തെക്കുംഭാഗം മോഹന് മറുപടി
=============================
വായനക്കാരോട് ചോദ്യങ്ങള്‍ ചോദിച്ച് അവരെ വെള്ളം
കുടിപ്പിയ്ക്കാന്‍ ശ്രമിക്കുന്ന ഗ്രന്ഥ രചയിതാവാണ് “നായര്‍ പെരുമ” സ്ഥാപിക്കാന്‍ ഗ്രന്ഥ രചന നടത്തുന്ന തെക്കുംഭാഗം മോഹന്‍.
”നായര്‍ സമൂഹം വിദ്യാപാരംഗത്വം കൂടുതല്‍ സിദ്ധിച്ചവരായതുകൊണ്ട് ചട്ടമ്പിസ്വാമി നാരായണ ഗുരുവിന്‍റെ ഗുരു വാനെന്നു പറഞ്ഞവതരിപ്പിക്കുന്ന”വരില്‍ (ഈ വാക്യം എഴുതിയത് പഴവിള രമേശന്‍ ) ഒരാള്‍ .
അദ്ദേഹം “ആത്മ നിയോയോഗത്തിന്റെ ശ്രീനാരായണീയം” (അമ്മ ബുക്സ് കരുനാഗപ്പള്ളി 2010) എന്ന കൃതിയില്‍ താഴെപ്പറയുന്ന ചോദ്യങ്ങള്‍ വായനക്കാരോട് ചോദിച്ചിരുന്നു
പേജ് 122-23
1.ശ്രീ നാരായണ ഗുരുവിന്റെ ദീക്ഷാ ഗുരു ആര്?
2.തൈക്കാട്ട് അയ്യാവ് ആണെങ്കില്‍ ഏതു ചിട്ടപ്രകാരം സന്യാസിയായ ആളാണ്‌ ?
3.അദ്ദേഹം ചിട്ടപ്പെടുത്തിയ സന്യാസത്തിന്റെ പേര്‍ എന്താണ് ?
4.അദ്ദേഹത്തിന് ആ നിലയില്‍ എത്ര ശിഷ്യര്‍ ഉണ്ട് ?
5.ഭാര്യയും കുട്ടികളും ആയി ലൌകികതയുടെ സുഖഭോഗങ്ങളില്‍ അഭിരമിച്ചിരുന്ന അയ്യാവു എങ്ങനെ ദീക്ഷ നല്‍കും ?
തുടര്‍ന്നു ആരുടെ പക്കലും വ്യക്തമായ ഉത്തരമില്ല എന്നും മോഹന്‍
കള്ളം എഴുതി പിടിപ്പിച്ചു ,
വായിച്ചു തീരും മുമ്പേ എങ്ങനെ വായനക്കാരന്‍ മറുപടി
പറയും
ഇതാ മറുപടികള്‍
1. “ശിവരാജ യോഗി” തൈക്കാട്ട് അയ്യാവ്സ്വാമികള്‍
2. “ശിവരാജ യോഗം” (കൂടുതല്‍ അറിയാന്‍ തിരുമൂലര്‍ എഴുതിയ തിരുമാന്ത്രം എന്ന കൃതി വായിക്കുക .മലയാള പരിഭാഷ ഡി.സി ബുക്സില്‍ ലഭിക്കും അല്ലെങ്കില്‍ ശാന്തി പ്രസാദിന്റെ സ്കൂള്‍ ഓഫ് ശാന്തി (www.schoolof santhi.org ) എന്ന വെബ്സൈറ്റ് കാണുക
ചര്യ ,ക്രിയ ,യോഗ ജ്ഞാനം എന്നിങ്ങനെ നാല് ഭാഗമുണ്ട് ശിവരാജ യോഗത്തില്‍ ,വെറും ഹട യോഗം മാത്രമല്ല എന്നറിയുക
3 .അയ്യാവു സ്വാമികള്‍ സ്വന്തമായ സന്യാസ സമ്പ്രദായം തുടങ്ങിയില്ല .
