Wednesday 31 May 2017

മുഖ്യമന്ത്രി ഉണ്ടത് ചരിത്ര(പുലയ) സദ്യയോ അതോ ആധുനിക നമ്പൂതിരി സദ്യയോ ?

മുഖ്യമന്ത്രി ഉണ്ടത് ചരിത്ര(പുലയ) സദ്യയോ
അതോ ആധുനിക നമ്പൂതിരി സദ്യയോ ?
=======================================
“ചരിത്രസദ്യ ഉണ്ട് മുഖ്യമന്ത്രി” എന്ന തലക്കെട്ടില്‍
2017 മേയ് 31 ലക്കം
മാരുഭൂമി ദിനപ്പത്രത്തില്‍ വന്ന വാര്‍ത്ത വായിച്ചു അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടി.
മുഖ്യമന്ത്രിയും കൂട്ടരും (പ്രൊഫ.എം.കെ സാനു, ഹൈബി ഈഡന്‍, ബിനോയ്‌ വിശ്വം, ഡോ .സി.കെ രാമചന്ദ്രന്‍ ,പി രാജീവ് തുടങ്ങിയവര്‍) കഴിച്ചത് ചരിത്ര “പുലയ ചക്കക്കുരു കടല മെഴുക്കുപുരട്ടി” (1817) ആയിരുന്നില്ലല്ലോ .ഒന്നാന്തരം ആധുനിക ബ്രാഹ്മണ സദ്യ. .പഴയിടം മോഹനന്‍ നമ്പൂതിരി പാചകം ചെയ്ത്ത മൃഷ്ടാന്ന നമ്പൂതിരി ഭോജനം .പുലയ സമുദായത്തില്‍ പിറന്ന അയ്യരു , കണ്ണന്‍ എന്നിവരുടെ പിന്‍ഗാമികള്‍ ആരും പന്തിയില്‍ കണ്ടില്ല .അവരില്‍ ആരും പാചകവും ചെയ്തില്ല കോരുവൈദ്യരുടെ മകന്‍ എം.കെ .സീരി എന്നൊരാള്‍ക്ക്‌ പന്തം കൈമാറുന്ന ഫോട്ടോ കണ്ടു. അദ്ദേഹം “നമ്പൂതിരി സദ്യ” കഴിച്ചോ എങ്കില്‍ ആരുടെ ഒപ്പം ഇരുന്നു കഴിച്ചു ?അതോ പട്ടിണി ആയിര്ന്നുവോ? എന്നൊന്നും വാരത്തയില്‍ ഇല്ല.
ഒരു കാര്യത്തില്‍ മുഖ്യമന്ത്രിയെ സമ്മതിക്കണം .പി.എസ് നടരാജപിള്ളയുടെ കാര്യത്തില്‍ പറ്റിയ അബദ്ധം ഇത്തവണ പറ്റിയില്ല .അദ്ദേഹം നന്നായി ഗൃഹപാഠം ചെയ്തു തന്നെ ചെന്നു പ്രസംഗിച്ചു. ..പന്തിഭോജന ചരിത്രം നമ്മുടെ മുഖ്യമന്ത്രിയ്ക്കറിയാം .”കേരളത്തിലെ ആദ്യത്തെ മിശ്രഭോജനം ആയിരുന്നില്ല സഹോദരന്‍ സംഘടിപ്പിച്ചത്” എന്ന ചരിത്ര വസ്തുത അദ്ദേഹം തുറന്നു പറഞ്ഞുവല്ലോ .പക്ഷെ ആരാണ് അത് ആദ്യം നടപ്പില്‍ വരുത്തിയത് എന്നദ്ദേഹം വെളിപ്പെടുത്തിയോ എന്ന് പത്രവാര്‍ത്തകളില്‍ നിന്ന് വ്യകതമല്ല .
കേരളത്തിലെ ആദ്യകാല നവോത്ഥാന നായകന്‍ ആയിരുന്ന,തെക്കന്‍ തിരുവിതാം കൂറിലെ വൈകുണ്ടസ്വാമികള്‍ ആണ് കേരളത്തില്‍ ആദ്യം “സമപന്തി ഭോജനം” നടപ്പിലാക്കിയത് .1833-ല്‍ (നീര്‍മണന്‍കര വാസുദേവന്‍ വേദസരസ്വതി 2013 മേയ്12 പുറം 7). നാടാര്‍,കോനാര്‍ ,പുലയര്‍,കുറവര്‍ ,നാവിദര്‍,പറയര്‍ തുടങ്ങിയ അവര്‍ണ്ണര്‍ ഒന്നിച്ചു പാചകം ചെയ്ത “ഉമ്പാചോര്‍” കഴിക്കയായിരുന്നു അക്കാലത്തെ സമപന്തിഭോജനം .വൈകുണ്ട സ്വാമികള്‍ ,പുലയന്‍ അയ്യപ്പന്‍ എന്നിവര്‍ നടത്തിയ പന്തി-മിശ്ര ഭോജനങ്ങള്‍ പക്ഷെ “അവര്‍ണ്ണ-അവര്‍ണ്ണ” പതിഭോജനങ്ങള്‍ മാത്രം ആയിരുന്നു .ഒറ്റ സവര്‍ണ്ണന്‍ പോലും അവരുടെ കൂടെ ഭക്ഷണം കഴിച്ചില്ല എന്നതാണ് ചരിത്ര സത്യം
