Wednesday 16 November 2016

പുത്തന്‍ക്കൂറ്റു “സമഗ്ര” കേരളചരിത്രം

പുത്തന്‍ക്കൂറ്റു “സമഗ്ര” കേരളചരിത്രം
=======================================
2015 നവംബര്‍ 27-29 തീയതികളില്‍, കോട്ടയം സി.എം.എസ് കോളേജില്‍ നടത്തപ്പെട്ട, മൂന്നാമത് അന്തര്‍ദ്ദേശീയ കേരള ചരിത്രകോന്ഫ്രന്‍സില്‍ പ്രകാശനം ചെയ്യപ്പെട്ട കൃതികളില്‍ ഒന്നാണ് ടി ഓ ഏലിയാസ് രചിച്ച
“സിറിയന്‍ മാന്വല്‍-സമഗ്ര കേരള ചരിത്രം” എന്ന പുസ്തകം (എസ്പി..സി.എസ്, കോട്ടയം., പേജുകള്‍ 338 .വില Rs.300/-
നമ്പൂതിരിമാര്‍ പതിനാറാം നൂറ്റാണ്ടില്‍ തന്നെ “കേരളമാഹാത്മ്യം”, ”കേരളോല്‍പ്പത്തി” എന്നിവ എഴുതി കേരളം അവര്‍ക്കായി സൃഷ്ടിക്കപ്പെട്ടു എന്നെഴുതിവച്ചു . താമസ്സിച്ചില്ല ഷെയിക്ക് സെയിനുദ്ദീന്‍, “തുഹ്ഫത്തുള്‍ മുജാഹിദീന്‍” എന്ന ചരിത്രം മുസ്ലിം വീക്ഷണത്തില്‍ എഴുതി (സി.ഇ 1583)
മിഷേല്‍ ഗീട്സ് “മലബാറിലെ ക്രിസ്ത്യന്‍ പള്ളികളുടെ ചരിത്രം” രചിച്ചു കേരള മതസൌഹാര്‍ദ്ദം കാത്തു സൂക്ഷിച്ചു (സി.ഇ 1694).
പിന്നാലെ രാജകീയ ചരിത്രങ്ങള്‍ എഴുതപ്പെട്ടു .വൈക്കം പാച്ചു മൂത്തത് ആദ്യ തിരി കത്തിച്ചു (“തിരുവിതാം കൂര്‍ ചരിത്രം“ 1867). 1878 –ല്‍ ശങ്കുണ്ണി മേനോന്‍ A History of Travancore രചിച്ചു .ബ്രിട്ടീഷുകാര്‍ ലോഗനെ കൊണ്ട് “മലബാര്‍ മാന്വല്‍” എഴുതിച്ചു (1886 ടി.ഓ.ഏലിയാസിനു പുസ്തകനാമം കിട്ടിയത് ലോഗനില്‍ നിന്നാവണം).
തുടര്‍ന്നു തിരുവിതാം കൂറിലും കൊച്ചിയിലും “മാന്വലുകള്‍” രൂപമെടുത്തു .ഇപ്പോള്‍ സമഗ്രകേരള മാന്വലും .
മനോന്മണീയം സുന്ദരന്‍ പിള്ള എന്ന പുരാവസ്തു വകുപ്പ് സ്ഥാപകമേധാവി Some Early Sovereigns of Travancore എന്ന അതിപ്രശസ്ത ചരിത്രകൃതി പുറത്തിറക്കിയത് 1891-ല്‍ .
ഒരു അഭിഭാഷകന്‍ മാത്രമായിരുന്ന, കെ.പിപത്മനാഭമേനോന്‍,1912-14 വര്‍ഷങ്ങളില്‍ ആയി “കൊച്ചി രാജ്യചരിത്രം” രണ്ടു ഭാഗങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചു. കെ.വി.കൃഷ്ണയ്യര്‍ 1938- ല്‍ Zamorins of Calicut പുറത്തിറക്കി .ഡോ .മാര്ത്തണ്ടവര്‍മ്മ Zamorins പുറത്തിറക്കിയത് 1947-ല്‍ .A Survey of the rise of the Dutch power in Malabar (1948) തയാറാക്കിയത് ടി.ഐ പുന്നന്‍ .പി.കെ രാജാ Medeival Kerala (1966) എന്നൊരു ചരിത്രവും എഴുതി .