4.അദ്ദേഹത്തിന് ശിഷ്യന്‍ അമ്പത്തില്‍ പരം .കൊട്ടാരത്തില്‍ മുതല്‍ കുടിലില്‍ വരെ താമസിച്ചിരുന്ന വിവിധ ജാതി മത സമുദായ ലിംഗ ഭാഷ ഭേദമില്ലാതെ ശിഷ്യര്‍ ഉണ്ടായിരുന്നു .രണ്ടു വിദേശ ശിഷ്യര്‍
സ്വാതി തിരുനാള്‍, അയ്യാ വൈകുണ്‌ഠന്‍,
അശ്വതി തിരുനാള്‍ ,ശ്രീമൂലം തിരുനാള്‍ ,(താങ്കള്‍ സമ്മതിക്കുന്നു എങ്കില്‍ ചട്ടമ്പി സ്വാമികള്‍), ശ്രീ നാരായണ ഗുരു,ആര്‍ട്ടിസ്റ്റ് രാജാ രവി വര്‍മ്മ ,ഏ ആര്‍ രാജരാജ വര്‍മ്മ
കൊല്ലത്ത്‌ അമ്മ,അയ്യന്‍കാളി ,കേരള വര്‍മ്മ
കോയിത്തമ്പുരാന്‍, പേഷ്കാര്‍ മീനക്ഷി അയ്യര്‍ ,
ചാല സൂര്യ നാരായണ അയ്യര്‍,ചാല അറുമുഖ
വാധ്യാര്‍ ,ചാല മണിക്ക വാചകര്‍ ,കുമാരസ്വാമി
വാധ്യാര്‍,മുത്തുകുമാര സ്വാമിപ്പിള്ള, പേഷ്കാര്‍
പെരിയ പെരുമാള്‍ പിള്ള, അപ്പാവു വക്കീല്‍,
തൈക്കാട്ട്‌ ചിദംബരം പിള്ള,കൊട്ടരം ഡോക്ടര്‍
കൃഷ്ണപിള്ള, കമ്പൌണ്ടര്‍ പദ്മനാഭ പിള്ള,
മക്കിടി ലബ്ബ , അയ്യപ്പന്‍ പിള്ള ,വാധ്യാര്‍,തോട്ടത്തില്‍ രാമന്‍
കണിയാര്‍, കല്‍പട കണിയാര്‍,മണക്കാട്‌ ഭവാനി ,
ഫാദര്‍ പേട്ട ഫെര്‍ണാണ്ടസ്സ്‌, തക്കല പീര്‍ മുഹമ്മദ്‌,
ശങ്കരലിംഗം പിള്ള , വെന്കിട്ടന്‍ (ചെമ്പകരാമന്‍ പിള്ള )
Sir Walter William Strickland (UK) തുടങ്ങി 51 പേര്‍.
5.ശിവരാജ യോഗികള്‍ക്ക് കുടുംബ ജീവിതമാവാം .”യോഗികല്‍ക്കാവാം ഭോഗവും” എന്ന് തിരുമൂലര്‍ ലോകം നില നിന്ന് പോകാന്‍ ഇണകള്‍ ആയി മനുഷ്യര്‍ ജീവിക്കണം .കുട്ടികള്‍ ഉണ്ടാകണം
ഇതാ വ്യക്തമായ ഉത്തരം
പിന്നെ അച്ചടിക്കാത്ത ഏതോ പുസ്തകത്തെ കുറിച്ച് പരാമര്‍ശനം വായിച്ചു .
അച്ചടിയ്ക്കാത്ത പുസ്തകത്തെ കുറിച്ച് പറയാന്‍ ഞാന്‍ അശക്തന്‍
“തൈക്കാട്ട് അയ്യാവ് സ്വാമികളെയും അയ്യന്കാളിയെയുമൊക്കെ സാമെന്യന മാത്രം പ്രതിപാദിച്ചു പോകുന്ന എഴുത്തുകാരന്റെ (തെക്കുംഭാഗം മോഹന്‍റെ )മനോഭാവത്തെ എനിക്ക് അംഗീകരിക്കാന്‍ നേരിയ വൈഷ്യമ്യം ഉണ്ട് “എന്ന് പഴവിള രമേശന്‍ അങ്ങയുടെ ആത്മനിയോഗത്തിന്‍റെ ശ്രീനാരായണീയം അവതാരികയില്‍ എഴുതി (പുറം 26)
ഒരു നല്ല സുഹൃത്ത് എന്ന നിലയില്‍ എനിക്ക് “നേരിയ വൈഷ്യമ്യം
അല്ല “പെരിയ ,പെരിയ വൈഷ്യമ്യം” ഉണ്ട് .
ലൈക്കുചെയ്യുകകൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭിപ്രായം
അഭിപ്രായങ്ങള്‍
Kanam Sankara Pillai തിരുമൂലര്‍ ,ജനകന്‍ ,സനന്ദനന്‍ ,സനാതന്‍ ,സനത്കുമാര്‍ ,ശിവയോഗമാമുനി വ്യാക്രന്‍ ,പതഞ്‌ജലി എന്നീ ശൈവസിദ്ധര്‍ രചിച്ച പന്തണ്ട് ശൈവ സിദ്ധാന്ത കൃതികളില്‍ പത്താം സ്ഥാനമാണ് തിരുമന്ത്രത്തിന് .63 ശൈവ സിദ്ധരില്‍ പ്രധാനി ആയിരുന്നു തിരുമൂല നായനാര്‍ .പുരുഷാര്‍ത്ഥങ്ങള്...കൂടുതല്‍ കാണുക
Kanam Sankara Pillai “തൈക്കാട്ട് അയ്യാവ് സ്വാമികളെയും അയ്യന്കാളിയെയുമൊക്കെ സാമെന്യന മാത്രം പ്രതിപാദിച്ചു പോകുന്ന എഴുത്തുകാരന്റെ (തെക്കുംഭാഗം മോഹന്‍റെ )മനോഭാവത്തെ എനിക്ക് അംഗീകരിക്കാന്‍ നേരിയ വൈഷ്യമ്യം ഉണ്ട് “എന്ന് പഴവിള രമേശന്‍ അങ്ങയുടെ ആത്മനിയോഗത്തിന്‍റെ ശ്രീനാരായണീയം അവതാരികയില്‍ എഴുതി (പുറം 26)
ഒരു നല്ല സുഹൃത്ത് എന്ന നിലയില്‍ എനിക്ക് “നേരിയ വൈഷ്യമ്യം
അല്ല “പെരിയ ,പെരിയ വൈഷ്യമ്യം” ഉണ്ട് .