Saturday 21 October 2017

രോഗങ്ങള്‍; രോഗികള്‍ (പ്രഭാത്,2017) (പരിഷ്കരിച്ച പുതിയ പതിപ്പ്) ആമുഖം

രോഗങ്ങള്‍; രോഗികള്‍ (പ്രഭാത്,2017)
(പരിഷ്കരിച്ച പുതിയ പതിപ്പ്)
ആമുഖം
മാതൃഭൂമി ആരോഗ്യമാസികയില്‍  ആദ്യകാലം മുതല്‍ എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉണ്ടായിരുന്ന, അനില്‍ മംഗലം, മനോരമ ആരോഗ്യ മാസികയില്‍ എഡിറ്റര്‍ ആയി ചുമതല ഏറ്റ ശേഷം, എനിക്ക് പുത്രതുല്യനായ, മനോരമ ന്യൂസ് ബ്യൂറോയിലെ, അനീഷ്‌ ആനിക്കാട് എന്‍റെ ബന്ധു ആണെന്നറിഞ്ഞപ്പോള്‍ പറഞ്ഞു : “ഡോക്ടര്‍ കാനം ശങ്കരപ്പിള്ള –മലയാള മെഡിക്കല്‍  ജേര്‍ണലിസത്തിന്‍റെ പിതാവ്.  കൂഞ്ഞൂഞ്ഞച്ചയന്‍ എന്നെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ പറഞ്ഞു പണ്ട് ഡോ .കാനം ശങ്കരപ്പിള്ള മനോരമ ആരോഗ്യ മാസിക തുടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങള്‍ മനോരമക്കാര്‍ അത് കേട്ടില്ല .എന്നാല്‍ അത് എങ്ങനെയോ മണത്തറിഞ്ഞ മാതൃഭൂമിക്കാര്‍ അക്കാലത്ത് തന്നെ ആരോഗ്യമാസിക തുടങ്ങി .ഞങ്ങള്‍ മനോരമക്കാര്‍ പിന്നിലായി പോയി”
അനില്‍ മംഗളം വിശേഷിപ്പിച്ചത്‌ പോലുള്ള അവകാശവാദം ഒന്നും എനിക്കില്ല .അമ്പതു വര്‍ഷക്കാലത്തെ ആതുരസേവനത്തില്‍ ആദ്യ ആറേഴു  വര്‍ഷം പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ ജനറല്‍ പ്രാക്ട്രീഷണര്‍ എന്ന കുടുബ ഡോക്ടര്‍ ആയിരുന്നു .ജോലിയില്‍ ഏ റ്റവും കൂടുതല്‍ സംതൃപ്തി കിട്ടിയ കാലം.ഓര്‍മ്മയില്‍ ഇന്നും പച്ച പിടിച്ചു നില്‍ക്കുന്നത് സംസ്ഥാനം കണ്ട ഏറ്റവും നല്ല ആരോഗ്യ മന്ത്രി(അച്ചുത മേനോന്‍ മത്രിസഭ ) ആയ, പി.എസ്.പി യിലെ എന്‍ കെ ബാലകൃഷ്ണന്‍ ഏറ്റവും നല്ല പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ മെഡിക്കല്‍ ഓഫീസര്‍ എന്ന ബഹുമതി നല്‍കിയ എരുമേലി മെഡിക്കല്‍ സെന്‍റര്‍ (1974) കാലഘട്ടം .പിന്നീട് ഗൈനക്കോളജിസ്റ്റ് ആയി .ജീവിച്ചിരിക്കുന്ന, ഇപ്പോള്‍ നാലപ്പതു കാരിയായി നാലുകുട്ടികളുടെ അമ്മയായ , ഗര്‍ഭ പാത്രത്തിനു വെളിയില്‍ വളര്‍ന്ന സ്വപ്നയെ ലോകത്തിലേക്ക്‌ ആനയിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞ വൈക്കം കാലഘട്ടം .പിന്നീട് സര്‍ജനായി .ആദ്യകാല സര്‍ജന്‍ ഗൈനക്കോളജിസ്റ്റ് ആയി .അക്കാലത്തെ ആരോഗ്യമന്ത്രിയുടെ നടപടിയില്‍ പ്രതിക്ഷേധിച്ച് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് അവധി എടുത്തു ഒരു കാലത്ത് ഹോട്ടല്‍ആയിരുന്ന  കെട്ടിടത്തില്‍ തുടങ്ങിയ പന്തളത്തെ ഒരു ചെറുകിട സ്വകാര്യ ക്ളിനിക്കിനെ മെഡിക്കല്‍കോളേജ് തുടങ്ങാന്‍ ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അനുവാദം കിട്ടത്തക്ക വിധം വളര്‍ത്തി എടുത്ത പന്തളം കാലഘട്ടം .പിന്നീട് വീണ്ടും ഡപ്യൂട്ടി ഡയരക്ടര്‍ ആയി ചുരുങ്ങിയ കാലം.പിന്നീട് ചെറുതും വലുതുമായ നിരവധി സ്വകാര്യ ആശുപത്രികളില്‍ സേവനം .അവസാനം ഇപ്പോള്‍ ത്വക്ക് രോഗ ചികിസകന്‍ ,വീണ്ടും കുടുംബഡോക്ടര്‍ എന്നീ നിലകളില്‍ ആതുരസേവനം .പക്ഷെ ഞാന്‍ അറിയപ്പെടാന്‍ ഇഷ്ടപ്പെടുന്നത് “മലയാള ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തകന്‍” എന്ന നിലയില്‍ എന്ന് ഉറപ്പിച്ചു ഉച്ചത്തില്‍ പറയാന്‍ അനുവദിക്കുക .