പിന്നെ,മലബാര്‍കാരുടെ മാര്‍ക്സിസ്റ്റു വീക്ഷണ കേരള ചരിത്രങ്ങളുടെ വരവായി.കെ.ദാമോദരന്‍ (കേരളചരിത്രം),ഈ..എംഎസ്.നമ്പൂതിരിപ്പാട്
(കേരളം –മലയാളികളുടെ മാതൃഭൂമി ) എന്നിങ്ങനെ.അതിനു ശേഷമാണ് സാക്ഷാല്‍ ഇളംകുളം കുഞ്ഞന്‍പിള്ളയുടെ കേരളചരിത്ര രചനകള്‍ നമ്മെ ഹരം പിടിപ്പിച്ചത് .”നമ്പൂതിരിമാരുടെ പുളപ്പുകാലം” എന്ന
പ്രയോഗം വരുത്തിയ കോലാഹലം പ്രായം ചെന്നവര്‍ ഓര്‍ക്കുന്നുണ്ടാ.വും കാണിപ്പയ്യൂര്‍ ശങ്കരന്‍ നമൂതിരിപ്പാടിന്‍റെ മറുപടി പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് തയ്യാറായില്ല .കാണിപ്പയ്യൂര്‍ ആകട്ടെ , “നായന്മാരുടെ പൂര്‍വ്വചരിത്രം”(രണ്ടു വാള്യം അച്ചടിക്കാന്‍ തന്നെ സ്വന്തമായി ഒരു കാണിപ്പയ്യൂര്‍ അച്ചടി-പ്രസാധക -പുസ്തകശാല തുടങ്ങി കലി അടക്കേണ്ടി വന്നു .കേസരി ബാലകൃഷണപിള്ള “കല്‍പ്പവര്‍ഷ കാലഗണന” വച്ച് വിചിത്ര കണ്ടുപിടുത്തങ്ങള്‍ നടത്തി .കാനായ് തോമ്മാ ആയിരുന്നു ഉളിയന്നൂര്‍ പെരുംതച്ചന്‍ തുടങ്ങിയ അത്ഭുത ചരിത്രകഥകള്‍ അങ്ങനെ നാം വായിച്ചു തരിക്കയും ചിരിക്കയും ചെയ്തു
പിന്നെ എം.ജി.എസ്,കെ.എന്‍.ഗണേഷ്,രാജന്‍ ഗുരുക്കള്‍,കേശവന്‍ വെളുത്താട്ട് തുടങ്ങിയ “വടക്ക് നോക്കി”കളുടെ “മലബാറിയന്‍” ചരിത്ര ഗ്രന്ഥപരമ്പരകള്‍ ഒന്നിന് പുറകെ ഒന്നായി വന്നു .ശ്രീധരമേനോന്‍റെ ചരിത്രഗൈഡും .അവസാനം ഡോ .ഗോപിനാഥന്‍റെ
“കേരളത്തനിമ”യിലും കേരളചരിത്രം പുറത്തുവന്നു
എന്‍.എം.നമ്പൂതിരി,പി,കെശിവദാസ് എന്നിവരുടെ “കേരളചരിത്രത്തിന്‍റെ നാട്ടുവഴികള്‍” ഡി.സി ബുക്സ് 2015 വായ്മൊഴി ചരിത്രവും പ്രാദേശികച്ചരിത്രവും സന്നിവേശിപ്പിച്ച പുതു പുത്തന്‍ കേരളചരിത്രവും പ്രകാശിപ്പിച്ചു കഴിഞ്ഞു .കേരള ചരിത്ര പഠനങ്ങള്‍ ,വേലായുധന്‍ പണിക്കശ്ശേരി കറന്റ് ബുക്സ് 1980 കേരളം 15-16 നൂറ്റാണ്ടുകളില്‍ എന്‍.ബി.എസ് സഞ്ചാരികള്‍ കണ്ട കേരളം കറന്റ് 2001 തുടങ്ങിയ പണിക്കശ്ശേരി കേരളചരിത്രങ്ങള്‍ നിരവദി എണ്ണം ലഭ്യമാണ് .മിക്കവയും വിദേശസഞ്ചാരികള്ടെ കാഴ്ചപ്പാടില്‍ ഉള്ള ചരിത്രം
.
