Saturday 28 October 2017

ചരിത്രം തിരുത്തപ്പെട്ടുകൊണ്ടേ ഇരിയ്ക്കും (എം.ജി.എസ്സിനൊരു മറുപടി)

ചരിത്രം തിരുത്തപ്പെട്ടുകൊണ്ടേ ഇരിയ്ക്കും
(എം.ജി.എസ്സിനൊരു മറുപടി)
==========================================
ഈ വര്‍ഷം  (2017) ലിറങ്ങിയ ഓണപ്പതിപ്പുകളില്‍, ഏറ്റവും ശ്രദ്ധേയം  ജന്മഭൂമി വക നാല് വാല്യം ആയിരുന്നു . ഉത്രാടം ,തിരുവോണം ,അവിട്ടം, ചതയം  എന്നിങ്ങനെ. അതില്‍  അവിട്ടം  എന്ന മൂന്നാം വാല്യത്തില്‍  എം.ജി.എസ്സു മായി നടത്തുന്ന സുദീര്‍ഘമായ ഒരു അഭിമുഖം ഉണ്ട്. ശബ്ദരേഖ –ചരിത്രം നിക്ഷപക്ഷമല്ല. ഡോ .ജി .പ്രഭ നടത്തിയ എട്ടുമണിക്കൂര്‍ അഭിമുഖം ഡോ.കെ. മോഹന്‍ദാസ്  നടത്തിയ സംഗ്രഹം  (പുറം 33-64).സൂര്യന് താഴെയുള്ള ഒട്ടെല്ലാ കാര്യങ്ങളെ കുറിച്ചും മുതിര്‍ന്ന ചരിത്രകാരന്‍ തന്‍റെ അഭിപ്രായം പറയുന്നു .
ഇരു ഡോക്ടര്‍മാര്‍ക്കും ജന്മഭൂമിയ്ക്കും അഭിമാനിക്കാം .താമസിയാതെ അഭിമുഖം പുസ്തക രൂപത്തില്‍ ഇറങ്ങും എന്ന് കരുതുന്നു .
എം.ജി.എസ് നാരായണന്‍റെ ശതാഭിഷേക (2016 ആഗസ്റ്റ്‌ 20) ത്തോടനുബന്ധിച്ച്, അദ്ദേഹത്തിന്‍റെ വത്സരശിഷ്യരില്‍ ഒരാളായ പ്രൊഫ ടി.ആര്‍.വേണു ഗോപാലനും (തൃശ്ശൂര്‍ ) ആരാധകരായ രണ്ടു മുന്‍ വി.സി മാരും (രാജന്‍ ഗുരുക്കളും മൈക്കില്‍ തരകനും) എം.ജി.എസ്സിന്‍റെ മെയ്ക്കീര്ത്തിയ്ക്കായി, കേസരി വാരികയില്‍,  ഒരു  ലേഖനത്രയം  പ്രസിദ്ധീകരിച്ചു (2017 ജനുവരി 20). എം.ജി.എസ്സാണ് “ കേരള ചരിത്ര പിതാവ്” എന്ന് സ്ഥാപിച്ചെടുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
ആ ചരിത്രകാര ത്രയങ്ങളെ വിമര്‍ശിച്ചുകൊണ്ട്, “എം.ജി.എസ് ചെറിയച്ചന്‍ മാത്രം; അച്ഛന്‍ മനോന്മണീയം” എന്ന് ഞാനൊരു മറുപടി ലേഖനം എഴുതിയത്, ഏപ്രില്‍ 21   ലക്ക (പുറം  37-39)ത്തില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു . ഡോ പ്രഭ ഈ ലേഖനം എം.ജി.എസിന്‍റെ  പ്രതികരണത്തിനായി നല്‍കി : “താങ്കള്‍ക്കു കല്‍പ്പിക്കുന്ന ശാസ്ത്രീയ കേരള ചരിത്രത്തിന്‍റെ പിതാവ് എന്ന വിശേഷണത്തെ നിരാകരിച്ചുകൊണ്ട്‌ ഡോ .കാനം ശങ്കരപ്പിള്ള ഈ വിശേഷണത്തിനര്‍ഹന്‍ മനോന്മണീയം സുന്ദരന്‍ പിള്ള (1855-1897) ആണെന്ന് പറയുന്നുണ്ടല്ലോ ?”
അതിനു എം.ജി.എസ് നല്‍കിയ മറുപടി ശദ്ധിക്കുക :
കാനം സി.പി ഐക്കാരനാണ് .സുന്ദരന്‍ പിള്ളയാണ് ആദ്യമായി Early Sovereigns of Travancore   എന്ന തിരുവിതാം കൂറിലെ ലിഖിതങ്ങള്‍ അടിസ്ഥാനമാക്കി ഒരു പുസ്തകം പ്രസിദ്ധീകരിച്ചത് .കുറച്ചു ലിഖിതങ്ങളെ അയാള്‍ക്ക്‌ കിട്ടിയുള്ളൂ .അത് വിപുലീകരിച്ചാണ് ഇളംകുളം എഴുതിയത്. അതിലെ തെറ്റുകള്‍ തിരുത്തുകയും വിപുലപ്പെടുത്തുകയും ചെയ്താണ്  ഞാന്‍ എഴുതിയത് . മനോന്മണീയം എന്നത് അയാളുടെ ഒരു നാടകത്തിന്‍റെ പേരാണ് .സുന്ദരന്‍ പിള്ള തമിഴ്നാട്ടുകാരനാണ്.തിരുനെല്‍വേലിക്കാരന്‍.”
എന്നിങ്ങനെ  ആണ്  അദ്ദേഹത്തിന്‍റെ മറുപടി
“കാനം(രാജേന്ദ്രന്‍ ) സി.പി ഐക്കാരനാണ്” എന്നത് ശരി.പക്ഷെ  
കാനം (ശങ്കരപ്പിള്ള) രാഷ്ട്രീയക്കാരനോ സി.പി.ഐക്കാരനോ അല്ല.
