Wednesday 4 November 2015

അരുതേ ,ആ രാജ്യസ്നേഹിയെ വീണ്ടും വീണ്ടും കഴുവിലേറ്റരുതേ

അരുതേ ,ആ രാജ്യസ്നേഹിയെ വീണ്ടും വീണ്ടും കഴുവിലേറ്റരുതേ 
(പ്രതിഭാഗ വാദം കേള്‍ക്കാതെ )
=======================================
വൈക്കം വലിയ കവലയില്‍ പ്രതിമകളുടെ പടയണി ആണ് .മൂന്നു കവലകളില്‍ കൊച്ചു കവലയിലും കോടതി കവലയിലും പ്രതിമകളുടെ ആക്രമണം ഇല്ല .എന്നാല്‍ വൈക്കം നഗരിയില്‍ തീര്‍ച്ചയായും കാണെണ്ട മൂന്നു വൈക്കത്തുകാരുടെ പ്രതിമ ഒരിടത്തും കാണാന്‍ ഇല്ല. രാജ്യസ്നേഹത്താല്‍ കൊലചെയ്യപ്പെട്ട കണ്ണേഴത്ത് പത്മനാഭ പിള്ള, സഹായി ചെമ്പില്‍ വലിയ അരയന്‍ അനന്തപത്മനാഭന്‍ പിന്നെ ഇമ്മിണി വല്യഒന്നിന്റെ ഉടയോന്‍ മുഹമ്മദ്‌ ബഷീര്‍ .
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ അളവില്ലാത്ത സ്വര്‍ണ്ണ നിധിശേഖരം ടിപ്പു സുല്‍ത്താനാല്‍ കൊള്ളയടിപ്പിക്കപ്പെടാതെ കാത്തു സൂക്ഷിച്ച ധീരരാജ്യസ്നേഹി വൈക്കം പത്മാന്ഭപിള്ളയുടെ സംഭാവനകള്‍ അറിയാവുന്ന മലയാളികള്‍ വിരളം . ആറ്റിങ്ങലിനു വടക്കുള്ള തിരുവിതാംകൂറില്‍ ജനിച്ചവര്‍ ഒന്നും തിരുവിതാംകൂര്‍ ചരിത്രത്തില്‍ കയറിപറ്റാതെ ഇരിക്കാന്‍ നമ്മുടെ കൊട്ടാരം ചരിത്രകാരന്മാര്‍ നാളിതുവരെ ശ്രമിച്ചിരുന്നതിനാല്‍ പത്മനാഭപിള്ളയും
അംഗീകൃത കേരളചരിത്രങ്ങളില്‍ കയറിപറ്റിയില്ല .അതിനാല്‍ സാധാരണക്കാര്‍ “പപ്പനാവ” പിള്ളയെ കുറിച്ചു കെട്ടിച്ചമച്ച കഥകള്‍ -നാട്ടറിവ് എന്ന പേരില്‍ മാത്രം കേട്ട്‌ പൊടിപ്പും തൊങ്ങലും വച്ച് ചിലര്‍ കഥകള്‍ എഴുതി ചരിത്രമാക്കി .നിര്‍ഭാഗ്യവശാല്‍ എന്റെ പ്രിയ സുഹൃത്ത് ശ്രീ എന്‍.കെ ജോസും (ദളിത്‌ബന്ധു) ആ ഇനത്തില്‍ പെടുന്നു. അദ്ദേഹത്തിന്റെ പ്രിയ ശിഷ്യന്‍ ഡോ.അജയ് ശങ്കറും ഗുരുവിനെ പിന്‍ തുടരുന്നു .അദ്ദേഹത്തിന്റെ പേരുപോലും ശരിയായി നല്‍കാന്‍ അവര്‍ മടികാട്ടുന്നു വര്‍ക്ക് പേര്‍ –“പപ്പനാവപിള്ള’.