എനിക്ക് മുമ്പും ആധുനിക വൈദ്യ ശാസ്ത്ര സംബന്ധമായി ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് .സ്കൂള്‍ വിദ്യാര്‍ഥി ആയിരിക്കുന്ന അന്‍പതുകളില്‍ ഹെലന്‍ തോമസ്‌ ,മിഡ് വൈഫ് ആകണം ,എഴുതിയ പ്രസൂതി തന്ത്രം സുന്ദരമായ കാലിക്കോബയന്റില്‍ എന്‍ ബി എസ് പുസ്തകമാക്കി ഇറക്കിയത് വായിച്ചിരുന്നു .മലയാളത്തില്‍ എഴുതിയതോ മൊഴിമാറ്റം നടത്തയതോ എന്നറിയില്ല .ഭാഷ സാധാരണക്കാര്‍ക്ക് മനസില്‍ ആകുമായിരുന്നു .ഹെല്‍ത്ത് വിസിറ്റര്‍ ആയിരുന്ന കെ.പീതാംബരന്‍ ക്ഷയം കുഷ്ടം ,കുടുംബാസൂത്രണം എന്നിവയെ കുറിച്ചു രചിച്ച പുസ്തകങ്ങള്‍ എന്‍ ബി എസ് പ്രസിദ്ധീകരിച്ചു .ലളിതമായ ഭാഷ .വൈദ്യ വിദ്യാഭ്യാസം നടത്തിയിരുന്ന അറുപതുകളില്‍ തിരുവനതപുരം കുമാരപുരത്ത് ജി ജി ഹോസ്പിറ്റല്‍ എന്ന പേരില്‍ മറ്റേര്‍ ണിറ്റി ഹോസ്പിറ്റല്‍ തുടങ്ങിയ ഡോക്ടര്‍ ....... കേരള കൌമുദി പത്രത്തില്‍ ഗര്‍ഭാവസ്ഥയെ കുറിച്ച് തുടര്‍ച്ചയായി ലേഖനങ്ങള്‍ എഴുതി പോന്നു .ഒരു തരം  പ്രോമോ ലേഖനങ്ങള്‍ എന്ന് പറയാം .പുസ്തകരൂപത്തില്‍ വന്നോ എന്നറിയില്ല അക്കാലം മെഡിക്കല്‍ കോളേജുകളില്‍ മാത്രം ആയിരുന്നു സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ .പാരമ്പര്യ ആയുര്‍വേദ കുടുംബത്തില്‍ ജനിച്ച ഡോക്ടര്‍ സി.കെ രാമചന്ദ്രന്‍ ആയുവേദ പഠനം കഴിഞ്ഞു എം ബി ബി എസ്; എം ഡി എന്നിവയും എടു ത്ത് ബ്രിട്ടനില്‍ പോയി എം ആര്‍ സി.പിയും നേടിയ  ശേഷം കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ഫിസിഷ്യന്‍ അയിരിക്കെ, അക്കാലത്ത് കോഴിക്കോട്ടു നിന്ന് മാത്രം ഇറങ്ങിയിരുന്ന മാതൃഭൂമി ദിനപ്പത്രത്തില്‍ എഡിറ്റോറിയല്‍ പേജില്‍ രോഗികളുടെ സംശയങ്ങള്‍ക്ക് മറപടി എന്ന രീതിയില്‍ തുടര്‍ ലേഖനങ്ങള്‍ എഴുതി പോന്നു .പിന്നീട് അവ പുസ്തരൂപത്തില്‍ വന്നു .ന്യൂറോളജിസ്റ് ആയിരുന്ന അബ്ദുല്‍ ഗഫൂര്‍ അപസ്മാരത്തെ കുറിച്ച് പുസ്തകം എഴുതി മനോരോഗ ചികിസകന്‍ ആയിരുന്ന ഡോക്ടര്‍ ടി. ഓ ഏബ്രഹാം അതി സുന്ദരമായ ഭാഷയില്‍ ലളിത മലയാളത്തില്‍ മനോരോഗങ്ങളെ കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തുടര്‍ ലേഖനങ്ങള്‍ എഴുതി .