രാഷ്ട്രീയം,ജാതി, മതം എന്നിവയൊന്നും നോക്കാതെ രോഗികളെ ചികില്‍ സിക്കുന്ന ഒരു ഡോക്ടര്‍.സ്ഥാനാര്‍ത്ഥി കളുടെ യോഗ്യത നോക്കിമാത്രം സീല്‍ കുത്താറുള്ള രാഷ്ട്രീയ തിമിരം ബാധിക്കാത്ത ഒരു പാവം സമ്മതിദാ യകന്‍ എന്നാല്‍ കേരള ചരിത്ര ഗ്രന്ഥങ്ങളും ലേഖനങ്ങളും അമ്പതു വര്‍ഷമായി വായിക്കുന്നു .ചില മലബാര്‍ ചരിത്രകാരന്മാര്‍  എഴുതിപ്പിടിപ്പിക്കുന്ന  പല നുണക്കഥകളേയും വിമര്‍ശിക്കുന്നു.
വാസ്തവം എന്തെന്നാല്‍ പി.സുന്ദരന്‍ പിള്ള തമിഴ് നാട്ടുകാരനല്ലായിരുന്നു .
അദ്ദേഹത്തിന്‍റെ പിതാവ് പെരുമാള്‍പിള്ളയും തമിഴ്നാട്ടുകാരന്‍ ആയിരുന്നില്ല .ഇരുവരും ആലപ്പുഴ ജനിച്ചു വളര്‍ന്നവര്‍ .പെരുമാള്‍ പിള്ളയുടെ  പിതാവ് ജനിച്ചത് തിരുനെല്‍വേലിയിലാവാം .രാജാകേശവ ദാസന്‍ ആലപ്പുഴയില്‍ കണക്കെഴുതാന്‍ ക്ഷണിച്ചു വരുത്തിയ ഒരു കണക്കപ്പിള്ളയായ ഒരു  അര്‍ജുനന്‍ പിള്ള . ചുരുക്കത്തില്‍ എം ജി.എസ്സിന് സുന്ദരന്‍ പിള്ളയെ കുറിച്ച് ഒരു ചുക്കും അറിയില്ല.Some Early Sovereigns of Travancore-1894 (അതാണ്‌ ശരിയായ തലവാചകം )എം.ജി എസ് വായിച്ചിട്ടില്ല .കണ്ടിട്ടുമില്ല .അതില്‍ ശിഷ്യന്‍ സുന്ദരന്‍പിള്ളയെ ക്കുറിച്ച്, ഗുരു പ്രൊഫസര്‍ ഹാര്‍വി, എന്ന സ്കോട്ടീഷ് ധ്വര എഴുതിയ സുദീര്‍ഘമായ ചരമ കുറിപ്പ് ഉണ്ട്.Appendix C  -RAIBAHADUR .P.SUNDARANPILLAI,M.A,FRHS,M.R.A.S,FMU പുറം  133-140.....His native town was Alleppey and it was , I belief ,at the Anglo-Vernacular School there that he was received his early education ).അത് ഒരു തവണ വായിച്ചിരുന്നുവെങ്കില്‍, എം.ജി.എസ് ചരിത്രപരമായ ഈ ഹിമാലയന്‍ നുണ പറയുകയില്ലായിരുന്നു.
എവിടെയാണ് എം.ജി.എസ്സിന് തെറ്റുപറ്റിയത് ?
മനോന്മണീയം സുന്ദരന്‍പിള്ളയെ അനുസ്മരിക്കാന്‍ കരുണാനിധി സര്‍ക്കാര്‍ തിരുനെല്‍വേലിയില്‍ ഒരു തമിഴ് യൂണിവേര്‍സിറ്റി (മനോന്മണീയം സുന്ദരനാര്‍ -എം.എസ്1990 )  തുടങ്ങിയ കാര്യം അദ്ദേഹത്തിനറിയാം.
1970 മുതല്‍ തമിഴ് നാട്ടിലെ ദേശീയഗാനം (തമിഴ് വാഴ്ത്ത് ) സുന്ദരന്‍ പിള്ളയുടെ നാടകത്തിലെ അവതരണ ഗാനം എന്നും ഒരു പക്ഷെ അറിയാമായിരിക്കും  .അതിനാല്‍ സുന്ദരം പിള്ള ജനിച്ചത് തിരുനെല്‍ വേലിയില്‍ എന്ന് എം.ജി.എസ് തെറ്റായി ധരിച്ചു വായനക്കാരെ വഴിതെറ്റിയ്ക്കുന്നു  “പുരാതനകേരളത്തില്‍ വൈശ്യര്‍ ഇല്ലായിരുന്നു” എന്ന് ധരിപ്പിച്ചതു  പോലെ .
തിരുനെല്‍ വേലിയിലെ തമിഴ് യൂണിവേര്‍‌സിറ്റിയ്ക്ക് “മനോന്മണീയം
സുന്ദരനാര്‍”(എം.എസ് ) എന്ന് പേരിടാന്‍ കാരണം എന്തെല്ലാം  എന്ന് എം.ജി.എസ്സിന് അറി യാമോ എന്ന് സംശയം .അതറിയണമെങ്കില്‍ അദ്ദേഹത്തിന്‍റെ മറ്റൊരു അതി പ്രശസ്ത രചനയായ The Age of Thirunjana Sambandhar (1895) എന്ന പ്രബന്ധം ഒരു തവണ എങ്കിലും വായിച്ചിട്ടുണ്ടാവണം . അതിലും ഉണ്ട് സുന്ദരന്‍ പിള്ളയുടെ ജീവിത രേഖ .കെ.ജി ശേഷ അയ്യര്‍ എഴുതിയത്  ഇപ്പോള്‍ രണ്ടു പ്രബന്ധങ്ങളും ഡിജിറ്റല്‍ ലൈബ്രറി ഓഫ് ഇന്‍ഡ്യ എന്ന സൈറ്റില്‍ നിന്നും സൌജന്യമായി ഡൌന്‍ ലോഡ് ചെയ്തെടുക്കാം .ഈ ജീവിതസന്ധ്യാസമയത്തിലെങ്കിലും, ഒരിക്കലെങ്കിലും, അവ രണ്ടും മുഴുവനായി ഒരാവര്‍ത്തി എം.ജി.എസ് വായിച്ചിരിക്കണം. തിരുജ്ഞാന സംബന്ധര്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ ആണ് ജീവിച്ചിരുന്നത് എന്ന കാഡവെ ല്‍ (Caldwell) സിദ്ധാന്തം  തെറ്റാണെന്ന് സുന്ദരന്‍ പിള്ള സ്ഥാപിച്ചതും അദ്ദേഹം ജീവിച്ചിരുന്നത് ഏഴാം നൂറ്റാണ്ടിലെന്നും അതിനാല്‍ തമിഴ് ഭാഷയാണ്‌ പ്രാചീന ഭാഷ എന്നും കണ്ടെത്തിയത് സുന്ദരന്‍ പിള്ള എന്ന ആലപ്പുഴക്കാരന്‍.തിരുവിതാം കൂറിലെ ആദ്യ എം.ഏ .ബിരുദധാരി(1880)
