Wednesday 17 August 2016

വൈശ്യര്‍ ഇല്ലായിരുന്നു എന്നോ ?

വായനക്കാര്‍ എഴുതുന്നു
വൈശ്യര്‍ ഇല്ലായിരുന്നു എന്നോ ?

എം.ജി.എസ് തുടങ്ങി താഴോട്ടുവരുന്ന (മലബാര്‍ ) ചരിത്രകാരന്മാര്‍
ആവര്‍ത്തിച്ച് ആവര്‍ത്തിച്ചു വിളമ്പി തരുന്ന ആ പമ്പര വിഡ്ഢിത്തം
മാധ്യമ രംഗത്തെ ആതിരഥനും എന്‍റെ പ്രിയ സുഹൃത്തുമായ ബി. ആര്‍.പി  ഭാസ്കര്‍ മാതൃഭൂമി ആഴചപ്പതിപ്പിലെ വായനക്കാര്‍ എഴുതും  പംക്തിയില്‍ 2016 (ആഗസ്റ്റ്‌21-27 ലക്കം) ആവര്‍ത്തിച്ചപ്പോള്‍, അത് വായിച്ചു വല്ലാതെ  ദുഃഖം  തോന്നുന്നു .
പ്രാചീന കേരളത്തില്‍ ക്ഷത്രിയരും വൈശ്യരും ഇല്ലായിരുന്നുവത്രേ ?
തോല്‍കാപ്പിയ (സംഘം കാല –“പഴംതമിഴ്പാട്ട്” കാലം എന്ന് രാജന്‍ ഗുരുക്കള്‍ കൂട്ടര്‍)കാലം  മുതല്‍ കേരളത്തില്‍ ഉണ്ടായിരുന്ന പ്രാചീന കര്‍ഷകര്‍
(നാഞ്ചില്‍ എന്ന കലപ്പ കണ്ടുപിടിച്ചവര്‍ ), പായ്ക്കപ്പലില്‍ ചൈനയിലും മറ്റും പോയി ചീനവലയും ചീനമുളകും ചീനച്ചട്ടിയും കൊണ്ടുവന്നു കുരക്കേണി കൊല്ലത്ത് “ചീനക്കട” കള്‍ തുറന്ന വണിക്കുകള്‍ (അവരുടെ കൂട്ടായ്മ “വണിക് കിരാമം” (പലരും അതിനെ “മണിഗ്രാമം” എന്നാക്കി )
പശുക്കളെ വളര്‍ത്തിയ ഗോപാലകര്‍ എന്നിങ്ങനെ മൂന്നു വിഭാഗം അടങ്ങിയ പ്രാചീന വെള്ളാളര്‍ ആരായിരുന്നു ?
ബ്രാഹ്മണരോ ?
അതോ ശൂദ്രരോ ?
അറില്ലായ്മയ്ക്കും വേണ്ടേ ഒരതിര്‍ ?

ഡോക്ടര്‍ കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം 
Mob: 9447035416

No comments:

Post a Comment