Monday 13 June 2016

ചരിത്രകാരാ, അങ്ങ് സ്വയം തിരുത്തൂ.


ചരിത്രകാരാ, അങ്ങ് സ്വയം തിരുത്തൂ.
==================================
ഡോ കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം. മൊബൈല്‍ 9447035416
ഈ മെയില്‍ drkanam@gmail.com   Blog: www.charithravayana.blogspot.in
ഞാനൊരു ചരിത്രകാരനോ ചരിത്ര വിദ്യാര്‍ത്ഥിയോ അല്ല.,ഗൈനക്കൊള ജിസ്റ്റും സര്‍ജനും ആയ ഒരു ഭിഷഗ്വരന്‍.”ഭിഷഗ്വരാ, നീ നിന്നെത്തന്നെ ചികിസിക്കൂ” എന്ന് ഞങ്ങളെ കുറിച്ചൊരു ചൊല്ല് പ്രചാരത്തിലുണ്ട് .ശസ്ത്രക്രിയ ചെയ്യാന്‍ പോകുന്ന സര്‍ജന്‍ അതും ചെയ്യുംമുമ്പ് രോഗിയെ സ്വയം വിശദമായ ശരീരപരിശോധനകള്‍ക്ക് വിധേയമാക്കണം .സഹായിയുടെ ശരീരപരിശോധനാഫലം വച്ചോ, സ്കാന്‍/എക്സ്റേ ഫലങ്ങള്‍ വച്ചോ മാത്രം രോഗനിര്‍ണ്ണയം നടത്തി ശസ്ത്രക്രിയ ചെയ്യരുത് .തെറ്റായ വശത്തെ സ്തനമോ കണ്ണോ നീക്കം ചെയ്യപ്പെട്ടു എന്ന് വരാം .ശസ്ത്രകിയ വിജയിച്ചാലും രോഗം മാറില്ല സര്‍ജനു ശരീരക്ഷതവും സംഭവിക്കാം .
ഭിഷ്ഗ്വരനുള്ള ഉപദേശം ചരിത്രകാരന്മാര്‍ക്കും യോജിക്കും “.ചരിത്രകാരാ, അങ്ങ് സ്വയം തിരുത്തൂ” എന്ന് പറയേണ്ടി വരുന്നു ശാന്തം മാസിക ജൂണ്‍ ലക്കത്തിലെഎം.ജി.എസ് നാരായണന്‍റെ   “കേരള ചരിത്രത്തിലെ പത്തു കള്ളക്കഥകള്‍” പേജ് 24-29 & 54-61) വായിച്ചു കഴിഞ്ഞപ്പോള്‍ .
“പി.സുന്ദരംപിള്ളയുടെ അഭിപ്രായത്തില്‍ ചേപ്പേടുകള്‍ മിക്കവാറും സ്വകാര്യവ്യക്തികളുടെയും  വ്യാപാരസംഘടനകളുടെയും സ്വകാര്യവസ്തുക്കളായിരുന്നു.അതുകൊണ്ടുതന്നെ അവ വ്യാജരേഖകളാ വാന്‍ സാധ്യത കൂടുതലാണ്.ചെപ്പേടുകള്‍ നിര്‍മ്മിക്കുക എന്നത് ശിലാശാസനങ്ങളെക്കാള്‍ ബുദ്ധിമുട്ടുകുറഞ്ഞ കാര്യമാണെന്ന് കെ.ഏ നീലകണ്ട ശാസ്ത്രികള്‍ അഭിപ്രായപ്പെടുന്നു” (ജെ.ബി.മോറെ, “കേരളത്തിലെ മുസ്‌ലിങ്ങള്‍ ,ആവിര്‍ഭാവവും ആദ്യകാല ചരിത്രവും” 700എഡി 1600 എഡി (മൊഴിമാറ്റം ഷിബു മുഹമ്മദ്‌ ,ലീഡ്സ് ബുക്സ് കോഴിക്കോട് ഒന്നാം പതിപ്പ് സെപ്തംബര്‍  2013 പുറം 54) 
അത്രയൊന്നും പറയാനില്ലാത്തമനോന്മണീയം സുന്ദരന്‍പിള്ളയെ എം.ജി.എസ്സിന് പിടിക്കില്ല എന്നറിയാം .രാഘവവാര്യര്‍ ,രാജന്‍ ഗുരുക്കള്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ കേരളചരിത്രം (ഒന്നാം ഭാഗം വള്ളത്തോള്‍ വിദ്യാപീഠം ശുകപുരം  മാര്‍ച്ച് 2013 പുറം 21-22 ) എന്ന “പരീക്ഷാസഹായഗ്രന്ഥ “ ത്തില്‍ മനോന്മണീയത്തിനു ഒരു ഖണ്ഡികയില്‍ മുക്കാല്‍ ഭാഗം നല്‍കിയതിനെ എം.ജി എസ് അധികപ്രസംഗം ആയി ചിത്രീകരിക്കുന്നു .(“ചരിത്രം വ്യവഹാരം കേരളവും ഭാരതവും (കറന്റ് ബുക്സ് ജൂണ്‍ 2015 പുറം 130 കാണുക) .
