Saturday 12 December 2015

എം.ജി .എസ്സുനു താങ്ങായി കിട്ടിയത് കള്ളസാക്ഷികള്‍

എം.ജി .എസ്സുനു താങ്ങായി കിട്ടിയത് കള്ളസാക്ഷികള്‍
====================================================
കൊല്ലവര്‍ഷാരംഭത്തിലെ മൂന്നു നൂറ്റാണ്ടുകളിലെ കേരളചരിത്രം
യാതാര്‍ത്ഥ്യബോധത്തോടെ വരച്ചു വച്ച ത്ന്റെ ഗുരു എം.ജി.എസ് ആണെന്ന് ശിഷ്യന്‍ കേശവന്‍ വെള്ത്താട്ട് (Veluthattu) വെളിപ്പെടുത്തുന്നതു (“ആദ്യവാക്കാണ്‌ എം .ജി.എസ്”, എം.ജി.എസ്സിന്റെ ചരിത്ര നിലപാടുകള്‍ എസ്.പി.സി.എസ് 2012 പുറം 20) നമുക്കും തല കുലുക്കി സമ്മതിക്കാം. കേരളചരിത്ര രചനയിലെ പ്രധാന വഴിത്തിരുവാണു എം ജി.എസ്സിന്റെ മോണോഗ്രാഫ് Perumals of Kerala (Cosmos Trichur, 2013 ) .സത്യം തന്നെ .. ചരിത്രരചനാ പദ്ധതിയനുസരിച്ച് എം.ജി.എസ് എഴുതി അവതരിപ്പിച്ചു ചരിത്രം തിരുത്തിക്കുറിച്ച ആ ചരിത്രകൃതി .നമുക്കൊന്ന് വായിക്കാം.
ഇത് പോലെ ഒരു കൃതി മറ്റൊരു മലയാളിയും രചിച്ചിട്ടില്ല .
ഇനിയും രചിക്കാനും സാധ്യത ഇല്ലെന്നു പറയാം .

കര്‍മ്മം കൊണ്ടും പരിശീലനം കൊണ്ടും ചരിത്രകാരനായ ഒരാള്‍ എഴുതിയ ആദ്യ കേരളചരിത്രം. ഭരണാധികാരികളും (ലോഗന്‍ എന്ന് വായിക്കുക ) വക്കീലന്മാരും (പത്മനാഭമേനോന്‍ എന്ന് വായിക്കുക )ഭാഷാദ്ധ്യാപകരും (ഇളംകുളം കുഞ്ഞന്‍പിള്ള എന്ന് വായിക്കുക )എഴുതിയതില്‍ നിന്നും ഏറെ വിഭിന്നം തന്നെ .പ്രമാണങ്ങളുടെ പിന്‍ബലത്തോടെ അല്ലാതെ, വെറുതെ വിമര്‍ശനാത്മകമായി ഒരാള്‍ക്ക്‌ എം.ജി.എസ്സിനെ വിലയിരുത്താന്‍ കഴിയാത്ത ഒരവസ്ഥ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു .അതിനാല്‍ സൂക്ഷിച്ചു വേണം മൌസ് കയ്യിലെടുക്കാന്‍ .
Perumaals of KeraLa (Cosmo Books 2013) കയ്യിലെടുക്കാന്‍ തുടങ്ങിയപ്പോള്‍, എന്റെ കൈകള്‍ വിറയ്ക്കുന്നു ധൈര്യം ചോര്‍ന്നു പോകുന്നു .പോര്‍ക്കളത്തിലെ അര്‍ജുനന്റെ അവസ്ഥ .
പക്ഷെ പുറം ചട്ടയിലെ ആ ഫോട്ടോകള്‍ എനിക്ക് ധൈര്യം പകരുന്നു .
തരിസാപ്പള്ളി പട്ടയത്തിലെ കള്ള സാക്ഷിപ്പട്ടികയും തിരുവഞ്ചിക്കുളം ക്ഷേത്രവും .സമാധാനമായി .ഓരോന്നായി ഇനി വിമര്‍ശിക്കാം .
ആ കള്ള സാക്ഷികള്‍, അവരേ ആദ്യം ചോദ്യം ചെയ്യാം .
കുത്തഴിഞ്ഞും പങ്കു വച്ചും കോട്ടയത്തും തിരുവല്ലയിലുമായി വേര്‍ തിരിഞ്ഞു കാണപ്പെടുന്ന തരിസാപ്പള്ളി ചെപ്പേട് എന്ന “അയ്യന്‍ അയ്യടികള്‍ ചെമ്പൊലകള്‍” എന്ന ദാനാധാരത്തിലെ അവസാനത്തെ ചെമ്പോ ലയാണ് എം.ജി.എസ്സിന്റെ മോണോഗ്രാഫിലെ പുറം ചട്ട ചിത്രങ്ങളില്‍ ഒന്നായി കുത്തനെ ഉയര്‍ത്തി നിര്ത്തിക്കാണിച്ചിരിക്കുന്നത്.വിദേശി സാക്ഷിപ്പട്ടിക .

