Saturday 21 October 2017

ഡോ.കാനം ശങ്കരപ്പിള്ള (1944-) ജീവിത രേഖ

ഡോ.കാനം ശങ്കരപ്പിള്ള (1944-)
ജീവിത രേഖ 
ഗൈനക്കോളജിസ്റ്റ്,സര്‍ജന്‍ എന്നൊക്കെ അറിയപ്പെടാതെ, ആരോഗ്യബോധവല്‍ക്കരണ പ്രവര്‍ത്തകന്‍ എന്ന വിശേഷനത്താല്‍  അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഡോക്ടര്‍ ശങ്കരപ്പിള്ള, മലയാളത്തിലെ തല മുതിര്‍ന്ന മെഡിക്കല്‍ ജേര്‍ണലിസ്റ്റുകളില്‍ പ്രമുഖന്‍ ആണ്.വിജ്ഞാന കൈരളിയില്‍ ആധുനിക വൈദ്യ ശാസ്ത്ര സംബന്ധമായി ലേഖനങ്ങള്‍ എഴുതിത്തുടങ്ങിയ (1972) ഡോക്ടര്‍ ജനയുഗം, മലയാളനാട്, കുടുംബജീവിതം,കന്യക, ഗൃഹലക്ഷ്മി,വനിത,മഹിളാരത്നം,ആരോഗ്യശാസ്ത്രം   തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ വഴി ജനപ്രിയ കോളമിസ്റ്റ് ആയി മാറി. അറുനൂറില്‍പരം ലേഖനങ്ങള്‍ .പത്തു പുസ്തകങ്ങള്‍ ആകാശവാണിയില്‍ കാല്‍ ശതാബ്ദക്കാലം  തുടര്‍ച്ചയായി ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ അവതരിപ്പിച്ചു .രണ്ടു ദശാബ്ദങ്ങള്‍ ആയി സോഷ്യല്‍ മീഡിയ കളില്‍ സജീവം. drkanam, kanamdr എന്നിങ്ങനെ  രണ്ടു പേരുകളില്‍  അന്‍പതോളം ബ്ലോഗുകള്‍ .അഞ്ചുവര്‍ഷമായി മദ്ധ്യ തിരുവിതാംകൂറിലെ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ സഹൃദയ ക്ലബ്ബുകള്‍ വഴി  
Family Life Education ക്ലാസ്സുകള്‍ എടുക്കുന്നു 

.തരിസാപ്പള്ളി ശാസനത്തിലെ ഒളിച്ചു വയ്ക്കപ്പെട്ട നാടന്‍ സാക്ഷിപ്പട്ടിക ആദ്യമായി മലയാളത്തില്‍ പ്രസിദ്ധീകരിച്ചു (2016 ജനുവരി) കേരള ചരിത്ര പഠനമേഖലയിലും  ചുവടുറപ്പിച്ചു .
  കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ ജനനം.1944 ജൂലായ്‌ 27. നൂറ്റി മൂന്നു വയസ്സുവരെ ആരോഗ്യവാനായി നാല് തലമുറകള്‍ ക്കൊപ്പം ജീവിക്കാന്‍ ഭാഗ്യം ലഭിച്ചു “ചിരംജീവി”യായി മാറിയ  ചൊള്ളാത്ത് കെ.എസ് അയ്യപ്പന്‍ പിള്ളയുടെ ഏക മകന്‍ .ഇളം പള്ളി കല്ലൂര്‍ വീട്ടില്‍ കെ.ആര്‍ തങ്കമ്മ മാതാവ്. മൂന്നു സഹോദരികള്‍ .

