Sunday 12 June 2016

വീണപൂവിനു മുമ്പ് വിരിഞ്ഞ പ്രസൂനചരമം

വീണപൂവിനു മുമ്പ് വിരിഞ്ഞ പ്രസൂനചരമം
========================================
ഭാഷാപോഷിണി വാര്‍ഷികപ്പതിപ്പ് 2016 –ല്‍ “കുമാരനാശാനും ഭാഷാപോഷിണിയും” എന്ന പേരില്‍ ജി.പ്രിയദര്‍ശന്‍(പഴമയില്‍ നിന്നും ഫെയിം ) എഴുതിയ ലേഖനത്തില്‍( പുറം 198 -210) 1907 –ല്‍ മിദവാദിയിലും 1908 –ല്‍ സി.എസ് .സുബ്രഹ്മണ്യന്‍ പോറ്റിയുടെ താല്‍പ്പര്യപ്രകാരം ഭാഷാപോഷിണിയിലും അച്ചടിച്ചുവന്ന “വീണപൂവ്” എന്ന ഖണ്ഡകവിതയുടെ എഴുത്ത് ചരിത്രം വിവരിക്കുന്നു.
.ശ്രീനാരായണ ഗുരുവുമൊത്ത് പാലക്കാട്ട് ജൈനമേ ട്ടില്‍ മാണിക്യപട്ടണ ത്തില്‍ വി.സി വിജയചന്ദ്രജൈനിന്‍റെ വീട്ടില്‍ താമസിക്കുമ്പോള്‍,ആ ഗൃഹാങ്കണത്തിലെ മുല്ലത്തറയില്‍ വീഴുന്ന മുല്ലപ്പൂവിനെ കുറിച്ച് വീടുടമയുടെ ആവശ്യപ്രകാരം കുമാരന്‍ ആശാന്‍ രചിച്ചതാണ് വീണപൂവ്
എന്ന് പറയുന്നു . മുല്ലത്തറ നഷ്ടപ്പെട്ട വീടിന്‍റെഇപ്പോഴത്തെ ഫോട്ടോയും ഒപ്പം നല്‍കിയിട്ടുണ്ട് .
ഇനി നമുക്ക് ഭാഷാപോഷിണി 2008 ജൂലൈ ലക്കം “സ്നേഹപൂര്‍വ്വം പനച്ചി” (പുറം 73) ഒന്ന് വായിക്കാം
“കുഴിത്തുറ സി.എം അയ്യപ്പന്‍പിള്ള എന്ന കവിയുടെ പ്രസൂനചരമം എന്ന കൃതിയുടെ അനുകരണമാണ് വീണപൂവ് കാവ്യം എന്ന് ഡോക്ടര്‍ അടൂര്‍ (സുരേന്ദ്രന്‍) പറയുന്നു .വെറുതെ പറയുക മാത്രമല്ല ഗവേഷണം നടത്തിക്കണ്ടക്കാര്യം അദ്ദേഹത്തിന്‍റെ പി.എച് ഡി തീസ്സിസ്സില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് .ആ പ്രബന്ധതിന്റെ പേരിലാണ് അദ്ദേഹം ഡോക്ടര്‍ ആയതു തന്നെ 1988 –ലായിരുന്നു ആ സംഭവം .
പ്രസൂനചരമത്തിന്‍റെ വൃത്തം വസന്തതിലകം .അത് തന്നെ വീണ പൂവിലും എന്ന് തുടങ്ങി പ്രസൂന ചരമതിന്‍റെ അന്ത്യപാദത്തിലുള്ള “ഹ,ഹ” പോലും വീണ പൂവിലെ അതേ സ്ഥലതുപയോഗിച്ചിരിക്കുന്നു .എന്ന് വരെ ഒട്ടേറെ ആരോപണങ്ങള്‍ നിരത്തുന്നുണ്ട് ഡോക്ടര്‍”.
പ്രസൂനചരമം പ്രസിദ്ധീകരിച്ച കവനകൌമുടിയുടെ ലക്കം പന്തളം ആലപ്പൂഴഞ്ഞി കൊട്ടാരത്തില്‍ പി കേരളവര്‍മ്മയുടെ പക്കല്‍ ഉണ്ടെന്നും അടൂര്‍ സുരേന്ദ്രന്റെ മൊബൈല്‍ 9446666378 ആണെന്നും പനച്ചി തുടര്‍ന്നു എഴുതി .
ആ നമ്പറില്‍ വിളിച്ച ഈ ബ്ലോഗ്ഗര്‍ ഡോക്ടര്‍ അടൂര്‍ സുരേന്ദ്രന്‍റെ സുഹൃത്ത് ആയി . തുടര്‍ന്നു അദ്ദേഹത്തിന്‍റെ പ്രബന്ധഭാഗങ്ങള്‍ കൈപ്പറ്റുകയും ചെയ്തു .ആശാന്‍ ഈ ഒരു ചോരണം മാത്രമല്ല നടത്തിയത് “.ചിന്താവിഷ്ടയായ സീതയും” സാഹിത്യ ചോരണം തന്നെ .ഡോക്ടര്‍ സുരേന്ദ്രന്‍ വെറും സാധാരണ സാഹിത്യകുറ്റാന്വേഷകന്‍ മാത്രമല്ല .തൊഴിലും കുറ്റാന്വേഷണം തന്നെ .കേരള കുറ്റാന്വേഷണ വിഭാഗത്തിലെ ഒരുയര്‍ന്ന ഉടോഗസ്ഥന്‍ .ഫേസ്ബുക്കിലും അദ്ദേഹം ലഭ്യമാണ്
ടോക്ടര്രുറെ കണ്ടെത്തല്‍ പ്രിയ ദര്‍ശന്‍ അംഗീകരിക്കുന്നില്ല എങ്കില്‍ അദ്ദേഹത്തിന് ഒരു സി.ബി ഐ അന്വേഷണം ആവശ്യപ്പെടാം
ലൈക്കുചെയ്യുക
അഭിപ്രായം

No comments:

Post a Comment