സനാതന പാരമ്പര്യപ്രകാരം ഉള്ള തിരശ്ചീന ലാണ്ട്സ്കേപ്പ് തലമല്ല .ക്രൈസ്തവ –യൂറോ പാരമ്പര്യപ്രകാരം ലംബതലത്തില്‍ -പോര്‍ട്രെയ്റ്റ് രീതിയില്‍ ,മേല്‍ കീഴായി വിദേശ ലിപികള്‍ -അറബി ജൂത സിറിയന്‍ ലിപികള്‍ ആവാം .വട്ടെഴുത്തും കോലെഴുത്തും ഗ്രന്താക്ഷരവും തമിഴ് അക്കവും അയ്യന്‍ അടികളുടെ ആനമുദ്രയും എഴുതിയ ആളിന്റെ പേരും ഒന്നുമില്ലാത്ത, ഒരു അനാഥ ,പിതൃരഹിത, ഓല .തരിസാപ്പള്ളി പട്ടയ ഭാഗം എന്നവകാശപ്പെടാന്‍ .ഒരു യോഗ്യതയും ഇല്ലാത്ത ഒരു വാറോല –ചെമ്പില്‍ ഉണ്ടാക്കി എന്ന് മാത്രം . ഏതു പുറം ,എത്രാമത്തെ പുറം എന്ന് തിരിച്ചറിയാന്‍ യാതൊന്നും ഇല്ലാത്ത സാക്ഷിപ്പട്ടിക .മറ്റൊലകലു മായി കൂട്ടിക്കെട്ടാന്‍ സുഷിരങ്ങള്‍ ഉണ്ട് .എന്നാല്‍ വലയം കാണാനില്ല .ഒറ്റയാന്‍ ചെമ്പോല .മറ്റോലകളില്‍ നിന്നും വലിപ്പവ്യത്യാസം ഉള്ള ഓല. .കൂടിക്കെട്ടിയാല്‍ മുഴച്ചു നില്‍ക്കും .ആദ്യ ഓലയില്‍ ആദ്യ പുറം ശൂന്യം പക്ഷെ ഇതവസാന ഓലയെങ്കിലും അവസാന പുറത്തും എഴുത്ത് .. ആരെഴുതി എന്നത് കാണാനില്ല .സാക്ഷികളുടെ പേരില്‍ ക്രിസത്യന്‍ പേരില്ല .ക്രിസ്ത്യന്‍ ചര്‍ച്ചിന് കൊടുത്ത ആധാരത്തില്‍ മുസ്ലിം പേരുകള്‍ .മല്‍പ്പാന്‍ ,മറുവാന്‍ Sabor ,Aprot ,Maruvan Sapir Iso തുടങ്ങിയ പേരുകള്‍ മാത്രം .

