Wednesday 23 March 2016

കേരള ക്ഷേത്രങ്ങള്‍ ബ്രാഹ്മണ നിര്‍മ്മിതികളല്ല

കേരള ക്ഷേത്രങ്ങള്‍ ബ്രാഹ്മണ നിര്‍മ്മിതികളല്ല

“കേരളമെന്നത് പരശുരാമസൃഷ്ടിയോ ബ്രാഹ്മണ സൃഷ്ടിയോ?”
എന്ന തലക്കെട്ടില്‍ മാര്‍ച്ചു 28 ലക്കം (943)  മാധ്യമം ആഴ്ചപ്പതിപ്പില്‍ അടിസ്ഥാന ജനചരിത്രകാരന്‍ കുന്നുകുഴി എസ് മണി എഴുതിയ കത്ത് വായിച്ചു. 938 ലക്കത്തില്‍ സവര്‍ണ്ണ ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ എഴുതിയ ലേഖനത്തില്‍ നമ്പൂതിരി ഗ്രാമക്ഷേത്രങ്ങളെ കുറിച്ചെഴുതിയ ഭാഗത്തെ വിമര്‍ശിച്ചു കൊണ്ടുള്ള കത്ത് .
കണ്ണന്‍ പുരൈയന്‍, യാക്കന്‍ കുന്റപ്പോഴന്‍, ചാത്തന്‍ ചങ്കരന്‍, പോഴന്‍ ഇരവി തുടങ്ങിയ പുലയ രാജാക്കന്മാരെയും തൃക്കാക്കര ക്ഷേത്രത്തിനു ഭൂമിയും വിളക്കും നല്‍കിയ പുലയരാജാക്കന്മാരെയും പുലയ പ്രഭുക്കളെയും പേരെടുത്തു പറയാതെ മണി പരാമര്‍ശിക്കുന്നു .പേരുകൊണ്ട് മാത്രം പഴയകാല വ്യക്തികളെ പുലയന്‍ എന്നോ തട്ടാന്‍ എന്നോ ബ്രാഹ്മണന്‍ എന്നോ വെള്ളാളന്‍  എന്നോ തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്ന് ഇളംകുളം എഴുതിവച്ച കാര്യം പ്രിയ ശിഷ്യന്‍ മറന്നു പോകുന്നു .ഇക്കൂട്ടരിലെല്ലാം ഒരേ പേരുകള്‍ കണ്ടിരുന്നു .പാര്‍ ത്തിവ പുരം  ശാസനം കാണുക എഴുതിയത് “തെങ്കനാട്ടു കിഴവന്‍ (പ്രഭു) വെണ്ണീര്‍ വെള്ളാളന്‍ ചാത്തന്‍ മുരുകന്‍” .”ആയ്കുലമാതേവി” ആകട്ടെ ചാത്തന്‍ മുരുകന്റെ മകള്‍ ചേന്തി .(ഇരുവരും വെള്ളാളര്‍ .
കരുന്തനടക്കന്‍ എന്നു തുടങ്ങിയ ആയ് രാജാക്ക്ന്മാരാരും പുലയര്‍ ആയിരുന്നില്ല .വെള്ളാളരിലെ  ഇടയവിഭാഗം അല്ലെങ്കില്‍ യാദവകുലം .
നമ്പൂതിരി ഗ്രാമക്ഷേത്രങ്ങള്‍ ബ്രാഹ്മണര്‍ പണിയിച്ചു എന്ന എം.ജി.എസ് വാദം വസ്തുതകള്‍ ക്കെതിരാണ് . .രണ്ടേ രണ്ടു കേരള ക്ഷേത്രങ്ങളുടെ  മാത്രം ചരിതമേ വിശദമായി എഴുതപ്പെട്ടിട്ടുള്ള് . .കല്ലൂര്‍ നാരായണ പിള്ള എന്ന വക്കീല്‍ രചിച്ച ചെങ്ങന്നൂര്‍  ക്ഷേത്രമാഹാത്മ്യം കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്  ആര്യന്മാരുടെ കുടിയേറ്റത്തില്‍ തിരുവഞ്ച്ക്കുളം ക്ഷേത്രത്തെ ക്കുറിച്ചെഴുതിയ ചരിത്രം .ചെങ്ങന്നൂര്‍ ക്ഷേത്രം വിറമിണ്ട നായനാര്‍ എന്ന വെള്ളാള പ്രഭുവാല്‍  നിര്‍മ്മിതം .ബ്രാഹ്മനര്‍ അത് തട്ടിയെടുത്ത് നായനാരെ (പിന്‍ഗാമിയെ )