അവ പിന്നീട് പുസ്തകം ആക്കി .ചങ്ങനാശ്ശേരിയിലെ അല്‍ഫോന്‍സാ ഹോസ്പിടല്‍  ഉടമ ഡോക്ടര്‍ ടി വി ജോസ് അലര്‍ജിയെ കുറിച്ച് എഴുതിയ അതി സുന്ദര ശൈലിയില്‍ ഉള്ള പുസ്തകം എന്‍ ബി എസ് പുറത്തിറക്കി
ഇക്കാലത്ത് സ്പീക്കര്‍ ശങ്കര നാരായണന്‍ തമ്പിയുടെ സഹോദരന്‍ ടോക്ടര്‍ ബാലകൃഷ്ണന്‍ തമ്പി ജനയുഗം വാരികയില്‍ രോഗികളുടെ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ തുടങ്ങി .തുടര്‍ന്നു മലബാറില്‍ നിന്നുള്ള ഡോക്ടര്‍ ഹരിദാസ് വെര്‍ക്കോട്ട് ആ പംക്തി കൈകാര്യം ചെയ്യാന്‍ തുടങ്ങി .കൊല്ലത്ത് നിന്നുള്ള നേത്ര ചികിസാ വിദഗ്ദന്‍ അകാലത്തില്‍ അന്തരിച്ച, ഡോക്ടര്‍ സതീഷ്‌ ചന്ദ്രന്‍  പിന്നീട് ആ പംക്തി കൈകാര്യം ചെയ്തു പോന്നു
മുകളില്‍ പേര്‍ പറഞ്ഞ മുഴുവന്‍ ആള്‍ക്കാരെയും മുന്‍ഗാമികള്‍ എന്ന നിലയിലും വഴികാട്ടികള്‍ എന്ന നിലയിലും സ്മരിക്കുന്നു .അവരോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.    
ഇരുപത്തിഅഞ്ചു വര്‍ഷക്കാലം തുടര്‍ച്ചയായി ആകാശവാണിയിലും മുപ്പതു വര്‍ഷം തുടര്‍ച്ചയായി ഏതാണ്ട് അറുപതോളം മലയാള പത്രമാസികകളിലും സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന പച്ചമലയാളത്തില്‍ പൊതുജനാരോഗ്യ സംബന്ധമായ ലേഖനങ്ങള്‍, സ്വകാര്യ പ്രാക്ടീസ് കൂട്ടുക എന്ന ലക്‌ഷ്യം തീണ്ടാതെ തന്നെ,നിര്‍വഹിക്കാന്‍ സാധിച്ച മറ്റാരെങ്കിലും ഉണ്ടോ എന്ന് സംശയം .പത്തു ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു .അത്തരത്തില്‍ ഒരു നേട്ടം കൈവരിക്കാന്‍ കാരണക്കാരായ ,സഹായികളായ, നിരവധി മഹത് വ്യക്തികളെ ആദരപൂര്‍വ്വം സ്മരിക്കുന്നു .പ്രൈമറി സ്കൂളില്‍ വച്ചുതന്നെ മാതൃഭൂമി വാരിക വായിക്കാന്‍ തന്നിരുന്ന കാനം കൊച്ചുകാഞ്ഞിരപ്പാറ സ്കൂള്‍ ഹെഡ്മാസ്റര്‍ മണിമംഗലം എം.എന്‍ ശങ്കരപ്പിള്ള ,സി.എം .