Thursday 2 March 2017

ചട്ടമ്പി സ്വാമികള്‍ ഗ്രന്ഥകാരന്‍ എന്ന നിലയില്‍



ചട്ടമ്പി സ്വാമികള്‍ ഗ്രന്ഥകാരന്‍ എന്ന നിലയില്‍
==========================================
“ഒരു ഗ്രന്ഥകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ
(ചട്ടമ്പി സ്വാമികളെ)
ആരാധിപ്പാന്‍ അത്ര വക കാണുന്നില്ല”
------------ടി.ആര്‍ അനന്തക്കുറുപ്പ് (പറവൂര്‍ കെ.ഗോപാലപിള്ള എഴുതിയ ചട്ടമ്പിസ്വാമികള്‍ ജീവചരിത്രം പേജ് 312)
“എഴുതിയിട്ടുല്ലവയെ അച്ചടിച്ചു പുറത്തു വിടനമെന്നോ അത് കൊണ്ട് പേരും പെരുമയും സംപാടിക്കനമെന്നോ മോഹിച്ചില്ല .ചില കയ്യെഴുത്ത് പ്രതികളെ വെച്ച് കൊണ്ട് ചിലര്‍ സ്വകപോല കല്‍പ്പിത പ്രകാരം ഗ്രന്ഥങ്ങള്‍ ആക്കി മാറ്റി “(അതെ പുസ്തകം പേജ് 99)
---“ഇംഗ്ലീഷ് പഠിച്ചിട്ടില്ലാത്ത സ്വാമി എല്ലിസിന്റെയും കാള്‍ഡ് വെല്ലിന്റെയും ദ്രാവിഡ ഭാശാവാദം ഇംഗ്ലീഷ് പുസ്തകങ്ങളില്‍ കൂടി വായിച്ചിരിക്കാന്‍ ഇടയില്ല ....കേരളത്തില്‍ പണ്ടേയുള്ള ജനങ്ങള്‍ നായന്മാര്‍ എന്ന് സ്വാമികള്‍ .ഇവിടെ നായര്‍ എന്നത് ഭൂവുടമാകളായ കര്‍ഷകര്‍ എന്ന് അര്‍ത്ഥ മാക്കിയാല്‍ കുഴപ്പമില്ല”
----------------പ്രൊഫ.എസ് ഗുപ്തന്‍ നായര്‍ ഭാഷാപോഷിണി പുസ്തകം26 ലക്കം 6നവംബര്‍ 2002 -കേരള സംസ്കാര നിരൂപണം കാശായമില്ലത്ത മഹര്‍ഷി(ആത്മീയ നവോത്ഥാന നായകര്‍ എന്ന ലേഖന സമാഹാരത്തില്‍ ഇതുണ്ട് )
(ഭൂ ഉടമകള്‍ വെറും കര്‍ഷകര്‍ ആയിരുന്നില്ല .വെള്ളം കൊണ്ട് കൃഷി ചെയ്തിരുന്ന വെള്ളാളര്‍ എന്ന് രേഖപ്പെടുത്താന്‍ പ്രൊഫ ഗുപ്തന്‍ നായര്‍ വിട്ടു പോയി )
--“അദ്ദേഹം എന്നും എന്തെങ്കിലും എഴുതും .അത് എഴുതിയടത്ത് ഇട്ടിട്ടു പോകും .ആവശ്യമുള്ളവര്‍ക്ക് വായിച്ചു അച്ചടിക്കയോ സൂക്ഷിച്ചു വയ്ക്കയോ ഉമിക്കരി പൊതിയാന്‍ ഉപയോഗിക്കയോ ചെയ്യാം”
-----------------–എം.പി നാരായണ പിള്ള ,സമകാലിക മലയാളം വാരിക1997 നവംബര്‍ 21 ലക്കം 28)
“ജ്ഞാന പ്രജാഗര സഭയിലെ സ്ഥിരം ശ്രോതാവായിരുന്നു സ്വാമികള്‍ .സ്വാമികള്‍ക്ക് അന്ന് ഇരുപത്തി മൂന്നു വയസ് .പ്രൊഫ .സുന്ദരന്‍ പിള്ള ,തൈക്കാട്ട് അയ്യാവു സുബ്ബജടാ പാടികള്‍ സ്വാമിനാഥ ദേശികര്‍ ,വടിവീശ്വരത്ത് വേലുപിള്ള എന്നിവര്‍ ആയിരുന്നു പ്രഭാഷകര്‍”