പി.കെ ബാലകൃഷ്ണന്റെ “ജാതിവ്യവസ്ഥയും കേരളചരിത്രവും” ഡി.സി.ബുക്സ് 2008 തികച്ചും വ്യത്യസ്തമായ,ഈഴവ വീക്ഷണത്തില്‍ ഉള്ള ഒരു കേരളചരിത്രമാണ് .”വിശ്വകര്‍മ്മജരും കേരളചരിത്രവും” ശശിക്കുട്ടന്‍ വാകത്താനം വിശ്വകര്‍മ്മജ പഠനകേന്ദ്രം കോട്ടയം 2013,”പുലയര്‍ ചരിത്രവും വര്‍ത്തമാന”വും കരിവേലി ബാബുക്കുട്ടന്‍ പുര്‍ന്ന 2015,” ദേശായനം” (ഗുപ്തന്മാരുടെ ചരിത്രം ,ഈ.പി.ഭാസ്കരഗുപ്തന്‍, സമഭാവിനി ബുക്സ്കടമ്പഴിപ്പുറ൦ 2010. “നാടാര്‍ ചരിത്രസത്യങ്ങള്‍” പ്രൊഫ.കെ രാജയ്യാന്‍ ,നാടാര്‍ കോ
ഓര്‍ഡിനേഷന്‍ കൌണ്‍സില്‍ 2007 ,”മല അരയനും ശ്രീ അയ്യപ്പനും” കണ്നാട്ട് ,ആരന്യദീപം പബ്ലിക്കേഷന്‍സ് കോരുത്തൊട് 2006
Origin an dEarlyHistory of the Muslims of Kerala 700-1600 AD-“കേരളത്തിലെ മുസ്ലിമുകള്‍ , ആവിര്‍ഭാവവും ആദ്യകാല ചരിത്രവും” ജെ ബി.പി മോറെ ലീഡ് ബുക്സ് കൊഴിക്കൊടു 2013 എന്നിവ കേരളത്തിലെ വിവിധ സമുദായങ്ങളുടെ ചരിത്രം നല്‍കുന്നു .
പി.എസ് പൊന്നപ്പാപിള്ള,ചെങ്ങന്നൂര്‍ രചിച്ച “വെള്ളാള ചരിത്രം” വി.ആര്‍ പരമേശ്വരന്‍ പിള്ള രചിച്ച “ദ്രാവിഡസംസ്കാരം സഹ്യാദ്രിസാനുക്കളില്‍” അഞ്ജലി പബ്ലികീഷന്‍സ് പൊന്‍കുന്നം 1984 ഡോ ടി പഴനിയുടെ Social Change among the Vellalas of Nanchinadu-PhD Thessis,Kerala University ) Pen Books 2003 എന്നിവകേരളത്തിലെ വെള്ളാളരുടെരുടെ ചരിത്രം നല്‍കുന്നു .
വീരശൈവര്‍,പാണര്‍ ,പരവര്‍ ,കുറവര്‍ തുടങ്ങി ചില സമുദായങ്ങളുടെ ചരിത്രം കാണാന്‍ സാധിച്ചിട്ടില്ല .വായിക്കാനും .
മുഖ്യധാരപ്രസാധകര്‍ അല്ലാത്തവര്‍ പ്രസിദ്ധീകരിച്ച ,മുഖ്യധാരാ ഗ്രന്‍ഥാലയങ്ങളില്‍ കാണാറില്ലാത്ത, നിരവധി കേരള ക്രിസ്ത്യന്‍
ചരിത്രങ്ങളും മലയാളത്തില്‍ ഉണ്ട് .നീണ്ട ഒരു നിര .
സെമിനാരികളിലും ചില ക്രൈസ്തവ ബുക്സ്റാള്കളിലും മാത്രം കിട്ടുന്നവ.
അവയുടെ നല്ലോരുശേഖരം ഒന്നിച്ചു കാണുവാന്‍,വായിക്കാന്‍ ,ഫോട്ടോ കോപ്പി എടുക്കാന്‍ ഭരണങ്ങാനം ഓശാന മൌണ്ടില്‍ ജോസഫ് പുലിക്കുന്നേല്‍ സ്ഥാപിച്ച (Indian Institute of Christian Studies) ക്രിസ്തഗ്രന്ഥ ശാല സന്ദര്‍ശിച്ചാല്‍ മതി .കുറഞ്ഞ ചിലവില്‍ ഫോട്ടോസ്റാറ്റ് കോപ്പികളും കിട്ടും.