എസ് സ്കൂളിലെ ലൈബ്രേറിയന്‍ ചെലക്കൊമ്പു കാരന്‍ ജയിംസ്(ചാക്കോ ) സാര്‍ ,വാഴൂര്‍ കുതിരവട്ടം സ്കൂളിലെ മലയാളം അദ്ധ്യാപകന്‍, തിരക്കഥാകൃത്ത് (കാലം മാറുന്നു .മദ്രാസിലെ മോന്‍ ) മഹോപാധ്യായ കവിയൂര്‍ ശിവരാമ പിള്ള , യൂനിവേര്‍സിറ്റി കോളേജിലെ പ്രൊഫ എം.നഫീസത്ത്‌ ബീവി (സ്കൂള്‍ വാര്‍ഷികത്തിന് കുതിരവട്ടം സ്കൂളില്‍ പ്രസംഗിക്കാന്‍ വന്ന അവര്‍ (1960) ആദ്യ അഞ്ചു മിനിട്ടുനേരം പ്രസംഗിച്ചത് സ്കൂള്‍ കയ്യെഴുത്ത് മാസികയില്‍ ഞാന്‍ എഴുതിയ ലേഖനത്തെ കുറിച്ചായിരുന്നു))സി.എം എസ് കോളേജിലെ അമ്പലപ്പുഴ രാവവര്‍മ്മ, മെഡിസിന്‍  എഞ്ചിനീയറിംഗ്കോര്സുകള്‍ക്ക് ഒരേ സമയം സര്‍ക്കാര്‍ കോളേജുകളില്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍ എഞ്ചി നീയറിംഗ് വേണ്ട മെഡിസിന്‍ പമതി എന്ന് കട്ടായം ഉപദേശിച്ച കാഞ്ഞിരപ്പള്ളി പങ്ങപ്പാട്‌ പി.പി ശങ്കരപ്പിള്ള ,കുടുബത്തിലെ ആദ്യ ഡോക്ടര്‍ അദ്ദേഹത്തിന്‍റെ മകള്‍ ഡോ .മീനാക്ഷിയമ്മ (സതി) ,കസിന്‍ ഡോ .എം ഏ പിള്ള (ആയുര്‍വേദ ബിരുദം നേടിയ ശേഷം MBBS;MS ബിരുദം നേടി) കോ ട്ടയം മെഡിക്കല്‍ കോളേജ് സോഷ്യല്‍ ആന്‍ഡ് പ്രവന്റീവ് മെഡിസിന്‍ പ്രൊ ഫസ്സര്‍ ഐസക് ജോസഫ് (വെല്ലൂര്‍ ),കേരളം കെ.സി സക്കറിയ (കേരള ഭൂഷണം )കേരള ശാസ്ത്ര പരിഷത്ത്സ്ഥാപകന്‍  പി.ടി ഭാസ്കര പണിക്കര്‍ (പി.ടി ബി), ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ അദ്ധ്യക്ഷന്‍ പി.ഗോവിന്ദപ്പിള്ള ,ഭാഷാ ഇന്സ്റ്റിട്യൂട്ട് മേധാവി എന്‍.വി കൃഷ്ണ വാര്യര്‍ ,വിജ്ഞാന കൈരളി പത്രാധിപര്‍ പ്രൊഫ.എസ് .ഗുപ്തന്‍ നായര്‍ ,വിജ്ഞാനം എഡിറ്റര്‍ ആറന്മുള ഹരിഹര പുത്രന്‍, ജനയുഗം പത്രാധിപര്‍ കാമ്പിശ്ശേരി കരുണാകരന്‍ പിന്നീട് മലയാറ്റൂര്‍ ,കണിയാപുരം രാമചന്ദ്രന്‍ മലയാള നാട് എസ് .കെ നായര്‍ ,വി.ബി.സി നായര്‍ ചാത്തന്നൂര്‍ മോഹന്‍ ,കുടുംബജീവിതം പത്രാധിപര്‍ പി.എം മാത്യു വെല്ലൂര്‍,തോമസ്‌ ജേക്കബ് (മനോരമ ദിനപ്പത്രം ലീഡര്‍ പേജ് ),എന്‍.പി ഗോപിനാഥ് (കന്യക ),ഇന്ദു ബിനായര്‍ (വനിത), ഡോ .