Monday, 21 December 2015

വെള്ളാളര്‍ എന്ന പ്രാചീന കര്‍ഷക സമൂഹം

വെള്ളാളര്‍ എന്ന പ്രാചീന കര്‍ഷക സമൂഹം
==========================================
സംഘകാല കൃതികളെ കുറിച്ചു വിശദമായി പഠനം നടത്തിയ
എസ് .വയാപുരിപിള്ളയുടെ അഭിപ്രായത്തില്‍ വിവിധ കാലഘട്ടങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ വച്ച് രചിക്കപ്പെട്ട അനവധി പാട്ടുകളുടെ പില്‍ക്കാല സമാഹാരമാണ് സംഘകൃതികള്‍ .രാജന്‍ ഗുരുക്കള്‍ ,എം.ആര്‍ രാഘവ വാര്യര്‍ തുടങ്ങിയ മലബാര്‍ ചരിത്രകാരന്മാര്‍ അവയെ പഴം തമിഴ് പാട്ടുകള്‍ എന്ന് മാത്രം വിശേഷിപ്പിക്കുന്നു .എം.ജി.എസ് അത് സമ്മതിക്കുന്നുമില്ല .
വയാപുരി പിള്ള (The History of Tamil Language an dLiterature) സംഘകാലത്തെ ആദികാലം ,പില്‍ക്കാലം എന്നിങ്ങനെ രണ്ടായി തിരിച്ചു .നറ്റിനൈ,കുറു ത്തൊക,ഐന്കുറുനൂര്‍,പതിറ്റുപത്ത് ,അകനാനൂര്‍ ,പുറനാനൂര്‍ എന്നിവ ആദ്യകാലത്തില്‍ പെടും. കലിത്തൊകൈ ,മുരുകാറ്റുപാട്ട്,പരിപാടര്‍ എന്നിവ പില്‍ക്കാലകൃതികള്‍ .ആദ്യകൃതികള്‍ സി.ഇ 100-300കാലഘട്ടത്തില്‍ രചിക്കപ്പെട്ടു .തൊല്‍ക്കാപ്പിയം അഞ്ചാം നൂറ്റാണ്ടില്‍ .മറ്റുള്ളവ അതിനു ശേഷവും എന്ന് വയ്യാപുരി പിള്ള.
വയ്യാപുരി പിള്ളയ്ക്ക് പുറമേ പി.ടി ശ്രീനിവാസ അയ്യങ്കാര്‍ (History of Tamils) ,ഇളംകുളം കുഞ്ഞന്‍ പിള്ള (അന്നത്തെ കേരളം 1959), എം.ശ്രീനിവാസ അയ്യങ്കാര്‍ (Tamil Studies),കനകസഭാപിള്ള ( The Tamils 18oo hundred years ago) കെ.ഏ .നീലക്ണ്ടശാസ്ത്രി ( A History of South India )  പി.സി അലക്സാണ്ടര്‍ (Budismin Kerala) തേര്‍സ്ടന്‍  & രങ്കാചാരി (Castes and Tribes of South India7 vols)
സ്വാമിക്കണ്ണ്‍ പിള്ള എന്നിവരുടെ എല്ലാം രചനകള്‍ വായിച്ചാല്‍ സംഘകാല കേരളത്തില്‍ ഇടയര്‍,മറവര്‍,പറവതര്‍ ,വിറലിയര്‍ ,കുത്തര്‍ ,കൊല്ലര്‍ ,വന്ണാര്‍ ,ആരചര്‍, അന്തണര്‍ ,വണികര്‍ പിന്നെ വെള്ളാളര്‍ എന്നീ വിഭാഗങ്ങള്‍ പാര്‍ത്തിരുന്നു എന്ന് മനസ്സിലാകും .
മുകളില്‍ പറഞ്ഞ കൃതികളില്‍ നിന്നും അക്കാലത്തെ തമിഴകം എന്ന കേരളത്തില്‍ അഞ്ചു “തിണ”കള്‍ (ഐന്തിണകള്‍)ഉണ്ടായിരുന്നു എന്ന് മനസ്സിലാകും .കുറിഞ്ചി ,മുല്ല ,പാലൈ, മരുതം, നെയ്തല്‍ എന്നിങ്ങനെ .