തന്റെ കുതിരയെ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ കൊടിമരത്തില്‍ കെട്ടി ക്ഷേത്രനിധി മുഴുവന്‍ കൊള്ളയടിക്കും എന്ന് വീമ്പടിച്ച ടിപ്പു സുല്‍ത്താന്‍ അത് നടപ്പിലാക്കാതെ മടങ്ങിപ്പോകാന്‍ കാരണം ധീരനും കുശാഗ്രബുദ്ധിയും അവസരോചിതം പ്രവര്‍ത്തിക്കാന്‍ അറിയാമായിരുന്ന
രാജ്യതന്ത്രജ്ഞനും ആയ വൈക്കം കണ്ണേഴം പത്മനാഭപിള്ള എന്ന രാജ്യസ്നേഹി .തിരുവിതാംകൂര്‍ ചരിത്രത്തില്‍ “ഇരുപതുകൂട്ടം “ എന്ന ഒറ്റ പദത്തില്‍ മാത്രം പരാമര്‍ശിക്കപ്പെട്ട ഇരുപതു പേരുടെ സൈന്യത്തിന്റെ തലവന്‍ ഈ വൈക്കം കാരന്‍ പത്മനാഭ പിള്ള ആയിരുന്നു എന്നറിയണമെങ്കില്‍ ചരിത്രം പഠിക്കണം .നല്ലതുപോലെ വായിക്കണം .ചിന്തിക്കണം .വെറും പകര്‍ത്തല്‍ പോരാ എന്ന് ചുരുക്കം .
വേനല്‍ക്കാലത്ത് പെരിയാറിന്‍ കരയിലെ വിശാലമണല്‍പ്പരപ്പില്‍ ടിപ്പുവിന്റെ സൈന്യം വെടിമരുന്നും പീരങ്കികളുമായി സുഖസുഷുപ്തിയില്‍ പരിസരബോധമില്ലാതെ കിടക്കുന്നു .മഴപെയ്യാന്‍ യാതൊരു സാദ്ധ്യതയുമില്ലാത്ത വേനല്‍ കാലം .പത്മനാഭപിള്ള അനുചരരെ കൂട്ടി പാതിരാത്രിയില്‍ മലമുകളിലെ “ഭൂതത്താന്‍ അണക്കെട്ട്” പൊട്ടിച്ചു വിട്ടു .പ്രതീക്ഷിക്കാത്ത മലവെള്ള പാച്ചിലില്‍ വെടിമരുന്നു മുഴുവന്‍ കുതിര്‍ന്നു കുഴമ്പു പരുവമായി..ഭടജനങ്ങളില്‍ പലരും ഒലിച്ചുംചിലര്‍ വെള്ളം കുടി ച്ചു മരിച്ചും പോയി നിരാശയാല്‍ .ടിപ്പു യുദ്ധം ചെയ്യാതെ മടങ്ങി .ശ്രീപത്മനാഭാനന്റെ നിധി ഇന്നും സുരക്ഷിതം . പക്ഷെ ആരുണ്ട് പത്മനാഭ പിള്ളയെ ഓര്‍ക്കാന്‍ .പപ്പനാവപിള്ളയുടെ പ്രതിമ വേണ്ടത് വലിയ കവലയിലല്ല ,സാക്ഷാല്‍ അനന്തപപ്പനാവന്റെ തിരുമുമ്പില്‍, കിഴക്കേ കോട്ടയില്‍ .പക്ഷെ ആരുണ്ട് അതാവശ്യപ്പെടാന്‍ ?
ആരുണ്ടത് കേള്‍ക്കാന്‍ ?
ചെയ്യാന്‍ ?
ആ രാജ്യസ്നേഹിയെ അപമാനിക്കാന്‍ പക്ഷെ ചിലരുണ്ട് .പണ്ട് ദളിത്‌ ബന്ധു .ഇപ്പോള്‍ ഡോ.അജയ് ശേഖര്‍ .ഇനിയും പലര്‍ വരും .
