Wednesday 10 August 2016

വെള്ളാളരും “ഇടവക”യും

വെള്ളാളരും “ഇടവക”യും 
==========================
“ഇടവക” എന്ന പദം ക്രിസ്ത്യന്‍ ഡയോഷ്യസ് എന്നതിനായാണ് മലയാളത്തില്‍ പ്രചാരത്തിലുള്ളത് .പക്ഷെ അത് വളരെ പുരാതനമായ ഒരു ദ്രാവിഡ പദം ആണെന്ന് വെള്ളനാട് രാമചന്ദ്രന്‍ ആഗസ്റ്റ്‌ 2016 ലക്കം കിളിപ്പാട്ടില്‍ (“ഇടവകക്കാര്യം” ,നാം നടന്ന വഴികള്‍ എന്ന പംക്തിയില്‍ പേജ് 46-47)
ഇടവക അര്‍ത്ഥപരിണാമം സംഭവിച്ച ഒരു ദ്രാവിഡ പദമാണ് .ക്രിസ്തുമതം കേരളത്തിലേക്ക് ആധാനം ചെയ്യും മുമ്പും കേരളത്തില്‍ അങ്ങോളമിങ്ങോളം ഇടവകകള്‍ നിലനിന്നിരുന്നു .കേരളത്തില്‍ പ്രവിശ്യാഭരണാധികാരികള്‍ ഭരണം കയ്യാളിയിരുന്നു .ഇവരെ വേള്‍ എന്നും ആയ് വേള്‍ എന്നും വിളിച്ചിരുന്നു
ഇത്തരം വേല്‍ (വെള്ളാള പ്രഭുക്കള്‍ വക ആയിരുന്നു ഇടവകകള്‍ .ആ ഇടപ്രഭുക്കള്‍ ഇടവാഴി എന്നറിയപ്പെട്ടു .അവരുടെ വാഴ്ച്ച ഇടവാഴ്ച .ഇടവകകള്‍ക്ക് മനുഷ്യകല്പ്പിത അതിരുകള്‍ക്ക് പകരം തോടുകളും അരുവികളും കുന്നും ആഴിയും മറ്റുമായിരുന്നു അതിരുകള്‍ .തരിസാപ്പള്ളി ശാസനത്തിലെ അതിരുകള്‍ കാണുക .പ്രാചീന രാജാക്കളുടെ കീഴിടങ്ങള്‍ ആയിരുന്ന ഇടവകകളില്‍ ആണ് കൃഷി തുടങ്ങിയത് .സംസ്കാരം വളര്‍ന്നതും ഫ്യൂടല്‍ വ്യവസ്ഥ തുടങ്ങിയതും വെള്ളാള ഇടവകകളില്‍ ആയിരുന്നു .ഭാസ്കര രവിവര്‍മ്മയുടെ (സി.ഇ 962-1021 ) ഒന്നാം തിരുനെല്ലി പട്ടയത്തില്‍ ...മൂത്തകൂറില് എഴുനൂറ്റവരും പനിയുടെ നായനും ഊരും ഊരുടെ (നാലിട എന്ന് പാഠഭേദം ഉണ്ട് ) വകൈ വെള്ളാളരും “ എന്ന് ഒന്നാം ഓലയില്‍ ആദ്യവശത്ത് വായിക്കാം .
ലൈക്കുചെയ്യുക
അഭിപ്രായം

No comments:

Post a Comment