Friday 17 March 2017

എം.ജി.എസ് “കൊച്ചച്ചന്‍” മാത്രം ;”അച്ഛന്‍” മനോന്മണീയം


എം.ജി.എസ് കൊച്ചച്ചന്‍ മാത്രം ;അച്ഛന്‍ മനോന്മണീയം

കേസരി വാരിക 2017 ജനുവരി  20 ലക്കത്തില്‍ പ്രധാന ഫീച്ചര്‍ “ചരിത്രത്തോടോപ്പം സഞ്ചരിച്ച ഒരാള്‍”, താലപ്പര്യ പൂര്‍വ്വം വായിച്ചു. എം.ജി.എസ് നാരായണന്‍റെ  ശതാഭിഷേക   (20 ആഗസ്റ്റ്‌ 2016)  -ത്തിനോ ടനുബന്ധിച്ചു തയ്യാറാക്കിയ മൂന്നു പഠനങ്ങള്‍ .”ചരിത്രരംഗത്തെ അതി നാഥന്‍” (പ്രൊഫ .പി.കെ മൈക്കില്‍ തരകന്‍ ), ”ഏതു പക്ഷത്തിനും മരുപക്ഷമായ എം.ജി.എസ്” (രാജന്‍ ഗുരുക്കള്‍ ),” മൌലികതയുടെ പെരുമാള്‍” (പ്രൊഫ .ടി ആര്‍ വേണുഗോപാല്‍ ) എന്നിങ്ങനെ മൂന്നു അക്കാദമിക തല പഠനങ്ങള്‍ .ആനന്ദ ലബ്ധിക്കിനിയെന്തു വേണം ?
കേരളത്തിന്‍റെ  സാംസ്കാരിക സമന്വയത്തെ കുറിച്ച് എഴുതുവാനും
ആ തലവാചകത്തില്‍ ഒരു പുസ്തകം രചിക്കുവാനും കഴിഞ്ഞ എം.ജി.എസ്സിനെ പ്രൊഫ. തരകന്‍ മുക്തകണ്ടം വാഴ്ത്തുന്നു .(പേജ് 12). തരിസാപ്പള്ളി ചെപ്പേടുകള്‍ ( 2013- നു ശേഷം ഒറ്റ ചെപ്പേടു മാത്രം എന്ന കാര്യം പ്രോഫസ്സര്‍ അറിഞ്ഞിട്ടില്ല ) ജൂത ചെപ്പേടുകള്‍, മുച്ചുന്തി മുസ്ലിം പള്ളിയിലെ ശിലാശാസനം എന്നിവയെ അടിസ്ഥാനമാക്കി പല സ്ഥലങ്ങളില്‍ പലപ്പോഴായി സാംസ്കാരിക സമന്വയ സിദ്ധാന്തം എം.ജി. എസ് കെട്ടിപ്പൊക്കി നിര്‍ത്തുന്നു .
1970 -കളുടെ ആദ്യം അവതരിപ്പിച്ച Political and Social conditions under the Kulasekhara Empire (800AD-1124 AD) എന്ന ഗവേഷണ പ്രബന്ധം ,അതിന്‍റെ  പരിഷ്കരി ച്ച പതിപ്പായ Perumals of Kerala, Brahmin Oligarchy എന്നിവ സമാനതകളില്ലാത്ത. കേരള ചരിത്ര പഠനങ്ങള്‍ തന്നെ എന്ന് അവ വായിച്ചവര്‍ എല്ലാം സമ്മതിച്ചു തരും .എം.ജി.എസ്  അഭിനന്ദനം അര്‍ഹിക്കുന്നു .