Traditions ofSt.Thomas Churches A.M.Mundane,Dutch Hegemony in Malbar T.I.Punnen മാര്‍ത്തോമ്മ ക്രിസ്ത്യാനികള്‍ ബര്‍ന്നാദ് തോമാ കത്തനാര്‍ ,കേരളത്തിലെ ക്രിസ്തുമതം , കെ,ഈ .ജോബ്‌ സെയിന്റ് ജോസഫ് പ്രസ്‌ മാങ്ങാനം 1947,സുറിയാനിക്കാരുടെ കേരളപ്രവേശം അഥവാ തെക്കുംഭാഗ സമുദായ ചരിത്രം ,ജോസഫ് ചാഴിക്കാടന്‍ 1961 ,മലങ്കര നസ്രാണികള്‍ ഇ സദ്‌ .എം പാഏഷ്യയിലെ റാട്ടു ,മനോരമ 1966 കേരള ക്രിസ്ത്യാനികള്‍ എം.ഓ ജോസഫ് നെടുംകുന്നം ജനത ബുക്സ്ടാള്‍ കൊച്ചി 1972,കേരളക്രൈസ്തവ താമ്രശാസനങ്ങള്‍ ,എന്‍,കെ ജോസ് വിദ്യാര്‍ഥി മിത്രം കോട്ടയം 1974 ,പാലയൂര്‍ ചെപ്പേടുകള്‍ പ്രൊഫ .സി.എന്‍ ആന്റണി പാലയൂര്‍ തീര്‍ത്ത കേന്ദ്ര പ്രസിദ്ധീകരണം ,Cristianity in India through Ages ,V.C.George ,Kuravilangadu 1972,ഏഷ്യയിലെ മാര്‍ത്തോമ്മാ സഭകള്‍ ,റവ ഡോ എന്‍.എ തോമസ്‌ നങ്ങച്ചി വീട്ടില്‍ 1982,ഗാമയും പ്രാചീന കേരളവും ഫ്രാന്‍സിസ് തങ്കശ്ശേരി, പെപ്പി ഹൌസ് കായിക്കുളങ്ങര കൊല്ലം 1988, കേരളത്തിലെ ക്രിസ്തീയ സഭകള്‍ കെ.യു ജോണ്‍ പാസ്ച്ചറല്‍ സെന്റര്‍ കാഞ്ഞിരപ്പള്ളി 2001 ,ചേരനാട്ടു ചരിത്രം ,പി.വി,മാത്യു ,സുഗന്ധനാട് നസ്രാണി ചരിത്രം 1991 (കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികള്‍ മൂന്നു വോളിയം 1995 ,പി.വി.മാത്യു,കൊച്ചി ,തച്ചില്‍ മാത്തു ത്തരകന്‍,കേരള ക്രിസ്ത്യാനികള്‍ ,വില്ലാര്‍ വട്ടം –എം.ഓ ജോസഫ് നെടുംകുന്നം ,മാര്‍ത്തോമ്മാ സ്ലീഹായും കേരള ക്രൈസ്ത വസഭയും ഫാ .തോമസ്‌ മുള വരിക്കല്‍ .സെയിന്റ് തോമസ്‌ കേരളത്തില്‍ വന്നിട്ടില്ല
ഇടമറുക് ജോസഫ് ,മലയാള സാഹിത്യവും ക്രിസ്ത്യാനികളും .പി.ജെ തോമസ്‌ ,തെക്കുംഭാഗക്കാരും വടക്കുംഭാഗക്കാരും ജോസഫ് കൂര്മ്മാങ്കല്‍ ,The Thoams Christians, Podipara PF, Malabar Christians and Ancient Documents ,T.K.Joseph, തുടങ്ങി നിരവധി കേരളക്രിസ്ത്യന്‍ ചരിത്രശേഖരം ഓശാന മൌണ്ടില്‍ ലഭിക്കുന്നു .
ക്രൈസ്സ്തവ ചരിത്രത്തിലൂടെ ഒരു “സമഗ്ര” കേരള ചരിത്രം കാണാനും വായിക്കാനും അവസരം കിട്ടിയത് ഇപ്പോള്‍ മാത്രം
വിവിധ സഭകളില്‍ പെട്ട ക്രിസ്ത്യന്‍ സഹോദരങ്ങളുടെ ചരിത്രം എനിക്ക് കാര്യമായി അറിയില്ല
സമഗ്ര ചരിത്രത്തില്‍ ക്രിസ്ത്യാനികളെ കുറിച്ച് എന്തെല്ലാം ശരി എന്തെല്ലാം തെറ്റ് എന്ന് പറയുവാനുള്ള അറിവ് എനിക്കില്ല
എന്നാല്‍ ശ്രീ ഏലിയാസ് ക്രൈസ്തവേതര സമുദായങ്ങളെ കുറിച്ച് പല പമ്പര വിഡ്ഢിത്തങ്ങളും എഴുതി വിട്ടു എന്ന് ഖേദപൂര്‍വ്വം പറയട്ടെ .
