Monday 9 November 2015

ചട്ടമ്പി സ്വാമികള്‍ ഗ്രന്‍ഥകര്‍ത്താവ് എന്ന നിലയില്‍

ചട്ടമ്പി സ്വാമികള്‍ ഗ്രന്‍ഥകര്‍ത്താവ് എന്ന നിലയില്‍


“ചില കയ്യെഴുത്ത് പ്രതികളെ വെച്ചുകൊണ്ട് 
ചിലര്‍ സ്വകപോലകല്പ്പിത ഗ്രന്ഥങ്ങളായി മാറ്റി “

(പറവൂര്‍ ഗോപാലപിള്ള ,
പരമഭട്ടാരക ചട്ടമ്പി സ്വാമി തിരുവടികള്‍ ജീവചരിത്രം 
,കറന്റ് ബുക്സ് 2010 പേജ് 89)

"ഇംഗ്ലീഷ് ഭാഷയിലെ അക്ഷരാവലികള്‍  
പോലും (ചട്ടമ്പി) സ്വാമികള്‍ ഏതല്‍ക്കാലപര്യന്തം പഠിച്ചിട്ടില്ല .

പറവൂര്‍ ഗോപാലപിള്ള ജീവചരിത്രം പേജ് 75

“നന്നായിട്ടെഴുതാന്‍ കഴിയുമായിരുന്ന ഒരപൂര്‍വ്വ സാഹിത്യകാരന്‍ അദ്ദേഹം എന്നും എന്തെങ്കിലും എഴുതും . അത് എഴുതിയിടത്ത് ഇട്ടിട്ടുപോകും. ആവശ്യമുള്ളവര്‍ക്ക് വായിച്ചു അച്ചടിക്കയോ സൂക്ഷിച്ചു വയ്ക്കയോ ഉമിക്കരി പൊതിയാന്‍ ഉപയോഗിക്കയോ ചെയ്യാം.(അത് കൊണ്ട് തന്നെ അദ്ദേഹം എഴുതിയതില്‍ തൊണ്ണൂറു ശതമാനം നഷ്ടപ്പെട്ടു ). അതായത് പ്രശസ്തി പോയിട്ട എഴുതിയതിന്റെ ക്രഡിറ്റ് പോലും വേണ്ടെന്നു വച്ച സാഹിത്യകാരന്‍.കര്ത്ത്യത്വ ഭാവം പൂര്‍ണ്ണമായി ഇല്ലാതാക്കിയ എഴുത്തുകാരന്‍-ചട്ടമ്പി സ്വാമികള്‍” .
എഴുതിയത് എം.പി നാരായണപിള്ള (“സമകാലിക  മലയാളം” വാരിക,  1997 നവംബര്‍ 21 അസൂയയോ ആരോട്‌?)

“ഇംഗ്ലീഷ് പഠിച്ചിട്ടില്ലാത്ത സ്വാമി എല്ലിസ്, കാള്‍ഡ് വെല്‍ എന്നിവരുടെ ദ്രാവിഡഭാഷാവാദം ഇംഗ്ലീഷ് പുസ്തകങ്ങളില്‍ കൂടി വായിച്ചിരിക്കാനിടയില്ല .പക്ഷെ തമിഴ് ഭാഷാ പണ്ഡിതനായ സ്വാമികള്‍ ദ്രാവിഡര്‍ ഒരു പ്രത്യേക വര്ഗ്ഗമാണേന്നു സ്ഥാപിച്ചിരിക്കുന്നത് തമിഴ് പാരമ്പര്യം അനുസരിച്ചാണ് . കേരള ബ്രാഹ്മണര്‍ എങ്ങുനിന്നും വന്നവരല്ലെന്നും ഇവിടുത്തെ കര്‍ഷകബ്രാഹ്മന്യത്തില്‍ ഭ്രമിച്ചു പ്രൊമോഷന്‍ നേടിയവരാനെന്നും  ഒരു പുതിയവാദം കൂടി സ്വാമികള്‍ അവതരിപ്പിക്കുന്നു .കേരളത്തില്‍ പണ്ടേ ഉള്ള ജനങ്ങള്‍ നായന്മാരാനെന്നാണ് സ്വാമി പറയുന്നത് .ഇവിടെ “നായര്‍”  എന്നതിനു ഭൂവുടമകളായ “കര്‍ഷകര്‍” എന്ന അര്‍ത്ഥമാക്കിയാല്‍, വലിയ കുഴപ്പമില്ല. പില്‍ക്കാലത്ത് മാര്‍ക്സിസ്റ്റ്‌ വീക്ഷണത്തില്‍ കേരളചരിത്രമെഴുതിയ ഈ.എം.എസ് ആദ്യം പറഞ്ഞത് നമ്പൂതിരിമാര്‍ എങ്ങു നിന്നും വന്നവരല്ലെന്നും കേരളീയര്‍ തന്നെയെന്നും ആണ് ........സവര്‍ണ്ണരേ മതമെന്തെന്നും ആത്മീയത എന്തെന്നും പഠിപ്പിച്ച മഹാനാണ് ചട്ടമ്പിസ്വാമികള്‍ .ഇന്ന് കേരളത്തില്‍ ,വിശിഷ്യ തിരുവിതാം കൂറില്‍  കണ്ടുവരുന്ന ആദ്ധ്യാത്മികപ്രബുദ്ധതയ്ക്ക് പ്രധാനകാരണഭൂതന്‍  ആപരമഭട്ടാരക ഗുരുദേവന്‍ തന്നെയാണ് “