ചരിത്രത്തെ കെട്ടുകഥകളില്‍ നിന്ന് മോചിപ്പിച്ചു ആധുനികവും ശാസ്ത്രീയവുമായ അടിത്തറയില്‍ പ്രതിഷ്ടിച്ചത് എം.ജി.എസ്  ആണെന്ന് തൃശ്ശൂര്‍ക്കാരന്‍ പ്രൊഫ.വേണുഗോപാല്‍  .അതത്ര അങ്ങ് സമ്മതിച്ചു തരാന്‍ തിരുവിതാംകൂര്‍ കാര്‍ സമ്മതിക്കില്ല .1886 ല്‍ ലോഗന്‍ പ്രസിദ്ധീകരിച്ച മലബാര്‍ മാന്വല്‍ , 1906-ല്‍ വി.നാഗമയ്യ പ്രിസിദ്ധീകരിച്ച ട്രാവന്കോര്‍ സ്റേറ്റ് മാന്വല്‍ , 1912 –ല സി.അച്ചുതമേനോന്‍ പ്രസിദ്ധീകരിച്ച കൊച്ചിന്‍ സ്റ്റേറ്റ് മാന്വല്‍ ,ടി കെ കൃഷ്ണമേനോന്‍ എഴുതിയ ഹിസ്റ്ററി ഓഫ് കേരള എന്നിവ എണ്ണി എണ്ണി പറയുന്നു  പ്രൊഫ വേണുഗോപാല്‍. അവയൊന്നും കേട്ടുകേള്‍വിയെയും പുരാവൃത്തങ്ങളെയും അവലംബിക്കാതെ എഴുതപ്പെട്ടു എന്ന് പറയുന്നതും നമുക്ക് സമ്മതിച്ചു കൊടുക്കാം .1960- കളില്‍ പ്രൊഫ .ഇളംകുളം കുഞ്ഞന്‍പിള്ള കേരള ചരിത്രത്തിലെ നാഴികകല്ലുകളെ അടയാളപ്പെടുത്തി എന്നതും സമ്മതിക്കാം .തിരുവിതാംകൂര്‍ കൊച്ചി മേഖലകളില്‍ നിന്ന് കണ്ടെത്തിയ  നൂറില്‍ താഴെ പുരാലിഖിതങ്ങളെ ആധാരമാക്കി ആയിരുന്നു അദ്ദേഹത്തിന്‍റെ പഠനങ്ങള്‍ .എന്നാല്‍ 150 –ല്‍ പ്പരം പുരാലിഖിതങ്ങളെ (അവയില്‍ മിക്കവയും മലബാറില്‍ നിന്നുള്ളവ ) പഠന വിധേയമാക്കിയ മലബാറു കാരന്‍ എം.ജി.എസ്സാണ് പ്രാദേശിക സന്തുലാവസ്ഥ കൈവരിച്ച് , “കേരള ചരിത്ര  പിതാവ്” ആയതെന്നു പ്രൊഫ.വേണുഗോപാല്‍ .എം.ജി.എസ് രേഖകള്‍ മിക്കവയും നേരില്‍ പോയി വായിച്ചു എന്നും ശിഷ്യന്‍ വേണുഗോപാല്‍ വ്യക്തമാക്കുന്നു .ഗുരു ഇരുപതു പുരാതന രേഖകള്‍ കണ്ടെത്തിയെന്നും ശിഷ്യന്‍ എഴുതുന്നു .ഏ. എല്‍ ബാഷാമില്‍ നിന്ന്1973 - - ലെ പി.എച് ഡി തീസ്സിസ്സിനു  പ്രശംസ നേടിയ മുറ്റ യില്‍ ഗോവിന്ദമേനോന്‍ ശങ്കരനാരായണന്‍ ആണ് “കേരള ചരിത്ര  പിതാവ്” എന്ന് ശിഷ്യന്‍ പ്രൊഫ വേണുഗോപാല്‍ പറയുന്നത് ഞങ്ങള്‍ തിരുവിതാംകൂര്‍ കാര്‍ക്ക് അംഗീകരിച്ചു തരാന്‍ ബുദ്ധിമുട്ടുണ്ട് ..

തിരുവിതാംകൂര്‍ പുരാവസ്തു വകുപ്പിന്‍റെ സ്ഥാപക മേധാവി ,പ്രൊഫ .വേണുഗോപാല്‍ കേട്ടിട്ടില്ലാത്ത ,എം ജി.എസ് ഇപ്പോഴും തമസ്കരിക്കാന്‍ ശ്രമിക്കുന്ന, മനോന്മണീയം പി സുന്ദരന്‍ പിള്ള (C .E 1855-1997) ആണ് “ശാസ്ത്രീയ കേരള ചരിത്രത്തിന്‍റെ  പിതാവ്” .
