Wednesday, 16 November 2016

എപ്പോഴും ഓര്‍ക്കേണ്ടത്

എപ്പോഴും ഓര്‍ക്കേണ്ടത്
========================
ചരിത്ര രേഖകള്‍ പരതുമ്പോള്‍ ,പഠനവിധേയമാക്കുമ്പോള്‍ ,ചര്‍ച്ചാ വിധേയമാക്കുമ്പോള്‍, എപ്പോഴും ഓര്‍ത്തു വയ്ക്കേണ്ട ചില അടിസ്ഥാന പ്രമാണങ്ങള്‍ ,ചില മഹത് വാചകങ്ങള്‍ ഉണ്ട് .
ജെ.ബി പി.മെറെ എഴുതിയ “കേരളത്തിലെ മുസ്‌ലിങ്ങള്‍ -ആവിര്‍ഭാവവും ആദ്യ കാലചരിത്രവും” (വിവര്‍ത്തനം ഷിബു മുഹമ്മദ് ,ലീഡ് ബുക്സ് കോഴിക്കോട് ഒന്നാം പതിപ്പ് 2013 പുറം 54 കാണുക
രണ്ടു ചരിത്ര പണ്ഡിതരുടെ വാചകങ്ങള്‍ അവിടെ ഉദ്ധരിക്കപ്പെടുന്നു. കേരള ചരിത്രപണ്ഡിതന്മാരില്‍ പ്രാതസ്മരണീയന്‍ ,തിരുവിതാംകൂര്‍ പുരാവസ്തു വിഭാഗം സ്ഥാപക മേധാവി മനോന്മണീയം പി.സുന്ദരന്‍ പിള്ളയുടെ ആദ്യ വചനം സുവര്‍ണ്ണ ലിപികളില്‍ തന്നെ രേഖപ്പെടുത്തി വയ്ക്കണം.
“ചെപ്പേടുകള്‍ മിക്കവയും സ്വകാര്യ വ്യക്തികള്‍ ,വ്യാപാരസംഘങ്ങള്‍ എന്നിവയുടെ സ്വകാര്യ സ്വത്തുക്കള്‍ ആയിരുന്നതിനാല്‍ അവ വ്യാജനിര്‍മ്മിതമാകാന്‍ സാദ്ധ്യത കൂടും” .
തമിഴകത്തെ ചരിത്രപണ്ടിതന്‍ കെ. എ .നീലകണ്ട ശാസ്ത്രി (The Pandyan Kingdom ) എഴുതി
“ചെപ്പേടുകള്‍ നിര്‍മ്മിക്കുക എന്നത് ശിലാശാസന നിര്‍മ്മാണത്തെക്കാള്‍ എളുപ്പമാണ്” .
രീതിശാസ്ത്ര പ്രകാരം കേരള ചരിത്രം എഴുതുന്ന കുലപതി മുറ്റായില്‍ ഗോവിന്ദമേനോന്‍ ശങ്കര നാരായണന്‍ എന്ന എം.ജി.എസ് നാരായണന്‍
ചരിത്രം വ്യവഹാരം –കേരളവും ഭാരതവും കറന്റ് ബുക്സ് തൃശ്ശൂര്‍ 2015 നല്‍കുന്ന ഉപദേശം കാണുക(ആമുഖം x.xi പുറങ്ങള്‍
...”ഒരു പഴയ പ്രമാണം –കത്തോ ഡയറിയോ ആത്മകഥയോ ,ഭൂസ്വത്തിന്റെ ആധാരമോ ,രാജകീയ പ്രഖ്യാപനമോ പത്രപ്രസ്താവനയോ –കയ്യില്‍ വന്നാല്‍ ,അതിനെ  ബാഹ്യ വിമര്‍ ശനം ആന്തര വിമര്‍ശനം എന്നിങ്ങനെ രണ്ടു തരം പ്രക്രിയകള്‍ക്ക് വിധേയമാക്കേണ്ടതാണ് .ബാഹ്യവിമര്‍ശനത്തില്‍ അതിന്‍റെ തീയതി ,കയ്പ്പട ,ഭാഷ ,സംവിധാനം എന്നിവയെല്ലാം നിഷ്കൃഷ്ട  പരിശോധനയ്ക്ക് വിഷയമാക്കുന്നു .ആന്തരിക വിമര്‍ശനത്തില്‍ അതിന്‍റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം ,അതിന്‍റെ ശൈലി ,കൂട്ടിചേര്‍ക്കലുകള്‍ .ഒഴിവാക്കലുകള്‍ എന്നിവ കൂലങ്കഷമായി നിരീക്ഷിക്കുന്നു .ഇത്തരം പടിപടിയായുള്ള പരിശോധന കൊണ്ട് ആ പ്രമാണത്തിന്റെ സത്യാവസ്ഥ ,വിശ്വാസ്യത ഉദ്ദേശം ,പ്രയോജനം എന്നിവ ഏറെ ക്കുറെ തിരിച്ചറിയാം.ഇങ്ങനെ ലഭ്യമായ എല്ലാ പ്രമാണങ്ങളും പരിശോധിച്ച് അവയുടെ ആകത്തുക ആധാരമാക്കിയാണ് ഗവേഷകന്‍ സംഭവങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കുന്നത്.
