Sunday 15 October 2017

തൈക്കാട്ട് അയ്യാവു സ്വാമികള്‍ വെറും ഉപദേശിയോ ?

തൈക്കാട്ട് അയ്യാവു സ്വാമികള്‍ വെറും
ഉപദേശിയോ ?
================================================
കലാകൌമുദി 2017 ഒക്ടോബര്‍ 15 ലക്ക ( 2197) ത്തില്‍ ശിവഗിരിമഠത്തിലെ സച്ചിദാനന്ദ സ്വാമികള്‍ ഇപ്രകാരം എഴുതി (പുറം 81) (ശ്രീ നാരായണ) “ഗുരുവിനു ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് ഉപദേശിച്ചു കൊടുത്തത് തൈക്കാട്ട് അയ്യാവു സ്വാമിയെന്നു മറ്റൊരു കൂട്ടര്‍ ...”
1960 ല്‍ കാലടി പരമേശ്വരന്‍ പിള്ള പ്രസിദ്ധീകരിച്ച ശി വരാജയോഗി തൈക്കാട്ട് അയ്യാസ്വാമി തിരുവടികള്‍ തുടങ്ങി അയ്യാവു സ്വാമികളെ കുറിച്ചിറങ്ങിയ ഒട്ടു മുക്കാല്‍ പുസ്തകങ്ങളും
( ഈ.കെ സുഗതന്‍ വക രണ്ട് ,ഏ .ആര്‍രാജരാജ വര്‍മ്മയുടെ കൊച്ചുമകള്‍ ലളിതയും വേലായുധന്‍ പണിക്കശേരിയും എഴുതിയത് എന്നിവ ) ആ മഹാഗുരുവിനെ കുറിച്ച് നിരവധി പേര്‍ എഴുതിയ ലേഖനങ്ങളും കുറിപ്പുകളും എന്‍റെ ശേഖരത്തില്‍ ഉണ്ട് .

അദ്ദേഹത്തെ കുറിച്ച് എന്‍റെ വകയായും കുറെ ലേഖനങ്ങളും കുറിപ്പുകളും ഉണ്ട് .
ഇവയില്‍ ഒന്നും തന്നെ അയ്യാവുസ്വാമികള്‍ നാണു ഗുരുസ്വാമികളെ എന്തെങ്കിലും ഉപദേശിച്ചതായി കാണുന്നില്ല .

"മറ്റൊരു കൂട്ടര്‍"
എന്ന് പൂജ്യനീയ സ്വാമികള്‍ വിവക്ഷിച്ചത് ആരെ എന്ന് മനസ്സിലാകുന്നില്ല .
സദയം വെളിപ്പെടുത്താന്‍ അപേക്ഷ .

കഴിഞ്ഞ ഇരുപതു വര്‍ഷമായി അയ്യാവു സ്വാമികളെ കുറിച്ച് പഠിച്ചു വരുന്ന ഒരാള്‍ എന്ന നിലയില്‍ സ്വാമികള്‍ ആരെയും ഒരിക്കലും ഉപദേശിച്ചതായി അറിയില്ല .അദ്ദേഹം ഉപദേശി ആയിരുന്നില്ല .
പ്രവൃത്തിയില്‍ വിശ്വസിച്ചിരുന്ന അദ്ദേഹം
ചില കാര്യങ്ങള്‍ ചെയ്തു കാണിച്ചു അത്ര മാത്രം .
എല്ലാ മനുഷ്യരിലും ചില കഴിവുകള്‍ കാണും .
യോഗ വിദ്യ ആ കഴ്വുകളെ വികസിപ്പിക്കും .
അതിനാല്‍ 1873-1909 കാലത്ത് അദ്ദേഹം അന്‍പതില്‍ പരം പേരെ യോഗ വിദ്യ പഠിപ്പിച്ചു .സ്വാതി,ആയില്യം, ശീമൂലം തിരുനാള്‍ എന്നിങ്ങനെ മൂന്നു രാജാക്കന്മാര്‍ ,
അയ്യാ വൈകുണ്ടന്‍ ,ചട്ടമ്പിസ്വാമികള്‍ ,ശ്രീനാരായണ ഗുരു
എന്നിങ്ങനെ നാല് നാവോഥാന നായകര്‍
,ചിത്രമെഴുത്ത്‌ രാജാ രവിവര്‍മ്മ ,ഏ. ആര്‍ രാജരാജവര്‍മ്മ ,മനോന്മണീയം സുന്ദരന്‍ പിള്ള ,
റവ ഫാദര്‍ പേട്ട ഫെര്‍നാണ്ടസ് ,
മക്കിടി ലബ്ബ ,തക്കല പീര്‍ മുഹമ്മദ്‌ .
സര്‍ വാള്‍ട്ടര്‍ സ്റ്റിക്ക് ലാന്‍ഡ് ,പേട്ട ഭവാനി.പദ്മനാഭ കണിയാര്‍ ,കൊല്ലത്തമ്മ
ജയ്എ ഹിന്ദ്‌ ചെമ്പകരാമന്‍ പിള്ള
എ ന്നിങ്ങനെ സവര്‍ണ്ണഅവര്‍ണ്ണ വിഭാഗങ്ങളില്‍ പെടുന്ന
അന്‍പതില്‍ പരം പേര്‍
.അതിനു പുറമേ തൈപ്പൂയ സദ്യകളില്‍ അവര്‍ണ്ണ സവര്‍ണ്ണ പന്തിഭോജനം നടത്തി അയിത്തത്തെ വെല്ലുവിളിച്ചു .
ചില വര്‍ഷങ്ങളില്‍ ദളിതനായ അയ്യങ്കാളിയും തന്നോടും ബ്രാഹ്മണരോടും ഒപ്പം ഇരുത്തി തൈപ്പൂയ സദ്യ ഊട്ടി .
അതറിഞ്ഞ അനന്ത പുരിയിലെ ചില നീച സവര്‍ണ്ണര്‍
അദ്ദേഹത്തെ പാണ്ടിപ്പറയന്‍ എന്ന് വിശേഷിപ്പിച്ചു .

