Monday 6 June 2016

ആന്ക്തില്‍ ഡ്യു പെറോയുടെ സെന്റ്‌ അവസ്ഥയില്‍ നിരത്തപ്പെട്ട പതിനേഴു തനിനാടന്‍ തരിസാപ്പള്ളി സാക്ഷികള്‍


ആന്ക്തില്‍  ഡ്യു  പെറോയുടെ
സെന്റ്‌ അവസ്ഥയില്‍
നിരത്തപ്പെട്ട  പതിനേഴു  
തനിനാടന്‍ തരിസാപ്പള്ളി  സാക്ഷികള്‍




2016 ജൂണ്‍ 13 ലക്കം മാധ്യമം ആഴ്ചപ്പതിപ്പില്‍ പുരാതന കേരളത്തിലും വൈശ്യര്‍ ഉണ്ടായിരുന്നു (പേജ് 78-80) എന്ന എന്‍റെ ലേഖനം വായിച്ച നിരവധി വായനക്കാര്‍ പെറോ ,സെന്റ്‌ അവസ്ഥ ,തരിസാപ്പള്ളി പട്ടയത്തിലെ ഒളിച്ചുവയ്ക്കപ്പെട്ട നാടന്‍ സാക്ഷിപ്പട്ടിക,എന്റെ പ്രബന്ധം  എന്നിവയെ കുറിച്ചറിയാന്‍ വിളിച്ചു .എല്ലാവര്‍ക്കും നന്ദി .പ്രബന്ധം ആവശ്യപ്പെട്ടവര്‍ക്ക് കോപ്പി അയച്ചു കൊടുക്കുന്നതാണ് .ചില വിവരങ്ങള്‍ നല്‍കട്ടെ .
സെന്‍റ് അവസ്ഥയില്‍ അവസാന ഓലയുടെ ചിത്രം ഇല്ല .എന്നാല്‍ ഇടയില്‍ ആനമുദ്ര യുള്ള പതിനേഴു നാടന്‍ സാക്ഷികളുടെ പേര്‍ പ്രാചീന ഫ്രഞ്ച് ഭാഷയില്‍ നല്‍കിയിരിക്കുന്നു .നമുക്കത് വായിച്ചെടുക്കാം .താല്‍പ്പര്യമുള്ളവര്‍ക്ക് നെറ്റില്‍ നിന്ന് ഡൌന്‍ ലോഡ് ചെയ്തെടുക്കാം .

വേണാട്ടരചന്‍ അയ്യനടികള്‍ സി.ഇ 849 ല്‍ കുരക്കേണി കൊല്ലത്തെ ശ്രമണ(ജൈന) പള്ളിയ്ക്ക് (ധര്യാ ജൈനപ്പള്ളി എന്ന തരിസാപ്പള്ളി ) നല്‍കിയ ദാനാധാരത്തിലെ യഥാര്‍ത്ഥ സാക്ഷിപ്പട്ടിക അനേക വര്‍ഷങ്ങളായി പൂഴ്ത്തി വയ്ക്കപ്പെട്ടിരുന്നു .തരിസാപ്പള്ളി പട്ടയത്തെ കുറിച്ചുള്ള പഠനങ്ങളില്‍ ഏറ്റവും സമഗ്രവും ആധികാരികവും ആയത് എം,ആര്‍ രാഘവ വാര്യര്‍ ,കേശവന്‍ വെളുത്താട്ട് എന്നിവര്‍ ചേര്‍ന്ന് എഴുതി എസ് .പി.സി എസ് പുറത്തിറക്കിയ തരിസാപ്പള്ളി പട്ടയം (2013) ആണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല .
പ്രസ്തുത പുസ്തകത്തില്‍ പുറം 94 കാണുക.