ആരെഴുതി ?എപ്പോള്‍ എവിടെ എഴുതിവച്ചു? എന്നൊന്നും രേഖപ്പെടുത്താതെ എഴുതിയ കാര്യങ്ങള്‍ ഗ്രന്ഥ കരത്താവിന്‍റെ
സ്വന്തം അഭിപ്രായമോ ഗവേഷണ ഫലമോ ആയിരിക്കണം .അപ്പോഴെന്തു കൊണ്ട്? എന്ന് വിശദമാക്കാനും അദ്ദേഹത്തിന് കടമയുണ്ട് .ആ കടമ ശ്രീ ഏ ലിയാസ് നിര്വ്വഹിക്കുന്നില്ല
ഒരുദാഹരണം .
-----------------------
“ഉഴവരുടെ പിന്‍ഗാമികളാണ് കേരളത്തിലെ ഈഴവ സമൂഹം” പേജ് 87 സിറിയന്‍ മാന്വല്‍ സമഗ്ര കേരള ചരിത്രം എന്‍.ബി.എസ് 2015
സംഘകാല കൃതികളെ കുറിച്ചു വിശദമായി പഠനം നടത്തിയ
എസ് .വയ്യാപുരിപിള്ളയുടെ അഭിപ്രായത്തില്‍ വിവിധ കാലഘട്ടങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ വച്ച് രചിക്കപ്പെട്ട അനവധി പാട്ടുകളുടെ പില്‍ക്കാല സമാഹാരമാണ് സംഘകൃതികള്‍ .രാജന്‍ ഗുരുക്കള്‍ ,എം.ആര്‍ രാഘവ വാര്യര്‍ തുടങ്ങിയ മലബാര്‍ ചരിത്രകാരന്മാര്‍ അവയെ “പഴം തമിഴ് പാട്ടുകള്‍” എന്ന് മാത്രം വിശേഷിപ്പിക്കുന്നു .എം.ജി.എസ് അത് സമ്മതിക്കുന്നുമില്ല .
വയ്യാപുരി പിള്ള (The History of Tamil Language and Literature) സംഘകാലത്തെ ആദികാലം ,പില്‍ക്കാലം എന്നിങ്ങനെ രണ്ടായി തിരിച്ചു .നറ്റിനൈ,കുറു ത്തൊക,ഐന്കുറുനൂര്‍,പതിറ്റുപത്ത് ,അകനാനൂര്‍ ,പുറനാനൂര്‍ എന്നിവ ആദ്യകാലത്തില്‍ പെടും. കലിത്തൊകൈ ,മുരുകാറ്റുപാട്ട്,പരിപാടര്‍ എന്നിവ പില്‍ക്കാലകൃതികള്‍ .ആദ്യകൃതികള്‍ സി.ഇ 100-300കാലഘട്ടത്തില്‍ രചിക്കപ്പെട്ടു .തൊല്‍ക്കാപ്പിയം അഞ്ചാം നൂറ്റാണ്ടില്‍ .മറ്റുള്ളവ അതിനു ശേഷവും എന്ന് വയ്യാപുരി പിള്ള.
വയ്യാപുരി പിള്ളയ്ക്ക് പുറമേ പി.ടി ശ്രീനിവാസ അയ്യങ്കാര്‍ (History of Tamils) ,ഇളംകുളം കുഞ്ഞന്‍ പിള്ള (അന്നത്തെ കേരളം 1959), എം.ശ്രീനിവാസ അയ്യങ്കാര്‍ (Tamil Studies),കനകസഭാപിള്ള ( The Tamils 18oo hundred years ago)കെ.ഏ .നീലക്ണ്ടശാസ്ത്രി ( A History of South India ) പി.സി അലക്സാണ്ടര്‍ (Budismin Kerala) തേര്‍സ്ടന്‍ & രങ്കാചാരി (Castes and Tribes of South India7 vols),സ്വാമിക്കണ്ണ്‍ പിള്ള എന്നിവരുടെ എല്ലാം രചനകള്‍ വായിച്ചാല്‍ സംഘകാല കേരളത്തില്‍ ഇടയര്‍,മറവര്‍,പറവതര്‍ ,വിറലിയര്‍ ,കുത്തര്‍ ,കൊല്ലര്‍,വന്ണാര്‍ അരചര്‍, അന്തണര്‍ ,വണികര്‍ പിന്നെ വെള്ളാളര്‍ എന്നീ വിഭാഗങ്ങള്‍ പാര്‍ത്തിരുന്നു എന്ന് മനസ്സിലാകും
.
മുകളില്‍ പറഞ്ഞ കൃതികളില്‍ നിന്നും അക്കാലത്തെ തമിഴകം എന്ന കേരളത്തില്‍ അഞ്ചു “തിണ”കള്‍ (ഐന്തിണകള്‍)ഉണ്ടായിരുന്നു എന്ന് മനസ്സിലാകും .കുറിഞ്ചി ,മുല്ല ,പാലൈ, മരുതം, നെയ്തല്‍ എന്നിങ്ങനെ .കൊടുംവേനലില്‍ കുറിഞ്ചിയും മുല്ലയും ഉണങ്ങി വരണ്ടു പാലയാകും ..അതിനാല്‍ പാലയെ ഒഴിവാക്കി മറ്റു നാല് തിണ കളെ “ നാനിലം “എന്നും വ്യഹഹരിച്ചിരുന്നു .
