Saturday 3 September 2016

കൃഷി കണ്ടു പിടിച്ചവര്‍

കൃഷി കണ്ടു പിടിച്ചവര്‍
================================
ഹരി കാട്ടെല്‍ അദ്ദേഹത്തിന്റെ
“സ്ഥലനാമ ചരിത്രം” (തിരുവനനതപുരം ജില്ല-എസ.പി.സി.എസ് ജൂണ്‍ 2016 ) എഴുതുന്നു
“കന്യാകുമാരി ,തിരുവനന്തപുരം ,കൊല്ലം ജില്ലകളിലെ നാട്ടു പേരുകളിലും വീട്ടു പേരുകളിലും പൊതുവേ വിളങ്ങി നില്‍ക്കുന്ന വിള കളും വിളാകങ്ങളും ഊഴിയിലെ ഉഴുതൂട്ടിന്റെ മുതല്‍ മുറകള്‍ സമ്മാനിച്ച പച്ചചാര്ത്തുകളാണ് .തിരുവനന്തപുരത്തിന്റെ ഓരം പൂകി നെയ്യാറ്റിന്‍കര താലൂക്കിന്റെ ഉത്തര ദിക്കിലായി നിലകൊള്ളുന്ന സ്ഥല നാമങ്ങള്‍ ആയ വിളപ്പിലും വിളവൂര്‍ക്കലും വിളവില്‍ നിന്ന് ജന്മം കൊണ്ട നാട്ടുനാമങ്ങളാണ്.
ഭൂവുലകത്തില്‍ ഏറ്റവും പുരാതനമായ കാര്ഷികവ്യവസ്തയാണ് ദ്രാവിഡ ദേശത്തേ തെന്ന പുതു ചിന്ത ചരിത്രകാരനായ പ്രൊഫ .പി.സുന്ദരന്‍ പിള്ള (1855-1897)മുന്നോട്ടു വച്ചപ്പോള്‍ അത് അദ്ദേഹത്തിന്‍റെ ദ്രാവിഡ താല്‍പ്പര്യം മൂലമെന്ന് കരുതി പലരും കാര്യമായി പരിഗണിച്ചില്ല .
നാം ചരിത്രത്തില്‍ ചൂഴന്വേഷണം നടത്തേണ്ടത് ഗംഗാതടത്തില്‍ നിന്ന് തെക്കോട്ടല്ല ,മറിച്ച് കൃഷ്ണ ,ഗോദാവരി ,കാവേരി ,വൈഗ നദീതടങ്ങളില്‍ നിന്ന് വടക്കോട്ടാണ് വേണ്ടതെന്ന അദ്ദേഹത്തിന്‍റെ അഭിപ്രായത്തിനു എന്നാല്‍ ഇന്ന് പിന്തുണ ലഭിക്കുണ്ട് .
പഴം തമിഴ് പാട്ടുകളില്‍ കാണപ്പെടുന്ന കാര്‍ഷിക സംജ്ഞകള്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ അറുതി വരെയും മലയാളികളുടെ മൊഴി വഴികളില്‍ സജീവമായും നില നിന്നു.
വയല്‍,നിലം,നെല്ല്,വിള,കതിര്‍,കലപ്പ എന്നിങ്ങനെ മലയാളികള്‍ ഉപയോഗിക്കുന്ന കൃഷിയും വിളവിനെയും കുറിക്കുന്ന പദങ്ങള്‍
പഴം തമിഴ് പാരമ്പര്യത്തിന്റെ ഈടുകള്‍ ആണ്.കല്ലാടനാര്‍ എന്ന കവി പുറ നാനൂറിലെ ഒരു പാട്ടില്‍ ഒരു നാട്ടരചനു നല്‍കുന്ന ശുഭ സന്ദേശം ഇവ്വിധമാണ് .“നല്ല മഴ പെയ്ത് അങ്ങയുടെ നിലങ്ങളില്‍ മികച്ച വിലവുണ്ടാകട്ടെ ,കാളകളെ പൂട്ടി കലപ്പ കൊണ്ട് നിലം ഉഴുതുമറിക്കുന്നതായും വളം ചേര്‍ത്ത് കൃഷി ചെയ്യുന്നതായും അകനാനൂറില്‍ (262) ചിത്രീകരിക്കുന്നു .മറ്റൊരു പാട്ടില്‍ ഉഴവര്‍ കെട്ടിയുണ്ടാക്കിയ അണയുടെ മുകളില്‍ മീനിനെ കാത്തിരിക്കുന്ന കൊറ്റിയെ പറ്റി പറയുന്നു ………..”
(ഹരി കാട്ടേല്‍ ,.സ്ഥലനാമ ചരിത്രം എന്‍.ബി.എസ്2016 പേജ് 68)
കേരളത്തില്‍ കൃഷി കൊണ്ടുവന്നത് 9-10 നൂറ്റാണ്ടില്‍ നമ്പൂതിരി ഗ്രാമങ്ങളില്‍,വരത്തര്‍ ആയ ബ്രാഹ്മണര്‍ ആണെന്ന് ഡി.സി കോസംബിയെ അനുകരിച്ചു പറയുകയും എഴുതുകയും ചെയ്യുന്ന എം.ജി.എസ്സം ശിഷ്യരും എന്ത് പറയുമോ ?
ആവോ ? .

No comments:

Post a Comment