,ധനമന്ത്രി തോമസ്‌ ഐസക് താമസിക്കുന്ന “മന്‍മോഹന്‍ പാലസ് നിര്‍മ്മിച്ച ആള്‍” എന്ന് പ്രൊഫ തരകന്‍ ധനമന്ത്രിയെ പറഞ്ഞു പഠിപ്പിച്ച (ധനമന്ത്രിയുടെ ഫേസ് ബുക്ക് പേജില്‍ നിന്ന് കിട്ടിയ വിവരം ) അതേ സുന്ദരന്‍ പിള്ള .മന്‍മോഹന്‍ സുന്ദരന്‍ പിള്ള അല്ല മനോന്മണീയം സുന്ദരന്‍ പിള്ള ..അദ്ദേഹം രചിച്ച തമിഴ്നാടകം ആണത്
1878-ല്‍ പുറത്ത് വന്ന പി.ശങ്കുണ്ണി മേനോന്‍റെ തിരുവിതാം കൂര്‍ ചരിത്രത്തില്‍ പരാമര്ശിക്കപ്പെടാതെ പോയ നിരവധി രാജാക്കന്മാരെ കുറിച്ചു സുന്ദരന്‍ പിള്ള Some Early Sovereigns of Travancore (1894) എന്ന പ്രബന്ധം തയ്യാറാക്കി. വീരരവിവര്‍മ്മ മുതല്‍ വീര മാര്ത്താണ്ടന്‍വരെയുള്ള ഒന്‍പതു രാജാക്കളെ പ്രതിപാദിക്കുന്ന പ്രബന്ധം .മലയാളത്തിലെആദ്യ പുരാവസ്തു ഗവേഷണ ഫലം .തിരുവിതാം കൂറിനെകുറിച്ചുള്ള ആദ്യ ശാസ്ത്രീയ ചരിത്ര ഗ്രന്ഥം,രാജാക്കന്മാരുടെ ഭരണകാലത്തെ രാഷ്ട്രീയ ചരിത്രം അനാവരണം ചെയ്യുന്നവ ആയിരുന്നു അദ്ദേഹത്തിന്‍റെ  രചനകള്‍ തെക്കന്‍ തിരുവിതാം കൂറിലെ “മണലിക്കര”യില്‍ നിന്ന് കിട്ടിയ ശാസനം വഴി പുരാതന ഊര്‍ക്കൂട്ടങ്ങളുടെ, പുരാതന “ഗ്രാമ സമതി”കളുടെ, വെള്ളാള നാട്ടുക്കൂട്ടങ്ങളുടെ, പ്രവര്‍ത്തന രീതി അദ്ദേഹം വിശദമാക്കി.കൊല്ലവര്‍ഷത്തെ കുറിച്ചു അദ്ദേഹം പല വിവരങ്ങളും കണ്ടെത്തി .കാഷ്മീരിലെ സപ്തര്‍ഷി വര്‍ഷത്തെ അനുകരിച്ചു രൂപപ്പെടുത്തിയതാണ് കൊല്ലവര്‍ഷം എന്നായിരുന്നു പിള്ളയുടെ മതം.നൂറു വര്‍ഷം പൂര്‍ത്തിയായാല്‍ വീണ്ടും ഒന്ന് എന്ന് തുടങ്ങുന്നതിനു പകരം നൂറ്റി ഒന്ന് എന്ന് തുടങ്ങുന്ന രീതി .ഇളംകുളം കുഞ്ഞന്‍ പിള്ളയും മറ്റും ഇതേ അഭിപ്രായമുള്ളവരായിത്തീര്‍ന്നത്‌ പില്‍ക്കാല ചരിത്രം.അദ്ദേഹത്തിന്‍റെ പ്രൊഫസ്സര്‍, ഡോ.ഹാര്‍വി, ഈ പ്രബന്ധത്തെ കുറിച്ചു നിരൂപണം India Magazine Review (London)-ല്‍ എഴുതി അംഗീകാരം നല്‍കി . ഹാര്‍വി അന്ന് എഡിന്‍ബറോയില്‍ വിശ്രമ ജീവിതം നയിക്ക ആയിരുന്നു.
