Wednesday 8 March 2017

തെക്കും ഭാഗത്തിനോടു ചില ചോദ്യങ്ങള്‍



തെക്കും ഭാഗത്തിനോടു ചില ചോദ്യങ്ങള്‍
======================================
ചട്ടമ്പിസ്വാമി ഭക്തനും പ്രമുഖപ്രൊമോട്ടറും ആയ എന്‍റെ പ്രിയ സ്നേഹിതന്‍ തെക്കുംഭാഗം മോഹന്‍ ശ്രീനാരായണ ഗുരുവിനേക്കാള്‍ ഉയര്‍ന്ന തലത്തില്‍ ഉള്ള ഒരു ?“സന്യാസി വര്യന്‍ ആയിരുന്നു ചട്ടമ്പിസ്വാമികള്‍ എന്ന് സ്ഥാപിക്കാന്‍ എഴുതിയ കൃതി ആണ് “ആത്മനിയോഗത്തിന്‍റെ ശ്രീനാരായണീയം” (അമ്മ ബുക്സ് കൊല്ലം 2016)
ചട്ടമ്പി സ്വാമികളെ “ഗുരു” അല്ലാതാക്കാന്‍ നാരായണ ഗുരു കരുതിക്കൂട്ടി സ്വയം “ഗുരു”വായാതാണ് എന്ന ചിന്ത ചില നേരങ്ങളില്‍ എന്നെ അസ്വസ്ഥനാക്കി “ എന്ന് മോഹന്‍ തുറന്നു സമ്മതിക്കുന്നു (പുറം 30)
ചട്ടമ്പിസ്വാമികളുടെ ഉടമസ്ഥാവകാശം തീറെഴുതി കിട്ടിയ മോഹന്‍ എങ്ങനെ സഹിക്കും ?എങ്ങനെ കിടന്നുറങ്ങും ?
ജീവിതത്തിന്‍റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ കേട്ടറിഞ്ഞ ചട്ടമ്പിസ്വാമികളും താനുമായുള്ള ബന്ധത്തിന്‍റെ അവസ്താംശത്തെ നിരാകരിക്കാന്‍ വേണ്ടി നാരായണ ഗുരു കരുതിക്കൂട്ടി തന്‍റെ പേരിനൊപ്പം “ഗുരു “എന്നെഴുതിയതാകാനാണ് സാധ്യത “
എന്ന് പരാതിക്കാരനായ മോഹന്‍ സ്വയം വിധിയും പ്രഖ്യാപിക്കുന്നു
സമാധിക്കുന്നു .സ്വസ്ഥമായി ഉറങ്ങുന്നു .
വാദി തന്നെ വിധികര്‍ത്താവും ആകുന്ന വിചിത്രമായ അവസ്ഥ .
ചട്ടമ്പി സ്വാമികള്‍ക്ക് അപ്രമാദിത്വ ബുദ്ധിശക്തി ആയിരുന്നു എന്നും ആ ബുദ്ധിശക്തിക്കു മുമ്പില്‍ പാവം നാണു ആശാന്‍ ക്ഷീണിതനായി പ്പോകുമായിരുന്നു എന്നും മോഹന്‍ കണ്ടെത്തുന്നു (അതെ പുറം)
ചട്ടമ്പി ,നാണു ആശാന്‍ എന്നിവരുടെ IQ എത്ര വീതം ആയിരുന്നു എന്ന് ശ്രീ മോഹന്‍ വ്യക്തമാക്കുന്നില്ല ഏതായാലും ചട്ടംപിസ്വാമികള്‍ക്ക് 160 നു മുകളില്‍ ഉണ്ടായിരുന്നിരിക്കണം .
ഇനി സന്യാസി ആയതിനു ശേഷവും പൂര്‍വാശ്രമത്തിലെ “ചട്ടമ്പി “നാമം സ്വാമികള്‍ തുടര്‍ന്നു തന്നെ ഉപയോഗിച്ച് പോകാന്‍ കാരണം എന്തെന്ന് മോഹന്‍ പറയുന്നില്ല .മറ്റാരും “ചട്ടമ്പി” സ്ഥാനം എടുക്കാതിരിക്കാന്‍ കോപ്പി റൈറ്റ് സ്വന്തമാകിയാതാണോ ?”പില്‍ക്കാലത്ത് അതാരും ഉപയോഗിച്ച് കണ്ടിട്ടില്ല
നടരാജുഗുരു ചട്ടമ്പി സ്വാമികള്‍ക്ക് നല്‍കിയ സര്‍ട്ടിഫിക്കേറ്റ് കൂടെ കൂടെ ഉദ്ടരിക്കാരുള്ള മോഹന്‍ ചട്ടമ്പിയെ കുറിച്ച് ആ ഗുരു എഴുതിയ കാര്യം “:കുമ്മപ്പള്ളി ആശാന്‍റെ കളരിയിലെ മോണിട്ടര്‍ “കണ്ടില്ല എന്ന് തോന്നുന്നു .