കാനം,വാഴൂര്‍ തീരത്ഥപാദപുരം,കോട്ടയം ,ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ സ്കൂള്‍-കോളേജ് പഠനം .കോട്ടയം-തിരുവനന്ത പുരം മെഡിക്കല്‍ കോളേജുകളില്‍ വൈദ്യ ശാസ്ത്രബിരുദ- ബിരുദാനന്തര പഠനങ്ങള്‍
MBBS (1967); DGO (1977) MS  (1983). 1968-1999 കാലത്ത് കേരള ആരോഗ്യ വകുപ്പില്‍ സേവനം . ഏറ്റവും നല്ല പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ മെഡിക്കല്‍ ഒഫീസ്സര്‍ എന്നബഹുമതി കിട്ടി (1976).ഡപ്യൂട്ടി ഡയറക്ടര്‍ പദവിയില്‍ പെന്‍ഷന്‍ ആയി (1999). ഈ. എസ്. ഐ,മിലിട്ടറി  ഒഴികെയുള്ള കേരളത്തിലെ എല്ലാവിധ ചെറിയ–ഇടത്തര–വന്‍കിട,സര്‍ക്കാര്‍-സ്വകാര്യ  ആശുപത്രികളില്‍ ആയി അര ശതാബ്ദ കാലത്തെ ചികിത്സാ പരിചയം. മൂന്നുതലമുറകളുടെ സൂതിശാസ്ത്രജ്ഞന്‍ .മൂന്നു തവണകള്‍ ആയി ആറുമാസം യൂകെയില്‍ താമസിച്ചു പ്രകൃതി സൌഹൃദ കൃഷി രീതി പ്രോത്സാഹിപ്പിക്കാന്‍ പൊന്‍കുന്നത്ത് സ്ഥാപിതമായ  പൊന്‍ഫാം കര്‍ഷക്കൂട്ടായ്മയുടെ സ്ഥാപകന്‍ .
പൊന്‍കുന്നം പുന്നാംപറമ്പില്‍ ശാന്താ ശങ്കര്‍ ആണ് ഭാര്യ ,കോട്ടയം ഗവ മെഡിക്കല്‍ കോളേജില്‍ തന്നെ പഠിച്ചു ഡോക്ടര്‍ ആയ മകനും മകളും യുക്കെയില്‍ റോയല്‍ കോളേജില്‍ നിന്ന് ഫെല്ലോഷിപ്പ് വാങ്ങി അവിടെ ആരോഗ്യ വകുപ്പില്‍ ആതുരസേവനം നടത്തുന്നു .മൂന്നാം തലമുറയിലെ പേരക്കുട്ടി ഓക്സ്ഫോര്‍ഡ് മെഡിക്കല്‍ സ്കൂളില്‍ വിദ്യാര്‍ഥിനി .
.
പുസ്തകങ്ങള്‍
എരുമേലി പേട്ടതുള്ളലും ക്ഷേത്രപുരാവൃത്തങ്ങളും, 1978
മങ്കമാരുടെ പ്രശ്നങ്ങൾ,എൻ.ബി. എസ്സ്‌, 1988
പെണ്ണായി പിറന്നാൽ,പ്രഭാത്‌,1984
രോഗങ്ങൾ-രോഗികൾ, പ്രഭാത്‌,1988
കൌമാരപ്രശ്നങ്ങൾ, പ്രഭാത് , 1990
രോഗികൾ ശ്രദ്ധിക്കുക,പ്രഭാത്‌,1991
എയിഡ്‌സ്‌ കേരളത്തിൽ, കറൻറ്‍, 199
ശീലങ്ങൾ -രോഗങ്ങൾ,നവീക ബുക്സ്‌ ,2005
.      കാനം ദേശത്തിന്‍റെ കഥ 2011
       അമ്മയാകാനൊരുങ്ങുമ്പോള്‍ -എന്‍.ബി.എസ് 2012

വിലാസം
ക്ലിനിക്: ശീഹരി ഹോസ്പിറ്റല്‍, പൊന്‍കുന്നം
വീട്: നീലകണ്‌ഠ നിലയം, കെ.വി.എം.എസ് റോഡ്‌, പൊന്‍കുന്നം 686506 മൊബൈല്‍: 9447035416
ഈ മെയില്‍ drkanam@gmail.com
ബ്ലോഗ്‌: www.drkanam.blogspot.in


No comments:

Post a Comment