മനോന്മണീയം സുന്ദരന്‍ പിള്ളയെ തമസ്കരിക്കാന്‍ മനപ്പൂര്‍വ്വം ശ്രമങ്ങള്‍ നടന്നു എന്ന് കരുതണം “.മഹശ്ചരിതമാല”യില്‍ ഡി.സി അദ്ദേഹത്തെ ഒഴിവാക്കി എന്ന് ജി പ്രിയദര്‍ശന്‍ ഭാഷാപോഷിണി “പഴമയില്‍ നിന്ന്”
പംക്തിയില്‍ തുറന്നു പറഞ്ഞു (ജൂലൈ 2012 പേജ് 82).ക്രിസ്തുമത ചേദനം എഴുതാന്‍ ചട്ടമ്പി സ്വാമികള്‍ക്ക് ഇംഗ്ലീഷ് ബൈബിള്‍ ആണ് ആശ്ര യമായത് .ഇംഗ്ലീഷ് ഭാഷ വശമില്ലാതിരുന്ന സ്വാമികള്‍ അതിനു
സുന്ദരന്‍ പിള്ളയുടെ സഹായം തേടി എന്ന് ജഡ്ജി കെ.ഭാസ്കരന്‍ പിള്ള ജാമ്യം എടുത്തു (വാഴൂര്‍ ആശ്രമം പുറത്തിറക്കിയ “ചട്ടമ്പിസ്വാമികള്‍” . എന്ന ജീവചരിത്രം കാണുക ) .
മൂന്നാമന്‍ രാജന്‍ ഗുരുക്കള്‍ക്ക്‌ ശരിക്കും അറിയാവുന്ന ചരിത്ര പണ്ഡിതന്‍ ആയിരുന്നു മനോന്മണീയം പി സുന്ദരന്‍ പിള്ള (C .E 1855-1897). എം ആര്‍ രാഘവാര്യര്‍,രാജന്‍ ഗുരുക്കള്‍ എന്നിവര്‍ കൂട്ടായി രചിച്ച കേരള ചരിത്രം ഒന്നാം വാല്യം 1991 (വള്ളത്തോള്‍ വിദ്യാപീഠം,ശുക പുരം  പുറം 21-22 .കാണുക ഒരു ഖണ്ഡിക സുന്ദരന്‍ പിള്ളയ്ക്ക് നല്‍കി അവര്‍. പക്ഷെ എം.ജി എസ്സിന് അത് സഹിച്ചില്ല .”അത്രയൊന്നും പറയാന്‍ ഇല്ലാത്ത പി.സുന്ദരന്‍ പിള്ളയ്ക്ക് ഒരു ഖണ്ഡിക കൊടുത്തു എന്ന പേരില്‍, മഹര്‍ഷി ദുര്‍വ്വാസാവിനെ പോലെ, എം.ജി.എസ് തുള്ളുന്നത് കാണുവാന്‍ അദ്ദേഹത്തിന്റെ ചരിത്രം വ്യവഹാരം (കറന്റ് പേജ് 130)  കാണുക
രാജന്‍ ഗുരുക്കള്‍ എഴുതിയത് നമുക്കൊന്ന് വായിക്കാം
-----ലിഖിതങ്ങളുടെ ശാസ്ത്രീയ വിശകലനത്തെ ആധാരമാക്കിയുള്ള പി.സുന്ദരന്‍ പിള്ളയുടെ Some Early Sovereigns of Travancore (1891)എന്ന കൃതി ഈപുതിയ പ്രവണതയെ പ്രതിനിധാനം ചെയ്യുന്നു .”അതീത കേരളത്തിന്‍റെ മണ്മറഞ്ഞ വിളം ബരങ്ങള്‍” എന്നാണദ്ദേഹം  ലിഖിതങ്ങളെ വിശേഷിപ്പിക്കുന്നത് .ലിഖിതങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ വേണ്ടി സാധാരണ ജനങ്ങളെ ബോധാവാന്മാരാക്കുന്ന പ്രഭാഷണങ്ങള്‍ അദ്ദേഹം നടത്തി .Indian Antiquary പോലുള്ള ഔദ്യോഗിക പത്രികകളില്‍ പഠനങ്ങള്‍ എഴുതികൊണ്ട് കൂടുതല്‍ വിപുലമായ ഒരു സദസ്സുമായും അദ്ദേഹം സംവദിച്ചു .അന്നോളം അഞ്ജാതര്‍ ആയിരുന്ന ഏതാനും തിരുവിതാം കൂര്‍ രാജാക്കന്മാരുടെ പേരും കാലവും കണക്കാക്കുകയാണ് തന്‍റെ പഠനത്തില്‍ സുന്ദന്‍ പിള്ള ചെയ്യുന്നത് .