Friday 8 April 2016

ജീവചരിത്ര സാഹിത്യ വഴക്കുകള്‍

പ്രതികരണങ്ങള്‍
---------------------------
ജീവചരിത്ര സാഹിത്യ വഴക്കുകള്‍

ഭാഷാപോഷിണി ഏപ്രില്‍ 2016 ലക്കം “പഴമയില്‍ നിന്ന്” പംക്തിയില്‍ (പേജ്81-82) ജി.പ്രിയദര്‍ശനന്‍ “സാഹിത്യത്തിലെ ചില വഴക്കുകള്‍” വിവരിക്കുന്നു .സാഹിത്യസമരങ്ങള്‍,സാഹിത്യ സംഹാരങ്ങള്‍ ,പ്രാസവാ ദം ,കവിരാമായണ  യുദ്ധം ,പുരോഗമന സാഹിത്യപ്രസ്ഥാനം ഇവയൊക്കെ പരാമര്‍ശിക്കപ്പെട്ടൂ .എങ്കിലും ജീവചരിത്ര സാഹിത്യവഴക്കുകളെ സ്പര്‍ശിക്കാതെ വിട്ടു. മറ്റുസാഹിത്യവഴക്കുകളെപ്പോലെ  ഇതിലും ജാതീയത ദര്‍ശിക്കാം എന്ന് ചൂണ്ടിക്കാണിക്കട്ടെ ..
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ജീവചരിത്രകൃതികള്‍ ഉണ്ടായത് ശ്രീനാരായണ ഗുരുവിനാനെന്നു തോന്നുന്നു .അടുത്ത സ്ഥാനം ചട്ടമ്പി സ്വാമികള്‍ക്കും .മൂന്നാമന്‍ ഇപ്പോള്‍ അയ്യങ്കാളിയും .ശ്രീനാരായണ ഗുരുവിന്‍റെ  ജീവചരിത്രങ്ങള്‍ മിക്കവയും ശ്രീനാരായനീയര്‍ എഴുതിയത് .
(അയല്‍വാസി ചെമ്പഴന്തിക്കാരന്‍  ഡോക്ടര്‍  .ഗോപാലപിള്ള, ഡോക്ടര്‍ ആകുന്നതിനു മുമ്പ് എഴുതിയ ആദ്യ നാണുഗുരു ജീവചരിത്രം കൊല്ലവര്‍ഷം 1087/സി.ഇ  1912,മാത്രം അപവാദം). ചട്ടമ്പി സ്വാമികള്ടെ ജീവചരിത്രം എല്ലാം തന്നെ നായര്‍ നിര്‍മ്മിതികളും. രാമലിംഗര്‍ ,തൈക്കാട്ട് അയ്യാസ്വാമികള്‍ എന്നിവരുടെ ജീവചരിത്രങ്ങളില്‍ സമാധിദിനം   വിശദമായി എഴുതപ്പെട്ടപ്പോള്‍, ചട്ടമ്പിസ്വാമികള്‍ (1853-1924) ,ശ്രീനാരായണ ഗുരു( 1856-1928) എന്നിവരുടെ ജീവചരിത്രങ്ങളില്‍ സമാധി ദിനവിശേഷങ്ങള്‍ രേഖപ്പെടുത്താതെ വിട്ടു കളഞ്ഞു എന്നത് ശ്രദ്ധേയം .
ജീവചരിത്ര സാഹിത്യ വഴക്കുകള്‍ “കുഞ്ഞന്‍-നാണു  ഗുരു ശിഷ്യബന്ധ” ത്തെ കുറിച്ചായിരുന്നു .സതീര്‍ത്ഥ്യരും സമപ്രായക്കാരും (കുഞ്ഞന്‍ മൂന്നു വയസ്സിനു മൂത്തത് ) സുഹൃത്തക്കളും ആയിരുന്ന സന്യാസിവര്യരെ ഗുരുവും ശിഷ്യനും ആക്കാനും ആക്കാതിരിക്കാനും പലരും സംഘടിതമായി മുന്നോട്ടു വന്നു. ശ്രീനാരായണീയ ജീവചരിത്രങ്ങളില്‍ അദ്ദേഹത്തിന്‍റെ ഗുരുവിനെ കുറിച്ച് പരാമര്‍ശിക്കാതെ ഒരു  “സ്വയംഭൂ ഗുരു” എന്ന മട്ടില്‍ ചില ജീവച്ചരിത്രകാരന്മാര്‍  കൈ കഴുകി .ചട്ടമ്പി സ്വാമികളുടെ ഗുരുവിനെ കുറിച്ച് കാര്യമായ ഒരു വിവരവും നല്‍കാത്ത ചട്ടമ്പിസ്വാമി  ജീവചരിത്രകൃതികളില്‍,  അദ്ദേഹം “ശ്രീനാരായണ ഗുരുവിന്‍റെ ഗുരു” ആണെന്ന് സ്ഥാപിക്കുവാന്‍ നിരവധി ശ്ലോകങ്ങള്‍ ഉദ്ധരിച്ചു നിരവധി പേജുകള്‍ എഴുതപ്പെട്ടു .

