Saturday 5 December 2015

സിറിയന്‍ മാന്വലും തരിസാപ്പള്ളി പട്ടയവും

സിറിയന്‍ മാന്വലും  തരിസാപ്പള്ളി പട്ടയവും  

ഇക്കഴിഞ്ഞ 2015 നവംബര്‍ 27-19 തീയതികളില്‍ കോട്ടയം സി.എം.എസ് കോളേജില്‍ വച്ചു നടത്തപ്പെട്ട മൂന്നാം അന്തര്‍ദേശീയ കേരള ചരിത്ര കോണ്‍ഫ്രന്‍സിലെ  പ്രധാന ചര്‍ച്ചാ വിഷയം 1844  റവ .എച്ച് .,ഗുണ്ടെര്‍ട്ട്, അക്കാലത്തെ കോട്ടയം കോളേജ് പ്രിസിപ്പല്‍ ബഞ്ചമിന്‍ ബെയിലിയുടെ  സഹായത്തോടെ മദിരാശി ജേര്‍ണല്‍ ഓഫ്‌ ലിറ്റരേച്ചര്‍ & സയന്‍സില്‍ പ്രിസിദ്ധീകരിച്ച അതിപുരാതന കേരള ചരിത്ര രേഖയായ തരിസാപ്പള്ളി ചേപ്പേട് ആയിരുന്നു.
മുഖ്യ പ്രഭാഷണം നടത്തിയ ഓഫീറാ  ഗംലിയേല്‍ (Ophira Gamliel),എം.ജി.എസ് നാരായണന്‍ ,എം.ആര്‍ രാഘവ വാര്യര്‍ തുടങ്ങി എല്ലാവരും തന്നെ ഈ പട്ടയത്തെ കുറിച്ചു വിശദമായോ സംക്ഷിപ്തമായോ പ്രതിപാദിച്ചു .സമ്മേളനത്തില്‍ വച്ച് എസ് .പി.സി.എസ് പ്രകാശനം ചെയ്ത ഏഴ് പുസ്തകങ്ങളില്‍ ഒന്ന് “സിറിയന്‍ മാന്വല്‍” എന്ന പേരുള്ള കേരള കൃസ്ത്യാനികളുടെ ചരിത്രവും. ഗ്രന്ഥകാരന്‍ തിരുവല്ല മുത്തൂര്‍ തോട്ടത്തില്‍ ടി .ഓ. ഏലിയാസ് (പേജ് 338 വില 300 രൂപാ .ഫോണ്‍ നമ്പര്‍ 9447080310 Email:aleyasthottathil@gmail.com).
അവതാരിക എഴുതിയത് തരിസാപ്പള്ളി പട്ടയത്തെ ക്കുറിച്ചു ഏറ്റവും ആധികാരികമായ എസ് .പി.സി എസ് ഗ്രന്ഥം (2013) രചിച്ച കൂട്ട് ഗ്രന്ഥകര്‍ത്താക്കളില്‍ ഒരാളായ എം. ആര്‍ രാഘവ വാര്യര്‍ .ശ്രീ ഏലി യാസിന്റെ പ്രദിപാദ്യം കേരള  സുറിയന്‍ ക്രിസ്ത്യാനികളുടെ ചരിത്രമാണ് .നമ്മുടെ ചരിത്രഗ്രന്ഥങ്ങളില്‍ കുറെ ഭാഗം വെറും വിശ്വാസത്തെ മാത്രം ആശ്രയിച്ചായിരിക്കും രചിക്കപ്പെടുക.കുറെ ചരിത്രം കാണും .ഇനി കുറെ ഭാഗം ഒരു മിശ്രിത അവിയലും .ഏലിയാസിന്റെ
ചരിത്രവും വിഭിന്നമല്ല .
കേരള ചരിത്രം എഴുതിയ എല്ലാവരും തരിസാപ്പള്ളി പട്ടയം വിവരിക്കാറുണ്ട് .അവയില്‍ പലതും ഏലിയാസ് ഉദ്ധരിക്കുന്നുമുണ്ട് .മിക്കവയം പഴം പുരാണം തന്നെ .വ്യത്യസ്ഥ മായുള്ള ഒരു കാര്യം മലയാളം ലേഖനത്തില്‍ റഫറ ന്‍സായി മലയാളം പുസ്തകങ്ങളുടെ പേര്‍ കൊടുക്കേണ്ടിടത്ത് അവ ഇംഗ്ലീഷില്‍ കൊടുത്തു എന്നത് മാത്രവും .മറ്റു പുസ്തകത്തില്‍ കിട്ടാത്ത ഒന്നും തരിസാപ്പള്ളി പട്ടയത്തെ കുറിച്ചു ഇതില്‍ ഇല്ല എന്ന് ചുരുക്കം .മറ്റു പലയിടത്തും ഉള്ള ചിലത് ഇതില്‍ കാണുന്നുമില്ല .