ആ അടിസ്ഥാനത്തിലാണ് പില്‍ക്കാലത്ത് തമിഴ് “ശ്രേഷ്ട ഭാഷാ” പദവി കൈവരിച്ചത് .സ്വാമി വിവേകാനന്ദന്‍ കേരളത്തില്‍ വന്നപ്പോള്‍ സുന്ദരന്‍ പിള്ളയോട് ഏതു കുലം എന്ന് ചോദിച്ചപ്പോള്‍ ദ്രാവിഡ ശൈവ കുലം എന്നും ,അതിനാല്‍ ആര്യ ഹിന്ദു മതവിശ്വാസി അല്ല എന്നും പറഞ്ഞു. ജോണ്‍ മാര്‍ഷല്‍ ഹാരപ്പയിലും മോഹന്‍ജദാരോയിലും ഭൂഗര്‍ഭ പര്യവേഷണം തുടങ്ങുന്നതിനു മുപ്പതു കൊല്ലം മുമ്പ് (1880) ഭാരതത്തിലെ പ്രാചീന സംസ്കാരം ദ്രാവിഡര്‍ നേടിയത് എന്ന് വാദിച്ചത് സുന്ദരന്‍ പിള്ള  .തെക്കെഇന്ത്യയിലെ നദീതടങ്ങളില്‍ ആണ് ദ്രാവിഡ സംസ്കാരം ഉടലെടുത്തത് എന്നും അതിനാല്‍ പര്യവേഷണം നടത്തേണ്ടത് അവിടെ എന്നും വാദിച്ചതും സുന്ദരന്‍ പിള്ള .കേരളചരിത്ര പിതാവ് എന്ന സ്ഥാനം മാത്രമല്ല “തെക്കെഇന്ത്യന്‍  ചരിത്ര പഠന ത്തിന്‍റെ പിതാവ്” എന്ന സ്ഥാനത്തിനും അര്‍ഹന്‍ സുന്ദരന്‍ പിള്ള തന്നെ .
“സുന്ദരന്‍ പിള്ളയെ താങ്കള്‍ തമസ്കരിക്കാന്‍  ശ്രമിക്കുന്നു എന്ന ആരോപണത്തെ കുറിച്ച് “ ചോദിച്ചതിനു എന്താണ് മനസിലായില്ല എന്ന്
എം.ജി.എസ്
മാധ്യമം വാരികയില്‍ എഴുതിയ ആത്മകഥയിലും പിന്നെ ചില വാരികകളില്‍ എഴുതിയ ലേഖങ്ങളിലും എന്തിന്‌ ഈ അഭിമുഖത്തില്‍ തന്നെ പറയുന്ന ഒരു നുണ ഉണ്ട് “തിരുവിതാം കൂറി ലാണ് ആദ്യമായി ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങുന്നത് (അത്രയും ഭാഗം നൂറുശതമാനം ശരി ) 1910 –ല്‍ (അത് നൂറു ശതമാനം തെറ്റ് )
തിരുവിതാം കൂറില്‍ ആര്‍ക്കിയോളജി വിഭാഗം തുടങ്ങാന്‍ കാരണം എന്തെന്ന് എം.ജി.എസ്സിന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല .തുടങ്ങിയ കാലവും.
കേരള ആര്‍ക്കിയോളജി വകുപ്പ് വെബ് സൈറ്റ് നമുക്കൊന്ന് വായിക്കാം The Sanskrit inscriptions on the bell metal installed by the Venad King Sarvanganath Aditya Varma at Tirukurunkudi temple in Tamil Nadu, together with records maintained at the Suchindram Temple and an article written by Sree Visakham Tirunal in Indian antiquary led to the beginning of studies in this direction in Travancore. Thanks to the efforts of P. Sundaram Pillai of Maharajas College, Thiruvananthapuram, a full-fledged Archaeology Department was established in Travancore. He was appointed Honorary Archaeologist of Travancore Archaeology Department in 1896. T.A Gopinatha Rao became the Superintendent of the reconstituted Archaeology Department in 1902. Gopinatha Rao was succeeded by K.V. Subrahmonia Iyer and A.S. Ramanatha Iyer as superintendents. The Archaeology Protection Law came into effect in 1937.
വര്‍ക്കല തുരങ്കം നിര്‍മ്മിക്കുമ്പോള്‍ കിട്ടിയ ചില അപൂര്‍വ്വ രേഖകള്‍ പഠിച്ചു വേണാട്ടിലെ ചില പ്രാചീന രാജാക്കന്മാരെ കുറിച്ച് പ്രബന്ധം(Some Early Sovereigns of Travancore 1894) രചിച്ച പിള്ളയോട്, വാത്സല്യം ഉണ്ടായിരുന്ന ശ്രീമൂലം തിരുനാള്‍, എന്ത് സമ്മാനം വേണമെന്ന് ചോദിച്ചപ്പോള്‍, സംസ്ഥാനത്ത് പുരാവസ്തു വിഭാഗം സ്ഥാപിക്കണം എന്നായിരുന്നു മറുപടി .സമ്മാനം നല്‍കി. ഒപ്പം ആ വിഭാഗം സ്ഥാപക മേധാവി എന്ന സ്ഥാനവും .കാളവണ്ടിയില്‍ കയറി നാടുചുറ്റി പിള്ള പ്രാചീന രേഖകള്‍ പഠിച്ചു പ്രസിദ്ധപ്പെടുത്തി .മണലിക്കര ശാസനംവഴി നാഞ്ചിനാട്ടിലെ ഊര്‍ക്കൂട്ടങ്ങള്‍ കണ്ടെത്തി ബ്രാഹ്മണര്‍ കേരളത്തില്‍ കുടിയേറിയ വരത്തര്‍ ആയിരുന്നു എന്നു ആദ്യമായി സ്ഥാപിച്ചത് സുന്ദരം പിള്ള ആയിരുന്നു.ആ വസ്തുത മനസിലാക്കിയത് കൊണ്ടാണ് ചട്ടമ്പി സ്വാമികള്‍ എഴുതിയത് എന്ന പറയപ്പെടുന്ന പ്രാചീനമലയാള(1916) ത്തില്‍ ബ്രാഹ്മണര്‍ കുടിയേറിയവര്‍ എന്ന് കാണപ്പെടുന്നത് .

