Friday 6 November 2015

ആയ് രാജ്യവും വേണാടും പിന്നെ ശബരിമല അയ്യപ്പനും

ആയ് രാജ്യവും വേണാടും പിന്നെ ശബരിമല അയ്യപ്പനും 

ഡോ.എന്‍.എം നമ്പൂതിരിയും പി.കെ ശിവദാസും എഡിറ്റര്‍മാരായ “കേരളചെരിത്രത്തിലെ നാട്ടുവഴികള്‍ (ഡി.സി.ബുക്സ് മൂന്നാം പതിപ്പ് സെപ്തംബര്‍ ൨൦൧൫ ) എന്ന പഠനത്തില്‍ “സ്വരൂപവഴി “ എന്ന കള്ളിയില്‍ “ആയ്‌ രാജ്യം” (തിരുവനന്തപുരം സെന്റ്‌ ജോണ്‍സ് കോളേജ് വാര്‍ഷികപ്പതിപ്പില്‍ ഈ .സര്‍ദാര്‍ കുട്ടി എഴുതിയത് ),വേണാടിന്റെ പരിണാമം (കെ.ശിവശങ്കരന്‍ നായര്‍ ) എന്നിങ്ങനെ രണ്ടു വേണാട് പഠനങ്ങള്‍ വായിക്കാം .
(പേജ്൯&൪൨൭ )

ഈ .സാദര്‍കുട്ടി ചടയമംഗലം കാരന്‍ ആണെന്ന് തോന്നുന്നു .ചടയമംഗലം ആയ് രാജാക്കന്മാരും പാണ്ഡ്യ രാജാക്കന്മാരും തങ്ങളുടെ സ്മരണ നിലനിര്‍ത്താന്‍ സ്ഥലങ്ങള്‍ക്ക് അവരുടെ പേരുകള്‍ നല്കി എന്നു സാദര്‍ കുട്ടി .ചടയന്‍ എന്ന ആയ് രാജാവോ പാര്‍ഥിവപുരം ശാസനത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ചടയപ്രഭുവോ സൃഷ്ടിച്ച സ്ഥലമാണ് പലരും ജടായുവിന്റെ അരിയപ്പെട്ട ചിറകു വീണ “ജടായുമംഗലം” എന്ന് പറയുന്ന
ചടയ മംഗലം .വെള്ളാ ള രും ഇടയരുമായിരുന്ന ആയന്മാരില്‍ നിന്നുമാണ് ചേരന്മാരും പാണ്ട്യരും ഉണ്ടായത് .സംഘകാലത്തിനു ശേഷം പത്താം നൂറ്റാണ്ട് വരെ അവരുടെ ഭരണകാലമായിരുന്നു .കന്യാകുമാരി മുതല്‍ വടക്ക് തിരുവല്ലാ വരെ അവരുടെ അധീനതയില്‍ ആയിരുന്നു (.ശ്രദ്ധിക്കുക ബ്രാഹ്മണ ഗ്രാമങ്ങള്‍ തിരുവല്ലയില്‍ അവസാനിച്ചിരുന്നു)
ടോളമി ഈ രാജ്യത്തെ “അയോയി “ എന്ന് പരാമര്‍ശിക്കുന്നു .കുറ്റാലം പ്രദേശമുള്‍പ്പെടുന്ന “പൊതിയില്‍ മല” ആയിരുന്നു അവരുടെ രാജധാനി .
ദ്വാരകയില്‍ നിന്നും അഗസ്ത്യര്‍ മുനിയുടെ നേതൃത്വത്തില്‍ തെക്കോട്ട് വന്ന യാദവര്‍ ആണ് ആയര്‍ എന്ന് ചിലര്‍ .എന്നാല്‍ അവര്‍ വരത്തരല്ല
തനി നാടന്‍ ദ്രാവിഡര്‍ എന്ന് സാദര്‍കുട്ടി (പേജ് ൪൨൧)
അണ്ടിരന്‍ ,തിതിയന്‍ ,അതിയന്‍ എന്നീ ത്രിമൂര്‍ത്തികള്‍ പ്രമുഖ ആയ് രാജാക്കള്‍ .ആണ്ടിരന്‍ പുറനാനൂരിലും മറ്റു രണ്ടു പേര്‍ അകനാനൂരിലും
പ്രത്യക്ഷപ്പെടുന്നു.
പാണ്ട്യന്‍ അരികേസരി മാരവര്‍മ്മന്‍ മകന്‍ കൊച്ചടയന്‍ രണധീരന്‍ (൭൦൦-൭൩൦) മരുതൂര്‍ യുധ്ദം വഴി ആയ് രാജാവിനെ തോല്‍പ്പിച്ചു .എട്ടാം ശതകത്തില്‍ ചടയനുംമകന്‍ കരുനന്തനും ആയിരുന്നു ആയ് രാജാക്കള്‍ .
അടുത്ത പ്രബലന്‍ കരുനന്തടക്കന്‍ (൮൫൭-൮൮൫).കാന്തളൂര്‍ ,പാര്‍ഥിവപുരം,ശ്രീവല്ലഭം എന്നീ ശാലകള്‍ (പഠനകേന്ദ്രങ്ങള്‍ ഈ വെള്ളാള രാജാവ് സ്ഥാപിച്ചു .അവസാന രാജാവ് വിക്രമാദിത്യ വരഗുണന്‍ .ജൈനസന്യാസിയായി സ്ഥാനത്യാഗം ചെയ്തു
അദ്ദേഹമാണ് ശബരിമല അയ്യപ്പന്‍ എന്ന് സ്ഥാപിച്ചത് അന്തരിച്ച പ്രൊഫ.പി. മൂസ്സാക്കുട്ടി (കൊല്ലം )

No comments:

Post a Comment