 1758-ല്‍ ഇന്ത്യയില്‍ വന്നു ഇന്ത്യന്‍ പൈതൃകങ്ങളെ കുറിച്ച് പല പഠനങ്ങളും നടത്തിയ ആന്ക്തില്‍ ഡ്യു പെറോ എന്ന ഫ്രഞ്ച് പണ്ഡിതന്‍ നല്‍കിയ വിവരങ്ങള്‍ ശ്രദ്ധേയമാണ് .അദ്ദേഹം ഇന്ത്യയില്‍ നടത്തിയ യാത്രകളെയും അവിടെ നിന്ന് നേടിയ വിജ്ഞാന സാമഗ്രികളെയും കുറിച്ച് വിസ്തരിച്ചു പറയുന്ന കൂട്ടത്തില്‍ കൊച്ചിയിലെ ജൂതപട്ടയതിന്റെ വ്യക്തമായ ഒരു പകര്‍പ്പ് കൊടുക്കയും സെന്റ്‌ തോമസ്‌ ക്രിസ്ത്യാനികള്‍ക്ക് ലഭിച്ച വിശേഷാവകാശങ്ങളെ കുറിച്ച അന്വേഷണം നടത്തിയതായി പറയുകയും ചെയ്യുന്നുണ്ട് .അന്ന് നാട്ടിലെ ഒരു പാതിരി “കോലെഴുത്ത്  “ ലിപിയിലുള്ള കൊല്ലം ചേപ്പേടുകളും  ആര്യ ലിപിയിലുള്ള ഒരു പകര്‍പ്പും സംസ്കൃതത്തിലുള്ള” ഒരു വിവര്‍ത്തനവും തനിക്കു തന്നതായും “അതു ആധികാരികമാണ് “ എന്ന് ബിഷപ്പ് തിരുമേനി സാക്ഷ്യപ്പെടുതിയതായും ഡ്യു പെറോ പറയുന്നു . ഈ പാതിരി തന്നെ ഇതിനെ പോര്‍ച്ചുഗീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു “നാല് ചെമ്പോല”കളിലുള്ള പട്ടയത്തിന്റെ ഉള്ളടക്കം ഡ്യു പെറോ ഉദ്ധരിക്കുന്നുണ്ട് .പശ്ചിമേഷ്യന്‍ ഭാഷകളിലും ലിപികളിലുമുള്ള  ഒപ്പുകളടങ്ങിയ ഏട് ഡ്യു പെറോ തീരെ വിട്ടുകളഞ്ഞു (കണ്ടിട്ടില്ല എന്നാണു പറയേണ്ടിയിരുന്നത് –ഡോ .കാനം ) നാലാമത്തെ ഏട്ടിന്റെ  അവസാനത്തിനു ശേഷം തന്റെ കയ്യിലുണ്ടായിരുന്ന സംസ്കൃത  വിവര്‍ത്തനത്തെ   ആധാരമാക്കി നാട്ടുകാരായ ചില സാക്ഷികളുടെ പേരും  തോമസ്‌ കാനായ്ക്കു ലഭിച്ചതെന്നു പറയുന്ന ഒരുപട്ടയത്തിന്‍റെ   ചുരുക്കവും അദ്ദേഹം കൊടുക്കുന്നുണ്ട് “.

എന്നാല്‍, അജ്ഞാത കാരണത്താല്‍,  ഈ നാടന്‍ സാക്ഷിപ്പട്ടിക ,കാനാ തോമായ്ക്കു നകിയ പട്ടയം എന്നിവ പുസ്തകത്തില്‍ നല്‍കാന്‍ രചയിതാക്കള്‍,വാര്യരും വെളുത്താട്ടും  കൂട്ടാക്കിയില്ല .
ഈ ഭാഗം വായിച്ച ഈ  ലേഖകന്‍  പ്രസ്തുത സാക്ഷിപ്പട്ടികയും കാനാ  തോമാ (കാനായി തൊമ്മന്‍ ) പട്ടയവും കണ്ടെത്താന്‍ ശ്രമിച്ചു. അതില്‍ വിജയം കണ്ടെത്തി. .
സാക്ഷിപ്പട്ടിക 2015 നവംബര്‍ 27 നു കോട്ടയം സി.എം.എസ് കോളേജില്‍ വച്ച്
ദ്വിശതാബ്ടി ആഘോഷഭാഗമായി  നടത്തപ്പെട്ട മൂന്നാമത് അന്തര്‍ദ്ദേശീയ കേരള ചരിത്ര കോണ്ഫ്രന്‍സ്സില്‍ പവര്‍ പോയിന്റ് സഹായത്തോടെ  അവതരിപ്പിച്ചു .ഹയാസിന്ത് ആന്ക്തില്‍ ഡ്യു പെറോ ZEND AVESTA (Paris 1771 )എന്ന ഫ്രഞ്ച് ഗ്രന്ഥത്തില്‍ നല്‍കി



യ വിവരം അനുസരിച്ച് ആനമുദ്ര ഉള്ള പതിനേഴു വേള്‍+നാടന്‍ (വെള്ളാള-വാര്‍ത്തക) സാക്ഷികള്‍ ആണ് തരിസാപ്പള്ളി ശാസനത്തില്‍ ഉള്ളത് .അതില്‍ ആദ്യ ഒന്നര പേരുകള്‍  നമുക്കറിയാം ,”വേള്‍ കുല സുന്ദരന്‍+ വിജയ...” പെറോ വേല്‍കുല സുന്ദരനെ Bellaacoul Tchanirenoum (വേല്‍ കുല “ചന്ദ്രന്‍”) ആക്കി .പക്ഷെ രണ്ടാമന് “നാരായണന്‍”  എന്ന രണ്ടാം പാതി നല്‍കി വിജയ നാരായണന്‍ (Vifcheia Narainen)  എന്നാക്കി .