ലല്‍കാര്‍ അരവിന്ദ് (ഗൃഹലക്ഷ്മി ),വിമലാ രാജാകൃഷ്ണന്‍ (മഹിളാ രത്നം ),ശാസ്ത്ര കേരളം ,ശാസ്ത്ര ദീപിക,ഗ്രാമ്ശാസ്ത്രം പത്രാധിപന്മാര്‍,ഇടമറുക് മിസ്സിസ് റേച്ചല്‍ തോമസ്‌ (മനോരാജ്യം ) റോസ്കോട്ട് കൃഷ്ണപിള്ള (യോജന) അനുജന്‍ അത്തിക്കയം (പൌരധ്വനി ആരോഗ്യ ശാസ്ത്രം) എം .മനോഹരന്‍ (ഡോക്ടര്‍ മാസിക ), പുനത്തില്‍ കുഞ്ഞബ്ദുള്ള (ജീവരാഗം ) ,വെട്ടൂര്‍ രാമന്‍ നായര്‍ (പാക്കനാര്‍) ,എം പി .നാരായണ പിള്ള (ട്രയല്‍) ദീപിക പത്രാധിപര്‍, ഗാനരചയിതാവ് പി .ഭാസ്കരന്‍,വേളൂര്‍ കൃഷ്ണന്‍ കുട്ടി (ദീപിക ),.പി.കെ ബാലകൃഷ്ണന്‍ (മാധ്യമം) ,ആകാശ വാണിയിലെ പി.ജെ ജോസഫ് ,ഏഷ്യാ നെറ്റിലെ ശ്രീകണ്ടന്‍ നായര്‍,പാര്‍വ്വതി പ്രഭാത ബുക്ക് ഹൌസിലെ കാനം വിജയന്‍,ഡി.സി കിഴക്കേ മുറി (കറന്റ് ബുക്സ് ) എന്നിങ്ങനെ  അറുപതില്‍ പരം പത്രാധിപന്മാര്‍ എന്‍റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു .അവരോടെല്ലാം ഉള്ള കടപ്പാട്മറക്കാന്‍ സാധിക്കില്ല.
എഴുപതുകളിലും എണ്പതുകളിലും മലയാളത്തില്‍ ആധുനിക  വൈദ്യ ശാസ്ത്രവിഷയത്തില്‍ എഴുതാന്‍ കഴിയുന്ന  ഡോക്ടര്‍മാര്‍ വിരളം ആയിരുന്നു .മെഡിക്കല്‍ കോളേജിലെ പല അധ്യാപകര്‍ക്കും വേണ്ടി പലപ്പോഴും ഗോസ്റ്റ് (Gost) ലേഖകന്‍ ആകേണ്ടി വന്നു. ആകാശവാണി യിലേക്ക് അവര്‍ക്കുവേണ്ടി പ്രഭാഷണങ്ങള്‍ എഴുതി നല്‍കി പില്‍ക്കാലത്ത് അവരില്‍ പലരും നല്ല എഴുത്തുകാരായി, പ്രഭാഷകര്‍ ആയി  മാധ്യമങ്ങള്‍ കൈയടക്കി. നിരവധി ജൂനിയര്‍ ഡോക്ടര്‍മാരെ കൈപിടിച്ചുയര്‍ത്തി .ചിലരെ കോള മിസ്റ്റ്കളാക്കി ഉയര്‍ത്തി.
ഞാന്‍ തെളിച്ച വഴിയിലൂടെ പിന്നാലെ നിരവധി എഴുത്തുകാരായ ഡോക്ടര്‍മാര്‍  വന്നു .പലരും എന്നെക്കാള്‍ നല്ല എഴുത്തുകാരായി, ഗ്രന്ഥകാരന്മാരായി .ഏറെ സന്തോഷം നല്‍കുന്നു. അവര്‍ക്കൊക്കെ വഴികാട്ടിയാവാന്‍ സാധിച്ചു .മലയാളത്തില്‍ എഴുതുന്നതും പ്രസംഗിക്കുന്നതും സംസാരിക്കുന്നതും പോരായ്മയായി ഇന്നത്തെ ഡോക്ടര്‍മാര്‍ കരുതുന്നില്ല .എഴുതി തുടങ്ങുന്ന  1970  കാലത്ത് സഹഡോക്ടറ ന്മാര്‍ പരിഹസിച്ചിരുന്നു. പഴി പറഞ്ഞരുന്നു .ഇന്നതെല്ലാം വെറും പഴങ്കഥ .
