Wednesday 13 March 2019

തിരുവിതാം കൂറിലെ ആദ്യ സമുദായ സംഘടന (വെള്ളാളസഭ 1880)


തിരുവിതാം കൂറിലെ ആദ്യ സമുദായ സംഘടന
(വെള്ളാളസഭ 1880)
നമ്മുട സംസ്ഥാനത്ത് വെള്ളാളര്‍ ആയിരുന്നു എക്കാലവും ഒട്ടു മിക്ക കാര്യങ്ങളിലും മുന്‍പന്തിയില്‍ .അക്ഷരം ആദ്യം പഠിച്ചവര്‍ എഴുത്ത് പഠിച്ചവര്‍, കണക്കു പഠിച്ചവര്‍, പുസ്തകം രചിച്ചവര്‍ ഗ്രന്ഥ രചന നടത്തിയവര്‍,നിഖണ്ടുക്കള്‍ രചിച്ചവര്‍ പുസ്തകച്ചന്ത നടത്തിയവര്‍  നടന്മാര്‍, കവികള്‍, അദ്ധ്യാപകര്‍, സംഘാടകര്‍ (തിരുവിതാം കൂറിലെ ആദ്യ സമുദായ സംഘടന മനോന്മണീയം സുന്ദരന്‍പിള്ള സ്ഥാപിച്ച, വെള്ളാള സഭ (1880) SNDP 1903 Sadhujana paripalana samgham 1907 NSS 1914 എന്നിങ്ങനെ ആണ് മറ്റു സമുദായ സംഘടനകള്‍ ജനിച്ച വര്ഷം) എക്കാലവും അധി കാരത്തില്‍ ഇരുന്നവര്‍ ആദ്യകാല മന്ത്രിയെ കിട്ടിയ സമുദായം
എവിടെ ആണ് വെള്ളാളര്‍ക്ക് സാമൂഹ്യ നീതി നിഷേധിച്ചത് ?
വെള്ളാളര്‍ക്ക് വിദ്യാഭ്യാസആനുകൂല്യം .ഓ.ബി സി സ്ഥാനം  എന്നിവ
ഒരു കാലത്ത് കിട്ടിയതെങ്ങനെ ?
അത് നഷ്ടപ്പെട്ടത് എങ്ങനെ എന്നറിയാവുന്നവര്‍ ചുരുക്കം
അവ നല്‍കിയതു പി.എസ് നടരാജ പിള്ള മന്ത്രിയായിരുന്ന കാലത്ത് 1954ല്‍
അത് നല്‍കിയത് “ശൈവ” വെള്ളാളര്‍ക്ക് മാത്രവും ശ്രദ്ധിക്കുക “വെള്ളാളര്‍” ക്ക് ആയിരുന്നില്ല ശൈവ വെള്ളാളര്‍ തെക്കന്‍ തിരുവിതാം കൂറില്‍ മാത്രം കണ്ടിരുന്ന, തമിഴ് സംസാരിക്കുന്ന വിദ്യാഭ്യാസം ലഭിക്കാത്ത, തനി നാടന്‍ കര്‍ഷക സമൂഹം ആയിരുന്നു .അവര്‍ക്കായി ആദ്യമായി സ്കൂള്‍ തുടങ്ങിയത് രാജഭരണ കാലത്ത് പി.എസ് നടരാജപിള്ള ശ്രീമൂലം സഭയില്‍ അംഗമായിരിക്കുമ്പോള്‍ .വധശിക്ഷ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത് ഇക്കാലത്ത് തന്നെ പി.എസ ആയിരുന്നു. .സി.പി അത് സമ്മതിച്ചു അങ്ങനെ തിരുവിതാം കൂറില്‍ ആദ്യമായി വധ ശിക്ഷ നിര്‍ത്തലാക്കി .ഒരു കണക്കിന് അത് വെള്ളാള ദ്രോഹം ആയിപ്പോയി കാരണം ആരാച്ചാരന്മാര്‍ എക്കാലവും വെള്ളാളര്‍ ആയിരുന്നു അവര്‍ക്ക് കരം ഒഴിവായി അനേകം ഏക്കര്‍ വസ്തുക്കള്‍ നല്‍കിയിരുന്നു. നാട്ടിലെ ഏറ്റവും വലിയ പ്രമാണി ആരാച്ചാര്‍ ആയിരുന്നു .തെക്കുംഭാഗം മോഹന്‍ എഴുതിയ ആരാച്ചാര്‍ എന്ന ചരിത്ര കൃതി (നോവല്‍ അല്ല) വായിക്കുക