എന്നാല്‍ അതെ പുസ്തകം ആമുഖത്തില്‍  എം.ജി.എസ് എഴുതുന്നു .
ചെമ്പോല തുടങ്ങിയ പ്രാചീന രേഖകള്‍ .....”ബാഹ്യവിമര്‍ശനം, ആന്തരവിമര്‍ശനം എന്നിങ്ങനെ രണ്ടുതരം പ്രക്രിയകള്‍ക്ക് വിധേയമാക്കേണ്ടതാണ് .ബാഹ്യവിമര്‍ശനങ്ങള്‍  അതിന്‍റെ തീയതി, പേരുകള്‍ ,കയ്പ്പട,ഭാഷ,സംവിധാനം എന്നിവയെല്ലാം നിഷ്കൃഷ്ട പരിശോധനയ്ക്ക് വിധേയമാക്കുന്നു. ആന്തരിക വിമര്‍ശനത്തില്‍ അതിന്‍റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം, അതിന്‍റെ ശൈലി,കൂട്ടിചേര്‍ക്കലുകള്‍,ഒഴിവാക്കലുകള്‍ എന്നിവ കൂലങ്കഷമായി നിരീക്ഷിക്കുന്നു. ഇത്തരം പടിപടിയായുള്ള പരിശോഥനകൊണ്ട് ആ പ്രമാണത്തിന്‍റെ  സത്യാവസ്ഥ ,വിശാസ്യത, ഉദ്ദേശ്യം,പ്രയോജനം എന്നിവ ഏറെക്കുറെ തിരിച്ചറിയാം .ഇങ്ങന എലഭ്യമായ എല്ലാ പ്രമാണങ്ങളും പരിശോധിച്ച് അവയുടെ ആകെത്തുക ആധാരമാക്കി ......” വേണം പഠന ങ്ങള്‍  നടത്താന്‍ എന്ന് എം.ജി.എസ് (“ചരിത്രം,വ്യവഹാരം കേരളവും ഭാരതവും” ജൂണ്‍ 2015 കറന്റ്  ബുക്സ് ആമുഖം പേജ് x.xi)

കേരള ചരിത്രം പഠിക്കുന്ന ഏതൊരുവനും, പൊട്ടക്കണ്ണന്‍ ആയാല്‍ പോലും,  സി.ഇ 849–ല്‍ ചെമ്പോലകളില്‍  വരയപ്പെട്ട തരിസാപ്പള്ളി പട്ടയത്തിന്‍റെ പ്രാധാന്യം അറിയാം .എം.ജി.എസ്സിന്‍റെ  Cultural Symbiosis, Perumals  of Kerala എന്നീ പ്രധാനകൃതികള്‍ തരിസാപ്പള്ളിപട്ടയത്തെ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണ പഠനങ്ങള്‍ ആണല്ലോ . Perumals of Kerala പുറം ചട്ടകളിലെ രണ്ടു ചിത്രങ്ങളില്‍ ഒന്ന് തരിസാപ്പള്ളി പട്ടയത്തിലെ വിദേശി പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക ആണെന്നത് ശ്രദ്ധേയം. . .
ആ വിദേശിപ്പട്ടിക   നൂറിനുനൂറു ശതമാനം  വ്യാജന്‍ ആണെന്ന് വന്നാലത്തെ സ്ഥിതി ഒന്നോര്‍ക്കുക .
