Tuesday 30 August 2016

നവോത്ഥാന നായകര്‍ (മൂന്നാം സെറ്റ്)

നവോത്ഥാന നായകര്‍ (മൂന്നാം സെറ്റ്)
====================================
കേരളത്തിലെ നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ നവോത്ഥാനനായകര്‍ എന്നിവരെ കുറിച്ച് വിശദമായി പഠനം നടത്തി ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചതില്‍ പ്രധാനി മാര്‍ക്സിറ്റ്‌ ചിന്തകന്‍ ആയിരുന്ന അന്തരിച്ച പി.ഗോവിന്ദ പിള്ള (പി.ജി ) ആയിരുന്നു .ശേഖരിച്ച വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ പത്രമാസികളില്‍ പ്രസിദ്ധീകരിക്കയും കുറെ എണ്ണം ആകുമ്പോള്‍ പുസ്തകമാക്കയും ചെയ്തു .അങ്ങനെ നാല് സഞ്ചയികകള്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തി .എല്ലാം ചിന്ത പബ്ലീഷേര്‍സ് ആണ് പുറത്തിറക്കിയത് .പ്ലാനിംഗ് കൂടാതെ എഴുതപ്പെടുകയും സഞ്ചയി ക്കപ്പെടുകയും ചെയ്തതിനാല്‍ മുന്‍പിന്‍ പരിഗണന കൂടാതെ നവോത്ഥാന നായകരെ അദ്ദേഹം ലിസ്റ്റ് ചെയ്യുകയും ചില വസ്തുതകള്‍ ആവര്‍ത്തിക്കപ്പെടുകയും പല വസ്തുതകളും എന്തിനു പലരെയും വിട്ടു കളകയും ചെയ്തു. .കേരള വനിതകളില്‍ നിന്ന് ഒരു നവോത്ഥാന നായികയെ പോലും (ഇല്ലാഞ്ഞിട്ടാല്ല എന്നറിയുക ) അദ്ദേഹത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് വളരെ കഷ്ടമായി പോയി .
അദ്ദേഹത്തിന്റെ ലിസ്റ്റില്‍ നിന്നും ശ്രീനാരായണ ഗുരു ,ചട്ടമ്പി സ്വാമികള്‍, അയ്യങ്കാളി (“ആചാര്യത്രയങ്ങള്‍” എന്ന് പി പരമേശ്വരന്‍,ടി.ഏ മാത്യൂസ് എന്നിവര്‍ ) എന്നീ ത്രിമൂര്‍ത്തികളെ “മേജര്‍ സെറ്റ്“ നായകര്‍ ആയി മാധ്യമങ്ങളും ചരിത്രകാരന്മാരും രാഷ്ട്രീയക്കാരും സംഘടനകളും ഫ്ലക്സുകളും ഉയര്‍ത്തി കാട്ടുന്നു അപ്പോള്‍ .ബാക്കിയുള്ളവര്‍ “മൈനര്‍ സെറ്റ്” (കഥകളി കലാകാരന്മാരെ ഓര്‍ക്കുക )
പക്ഷെ പി.ജി തമസ്കരിച്ചു കളഞ്ഞ നവോത്ഥാന നായകര്‍ /നായിക പലര്‍ .അവരില്‍ ചിലരെ നമുക്കൊന്ന് കണ്ടെത്താം .അവരെ ലിസ്റ്റ് ചെയ്യുമ്പോള്‍ അവര്‍ ജനിച്ച വര്‍ഷം അല്ലെങ്കില്‍ അവരുടെ പ്രായം അനുസരിച്ച് മാത്രം ആണ് മുന്‍ഗണന നല്‍കുന്നത്
1.ശിവരാജയോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍-ജ്ഞാന പ്രാജഗര സ്ഥാപകന്‍ ,സ്വര്‍ണ്ണ –അവര്‍ണ്ണ പന്തിഭോജന പ്രയോക്താവ്-1873 (1814-1909)
2.മനോന്മണീയം സുന്ദരന്‍ പിള്ള(ശൈവ പ്രകാശ സഭ സ്ഥാപകന്‍ ) (1855-1897)
3.കാവാരിക്കുളം കണ്ടന്‍ കുമാരന്‍, മല്ലപ്പള്ളി(ബ്രഹ്മപ്രത്യക്ഷ സാധുജന സഭ 1911 (1863-1934)
4. സദാനന്ദ സ്വാമികള്‍,കൊട്ടാരക്കര (സാധുജന പരിപാലന സംഘം) (1877-1924)
5.തീര്‍ത്ഥപാദ സ്വാമികള്‍, വാഴൂര്‍ (നായര്‍ പുരുക്ഷാര്‍ത്ഥസാധിനി സ്ഥാപകന്‍ 1881-1939)
6.ആദ്ധ്യാത്മ ഭാരതി ശ്രീമതി കെ.ചിന്നമ്മ, പൂജപ്പുര മഹിളാ മന്‍ദിരം സ്ഥാപക “വാഴൂര്‍ നിവേദിത” 1919 (1883-1931)
7.ജയ്ഹിന്ദ്(എംഡന്‍) ചെമ്പകരാമന്‍ പിള്ള (1891-1934)
ലൈക്കുചെയ്യുകകൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭിപ്രായം

No comments:

Post a Comment