മുകളില്‍ പറഞ്ഞ പുസ്തകം 122-123 പുറങ്ങളില്‍ താഴ്ത്തിക്കെട്ടിയ “യോഗ ഗുരു” തൈക്കാട്ട് അയ്യാവിനെ കുറിച്ച് കുറെ ചോദ്യങ്ങള്‍ പാവം വായനക്കാരോട് മോഹന്‍ ചോദിക്കയുണ്ടായി .വായനക്കാര്‍ എങ്ങനെ മറുപടി പറയും ?.ഗ്രന്ഥകാരന്‍റെ മൊബൈല്‍ നമ്പര്‍ പുസ്തകത്തില്‍ കൊടുത്തിരുന്നുവെങ്കില്‍ അവരില്‍ ചിലര്‍ എങ്കിലും മറുപടി വിളിച്ചു പറയുമായിരുന്നു .കടലാസ് വാങ്ങി കത്തെഴുതി കവറിലിട്ടു മേല്‍വിലാസം എഴുതി പിന്നെ പോസ്റ്റ്‌ ഓഫീസില്‍ പോയി അത് അയക്കുക ഒക്കെ ഇക്കാലത്ത് ബുദ്ധുമുട്ടായതിനാല്‍ മറുപടി അറിയാമെങ്കില്‍ പോലും നല്ല പങ്കു വായനക്കാരും പ്രതികരിക്കില്ല എന്ന കാര്യം മോഹന്‍ മറന്നു പോയി .
അയ്യാവിനെ കുറിച്ച് ചോദിച്ച ചില ചോദ്യങ്ങള്‍ ചട്ടമ്പിയെ കുറിച്ചും ഞാനൊന്ന് ചോദിക്കട്ടെ
ചട്ടമ്പിയുടെ “ദീക്ഷാഗുരു” (യോഗഗുരു “പറയന്‍” അയ്യാവ് എന്നതില്‍ തര്‍ക്കം ഇല്ലല്ലോ ) ഏതോ “നായാടി” സന്യാസി ആണല്ലോ ?
അദ്ദേഹം ചിട്ടപ്പെടുത്തിയ സന്യാസകുലത്തിന്‍റെ പേര്‍ എന്ത് ?
ആ നായാടി ഗുരുവിനു എത്ര ശിഷ്യര്‍ ഉണ്ടായിരുന്നു ?
ഭാര്യയും കുട്ടികളും ഉണ്ടായിരുന്നുവോ ?
നായാടി ഗുരു സമാധി ആയപ്പോള്‍ ശിഷ്യന്‍ ചട്ടമ്പി “സദ്ഗുരു” മാസികയില്‍ കവിത എഴുതിയിരുന്നുവോ ?
ശൂദ്രന് അക്കാലത്ത് സന്യാസം അനുവദിച്ചിരുന്നുവോ ?
എന്തുകൊണ്ടാണ് സന്യാസിയായ സ്വാമികള്‍ പൂര്‍വാശ്രമത്തിലെ പേര്‍ തുടര്‍ന്നും ഉപയോഗിച്ചത് ?
ശിഷ്യര്‍ (നീലകണ്ടര്‍,തീര്‍ത്ഥ പാദര്‍ എന്നിവര്‍ക്ക്) ഏതു സമ്പ്രദായത്തില്‍ ഉള്ള സന്യാസം ആണ് നല്‍കിയത് ?
“തീര്‍ത്ഥപാദ സമ്പ്രദായം” ശിഷ്യന്‍ വാഴൂര്‍ തീര്‍ത്ഥപാദര്‍ സ്ഥാപിച്ചതാണ് .ചട്ടമ്പി സ്വാമികള്‍ സ്ഥാപിച്ചു എന്ന് ഉള്ളൂര്‍ എഴുതി വച്ചത് ശുദ്ധ വിവരക്കേട് )
ഈ ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ വായനക്കാര്‍ അല്ല നല്‍കേണ്ടത്
ഗ്രന്ഥകാരനായ തെക്കുംഭാഗം മോഹന്‍ തന്നെയാണ്
ഇനി ചട്ടമ്പി സ്വാമികള്‍ക്ക് കുറെ വിശേഷണങ്ങള്‍ എഴുതികാണാറുണ്ട്
“സര്‍വ്വകലാവല്ലഭന്‍”, ”ഷണ്മുഖദാസന്‍” “പരമഭട്ടാരകന്‍” ,”ബാലാഹ്വന്‍” ,”വിദ്യാധിരാജന്‍” (കൂപക്കര പോറ്റി ഏതോ ചോദ്യം ചോദിച്ചപ്പോള്‍ ചട്ടമ്പി പറഞ്ഞ മറുപടി കേട്ട് “ആരിതുവിദ്യാധി രാജനോ? “ എന്ന് പ്രൊഫ ശശിധരക്കുറുപ്പും (ചട്ടമ്പിസ്വാമികള്‍ -ജീവിതവും പഠനവും കറന്റ് ബുക്സ് 2015 പുറം 47 മറ്റു ചിലരും .ജ്ഞാന പ്രജാഗര സഭയില്‍ വച്ച് ആരോ കൊടുത്ത സ്ഥാനം എന്ന് തെക്കുംഭാഗം.ഏതാണ് ശരി )
അവ എപ്പോള്‍ ആര് എവിടെ വച്ച് നല്‍കി എന്ന കാര്യം ജീവചരിത്രകാരന്മാര്‍ രഹസ്യമായി സൂക്ഷിക്കുന്നു .
ശ്രീ മോഹന്‍ എങ്കിലും ആ രഹസ്യം വെളിപ്പെടുത്ത

No comments:

Post a Comment