മറ്റു സാക്ഷികള്‍Idirafchi oudiakannen nadonem ഇതിരാക്ഷി ഒടിയ കണ്ണന്‍ നന്ദനന്‍
Madinaia binavadinem മദിനെയ വിനയ ദിനന്‍
Kannan nandienna കണ്ണന്‍ നന്ദനന്‍
Naladirenna tirien നലതിരിഞ്ഞ തിരിയന്‍
Kamen kanen കാമന്‍ കണ്ണന്‍
Tchenden kanen ചേന്നന്‍ കണ്ണന്‍
Kanden tcharen കണ്ടന്‍ ചേരന്‍
Yakodayen യാകൊണ്ടയന്‍
Kanavadi adittianen കനവാടി അതിതെയനന്‍
filsdeVifchnou reprefente fous la figure d’nn Elephant (ആന മുദ്ര)
Mourigun tchanden മുരുകന്‍ ചാത്തന്‍
Mourigun kamapien മുരുകന്‍ കാമപ്പന്‍
Poulkouri tanouartanen പുലക്കുടി തനയന്‍
Pountaley kodi oudoudeyan ai kanen പുന്നതലക്കോടി   ഉദയനന്‍ കണ്ണന്‍
Pountaley kourania koumariaia Kanen പുന്നതലക്കൊരനായ കൊമരന്‍ കണ്ണന്‍
Schamboudonveria സംബോധി വീരയന്‍ 
https://1.bp.blogspot.com/-WCpy0fJGGt4/Vm-m8iPGqkI/AAAAAAAAgbE/EmM_kQo5Pe8/s320/IMG_20151203_0005.jpg




ഇതില്‍ ഒരാള്‍ പോലും വിദേശിയല്ല .ഈ പട്ടികയോടുകൂടി തരിസാപ്പള്ളി ശാസനം അവസാനിക്കുന്നു .യശോദാത പിരായി ,സപീര്‍ ഈശോ, മരുവാന്‍ ,മല്പ്പാന്‍ ,കൃസ്ത്യന്‍ ,സിറിയന്‍ എന്നിങ്ങനെ ഉള്ള
ഒരു പേരും ഈ സാക്ഷിപ്പട്ടികയില്‍ വരുന്നില്ല .
ആയ് വംശ ആനമുദ്ര ഉണ്ടുതാനും .
അത്തരം പേരുകള്‍ വരുത്തുവാന്‍ വേണ്ടി ആനമുദ്ര ഉണ്ടായിരുന്ന മോതിര വളയം പൊട്ടിച്ചു കളഞ്ഞ്  ഈ പട്ടിക ഒളിപ്പിച്ചു വയ്ക്കയും മറ്റൊരു വിദേശ ലിപി(പശ്ചിമേഷ്യന്‍ ) സാക്ഷിപ്പട്ടിക കൂടെ വയ്ക്കയും ചെയ്തു എന്ന് ഉറപ്പാക്കാം  ..ആനമുദ്ര ഉള്ള മോതിരവളയം പൂഴ്ത്തി വയ്ക്കയും ചെയ്യുന്നു .നമ്മുടെ ചരിത്രകാരന്മാര്‍ അതിനു കൂട്ട് നിക്കയും ചെയ്യുന്നു .



















ഏബ്രഹാം ഹയാസിന്തെ ആക്തില്‍ ഡ്യു പെറോ (1731-1803)

