Monday 23 November 2015

ശ്രീപപ്പനാവനെ ടിപ്പുവില്‍ നിന്നും കാത്ത അപരന്‍ പപ്പനാവന്‍ ( സഖാവ് പി.കൃഷ്ണപിള്ളയുടെ വലിയമ്മാവന്‍ )

ശ്രീപപ്പനാവനെ ടിപ്പുവില്‍ നിന്നും കാത്ത അപരന്‍ പപ്പനാവന്‍
( സഖാവ് പി.കൃഷ്ണപിള്ളയുടെ വലിയമ്മാവന്‍ )
====================================================
“ചരിത്രം” എന്ന തലക്കെട്ടിന്‍ കീഴില്‍ “ടിപ്പു മഹാനോ മത്ഭ്രാന്തനോ അല്ല” എന്ന് ഡോ.എം.ജി.എസ് നാരായണന്‍ സ്ഥാപിക്കുന്നു (കലാകൌമുദി വാരിക ലക്കം 2098 22 നവംബര്‍ 2015 പേജ് 26-29)
വായനക്കാരില്‍ ടിപ്പു മഹാനോ മതഭ്രാന്തനോ എന്നറിയാന്‍ താല്‍പ്പര്യമുള്ള തിരുവിതാംകൂര്‍കാര്‍ കുറവായിരിക്കും .പ്രത്യേകിച്ചും ശ്രീപത്മനാഭ ഭക്തരായ മലയാളികള്‍ .ശ്രീപപ്പനാവന്‍റെ കൊടിമരത്തില്‍ തന്‍റെ കുതിരയെ കെട്ടി ക്ഷേത്ര ഭണ്ഡാരത്തിലെ സ്വര്‍ണ്ണശേഖരം മുഴുവന്‍ തട്ടിക്കൊണ്ടു പോകും എന്ന് വീമ്പടിച്ച മൈസൂര്‍ സിംഹത്തിനു അത് സാധിക്കാതെ പോയത് എന്തുകൊണ്ട്? ആരായിരുന്നു അതിന്‍റെ പിന്നില്‍? അക്കഥ ,ആ ചരിത്രം, അറിയാനാവും തിരുവിതാം കൂറിലെ പത്മനാഭഭക്തര്‍ക്ക് താല്‍പ്പര്യം .പക്ഷെ എം.ജി.എസ് അവരെ നിരാശരാക്കുന്നു .മലബാര്‍ കാരന്‍ ആയതിനാലാവണം .
പി.ശങ്കുണ്ണി മേനോന്‍റെ തിരുവിതാംകൂര്‍ ചരിത്രം, വി.നാഗമയ്യയുടെ സ്റ്റേറ്റ്മാന്വല്‍ (1908) ,ടി.കെ വേലുപ്പിള്ളയുടെ ട്രാവന്കോര്‍ സ്റ്റേറ്റ്മാന്വല്‍,സി.കെ കരിമിന്‍റെ കേരള അണ്ടര്‍ ഹൈദരാലി ആന്‍ഡ് ടിപ്പുസുല്‍ത്താന്‍ ( 1973 ),പൈങ്കുളം ജി.രാമചന്ദ്രന്‍റെ വേലുത്തമ്പി ദളവാ, ഡോ പി.എസ് വേലായുധന്‍റെ കേരള ചരിത്രം (ഹിസ്ടറി അസ്സോസ്സിയേഷന്‍വക ( ),കെ.പി.പത്മനാഭ മേനോന്‍റെ കൊച്ചി രാജ്യച്ചരിത്രം (1989) ഇവയെല്ലാം മുഴുവനായി പരതിയാലും അതാരായിരുന്നു എന്ന് കണ്ടു പിടിക്കാന്‍ കഴിയില്ല .അത്തരം ചരിത്രം എഴുതാന്‍ ഈ കൊട്ടാരം ചരിത്രകാരന്മാര്‍ക്ക്‌ താല്‍പ്പര്യം ഇല്ലായിരുന്നു .വി.ആര്‍ പരമേശ്വരന്‍ പിള്ള (വേലുത്തമ്പിയുടെ ആത്മാര്‍പ്പണം-1977 ),കുറിച്ചിത്താനം ശിവരാമപിള്ള(കൊലമരങ്ങളുടെ ഇതിഹാസം ( 1980 ) എന്നിവ വായിച്ചാല്‍ ചെറിയ “ക്ലൂ” കിട്ടും .അത്ര മാത്രം .
എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവര്‍ ഡോ നന്ത്യാട്ട് ആര്‍.സോമന്‍ എന്ന ശാത്രജ്ഞന്‍ കം ചരിത്രകാരന്‍ എഴുതിയ വൈക്കം “പാരിക്കാപ്പള്ളി” എന്ന കുടുംബ ചരിത്രം (രണ്ടു വാള്യം 2012) പേജ് 212-223 വായിക്കണം .
ഡോ .സോമന്‍ ബാലനായിരിക്കവേ, സമീപവാസിയായിരുന്ന വടക്കുംകൂര്‍ രാജരാജവര്‍മ്മയെ ഇടയ്ക്കിടെ കണ്ടു മുട്ടിയിരുന്നു .നിങ്ങള്‍ വൈക്കം പത്മനാഭപിള്ള
എന്ന ധീരദേശാഭിമാനിയുടെ പിന്‍ തലമുറക്കാര്‍ ആണെന്ന് ആ ബാലനെ ഓര്‍മ്മപ്പെടുത്തിയിരുന്നു .താന്‍ അദ്ദേഹത്തിന്‍റെ ജീവചരിത്രം വിശദമായി എഴുതുന്നു എന്നും പറഞ്ഞിരുന്നു .വര്‍ഷങ്ങള്‍ കടന്നു പോയി .ഉന്നതവിദ്യാഭ്യാസം കഴിഞ്ഞു ജോലിയും കഴിഞ്ഞു സോമന്‍ നാട്ടില്‍ മടങ്ങി എത്തിയപ്പോള്‍, വടക്കും കൂര്‍ അന്തരിച്ചു നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞു .അദ്ദേഹത്തിന്റെ പുസ്തകം അന്വേഷിച്ചിട്ട് ആര്‍ക്കും വിവരമില്ല.അങ്ങനെ ഒന്ന് എഴുതപ്പെട്ടോ എന്ന് പോലും അറിയില്ല. തുടര്‍ന്നു സോമന്‍ തന്നെ ആ ചരിത്രം എഴുതാന്‍ മുന്നോട്ട് വന്നു .അതാണ്‌ പാരിക്കാപ്പള്ളി ചരിത്രം .
ടിപ്പുവിനെ രണ്ടു തവണ എതിര്‍ത്ത “ഇരുപത്തു കൂട്ടം “ എന്ന ഇരുപതു പേര്‍ അടങ്ങുന്ന ഭടജനത്തിന്‍റെ മേധാവി ആയിരുന്നു നന്ത്യാട്ട് കളരിയിലെ കൊച്ചാശാന്‍ എന്നറിയപ്പെട്ടിരുന്ന വൈക്കം കണ്ണേഴത്ത് പത്മനാഭപിള്ള.(ഇദ്ദേഹത്തിന്റെ പിന്‍ തലമുറക്കാരനായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകന്‍ സഖാവ് പി. കൃഷ്ണപിള്ള എന്നറിയുന്നവര്‍ തെക്കുംഭാഗം മോഹനെ പോലെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം എന്നറിയുക ).ആദ്യ തവണ തോറ്റ ടിപ്പു മുടന്തന്‍ ആയി .വീണ്ടും വന്ന ടിപ്പുവിന്‍റെ പടയാളികള്‍ പൂനിലാവില്‍ പെരിയാര്‍ മണല്‍ തിട്ടയില്‍ സുഖസുഷുപ്തിയില്‍ കിടക്കവേ, പത്മനാഭപിള്ള യുടെ “ഇരുപത്തു കൂട്ടം” മലയാറ്റൂര്‍ മലമുകളിലെ ഭൂതത്താന്‍ കെട്ടു പൊട്ടിച്ചു വിട്ടു .മലവെള്ള പാച്ചിലില്‍ ടിപ്പുവിന്റെ വെടിമരുന്നു ശേഖരം കുഴമ്പു രൂപത്തിലായി .നിരവധി പടയാളികള്‍ ഒലിച്ചു പോയി,വെള്ളം കുടിച്ചു ജലസമാധിയായി .ടിപ്പുവിന്‍റെ ആശ നടന്നില്ല .ശ്രീ പത്മനാഭനന്‍റെ കൊടിമരത്തില്‍ കെട്ടി നില്‍ക്കാന്‍ ടിപ്പുവിന്‍റെ കുതിരയ്ക്ക് ഭാഗ്യം കിട്ടിയില്ല .ശ്രീപപ്പനാവന്‍റെ അളവറ്റ സ്വര്‍ണ്ണ നിധി കൊള്ള യടി ക്കപ്പെട്ടില്ല .അക്കഥ ഡോ .സോമന്‍ സുന്ദരമായി വിവരിക്കുന്നു .