മലയാളത്തില്‍ എഴുതാന്‍ കഴിയുന്ന  ഡോക്ടര്‍മാര്‍ ഇഷ്ടം പോലെ ആയപ്പോള്‍, പത്രമാധ്യമ രംഗം വിട്ട്, സോഷ്യല്‍ മീഡിയയിലായി താല്‍പ്പര്യം. വൈദ്യശാസ്ത്ര രംഗം വിട്ടു കേരള ചരിത്രം, നവോത്ഥാന പ്രസ്ഥാനങ്ങള്‍ എന്നിവയിലായി ശ്രദ്ധ .പത്ത് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അവയില്‍ ഒന്ന് പോലും  കിട്ടാനില്ല .പുതിയ എഡിഷന്‍ ഇറക്കണം എന്നുള്ള ആവശ്യം  പല ദിശയില്‍ നിന്ന് വന്നിരുന്നു .പത്തു നാല്‍പ്പതു വര്‍ഷം മുമ്പെഴുതിയ ലേഖനങ്ങള്‍ അടി മുടി മാറ്റി എഴുതാതെ, പുതിയ എഡിഷന്‍ ഇറക്കാന്‍ മടിച്ചു .വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു .പലതും ശേഖരിക്കപ്പെട്ടിട്ടില്ല .പുസ്തക രൂപത്തില്‍ ഇറക്കിയില്ല
ഒന്നാം പതിപ്പിലെ  സ്ഥിതി വിവരക്കണക്കുകള്‍ ഇന്നത്തെ നിലയില്‍ ശരിയല്ല.ചികില്‍സകള്‍ പാടെ മാറി .പുതു പുത്തന്‍ ഔഷധങ്ങള്‍ ലഭ്യമായി.പുതിയ ചികിസാ രീതികള്‍ ലഭ്യമായി മസൂരി,പോളിയോ (പിള്ള വാതം) എന്നിവ നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടു .പല രോഗങ്ങളും നിയന്ത്രണ വിധേയമായി.എന്നാല്‍ പുതിയ രോഗങ്ങള്‍ (എയിഡ്സ് ,ഡങ്കി ,ചിക്കന്‍ ഗുനിയ,എലിപ്പനി ,പക്ഷിപ്പനി തുടങ്ങിയവ ) പടര്‍ന്നു പിടിയ്ക്കുന്നു
എന്നാല്‍ പഴയ ലേഖനങ്ങള്‍ കാര്യമായ മാറ്റം വരുത്താതെ അതെ പടി നല്‍കുന്നത് 1970-80 കളില്‍ കേരളത്തിലെ പൊതുജനാരോഗ്യ നിലവാരം എന്തായിരുന്നു അവയെ നിയന്ത്രണ വിധേയമാക്കി ലോക പ്രസിദ്ധമായ കേരളാ മോഡലിലേക്ക് ,ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ആരോഗ്യ നിലവാരത്തിലേക്ക് (ഏറ്റവും കുറഞ്ഞ ജനന-മരണ നിരക്കുകള്‍ ,കുറഞ്ഞ ജനസംഖ്യാ വര്‍ദ്ധന ,ഏറ്റവും കുറഞ്ഞ നവജാത ശിശു–ഗര്‍ഭ കാല മരണ നിരക്കുകള്‍) കേരളം എങ്ങിനെ എത്തി എന്നറിയാന്‍ ഈ പഴയ കാല ആരോഗ്യ ബോധവല്‍ക്കരണ ലേഖനങ്ങള്‍ സഹായിക്കും എന്നതിനാല്‍ അവ എഴുതിയ വര്‍ഷം മാത്രം അടിയില്‍ നല്‍കി അവ അതെ പടി നല്കിയിരുക്കുന്നു .
