Tuesday 7 March 2017

ഡോക്ടര്‍ ശശി ഭൂഷന്‍റെ “സുന്ദരന്‍” ലേഖനങ്ങള്‍

ഡോക്ടര്‍ ശശി ഭൂഷന്‍റെ “സുന്ദരന്‍” ലേഖനങ്ങള്‍
=============================================
കേരള ഭാഷാ ഇന്സ്റ്റി ട്യൂട്ട് പ്രസിദ്ധീകരിക്കുന്ന വ്ജ്ഞാന കൈരളി മാസിക മാര്‍ച്ച് ലക്കത്തില്‍ മനോന്മാനീയം സുന്ദരന്‍ പിള്ളയെ കുറിച്ച് ഡോ .ശശിഭൂഷന്‍ വിശദമായ ഒരു ലേഖനം എഴുതിയിട്ടുണ്ട് .സുന്ദരം പിള്ള എഴുതി പ്രസിദ്ധീകരിച്ച Some Early Soverigns of Travancore2nd Edn 1943 (Publisher Nataraja Pillai )സുകുമാരന്‍ കല്ലുവിള എഴുതിയ സുന്ദരം പിള്ളയുടെ ലഘു ജീവചരിത്രം (മനോന്മാനീയം ട്രസ്റ്റ് പ്രസിദ്ധീകരണം 2012) കാഞ്ചന സുബ്രഹ്മണ്യമെഴുതിയ മനോന്മാനീയം വിവര്‍ത്തന അവതാരിക എന്നിവയെ അടിസ്ഥാനമാക്കി എഴുതിയ വിജ്ഞാന പ്രദമായ ലേഖനം .ശശി ഭൂഷന്‍ അഭിനന്ദനം അര്‍ഹിക്കുന്നു
.എന്നാല്‍ ലേഖനത്തില്‍ ഒരു പിശക് പറ്റി എന്ന് ചൂണ്ടിക്കാണിക്കട്ടെ
സുന്ദരം പിള്ള സുന്ദര വിലാസം എന്ന പേരില്‍ പേരൂര്‍ക്കടയില്‍ ഒരു പ്രൈമറി സ്കൂള്‍ തുടങ്ങി എന്ന് ശശിഭൂഷന്‍ .തെറ്റ്.നടരാജപിള്ള പിതാവിന്‍റെ സ്മരണയ്ക്ക് സ്ഥാപിച്ച സ്കൂള്‍ ആണ് സുണ്ടാവിലാസം .അത്1908 –ല്‍ ,സുന്ദരം പിള്ള അന്തരിച്ചു ശേഷം പതിനൊന്നു വര്ഷം കഴിഞ്ഞും .അത് പിന്നീട് നടരാജപിള്ള സര്‍ക്കാരിന് വിട്ടുകൊടുത്തു .അതിന്നു നടരാജപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂല്‍ 2008 –ല്‍
ആ സ്കൂള്‍ ശതാബ്ദി ആഘോഷിച്ചപ്പോള്‍ ഒരു സോവനീര്‍ പ്രസിദ്ധീകരിച്ച കാര്യം ഡോക്ടര്‍ ശശി ഭൂഷന്‍ മറന്നു പോയി .കാരണം ആരാണീ പി.സുന്ദരന്‍ പിള്ള എന്ന പേരില്‍ ഡോക്ടര്‍ ശശിഭൂഷന്‍ തന്നെ എഴുതിയ മറ്റൊരു സുന്ദരന്‍ ലേഖനം ഉണ്ടായിരുന്നു .കുഞ്ഞന്‍ സുന്ദരം പിള്ള നടത്തിയ പ്രഭാഷണങ്ങള്‍ മുഴുവന്‍ കേട്ടിരുന്ന കാര്യം അതിലും എടുത്തു പറഞ്ഞിരുന്നുവല്ലോ

No comments:

Post a Comment