Monday 6 March 2017

തെക്കുംഭാഗം തെറ്റുകള്‍

തെക്കുംഭാഗം തെറ്റുകള്‍
==========================
എന്‍റെ പ്രിയ സുഹ്രത്ത്തെ
ക്കുംഭാഗം മോഹന്‍
അദ്ദേഹ ത്തി ന്‍റെ കൃതികളില്‍ തെറ്റായ 
നിരവധി വസ്തുതകള്‍ നിരത്ത്തിവയ്ക്കുന്നതായി കാണാം.
വായനക്കാര്‍ ഇല്ലാത്തതിനാലാവാം ആരും അത് ചൂണ്ടിക്കാണിക്കാതിരിക്കുന്നത്.
“ആത്മനിയോഗത്തിന്റെ ശ്രീനാരയണീയം” (അമ്മ പബ്ലിക്കേഷന്‍സ്
2016 പേജുകള്‍ 122-123) കാണുക
ശ്രീനാരായണ ഗുരുവിന്‍റെ ധീക്ഷാ ഗുരു ആര് ?
ചിലര്‍ പറയുന്നു ചട്ടമ്പിസ്വാമികള്‍ എന്ന് .
ചിലര്‍ പറയുന്നു തൈക്കാട്ട് ആയാവെന്ന് .
അങ്ങനെയെങ്കില്‍ തൈക്കാട്ട് അയ്യാവ് ഏതു ചിട്ടപ്രകാരം സന്യാസി ആയ ആള്‍ ആണ് ?
അദ്ദേഹം ചിട്ടപ്പെടുത്തിയ സനാസ്യത്തിന്‍റെ പേര്‍ എന്താണ് ?
അദ്ദേഹത്തിന് ആ നിലയില്‍ എത്ര ശിഷ്യ ഗണങ്ങള്‍ ഉണ്ട് ?ഭാര്യയുംകുട്ടികളും ആയി ലൌകീകതയുടെ സുഖഭോഗങ്ങളില്‍ അഭിരമിച്ചിരുന്ന അയ്യാവു എങ്ങനെ ദീക്ഷ നല്‍കും ?
ഇതിനു ആരുടെ പക്കലുമുത്തരമില്ല
ചിലര്‍ പറയുന്നു അയ്യാവിന്റെ മൂത്തമകന്‍ എഴുതിയ പുസ്തകത്തില്‍ അതെ കുറിച്ച് വിവരം ഉണ്ടെന്ന് .
എങ്കില്‍ ആപുസ്തകം എന്നെഴുതി ?
അയ്യാവിന്റെ കാലത്ത് അത് പ്രസിദ്ധീകരിച്ചിരുന്നുവോ ?
 ---------- ------- ----
അയ്യാവിന്റെ മകന്‍റെ വെളിപ്പെടുത്തലുകള്‍ സ്വീകാര്യമാകുന്നില്ല
മകന്‍ സ്വപിതാവ് വിഷ്ണു വിന്‍റെ പതിനൊന്നാമത് അവതാരമാണെന്ന് എഴുതി വച്ചാല്‍ അതും വിശ്വസിക്കനമോ ?
അയ്യാവിനോടു മാത്രമേ മോഹന് ചോദ്യങ്ങള്‍ ഉള്ളു
ചട്ടംപിസ്വാമികളെ വെറുതെ വിടുന്നു
ആരാണ് മോഹന് മറുപടി നല്‍കേണ്ടത് ?
അന്വേഷണാത്മ പത്ര പ്രവര്‍ത്തകന്‍ സ്വയം ഉത്തരം കണ്ടെത്തി
വായനക്കാരെ അറിയിക്കയല്ലേ വേണ്ടത് ?
തൈക്കാട് അയ്യാവു സ്വാമികള്‍ ആണ് ചട്ടമ്പിയുടെ ഗുരു എന്ന് ഇന്ന് സംശയ ലേശ മന്യേ സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു .
ഏഴു കൊല്ലത്തെ പരീക്ഷണ നിരീക്ഷണ ത്തിനു ശേഷം ആയിരുന്നു ശിഷ്യന്‍ ആക്കിയത് .നാനുവിനാകട്ടെ ഒരു കൊല്ലത്തില്‍ കുറവ് നിരീക്ഷനമേ വേണ്ടി വന്നുള്ളൂ .ശിഷ്യത്തം നല്‍കിയത് 1879 ല്‍
ചിത്രാ പൌര്ന്നമി ദിനം .തൈക്കാട്ട് ഇടപ്പിറവിളാകം എന്ന വീട്ടില്‍ വച്ചും .ഓതിയത് ബാലാസുബ്രഹന്യ മന്ത്രം
അയ്യാവു സ്വാമികളുടെ മകന്‍ പുസ്തകം ഒന്നുമെഴുതിയിട്ടില്ല
അതിനാല്‍ വിഷ്ണുവിന്റെ അവതാരം എന്ന് പറഞ്ഞിട്ടും ഇല്ല
അല്ലെങ്കില്‍ തന്നെ ശിവയോഗി എങ്ങനെ വിഷ്ണുവിന്റെ അവതാരമാകും
അയ്യാവു സമാധിയായത് 1909 ല്‍
സമാധി തൈക്കാട്ട് ശ്മശാനത്തില്‍ .
അവിടെ ഇന്ന് ക്ഷേത്രമുണ്ട്
ഏതു സമുദായക്കാരന്‍ എന്നറിയാന്‍ ഇതു സമുദായം വക ശ്മശാനം
എന്ന് കണ്ടെത്തുക .
അയ്യാവിന്റെ ആദ്യ ജീവചരിത്രം എഴുതിയത് കാലടി പരമേശ്വരന്‍ പിള്ള
പ്രസിദ്ധീകരിച്ചത് 1960 ല്‍
ശിവരാജയോഗി തൈക്കാട്ട് അയ്യാവു സ്വാമി തിരുവടികള്‍
പരിഷ്കരിച്ച രണ്ടാം പതിപ്പ്
ബ്രഹ്മശ്രീ തൈക്കാട്ട് അയ്യാവു സ്വാമികള്‍
അയ്യാവു സന്യാസി ആയിരുന്നില്ല
കാഷായം ഇല്ലായിരുന്നു
തല മുണ്ഡനം ചെയ്തിരുന്നില്ല
ഗൃഹ്സ്ഥാശ്രമി –ബ്രഹ്മ ചാരി ആയിരുന്നില്ല
ശിവരാജ യോഗി
ഗുരു സച്ചിദാനന്ദന്‍ ,ചിട്ടി പരദേശി എന്നിവര്‍
ശിഷ്യര്‍ അമ്പത്തില്‍ പരം
സ്വാതി തിരുനാള്‍ തുടങ്ങി
കുഞ്ഞന്‍ നാണു ,പേട്ട ഫെര്‍ണാണ്ടസ്
തക്കല പീര്‍ മുഹമ്മദ്‌ ,
സ്വയം പ്രകാശ യോഗിനി അമ്മ
പത്മനാഭ കണിയാര്‍
(ഇദ്ദേഹത്തിന്റെ കൊച്ചുമകന്‍ ശാന്തി പ്രസാദ് ഇറ്റലി ആസ്ഥാനമാക്കി
ഇന്ന് ശിരാജയോഗം പ്രചരിപ്പിക്കുന്നു
കൂടുതല്‍ അറിയാന്‍
www.schoolofsanthi.org

No comments:

Post a Comment