2015 നവംബര്‍  27-29 തീയതികളില്‍ കോട്ടയം സി.എം.എസ് കോളേജില്‍ വച്ച് ദ്വിശതാബ്ദി ആഘോഷഭാഗമായി നടത്തപ്പെട്ട അന്തര്‍ദ്ദേശീയ ചരിത്ര കൊണ്ഫ്രന്സില്‍ ഈ ലേഖകനും പങ്കെടുത്തു .”തരിസാപ്പള്ളി ശാസനത്തിലെ ഒളിച്ചു വയ്ക്കപ്പെട്ട ആനമുദ്രയുള്ള സാക്ഷിപ്പട്ടിക” എന്ന പ്രബന്ധം അവതരിപ്പിക്കയുണ്ടായി .എം.ജി.എസ്സിന്‍റെ പ്രഭാഷണങ്ങള്‍ എല്ലാം കേട്ടു .പഴയസെമ്മിനാരിയില്‍ (തരിസാപ്പള്ളി പട്ടയത്തിന്‍റെ കോപ്പി ഇവിടെ നിന്നാണ്  ഗുണ്ടെട് സായിപ്പിന് 1884 –ല്‍ കിട്ടിയത് .അതിനാല്‍ സായിപ്പ് കുരക്കെനികൊല്ലം പട്ടയത്തെ കോട്ടയം പട്ടയം എന്ന് തെറ്റായി വിളിച്ചു )വച്ച് നടത്തിയ പ്രഭാഷണം യൂ ട്യൂബില്‍ ലഭ്യം .അതിനാല്‍ അത് പല തവണ കേട്ട് .അത് കണ്ടതും കേട്ടതും വച്ച് പറഞ്ഞാല്‍ എം.ജി.എസ് ആദ്യമായി തരിസാപ്പള്ളി ഓലകള്‍ കാണുന്നത് അന്നാണ് .എന്ന് കരുതണം .
പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക അടിസ്ഥാനശിലയാക്കി തന്‍റെ ഗവേഷനസാമ്രാജ്യം കെട്ടിപ്പൊക്കും മുമ്പ് എം.ജി.എസ് ആ ഓലകള്‍ സ്വയം ബാഹ്യ-ആന്തര വിമര്‍ശങ്ങള്‍ക്ക് വിധേയമാക്കിയില്ല .തരിസാപ്പള്ളി പട്ടയം എന്ന കോട്ടയം പട്ടയ വ്യാജനെ സംബന്ധിച്ച് താഴെപ്പറയുന്ന കാര്യങ്ങള്‍ എം.ജി.എസ് ശ്രദ്ധിച്ചുവോ? ഇല്ല എന്നെനിക്കു തോന്നുന്നു
1.പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക തരിസാപ്പള്ളി പട്ടയഭാഗം തന്നെയോ?
അല്ല എന്നതിനല്ലേ തെളിവുകള്‍ കൂടുതല്‍ ?
2.ഓലകളെ തമ്മില്‍ ബന്ധിച്ചിരുന്ന ,ആയ്വംശ ആനമുദ്ര ഉള്ള മോതിരവളയം എവിടെ ?
3.എന്താണ്ചില  ഓലകള്‍ക്ക്‌,പ്രത്യകിച്ചും അവസാന ഓലയ്ക്ക്   വലിപ്പവ്യത്യാസം ?
4.എന്തുകൊണ്ടാണ് പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക വ്യത്യസ്ത രീതിയില്‍ ലംബതലത്തില്‍ വരയപ്പെട്ടത്?
5.പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടികയില്‍ എന്തേ ആന മുദ്ര ഇല്ലാത്തത് ?
6.തിരുവല്ലാ ചെപ്പേട് തുടങ്ങിവയില്‍ ഓരോ ഓല വശത്തും ഒരു സൈഡില്‍ അക്കത്തിലും മറ്റേ സൈഡില്‍ അക്ഷരത്തിലും തുടരാന്‍  അടയാളങ്ങള്‍  ഉള്ളപ്പോള്‍ എന്തേ ഈ പട്ടയത്തില്‍ അതൊന്നും കാണുന്നില്ല ?
7.ആദ്യ ഓലയില്‍ മുഖവശം ശൂന്യം .അപ്പോള്‍ അവസാന ഓലയില്‍ അവസാനവശവും ശൂന്യം ആകേണ്ടേ ?അങ്ങനെ അല്ലാതാവാന്‍ എന്തേ കാരണം ?