ഭാരതീയ പൈതൃകങ്ങളെ കുറിച്ചു പഠിക്കാന്‍ അതിയായ താല്‍പ്പര്യം
കാട്ടിയ ഫ്രഞ്ച് പണ്ഡിതന്‍ പെറോ .പാരീസിലെ  സുഗന്ധവ്യജ്ഞന വ്യാപാരി പീയറി ആക്തിലിന്റെ ഏഴുമക്കളില്‍ നാലാമനായി ജനിച്ചു .
ആക്തില്‍ ബ്രയാന്‍ കോര്‍ട്ട്‌ എന്ന സഹോദരനുമായി വേര്‍തിരിച്ചറിയാന്‍ പിതാവിന്റെ തോട്ടനാമം –ഡ്യു പെറോ – നാലാമനു നല്‍കപ്പെട്ടു . .
നാട്ടില്‍  ഹീബ്രുവില്‍ പരമ്പരാഗത ക്ലാസിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ പെറോ ഹോളണ്ടില്‍ പോയി പൌരസ്ത്യ പഠനത്തിനു ചേര്‍ന്നു .അറബിയില്‍ നല്ല അവഗാഹം നേടി . റിച്ചാര്‍ഡ് കോള്‍ബി ഒക്സ്ഫോര്‍ ഡിലെ  ബോദലെയര്‍ഗ്ര ന്ഥശാലയില്‍ നിന്ന് കൊണ്ടുവന്ന ഇറാനിയന്‍(പാര്‍സി ) ഉപനിഷത്ത് ഭാഗമായ വേണ്ടാന (Vendana- The Wisdom of Parsees) പെറോയെ
വല്ലാതെ ആകര്‍ഷിച്ചു .ഇന്ത്യയില്‍ വന്നു ആ ഗ്രന്ഥത്തിന്റെ ഉറവിടം കണ്ടെത്താനും അത് പഠിച്ചു മൊഴിമാറ്റം നടത്താനും പെറോ ആഗ്രഹിച്ചു .
ഗുജറാത്തിലെ സൂറത്തില്‍ കുറെ നാള്‍ കഴിഞ്ഞിരുന്ന ജയിംസ് ഫ്രേസര്‍ (1713-1754) ഈസ്റ്റ് ഇന്ത്യാകമ്പനി ഉദ്യോഗസ്തന്‍ വശം ഇത്തരം ശേഖരം ഉണ്ടെന്നറിഞ്ഞ പെറോഅദ്ദേഹത്തെ  സമീപിച്ചാല്‍  കാര്യം നടക്കും എന്ന് മനസ്സിലാക്കി . സൂറത്തില്‍ സ്ഥാനപതിയായ സഹോദരന്‍ ബ്രയാന്റെ സഹായം തേടി..പക്ഷെ അദ്ദേഹം അകാലത്തില്‍ മരണമടഞ്ഞു .തുടര്‍ന്നു ഈസ്റ്റ് ഇന്ത്യാകമ്പനിയില്‍ ജോലി നേടി ഇന്ത്യയില്‍ വന്നു (1754 നവംബര്‍  7) തുടര്‍ന്നു ഇന്ത്യയില്‍ പലഭാഗത്തും പര്യടനം നടത്തി 1755 ആഗസ്റ്റ്‌ 10 നു പോണ്ടിച്ചേരിയില്‍ എത്തി .ആദ്യം പേര്‍ഷ്യന്‍ പഠിച്ച പെറോ കാശിയില്‍ പോയി ബ്രാഹ്മണ മുഖത്ത് നിന്നും സംസ്കൃതം   പഠിക്കാന്‍ ആഗ്രഹിച്ചു .എന്നാല്‍ രോഗബാധിനായി .അതിനിടയില്‍ ഏഴുവര്‍ഷം നീണ്ടു നിന്ന മൂന്നാം കര്‍ണാട്ടിക് യുദ്ധം തുടങ്ങി .നിരാശനായ പെറോ തനിക്കുവേണ്ട പുസ്തകങ്ങള്‍ തേടി ടിബറ്റിലെക്കും ചൈനയിലേക്കും പോകാന്‍ തയാറായി ..എന്നാല്‍ അവിടെ നിന്നും ഒന്നും കിട്ടിയില്ല നൂറു ദിവസത്തെ യാത്ര കഴിഞ്ഞു പോണ്ടിച്ചേരിയില്‍ എത്തി .
1762 ജൂണില്‍ പെറോയുടെ യാത്രാവിവരണം Journal des Scavans എന്ന മാസികയില്‍  പ്രസിദ്ധീകൃതമായി .1771 –ല മൂന്നുഭാഗമുള്ള ZEND AVESTA പ്രസിദ്ധീകരിക്കപ്പെട്ടു .ബൈബിള്‍ അല്ലാതെ വേറെയും  ആത്മീയ ഗ്രന്ഥങ്ങള്‍  ഉണ്ടെന്നു പാശ്ചാത്യ ലോകം അറിഞ്ഞത് പെറോ വഴിയായിരുന്നു. .

ഡോ .കാനം ശങ്കരപ്പിള്ള പൊന്‍കുന്നം


No comments:

Post a Comment