സാഹിത്യ ചരിത്രം എഴുതിയ ഉള്ളൂര്‍ അത് കേട്ട്
അയ്യാവു ആദിദ്രാവിഡന്‍
ആണ് എന്നെഴുതി .
ടി .പി. ചെന്താരശ്ശേരി,കുന്നുകുഴി മണി എന്നിവര്‍ അവരുടെ അയ്യങ്കാളി ജീവചരിത്രങ്ങളില്‍ അയ്യാവു പാണ്ടിപ്പറയന്‍ ആണെന്നെഴുതി .
”കേരള ശാസ്ത്രീയ ചരിത്ര പിതാവ്” എം.ജി.എസ് നാരായണന്‍ ആയ്യാവിനെ ബ്രാഹ്മണന്‍ ആക്കി ഉയര്‍ത്തി .
ബുധനൂരിലെ ഏ എന്‍ വാസുഗണകന്‍ അയ്യാവിനെ ഗോചരന്‍ (കണിയാന്‍ ) ആക്കി .
തെക്കുംഭാഗം മോഹന്‍ ആകട്ടെ മണ്ണാന്‍ ആയി ചിത്രീകരിച്ചു ഒരു “വെളിച്ചപ്പാട്” പുസ്തകം പടച്ചു വിട്ടു
.ഒന്നേ കുലം ഒരുവനെ ദൈവം
എന്ന സന്ദേശം പ്രചരിപ്പിക്കാന്‍
തിരുമൂലര്‍ എഴുതിയ തിരുമന്ത്രം മൂവായിരം
ആ സ്പദമാക്കി
ചര്യ ,ക്രിയ ,യോഗ ,ജ്ഞാനം
എന്നിവയെ ഉള്‍പ്പെടുത്തി
ശിവരാജ യോഗം പ്രചരിപ്പിച്ചു പോന്ന സവര്‍ണ്ണ അവര്‍ണ്ണ
പന്തി പ്രചാരകന്‍ ആയ ആ മഹായോഗിയെ ആളുകള്‍ പാണ്ടിപ്പറയന്‍ എന്ന് വിളിക്കുന്ന വിവരം ശിഷ്യര്‍ അറിയിച്ചപ്പോള്‍ ഉണ്ടായ പ്രതികരണമാണ്
ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി
ഒരേ ഒരു മതം ഒരേ ഒരു കടവുള്‍.
അതൊരു ഉപദേശമോ
മുദ്രാവാക്യമോ കവിതാ ശകലമോ
ഒന്നും ആയിരുന്നില്ല .

ശിവരാജ രാജയോഗി അയ്യാവു സ്വാമികള്‍
1909 -ല്‍ മുന്‍കൂട്ടി പറഞ്ഞ സമയത്ത് സമാധിയായി

ശ്രീനാരായണ ഗുരു ജാതി ഭേദം എഴുതിയത്
1914 ല്‍
എന്ന് ചിലര്‍
1921 ല്‍ എന്ന് ഭാഷാപോഷിണി പഴമയില്‍
ജി പ്രിയദര്‍ശനന്‍
“ഒരു ജാതി ഒരു മതം ഒരു ദൈവം” ആ കവിതയിലെ
ഒരു വരി മാത്രവും

(അവസാനിക്കുന്നില്ല )

No comments:

Post a Comment