സിറിയന്‍ ക്രിസ്ത്യന്‍ ,കോട്ടയം എന്നീ പേരുകളില്‍ അറിയപ്പെടുന്ന (ഈ പേരുകള്‍ രണ്ടും നല്‍കിയത് ജര്‍മ്മന്‍ കാരന്‍ ഗുന്ടെര്‍ട്ട്‌സായിപ്പ് തന്നെ ) ഈ രേഖയ്ക്ക് പ്രസ്തുത പേരുകള്‍ അനുയോജ്യമാണോ .എന്ന് പോലും ശ്രീ ഏലിയാസ് ചര്‍ച്ച ചെയ്യുന്നില്ല .കുരക്കേണി കൊല്ലം എന്ന തെക്കന്‍ കൊല്ലത്ത് വച്ച് സി.ഇ 849 –ല്‍ “വേള്‍കുല”(വെള്ളാള ) സുന്ദരനാല്‍ എഴുതപ്പെട്ട ചെമ്പോല കരണം. വെള്ളാളര്‍ ,ഈഴവര്‍ ,വന്നാര്‍ ,തച്ചര്‍ എരുവിയര്‍ എന്നിങ്ങനെ അഞ്ചു വിഭാഗം (വര്‍ണ്ണം) തൊഴിലാളികളെ കുറിച്ചു ഒന്നിലധികം ഇടങ്ങളില്‍ പരാമര്‍ശിക്കുന്ന ചെമ്പു പട്ടയം .ഒരിടത്ത് പോലും ക്രിസ്ത്യന്‍ എന്നപദം വരുന്നില്ല .സിറിയന്‍ എന്ന വിദേശ പദവും കാണാനില്ല .
ലേഖകന്‍ അക്കാദമിക തലത്തില്‍ ചരിത്രം പഠിച്ച വ്യക്തിയല്ല .ഒരു സാമാന്യ വായനക്കാരന്‍ എന്ന നിലയില്‍ ചില സംശയങ്ങള്‍ ചോദിക്കട്ടെ .
കൊല്ല വര്‍ഷം മുന്നൂറില്‍ എഴുതപ്പെട്ടു എന്ന് കരുതുന്ന “തിരുവല്ല ചെപ്പേടില്‍” എല്ലാ ഓലയിലും ഇടതു വശത്ത് ഗ്രന്ഥാക്ഷരം കൊണ്ടും വലതു വശത്ത് തമിഴ് രീതിയിലും അക്കങ്ങള്‍ കാണാം (പ്രൊഫ.പുതുശ്ശേരി രാമചന്ദ്രന്‍ ,”പ്രാചീന കേരളം”, എന്‍.ബി.എസ്, 1985 പുറം 9 കാണുക ). എന്താണ് തരിസാപ്പള്ളി പട്ടയത്തില്‍ ഓലകളിലും വശങ്ങളിലും അക്കം ഇല്ലാതെ കാണപ്പെടുന്നത്? അത് കാരണമല്ലേ ഒന്നായ പട്ടയത്തെ ചിലര്‍ രണ്ടായും മറ്റു ചിലര്‍ മൂന്നായും കണ്ടത് ?
നാം ചര്‍ച്ച ചെയ്യുന്ന ഓല ഒറിജിനല്‍ പട്ടയമോ അതോ അതിന്റെ പില്‍ക്കാല പകര്‍പ്പോ? എന്തോ കൃത്രിമം കാട്ടാന്‍ പകര്‍പ്പില്‍ ഓല വശ അക്കങ്ങള്‍ ഒഴിവാക്കി എന്ന് സംശയിക്കണം എന്ന് കരുതെണ്ടേ ?