സര്‍ക്കാര്‍ ഓര്‍ഡര്‍ വന്നു കഴിഞ്ഞപ്പോള്‍ “വെള്ളാളര്‍” .”തമിഴ് ശൂദ്രര്‍” ചെട്ടികള്‍  എന്നൊക്കെ അതുവരെ അറിയപ്പെട്ടവര്‍ (1954 നു മുമ്പ് എഴുതപ്പെട്ട ആധാരം നോക്കുക ) വില്ലേജ് ഓഫീസര്‍ക്ക് കൈക്കൂലി നല്‍കി (അക്കാലം വെറും അഞ്ചു രൂപാ നല്‍കിയാല്‍ മതിയായിരുന്നു )  “”ശൈവ വെള്ളാള എന്ന് സര്‍ട്ടിഫിക്കേറ്റ് വാങ്ങി ഫീസ്‌ സൌജന്യം പറ്റി.,മെഡിക്കല്‍ എഞ്ചിനീയറിംഗ് അഡ്മിഷന്‍ വാങ്ങി (അങ്ങനെ ഉയര്‍ന്ന തലത്തില്‍ എത്തിയവരില്‍ എത്ര പേര്‍ പിന്നീട് സമുദായത്തെ തിരിഞ്ഞു നോക്കി എന്ന് നോക്കിയാല്‍ അമ്പരന്നു പോകും ഏതു സമുദായം എന്ത് സമുദായം അയ്യേ ഞാനോ എന്ന് ചോദിക്കും
ഇനി ആനുകൂല്യങ്ങള്‍ എങ്ങനെ നിര്‍ത്തലാക്കി ?
.തലകുത്തി നോക്കിയിട്ടും പി.ആര്‍ രാജഗോപാലിന് അത് തിരിച്ചു വാങ്ങാന്‍  കഴിഞ്ഞില്ല
അതറിയാന്‍ വീണ്ടും ചരിത്രം പഠിക്കണം
ഗവര്‍ണര്‍ ഭരണകാലം തിരുവനന്ത പുരം  ചാലയില്‍  നടത്തപ്പെട്ട അതി ഗംഭീരമായ ,നാല് നില പന്തലില്‍ നടത്തപ്പെട്ട ,കെ.വി.എം എസ് വാര്‍ഷിക സമ്മേളനം . മുഖ്യഅതിഥി ഗവര്‍ണര്‍ ബി രാമകൃഷ്ണ റാവു .പ്രസംഗത്തില്‍ അദ്ദേഹം ചോദിച്ചു ഇത്ര ഗംഭീരമായി വാര്‍ഷിക സമ്മേളനം നടത്താന്‍ സാധിക്കുന്ന സമ്പന്നമായ ഒരു സമുദായത്തിന് സംവരണമോ ?ഫീസ്‌ സൌജന്യമോ ?
ചോദിച്ചതില്‍ നമുക്ക് കുറ്റം പറയാന്‍ സാധിക്കുമോ?
പി ആര്‍ രാജഗോപാല്‍ ശേഖരിക്കാന്‍ കഴിയുന്ന സകല റിക്കാര്‍ഡുകളും വായിച്ചു (അവയില്‍ ചിലതില്‍ എന്‍റെ കൈവശവും വന്നു ചേര്‍ന്നു) മെമ്മോറാണ്ടം തയാര്‍ ആക്കി കുമാരപിള്ള കമ്മീഷന് നല്‍കി .പക്ഷെ അവര്‍ എടുത്ത തീരുമാനം വെള്ളാളര്‍ക്ക് സംവരണം നല്‍കേണ്ടതില്ല എന്നായിരുന്നു .അത് ശരിയും അല്ലേ? .ഇനിയും ഒരുകാലത്തും അത് കിട്ടാനും പോകുന്നില്ല
കാരണം വെള്ളാളര്‍ ക്ക് ഒരിക്കലും സാമൂഹ്യ നീതി ആരും ഒരിടത്തും നിഷേധിച്ചിട്ടില്ല എന്നത് തന്നെ
സംഘടന ചെയ്യേണ്ടത് സ്വയം ഉയരാന്‍ ഉയ്രത്താന്‍ ശ്രമിക്കുക എന്നത് മാത്രം
അതിനു ആദ്യം വേണ്ടത് അഖിലേന്ത്യാ തലത്തിലും ആഗോള തലത്തിലും ഒരു വെള്ളാള സംഘടന .കെ.വി.എം എസ് അതിനു ശ്രമിക്കണം എന്ന് എത്രയോ വര്‍ഷമായി ഞാന്‍ നേതാക്കളോടു പറഞ്ഞു എഴുതി നല്‍കി യോഗങ്ങളില്‍ പറഞ്ഞു ബ്ലോഗുകളില്‍ പറഞ്ഞു ഫേസ്ബുക്കില്‍ എഴുതി പറ യാവുന്നവരോടു പറഞ്ഞു അഖിലേന്ത്യാ തലത്തില്‍ ശബരി മല സീസണില്‍ എരുമേലിയില്‍ വച്ച് സമ്മേളനം നടത്തണമെന്ന് പറഞ്ഞു അഖിലേന്ത്യാ തലത്തില്‍ അതിനു പരസ്യം നല്‍കാന്‍ എരുമേലി യില്‍ എത്തുന്ന അയ്യപ്പന്മാര്‍ സഹായിക്കും
പക്ഷെ ആര് കേള്‍ക്കാന്‍
അവര്‍ക്ക് ചന്ത പട്ടികളെ പോലെ കടിപിടി കൂടണം
ആ വീരശൈവരെ കണ്ടു പഠിക്കുക