ദളിത്ബന്ധു 1981- ലിറക്കിയ “വേലുത്തമ്പി” (രണ്ടാം പതിപ്പ് 2003) എന്ന ജീവചരിത്രത്തില്‍ രണ്ടു പേജില്‍ “ദളവാക്കുളം(പേജ് 126-127)എന്ന തലക്കെട്ടില്‍ പതമാനഭപിള്ളയെ ഒന്ന് കഴുവേറ്റി . ഇപ്പോള്‍ മലയാളം വാരിക ഒക്ടോബര്‍ 30- ലക്കം വഴി ഡോ.അജയ് ശേഖര്‍ ഒരിക്കല്‍ കൂടി കഴുവേറ്റം നടത്തുന്നു .വാദിഭാഗം കേള്‍ക്കാതെ “ഓര്‍മ്മയുണ്ടാകണം ദളവാക്കുളത്തിലെ ഉടലുകളൂടെ ജാതി” എന്ന സചിത്ര ലേഖനം വഴിയും പെയിന്റിംഗ് വഴിയും (പേജ് 38-43)
ദളവാ ഒരാള്‍ മാത്രമായിരുന്നില്ല തിരുവിതാം കൂറില്‍ .രാമയ്യന്‍ ആദ്യ ദളവാ .രാമയ്യന്‍ എന്ന പട്ടര്‍ അഖില ഭാരത പ്രസിദ്ധി നേടിയ വൈ ക്കം ക്ഷേത്രത്തിനു മുമ്പില്‍ ഒരു കുളം കുത്തിച്ചി രിക്കാം .എങ്കില്‍ അതിന്റെ പേര്‍ “ദളവാക്കുളം” .സംശയം വേണ്ട വേലുത്തമ്പി ആണ് കുത്തിച്ചതെങ്കിലും പേര്‍ “ദളവാക്കുളം” .ശവം വീണ ,രക്തം വീണ കുളത്തിനു മദ്ധ്യ തിരുവിതാം കൂറില്‍ “ഉതിരക്കുളം” (രുധിരക്കുളം ) എന്നാണു പറയുക .പേട്ട തുള്ളല്‍ നടക്കുന്ന എരുമേലിയിലെ “ഉതിരക്കുളം” കാണുക (പേട്ട തുള്ളലും ക്ഷേത്രപുരാവൃത്തങ്ങളും എന്ന പേരില്‍ ലേഖകനും ആനിക്കാട് പി.കെ ശങ്കരപ്പിള്ളയും ചേര്‍ന്നെഴുതിയ ദേശചരിത്രം(1976) കാണുക (വൈക്കം ദളവാക്കുളം ഉതിരക്കുളം എന്നപേരില്‍ അറിയപ്പെടാതത്തിനു കാരണം അതില്‍ രക്തചൊരിച്ചിലോ ശവമടക്കമോ നടന്നിട്ടില്ല എന്നത് തന്നെ .പക്ഷെ ദളിത്‌ ബന്ധു സമ്മതിക്കില്ല .എങ്കില്‍ പിന്നെ എന്ത് ചരിത്രം? .എന്ത് അവര്‍ണ്ണ കൊല? .എന്ത് സവര്‍ണ്ണ മേധാവിത്വം ?
സംഭവം നടക്കുമ്പോള്‍ പപ്പനാവപിള്ള വൈക്കത്തൂണ്ടായിരുന്നു എന്നതിന് എന്ത് തെളിവ് ?
.വൈക്കത്ത് ജനിച്ചതിനാല്‍ മാത്രം വൈക്കം എന്ന പേര്‍ .അവിടെ സ്ഥിരതാമസം ആയിരുന്നില്ല .അക്കാലത്തെ കെ.എം.മാണി ധനകാര്യ മന്തി ,”മുളകു മടിശീലകാര്യക്കാര്‍” .ലാവണം അങ്ങ് ആലപ്പുഴയില്‍ .വൈക്കത്ത് നടക്കുന്ന എല്ലാ കാര്യത്തിനും വൈക്കത്ത് ജനിച്ച കാരണത്താല്‍ പപ്പനാവപിള്ള ഉത്തരവാദിയോ?ആര് മറുപടി നല്‍കും?
