്തില്‍ പുസ്തകച്ചട്ടയിലെ വിദേശി സാക്ഷികള്‍ തരിസാപ്പള്ളി പട്ടയത്തിലെ സാക്ഷികള്‍ അല്ല .
യഥാര്‍ത്ഥ സാക്ഷികള്‍ ആങ്ക്തില്‍ ഡ്യു പെറോ രചിച്ച ZEND AVESTA 1771 എന്ന കൃതിയില്‍ ഉണ്ട് .ഇടയില്‍ അയ്യന്‍ അടികള്‍ വക ആന മുദ്രയും (പുറം 177-178)
ചുരുക്കത്തില്‍ എം.ജി.എസ്സിന്റെ സാസ്കാരിക സഹവര്തിത്വതിന്റെ (Cultural Symbiosis) അടിസ്ഥാന ആധാരശിലയല്ല ഈ കള്ള സാക്ഷിപ്പട്ടിക
അതില്‍ തട്ടി അദ്ദേഹത്തിന്റെ സാംസ്കാരിക ഗോപുരം ഇളകി ആടുന്നു. ഏതു നിമിഷവും മറിഞ്ഞു വീഴാം ആ ആകാശക്കോട്ട.
താങ്ങി നിര്‍ത്താന്‍ വേള്‍ നാടന്‍ (വേണ്നാടന്‍ ) സാക്ഷിപ്പട്ടികയ്ക്ക് ആവതില്ല . .
തിരുവഞ്ചിക്കുളം ക്ഷേത്ര ചരിത്രം
ബ്രാഹ്മണ നിര്‍മ്മിതിയോ അതോ
ദ്രാവിഡ നിര്‍മ്മിതിയോ?
അത് പിന്നാലെ.
Venu AlapuzhaShinelal Vikraman NairAnilkumar Kappillil എന്നിവര്‍ക്കും,വേറെകൂടാതെ മറ്റു 9 പേരും-പേര്‍ക്കും ഇതിഷ്ടപ്പെടു.
2 comments
അഭിപ്രായങ്ങള്‍
Kanam Sankara Pillai
ഒരു അഭിപ്രാഇപ്പോഴുള്ള പശ്ചിമേഷ്യന്‍ ഒപ്പേട് ആങ്കില്‍ ഡ്യൂ പെറോ കണ്ടിട്ടില്ല.
അത് ഏതോ വിദ്വാന്‍ (അല്ലെങ്കില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ) പെറോയ്ക്ക് ശേഷം, ദുഷ്ടലാക്കോടെ കൂട്ടിച്ചേര്‍ത്തതെന്നു വ്യക്തം. നാടന്‍ സാക്ഷികളുടെ ഒപ്പേടിലുള്ള രാജമുദ്ര (ആനമുദ്ര) ഈ ഒപ്പേടില്‍ കാണുന്നില്ലതാനും .കൃത്രിമം എന്ന് വേറെ തെളിവ് വേണോ? 
ചെപ്പേട്‌ താണ്ടിയ വഴികള്‍ 
----------------------------------------------
ചെപ്പേട്‌ തേവലക്കര ശിവ ക്ഷേത്രത്തിലായിരുന്നു സൂക്ഷിക്കപ്പെട്ടത് എന്ന് കൊല്ലംകാരന്‍ തെക്കുംഭാഗം മോഹന്‍.അത് പ്രാചീനകാലത്ത് ബുദ്ധവിഹാരമോ ജൈനവിഹാരമോ ആയിരുന്നു.ബ്രാഹ്മണാധിപത്യകാലത്ത് അത് ശിവക്ഷേത്രമായി മാറ്റപ്പെട്ടു എന്ന് “കേരള ക്രിസ്ത്യാനികള്‍ അധിനിവേശവും വ്യാപനവും ” എന്ന കൃതിയിലും തരിസാപ്പള്ളി ചെപ്പേട്‌ എന്ന ബ്ലോഗിലും പറയുന്നു. സി.ഇ 1544-ല്‍ മാര്ട്ടിന്‍ അല്ഫോന്സാ ദിസൂസ്സായുടെ  നേതൃത്വത്തില്‍ ഫ്രഞ്ചുകാര്‍ ക്ഷേത്രം കൊള്ള അടിച്ചപ്പോള്‍ ചെപ്പേട് അവരുടെ കയ്യിലായി. അങ്ങനെ ആദ്യകാലത്ത് തന്നെ അത് തൊണ്ടിയായി .പിന്നീടത് ഡച്ചുകാരുടെ കയ്യിലായി.കൊച്ചിക്കോട്ട പിടിച്ചടക്കിയപ്പോള്‍ അത് ഈസ്ടിന്ത്യാ കമ്പനി വശമെത്തി.മെക്കാളയുടെ  കാലത്ത് ചില ക്രിസ്ത്യന്‍ മത മേധാവികള്‍ തങ്ങളുടെ സെയിന്റ് ത്രെസ്യാപ്പള്ളിക്ക് കിട്ടിയത് എന്ന് പറഞ്ഞ്അത് കൈവശമാക്കി.(എസ്.എന്‍ സദാശിവന്‍ സോഷ്യല്‍ ഹിസ്ടറി ഓഫ് ഇന്ത്യാ )പിന്നിട്ട് രണ്ടു ബിഷപ്പുമാര്‍ തമ്മില്‍ തര്ക്കം വന്നപ്പോള്‍ പങ്കു വച്ചു.ശരിക്കുമുള്ള നാടന്‍ ഒപ്പെട് ഇപ്പോഴും ഒളിച്ചു വയ്ക്കപ്പെട്ടിരിക്കുന്നു. പക്ഷെ നെറ്റില്‍ അത് കിട്ടും. പെറോയ്ക്ക് സ്തുതി .