റാന്നിയിലേക്ക് ഓടിച്ചു .അവിടെ അദ്ദേഹം പണിയിച്ച ശാലീശ്വരം ക്ഷേത്രവും തട്ടിയെടുക്കാന്‍ നോക്കി പക്ഷെ  പണി പാളി. തിരുവഞ്ചിക്കുളം ക്ഷേത്രം  മറ്റൊരു വെള്ളാള നായനാര്‍, ചേരമാന്‍ പെരുമാള്‍നായനാര്‍, പണിയിച്ചു .അതും പില്‍ക്കാലത്ത് ബ്രാഹ്മണര്‍ തട്ടിയെടുത്തു എന്നതു ചരിത്രം 32 നമ്പൂതിരി ക്ഷേത്രങ്ങളില്‍ 22എണ്ണം ശിവക്ഷേത്രങ്ങള്‍ എന്നുകണ്ട് ഞെട്ടിയ എം.ജി.ശശിഭൂഷന്‍ അതെക്കുറിച്ച് ഒരു ലേഖനം തന്നെ എഴുതി .ബ്രാഹ്മണര്‍ക്ക് “ശിവന്‍” എന്നൊരു ദേവന്‍ തന്നെ ഇല്ലായിരുന്നു എന്നതും ചരിത്രം .ഒന്നുകില്‍ ജൈനര്‍ അല്ലെങ്കില്‍ ശൈവര്‍ ആയിരുന്ന വെള്ളാളര്‍  നിര്‍മ്മിച്ച ക്ഷേത്രങ്ങള്‍ .
നമ്പൂതിരിഗ്രാമങ്ങള്‍  പന്തളത്തിന് തെക്കോട്ടു വ്യാപിച്ചിരുന്നില്ല .തെക്കന്‍ തിരുവിതാംകൂറില്‍ അപ്പോള്‍ എങ്ങനെ ക്ഷേത്രങ്ങള്‍ ഉണ്ടായി എന്ന കാര്യം എം.ജി.എസ് പഠിച്ചില്ല .ഇന്നത്തെ കോട്ടയം ഇടുക്കി പത്തനം തിട്ട ജില്ലകള്‍ ഉള്‍പ്പെട്ടിരുന്ന പ്രാചീന തെക്കുംകൂറില്‍ ഉണ്ടായിരുന്ന നിരവധി ശിവക്ഷേത്രങ്ങള്‍ ആര് നിര്‍മ്മിച്ച്‌ എന്നും എം.ജി എസ് അറിയണം. പാലാ മീനച്ചില്‍ താലൂക്കിലെ പുലിയന്നൂര്‍ ഏഴാച്ചേരി ,അരുണാപുരം, പന്തത്തല  ,മേവട ,മീനച്ചില്‍,പൂവരണി എന്നിവിടങ്ങളില്‍ തമിഴ്നാട്ടിലെ കാവേ രിപൂമ്പട്ടണ ത്തില്‍ നിന്ന് പ്രാചീനകാലത്ത് വര്‍ത്തകര്‍  ആയിരുന്ന വെള്ളാള വിഭാഗം കുടിയേറി ,അവരെ “ചെട്ടികള്‍” എന്നും വിളിച്ചിരുന്നു
ചെട്ടികുളങ്ങര ,ചെട്ടിമുക്ക്, ചെട്ടിതെരുവ് ,ചെട്ടിയങ്ങാടി ചെട്ടിപ്പറമ്പ്,  ചെട്ടിയാര തുടങ്ങിയവ ഈ വര്‍ത്തകരുടെ  സാന്നിധ്യം കൊണ്ടുണ്ടായ പേരുകള്‍ .അവര്‍  ചോറ്റി , കാഞ്ഞിരപ്പള്ളി, പുലിയന്നൂര്‍, തിടനാട്,ആനക്കുളം, തട്ടാരകത്ത് , .കൊണ്ടൂര്‍, എന്നിവിടങ്ങളില്‍ ക്ഷേത്രങ്ങള്‍ പണിയിച്ചു .കൊണ്ടുടയാര്‍ കൊണ്ടൂര്‍, ചോറ്റുടയാര്‍ ചോറ്റി , തിരുവുടയാര്‍ തിടനാട്, കിഴവുടയാര്‍ കാഞ്ഞിരപ്പള്ളി ക്ഷേത്രങ്ങള്‍ പണിയിച്ചു .മാവേലി വാണാദിരാജന്റെ “മാവേലി ശാസനം” കാണപ്പെടുന്ന കാഞ്ഞിരപ്പള്ളിയിലെ മധുരമീനാക്ഷിക്ഷേത്രം (എസ.ശങ്കു  അയ്യര്‍ കേരള ചരിതത്തിലെ അജ്ഞാത ഭാഗങ്ങള്‍ ) വെള്ളാള നിര്‍മ്മിതം പാലാ “വെള്ളാപ്പാട്ട്” ക്ഷേത്രം, കടപ്പാട്ടൂര്‍ ക്ഷേത്രം ,പൂഞ്ഞാര്‍ മധു രമീനാക്ഷി ക്ഷേത്രം പന്തളം- എരുമേലി അയ്യപ്പക്ഷേത്രങ്ങള്‍ എന്നിവയും വെള്ളാള നിര്‍മ്മിതം .തെങ്കാശി (അഞ്ഞുറ്റിക്കാര്‍ ),മധുര (മുന്നൂറ്റിക്കാര്‍) വെള്ളാളര്‍ തൊടുപുഴയില്‍ മുതലിയാര്‍ മഠം ,കാരിക്കോടു അണ്ണാമലക്ഷേത്രം  തുടങ്ങിയ ക്ഷേത്രങ്ങള്‍ പണിയിച്ചു .ഈരാറ്റുപേട്ടയില്‍ അങ്കാളമ്മന്‍  കോവില്‍ പണിയിച്ചതും പത്തനംതിട്ടയില്‍ മുത്താരമ്മന്‍  കോവില്‍ പണിയിച്ചതും വെള്ളാളര്‍  .
എങ്കിലും എം.ജി.എസ് പറയും “കേരളത്തില്‍ വൈശ്യര്‍” ഇല്ലായിരുന്നു .ക്രിസ്ത്യാനികളും മുസ്ലിമുകളും മാത്രമായിരുന്നു  വൈശ്യര്‍ എന്നും