കുറിഞ്ചി പര്‍വ്വതപ്രദേശം .അവിടെ കുറവര്‍ ,കാനവര്‍,കുറത്തിയര്‍,എന്നിവര്‍ പാര്‍ത്തിരുന്നു .പാലയ് മണല്‍ക്കാടുകള്‍ .അവിടെ മറവര്‍ ,വേടര്‍ കൊല്ലക്കാരായ എയിനര്‍ എന്നിവര്‍ പാര്‍ത്തിരുന്നു .മരുതം നാട്ടുപ്രദേശം .കൃഷിഭൂമി ഉള്ള സ്ഥലം .അവിടെ കര്‍ഷകരായ ഉഴവര്‍ (വെള്ളാളര്‍ ,കരാളര്‍) എന്നിവര്‍ താമസിച്ചു കൃഷി ചെയ്തു പോന്നു .നെയ്തല്‍ എന്ന കടലോരത്ത് മുക്കുവരും ഉപ്പു വിളയിക്കുന്ന എരുവിയരും പരത്തിയര്‍, പരതര്‍ ,നുളൈയര്‍, നുളൈത്തീയര്‍ ,അളവര്‍ ,അലൈത്തീയര്‍ എന്നിവരും വസിച്ചിരുന്നു. ഇക്കാലഘട്ടത്തില്‍ ഈഴവര്‍ ,പറയര്‍,പുലയര്‍,ഉള്ളാടര്‍, നാടാര്‍ ,നായര്‍ ,ബ്രാഹ്മണര്‍ ,നമ്പൂതിരി,
അമ്പലവാസികള്‍ എന്നിവരൊന്നും കേരളത്തില്‍ ഉണ്ടായിരുന്നതായി ഒരിടത്തും പറയുന്നില്ലമരുതം എന്ന കൃഷിസ്ഥലത്ത് താമസിച്ച് കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ ഉഴവു നടത്തുമായിരുന്ന ഉഴവര്‍.അവരാണ് കൊഴു കണ്ടുപിടിച്ചത് .കലപ്പ കണ്ടു പിടിച്ചത് .നെല്‍ക്കൃഷി തുടങ്ങിയത് .മഞ്ഞള്‍ കൃഷിചെയ്തതും കുരുമുളക് കൃഷി വ്യാപിച്ചതും വിദേശികള്‍ക്ക് കുരുമുളകും ഇഞ്ചിയും മഞ്ഞളും നീലവും നല്‍കിയത് .അവര്‍ രണ്ടു വിഭാഗം .മഴവെള്ളത്തെ മാത്രം ആശ്രയിച്ചു കൃഷി ചെയ്ത കാര്‍+ആളര്‍ .= കരാളര്‍.ജല്സേച്ചനമാര്‍ഗ്ഗം ഉപയോഗിച്ച് ,തടയണ,അണക്കെട്ട് ,ചാലുകള്‍ ,തോടുകള്‍ ,പാത്തികള്‍ എന്നിവ നിര്‍മ്മിച്ച്അക്കാലത്തെ “ഹൈടെക്” കൃഷി നടത്തിയ വേല്‍ +ആളര്‍ =വെള്ളാളര്‍ രണ്ടാം വിഭാഗം .വേള്‍ എന്നതിനും വെള്ളം എന്ന് മാത്രമല്ല മണ്ണ് എന്നും അര്‍ത്ഥമെന്നു ചിലര്‍.വേല്‍ (ശൂലം) ധരിക്കുന്ന വേലായുധന്‍,മുരുകന്‍ ആയിരുന്നു അവരുടെ ദേവത .ദാനശീലര്‍ എന്നും വെള്ളാളര്‍ എന്ന പദത്തിനര്‍ത്ഥമുണ്ടെന്നു ആര്‍.നാഗസ്വാമി .അന്നദാനം ശീലമാക്കിയവര്‍ ആയിരുന്നു വെള്ളാളര്‍ .മഹാഭാരത യുദ്ധത്തില്‍ ഇരു കഷികള്‍ക്കും അന്നം ചോറു നല്‍കിയ പെരുംചോറ്റുതയന്‍ എന്ന രാജാവ് വെള്ളാളന്‍ ആയിരുന്നു. കന്നിയിലെ മകം അവര്‍ നെല്ലിന്‍റെ പിറന്നാള്‍ ആയി ആഘോഷിച്ചു പോന്നു.
