Monday 30 October 2017

കോട്ടയം മെഡിക്കല്‍ കോളേജ് ഇതിഹാസം

കോട്ടയം മെഡിക്കല്‍ കോളേജ് ഇതിഹാസം
കേരളത്തിലെ മൂന്നാമത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആണ്
ആര്‍പ്പൂ ക്കരയില്‍ സ്ഥാപിത മായ കോളേജ് .ആദ്യ ബാച്ച് 1961
വാഴൂര്‍ എം.എല്‍ എ ആയിരുന്ന വൈക്കം വി വേലപ്പന്‍ ആരോഗ്യമന്ത്രി യും ശങ്കര്‍ മുഖ്യമന്ത്രിയും ആയിരുന്ന കാലത്ത് സ്ഥാപിരം .വടവാതൂരില്‍ ഉണ്ടായിരുന്ന വിശാലമായ സ്വകാര്യ റബര്‍ തോട്ടം ആയിരുന്നു കോളേജ് തുടങ്ങാന്‍ ആദ്യം കണ്ടെത്തിയ സ്ഥലം .കുടിയിറക്കേണ്ട വരില്ലായിരുന്നു .പക്ഷെ ഏറ്റു മാനൂര്‍ എം.എല്‍ എ ജോസഫ് പൊടിപാറയ്ക്ക് കുടിയിറ ക്കുകള്‍ എത്രയുമായാലും സാരമില്ല തനിക്കു ആര്‍പ്പൂ ക്കരയില്‍ ഉള്ള സ്ഥലത്തിനടുത്ത് തന്നെ വേണം മെഡിക്കല്‍ കോളേജ് എന്നുവാശി .ശങ്കര്‍ സമ്മതിക്കേണ്ടി വന്നു
.പൊടി പാറയുടെ സ്ഥലം ഒഴിവാക്കി നിരവധി കുടുംബങ്ങളെ കുടിയിറക്കി ഇരുനൂറില്‍ പരം ഏക്കാര്‍ സര്‍ക്കാര്‍ ഏട്ടെടുത്തൂ .പത്തിരുപത് കുടുബങ്ങള്‍ എവിടെ ഒക്കയോ പോയി .അവരെ പിന്നീട് എല്ലാവരും മറന്നു അവര്‍ക്ക് മെഡിക്കല്‍ കോളേജ് പില്‍ക്കാലത്ത് എന്തെങ്കിലും മുന്ഗണന നല്‍കിയോ അതും ഇല്ല .പൊടി പാറ അച്ചായന്‍റെ ഒരു സാഹസം
കോട്ടയം മെഡിക്കല്‍ കോളേജ് ആദ്യ പ്രിന്‍സിപ്പാള്‍ സ്പെഷ്യല്‍ ഓഫീസര്‍ എന്നീ നിലകളില്‍ സി.എം ഫ്രാന്‍സിസ് നിയമിതനായി .തിരുനക്കര മൈതാനത്തിനു കിഴക്ക് ഇപ്പോള്‍ ജില്ല സഹകര ബാങ്ക് ഇരിക്കുന്ന കെട്ടിടത്തില്‍ ആയിരുന്നു ആദ്യകാല ഓഫീസ്.ഒരിക്കല്‍ അവിടെ പോയിരുന്നു .തൊട്ടടുത്തായിരുന്നു സ്വാദിഷ്ടമായ മസാലദോശ കിട്ടിയിരുന്ന ലക്ഷീ നിവാസ് ഹോട്ടല്‍
കോട്ടയം മെഡിക്കല്‍ കോളെജിനു മാത്രമായി മൂന്ന് “ആദ്യ” ബാച്ചുകാര്‍ ഉണ്ട്
.ചിക്കാഗോയില്‍ നിന്ന് ഞായര്‍ തോറും കൈരളി ചാനലില്‍ ആരോഗ്യ –രോഗ ബോധനം നടത്തുന്നു ഡോ റോയി പൂത്തിക്കോട്ട് (മനോരമയിലെ ഉണ്ണൂണ്ണി ച്ചായന്റെ (കെ.എം ചെറിയാന്‍ കാര്യം
ഇപ്പോഴും പറയുമായിരുന്ന റോയ് ആയിരുന്നു ആദ്യ വിദ്യാര്‍ഥി യൂണിയന്‍ സെക്രെട്ടറി .പ്രസിഡന്റ്റ് ഇപ്പോള്‍ പാരീസില്‍ സ്ഥിരതാമസമാക്കി എം.എം ജോസഫ് .(അക്കാലത്ത് കോളേജിലെ മൂന്ന് പ്രമുഖര്‍ ഭിന്ന ശേഷിക്കാര്‍ ആയിരുന്നു .പ്രിന്‍സിപ്പല്‍ ഫ്രാന്‍സിസ് സര്‍ജറി പ്രോഫസ്സര്‍ ബല്‍ സലാം (രോഗികള്‍ അദ്ദേഹത്തെ “വത്സലന്‍” എന്ന് വിളിക്കുമായിരുന്നു .ആ പേരും അദ്ദേഹം അര്‍ഹിച്ചിരുന്നു )