ഇംഗ്ലണ്ടിലെ ബെമിംഗാമിലെ ലൂണാര്‍ സൊസ്സൈറ്റിമാതൃകയില്‍സുഹൃത്തും യോഗയില്‍ ഗുരുവും ആയിരുന്ന ശിവരാജയോഗി തൈക്കാട്ട് അയ്യാവുസ്വാമി(1814-1909) എന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ നരേന്ദ്ര മോഡിയുമായി ചേര്‍ന്ന്തിരുമധുര പേട്ടയില്‍ ജ്ഞാന പ്രജാഗരം (1876,)ചെന്തിട്ടയില്‍ ശൈവ പ്രകാശസഭ (1885) എന്നിവ സ്ഥാപിച്ച പിള്ള  ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ ഗുരു, അയ്യങ്കാളി ,ഡോക്ടര്‍ പല്‍പ്പു തുടങ്ങിയ നവോത്ഥാന നായകര്‍ക്ക് ദിശാബോധം നല്‍കി. ആര്‍ട്ടിസ്റ്റ് രാജാരവി വര്‍മ്മ, ഏ .ആര്‍ രാജരാജവര്‍മ്മ മുതല്പേരെ പ്രശസ്തരാക്കിയതില്‍ പിള്ളയ്ക്ക് ഗണ്യമായ പങ്കുണ്ടായിരുന്നു .

പരിണാമ സിദ്ധാന്തം അവതരിപ്പിച്ച ഡാര്‍വിനുമായി നേരിട്ട് കത്തിടപാടുകള്‍ നടത്തിയിരുന്നു മലയാളിയായ പിള്ള .(പി.ഗോവിന്ദപ്പിള്ള   )
ജ്ഞാന പ്രജാഗരം, ശൈവ പ്രകാശസഭ ,തിരുവനന്തപുരം പബ്ലിക് ലൈബ്രറി എന്നിവയില്‍ പിള്ള നടത്തിയ പ്രഭാഷണങ്ങള്‍ മുഴുവന്‍ ശ്രദ്ധയോടു കേട്ട് നോട്സ് എഴുതിയടുത്ത കുഞ്ഞന്‍ പില്‍ക്കാലത്ത് ചട്ടമ്പി സ്വാമികള്‍ ആയി മാറി. നാല്‍പ്പത്തിരണ്ടാം വയസ്സില്‍ 1897- ല്‍ പിള്ള അകാലത്തില്‍ അന്തരിച്ചു പില്‍ക്കാലത്ത് തിരുക്കൊച്ചി ധനമന്ത്രിയ ആയി ഭൂപരിഷ്കരണത്തി നായി ആറു ബില്ലുകള്‍ അവതരിപ്പിച്ച നടരാജന്,പി.എസ് നടരാജ പിള്ളയ്ക്ക് (1891-1966)  അന്ന് പ്രായം ആറു വയസ് .ഭാര്യ ബാലനായ മകനുമായി ആലപ്പുഴയ്ക്ക് പോയി .പിള്ളയുടെ നോട്സ് പരിഷ്കാരം വരുത്തി ആരൊക്കയോ ചട്ടമ്പി സ്വാമികളുടെ പേരില്‍ പ്രസിദ്ധീകരിച്ചു .വിഹഗ വീക്ഷണത്തില്‍ തന്നെ ആ കൃതികള്‍ ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലായിരുന്ന,കൊടും തമിഴ് പരിജ്ഞാനം ഇല്ലാതിരുന്ന,  ചട്ടമ്പി സ്വാമികള്‍ എഴുതിയവ അല്ല എന്ന് മനസ്സിലാകും
.
1897 ല്‍ അന്തരിച്ച സുന്ദരന്‍ പിള്ള 1921 –ല്‍ ഹാരപ്പന്‍ ഉല്‍ഖനനം തുടങ്ങുന്നതിനു മൂന്നു ദശകങ്ങള്‍ക്ക് മുമ്പ് തന്നെ, പ്രാചീന ഭാരത സംസ്കൃതി ദ്രാവിഡം ആണെന്ന് വാദിച്ചു .തെക്കേ ഇന്തയിലെ നദീ തടങ്ങളില്‍ നിന്ന് കര്‍ഷകര്‍  വടക്കെ ഇന്ത്യയിലേക്ക്‌ വ്യാപിക്ക ആയിരുന്നു എന്ന സുന്ദരന്‍ പിള്ളയുടെ വാദത്തിനു ഇന്ന് അംഗീകാരം കിട്ടി വരുന്നു ((ഹരി കട്ടേല്‍
സ്ഥലനാമ ചരിത്രം എസ് .പി.സി.എസ് 2016 പുറം 68).വെറുതെ അല്ല എം.ജി.എസ് നാരായണന്‍ തന്‍റെചരിത്രം വ്യവഹാരം കേരളവും ഭാരതവും” (കറന്റ് തൃശ്ശൂര്‍ 2015 പുറം 130), “കേരള ചരിത്രംഒന്നാം വാല്യത്തില്‍ രാജന്‍ ഗുരുക്കള്‍ മനോന്മണീയം സുന്ദരന്‍ പിള്ളയെ കുറിച്ച് മുക്കാല്‍ പാരഗ്രാഫ് എഴുതിയതില്‍ അസഹിഷ്ണത പ്രകടിപ്പിച്ചത് “(അത്രയൊന്നും പറയാനില്ലാത്ത”എന്ന നാരായണ വിശേഷണം കാണുക ) .തനിക്കു കേരള ചരിത്ര പിതൃസ്ഥാനം ഉറപ്പിക്കാന്‍ ഒരു മുഴം മെമ്പേ എറിഞ്ഞ കല്ലായിരുന്നു ചരിത്രം വ്യവഹാരത്തിലെ ആ “പാര”.