“പുലയര്‍ ചരിത്രവും- വര്‍ത്തമാനവും” എന്ന കൃതിയില്‍ കരിവേലി ബാബുക്കുട്ടന്‍ എഴുതുന്നു :”പുലയര്‍ ചേരമാന്‍ പെരുമാളിന്റെ വംശാവലിയില്‍ പെട്ടവരാണെന്നു ഒരു സൂചന പോലും ഇതെഴുതുന്ന ആള്‍ക്ക് ഈകൃതിയുടെ രചനക്കിടയില്‍ ലഭിക്കയുണ്ടായില്ല “(മുഖവുര )
വെള്ളാളര്‍ കൃഷിയില്‍ ജലസേചനം ചെയ്യുന്നു “(ബാബുക്കുട്ടന്‍ )
പുലയര്‍ പുലത്തിന്‍റെ  ഉടമകള്‍ എന്ന വാദം വളരെ അടുത്ത കാലത്താ നുണ്ടായത്.കനകസഭാപിള്ളയുടെ  Tamils 1800 hundred years ago (1st Edn.1904ഇന്നത് 1912 വര്‍ഷം മുമ്പ് ) എന്ന ഗ്രന്ഥത്തില്‍ പുലയര്‍ പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ (scavanchers [dk1] )ആണ് (പേജ് 114).
“പുലയര്‍ പുലത്തിന്‍റെ  അഥവാ നിലത്തിന്റെ ഉടമ ആയിരുന്നു  എന്ന അര്‍ത്ഥത്തില്‍ നിര്‍വചിക്കപ്പെടുന്നതു നവോത്ഥാനഘട്ടത്തിലെ സംഘടനാ ചര്‍ച്ചകളിലൂടെയാണ്.  ഈവാദം രൂപം കൊള്ള്ന്നത് ജാതിവ്യവസ്ഥയുടെ ആവിര്‍ഭാവം തൊഴില്‍ വിഭജനത്തില്‍  നിന്നുമാണെന്ന പരികല്‍പ്പനയിലൂടെയാണ് .(കെ.കെ കൊച്ചു “പുലയര്‍” അവതാരിക )
സി.ഇ 849-ല്‍ “ വേള്‍കുല സുന്ദരന്‍” എന്ന വെള്ളാളനാല്‍ വിരചിതമായ തരിസാപ്പള്ളി പട്ടയത്തില്‍ ദാനം ചെയ്യപ്പെടുന്ന ഭൂമി ബ്രഹ്മസ്വമോ ദേവസ്വമോ ചേ രിക്കാലോ അല്ല വെള്ളാളന്‍ വക (“പൂമിക്കുകാരാള ര്‍ വെള്ളാളര്‍” ).ദാനം നല്കുന്ന ഭൂമിയില്‍ കൃഷിചെയ്യാന്‍ വരത്തരും വിദേശത്ത് നിന്നും പേടിച്ചോടി അഭയാര്‍ത്ഥി കളായി എത്തിയ കച്ചവടക്കാരും മതപ്രചാരകരും ആയ സിറിയക്കാര്‍ക്ക് “നാലുകുടി”  വെള്ളാളരെ കൂടി നല്‍കുന്ന ദയാലുവായ അയ്യന്‍ അടികള്‍. കൂടെ ഈഴവര്‍, തച്ചര്‍ വണ്ണാര്‍ ,എരുവിയര്‍ എന്നിവരെയും “.പുലയര്‍” അവിടെ പ്രത്യക്ഷപ്പെടുന്നില്ല .ക്നായിത്തോമ്മന്‍ ചേപ്പെടു യാതാര്ത്ഥമോ വ്യാജനോ ആവാം .പക്ഷെ അതിലുമുണ്ട് വെള്ളാളര്‍ .പക്ഷെ പുലയര്‍ ഇല്ല കൃഷി ചെയ്യാന്‍ വെള്ളാളര്‍  മതി.  അവര്‍ വേണം എന്ന് ചുരുക്കം (ക്നായിത്തൊമ്മന്‍ പട്ടയത്തില്‍  നാല്‍വര്‍ കൂട്ടം വരുന്നില്ല )  വെണ്ണീര്‍ വെള്ളാളനാല്‍ വരയപ്പെട്ട പാലിയം അല്ലെങ്കില്‍ പാര്ത്തിവപുരം ശാസന