8.നീരേറ്റമരുവാന്‍” എന്ന ഒറ്റപ്പദമോ അതോ നീരേറ്റ “മരുവാന്‍” എന്ന രണ്ടുപദമോ  ആണ് സപീര്‍ ഈശോ (അതോ ശബരീശനോയ്ക്ക് മുമ്പായുള്ളത് ?അട്ടിക്കുടുത്തമരുവാന്‍  എന്ന്  ഒറ്റപദമോ അതോ അട്ടുക്കുടുത്ത “മറുവാന്‍” എന്ന രണ്ടുപദങ്ങളോ അടുത്ത ശബരീശന് മുമ്പായുള്ളത്? “
9.മണിക്കിരാമമോ വണിക്കിരാമമോ  ?(കച്ചവടഗ്രാമം,”ചെട്ടിഗ്രാമം”)
10.തരിസാപ്പള്ളി ക്രിസ്ത്യന്‍ ക്രിസ്ത്യന്പ ള്ളിയോ അതോ  ജൈനപ്പള്ളിയോ?
11. “തര്‍സക്ക് (ദൈവഭയം ഉള്ള ) സിറിയന്‍ വാക്ക് എങ്കില്‍, പള്ളിയുടെ (church )സിറിയന്‍ പദം ഉപയോഗിക്കാഞ്ഞത് എന്ത് ?  വേറെ ഏതു സിറിയന്‍ പദം ഉണ്ട് പട്ടയത്തില്‍ ?
12.ആരായിരുന്നു ഈ വേള്‍ കുല ചുന്തിരന്‍? എന്തായിരുന്നു തൊഴില്‍ ?
ചെമ്പോലകള്‍ നേരില്‍ കണ്ടു ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടു പിടിക്കാതെ അല്ലേ, എം,ജി.എസ് തന്‍റെ ഗവേഷണ ഗോപുരം കെട്ടിപ്പൊക്കിയത് എന്ന് എളിയ ചരിത്രവായനക്കാരന്‍ എന്ന നിലയില്‍  ചോദിക്കട്ടെ .
രാഘവ വാര്യര്‍ ,കേശവന്‍ വെളുത്താട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ തരിസാപ്പ ള്ളി പട്ടയ (എസ.പി.സി.എസ്സ് ,കോട്ടയം 2013 പുറം  118 )ത്തില്‍ ഇപ്രകാരം വായിക്കാം .:”ഇതിനു ശേഷം ഒരു ഏട് നഷ്ടപ്പെട്ടിരിക്കാന്‍ സാദ്ധ്യതയുണ്ട്.വിചൈയ എന്ന ഒരു സാക്ഷിയുടെ പേര്‍ അവസാനിക്കുന്നില്ല .ഈ നഷ്ടത്തെക്കുരിക്കുന്ന സൂചനകള്‍ ഇതിനു പുറമേ വേറെയുണ്ട് (അവ ഗ്രന്ഥ കര്‍ത്താക്കള്‍ വെളിപ്പെടുത്തുന്നില്ല ).പതിനെട്ടാം നൂറ്റാണ്ടില്‍ (1785 എന്ന് കൃത്യമായി പറയുന്നില്ല ) ഇവിടെ വന്നു ഈ  രേഖ പകര്‍ത്തി വിവര്‍ത്തനം ചെയ്തു പഠിച്ച ആന്ക്തില്‍ ഡ്യു  പെറോ എന്ന ഫ്രഞ്ച് പണ്ഡിതന്‍ അറബി പേര്‍ഷ്യന്‍ സാക്ഷികള്‍ക്ക് മുമ്പേ (അങ്ങിനെ തന്നെയാണോ പറഞ്ഞത് ? അദ്ദേഹം പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക എന്നൊരെണ്ണം കണ്ടതേ ഇല്ല എന്നതല്ലേ ശരി?) നാട്ടുകാരായ ചില സാക്ഷികള്‍ ഒപ്പിട്ടിട്ടുള്ളതായി പറഞ്ഞിരുന്നു.ഒരു പക്ഷെ (എന്തുകൊണ്ടാണ് പക്ഷെ ?)ഒരു ഏട് നഷ്ടപ്പെട്ടിരിക്കാം” (അല്ലെങ്കില്‍ ഒളിപ്പിച്ചു വച്ചിരിക്കാം).