തൊട്ടതിനും പിടിച്ചതിനും ഓടി വരേണ്ട ആളായിരുന്നില്ല “പപ്പനാവപിള്ള” എന്നറിയണമെങ്കില്‍ അക്കാലത്തെ ചരിത്രം അറിയണം .
അമ്പലത്തില്‍ ചില അയിത്തക്കാര്‍ കയറിയപ്പോള്‍ തടസ്സം ചിലരെ കാവല്‍ക്കാര്‍തടഞ്ഞിരിക്കാം .ഒരു പക്ഷെ അറിഞ്ഞോ അറിയാതെയോ വെട്ടിയിരിക്കാം .ഒന്നോ രണ്ടോ പേരുടെ ചെവി മുറിഞ്ഞിരിക്കാം . മൂന്നു കാക്കയെ ചര്‍ദ്ദിച്ച കഥ പോലെ ഒന്നോ രണ്ടോ വെട്ടേറ്റ ചെവി വളര്‍ന്നു വലുതായി ഇരുന്നൂറു ഈഴവര്‍ ആയി എന്നും വരാം .
അതാണ് നാട്ടറിവ് ചരിത്രം ചെയ്യുന്ന ദ്രോഹം.
വൈക്കം എസ.എന്‍.ഡി.പി യോഗം കാര്യദര്‍ശിയും എം.എല്‍ എയും തിരുക്കൊച്ചി മന്ത്രിയുമായിരുന്ന കെ.ആര്‍ ,നാരായണന്‍ എന്റെ സഹ ഡോക്ടര്‍ പ്രകാശന്റെ പിതാവായിരുന്നു. അദ്ദേഹം തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ചില പഴംപാട്ടുകള്‍ പാടിയിരുന്നു എന്ന് ചിലര്‍ .ലേഖനം എഴുതി എന്ന് ദളിത്‌ ബന്ധു .തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ ത്ഥിയെ പരാജയപ്പെടുത്താന്‍ അക്കാലത്ത് കെട്ടിച്ചമച്ച കഥയുമാവാം
“കരിമുഖനാം കരിപ്പണിക്കര്‍ ,ഗുരുവരനമലന്‍ ,കുന്നേല്‍ ചെന്നി,കൂവി വിളിക്കും ഒട്ടായി ,പുലിപോലെ പായും മാലുത്തണ്ടാര്‍ ,എലിപോലെ വിറയ്ക്കും മണ്ടന്‍ തോലങ്കന്‍” എന്നിങ്ങനെ ചില പേരുകള്‍ പറയുന്നതല്ലാതെ പാട്ട് മുഴുവനായോ ഭാഗികമായോ ഉദ്ധരിക്കാന്‍ ശ്രീ ജോസ്സിനു കഴിയുന്നില്ല .ആ മുറിപ്പാട്ട് എന്ത് വിവരം നല്‍കാന്‍ ?
നേരാവാം .ശുദ്ധ നുണക്കഥയുമാകാം.തെളിയിക്കുക ദുഷ്കരം .
ചെവി മുറിഞ്ഞതിനാല്‍ അത് ചെയ്ത് വേലുത്തമ്പിയുടെ പടയാളി എന്ന് പറയുന്നത് മൂക്ക് മുറിഞ്ഞാല്‍, വെട്ടിയത് സി.പിയെ വെട്ടിയ മണിസ്വാമി
എന്ന് പറയുമ്പോലെ അല്ലേ?
അത് ശരിയായ ഒരു വാദമോ?