 ടി.കെ ജോസഫ്,1930 കാലത്ത്, പലതവണ പറഞ്ഞു നോക്കിയെങ്കിലും, C.P.T .Winkworth എന്ന സായിപ്പിന് കണ്ടെത്താന്‍ കഴിഞ്ഞില്ല (വാര്യര്‍ & കേശവന്‍, തരിസാപ്പള്ളി പട്ടയം എന്‍ ബി.എസ് 2013 പുറം 92 കാണുക ) ചുരുക്കത്തില്‍ പുസ്തകച്ചട്ടയിലെ വിദേശി സാക്ഷികള്‍ തരിസാപ്പള്ളി പട്ടയത്തിലെ സാക്ഷികള്‍ അല്ല .
യഥാര്‍ത്ഥ സാക്ഷികള്‍ ആങ്ക്തില്‍ ഡ്യു പെറോ രചിച്ച ZEND AVESTA 1771 എന്ന കൃതിയില്‍ ഉണ്ട് .ഇടയില്‍ അയ്യന്‍ അടികള്‍ വക ആന മുദ്രയും (പുറം 177-178)
ചുരുക്കത്തില്‍ എം.ജി.എസ്സിന്റെ സാസ്കാരിക സഹവര്തിത്വതിന്റെ (Cultural Symbiosis) അടിസ്ഥാന ആധാരശിലയല്ല ഈ കള്ള സാക്ഷിപ്പട്ടിക
അതില്‍ തട്ടി അദ്ദേഹത്തിന്റെ സാംസ്കാരിക ഗോപുരം ഇളകി ആടുന്നു. ഏതു നിമിഷവും മറിഞ്ഞു വീഴാം ആ ആകാശക്കോട്ട.
താങ്ങി നിര്‍ത്താന്‍ വേള്‍ നാടന്‍ (വേണ്നാടന്‍ ) സാക്ഷിപ്പട്ടികയ്ക്ക് ആവതില്ല . .
തിരുവഞ്ചിക്കുളം ക്ഷേത്ര ചരിത്രം
ബ്രാഹ്മണ നിര്‍മ്മിതിയോ അതോ
ദ്രാവിഡ നിര്‍മ്മിതിയോ?
അത് പിന്നാലെ.
Venu AlapuzhaShinelal Vikraman NairAnilkumar Kappillil എന്നിവര്‍ക്കും,വേറെകൂടാതെ മറ്റു 9 പേരും-പേര്‍ക്കും ഇതിഷ്ടപ്പെടു.
2 comments
അഭിപ്രായങ്ങള്‍
Kanam Sankara Pillai
ഒരു അഭിപ്രാഇപ്പോഴുള്ള പശ്ചിമേഷ്യന്‍ ഒപ്പേട് ആങ്കില്‍ ഡ്യൂ പെറോ കണ്ടിട്ടില്ല.
അത് ഏതോ വിദ്വാന്‍ (അല്ലെങ്കില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ) പെറോയ്ക്ക് ശേഷം, ദുഷ്ടലാക്കോടെ കൂട്ടിച്ചേര്‍ത്തതെന്നു വ്യക്തം. നാടന്‍ സാക്ഷികളുടെ ഒപ്പേടിലുള്ള രാജമുദ്ര (ആനമുദ്ര) ഈ ഒപ്പേടില്‍ കാണുന്നില്ലതാനും .കൃത്രിമം എന്ന് വേറെ തെളിവ് വേണോ? 
ചെപ്പേട്‌ താണ്ടിയ വഴികള്‍ 
----------------------------------------------
ചെപ്പേട്‌ തേവലക്കര ശിവ ക്ഷേത്രത്തിലായിരുന്നു സൂക്ഷിക്കപ്പെട്ടത് എന്ന് കൊല്ലംകാരന്‍ തെക്കുംഭാഗം മോഹന്‍.അത് പ്രാചീനകാലത്ത് ബുദ്ധവിഹാരമോ ജൈനവിഹാരമോ ആയിരുന്നു.ബ്രാഹ്മണാധിപത്യകാലത്ത് അത് ശിവക്ഷേത്രമായി മാറ്റപ്പെട്ടു എന്ന് “കേരള ക്രിസ്ത്യാനികള്‍ അധിനിവേശവും വ്യാപനവും ” എന്ന കൃതിയിലും തരിസാപ്പള്ളി ചെപ്പേട്‌ എന്ന ബ്ലോഗിലും പറയുന്നു. സി.ഇ 1544-ല്‍ മാര്ട്ടിന്‍ അല്ഫോന്സാ ദിസൂസ്സായുടെ  നേതൃത്വത്തില്‍ ഫ്രഞ്ചുകാര്‍ ക്ഷേത്രം കൊള്ള അടിച്ചപ്പോള്‍ ചെപ്പേട് അവരുടെ കയ്യിലായി. അങ്ങനെ ആദ്യകാലത്ത് തന്നെ അത് തൊണ്ടിയായി .