നഷ്ടപ്പെട്ട ഓലയിലെ വിവരങ്ങള്‍ പെറോ ഫ്രഞ്ചില്‍ രേഖപ്പെടുത്തിയത് നെറ്റില്‍ ഓണ്‍ലൈന്‍  ഗ്രന്ഥ ശാലയില്‍ ലഭ്യമായിരിക്കെ, വാര്യരും കേശവനും അത് വായനക്കാര്‍ക്ക് നല്‍കാതെ ഒഴിഞ്ഞു മാറിയത് ദുരൂഹം ആയിരിക്കുന്നു .
ഈ ലേഖകന്‍ ആ “വേണാടന്‍”  സാക്ഷിപ്പട്ടിക കണ്ടെത്താന്‍ ശ്രമിച്ചു .വിജയം വരിച്ചു .നവംബറില്‍ കോട്ടയത്ത് അരങ്ങേറിയ മൂന്നാം അന്തര്‍ദ്ദേശീയ ചരിത്ര കോണ്ഫ്രന്‍സില്‍ അത് അവതരിപ്പിച്ചു  അതിന്റെ പ്രസക്ത ഭാഗം .കിളിപ്പാട്ട് മാസികയില്‍ ( തിരുവനന്തപുരം 2016 ജനുവരി ലക്കം പേജ് 10-11) വന്നിട്ടുണ്ട്.
17758 –കൊച്ചിയില്‍ വാരാപ്പുഴ എത്തിയ ഏ ബ്രഹാം ഹയസിന്തേ ആങ്ക്തില്‍  ഡ്യു പെറോ (1731-1805) ശേഖരിച്ച വിവരങ്ങള്‍ Zend Avesta Paris 1771 എന്ന ഗ്രന്ഥത്തില്‍ പ്രസിദ്ധീകരിച്ചു .ചേരമാന്‍ ചക്രവര്‍ത്തി നല്‍കിയ ക്നായിതോമ്മന്‍ പട്ടയം എന്ന പേരില്‍ അതില്‍ കൊടുത്തിരിക്കുന്ന ഓലകള്‍ ജൂതപ്പട്ടയം ആണെന്ന് എളുപ്പം മനസ്സിലാക്കാം .കൊച്ചിയിലെ അക്കാലത്തെ ബിഷപ്പ് പെറോ  സായിപ്പിനെ തെറ്റിദ്ധരിപ്പിച്ചതാവണം .വെള്ളാളര്‍ എന്നതിന് പെറോ നായര്‍ എന്നാണു കൊടുത്തത് (കേശവന്‍ വെളുതാട്ട് അങ്ങനെ ചെയ്യാതെ farm worker എന്നെഴുതി യൂ.കെയിലെ ഡി മോണ്ട് യൂനിവേര്‍സിറ്റിയിലെ എലിസബത്ത്  ലംബോന്‍
മാദാമ്മയെ പറ്റിച്ചത് കാണാന്‍ www.849ce.org.uk എന്ന വെബ്സൈറ്റ് പരതുക .വേള്‍കുല സുന്ദരന്‍ (പെറോ ആപേര്‍ തെറ്റിച്ചു Bellaacoul Tchanirenoum ചന്ദ്രന്‍ എന്നാണെഴുതിയത് ) എന്ന ആദ്യ പേര്‍ കഴിഞ്ഞു വരുന്ന വിജയ എന്ന പാതിപ്പേര്‍ പെറോ നാരായണന്‍ എന്ന് ചേര്‍ത്ത് വിജയനാരായണന്‍ (Vifcheia Narainen)  എന്നാക്കി .മറ്റു പതിനഞ്ചു സാക്ഷികള്‍ ഇനിപ്പറയുന്നു .ഇടയില്‍ അയ്യന്‍ അടികളുടെ ആയ് വംശ ആനമുദ്രയും (filsdeVifchnou reprefente fous la figure d’nn Elephant).ഫ്രഞ്ചിലാണ് .പക്ഷെ പേരുകള്‍ നമുക്ക് വായിച്ചെടുക്കാം .