കുറിഞ്ചി പര്‍വ്വതപ്രദേശം .അവിടെ കുറവര്‍ ,കാനവര്‍ ,കുറത്തിയര്‍,എന്നിവര്‍ പാര്‍ത്തിരുന്നു .പാലയ് മണല്‍ക്കാടുകള്‍ .അവിടെ മറവര്‍ ,വേടര്‍ കൊല്ലക്കാരായ എയിനര്‍  എന്നിവര്‍ പാര്‍ത്തിരുന്നു .മരുതം നാട്ടുപ്രദേശം .കൃഷിഭൂമി ഉള്ള സ്ഥലം .അവിടെ കര്‍ഷകരായ ഉഴവര്‍ (വെള്ളാളര്‍ ,കരാളര്‍ എന്നിവര്‍ താമസിച്ചു കൃഷി ചെയ്തു പോന്നു .നെയ്തല്‍ എന്ന കടലോരത്ത് മുക്കുവരും ഉപ്പു വിളയിക്കുന്ന എരുവിയരും പരത്തിയര്‍, പരതര്‍ ,നുളൈയര്‍, നുളൈത്തീയര്‍ ,അളവര്‍ ,അലൈത്തീയര്‍ എന്നിവരും വസിച്ചിരുന്നു. ഇക്കാലഘട്ടത്തില്‍ ഈഴവര്‍ ,പറയര്‍ ,പുലയര്‍,ഉള്ളാടര്‍, നാടാര്‍ ,നായര്‍ ,ബ്രാഹ്മണര്‍ ,നമ്പൂതിരി,അമ്പലവാസികള്‍ എന്നിവരൊന്നും കേരളത്തില്‍ ഉണ്ടായിരുന്നതായി ഒരിടത്തും പറയുന്നില്ലമരുതം എന്ന കൃഷിസ്ഥലത്ത് താമസിച്ച് കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ ഉഴവു നടത്തുമായിരുന്ന ഉഴവര്‍.അവരാണ് കൊഴു കണ്ടുപിടിച്ചത് .കലപ്പ കണ്ടു പിടിച്ചത് .നെല്‍ക്കൃഷി തുടങ്ങിയത് .മഞ്ഞള്‍ കൃഷിചെയ്തതും കുരുമുളക് കൃഷി വ്യാപിച്ചതും വിദേശികള്‍ക്ക് കുരുമുളകും ഇഞ്ചിയും മഞ്ഞളും നീലവും നല്‍കിയത് .അവര്‍ രണ്ടു വിഭാഗം .മഴവെള്ളത്തെ മാത്രം ആശ്രയിച്ചു കൃഷി ചെയ്ത കാര്‍+ആളര്‍ .= കരാളര്‍.ജല്സേച്ചനമാര്‍ഗ്ഗം ഉപയോഗിച്ച് ,തടയണ ,അണക്കെട്ട് ,ചാലുകള്‍ ,തോടുകള്‍ ,പാത്തികള്‍ എന്നിവ നിര്‍മ്മിച്ച്അക്കാലത്തെ  “ഹൈടെക്” കൃഷി നടത്തിയ വേല്‍ +ആളര്‍ =വെള്ളാളര്‍ രണ്ടാം വിഭാഗം .വേള്‍ എന്നതിനും വെള്ളം എന്ന് മാത്രമളല്ല മണ്ണ് എന്നും അര്‍ത്ഥമെന്നു ചിലര്‍.വേല്‍ (ശൂലം) ധരിക്കുന്ന വേലായുധന്‍ ,മുരുകന്‍ ആയിരുന്നു അവരുടെ ദേവത .ദാനശീലര്‍ എന്നും വെള്ളാളര്‍ എന്ന പദത്തിനര്‍ത്ഥമുണ്ടെന്നു ആര്‍.നാഗസ്വാമി .അന്നദാനം ശീലമാക്കിയവര്‍ ആയിരുന്നു വെള്ളാളര്‍ .മഹാഭാരത യുദ്ധത്തില്‍ ഇരു കഷികള്‍ക്കും അന്നം ചോറു  നല്‍കിയ പെരുംചോറ്റുതയന്‍ എന്ന രാജാവ് വെള്ളാളന്‍ ആയിരുന്നു. കന്നിയിലെ മകം  അവര്‍ നെല്ലിന്റെ പിറന്നാള്‍ ആയി ആഘോഷിച്ചു പോന്നു.
വേളാര്‍ ,വേളിര്‍ ,വേളാളര്‍,നായ്ക്കര്‍ ,മുതലിയാര്‍ ,റട്ടി ,കരാളര്‍ ,പെരുക്കാളര്‍,നാട്ടാര്‍ ,പിള്ള ,കൊനാര്‍ എന്നിവരെല്ലാം വെള്ളാള കുളത്തില്‍ പെടുന്നു .കിഴാര്‍ എന്നവസാനിക്കുന്ന സംഘകാല പേരുകള്‍ മുഴുവന്‍ വെള്ളാളര്‍ ആയിരുന്നു .വലിയ കഴനി (കൃഷിയിടം ) ഉള്ളവന്‍ കിഴവന്‍ (പാലിയം ശാസനം കാണുക )
വെള്ളാളര്‍ ഉഴുത് തങ്ങളുടെ കൈ കൊണ്ട് നട്ടു വിളഞ്ഞ കതിരുകള്‍ നേരെ നിന്നാല്‍ മാത്രമേ ഭരിക്കുന്ന അരചന്‍റെ ചെങ്കോല്‍ നില നില്‍ക്കയുല്ലൂ എന്ന് പെരിയപുരാണം .(വി.ആര്‍ .പരമേശ്വരന്‍ പിള്ള
ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളില്‍ അഞ്ജലി ബുക്സ് പൊന്‍ കുന്നം 1968പുറം  18) ഉലകം എന്നതേരില്‍ ഉഴവന്‍ അച്ചാണി എന്ന് തിരുവള്ളുവര്‍ പാടി .കൃഷിത്തോഴിലിനു വേളാന്മ എന്നും പറഞ്ഞിരുന്നു .വേളാന്മ ചെയ്യുന്നവന്‍ വെള്ളാളന്‍.

