Thursday 29 September 2016

കണ്ട മകനും കേട്ട ലേഖകനും

കത്തുകള്‍

കണ്ട മകനും കേട്ട ലേഖകനും
കേസരി വാരിക 2016  ആഗസ്റ്റ്‌ 26  ലക്കത്തില്‍ കത്ത് എഴുതിയ രാമന്‍ നായര്‍ അയ്യാവിന്റെ തമിഴ് താളി യോല ഗ്രന്ഥം നോക്കി ചട്ടമ്പിസ്വാമികള്‍ പ്രാചീന മലയാളം രചിച്ചു എന്നത് തെറ്റ് എന്ന് പറയുന്നു /കാലടി പരമേശ്വരന്‍ പിള്ള പ്രസിദ്ധപ്പെടുത്തിയ ബ്രഹ്മശ്രീ തൈക്കാട്ട് അയ്യാ സ്വാമികള്‍ അയ്യാമിഷന്‍ 1977 പുറം  75 76ഒരു തവണ
വായിക്കണം .സ്വാമികളുടെ മകന്‍ എഴുതിയ ഒരു കത്ത് അതിലുണ്ട്
0-09-120 എന്ന കൊല്ലവര്‍ഷ തീയതിയില്‍ എഴുതിയത് .”ചട്ടമ്പി സ്വാമികള്‍ പ്രാചീന മലയാളം എന്ന ഗ്രന്ഥമെഴുതിയത് അച്ഛന്റെ കൈവശമിരുന്ന ഒരു പഴയ താളിയോല ഗ്രന്ഥം നോക്കിയാണ്”
കണ്ട താനങ്ങു മാറി നിലക്ക് കേട്ട ഞാന്‍ പറയാം എന്ന് പറയുകില്ല ശ്രീ
രാമന്‍ നായര്‍ എന്ന് കരുതുന്നു .
“ഇങ്കിരീസ് അറിഞ്ഞുകൂടാത്ത വിദ്യാധിരാജന്‍ തന്നെയായിരുന്നു ചട്ടമ്പിസ്വാമികള്‍” എന്ന്  3 ഒക്ടോബര്‍ 2016  ലക്കം 2143   കലാകൌമുദി
യില്‍ ശ്രീ സി.പി.നായര്‍ (“അധികാരം” എന്ന ലേഖനം പേജ് 17).ഇംഗ്ലീഷ് പഠിച്ചിട്ടില്ലാത്ത സ്വാമികള്‍ എന്ന് പ്രൊഫ .എസ് ഗുപ്തന്‍നായര്‍ “ആദ്ധ്യാത്മിക നവോത്ഥാന നായകര്‍” എന്ന ഹംസലേ ഖനസ്മാഹാരത്തില്‍  പറഞ്ഞു വച്ചു .”സ്വാമികള്‍ക്ക് ത്മിഴ്,സംസ്കൃതം മലയാളം എന്നിവയില്‍” (മാത്രം) “അനിതരസാധാരണമായ പാണ്ഡിത്യം ഉണ്ടായിരുന്നു” എന്ന് സാഹിത്യകുശലന്‍ ടി.കെ കൃഷ്ണന്‍ നായരും എഴുതിയിട്ടുണ്ട് (പറവൂര്‍ ഗോപാലപിള്ള രചിച്ച ജീവചരിത്രം- 1977 സ്മരണകള്‍ -3 കറന്റ് ബുക്സ്  പേജ്  300)pej
എന്നാല്‍ എന്നെ പോലുള്ള സാധാരണ വായനക്കാര്‍ ചട്ടമ്പിസ്വാമികളുടെ ഗദ്യഗ്രന്ഥങ്ങള്‍( “ക്രിസ്തുമത ചേദനം”(1895),”പ്രാചീന കേരളം”(1917) “വേദാദികാര നിരൂപണം”(1921); “തമിഴകം”(അഗസ്ത്യര്‍ ) തുടങ്ങിയ ലേഖനങ്ങള്‍  എന്നിവ   വായിക്കുമ്പോള്‍, അത്ഭുത സ്തബ്ദരായി പോകുന്നു .ഇംഗ്ലീഷ് ലേഖകര്‍, ഗ്രന്ഥങ്ങള്‍ എന്നിവ അവയില്‍ കൂടെക്കൂടെ പ്രത്യക്ഷപ്പെട്ടു വായനക്കാരെ ഞെട്ടിച്ചു കളയുന്നു .ക്രിസ്തുമത ചേദനം
ഇംഗ്ലീഷ് ബൈബിളിനെ ആധാരമാക്കി എഴുതുപ്പെട്ടു എന്നാണു വായനയില്‍  കിട്ടുന്ന വിവരം. ഇംഗര്‍ സോള്‍ ,Gibbon ,W.H.Rule,
La Maistre,Hume,  Edgar Thurston ,Duartte Barbosa, Sir Hector Munro, റോളന്‍സ്റ്റന്‍,ടഹഫറുള്‍  മുജഹിഡിന്‍,പര്‍ക്കാസ്, സോണറാറ്റ്,മര്‍ഡാക്,പാളിനസ്,S.W Ellis   എന്നീ ഗ്രന്ഥകര്‍ത്താക്കളും Gibbons Decline and Fall  Vol iii  History of the Inquisitions by W.H.Rule ,Spanish Inquisition La Maistre, Students History of England  Tamils Eghteen Hundred years ago Kanakasabha Pillai എന്നീ ഗ്രന്ഥങ്ങളും ഇംഗ്ലീഷ് അറിഞ്ഞു കൂടാതിരുന്ന സ്വാമികളുടെ കൃതികളില്‍ കടന്നു വരുന്നു .
ഇനി സ്വാമികള്‍ പില്‍ക്കാലത്ത് ഇംഗ്ലീഷ് പഠിച്ചുവോ ?
അതോ മറ്റാരെങ്കിലും തയാറാക്കിയ പഠനങ്ങള്‍ ചട്ടമ്പിസ്വാമികള്‍ എഴുതിയത് എന്ന പേരില്‍ പ്രചരിപ്പിച്ചതോ ?
ആരുണ്ട് സംശയം തീര്‍ക്കാന്‍ ?
ഡോ കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം

Mob: 9447035416 Email: drkanam@gmail.com

No comments:

Post a Comment