ഭൂപരിഷ്കരണം ,ഉയര്‍ന്ന സ്ത്രീ സാക്ഷരത എന്നിവയാലാണ് കേരള “മോഡല്‍ ആരോഗ്യനില” കൈവരിച്ചത് എന്ന് ഡോക്ടര്‍ ഇക്ബാല്‍ ഉള്‍പ്പടെ പലരും പറയും ;എഴുതും ; ഉല്‍ഘോഷിയ്ക്കും .സ്ത്രീകള്‍ക്ക് സാക്ഷരത കൂടി എന്നത് കൊണ്ട് മാത്രം അവര്‍ക്ക് വിവരം കിട്ടില്ല. .അവര്‍ക്ക് വായിക്കാനും സംശയം ചോദിക്കാനം അവ മാറ്റി എടുക്കാനും കഴിയണം .വിജ്ഞാന സ്രോതസ്സുകള്‍ വേണം. മനസ്സിലാകുന്ന ഭാഷയില്‍ അവ ലഭിക്കണം .പത്രമാസികകളില്‍ ലേഖനങ്ങള്‍ ,ആകാശവാണി പ്രഭാഷണങ്ങള്‍ ,സംശയ നിവാരണ പംക്തികള്‍ വേണം .ആരോഗ്യ സംബന്ധമായ ആയിരക്കണക്കിന് കത്തുകളാണ് ഓരോ ആഴ്ചയിലും  എഴുപതുകളില്‍ ഈ ലേഖകന് കിട്ടിയിരുന്നത് .ലക്ഷക്കണക്കിന്‌ സ്ത്രീകള്‍ക്ക്, യുവതീ യുവാക്കള്‍ക്ക് ,കുട്ടികള്‍ക്ക്  പത്രമാസികകളില്‍ കൂടിയും ആകാശവാണിയില്‍ കൂടിയും എഴുപതുകളിലും എണ്പ തുകളിലും ആരോഗ്യ ബോധവല്‍ക്കരണം നടത്താന്‍ ഈ ഗ്രന്ഥ കര്‍ത്താവിനു കഴിഞ്ഞു എന്ന് സന്തോഷ പൂര്‍വ്വം ഓര്‍മ്മിക്കുന്നു . അതിനു സഹായിച്ചവരോട് നന്ദി .നമസ്കാരം.  ജനയുഗം മലയാള കുടുബ ജീവിതം തുടങ്ങിയ പ്രസിദ്ധീകരങ്ങള്‍ക്ക് റിക്കാര്‍ഡ് സര്‍ക്കുലേഷന്‍ കിട്ടിയത് ഈ ലേഖകന്‍ കോളമിസ്റ്റ് ആയിരുന്ന കാലഘട്ടത്തില്‍ ആയിരുന്നു .അവയൊന്നും ഇന്നില്ല .ടി.വി യുഗത്തില്‍ അവയ്ക്ക് വലിയ പ്രസക്തിയും ഇല്ല എന്ന് തോന്നുന്നു .
ഇരുപതു കൊല്ലം മുമ്പ് എയിഡ്സ് കേരളത്തില്‍ (കറന്റ്) എന്ന പുസ്തകം രചിക്കുമ്പോള്‍, എന്നെ സഹായിക്കാന്‍ ഞാന്‍ പഠിച്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്നെ പഠിച്ചു ഡോക്ടര്‍മാര്‍ ആയ എന്‍റെ മകനും മകളും (അന്ന് വിധ്യാര്‍ത്ഥി) കൂടെ ഉണ്ടായിരുന്നു .ഇന്നവര്‍ രണ്ടും യൂ.കെയില്‍ ആതുരസേവന രംഗത്ത് .ഒരാള്‍ ഡോക്ടര്‍ സോമര്‍ വെല്ലിന്‍റെ  ജന്മനാട്ടില്‍ .മറ്റേ ആള്‍ ബഞ്ചമിന്‍ ബെയ്‌ലി സായിപ്പിന്‍റെ നാട്ടിലും .ആ മഹാന്‍മാരുടെ ജന്മനാട്ടില്‍ തിരിച്ചു സേവനം നല്‍കാന്‍ എന്‍റെ അടുത്ത തലമുറയ്ക്ക് കഴിയുന്നു എന്നതില്‍ സന്തോഷം .അതിലും സന്തോഷം എന്‍റെ മൂന്നാം തലമുറ ലോക പ്രസിദ്ധമായ ഓക്സ്ഫോര്‍ഡ് മെഡിക്കല്‍ സ്കൂള്‍ വഴി ചികിത്സാ രംഗത്തേയ്ക്ക് പ്രവേശിക്കുന്ന സമയത്താണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത് എന്നതാണ് .ഇത്തരം സൌഭാഗ്യം തന്നതിന് ഈശ്വരനോട് നന്ദി .

പുതിയ പതിപ്പ് പ്രസിദ്ധീകരിക്കാന്‍ തയാറായ പ്രഭാത് ബുക്ക് ഹൌസിനു നന്ദി .

No comments:

Post a Comment