ഇളംകുളം കുഞ്ഞന്‍ പിള്ളയുടെ കണ്ടെത്തലുകള്‍ക്ക്,  ചില തിരുത്തലുകള്‍ വരുത്തിയതിനാല്‍, ചരിത്ര പിതാവ് എന്ന സ്ഥാനത്തിനു താനാണ് അവകാശി എന്ന് എം.ജി.എസ് .സ്കൂള്‍ തലത്തില്‍ മാത്രം കേരള ചരിത്രം പഠിച്ചു കോളേജ് തലത്തില്‍ ആധുനിക വൈദ്യശാസ്ത്രം മാത്രം പഠിച്ച എനിക്ക് പോലും എം.ജി.എസ്സിന്‍റെ ചില കണ്ടെത്തലുകള്‍ തിരുത്താന്‍ കഴിയുന്നു .അദ്ദേഹത്തിന്‍റെ സുപ്രസിദ്ധമായ കള്‍ച്ചറല്‍  
സിംബയോ സിസ് ,പെരുമാള്സ് ഓഫ് കേരള എന്നിവയ്ക്ക് അടിസ്ഥാന തെളിവാക്കപ്പെട്ട തരിസാപ്പള്ളി ശാസനത്തിലെ അവസാന പശ്ചി മേഷ്യന്‍ സാക്ഷിപ്പട്ടിക ഉള്ള ഓല  യതാര്‍ത്ഥ ശാസനതിന്റെ ഭാഗമേ അല്ല എന്ന വസ്തുത എനിക്ക് കണ്ടെത്തി അന്തര്‍ദേശീയ ചരിത്ര സെമിനാറില്‍ (2015 നവംബര്‍  27,സി.എം.എസ് കോളേജ് കോട്ടയം ) അവതരിപ്പിക്കാനും പ്രസിദ്ധപ്പെടുത്താനും കഴിഞ്ഞു .ചരിത്രം തിരുത്തപ്പെട്ടുകൊണ്ടേ ഇരിക്കും. എം.ജി.എസ്സിന്റെ കണ്ടെത്തലുകള്‍ അദ്ദേഹത്തിന് പിന്നാലെ വരുന്നവര്‍ തിരുത്തും .അതിനാല്‍ തിരുത്ത്തിയവര്‍ക്കെല്ലാം പിതൃ സ്ഥാനം കിട്ടില്ല
കാളവണ്ടിയില്‍ യാത്ര ചെയ്തു പ്രാചീന രേഖകള്‍ കണ്ടെത്തിയ സുന്ദരന്‍ പിള്ളയുടെ കാലത്തെ സൌകര്യമല്ല 1970 കളില്‍ ഗവേഷകനായ എം.ജി.എസ്സിന് കിട്ടിയത് .അതിനാല്‍ അദ്ദേഹത്തിന് കൂടുതല്‍ ശാസ്ത്രീയത  നേടാന്‍ കഴിഞ്ഞു .സുന്ദരന്‍ പിള്ള 70 രേഖകളെ കണ്ടെത്തിയുള്ളു താന്‍ 150 കണ്ടെത്തി എന്ന് എം.ജി.എസ് വീമ്പടിക്കുന്നു 1895 കാലത്തെ കാളവണ്ടി --പെന്‍സില്‍ കലക്ക മഷി കാലത്തെ സൌകര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍, സുന്ദരന്‍ പിള്ള അക്കാലത്തെ ചരിത്രപഠനം നീതി പൂര്വ്വമായും,വിശദമായം ശാസ്ത്രീയമായും  സത്യസന്ധമായും ചെയ്തു. അതിനാല്‍ കേരള ചരിത്ര പിതൃസ്ഥാനം, കേരള ആര്‍ക്കിയോളജി വകുപ്പ് ആദ്യ മേധാവി ആയിരുന്ന സുന്ദരന്‍ പിള്ളയ്ക്ക് മാത്രം അവകാശപ്പെട്ടിരിക്കുന്നു .
ഇളംകുളം കുഞ്ഞന്‍ പിള്ള ,എം.ജി.എസ് നാരായണന്‍ എന്നിവര്‍ കൊച്ചച്ചന്‍മാര്‍ മാത്രം .കൂടുതല്‍ കണ്ടെത്തിയാല്‍ ,കൂടുതല്‍ പേജുകള്‍ എഴുതിയാല്‍,ചിലതെറ്റുകള്‍ തിരുത്തിയാല്‍ ,അക്കാദമിക് ചരിത്രകാരനായാല്‍ ,അഖിലേന്ത്യാ തലത്തില്‍ സ്ഥാനമാനങ്ങള്‍ നേടിയാല്‍,  കൂടുതല്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചാല്‍ ,പേര്‍ കൂടുതല്‍ തവണ അച്ചടിച്ചാല്‍ ,കൂടുതല്‍ അഭിമുഖങ്ങള്‍ വന്നാല്‍ കിട്ടുന്നതല്ല,പത്രമാസികകളില്‍ കൂടുതല്‍ തവണ ഫോട്ടോ അച്ചടിച്ചുവന്നാല്‍ ,ചാനലുകളില്‍ കൂടുതല്‍ തവണ പ്രത്യക്ഷ പ്പെട്ടാല്‍ മാത്രം  പിതൃസ്ഥാനം
അവകാശപ്പെടാന്‍ അര്‍ഹന്‍ ആകില്ല ..
“തരിസാപ്പള്ളി ശാസനത്തിലെ അവസാന ഓല ,പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക ഉള്ള  ഓല ,യഥാര്‍ത്ഥ ഓല എന്ന് കണക്കാക്കിയാണ്  താങ്കള്‍ സഹവര്‍ത്തിത്വ സിദ്ധാന്തം ആവിഷ്കരിച്ചതും കള്‍ ച്ചറല്‍ സിംബയോസിസ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചതും .മാത്രമല്ല ആ ഓലയുടെ ചിത്രം പെരുമാള്‍സ് ഓഫ് കേരള എന്ന ഗ്രന്ഥത്തിന്റെ പുറംചട്ടയില്‍ ഉപയോഗിച്ചതും .എന്നാല്‍ ആ ഓല വ്യാജം എന്ന് ഇന്ന് തെളിയിക്കപ്പെട്ടു എന്നാണു ഡോ .കാനം ശങ്കരപ്പിള്ളയുടെ വാദം .
എങ്ങിനെ കാണുന്നു ?”എന്ന ചോദ്യത്തിനു എം.ജി.എസ് നല്‍കിയ മറുപടി
അയാളുടെ വാദമാണ് .ശരിയല്ല ഒരു തെളിവും ഇല്ല ...കാനവും കൂട്ടരും സി.പി എം ആണ്”
എന്ന് പറഞ്ഞു എം.ജി.എസ് തടിതപ്പുന്നു
“കാനവും കൂട്ടരും” എന്ന് എം.ജി.എസ് പറഞ്ഞത് ആരെ ഉദ്ദേശിച്ചു എന്ന് മനസ്സിലാകുന്നില്ല .എം.ജി.എസ് വിമര്‍ശനത്തില്‍ ഞാന്‍ ഒറ്റയാന്‍ മാത്രം. എനിക്കാരും കൂട്ടില്ല .പക്ഷെ വസ്തുതകള്‍,തെളിവുകള്‍  എന്‍റെ കൂടെ.