പ്രശസ്ത ആംഗലേയ ചരിത്ര കാരൻ ആയ ആർ.എസ്. വൈറ്റ്വേ
'
ഇന്ത്യയില്‍ പോർച്ചുഗീസ് അധികാരത്തിൻറെ ഉദയം 'എന്നൊരു
പുസ്തകം രചിച്ച്ട്ടുണ്ട്. അതിൽ ഈ ക്ഷേത്രം കൊള്ളയെക്കുറിച്ച്
പറഞ്ഞിട്ടുണ്ട് (പുറം 284 )' ഡിസൂസ യുടെ നേതൃത്വ ത്തി ൽ ഒരു കൂട്ടം
പറങ്കി പടയാളികള്‍ കടൽ തീരത്ത് നിന്ന് മൈലുകള്‍ അകലെ യുള്ള തേവലക്കര ക്ഷേത്രം ആക്രമിച്ചു. ക്ഷേത്രം നിറയെ സ്വർണ്ണം ഉണ്ട് എന്ന് കിട്ടിയ രഹസ്യ വിവരത്തെ തുടര്ന്നാ ണ് ആക്രമണത്തി നു തുനിഞ്ഞത് '
വൈറ്റ്വേ യുടെ വിവരണം അതേ പടി സർദാർ കെഎം. പണിക്കര്‍
തൻറെ "കേരള സ്വാതത്ര്യ സമര ചരിത്രം" എന്ന പുസ്തകത്തിലും എടുത്തു ചേര്ത്തി ട്ടു ണ്ട്കൊല്ലം പട്ടണത്തിൽ നിന്ന് തേവലക്കര യില്‍ കുടിയേറിയ "മണിഗ്രാമ" കാരുടെ ക്ഷേത്രമാണ്പറ ങ്കി ക ൾ കൊള്ള അടിച്ചത്.
ഈ വസ്തുത ' ചർച്ചു ഹിസ്റ്ററി ഓഫ് ട്രാവൻകൂ ർ 'എന്ന പുസ്തക ത്തി ൽ അതിന്റെ രചയിതാവ് മി: ആഗൂ ർരേഖ പ്പെടു ത്തി യയി ട്ടുണ്ട്
തങ്ങള്‍ ക്കു കിട്ടിയ "തരിസാപ്പള ളി ചെപ്പേട് ധരിസായികൾ സൂക്ഷിച്ചിരുന്നത് ഈ ക്ഷേത്രനിലവറയി ൽ ആയിരുന്നു. ക്ഷേത്രത്തിലെ സമ്പാദ്യ ത്തോടൊപ്പം ഈ ചെപ്പേടും കൈവശം ആക്കി എന്നു വേണം കരുതാന്‍. അട്ടെഹം അത് ഗോവയിലെ ലത്തീന്‍ ആർച്ചു ബിഷപ്പ് ആയിരുന്ന അല്ക് സിസ്സ് ഡി മെന്സ്സസിനു കൈമാറി (തെക്കുംഭാഗം മോഹന്‍ തരിസാപ്പള്ളി ബ്ലോഗ്‌ കാണുക )


യം എഴുതുക...