---------------------പ്രൊഫ സി.ശശിധര കുറുപ്പ് ,ചട്ടമ്പി സ്വാമികള്‍ ജീവിതവും പഠനവും ,കറന്റ് ബുക്സ് 2015 പേജ് 47
“ചട്ടമ്പി സ്വാമികള്‍ അങ്ങിങ്ങായി കുറിച്ചിട്ടിരുന്ന പല ഉപന്യാസങ്ങളും പരിശോധിച്ച് നല്ല ബുക്കില്‍ പകര്‍ത്തി എഴുതേണ്ടതുണ്ടായിരുന്നു ..ആ ജോലികള്‍ എന്ന് നിര്‍വ്വഹിച്ചത് ശ്രീ പരമഹംസ സ്വാമികളും ശ്രീ പന്നി ശ്ശേരി നാണു പിള്ളയും ശ്രീ കരിങ്ങാട്ടില്‍ പപ്പുപിള്ള ശാസ്ത്രികളും കൂടിയാണ് .വിധ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ പണ്ഡിറ്റ്‌ സി.രാമകൃഷ്ണന്‍ നായര്‍ എന്നിവര്‍ രചിച്ച തീര്‍ത് ഥ പാദ പരമഹംസ സ്വാമികള്‍ ജീവചരിത്രം 1980 പേജ് 783
ചട്ടമ്പി സ്വാമികളുടെ കയ്യെഴുത്തില്‍ കണ്ടു കിട്ടിയവ എല്ലാം ആ ത്രിമൂര്‍ത്തികള്‍ ചട്ടമ്പി സ്വാമികളുടെ പേരില്‍ അച്ചടിച്ചു .പലതും ജ്ഞാന പ്രജാഗര സഭയില്‍ നടത്തിയ പ്രഭാഷങ്ങള്‍ക്ക് വേണ്ടി സുന്ദരം പിള്ള തയാറാക്കിയ നോട്സ് ആയിരുന്നു .ചിലത് കുഞ്ഞന്‍ എഴുതിയെടുത്ത നോട്സും .
മനോന്മണീയം സുന്ദരന്‍ പിള്ള നാല്‍പ്പത്തി രണ്ടാം വയസ്സില്‍ (1897) അര്‍ബുദ ബാധയാല്‍ അന്തരിച്ചു ,ഭാര്യ-കുഞ്ഞന്‍, നാണു എന്നിവരുടെ പോറ്റമ്മ-,ശിവകാമി അമ്മാള്‍, ആറുവയ്സ് കാരന്‍ നടരാജ പിള്ളയുമായി പെരൂര്‍ക്കടയിലെ ഹാര്‍വി ബംഗ്ലാവില്‍ നിന്ന് ആലപ്പുഴയ്ക്ക് പോയി. ഗ്രന്ഥശാലയുടെ താക്കോല്‍ കുഞ്ഞന്‍ കയ്യില്‍ നല്‍കി. തിരികെ വാങ്ങിയത് നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞു മാത്രം .സുന്ദരം പിള്ളയുടെ ഗ്രന്ഥശേഖരത്തിലെ നിരവധി ഗ്രന്ഥങ്ങളും അദ്ദേഹം തയ്യാറാക്കിയ നോട്സും അപ്പോഴേക്കും നഷ്ടപ്പെട്ടു .അതറിഞ്ഞത് നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞും .
ഇംഗ്ലീഷ് അറിയാത്ത,പഠിച്ചിട്ടില്ലാത്ത , ചട്ടമ്പിസ്വാമികള്‍ ഇംഗ്ലീഷ് ബൈബിളിനെയും മറ്റും ആധാരമാക്കി നിരവധി ഇംഗ്ലീഷ് ഗ്രന്ഥകാരന്മാരേ ഉദ്ധരിച്ചു തയാറാക്കിയ ഗ്രന്ഥങ്ങളുടെ രചയിതാവായി അറിയപ്പെടുന്നത് അങ്ങിനെ ആണ് മനോന്മണീയം തമ്സ്കരിക്കപ്പെടുകയും ചെയ്തു .
