Wednesday 23 March 2016

കര്‍ത്താവ് ഉയര്‍ത്തപ്പെട്ടതിനു പിന്നില്‍


കര്‍ത്താവ് ഉയര്‍ത്തപ്പെട്ടതിനു പിന്നില്‍
========================================
തേറമ്പില്‍ രാമകൃഷ്ണനെ എന്‍.എസ്.എസ്സില്‍ കൊണ്ടുവന്നത് സി.എന്‍ ദാമോദരന്‍ നായര്‍ .കളത്തില്‍ സ്ഥാപിച്ച എന്‍.ഡി.പിയില്‍ നേതാവാക്കിയതും അതെ ദാമോദരന്‍ നായര്‍ എന്‍.ഡി.പി സ്ഥാനാര്‍ത്ഥി ആക്കി മത്സരിച്ചപ്പോള്‍ വോട്ടു പിടിച്ചതും “ഉമ്മന്‍ചാണ്ടി” ആയി പ്രവര്‍ത്തിച്ചതും  ദാമോദരന്‍ നായര്‍. തൃപ്പൂണിത്തുറയില്‍ കര്‍ത്താവിനു ദാരിദ്യ്രം സമ്പന്നരുടെ നാടായ തൃശ്ശൂരില്‍ നിന്ന് ധനസമാഹരണം നടത്തി കര്‍ത്താവിനെ കൂടെ രക്ഷിച്ചെടുക്കണം എന്ന് കിടങ്ങൂര്‍ ജി, ദാമോദരന്‍ നായരെ അറിയിക്കുന്നു പിരിച്ച പണം മുഴുവന്‍ തനിക്കായി ചെലവാക്കാതെ കുറെ  കര്‍ത്താവിനു നല്‍കിയത് തേറമ്പിലിനീഷ്ടമായില്ല.
ജയിച്ച തേറമ്പലിനെ സ്വീകരിക്കാന്‍ ദാമോദരന്‍ നായര്‍ ഗുരുവായൂരില്‍  ഒരുക്കങ്ങള്‍ ചെയ്തു എങ്കിലും ക്ഷേത്ര ദര്‍ശനം കഴിഞ്ഞു അത് വാങ്ങാതെ മന്ത്രിസ്ഥാനം ഉറപ്പാക്കാന്‍  തേറമ്പില്‍ നേരെ  തലസ്ഥാനത്തേയ്ക്ക്  പാഞ്ഞു .പി.എം.എന്‍ മേനോന്‍ തുടങ്ങിയ എന്‍.എസ.എസ് പ്രമാണിമാര്‍ ദാമോദരന്‍ നായരെ കളിയാക്കി .”മാലയും ബൊക്കെയും വാങ്ങിയവര്‍ മാല  കഴുത്തിലിട്ട് ബൊക്കെയും പിടിച്ചു
ഗുരുവായൂര്‍ അമ്പലത്തിനു മൂന്നു വലത്ത് വച്ചാട്ടെ “.പിറ്റേ ദിവസം പത്രത്തില്‍ തേറമ്പില്‍ എന്‍.ഡി.പി മന്ത്രി എന്ന് തൃശ്ശൂര്‍ പത്രം(എക്സ്പ്രസ് ) മത്തങ്ങായില്‍ അടിച്ചു വിട്ടു
അന്നേ ദിവസം കിടങ്ങൂര്‍ ഗുരുവായൂരില്‍ എത്തി .”എം.എല്‍.ഏ ആയപ്പോള്‍ ഇങ്ങനെ എങ്കില്‍ മന്ത്രിയായാല്‍ എങ്ങനെ?” എന്ന് ദാമോദരന്‍ നായര്‍ കിടങ്ങൂര്‍ജിയോട് ചോദിച്ചു .കാര്യം ചോദിച്ചപ്പോള്‍ നടന്ന കഥ മുഴുവന്‍ പറഞ്ഞു .എങ്കില്‍ തേറമ്പില്‍ വേണ്ട എന്നായി കിടങ്ങൂര്‍.
”കെ.പി രാമചന്ദ്രന്‍ നായര്‍ പതിമൂന്നുകൊല്ലം ആലപ്പുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആയിരുന്ന ആളല്ലേ നമുക്കദ്ദേഹത്തിനു കൊടുക്കാം” എന്ന് ദാമോദരന്‍ നായര്‍ “എങ്കില്‍ അടുക്കള ഭരണം ആയിരിക്കും “ എന്ന് കിടങ്ങൂര്‍ .”എങ്കില്‍ കര്‍ത്താവിനെ ആക്കിക്കൂടേ” എന്ന് രാമന്‍ നായര്‍
അങ്ങിനെ കര്‍ത്താവ് ആദ്യ എന്‍.ഡി.പി മന്ത്രിയായി
ആരോഗ്യവകുപ്പില്‍ അഴിമതിയും തുടങ്ങി
ആദ്യം മോന്തായം വളഞ്ഞു
പിന്നെ കഴുക്കോലുകളും
എന്‍.ഡി.പി മന്ത്രിമാര്‍ മാറി മാറി വന്നു
കെ.പി രാമചന്ദ്രന്‍ നായര്‍
സുന്ദരേശന്‍ നായര്‍
ആര്‍ രാമചന്ദ്രന്‍ നായര്‍
അടുക്കള ഭരണം താക്കോല്‍സ്ഥാന  ഭരണമായി മാറി
ആരോഗ്യവകുപ്പ് “രോഗ”വകുപ്പും ആയി മാറി

മെഡിക്കല്‍ വകുപ്പ് “മേടിക്കല്‍” വകുപ്പായി മാറി 

No comments:

Post a Comment