“അവര്‍ണ്ണ –സവര്‍ണ്ണ” പന്തിഭോജനം നടപ്പില്‍ വരുത്തിയത് ശിവരാജ യോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍ (1814-1909),മനോന്മാനീയം സുന്ദരന്‍ പിള്ള (1855-1897) ,ഭാര്യ ശിവ കാമി അമ്മാള്‍ എന്നിവര്‍ ആയിരന്നു ,.തൈക്കാട്ട് ഇടപ്പിറ വിളാകം വീട് ( ഇന്നുമുള്ള ഈ വീട്ടില്‍ ആണ് ചെമ്പൈ വൈദ്യ നാഥ ഭാഗവതര്‍ ഒരു കാലത്ത് താമസിച്ചത് .കാര്‍ ഷെട്ടില്‍ ശിഷ്യന്‍ യേശുദാസും ),പേരൂര്‍ക്കട ഹാര്വിപുരം ബംഗ്ലാവ് എന്നിവിടങ്ങളില്‍ 1873-1909 കാലഘട്ടത്തില്‍ തൈപ്പൂയം തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ പന്തിഭോജനം നടത്തിയിരുന്നു .ബ്രാഹ്മണര്‍ ,തമ്പുരാക്കന്മാര്‍ തുടങ്ങി അയ്യങ്കാളി വരെ ഉള്ള വ്യത്യസ്ത ജാതി മത സമുദായാംഗങ്ങള്‍ അവയില്‍ പങ്കെടുത്തു .പുലയനായ അയ്യങ്കാളിയെ കൂടെ ഇരുത്തി ഊട്ടിയതിനാല്‍ അയ്യാവു സ്വാമികള്‍ക്ക് ജനം “പാണ്ടിപ്പറയന്‍” എന്ന പേരും നല്‍കി .ഇന്നും ചെന്താരശ്ശേരി –കുന്നുകുഴി മണി എന്നിവരുടെ അയ്യങ്കാളി ജീവചരിത്രങ്ങളില്‍ ശിവരാജ യോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍ പാണ്ടിപ്പറയന്‍ എന്ന് തന്നെ വായിക്കാം
അയ്യാവു സ്വാമികള്‍ക്കും മനോന്മണീ യം സുന്ദരന്‍ പിള്ളയ്ക്കും ഭാര്യ ശിവകാമി അമ്മാളിനും പതിഭോജനം എന്ന ആശയം കിട്ടിയത് അവരുടെ ആരാധനാ പാത്രമായിരുന്ന ചിദബരം രാമലിംഗ പിള്ള (വടലൂര്‍ രാമലിംഗ സ്വാമികള്‍ (1823-1874).യില്‍ നിന്നായിരുന്നു .”അന്നദാനം മഹതതായ ദാനം” എന്ന വചനം അദ്ദേഹം ആവിഷ്കരിച്ചു നടപ്പിലാക്കി. .അദ്ദേഹത്തിന്‍റെ മേട്ടുക്കുപ്പം (സിദ്ധിവിളാകം) ധര്‍മ്മ ശാലയിലെ അടുക്കളയിലെ അടുപ്പില്‍ 1867 കത്തിച്ച
തീ ഇതുവരെയും കെട്ടിട്ടില്ല .പാചകം തുടച്ചയായി നടക്കുന്നു .ആര്‍ക്കും ഇപ്പോഴും ആഹാരം തയാര്‍ .
ഡോ .കാനം ശങ്കരപ്പിള്ള പൊന്‍കുന്നം
മൊബ 9447035416 ഈ മെയില്‍drkanam@gmail.com
ബ്ലോഗ്‌ :www.charithravayana.blogspot.in

No comments:

Post a Comment