ആര്‍ക്കിയോളജി വിഭാഗം തലവന്‍ വരെ ആയിത്തീര്‍ന്ന, അന്തരിച്ച എന്‍റെ സ്നേഹിതന്‍ മലയാന്കീഴു കെ.മഹേശ്വരന്‍ നായര്‍, “ശ്രീനാരായണന്‍റെ ഗുരു “ എന്ന പേരില്‍ ചട്ടമ്പി സ്വാമികളെ കുറിച്ച് ഒരു പുസ്തകം തന്നെ രചിച്ചുകളഞ്ഞു (വിദ്യാധിരാജ അക്കാദമി തിരുവനന്തപുരം. ഏപ്രില്‍ 1974. പേജ്  136,വില രൂപാ  6/-  മാത്രം .അക്കാലത്ത് തന്നെ അദ്ദേഹം സ്നേഹോപഹാരമായി കയ്യൊപ്പു ചാര്‍ത്തിയ ഒരു കോപ്പി എനിക്ക് സമ്മാനിക്കയും ചെയ്തു .”നായരും ഈഴവരും അഭിമുഖമായി തിരിഞ്ഞു നിന്ന് കോഴിപ്പോരു നടത്തുന്ന
ഏര്പ്പാടിനു വിരാമം  ഇടാന്‍ “ ആണ് താന്‍ ഗ്രന്ഥ രചന നടത്തുന്നത് എന്ന് മഹേശ്വരന്‍ നായര്‍ മുഖവുരയില്‍ എഴുതി .

ശ്രീനാരായണ ഗുരുവിന്‍റെ ഏറ്റവും  ആധികാരിക ജീവചരിത്രം എഴുതിയ "കേരള ബോസ്വെല്‍"(Kerala Boswell), കോട്ടുകോയിക്കല്‍  വേലായുധന്‍റെ (ടി.വി-ചലച്ചിത്രതാരം പാര്‍വ്വതിയുടെ മുത്തച്ചനും കോളമിസ്റ്റ് ഉഷാനായര്‍ ,”വയലാര്‍സഖന്‍   ത്രിവിക്രമന്‍” എന്നിവരുടെ  പിതാവും) ശ്രീനാരാണഗുരു –സമഗ്രവും സംപൂര്‍ന്നവുമായ ജീവചരിത്രം, കറന്റ് ബുക്സ് മാര്‍ച്ച് 1012 എന്ന കൃതിയില്‍ ശ്രീനാരായനന്‍റെ  ഗുരു-പണ്ടിതകവി “ എന്ന തലക്കെട്ടില്‍ കുമ്മന്‍പള്ളി ആശാനെയാണ് വിവരിക്കുന്നത് .എന്നാല്‍ “തൈക്കാട്ട് അയ്യാവ്” എന്ന ആറാം അദ്ധ്യായത്തില്‍, “തൈക്കാട്ട് അയ്യാവു ശ്രീനാരായണ ഗുരുവിന്റെ ഗുരുവായിരുന്നു എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്" എന്ന് വ്യക്തമായി രേഖപ്പെടുത്തി (പേജ് 67 )എന്നെഴുതി വച്ചു .എന്നാല്‍ മറ്റു പല നാണുഗുരു  ജീവചരിത്രകാരന്മാരും   ഈ വസ്തുത മറച്ചു വച്ചു .
ഡോ .എസ് ഓമന പി.എച് ഡി തീസ്സിസിനു വേണ്ടി എഴുതിയ ജീവചരിത്രത്തില്‍(ഒരു മഹാഗുരു” –വര്‍ക്കല ഗുരുകുലം  2014) സംശയ ലേശമന്യേ തൈക്കാട്ട് അയ്യാവു ആണ് ശ്രീനാരായണ ഗുരു എന്ന് സ്ഥാപിച്ചിട്ടുണ്ട് .തൈക്കാട്ട് അയ്യാവിന്റെ മകന്‍ എഴുതിയ കത്ത് ആ ഗ്രന്ഥത്തില്‍ പൂര്‍ണ്ണമായി നല്‍കിയിട്ടുണ്ട് .
അത് പ്രകാരം കൊല്ലവര്‍ഷം 1055 /സി.ഇ  1880 –ലെ ചിത്രാപൌര്‍ണ്ണമി ദിനത്തില്‍ അയ്യാസ്വാമികള്‍ ബാലാസുബ്രഹ്മന്യ മന്ത്രം ഓതി നാണുവിനെ ശിഷ്യന്‍ ആക്കി എന്ന് കാണാം .തലേവര്‍ഷം (കൊല്ലവര്‍ഷം1054 / സി.ഇ 1879) ചിത്രാപൌര്ന്നമി ദിനം ആയിരുന്നു കുഞ്ഞനു ദീക്ഷ കൊടുത്ത്  ശിഷ്യന്‍ ആക്കിയത് .ഏഴ് വര്ഷം പരീക്ഷിച്ച ശേഷമായിരുന്നു അയ്യാവു കുഞ്ഞനെ ശിഷ്യന്‍ ആയി സ്വീകരിച്ചത് .അയ്യാവു സ്വാമികളുടെ ആവശ്യപ്രകാരം കുഞ്ഞന്‍ നാണുവിനു യോഗവിദ്യ പരിശീലിപ്പിച്ചു. കുഞ്ഞന്‍ രണ്ടാം ക്ലാസ്സില്‍ എത്തിയപ്പോള്‍ നാണു  ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു .ഗുരുവിന്‍റെ ആജ്ഞ പ്രകാരം മുതിര്‍ന്ന സീനിയര്‍  ശിഷ്യന്‍കു ഞ്ഞന്‍  ഇളയ ജൂനിയര്‍  ശിഷ്യന്‍ നാണുവിനു  യോഗാഭ്യാസം കാട്ടിക്കൊടുത്തു .
ഇരുവരുടെയും ഗുരു മഹാഗുരു തൈക്കാട്ട് അയ്യാവു സ്വാമികള്‍ എന്നത് ചരിത്ര സത്യം .സീനിയര്‍ ശിഷ്യന്‍ കുഞ്ഞന്‍ .ജൂനിയര്‍ ശിഷ്യന്‍ നാണു .
തര്‍ക്കം അവിടെ അവസാനിക്കുന്നു .ശുഭം .
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം 9447035416


No comments:

Post a Comment