പിന്നീടത് ഡച്ചുകാരുടെ കയ്യിലായി.കൊച്ചിക്കോട്ട പിടിച്ചടക്കിയപ്പോള്‍ അത് ഈസ്ടിന്ത്യാ കമ്പനി വശമെത്തി.മെക്കാളയുടെ  കാലത്ത് ചില ക്രിസ്ത്യന്‍ മത മേധാവികള്‍ തങ്ങളുടെ സെയിന്റ് ത്രെസ്യാപ്പള്ളിക്ക് കിട്ടിയത് എന്ന് പറഞ്ഞ്അത് കൈവശമാക്കി.(എസ്.എന്‍ സദാശിവന്‍ സോഷ്യല്‍ ഹിസ്ടറി ഓഫ് ഇന്ത്യാ )പിന്നിട്ട് രണ്ടു ബിഷപ്പുമാര്‍ തമ്മില്‍ തര്ക്കം വന്നപ്പോള്‍ പങ്കു വച്ചു.ശരിക്കുമുള്ള നാടന്‍ ഒപ്പെട് ഇപ്പോഴും ഒളിച്ചു വയ്ക്കപ്പെട്ടിരിക്കുന്നു. പക്ഷെ നെറ്റില്‍ അത് കിട്ടും. പെറോയ്ക്ക് സ്തുതി .
പ്രശസ്ത ആംഗലേയ ചരിത്ര കാരൻ ആയ ആർ.എസ്. വൈറ്റ്വേ
'
ഇന്ത്യയില്‍ പോർച്ചുഗീസ് അധികാരത്തിൻറെ ഉദയം 'എന്നൊരു
പുസ്തകം രചിച്ച്ട്ടുണ്ട്. അതിൽ ഈ ക്ഷേത്രം കൊള്ളയെക്കുറിച്ച്
പറഞ്ഞിട്ടുണ്ട് (പുറം 284 )' ഡിസൂസ യുടെ നേതൃത്വ ത്തി ൽ ഒരു കൂട്ടം
പറങ്കി പടയാളികള്‍ കടൽ തീരത്ത് നിന്ന് മൈലുകള്‍ അകലെ യുള്ള തേവലക്കര ക്ഷേത്രം ആക്രമിച്ചു. ക്ഷേത്രം നിറയെ സ്വർണ്ണം ഉണ്ട് എന്ന് കിട്ടിയ രഹസ്യ വിവരത്തെ തുടര്ന്നാ ണ് ആക്രമണത്തി നു തുനിഞ്ഞത് '
വൈറ്റ്വേ യുടെ വിവരണം അതേ പടി സർദാർ കെഎം. പണിക്കര്‍
തൻറെ "കേരള സ്വാതത്ര്യ സമര ചരിത്രം" എന്ന പുസ്തകത്തിലും എടുത്തു ചേര്ത്തി ട്ടു ണ്ട്കൊല്ലം പട്ടണത്തിൽ നിന്ന് തേവലക്കര യില്‍ കുടിയേറിയ "മണിഗ്രാമ" കാരുടെ ക്ഷേത്രമാണ്പറ ങ്കി ക ൾ കൊള്ള അടിച്ചത്.
ഈ വസ്തുത ' ചർച്ചു ഹിസ്റ്ററി ഓഫ് ട്രാവൻകൂ ർ 'എന്ന പുസ്തക ത്തി ൽ അതിന്റെ രചയിതാവ് മി: ആഗൂ ർരേഖ പ്പെടു ത്തി യയി ട്ടുണ്ട്
തങ്ങള്‍ ക്കു കിട്ടിയ "തരിസാപ്പള ളി ചെപ്പേട് ധരിസായികൾ സൂക്ഷിച്ചിരുന്നത് ഈ ക്ഷേത്രനിലവറയി ൽ ആയിരുന്നു. ക്ഷേത്രത്തിലെ സമ്പാദ്യ ത്തോടൊപ്പം ഈ ചെപ്പേടും കൈവശം ആക്കി എന്നു വേണം കരുതാന്‍. അട്ടെഹം അത് ഗോവയിലെ ലത്തീന്‍ ആർച്ചു ബിഷപ്പ് ആയിരുന്ന അല്ക് സിസ്സ് ഡി മെന്സ്സസിനു കൈമാറി (തെക്കുംഭാഗം മോഹന്‍ തരിസാപ്പള്ളി ബ്ലോഗ്‌ കാണുക )


യം എഴുതുക...

1 comment:

  1. Sabor ,Aprot ,Maruvan Sapir Iso തുടങ്ങിയ പേരുകള്‍ മാത്രം .... ithellam syrian perukal aanu.. ippo kaanunna christian perukal annu undaayirunnilla ennu parayaan pattillallo

    ReplyDelete