സാന്ദര്‍ഭികമായി ഓരോ ലിഖിതത്തിലും പ്രത്യക്ഷപ്പെടുന്ന വസ്തുതകളുടെ ചര്‍ച്ച ഉണ്ട് .അംഗീകൃത ധാരണയ്ക്ക് വിരുദ്ധമായി ലക്ഷ്യങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അക്കാര്യം സൂചിപ്പിക്കുന്ന പതിവ് സുന്ദരന്‍ പിള്ളയ്ക്കുണ്ട്.കൂടുതല്‍ തെളിവുകള്‍ക്ക് വേണ്ടി തന്‍റെ ഉറപ്പിച്ചുള്ള അഭിപ്രായം കരുതലോടെ പിന്നേയ്ക്ക് മാറ്റി വയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി .പല വിജ്ഞാന ശാഖകളുമായും പരിചയമുള്ള ആളാണെങ്കിലും സമഗ്രമായ ഒരു ചരിത്ര വീക്ഷണം കരുപ്പിടിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല .പഠനങ്ങള്‍ പലപ്പോഴും ലിഖിത മാത്ര പര്യ്വസാനികള്‍ ആണ് ........ഓരോ പുതിയ വസ്തുതയെയും സ്ഥിരീകരിക്കുന്ന ലിഖിതപാഠവും ഇംഗ്ലീഷ് പരിഭാഷയും നല്‍കുന്ന രീതി സുന്ദരന്‍ പിള്ളയുടെ കൃതിയുടെ സവിശേഷ തയാണ് .താന്‍ തിരുത്തലിനു സന്നദ്ധന്‍ ആണെന്ന പ്രഖ്യാപനം അദ്ദേഹത്തിന്‍റെ ചരിത്ര വീക്ഷണത്തിന്‍റെ സ്വഭാവും .”
അകാലത്തില്‍ നാല്‍പ്പത്തി രണ്ടാം വയസ്സില്‍ സുന്ദരന്‍ പിള്ള അന്തരിച്ചു .അതിനിടയില്‍ കാളവണ്ടിയില്‍ സഞ്ചരിച്ചു കണ്ടെത്തിയത് നൂറില്‍ പ്പരം പുരാതന രേഖകള്‍ .അന്‍പതെണ്ണം വിശദമായി പഠിച്ചു .പതിനാലു എണ്ണത്തെ ആസ്പദമാക്കി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു .അജ്ഞാതര്‍ ആയിരുന്ന ഒന്‍പതു രാജാക്കന്മാരെ കുറിച്ചുള്ള വിവരം പ്രസിദ്ധീകര്‍ചിച്ചു .പില്‍ക്കാലത്ത് അവയെ ചോദ്യം ചെയ്യാന്‍ ആരും ഉണ്ടായില്ല .ഒന്നിനും രണ്ടിനും ഇടയില്‍ ഒരു രാജാവിനെ കൂടുതലായി കണ്ടെത്തിയത് മാത്രം വ്യത്യാസം .നാഞ്ചിനാട്ടിലെ നാട്ടു കൂട്ടങ്ങളെ കുറിച്ചുള്ള മനളിക്കര ശാസനം (കൊ വ 410) മിത്രാനന്ദ പുരം ശാസനം ഇവയാണ് പ്രമുഖ കണ്ടെത്തലുകള്‍ .മനളിക്കര ശാസനം The Great Charter of Travancore എന്നറിയപ്പെടുന്നു
ഈ പഠനങ്ങളെ ആസ്പദമാക്കി മദിരാശി സര്‍വ്വകലാശാല ഇംഗ്ലണ്ടിലെ റോയല്‍ സൊസൈറ്റി എന്നിവ സുന്ദരന്‍ പിള്ളയ്ക്ക് ഫെലോ ഷിപ്പുകള്‍ നല്‍കി ,ബ്രിട്ടീഷ് ഗവന്മേന്റ്റ് റാവു ബഹാദൂര്‍ സ്ഥാനവും പതിനായിരം രൂപാ സമ്മാനവും നല്‍കി .Dr .Hultzsch ,Rao Bahadur V.Venkitayya എന്നിവര്‍ സുന്ദരം പിള്ളയെ ബഹുമാനിക്കയും അംഗീകരിക്കയും ചെയ്തിരുന്നു .