“കുലശേഖരമംഗലം ,വടക്കേമുറി ,മറവന്‍ തുരുത്ത് ,വടയാര്‍ എന്നിവിടങ്ങളില്‍ നിന്നും കൈപ്പുഴ ,കുറവിലങ്ങാട്,കോഴ എന്നിവിടങ്ങളിലേക്ക് കുടിയേറിയ ഈഴവര്‍ “കുറചോകൊന്മാര്‍ “എന്നറിയപ്പെടുന്നു “ എന്നത് ശരിയാവാം .എന്നാല്‍ അവരെ ഓടിച്ചത് വൈക്കം പത്മനാഭപിള്ള ആണ് എന്നതിനു തെളിവെന്ത്?അമ്പലത്തില്‍ കയറാന്‍ ശ്രമിച്ചതിനെന്നു എങ്ങനെ തീര്ച്ചയാക്കാം. സമുദായ വഴക്കുകൊണ്ടും അങ്ങനെ ഒടിപ്പോകരുതോ? എങ്കില്‍ അതിനും കാരണം പത്മനാഭപിള്ള എന്ന് വരുമോ? . .കണ്ണേഴം (വൈക്കത്ത് മൂന്നുകൊല്ലം ഈ പുരയിടത്തിനടുത്താണ് ഞാന്‍ താമസ്സിച്ചിരുന്നത് )കുടുംബം വക വസ്തുവകള്‍ കൃഷി ചെയ്തിരുന്ന പുലയരെ അങ്ങേയറ്റം സ്നേഹിച്ച ഒരു മനുഷ്യസ്നേഹി ആയിരുന്നു പത്മനാഭപിള്ള എന്നദ്ദേഹത്തിന്റെ പിന്ഗാമി ഡോ.ആര്‍ സോമന്‍ നന്ത്യാട്ട് അവരുടെ കുടുംബ ചരിത്രത്തില്‍ (പാരിക്കാപ്പള്ളി ) ഉദാഹരണ സഹിതം വിവരിക്കുന്നു .(Parickapalli and related Vellala Tharavadsof Travancore 2 Vols Pages 926 , 2012 Price Rs 1600/-
to get copy contact: Dr.Nanthatt R.Soman ,Pojappura Phone 0471-2353571/9417153571 )
ഡോക്ടറന്മാര്‍ പ്രബന്ധം എഴുതുമ്പോള്‍ റിവ്യൂ ഓഫ് ലിറ്റരേച്ചര്‍ എന്നൊരു ഭാഗമുണ്ട്. അക്കാദമി തലത്തിലുള്ളവര്‍ എങ്കിലും ലേഖനങ്ങള്‍ പടച്ചുവിടും മുമ്പ്, ലഭ്യമായ ഗ്രന്ഥങ്ങള്‍,രേഖകള്‍ ,പഠനങ്ങള്‍ (Review of Literature) എന്നിവ ഒന്ന് വായിച്ചിരുന്നുവെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നു .കൊല്ലാന്‍ കൊണ്ടുപോകും മുമ്പെങ്കിലും പ്രതിഭാഗം കൂടി കേള്‍ക്കയും വേണം .ആദരിച്ചില്ലെങ്കിലും തെളിവില്ലാതെ മരിച്ചു പോയവരെ അപമാനിക്കയും ചെയ്യരുത്
. .
റഫറന്‍സ്
------------------------
1.കുറിച്ചിത്താനം ശിവരാമപിള്ള-വൈക്കം പത്മനാഭപിള്ള ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളില്‍ അഞ്ജലി പബ്ലിക്കേഷന്‍സ് പൊന്‍ കുന്നം 1987 പേജ് 117-123
2.ഡോ.നന്ത്യാട്ടു സോമന്‍ Parickapalli and related Vellala Tharavadas of Travancore ,Pojappura 2.Vols. 2012
3.ദളിത്ബന്ധു,-വേലുത്തമ്പി രണ്ടാം പതിപ്പ് ഹോബി പബ്ലിക്കേഷന്‍സ്,വൈക്കം ൨൦൦൩
4,വി.ആര്‍ പരമേശ്വരന്‍ പിള്ള –വേലുത്തമ്പി ദളവ എന്‍.ബി.എസ് 1978
5.ഡോ.കാനം ശങ്കരപ്പിള്ള & ആനിക്കാട് ശങ്കരപ്പിള്ള –പേട്ട തുള്ളലും ക്ഷേത്രപുരാവൃതങ്ങളും 197

No comments:

Post a Comment