വേളാര്‍ ,വേളിര്‍ ,വേളാളര്‍,നായ്ക്കര്‍ ,മുതലിയാര്‍ ,റഡഡി ,കരാളര്‍,പെരുക്കാളര്‍,നാട്ടാര്‍ ,പിള്ള ,കോനാര്‍ എന്നിവരെല്ലാം വെള്ളാള കുലത്തില്‍ പെടുന്നു .കിഴാര്‍ എന്നവസാനിക്കുന്ന(കിഴവന്‍ ,കീഴ് കോന്‍ ,സാമന്തന്‍ ) സംഘകാല പേരുകള്‍ മുഴുവന്‍ വെള്ളാളര്‍ ആയിരുന്നു .വലിയ കഴനി (കൃഷിയിടം ) ഉള്ളവന്‍ “കിഴവന്‍” (പാലിയം/പാര്ത്തിവപുരം ശാസനം കാണുക )
വെള്ളാളര്‍ ഉഴുത് തങ്ങളുടെ കൈ കൊണ്ട് നട്ടു വിളഞ്ഞ കതിരുകള്‍ നേരെ നിന്നാല്‍ മാത്രമേ ഭരിക്കുന്ന അരചന്‍റെ ചെങ്കോല്‍ നില നില്‍ക്കയുല്ലൂ എന്ന് പെരിയപുരാണം .(വി.ആര്‍ .പരമേശ്വരന്‍ പിള്ള
ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളില്‍ അഞ്ജലി ബുക്സ് പൊന്‍കുന്നം 1968പുറം 18) ഉലകം എന്നതേരില്‍ ഉഴവന്‍ അച്ചാണി എന്ന് തിരുവള്ളുവര്‍ പാടി .കൃഷിത്തൊ ഴിലിനു വേളാന്മ എന്നും പറഞ്ഞിരുന്നു .വേളാന്മ ചെയ്യുന്നവന്‍ വെള്ളാളന്‍.
മരുതം ,മുല്ല തിണ കളിലെ പാട്ടുകളില്‍ “രാജാവ് “ ഉണ്ടായതെങ്ങനെ എന്ന് വിവരിക്കുന്നു . രാജാവ് “കോന്‍” കോല്‍ കൈവശമുള്ളവന്‍ .ഇടയര്‍ യാദവര്‍ ആയര്‍ തുടങ്ങിയ പേരുകള്‍ ഉള്ള ആയവിഭാഗം വെള്ളാളര്‍ ആയിരുന്നു ആദ്യകാല അരചര്‍.കന്നുകാളികളുടെ അധിപര്‍ .ശത്രുവിനെ ഓടിക്കാന്‍ കോല്‍ ,വടി കയ്യിലേന്തിയവന്‍.കോല്‍ പില്‍ക്കാലത്ത് ചെങ്കോല്‍ ആയി .രാജാവിന്‍റെ അടയാളം .ബ്രാഹ്മണാധിപത്യം വന്നപ്പോള്‍ അവരെ ക്ഷത്രിയര്‍ ആക്കി ശര്‍മ്മ എന്നും വര്‍മ്മ എന്നും വിളിച്ചു .മരുതത്തിലെ ആയര്‍ ആയ്‌ വംശം സ്ഥാപിച്ചു .ആയ്വേല്‍ ആണ് വേണാട്(വേള്‍ +നാട്) സ്ഥാപകന്‍.ആന അവരുടെ ചിഹ്നം .വേണാട് പിന്നീട് തിരുവിതാം കൂര്‍ആയി .ഒരാനയ്ക്ക് പകരം രണ്ടാന .ഒപ്പം ശഖും മുദ്ര .ഇടയര്‍ ആയതിനാല്‍ കിരീടം ധരിക്കും മുമ്പ് ഹിരണ്യഗര്‍ഭത്തില്‍ കയറി ക്ഷത്രിയനാകേണ്ടി വന്നു ചിത്തിര തിരുനാളിന് പോലും .തുടര്‍ന്നു പൊന്നില്‍ കുളിച്ച തമ്പുരാന്‍ “പൊന്നു തമ്പുരാന്‍ “ ആയി മാറി. .