വൈക്കം വലിയ കവലയില്‍ പ്രതിമകളുടെ പടയണി യാണെന്ന് കാണാം . .പക്ഷെ കണ്ണേഴത്ത് (നന്ത്യാട്ട്) പപ്പനാവനും സഹായി അനന്തപപ്പനാവാന്‍ ചെമ്പില്‍ വലിയ അരയന്‍ എന്ന “ചെമ്പില്‍ അരയനും” പ്രതിമകള്‍ ഇല്ല .
അല്ലെങ്കില്‍ തന്നെ, കൊച്ചു പപ്പനാവന് പ്രതിമ വേണ്ടത് വൈക്കം കവലയില്‍ അല്ല .അങ്ങ് തിരുവനന്തപുരത്ത് ശ്രീ പപ്പനാവന്റെ കൊടിമാരത്തിനെതിരേ കിഴക്കേകോട്ടയില്‍ .വേണം അത് സ്ഥാപിക്കുവാന്‍ .
പക്ഷെ വൈക്കംകാര്‍ ,പ്രത്യേകിച്ചും അംബികാമാര്‍ക്കറ്റ് ആസ്ഥാനമാക്കി വാഴും എന്‍റെ പ്രിയ സുഹൃത്ത് ,ദളിത്‌ ചരിത്രകാരന്‍ “ദളിത്‌ ബന്ധു” എന്‍.കെ ജോസും ശിഷ്യന്‍ ഡോ .അജയ്ശേഖറും (സംസ്കൃത സര്‍വ്വകലാശാല) പപ്പനാവനെ രക്തദാഹിയാക്കി :”ദളവാക്കുളം” എന്നാല്‍ “ചോരക്കുളം എന്നൊരു കെട്ടുകഥ ഉണ്ടാക്കി വീണ്ടും വീണ്ടും പരസ്യമായി കഴുവേറ്റുന്നു .
രാമയ്യന്‍ ദളവാ ആദ്യം വൈക്കം ക്ഷേത്രത്തില്‍ എത്തുമ്പോള്‍, കുഴിപ്പിച്ച കുളിക്കാനുള്ള കുളമാണ് “ദളവാക്കുളം” .ദളിത് ബന്ധു എഴുതിയത് അതില്‍ പപ്പനാവ പിള്ള ഇരുനൂറു ഈഴവരെ കൊന്നു കുഴിച്ചിട്ടു എന്നാണ് . രക്തം വീണ കുളം മദ്ധ്യതിരുവിതാം കൂറില്‍ “ഉതിരക്കുളം” (രുധിരക്കുളം) ആണെന്ന് എരുമേലി ചരിത്രം എഴുതിയ എനിക്ക് വ്യക്തം .പക്ഷെ ദളിത്‌ ബന്ധു സമ്മതിക്കില്ല .ട്രാന്‍സ്പോര്‍ട്ട് ബസ്റ്റ് സ്റേഷന്‍ പണിയുമ്പോള്‍, ഇരുനൂറില്‍ എത്ര പേരുടെ തലയോട്ടിയും അസ്ഥിയും കിട്ടി എന്ന കാര്യം ദളിത്‌ ബന്ധു പറയുന്നില്ല .ഒരെണ്ണം പോലും കിട്ടിയില്ല .ദളവാക്കുളത്തെ ആരും “ഉതിരക്കുളം” എന്ന് വിളിച്ചിരുന്നില്ല .ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ച ഏതോ അവര്‍ണ്ണന്റെ കാവല്‍ക്കാരന്‍ ചെവിയില്‍ വെട്ടിയത് വച്ച്, മൂന്നു കാക്കയെ ചര്‍ദ്ദിച്ച കഥ പോലെ , “വെട്ടിയത് ചെവി എങ്കില്‍ അതിനുത്തരവ് നല്‍കിയത് വേലുത്തമ്പി” എന്നും “വേലുത്തമ്പി ഉത്തരാവായാല്‍ നടപ്പാക്കുന്നത് അനുയായി പപ്പനാവനും” എന്ന് ദളിത്‌ ബന്ധു കണക്കാക്കി നല്ലൊരു കഥ രചിച്ചു .പോരെങ്കില്‍ പപ്പനാവന്‍ കുളത്തിനടുത്ത് ജനിച്ച “വൈക്കം” കാരനും .പോരെ ചരിത്രനിര്‍മ്മിതിക്ക് തെളിവ്?
ആധീരടെശാഭിമാനിയെ ബഹുമാനിക്കേണ്ട ,പക്ഷെ വീണ്ടും വീണ്ടും കഴിവേറ്റരൂത് .

No comments:

Post a Comment