ത്തിലും വെള്ളാളര്‍ ഉണ്ട് .പുലയര്‍ ഇല്ല  
കേരളത്തില്‍ ശാസ്ത്രീയ കൃഷി കൊണ്ടുവന്നത് വരത്തരായ ബ്രാഹ്മണര്‍ എന്ന് എം.ജി.എസ്സും കൂട്ടാളികളായ മലബാര്‍ ചരിത്രകാരന്മാരും എഴ്ഴുതി വിടാന്‍ കാരണം തിരുവിതാംകൂര്‍ അല്ലെങ്കില്‍ നാഞ്ചിനാട്‌ ചരിത്രം അറിയാന്‍ ശ്രമിക്കാത്തതിനാല്‍ .വിരോധാഭാസം എന്ന് തോന്നാം ഡോ .ടി പഴനിയുടെ  നാഞ്ചിനാട്‌ വെള്ളാളരെക്കുരിച്ചുള്ള തീസ്സിസിനു അവതാരിഅക എഴുതിയതും ഇതേ എം.ജി.എസ .(പെന്‍ ബുക്സ് 2003 )
ഒരു പക്ഷെ വായിച്ചു നോക്കാതെ എഴുതിയതാവാം (ആവണം .തരിസാപ്പള്ളി യെ  പളനി സെന്റ്‌ “തെരാസാ പള്ളി”- St.Thersa Church-  എന്നാണു എഴുതിപ്പിടിപ്പച്ചത് .എം.ജി.എസ് അത് തിരുത്തിയിട്ടില്ല )
സംഘകാല കൃതികളിലെ “ഉഴവര്‍” ഈഴവര്‍ ആണെന്നും അല്ല  പുലയര്‍ ആണെന്നും പുതുമുഖ അടിസ്ഥാനജനപക്ഷ ചരിത്രകാരന്മാര്‍ .പഴയകാല ജ്ഞാനികള്‍ അത് സമ്മതിച്ചു തരില്ല .പതിറ്റുപ്പത്തിന്‍റെ  വ്യാഖ്യാതാവ് പണ്ടേ എഴുതിവച്ചു .”ഉഴവര്‍ എന്നാല്‍ ,പുഴ വെള്ളത്താല്‍ കൃഷിചെയ്യുന്ന “വെള്ളാളര്‍”, മഴവെള്ളത്താല്‍ കൃഷിചെയ്യുന്ന (കാര്‍ മേഘവെള്ളം ) “കാരാളര്‍”  എന്നിങ്ങനെ  രണ്ടു തരം കര്‍ഷകര്‍ .
ഉഴവര്‍  ഈഴവരോ പുലയരോ ആയിരുന്നില്ല എന്ന് ജ്ഞാനികള്‍ .
അജ്ഞാനീകള്‍ക്ക് എന്തും പറയാം എഴുതാം


3 comments:

  1. This comment has been removed by the author.

    ReplyDelete
  2. സർ, 'നമ്പൂതിരിഗ്രാമങ്ങള്‍ പന്തളത്തിന് തെക്കോട്ടു വ്യാപിച്ചിരുന്നില്ല' എന്ന് അങ്ങ് പറഞ്ഞുവല്ലൊ. എന്നാൽ തിരുവനന്തപുരത്തിന് അടുത്തുള്ള നീറമൺകര ആണ് 32 ഗ്രാമങ്ങളിലെ നീർമണ്ണ എന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപെടുന്നുണ്ടല്ലൊ. അത് ശരിയായിരിക്കില്ലെ?

    ReplyDelete