Wednesday 23 December 2015

നാഞ്ചിനാട്ടു വെള്ളാളരുടെ “നാട്ടുക്കൂട്ടങ്ങള്‍” മനോന്മണീയത്തിന്‍റെ കണ്ടെത്തല്‍

നാഞ്ചിനാട്ടു വെള്ളാളരുടെ “നാട്ടുക്കൂട്ടങ്ങള്‍”
മനോന്മണീയത്തിന്‍റെ കണ്ടെത്തല്‍


എം.ജി.എസ് നാരായണന്‍റെ “ചരിത്രം വ്യവഹാരം –കേരളവും ഭാരതവും”
(കറന്റ് ബുക്സ് 2015) എന്ന ഗ്രന്ഥത്തിലെ അവസാന ലേഖനം “ജനാധിപത്യവും ഭാരതീയ പാരമ്പര്യങ്ങളും” പുറം 315-320) ഭാരതത്തിലെ പുരാതന ഗ്രാമസഭകളെ കുറിച്ചും അവയിലെ പ്രാചീന ജനാധിപത്യ രീതിയെ കുറിച്ചുമാണ് .
ഇത്തരുണത്തില്‍, എം.ജി.എസ് എഴുതിയ  വളരെ നീണ്ട കേരളചരിത്ര നിരൂപണ ലേഖനം (128-165) ഒന്ന് കൂടി മറിച്ചു നോക്കി .രാജന്‍ ഗുരുക്കള്‍, എം.ആര്‍ .രാഘവ വാര്യര്‍ എന്നിവര്‍ രണ്ടുഭാഗമായി എഴുതിയ  പുസ്തകം .ഗ്രന്ഥ കര്‍ത്താക്കളെ എം.ജി.ആര്‍ തമസ്കരിച്ച ആ ഗ്രന്ഥത്തില്‍ തിരുവിതാംകൂര്‍ പുരാവസ്തു വിഭാഗം സ്ഥാപക മേധാവി മനോന്മാണീ യം സുന്ദരന്‍ പിള്ളയ്ക്ക് ലേഖകര്‍ ഒരു  പാരഗ്രാഫ് നല്‍കി എന്ന് പറഞ്ഞു ചന്ദഹാസമിളക്കിയിരുന്നു .
വാസ്തവത്തില്‍ വെറും മുപ്പതു വരി വരുന്ന മുക്കാല്‍ ഖണ്ഡിക .കഷ്ടിച്ച് ഒരു പേജ് (21-22) പേജുകളില്‍ വിഭജിച്ചു കിടക്കുന്നു
നമുക്കൊന്ന് വായിക്കാം
……പ്രാചീന ലിഖിതങ്ങളുടെ പഠനം സമകാലലിഖിതവിജ്ഞാനത്തിന്‍റെ ഭാഗമായ് വരുന്നത് ഈ ചുറ്റുപാടിലാണ്.ലിഖിതങ്ങളുടെ ശാസ്ത്രീയ വിശകലനത്തെ ആധാരമാക്കിയുള്ള പി.സുന്ദരന്‍ പിള്ളയുടെ (മനോന്മണീ യം എന്ന വിശേഷണം ഗുരുക്കളും വാര്യരും ഒഴിവാക്കിയത് കാണുക )Some Early Sovereigns of Travancore (1891). എന്ന കൃതി ഈ പുതിയ പ്രവണതയെ പ്രതിനിധാനം ചെയ്യുന്നു .അതീതകാലതിന്റെ മന്‍മറഞ്ഞ വിളംബരങ്ങള്‍
എന്നാണദ്ദേഹം ലിഖിതങ്ങളെ വിശേഷിപ്പിക്കുന്നത് .ലിഖിതങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സാധാരണ ജനങ്ങളെ ബോധാവാന്മാരാക്കുന്ന പ്രഭാഷണങ്ങള്‍ അദ്ദേഹം നടത്തി .Indian Antiquary പോലുള്ള ഔദ്യോഗിക പത്രികകളില്‍ പടങ്ങള്‍ എഴുതിക്കൊണ്ട് കൂടുതല്‍ വിപുലമായ സദസ്സുമായി അദ്ദേഹം സംവദിച്ചു .അന്നോളം അജ്ഞാതമായിരുന്ന ഏ താനും തിരുവിതാംകൂര്‍ രാജാക്കന്മാരുടെ പേരും കാലവും കണക്കാക്കുകയാണ് തന്‍റെ പഠനത്തില്‍ സുന്ദരന്‍ പിള്ള ചെയ്യുന്നത് .