മരുതം ,മുല്ല തിണ കളിലെ പാട്ടുകളില്‍ “രാജാവ് “ ഉണ്ടായതെങ്ങനെ എന്ന് വിവരിക്കുന്നു . രാജാവ് “കോന്‍” കോല്‍ കൈവശമുള്ളവന്‍ .ഇടയര്‍ യാദവര്‍ ആയര്‍ തുടങ്ങിയ പേരുകള്‍ ഉള്ള ആയവിഭാഗം വെള്ളാളര്‍ ആയിരുന്നു ആദ്യകാല അരചര്‍.കന്നുകാളികളുടെ അധിപര്‍ .ശത്രുവിനെ ഓടിക്കാന്‍ കോല്‍ ,വടി കയ്യിലേന്തിയവന്‍.കോല്‍ പില്‍ക്കാലത്ത് ചെങ്കോല്‍ ആയി .രാജാവിന്റെ അടയാളം .ബ്രാഹ്മണാധിപത്യം വന്നപ്പോള്‍ അവരെ ക്ഷത്രിയര്‍ ആക്കി ശര്‍മ്മ എന്നും വര്‍മ്മ എന്നും വിളിച്ചു .മരുതത്തിലെ ആയര്‍ ആയ്‌ വംശം സ്ഥാപിച്ചു .ആയ് വേല്‍ ആണ് വേണാട്(വേള്‍ +നാട്)  സ്ഥാപകന്‍.ആന അവരുടെ ചിഹ്നം .വേണാട് പിന്നീട് തിരുവിതാം കൂര്‍ .ഒരാനയ്ക്ക് പകരം രണ്ടാന .ഒപ്പം ശഖും മുദ്ര .ഇടയര്‍ ആയതിനാല്‍ കിരീടം ധരിക്കും മുമ്പ് ഹിരണ്യഗര്‍ഭത്തില്‍ കയറി ക്ഷത്രിയനാകേണ്ടി വന്നു ചിത്തിര തിരുനാളിന് പോലും .തുടര്‍ന്നു പൊന്നില്‍ കുളിച്ച തമ്പുരാന്‍ “പൊന്നു തമ്പുരാന്‍ “ ആയി മാറി.  .   

No comments:

Post a Comment