Thursday 2 March 2017

ടൈം സ്കെയില്‍ നടരാജ പിള്ള


ടൈം സ്കെയില്‍ നടരാജ പിള്ള

“മറവിയുടെ മാറാലകള്‍ക്കപ്പുറം” എന്ന തലക്കെട്ടില്‍ 2165 ലക്കം കലാകൌമുദി വാരികയില്‍ (2017മാര്‍ച്ച്   05 പേജ് 38) സി.പി നായര്‍
 1978 - ല്‍ കേരള സംസ്ഥാന ധനമന്ത്രി ആയിരുന്ന ഹേമചന്ദ്രനെ കുറിച്ച് എഴുതിയ സ്മരണ വിജ്ഞാനപ്രദമാണ് .സംസ്ഥാന ജീവനക്കാര്‍ക്ക് ആദ്യമായി ഓണക്കാലത്ത് ഒരു “എക്സ് ഗ്രേഷ്യാ” ഏര്‍പ്പെടുത്തിയത് ഹേമചന്ദ്രന്‍ ആയിരുന്നു എന്ന കാര്യം സി.പി നായര്‍ അനുസ്മരിക്കുന്നു
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് “ടൈം സ്കെയില്‍” ആദ്യമായി നടപ്പിലാക്കിയ തിരുക്കൊച്ചി ധന–റവന്യു-വനം  മന്ത്രി പി.എസ് നടരാജപിള്ള ആണല്ലോ സംസ്ഥാന ധനമന്ത്രിമാര്‍ മാതൃക ആക്കുന്ന ബട്ജറ്റ് ആദ്യമായി അവതരിപ്പിച്ചത് .മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറച്ച പി.എസ് എം എല്‍ ഏ മാരുടെ ശമ്പളം കൂട്ടി .
അതുവരെ സര്‍ക്കാര്‍ സര്‍വ്വീസിലെ ക്ലര്‍ക്കുമാര്‍ക്ക് 20-25 രൂപാ,25-40  രൂപാ,45-75 രൂപാ,80-120  രൂപാ എന്നിങ്ങനെ നാല് ഗ്രേഡുകള്‍ ഉണ്ടായിരുന്നു .ഉയര്‍ന്ന ഗ്രേഡില്‍ എപ്പോഴെങ്കിലും ഒഴിവു വന്നു പ്രമോഷന്‍കിട്ടിയാല്‍  മാത്രമെ ഒരു ക്ലാര്‍ക്കിന് അതനുസരിച്ചുള്ള പ്രൊമോഷന്‍ ലഭിക്കുമായിരുന്നുള്ളൂ .അത് കാരണം നൂറു കണക്കിന് ഹതഭാഗ്യര്‍ 25 രൂപയോ 40 രൂപയോ ശമ്പളം വാങ്ങി പെന്‍ഷന്‍ പറ്റി യിരുന്നു .നടരാജപിള്ള ആ രീതിമാറ്റി ലോവര്‍ ഡിവിഷന്‍ .ക്ലാര്‍ക്കിന്‍റെ ശമ്പള സ്കെയില്‍ 40-120 എന്നാക്കി .തുടര്‍ന്ന് ഒരാള്‍ 40 രൂപാ ശമ്പളത്തില്‍ ക്ലാര്‍ക്കായി സര്‍വ്വീസില്‍
കയറിയാല്‍ യാതൊരു പ്രമോഷന്‍ ലഭിച്ചില്ല എങ്കിലും അയാള്‍ക്ക്‌ പ്രതിവര്‍ഷ ഇന്ക്രിമെന്റ് വഴി120  രൂപാ വരെശമ്പളം വാങ്ങാം എന്ന സ്ഥിതി സംസ്ഥാനത്ത് വന്നു . ഇതിനെ അദ്ദേഹം ടൈം സ്കെയില്‍ എന്ന് വിളിച്ചു .എത്ര സര്‍ക്കാര്‍ ജീവനക്കാര്‍ ഈ ചരിത്രമറിയുന്നു ?
ആ പിള്ളയെ ഭരണാധികാരികള്‍ വിസ്മരിക്കുന്നു
ഡോ കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
മൊബ 9447035416 ഈ മെയില്‍ drkanam@gmail.com

No comments:

Post a Comment