ചെമ്പോലകളില്‍ ഒന്നോ രണ്ടോ ദ്വാരങ്ങള്‍ കാണും .അവയിലൂടെ ഒരു മോതിരവളയം കടത്തി അതിന്റെ ചതുരതലയില്‍ (Ring head)ദാനം നല്‍കിയ രാജാവിന്റെ മുദ്ര പതിപ്പിച്ചിരിക്കും എന്ന് അറിവുള്ളവര്‍ .ആയ് വംശ അയ്യന്‍ അടികള്‍ കൊടുത്താല്‍ ആന മുദ്ര (ഡോ .ആര്‍ .ഗോപിനാഥന്‍ “കേരളത്തനിമ”, ഭാഷാ ഇന്സ്ടിട്യൂട്ട്  2013 പുറം  332 ). ഇവിടെ ഈ രണ്ടു ദ്വാരങ്ങള്‍ എല്ലാ ഓലയിലും കാണാം .രാഘവവാര്യര്‍ക്ക് വേണ്ടി മുഹമ്മദ്‌ എടുത്ത കൂടുതല്‍ “വെടിപ്പുള്ള” ഫോട്ടോകളില്‍ മാത്രം അവയില്ല .പുതിയ ചരിത്രസൃഷ്ടിക്കു മറ്റൊരുദാഹരണം  
വാര്യര്‍ ,കേശവന്‍  എന്നിവരുടെ  തരിസാപ്പള്ളി പട്ടയ(2013) മുഖവുര പേജ് 12 പുറം 131-139 എന്നിവയിലെ മുഹമ്മദന്‍ ഫോട്ടോകള്‍ എന്നിവ വിശദമായി പരിശോധിക്കുക.
തരിസാപ്പള്ളി പട്ടയം “വേള്‍കുല” സുന്ദരനാല്‍ വരയപ്പെട്ടത് സി.ഈ (C.E) 849-ല്‍ എന്ന് കൃത്യമായി സ്ഥാപിച്ച, വേണാട് (വേല്‍ +നാട് ) പ്രജ ഇളംകുളം കുഞ്ഞന്‍ പിള്ള കോട്ടയം – തിരുവല്ല അരമനകളിലായി പങ്കു വയ്ക്കപ്പെട്ടു കാണപ്പെടുന്ന  ചെമ്പോലകളിലെ എഴുത്ത് തുടര്‍ച്ച പാലിക്കുന്നു എന്നും എങ്കിലും രണ്ടുകാല ഘട്ടങ്ങളില്‍ എഴുതപ്പെട്ടവ എന്നും രണ്ടും തമ്മില്‍ ഏതാനും ശതകത്തിന്റെ (300) പ്രായ വ്യത്യാസം ഉണ്ടെന്നും പണ്ടേ എഴുതി വച്ചു. .ചില വാക്കുകള്‍ (വാഴിന്റ, ഒള്ള ,വച്ച ) ,എഴുത്തിലെ ചില വ്യത്യാസം എന്നിവയാണ്  കാരണം (ഇളങ്ങുളം കുഞ്ഞന്‍ പിള്ള, “ചില കേരള ചരിത്ര പ്രശ്നങ്ങള്‍” -ഭാഗം രണ്ട് –തരിസാപ്പള്ളി ശാസനങ്ങള്‍ ,എന്‍,ബി എസ്  പുറം 129). ഒന്ന് ഒറിജിനല്‍ മറ്റേതു പകര്‍പ്പും എന്ന് കരുതി ഇലങ്കുളം. രണ്ടും പകര്‍പ്പാകാന്‍ സാദ്ധ്യത കൂടുതല്‍ .കാരണം ഒന്നിലും ആയ് വംശ ആന മുദ്ര ഇല്ല .ഒന്നിലും അക്ക അടയാളമില്ല .തിരിമറി കാട്ടാന്‍ ഓല-വശ അക്കം ഒഴിവാക്കി  പകര്‍പ്പുണ്ടാക്കി എന്ന് കരുതിയാല്‍ കുറ്റം പറയാമോ ?
രാഘവ വാര്യര്‍ ,കേശവന്‍ വെളുത്താട്ട് എന്നിവരുടെ പുസ്തകത്തില്‍ 1758-ല്‍ ഇന്ത്യയില്‍ എത്തിയ പൈതൃകഗവേഷകന്‍ പ്രഞ്ച് പണ്ഡിതന്‍ ആക്തില്‍ ഡ്യു പെറൊയുടെ ഗ്രന്ഥത്തിലെ ചില വിവരങ്ങള്‍ ഉദ്ധരിക്കുന്നുണ്ട് .അദ്ദേഹത്തിന്റെ സെന്ടാ അവസ്ഥ( ZEND AVESTA,ഇറാനിയന്‍ ഉപനിഷത്ത് )ഇന്ന് ഏതൊരു നെട്ടിസനും (Netizen) വായിക്കാം .ഫഞ്ച് ഭാഷയിലെ വിവരണം നിഷ്പ്രയാസം മൊഴിമാറ്റം നല്‍കാം .