പിന്നെ ഈ എം.എം ജോസഫ് .മൂന്നു പേരും പോളിയോ ബാധയാല്‍ ഒരു കാല്‍ തളര്‍ന്ന വര്‍.പിന്നെയും കോട്ടയം മെഡിക്കല്‍ കോളെജിനു പോളിയോ ബന്ധം .സോഷ്യല്‍ മെഡിസിന്‍ അസ്സിസ്റ്റന്റ് പ്രഫസ്സര്‍ ശീലഭദ്രന്‍ നായര്‍ ഞങ്ങള്‍ പഠിക്കുന്ന സമയം ബള്‍ബാര്‍ പോളിയോ വന്നു ദാ രുണമായി അന്തരിച്ചു ബാസ്കറ്റ് പ്രേമി ആയിരുന്നു അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ ശീലഭദ്രന്‍ നായര്‍ മെമ്മോറിയല്‍ ട്രോഫി ഏര്‍ പ്പാടാക്കി )പൊന്‍കുന്നത്ത് ശാന്തി നികേതന്‍ ഹോസ്പിറ്റല്‍ എം.ഡി പുന്നാം പറമ്പില്‍ ശാന്ത കുമാരി (ഡോക്ടരുടെ വീട്ടില്‍ സ്പെഷ്യലിസ്റ്റ് കളായ എട്ടു ഡോക്ടര്‍ മാരുണ്ട് .മൂന്ന് ആണ്മക്കളും ഡോക്ടര്‍ മാര്‍ മെരിറ്റില്‍ സീറ്റ് കിട്ടിയവര്‍ .അവരുടെ ഭാര്യമാരും ഡോക്ടര്‍ എല്ലാം വ്യത്യസ്ത സ്പെഷ്യാലിറ്റി )തൊടുപുഴയില്‍ അര്‍ച്ചന ഹോസ്പിറ്റല്‍ നടത്തുന്നു മൈത്രേയി (കവിയൂര്‍ രേവമ്മയുടെ സഹോദരി )പില്‍ക്കാലത്ത് ഡി.എം ഈ ആയ പി.ശിവ ശങ്കര പ്പിള്ള,കോഴിക്കോട്ടെ ഡോ .പി.സി ഈശോ എന്നിവരുടെ ബാച്ച്
പക്ഷെ ആദ്യ ഒന്നര വര്ഷം പഠിച്ചത് തിരുവനന്ത പുറത്ത് .കോട്ടയത്ത്‌ ആദ്യം പഠനം തുടങ്ങിയ ഞങ്ങള്‍ 1962ബാച്ച് പറയും ഞങ്ങള്‍ ആദ്യ ബാച്ചുകാര്‍ .ഇംഗ്ലണ്ടിലുള്ള മനോരോഗ ചികില്‍സ്കന്‍ എം.എസ അലക്സാണ്ടര്‍ (അക്കാലത്ത് അലക്സാണ്ടര്‍ സ്കറിയ ,വാഴൂര്‍ ഉഷാ ക്ലിനിക്കിലെ ഡോ വി.ജെ ആന്റണി ആലുവയിലെ ഡോക്ടര്‍ വിപി പൈലി കോഴിക്കൂട്ടെ പി.കെ ശേഖരന്‍ അമൃത മെഡിക്കല്‍ കോളേജ് ഫിസിയോളജി വിഭാഗം പ്രൊഫ രാധാമണി ഭര്‍ത്താവ് രാമകൃഷ്ണന്‍ ഡോ വിലാസിനി അമേരിക്കയില്‍ മയക്കല്‍ വിദഗ്ദന്‍ തോമസ്‌ മാത്യു ആസ്ത്രേലിയന്‍ സര്‍ജന്‍ അലക്സാണ്ടര്‍ അകാലത്തില്‍ അന്തരിച്ച വി.കെഭാസ്കരന്‍ (ഉദര അന്യൂറിസം )എന്നിവരുടെ ബാച്ച് ആദ്യ ബാച് എന്ന് ഞങ്ങള്‍ പറയും
.എന്നാല്‍ 1963 ബാച്ച് സമ്മതിക്കില്ല ഞങ്ങള്‍ കുറച്ചു കാലം തിരുവനന്ത പുറത്ത് പഠിച്ചവര്‍ ആദ്യം മുതല്‍ കോട്ടയത്ത് പഠനം തുടങ്ങിയ അവര്‍ അത്രേ ആദ്യബാച്ചുകാര്‍
ആദ്യ മുസ്ലിം വനിതാ പ്രിന്‍സിപ്പാള്‍ ആയിമാറിയ ഡോ ഷെരീഫാ ബീവി .കഥ എഴുത്ത് കാരി ഇന്ദിരാദേവി ബ്രിട്ടനില്‍ സ്വന്തമായി ഹോസ്പിറ്റല്‍ നടത്തുന്നു വി.പി രാധാകൃഷ്ണ പിള്ള ,മെറ്റില്‍ ഡാ ഫേസ്ബുക്കില്‍ എഴുതാറുള്ള ഭാസ്കരന്‍ (സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സഹപാഠിയും സഹമുറിയനും മറ്റും കാഞ്ഞിരപ്പള്ളി യിലെ റബര്‍ മുതാളിമാര്‍ നേത്ര രോഗ ചികിസകാന്‍ കെ.ഈ ഈപ്പന്‍ കസിന്‍ ജോര്‍ജ് മാത്യു (ഇരുവരും എന്റെ സഹമുറിയര്‍ ) എന്നിവരുടെ ബാച്ച്

No comments:

Post a Comment