(ഒരു കാലത്ത് അവരും നമ്മുടെ ഭാഗം ആയിരുന്നു )
അവര്‍ക്ക് ചരിത്രമില്ല .കേരളത്തില്‍ നേതാക്കള്‍ ഇല്ലായിരുന്നു .അഖിലേന്ത്യാ തലത്തില്‍ സംഘടന ഉണ്ടാക്കി
ഇപ്പോള്‍ കോളേജ് .ഗുരുവായൂര്‍ ദേവസം മെമ്പര്‍ പി.എസ് സി അംഗം  ആചാര്യ പ്രതിമ
അവരെ കണ്ടു പഠിക്കുക
ഇടുക്കിയിലെ വെള്ളാളരേ എന്തുകൊണ്ട് കെ.വി.എം എസ്
ഇതുവരെ തിരിഞ്ഞു നോക്കിയില്ല ?
ഇടുക്കി ജില്ലയിലെ അഞ്ചനാട്ടിലെ ,വട്ടമടയിലെ പാവപ്പെട്ട വെള്ളാളകര്‍ഷകര്‍ക്ക് വേണ്ടി കെ.വി.എം എസ്സിന് എന്ത് ചെയ്യാന്‍ കഴിഞ്ഞു ? അവരും വെള്ളാളര്‍ അല്ലേ?
വെള്ളാളരില്‍ എല്ലാ വിഭാഗം തൊഴില്‍ ചെയ്തിരുന്നവരും ഉണ്ടായിരുന്നു
ബ്യൂട്ടീഷന്‍സ് വരെ സ്വന്തം ആയുണ്ടായിരുന്നു
“”മീശപ്രകാശകര്‍”
“പ്രാണോപഹാരി” എന്ന് പഴയ ആധാരങ്ങളില്‍.
അവര്‍ “പണ്ഡിതര്‍” എന്നും “ഭരതര്‍” എന്നും വിളിക്കപ്പെട്ടിരുന്നു
പണ്ഡിത മഹാസഭയും ഉണ്ടായിരുന്നു



No comments:

Post a Comment