എന്നാല്‍ വാര്യരോ കേശവനോ എന്തിനു ഏലിയാസോ അത് വായിക്കാന്‍ ശ്രമിച്ചില്ല .ഞാനതിനു ശ്രമിച്ചു .വിജയിച്ചു
പതിനേഴു പേരുള്ള വേള്‍  നാടന്‍ സാക്ഷി പട്ടിക, ഇടയില്‍ ആയ് വംശ ആന മുദ്ര സഹിതം,ഇപ്പോള്‍  നെറ്റില്‍ കിട്ടും .ആര്‍ക്കുവേനമെങ്കിലും പ്രിന്റ്‌ എടുക്കാം .പെറോ കണ്ടത് മോതിരവളയം കൊണ്ട് കെട്ടിയ ചെമ്പോല കൂട്ടം .നാല് ഓലകള്‍ മാത്രം .അതില്‍ ആദ്യ പുറവും അവസാന പുറവും ശൂന്യം എഴുത്ത് ആറു പുറത്ത് മാത്രം .ഇരുവശത്തും എഴുത്തുള്ള ,ആന മുദ്ര ഇല്ലാത്ത, വിദേശ പശ്ചിമേഷ്യന്‍ സാക്ഷി പട്ടിക അതില്‍ കാണാനില്ല .പുസ്തകം പ്രസിദ്ധീകൃതമായ 1771 –ല്‍, അല്ലെങ്കില്‍ കൃത്യമായി പറഞ്ഞാല്‍ പെറോ ഇന്ത്യയില്‍ വന്ന 1758  കാലത്ത്, തരിസാപ്പള്ളി പട്ടയത്തില്‍ പശ്ചിമേഷ്യന്‍ സാക്ഷികള്‍ ഇല്ലായിരുന്നു .
അവസാന ഓല കൂട്ടി ചേര്‍ത്തത് എന്ന് വ്യക്തം .അതിനായി മോതിരവളയം നശിപ്പിച്ചു .ഒരു വശത്ത്(അകം) മാത്രം  സാക്ഷി പട്ടിക –അതെ മുഴുവന്‍ തനി നാടന്‍ സാക്ഷികള്‍ വേല്‍ കുല ചന്തിരന്‍ (സുന്ദരന്‍ എന്നത് പെറോ തെറ്റായി ചന്ദിരന്‍ എന്നാണെഴുതിയത് ,വിജയ നാരായണന്‍ തുടങ്ങിയ പതിനേഴു പേരുകള്‍ - ഒളിപ്പിക്കയോ നശിപ്പിക്കയോ ചെയ്തിരിക്കുന്നു.
ചരിത്രം അങ്ങനെ തിരുത്തിക്കപ്പെട്ടു ,നമ്മുടെ മലയാള ഭൂമിയില്‍
ആരുവഴി ?
എന്തിനു  എന്നെല്ലാം നമുക്ക് പുറകെ കണ്ടെത്താം .
അതിനു “വേള്‍” (വെള്ളാള) നാടന്‍ സംസ്കൃതി എന്തെന്നറിയണം                                                                
ആ വിവരങ്ങള്‍ പിന്നാലെ ....

ലേഖകന്‍ കോട്ടയം സി.എം.എസ് കോളേജിലെ അന്തര്‍ദ്ദേശീയ ചരിത്ര കോണ്ഫ്രന്‍സില്‍ അവതരിപ്പിച്ച പ്രഭാഷണം യൂ ട്യൂബില്‍(www.youtube.com/drkanam  കേള്‍ക്കാം .Scribd https://www.scribd.com/doc/291381916/%E0%B4%A4%E0%B4%B0%E0%B4%BF%E0%B4%B8%E0%B4%BE%E0%B4%AA-%E0%B4%AA%E0%B4%B3-%E0%B4%B3%E0%B4%BF-%E0%B4%9A%E0%B5%86%E0%B4%AA-%E0%B4%AA%E0%B5%87%E0%B4%9F-The-Original-Vellala-Witnesses
 എന്ന സൈറ്റില്‍ കാണാം .pdf file വേണ്ടവര്‍ Email ID സദയം  അയച്ചു തരുക 
http://int.search.myway.com/search/video.jhtml?searchfor=drkanam%2Byutube%2Btharisappally&p2=%5EBYM%5Exdm010%5ETTAB02%5Ein&n=781bdacd&ss=sub&st=tab&ptb=BE85CC1D-2D7F-4E01-911E-86FD06B85F77&tpr=sbt&ts=1449375218110

No comments:

Post a Comment