ടി ഓ ഏലിയാസിന്‍റെ “സമഗ്ര”കേരളചരിത്രത്തില്‍ അഞ്ചാം അധ്യായം പ്രാചീനകേരളം സംഘകാല വിവരണമാണ് .ഭൂപ്രകൃതി ,രാഷ്ടീയശക്തി,വ്യാപാരബന്ധം ,സാമൂഹ്യ ജീവിതം ,രാജധാനി യുദ്ധം ,ദ്രാവിഡമതം ,ജൈന-ബുദ്ധ മതങ്ങള്‍ യഹൂദഅധിനിവേശം നാട്ടുക്രിസ്ത്യാനികള്‍ (വടക്കും ഭാഗം )ഇവയെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നു .വടക്കുംഭാഗം കാരുടെ ചരിത്രം പറയുന്നിടത്താണ് നദീതടങ്ങള്‍ ആയിരുന്ന മരുതം തിനകളിലെ ഉഴവര്‍ എന്നാ കര്‍ഷകര്‍ പരാമര്‍ശിക്കപ്പെടുന്നത്
ഉഴവരുടെ പിന്‍ ഗാമുകള്‍ ഈഴവര്‍ എന്ന് ഏ ലിയാസ് .ഉ എന്നതിന് പകരം ഈ എന്ന് ചേര്‍ത്താല്‍ ഈഴവരും ഉഴാവരും ഒരു പോലെ എന്ന് പറയാം
.പക്ഷെ ഉഴവര്‍ അല്ല ഈഴവര്‍ ആയി മാറിയത് എന്നറിയണമെങ്കില്‍ സംഘകാല കൃതികള്‍ പഠിക്കണം .കുറഞ്ഞ പക്ഷം അത് പഠിച്ച പണ്ഡിതരുടെ പഠനങ്ങള്‍ എങ്കിലും വായിക്കണം .അത്തരം ഒരു പുസ്തകം പോലും റഫരന്സില്‍ കാണുന്നില്ല .
സംഘകാലത് തമിഴകത്തെ ഐന്തിനകളില്‍ കുറവര്‍ ( Kassites ) യാദവര്‍ ( Hittier ) ഉഴവര്‍ (Elamites ) മറവര്‍ /മീനാര്‍ (Sidomians
) എന്നിങ്ങനെ നാലുവിഭാഗം ജനങ്ങളും പിന്നെ പുലയര്‍ ,പറയര്‍ എന്നീ രണ്ടു പ്രാചീന സമൂഹങ്ങളും (മാത്രം ) എന്നൊരു പ്രസ്താവനയും വായിക്കാം (റഫറന്‍സ് ആയി നല്‍കിയത് ഭാരതീയ ജൂതക്രിസത്യാനികള്‍ ജീവനിസ്റ്റ് ബുക്സ് പേജ് 175-176 ) ഈനാം പീച്ചിയ്ക്ക് മരപ്പട്ടി കൂട്ട് എന്ന ചൊല്ല് ഓര്‍മ്മയില്‍ വരുന്നു )
കുറഞ്ഞ പക്ഷം വി.കനകസഭാപിള്ളയുടെ “തമിഴര്‍ നൂറ്റിപത്ത് വര്‍ഷം മുമ്പ്” 1904 - The Tamils Eighteen Hundred Years Ago എന്ന കൃതി എങ്കിലും വായിക്കണം .
ഇപ്പോള്‍ അതു Nineteen Hundred Years Ago ആണെന്നരിയുക
പേജ് 113
Next to the Arivar were the Ulavar or farmers.The Arivar were ascetics,but of the men living in society,the farmers occupied the highest position.They formed the nobility ,or the landed aristocracy ,of the country.They were also called the Vellalar “lords of flood” or Karalar “lords of clouds” titles expressive of their skill in controlling floods and in storing water for agriculture purposes.The Chera ,Chola and the Pandyan kings and almost of the petty kings of Tamilakam belonged to the tribe of Vellalas.The poor families of Vellalas who owned small estates were genera lly spoken of as the Velkudi-Ulavar. Or fallen Vellalas implying thereby that the rest were wealthy land-holders (Chilappathikaram)in .When Karikal the Great defeated the Aruvalar and annexed their territory to his kingdom he distributed lands amongest Vellala chiefs (Thendai-nandalap-paddiyam). The descends of some of these chiefs are to this day possession of their lands ,which they hold as petty Zemindars under British Government. They ar enow known as Mudaliyar or the first Caste. .The Vellalas who conquered Vadukam or the modern Telegu country were called Velamas and great Zemindars there still belong to Velama caste. In Canarese country the Vellalas founded Bellal dynasty … The Vellalas were also called Gangakula or Gangavamsa….A portion of Mysore was peopled mostl yby Vellalas was called Gangavadi… Another dynasty of kings of this tribe who ruled Orissa in eleventh and twelfth centuries was known as Gangavamsa.

No comments:

Post a Comment