Idirafchi oudiakannen nadonem ഇതിരാക്ഷി ഒടിയ കണ്ണന്‍ നന്ദനന്‍
Madinaia binavadinem മദിനെയ വിനയ ദിനന്‍
Kannan nandienna കണ്ണന്‍ നന്ദനന്‍
Naladirenna tirien നലതിരിഞ്ഞ തിരിയന്‍
Kamen kanen കാമന്‍ കണ്ണന്‍
Tchenden kanen ചേന്നന്‍ കണ്ണന്‍
Kanden tcharen കണ്ടന്‍ ചേരന്‍
Yakodayen യാകൊണ്ടയന്‍
Kanavadi adittianen കനവാടി അതിതെയനന്‍
filsdeVifchnou reprefente fous la figure d’nn Elephant (ആന മുദ്ര)
Mourigun tchanden മുരുകന്‍ ചാത്തന്‍
Mourigun kamapien മുരുകന്‍ കാമപ്പന്‍
Poulkouri tanouartanen പുലക്കുടി തനയന്‍
Pountaley kodi oudoudeyan ai kanen പുന്നതലക്കോടി   ഉദയനന്‍ കണ്ണന്‍
Pountaley kourania koumariaia Kanen പുന്നതലക്കൊരനായ കൊമരന്‍ കണ്ണന്‍
Schamboudonveria സംബോധി വീരയന്‍ 
പെറോ പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക കണ്ടിട്ടില്ല .ചുരുക്കത്തില്‍ വേള്‍ നാടന്‍ (വേണാടന്‍) വെള്ളാളവര്‍ത്തക  (ധര്യാ ചെട്ടികള്‍ )സാക്ഷിപ്പട്ടിക ഒളിപ്പിച്ചതും പശ്ചിമേഷ്യന്‍ വ്യാജപ്പട്ടിക കൂടെവച്ചതും1758 –നു  ശേഷം എന്നു മനസ്സിലാക്കാം .
ഈ കണ്ടെത്തല്‍ അംഗീകരിക്കപ്പെടുന്നതോടെ, എം.ജി.എസ്സിന്‍റെ” അടിസ്ഥാനശില” തവിടു പൊടിയായി മാറും .ഗവേഷണ ഗോപുരം നിലം പതിക്കും.
എം.ജി.എസ്സിന്റെ മറ്റു ചില കള്ളക്കഥകള്‍
1.ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണഗുരുവിന്റെയും ഗുരു ആയിരുന്ന തൈക്കാട്ട് അയ്യാ സ്വാമികള്‍   ജാതിയില്‍  ബ്രാഹ്മണന്‍ ആയിരുന്നു (മനോരമ മില്യനിയം പതിപ്പ് 1999 ഡിസംബര്‍ 31)
2.എഴുത്തച്ചന് മുമ്പ് കേരളത്തിലെ ഭരണകര്‍ത്താക്കളും അനുചരരും അക്ഷരശൂന്യര്‍ ആയിരുന്നു (മലയാളം വാരിക   )
3.കേരളത്തില്‍ തനതു വൈശ്യര്‍ ഉണ്ടായിരുന്നില്ല (ഇതിനു ഞാന്‍ എഴുതിയ മരുപടി മാധ്യമം ആഴ്ചപ്പതിപ്പില്‍(2016 ജൂണ്‍   19 പേജ്   78-81) വന്നിരുന്നു
4.യൂക്കെയിലെ സ്ട്രാസ്ഫോര്‍ഡ് അപ്പോണ്‍ ആവനില്‍ ഷക്സ്പീയര്‍ സ്മാരകം കാണാന്‍ എല്ലായിടത്തും ഫീസ്‌ നല്‍കണം.(മാധ്യമം വാരികയിലെ ആത്മകഥ)   യൂ.കെയില്‍ മിക്ക പള്ളികളിലും കയറാന്‍ ടിക്കട്ട്  എടുക്കണം  .എന്നാല്‍ ഷക്സ്പീയര്‍ അന്ത്യവിശ്രമം കൊള്ളുന്ന  പള്ളിയില്‍ പ്രവേശനം സൌജന്യം )