(പ്രൊഫ.എസ്.ഗുപ്തന്‍ നായര്‍, ഭാഷാപോഷിണി പുസ്തകം 26  ലക്കം 6 നവംബര്‍ 2002  ,കേരള സാംസ്കാരിക നിരൂപണം –“കാഷായമില്ലാത്ത മഹര്‍ഷി” )

(ഗുപ്തന്‍ നായര്‍ സാറിനു രണ്ടു    തിരുത്ത് .
൧. “നായര്‍ എന്നര്‍ത്ഥ മാക്കിയാല്‍” കുഴപ്പമില്ല എന്നത് തെറ്റ് . .അത് “വെള്ളാളര്‍”(വെള്ളം ആളുന്നവര്‍ ) എന്നാക്കിയില്ലെങ്കില്‍ കുഴപ്പമില്ല .അവരായിരുന്നുവല്ലോ  തോല്‍കാപ്പിയപ്രകാരം സംഘകാല കേരളത്തിലെ കര്‍ഷകര്‍.
൨. ആദ്ധ്യാത്മികപ്രബുദ്ധതയ്ക്ക് പ്രധാനകാരണഭൂതന്‍ തീരത്ഥപാദസ്വാമികളും  )

“തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലും ശൈവപ്രകാശ സഭയിലും പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ ജ്ഞാനപ്രജാഗരം സഭയിലും സുന്ദരന്‍ പിള്ള പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു .സ്വതന്ത്ര ചിന്തയ്ക്ക് അടിത്തറയിട്ട പ്രഭാഷണങ്ങള്‍ എന്നാണിവയെ വിശേഷിപ്പിക്കേണ്ടത് .സുന്ദരം പിള്ളയുടെ ഈ പ്രഭാഷണങ്ങള്‍ കേട്ടിട്ടുള്ള ഒരാള്‍ പിന്നീട് കേരള നവോത്ഥാന ത്തിന്റെ മാര്‍ഗ്ഗ ദര്‍ ശികളില്‍ ഒരാളായി ,ചട്ടമ്പിസ്വാമികള്‍ എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട കുഞ്ഞന്‍ പിള്ള (1853-1924)

.”പ്രാചീന മലയാള”ത്തിലും “വേദാധികാര നിരൂപണ”ത്തിലും സുന്ദരന്‍ പിള്ളയുടെ ആശയങ്ങള്‍ ആണെന്ന് കണ്ടെത്തിയത് പ്രൊഫ.ഗുപ്തന്‍ നായരുടെ മകന്‍ ഡോ .എം ജി ശശിഭൂഷണന്‍  അല്ലാതെ മറ്റാരുമല്ല .
(“ആരായിരുന്നു പി.സുന്ദരന്‍ പിള്ള?” .പി.എസ്.നടരാജപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സോവനീര്‍ 2008 പേജ്   56


No comments:

Post a Comment