തീര്‍ച്ചയായും ശാസ്ത്രീയകേരള ചരിത്ര പിതാവ് എന്ന സ്ഥാനത്തിനര്‍ഹന്‍
എം.ജി.എസ് നാരായണന്‍ അല്ല .അദ്ദേഹത്തെ ഒരു  രണ്ടാനച്ചന്‍ ആയി കണക്കാക്കാം
യതാര്‍ത്ഥ പിതാവ് മനോന്മണീയം സുന്ദരന്‍ പിള്ള തന്നെ .
Some Early Souvereigns of Travancore 1st Edn  1894 nd Enlarged Edn1943 Saiva Sidhanthaworkspublishing Thirunelveli എം.ജി എസ്സോ മറ്റു ലേഖകരോ കണ്ടിട്ടുണ്ടോ എന്നറിഞ്ഞു കൂടാ .എന്നാല്‍ അതിലെ ഒരു വാക്യം പല പ്രബന്ധങ്ങളിലും ആവര്ത്തിച്ചാവര്ത്തിച്ചു കാണാറുണ്ട് .”

Copper plate grants ,being mostly private property of individualas or corporations .have always the chance of turning out forgeries in favour of vested interest.എം ജി എസ് അത് വായിച്ചുവോ മനസ്സിലാക്കിയോ എന്ന് സംശയം .തരിസാപ്പള്ളി ശാസനത്തിലെ അവസാനത്തെ ഓല പഴ്ചിമെഷ്യന്‍ സാക്ഷിപ്പട്ടിക ഉള്ള ഓല യതാര്‍ത്ഥ ഓല എന്ന് കണക്കൈയാണ് അദ്ദേഹം സമുദായ സഹവര്‍ത്തിത്വസിദ്ധാന്തം ആവിഷ്കരിച്ചതും Cultural Symbiosis എന്ന പുസ്തകം ഇറക്കിയതും ആ ഓല യുടെ ചിത്രം Perumals of Kerala എന്ന ഗ്രന്ഥ ത്തിന്‍റെ ചട്ടയില്‍ ഇട്ടതും .എന്നാല്‍ ആ ഓല വ്യാജം എന്ന് ഇന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു 1771 ല്‍ പാരീസില്‍ പ്രസിദ്ധപ്പെടുത്തിയ ZEND AVESTA എന്ന കൃതിയില്‍  Abraham Hyacinth Anquitel Peron എന്ന സഞ്ചാരി യഥാര്‍ത്ഥ വേള്‍ നാടന്‍ സാക്ഷികളായ പതിനേഴു പേരുടെ പേര്‍ നല്‍കിയത് ഇപ്പോള്‍ ഡിജിറ്റല്‍ ലൈബ്രറിയില്‍ ലഭ്യമാണ് .പശ്ചിമേഷ്യന്‍ ഓല വ്യാജന്‍ എന്ന് ചുരുക്കം . ആ ഓല എം.ജി.എസ് 2016 നവംബറിനു മുമ്പ് കണ്ടിരുന്നില്ല എന്നും ഇപ്പോള്‍ വ്യ്കതമാക്കപ്പെട്ടു ( സി.എം.എസ് കോളേജ് ദ്വിശതാബ്ദി ആഘോഷ ഭാഗമായി നടന്ന മൂന്നാമത് അന്തര്‍ ദ്ദേശ്ശീയ കൊണ്ഫ്രാന്സില്‍ എം.ജി.എസ് നടത്തിയ പ്രഭാഷണം യൂ ട്യൂബില്‍ ലഭ്യമായത് കാണുക .അന്നാണ് എം.ജി.എസ് ഓല ആദ്യമായി നേരില്‍ കാണുന്നത് .

No comments:

Post a Comment