അവ എന്തെല്ലാം എന്ന് വിശദമായി തന്നെ വ്യക്തമാക്കാം
Some  Early sovereigns of Travancore, The Age of Thirunjaanasmbandhar എന്നീ “സുന്ദരന്‍” പ്രബന്ധങ്ങള്‍ എം.ജി.എസ് കണ്ടുരുന്നുവോ ,വായിച്ചിരുന്നുവോ പഠിച്ചിരുന്നുവോ എന്നൊന്നും നമുക്കറിയില്ല .എന്നാല്‍ ആദ്യ പ്രബന്ധത്തിലെ ഒരു ഖന്ധിക അദ്ദേഹം വായിച്ചിട്ടുണ്ട് .കാരണം അത് Perumals of Kerala യില്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു (പുറം 55 Survey of sources )
41.Sundaran Pillai,Op.Cit,p.”Copper-plate grants,being most;y the private properiesof individuals or corporations,always present thechance of turning out to be forgeries in favour of vestedinterests”
Some Early Sovereigns of Travancore എന്ന പ്രബന്ധത്തില്‍ സുന്ദരന്‍ പിള്ള 1894 ല്‍
എഴുതിയത് .എം.ജി.എസ് തന്‍റെ എഴുത്തു മുറിയില്‍ തങ്ക ലിപിയില്‍ എഴുതിവയ്ക്കേണ്ട വാചകം .
ആ ഒറ്റ വാചകം മതിയല്ലോ സുന്ദരന്‍ പിള്ള ചരിത്ര പിതാവ് സ്ഥാനം കിട്ടാന്‍ .എം.ജി.എസ് തരിസാപ്പള്ളി പട്ടയത്തില്‍ മറന്നു പോയ സത്യം
സുന്ദരന്‍ പിള്ള അത് മുമ്പേ കണ്ടു
കൊച്ചച്ചന്‍ എത്ര ചമഞ്ഞാലും അച്ഛന്‍ ആകില്ല
തരിസാപ്പള്ളി പട്ടയത്തിലെ വ്യാജ ഓല കണ്ടെത്തുന്നതില്‍ എം.ജി.എസ് പരാജയപ്പെട്ടു .ആ പട്ടയം ഒന്നാണ് രണ്ടില്ല എന്ന് പോലും അദ്ദേഹത്തിനറിഞ്ഞു കൂടാ .ഓലയുടെ അകം ഏതു പുറം ഏതെന്നു പോലും അറിയില്ല .
Perumals of Kerala പേജ് കാണുക Index to Cera Inscriptions
No A2 Material
Copper Plate .two plates with writings on both sides of the first and on ONE SIDE OF THE SECOND PLATE(capitals by Dr.Kanam).തെറ്റി ചരിത്രകാരാ തെറ്റി .ആദ്യ ഓലയില്‍ ആദ്യ(പുറ)വശം ശൂന്യം .അതിനാല്‍ അവസാന ഓലയിലും പുറവശം ശൂന്യമാകണം എന്നത് സാമാന്യ ബുദ്ധി
ഇനി എം.ജി എസ് എഴുതി ശിഷ്യരെ പഠിപ്പിക്കുന്നത് കാണുക : 
ഒരു പഴയ പ്രമാണംകത്തോ ഡയറിയോ ആത്മകഥയോ ഭൂസ്വത്തിന്‍റെ  ആധാരമോ രാജകീയ പ്രഖ്യാപനമോ പത്രപ്രസ്താവനയോ കയ്യില്‍ വന്നാല്‍ അതിനെ ബാഹ്യവിമര്‍ശനം ,ആന്തരവിമര്‍ശനം എന്നിങ്ങനെ രണ്ടു തരം  പ്രക്രിയകള്‍ക്ക് വിധേയമാക്കെ അതിന്റെ തീയതി,പേരുകള്‍ ,കയ്പ്പട ,ഭാഷസംവിധാനം ,എന്നിവയെല്ലാം നിഷ്കൃഷ്ട പരിശോധനയ്ക്ക് വിഷയമാക്കുന്നു.ബാഹ്യ വിമര്‍ശനത്തില്‍ അതിന്‍റെ തീയതി ,പേരുകള്‍ ,കയ്പ്ട ,ഭാഷ സംവിധാനം എന്നിവയെല്ലാം നികൃഷ്ട പരിശോധനയ്ക്ക് വിധേയമാക്കുന്നു .ആന്തരിക വിമര്‍ശനത്തില്‍ അതിന്‍റെ വിവിധ ഭാഗങ്ങള്‍  . തമ്മിലുള്ളബന്ധം ,അതിന്‍റെ  ശൈലി ,കൂട്ടിചേര്‍ക്കലുകള്‍ ,ഒഴിവാക്കലുകള്‍ ,എന്നിവ കൂലംകഷമായി നിരീക്ഷിക്കുന്നു .ഇത്തരം പടിപടിയായുള്ള പരിശോധന കൊണ്ട് ആ പ്രമാണത്തിന്റെ സത്യാവസ്ഥ ,വിശ്വാസ്യത,ഉദ്ദേശം ,പ്രയോജനം എന്നിവ ഏറെക്കുറെ തിരിച്ചറിയാം .ഇങ്ങനെ ലഭ്യമായ എല്ലാ പ്രമാണങ്ങളും അവയുടെ ആകെത്തുകയെ ആധാരമാക്കിയാണ് ഗവേഷകര്‍ സംഭവങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് .എത്ര പരിച്ചയസമ്പന്നനായാലും സമര്‍ത്ഥ നായാലും തെറ്റു പറ്റും . .അത് വീണ്ടും വീണ്ടും പരിശോധിക്കാം” (നാരായണന്‍ .എം.ജി.എസ്
“ഗവേഷണങ്ങളും ചരിത്രനിഗമാനങ്ങളും” ആമുഖം “ചരിത്രവും വ്യവഹാരവും കേരളവും ഭാരതവും” കറന്റ് ബുക്സ് തൃശ്ശൂര്‍ ജൂണ്‍ 2015 പുറം x,x) തന്നെ എഴുതി വച്ചതാണ് .പക്ഷെ സ്വന്തം പഠനം വന്നപ്പോള്‍ അത് മറന്നു .ഏട്ടില്‍ അപ്പടി .പയറ്റില്‍ ഇപ്പടി .