സാന്ദര്‍ഭികമായി ഓരോ ലിഖിതത്തിലും പ്രത്യക്ഷപ്പെടുന്ന വസ്തുതകളുടെ ചര്ച്ചയുമുന്ദ് .അമ്ഗീക്രുതധാരനയ്ക്ക് വിരുദ്ധമായി ലക്ഷ്യങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അക്കാര്യം സൂചിപ്പിക്കുന്ന പതിവ് സുന്ദരന്‍ പിള്ള യ്ക്കുണ്ട്.കൂടുതല്‍ തെളിവുകള്‍ക്ക് വേണ്ടി തന്‍റെ ഉറപ്പിച്ചുള്ള അഭിപ്രായം കരുതലോടെ പിന്നേയ്ക്ക് മാറ്റിവയ്ക്കുന്നതാണ് അദ്ദേഹത്തിന്‍റെ രീതി .പല വിജ്ഞാനശാഖകലൂമായും പരിചയമുള്ള ആളാണെങ്കിലും സമഗ്രമായ ഒരു ചരിത്രവീക്ഷണം കരുപ്പിടിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല .പഠനങ്ങള്‍ പലപ്പോഴും ലിഖിതമാത്ര പര്യ്വസാനികലൂമാണ്. രാജാക്കന്മാരുടെ കാലവും പിന്തുടര്‍ച്ചയുമാണ്
അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രധാനം .കാരണം ചരിത്രമായി ആകെ തിരുവിതാംകൂറിനുണ്ടായിരുന്നത്  രാജവംശ ചരിത്രമാണ് .അത് തന്നെ അപൂര്‍ണ്ണവും .ഈ കുറവ് നികത്താനാണ് സുന്ദരന്‍ പിള്ള യുടെ ശ്രമം .ഈ ശ്രമത്തിന്‍റെ  ഭാഗമായ് ഔദ്യോഗിക ചരിത്രത്തെ വിമര്‍ശനബുദ്ധ്യാ പരിശോധിക്കുന്ന രീതി അദ്ദേഹത്തില്‍ കാണാം .ഓരോ പുതിയ വസ്തുതയെയും സ്ഥിരീരീകരിക്കുന്ന ലിഖിത പാഠവും ഇംഗ്ലീഷ് പരിഭാഷയും നല്‍കുന്ന രീതി സുന്ദരന്‍ പിള്ളയുടെ കൃതിയുടെ സവിശേഷതയാണ് .താന്‍ തിരുത്തലിനു സന്നദ്ധനാണെന്ന് പ്രഖ്യാപനം അദ്ദേഹത്തിന്‍റെ  ചരിത്രവീക്ഷണത്തിന്‍റെ   സ്വഭാവവും “
രസകരമായ സംഗതി എം.ജി.എസ് വാനോളം പുകഴ്ത്തുന്ന ഗ്രാമസഭകളെ കുറിച്ചു –നാഞ്ചിനാട്ടിലെ കര്‍ഷകരായ വെള്ളാളരുടെ നാട്ടുക്കൂട്ടങ്ങള്‍ എന്നാ ഗ്രാമസഭകളെ കുറിച്ചുള്ള ആദ്യ വിവരം ആധുനിക ലോകത്തിനു നല്‍കിയത് മനോന്മാണീയം  ആണെന്ന കാര്യം ഈ മൂന്നു വല്യ ചരിത്രകാരന്മാരും മറച്ചു പിടിക്കുന്നു എന്നുള്ളതാണ്.
കാളവണ്ടിയില്‍ കയറി പുരാലിഖിതങ്ങള്‍  തേടിപ്പോയ സുന്ദരന്‍ പിള്ള
പത്മനാഭപുരത്തിനു  സമീപമുള്ള മണലിക്കരയില്‍ നിന്ന് കണ്ടെടുത്ത ശാസനത്തെ(“മണലിക്കര ശാസനം” കൊ .വ 411) കുറിച്ച്  ഡോ .എം.ജി ശശിഭൂഷന്‍ ആരാണീ പി.സുന്ദരന്‍ പിള്ള ? എന്ന ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട് (പി.എസ് .നടരാജപിള്ള മെമ്മോറിയല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സോവനീര്‍ 2008 പുറം 57 )
ഡോ .പുതുശ്ശേരി രാമചന്ദ്രന്‍ രചിച്ച പ്രാചീനമലയാളം (എന്‍.ബി.എസ് 1985 ) 97-98  പേജുകളില്‍ അത് നമുക്കും വായിക്കാം .വേണാട്ടു ഇരവികേരള വര്‍മ്മയുടെ കൊല്ലവര്‍ഷം 411 ലെ ശാസനം TAS 111P. 61-63
സഭയും ഊരാളരും അതില്‍ പല തവണ പ്രത്യക്ഷപ്പെടുന്നു .

തീര്‍ച്ചയായും പുരാതന നാഞ്ചിനാട്ടില്‍ വെള്ളാള രുടെ ഇടയില്‍ ജനാധിപത്യ ഭരണം നില നിന്നിരുന്നു എന്നാദ്യം കണ്ടെത്തിയത് വെള്ളാള കുളത്തില്‍ ജനിച്ച മനോന്മാണീയം സുന്ദരന്‍ പിള്ള ആയിരുന്നു .അതും പത്തൊന്‍പതാം നൂറ്റാണ്ടില്‍ തന്നെ .

No comments:

Post a Comment