ഇനി ചട്ടമ്പി സ്വാമികളെ കുറിച്ച് രണ്ടു പുസ്തകങ്ങള്‍ (ചട്ടമ്പിസ്വാമി –ഗുരുവും ധന്യതയുടെ ഗുരുവും ,വിദ്യാധി രാജായണവും എഴുതി ഹേമലതാ പുരസ്കാരവും മഹര്‍ഷി വിദ്യാധി പുരസ്കാരവും വാങ്ങിയ
തെക്കുംഭാഗം മോഹന്‍റെ വാക്കുകള്‍ കാണുക
...”ചട്ടമ്പി സ്വാമികള്‍ തന്‍റെ ജീവിതത്തില്‍ ചെയ്ത അനേകം നല്ല കാര്യങ്ങളില്‍ ഒന്ന് ഒരുപാട് പുസ്തകങ്ങള്‍ അതുപോലെ പകര്‍ത്തി എഴുതി സൂക്ഷിച്ചു എന്നുള്ളതാണ് ..”
-വിദ്യാധിരാജായണം, നന്ദനം,ബുക്സ്. തിരുവനന്തപുരം 2012പേജ് 20
അങ്ങനെ ചട്ടമ്പി സ്വാമികളുടെ കയ്യക്ഷരത്തില്‍ കണ്ട പലതും സ്വാമികളുടെ കൃതികള്‍ ആയി പലരും അച്ചടിച്ചു വില്‍പ്പന നടത്തിപ്പോന്നു .
“തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലും ശൈവ പ്രകാശസഭയിലും പേട്ടയില്‍ രാമന്‍പിള്ള ആശാന്‍റെ നേതൃത്വത്തില്‍ പ്രവര്‍ ത്തിച്ചിരുന്ന ജ്ഞാനപ്രജാഗാരം സഭയിലം സുന്ദരന്‍ പിള്ള പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു .സ്വതന്ത്ര ചിന്തയ്ക്ക് തിരുവനന്തപുരത്ത് അടിത്തറയിട്ട പ്രഭാഷണങ്ങള്‍ എന്നാണിവയെ വിശേഷിപ്പിക്കേണ്ടത് .സുന്ദരന്‍ പിള്ളയുടെ ഈ പ്രഭാഷണങ്ങള്‍ പലതും കേട്ടിട്ടുണ്ടായിരുന്ന ഒരാള്‍ പിന്നീ ട് കേരളീയ നവോത്ഥാനത്തിന്‍റെ മാര്‍ഗ്ഗദര്‍ശികളില്‍ ഒരാളായത് മറ്റൊരു നിയോഗമാവാം .ചട്ടമ്പി സ്വാമികള്‍ എന്ന് പില്‍ക്കാലത്ത് അറിഞ്ഞിരുന്ന കണ്ണന്‍ മൂല സ്വദേശി യായ കുഞ്ഞന്‍പിള്ള (1853-1924) ആയിരുന്നു ആ ശ്രോതാവ് .ചട്ടമ്പി സ്വാമികളുടെ പ്രാചീന മലയാളത്തിലും വേദാധികാര നിരൂപണത്തിലും മഹാരാജാസ് കോളേജിലെ അദ്ധ്യാപകന്‍ ആയിരുന്ന സ്വാമിനാഥ ടെഷികരുടെ എന്ന പോലെ സുന്ദരം പിള്ളയുടെ ആശയങ്ങളും സ്വാധീനം ചെലുത്തിയിരുന്നു “
---------------ഡോ .എം ജി ശശിഭൂഷന്‍ -ആരായിരുന്നു പി.സുന്ദരന്‍ പിള്ള ,പി.എസ് നടര്‍ജാപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സോവനീര്‍ 2008 പേജ് 56

No comments:

Post a Comment