കേരളചരിത്ര പഠനങ്ങളിലെ അടിസ്ഥാന രേഖയാണ് തരിസാപ്പള്ളി ശാസനം എന്നറിയപ്പെടുന്ന കുരക്കേണി കൊല്ലം ചെമ്പോലക്കൂട്ടം .സി.ഇ  849-യില്‍ വേല്‍ കുല സുന്ദരന്‍ എന്ന വേണാടന്‍ സാക്ഷിയാല്‍ നാനം മോനം (നമോത്ത് ജിനനം ഞാന്‍ ജിനനെ നമിക്കുന്നു ജൈന അക്ഷരമാല )ഭാഷയില്‍ -വരയപ്പെട്ട ഏറ്റവും പ്രാചീന വട്ടെഴുത്ത് രേഖ .
ഈ ചെമ്പോലയുടെ എഴുത്ത് വര്‍ഷം കൃത്യമായി നിര്‍ണ്ണയിച്ചത് ഇളംകുളം കുഞ്ഞന്‍ പിള്(,.വട്ടെഴുത്തിലും ഗ്രന്ഥ അക്ഷരത്ത്തിലും എഴുതപ്പെട്ട വേണാട് രേഖ .ചെപ്പുപത്തിരം” .ഇംഗ്ലണ്ടിലെ ലസ്റ്ററില്‍ (LEICESTER) മോണ്ട് ഫോര്‍ട്ട്‌ യൂണി വേര്‍സിറ്റി ,ബ്രിട്ടീഷ് മ്യൂസിയം ,യൂക്കെയിലെ ആര്‍ട്ട്സ് & ഹെറിറ്റേജ് കൌണ്‍സില്‍ എന്നിവയുടെ കൂട്ടായ്മയില്‍ വിവിധ രാജ്യങ്ങളിലെ മുപ്പതു ഗവേഷകരെ ഉള്‍പ്പെടുത്തിയ ആഗോള പഠനം .കുഞ്ഞന്‍പിള്ള എന്ന മലയാള അധ്യാപകന്‍ കണ്ടെത്തിയ 849 എന്ന വര്‍ഷം വിസ്മൃ തമാകാതിരിക്കാന്‍ എന്ന് തോന്നും വിധം ഈ പഠനത്തിനുള്ള വെബ് സൈറ്റ്www.849ce.org.uk എന്നാണു നല്കപ്പെട്ടിരിക്കുന്നത് പഠനമേധാവി ആയ  എലിസബെത് ലംബോന്‍ (Elizabeth Lambourn) എന്ന മഹതിയെ നമുക്കഭിനന്ദിക്കാം.

തരിസാപ്പള്ളി പട്ടയം (എസ് .പി.സി.എസ് 2013) രചിച്ച രാഘവ വാര്യര്‍, കേശവന്‍ വെളുത്താട്ട്എന്നിവരും ഈ മുപ്പതംഗ പഠന ഗ്രൂപ്പില്‍ പെടുന്നു.
(
തരിസാപ്പള്ളി പട്ടയം പേജ്122-29 കാണുക) അവര്‍ എഴുതും  പ്രകാരം
ആറു ഓലകള്‍ (There are six plates in total. Most of them inscribed on both sides. The average dimensions are 25 by 9cm) ഉണ്ടത്രേ .മിക്കവയിലും ഇരുവശത്തും എഴുത്ത് .ഏതിലാണ്   ഒരു വശത്ത് മാത്രം എന്ന് വാര്യര്‍ -വെളുത്താട്ട്ദ്വയങ്ങള്‍  പ റയുന്നില്ല എന്നത് വിചിത്രം ..വലിപ്പം ശരാശരിയില്‍ കൊടുത്തിരിക്കുന്നു .അവസാനത്തെ വിദേശ സാക്ഷിപ്പട്ടികയുടെ വലിപ്പവ്യത്യാസം ഒളിച്ചു വയ്ക്കപ്പെടുന്നു.പൂച്ച് വെളിവാകും എന്നതാണ് കാരണം
വിക്കി മലയാളത്തില്‍ അത് 7.62x20.3 മറ്റൊലകള്‍ 22.35x8.15 എന്ന അളവില്‍ .
2015
 നവംബര്‍ 27 നു കോട്ടയം പഴയപള്ളിയില്‍ നടന്ന തരിസാപ്പള്ളി ചെപ്പെടു സെമിനാറില്‍ എം.ജി.എസ് നാരായണന്‍ നടത്തിയ പ്രഭാഷണത്തിന്‍റെ  വീഡിയോ യൂട്യൂബില്‍ ലഭ്യം .അതില്‍ അദ്ദേഹം ചെമ്പോല പരിശോധിക്കുന്ന ദൃശ്യം കാണാം .മുഴച്ചു നില്ല്കുന്ന ഒരോല
കൃത്രിമം എന്ന് സാധാരണക്കാരന് പോലും തോന്നും .ഓലകളിലെ വലിപ്പ വ്യത്യാസം വെബ്സൈറ്റില്‍ മറച്ചു പിടിക്കുന്നു
.
ആക്തില്‍ ഡ്യു പെറോ തന്റെ Zend Avesta, Paris 1771 എന്ന കൃതിയില്‍ കൊടുത്തത് നാല് ഓല എന്ന് വാര്യരും കേശവനും (പേജ് ).
പെറോ കണ്ട ഓലകള്‍ മുഴുവന്‍ ഒരേ വലിപ്പം ആയിരുന്നു Olaas are tied through a ring with equal length and width(each them was two palms in length and four fingers breadth )and in diverse characters as reported by Antonio De Gouvea in his Jordana p 389-390.
ഇതിലെല്ലാം രസകരമായ വസ്തുത പെറോ വിദേശ സാക്ഷിപ്പട്ടിക കണ്ടിട്ടില്ല
വ്യാജന്‍ കൂട്ടി ചേര്‍ക്കപ്പെട്ടത് 1771 നു ശേഷം എന്ന് വ്യക്തം.പെറോ കൊച്ചിയില്‍ വന്നത് 1755 ല്‍ .അതിനാല്‍ അതിനു ശേഷം എന്നും പറയാം .