പ്രശസ്തനായ ഒരു മെഡിസിന്‍ പ്രൊഫസ്സറോ ടു  മെഡിക്കല്‍ വിദ്ധ്യാര്‍ത്ഥികളില്‍ ഒരു മിടുക്കന്‍ ഒരിക്കല്‍ ചോദിച്ചു .സാറിന്‍റെ ഈ പ്രസ്ക്രിപ്ഷന്‍ സാറിന്‍റെ പുസ്തകത്തില്‍ പറയുന്നതില്‍ നിന്നും വ്യത്യസ്തമാണല്ലോ എന്ന് .
Principles and Practice എന്ന പേരില്‍ ഒരു വൈദ്യ ടെക്സ്റ്റ് ബുക്കിന്‍റെ  രചയിതാവ് കൂടിയായ മുതിര്‍ന്ന പ്രോഫസ്സര്‍ പറഞ്ഞു .ഒന്ന് പ്രിന്‍സിപ്പിള്‍ മറ്റേതു പ്രാക്ടീസ് തരിസാപ്പള്ളി പട്ടയം ആധാരമാക്കി .Cultural Symbiosis എന്ന ലോകപ്രശസ്ത ചരിത്ര പഠനം  രചിച്ച, Perumals of Kerala എന്ന തീസ്സിസ് പഠന ഗ്രന്ഥത്തില്‍ പുറം ചട്ടയായി തരിസാപ്പള്ളി പട്ടയത്തിലെ പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക നല്‍കിയ എം.ജി. എസ്
അവ തയ്യാറാക്കും മുമ്പ് തരിസാപ്പള്ളി പട്ടയ ഓലകള്‍ ബാഹ്യ വിമര്‍ശനത്തിനു വിധേയമാക്കിയിരുന്നില്ല
ആ സത്യം മാലോകര്‍ അരിഞ്ഞത് 2015 നവംബര്‍ 27 നു കോട്ടയം പഴയ പള്ളിയില്‍ വച്ച് നടന്ന തരിസാപ്പള്ളി പട്ടയ പ്രഭാഷണത്തില്‍ നിന്നും .അപ്പോഴും അദ്ദേഹത്തെ കാട്ടിയത് പഴയ പള്ളിയില്‍ സൂക്ഷിക്കുന്ന
റപ്ലിക്കാ (അപരപട്ടയം).
സിറിയന്‍ മാന്വല്‍ -സമഗ്ര കേരള ചരിത്രം എഴുതിയ ടി .ഓ ഏ ലിയാസ് മദ്ധ്യ തിരുവിതാം കൂര്‍ നസ്രാണി ആയിട്ടും ഓലകള്‍ കണ്ടിട്ടില്ല .എവിടെ എന്ന് പോലും അറിഞ്ഞു കൂടാത്ത പൈതല്‍ ചരിത്രകാരന്‍
പുറം 154-155 കാണുക
.... “ഒരു തകിട് നഷ്ടപ്പെട്ട ശേഷം അഞ്ചു തകിടുകള്‍ .മൂന്നെണ്ണം തിരുവല്ല പുലാത്തീന്‍ അരമനയിലും രണ്ടെണ്ണം കോട്ടയം അരമനയിലും
ഇനി പുറം 158 കാണുക
മൊത്തം ആറു തകിടുകള്‍ ഉള്ളതില്‍ അഞ്ചെണ്ണം മാത്രമേ ഇപ്പോഴുള്ളൂ .രണ്ടു തകിടുകള്‍ തിരുവല്ല മാര്‍ത്തോമ്മാ സഭാ ആസ്ഥാനത്തും മൂന്നെണ്ണം കോട്ടയം പഴയ സെമിനാരിയിലും ...”
ഓലകള്‍ പോര്ച്ചുഗീസ്കാര്‍ വശം ആയിരുന്നു എന്ന് ഏലി യാസ്
അവരുടെ കയ്യില്‍ ഓലകള്‍ എങ്ങനെ എത്തി ?
അക്കാര്യം രചയിതാവ് പറയുന്നില്ല
ആ പള്ളി ഇന്നെവിടെ ?എന്ത് പറ്റി ?
ആ ചരിത്രം എവിടെ ?
അക്കാരം ഒന്നും ചരിത്രകാരന്മാര്‍ പറയുന്നില്ല
പട്ടയത്തിലെ യശോ ദാതാ പിരായി ആര്‍ ?
ചപരീശന്‍ എന്ന് ഗ്രന്ഥാക്ഷര ലിപിയില്‍ കാണുന്നത് എങ്ങനെ
Mar Sapir Easo  ആയി .
നസ്രാണി എന്നോ ക്രിസ്ത്യന്‍ എന്നോ ഒരു പദം ഇല്ലാത്ത ശാസനം എങ്ങനെ ക്രിസ്ത്യന്‍ -സിറിയന്‍ ക്രിസ്ത്യന്‍ പേരുകളില്‍
അറിയപ്പെടുന്നു ?
ആരാണാ വിശേഷണം നല്‍കിയത് ?
എന്തായിരുന്നു അദ്ദേഹത്തിന്‍റെ ദുഷ്ട ലാക്ക് ?
ചരിത്രകാരന്മാര്‍ക്ക്‌ കണ്ടെത്താന്‍ ഇനിയുമുണ്ട് പലതും .


No comments:

Post a Comment