5.അറബികള്‍ക്ക് നാട്ടുകാരായ സ്ത്രീകളില്‍ പിറന്ന സന്താനങ്ങള്‍ ആണ് മാപ്പിളമാര്‍ (ന്യൂ ടിവി ആദ്യ ദിന പ്രോഗ്രാമില്‍ തുടര്‍ച്ചയായി പലദിവസങ്ങളില്‍ കേള്‍ക്കേണ്ടി വന്ന വിവര ) കോട്ടയം പാലാ കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലെ അച്ചായന്മാര്‍ ക്ഷമാശീലര്‍ ആയതിനാല്‍, ന്യൂ ടിവി ഇന്നും നില നില്‍ക്കുന്നു .എം.ജി.എസ്സിന് ക്ഷതവുമെട്ടില്ല
6.തിരുവനന്തപുരത്തെ എല്ലാ വീടുകളിലും എം.ജി.എസ് അവിടെ പഠനം നടത്തുന്ന കാലത്ത് ഓവറകളില്‍   (ജാരന്‍ വരുമ്പോള്‍ ഭര്‍ത്താവിനു ഓടി ഒളിക്കാന്‍ ) പിന്‍വാതില്‍ കണ്ടിരുന്നു (മാധ്യമം വാരികയിലെ ആത്മകഥ )
7.കൃഷിഭൂമി അന്വേഷിച്ചു എട്ടാം നൂടാണ്ടില്‍ കേരളത്തില്‍ എത്തിയ .മുപ്പത്തിരണ്ട് മൂല ഗ്രാമങ്ങള്‍ സ്ഥാപിച്ച ആര്യബ്രാഹ്മണ സംഘങ്ങള്‍ ആണ് കേരളീയരെ കൃഷി പഠിപ്പിച്ചത് .കലപ്പയും കൊഴുവും കണ്ടു പിടിച്ച നെല്‍ക്കൃഷി കണ്ടുപിടിച്ച നാഞ്ചിനാട്ടിലെ വെള്ളം കൊണ്ട് കൃഷിചെയ്തിരുന്ന ,കന്നി മകം നെല്ലിന്‍റെ  പിറന്നാള്‍ ആഘോഷിച്ച വെള്ളാളര്‍ ,പന്തളത്തിന് തെക്കുള്ളവര്‍ ആയതിനാല്‍, അതിനു മുമ്പും അതിനുശേഷവും വെറും “പെറുക്കിത്തീനികള്‍ “(പി.കെ ബാലകൃഷ്ണനോട് കടപ്പാട് ) ആയി അവശേഷിച്ചു എന്നാവാം എം.ജി.എസ് ഭാഷ്യം .

റഫറന്‍സ്
1.ജെ.ബി.മോറെ, “കേരളത്തിലെ മുസ്‌ലിങ്ങള്‍ ,ആവിര്‍ഭാവവും ആദ്യകാല ചരിത്രവും” 700 എഡി- 1600 എഡി (മൊഴിമാറ്റം ഷിബു മുഹമ്മദ്‌), ലീഡ്സ് ബുക്സ് കോഴിക്കോട് ഒന്നാം പതിപ്പ് സെപ്തംബര്‍  2013 പുറം 54 

2.ഇളങ്ങുളം കുഞ്ഞന്‍പിള്ള, “ചില കേരളചരിത്ര പ്രശ്നങ്ങള്‍” എന്‍.ബി.എസ് 1968 
3.രാഘവ വാര്യര്‍,എം.ആര്‍ ,കേശവന്‍ വെളുത്താട്ട്, “തരിസാപ്പള്ളി പട്ടയം” എസ് പി. സി എസ് 2013
4.Abraham Hyacinte Anquetil Du Peron, Zend Avesta Paris 1771 Vol 1. pages 175-178
5.നാരായണന്‍എം.ജി .എസ് “ചരിത്രം,വ്യവഹാരം കേരളവും ഭാരതവും” ജൂണ്‍ 2015 കറന്റ് ബുക്സ് ആമുഖം പേജ് x,xi)

6. കാനം ശങ്കരപ്പിള്ള ഡോ, “പുരാതന കേരളത്തിലും വൈശ്യര്‍ ഉണ്ടായിരുന്നു”, മാധ്യമം   ആഴ്ചപ്പതിപ്പ് 2016 ജൂണ്‍   19 പേജ്   78-81
7. കാനം ശങ്കരപ്പിള്ള ഡോ,തരിസാപ്പള്ളി ശാസനത്തിലെ ആനമുദ്രയുള്ള  ഒളിച്ചുവയ്ക്കപ്പെട്ട  നാടന്‍ സാക്ഷിപ്പട്ടിക ”, കിളിപ്പാട്ട് മാസിക തിരുവനന്തപുരം ജനുവരി 2016  പുറം 10-11
7.www.849ce.org.uk
8.www.charithravayana.blogspot.in




No comments:

Post a Comment