അയ്യന്‍ അടികള്‍ എന്ന വെള്ളാള രാജാവ് നല്‍കിയ  ആനമുദ്രയുള്ള പതിനേഴു വെള്ളാള സാക്ഷികള്‍ ഉള്ള പട്ടികയുടെ വിശദാംശങ്ങള്‍ ആങ്ക്തില്‍ ഡ്യു പെറോ തന്റെ Zend Avesta 1771യാത്രാവിവരണ ഗ്രന്ഥത്തില്‍ നല്‍കിയിരുന്നു .വലിപ്പവ്യത്യാസമുള്ള പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക പില്‍ക്കാലത്ത് ആരോ കൂട്ടി വച്ചതാവണം .അത് ബന്ധിക്കപ്പെട്ട രീതിയല്‍ അല്ല .അവസാന ഓലയില്‍ രണ്ടുവശത്തും എഴുത്ത് കാണാന്‍ പാടില്ല .കാരണം ആദ്യ ഓലയില്‍ പുറവശം ശൂന്യം .അപ്പോള്‍ അവസാന ഓലയിലും പുറം ശൂന്യമാകാന്‍ ആണ് വഴി .

പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടികയിലെ അറബി പേര്‍ഷ്യന്‍ സിറിയന്‍ സാക്ഷിപ്പട്ടിക കൃത്രിമം എന്ന് വരുന്നതോടെ  ആ ഓലയുടെ അടിസ്ഥാ നത്തില്‍ Perumals of Kerala, Cultural Symbiosis തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചു പ്രസിദ്ധനായ എം.ജി.എസ് നാരായണന്‍  തരിസാപ്പള്ളി പട്ടയം ആദ്യമായി കാണുന്നത് 2015  നവംബര്‍  27നു കോട്ടയം പഴയപള്ളിയില്‍ വച്ചുമാത്രം എന്ന് യൂട്യൂബില്‍ നിന്ന് മനസ്സിലാകും .
ചുരുക്കത്തില്‍ ബാഹ്യ ആഭ്യന്തര വിമര്‍ശനങ്ങള്‍ കൂടാതെയാണ് എം.ജി.എസ് തന്‍റെ വാദമുഖങ്ങള്‍ ആവിഷകരിച്ചത്

തന്‍റെ  പ്രബന്ധങ്ങള്‍ തയാറാക്കും മുമ്പ് ഡോ .നാരായണന്‍ പട്ടയം സ്വയം പരിശോധിച്ചില്ല എന്നത് അത്ഭുതകരമായിരിക്കുന്നു..1755-71 നു ശേഷം  1806-1844 കാലഘട്ടത്തില്‍ എന്നോ ആരോ പട്ടയത്തില്‍ തിരിമറി നടത്തി .അത് മനസ്സിലാക്കാതെ നമ്മുടെ മലബാര്‍  ചരിത്രകാരന്മാര്‍ അവ ശരിയായ പതിപ്പ് എന്ന നിലയില്‍ ആഗോളതലത്തില്‍ പ്രചരിപ്പിച്ചത് നമ്മള്‍ കേരളീയര്‍ക്ക് വല്ലാതെ കളങ്കം വരുത്തി വച്ചിരിക്കുന്നു
പട്ടയത്തില്‍ ഒരിടത്തും കൃസ്ത്യന്‍ എന്ന വാക്കില്ല  “പൂമിക്ക് കരാളര്‍ .വെള്ളാളര്‍” നാലുകുടി വെള്ളാളര്‍   എന്നിങ്ങനെ  രണ്ടിടത്തും വേള്‍  കുലം എന്ന് ഒരിടത്തും പരാമര്‍ശമുള്ള വെള്ളാളര്‍ എന്ന ജനവിഭാഗത്തെ കുറിച്ച് എം.ജി.എസ് ,കേശവന്‍ വെളുത്താട്ട് ,വാര്യര്‍ എന്നിവര്‍ മൌനം പാലിക്കുന്നു .”യശോദാ തപിരായി” എന്നൊരാള്‍ പരാമര്‍ശിക്കപ്പെടുന്നത്
കണ്ട ഭാവമേ ഇല്ല അവര്‍ക്കൊക്കെ .നകരം ചെയ്വിച്ച അദ്ദേഹം ആര്‍?
എം.ജി.എസ്സിന് മറുപടിയില്ല .”മറുവാന്‍” എന്നു രണ്ടിടത്ത് കാണപ്പെടുന്ന പദം  “അമരുവാന്‍” എന്നത് വെട്ടി പുരിച്ചു ഗുണ്ടെര്‍ട്ട് സായിപ്പ് നിമ്മിച്ച കൃത്രിമ പദം എന്നതും അവര്‍ കാണാതെ പോകുന്നു
ചുരുക്കത്തില്‍ പെറോ നല്‍കുന്ന പതിനേഴു പേര്‍ മാത്രമാണ് തരിസാപ്പള്ളി പട്ടയത്തിലെ സാക്ഷികള്‍ .അവര്‍ മുഴുവന്‍ വേണാട്ടില്‍ നിന്നുള്ള വെള്ളാള വര്‍ത്തകരും (ചെട്ടികള്‍ ,വെണ്ണീര്‍ അണിയാന്‍ അവകാശം നിഷേധിക്കപ്പെട്ട ധര്യാ/ദരിസാ  വെള്ളാളര്‍ .പന്ത്രണ്ടാം സാക്ഷിയുടെ പേര്‍ കഴിഞ്ഞു ആയ് രാജാവിന്‍റെ അന മുദ്രയും അവസാന പുറം ശൂന്യമായനാടന്‍  ഓലയില്‍ നല്‍കിയിരിക്കുന്നു
ചുരുക്കത്തില്‍ ഫോറിന്‍ പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക തരിസാപ്പള്ളി പട്ടയത്തിന്‍റെ ഭാഗമല്ല .തികച്ചും വ്യാജന്‍ .
അങ്ങനെ എം.ജി.എസ്സും ജീവിത കാലത്ത് തന്നെ തിരുത്തലുകള്‍ക്ക് വിധേയനാകുന്നു .
ചരിത്രം തിരുത്തപ്പെട്ടു കൊണ്ടേ ഇരിക്കും
അതില്‍ വ്യസനിച്ചിട്ട്‌ കാര്യം ഇല്ല .
Dr.Kanam Sankara Pillai
SRIHARI HOSPITAL,PONKUNNAM
Mob:9447035416  Email:drkanam@gmail.com
Blog: www.charithravayana.blogspot.in






No comments:

Post a Comment